Translate

Tuesday, March 31, 2015

ഉണരൂ സോദരരെ...

കേരള കത്തോലിക്കാ സഭ പാരമ്പര്യത്തിന്‍റെ പിന്നാലെ പോയി, എന്ന് സഭയുടെ സനാതന മൂല്യങ്ങള്‍ ബലികഴിച്ചോ അന്ന് തുടങ്ങിയതാണ്‌ സഭയ്ക്കുള്ളിലെ മുറുമുറുപ്പുകളും. ഒരു വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്ന സീറോമലബാര്‍ സഭ, രാഷ്ട്രിയ പിന്‍ബലത്തോടെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചു പോന്നു. ആ ചരിത്രമാണ് കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനം (KCRM) ഇപ്പോള്‍ തകിടം മറിക്കുന്നത്. ഇതര നവീകരണ പ്രസ്ഥാനങ്ങളോട് വിവേചനമില്ലാതെ സമരസപ്പെട്ട്‌, അച്ചടക്കത്തോടെയും നിശ്ചയധാര്‍ഢ്യത്തോടെയും KCRM രംഗത്തിറങ്ങിയപ്പോള്‍ അതിന്‍റെ ഫലവും കണ്ടു. മഠത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സി. അനിതയ്ക്ക് സഭാ ചരിത്രത്തില്‍ ആദ്യമായി നഷ്ടപരിഹാരം നല്‍കിയത്കൊണ്ട് തീരുന്നതല്ല KCRM ന്‍റെ മുന്നേറ്റം. അടിച്ചമര്‍ത്തപ്പെട്ട എല്ലാ സഭാംഗങ്ങള്‍ക്കും നീതി കിട്ടുന്നിടം വരെ അത് തുടരും.
KCRM ന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന മഹാസമ്മേളനം ചരിത്രത്തിന്‍റെ ഭാഗമെന്ന് അന്നേ ഞങ്ങള്‍ പറഞ്ഞിരുന്നു. KCRM ന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ലോകമെമ്പാടും നിന്നുള്ള സഭാംഗങ്ങളുടെ നിലക്കാത്ത ആശംസകളാണ്, അന്ന് ഇതിന്‍റെ പ്രവര്‍ത്തകരെ വരവേറ്റത്. KCRM ന്‍റെ മുഖപത്രമായ സത്യജ്വാലയുടെ മാര്‍ച്ച് ലക്കം രണ്ടായിരം കോപ്പികള്‍ കൂടി പുന:പ്രസിദ്ധികരിക്കുന്നിടം വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്. സത്യജ്വാലയുടെ ലക്കങ്ങള്‍ ആവശ്യമുള്ളവര്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.  KCRM ന്‍റെ ഔദ്യോഗിക അന്താരാഷ്ട്ര മാധ്യമമായ Church Citizens’ Voice ല്‍ നിന്ന് അവ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും.
മാസിക തപാലില്‍ വേണ്ടവര്‍,  KCRM ന്‍റെ State Bank of Travancore – Pala Branch A/c No.67117548175
A/c Name: Kerala Catholic Church Reformation Movement
IFSC Code:SBTR0000120 അക്കൌണ്ടില്‍ പണം അടച്ച് almayasabdam@gmail.com എന്ന വിലാസത്തില്‍ എഴുതുക. വരിസംഖ്യാ നിരക്കുകള്‍ താഴെ കൊടുത്തിരിക്കുന്നു.
Subscription
India
Abroad
Single Copy
Rs.15/-
Rs.70/-
One year
Rs.150/-
Rs.750/-
5 Years
Rs.600/-
Rs.3000/-

ലോകമെമ്പാടുനിന്നുള്ള കത്തോലിക്കാ സഭാ സംബന്ധമായ എല്ലാ വാര്‍ത്തകളും വിവേചനമില്ലാതെ വായിക്കാന്‍ Church Citizens Voice പ്രയോജനപ്പെടുത്താനും എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കെ നമ്മെ കൂടുതല്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയൂ. നമ്മുടെ വെബ്സൈറ്റിലും ബ്ലോഗ്ഗിലും ഓരോ പോസ്ടിന്റെയും അടിയില്‍ കൊടുത്തിരിക്കുന്ന സോഷ്യല്‍ മീഡിയാ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ മുമ്പില്‍ അത് എളുപ്പം എത്തിച്ചേരാന്‍ ഇടവരും. എറണാകുളം സമ്മേളന വാര്‍ത്തകള്‍ ഏതാണ്ട് മുപ്പതു ലക്ഷം സഭാംഗങ്ങളുടെ സോഷ്യല്‍ മീഡിയ/മെയില്‍ അക്കൌണ്ടുകളില്‍ എത്തിക്കാന്‍ നമുക്ക് കഴിഞ്ഞെങ്കില്‍ നമ്മുടെ ആവശ്യങ്ങള്‍ മുഴുവന്‍ സഭാംഗങ്ങളിലും എത്തിക്കാന്‍ വളരെ വേഗം നമുക്ക് കഴിയണം.

KCRM ന്‍റെ കരങ്ങള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ട് മീഡിയാ ചലിപ്പിക്കാന്‍ ലോകമെമ്പാടുനിന്നുമായി പത്തോളം പേര്‍ സദാ പ്രവര്‍ത്തന നിരതരാണെന്ന് സദയം ഓര്‍ക്കുക. അധികാരത്തിന്‍റെയും അഹന്തയുടെയും സ്വരം എവിടൊക്കെ ഉണരുന്നുവോ അവിടെല്ലാം KCRM ന്‍റെ പ്രവര്‍ത്തകരും സഹായവുമായി ഉണ്ടാവും. ഒരു സംശയവും വേണ്ട! അടിക്കടി അടിത്തറ ദുര്ബ്ബലമായിക്കൊണ്ടിരിക്കുന്ന കേരള കത്തോലിക്കാ സഭയെ തകര്‍ക്കുക എന്നതല്ല KCRM ന്‍റെ ലക്‌ഷ്യം. ആയിരുന്നെങ്കില്‍ സി. അനിതാ കേസ് ഇങ്ങിനെയായിരുന്നില്ല തീരുമായിരുന്നത്. അന്തസ്സായി എണീറ്റു നിന്ന് ഞാന്‍ സീറോ മലബാര്‍ ക്രിസ്ത്യാനി എന്ന് പൊതു സമൂഹത്തില്‍ പറയാന്‍ മടിക്കുന്ന ഒരു തലമുറയ്ക്ക് അഭിമാനമായി മാറുന്ന ഒരു സഭാ സമൂഹം ഇവിടുണ്ടാകും. അതിനു കൂടുതല്‍ ഒന്നും ചെയ്യേണ്ടതുമില്ല, അധികാര പ്രമത്തരായ സഭാധികാരികളില്‍ നിന്ന് സഭയെ വേര്‍പെടുത്തി അത് അത്മായര്‍ക്കു തിരിച്ചു കൊടുക്കുകയേ വേണ്ടൂ. ആ ലക്‌ഷ്യം നേടുന്നത് വരെ അത്മായാ സമൂഹവും പ്രവര്‍ത്തന നിരതരായി ഇവിടുണ്ടാവും. പണവും സ്വാധീനവുമല്ല KCRM ന്‍റെ ശക്തി, പകരം ഈശ്വര കൃപ തന്നെ. അത് വേദനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും കൂടെയല്ലെങ്കില്‍ പിന്നെവിടെ?

2 comments:

  1. സഭകള്‍ പ്രസിദ്ധീകരിക്കുന്ന സഭാമാസികള്‍ വായിച്ചും, പാതിരിയുടെ കാണാപ്പാഠം കസര്‍ത്തുന്ന കുര്ബാനപ്രസംഗങ്ങളു കേട്ട് ചെവി മരവിച്ചും കഴിയുന്ന അച്ചായന്മാരെ ,നാലുലക്കം 'സത്യജ്വാല' വായിക്കൂ മനസിന്റെ അന്ധകാരം മാറട്ടെ/സത്യമറിയാന്‍ നിങ്ങള്‍ക്കും ഭാഗ്യമുണ്ടാകട്ടെ ...സംബിളായിഏഎ മാസികകള്‍ ഒന്ന് വായിക്കു ..ഉള്ക്കന്നു തുറന്നു ഇനിയും സത്യത്തെ കണ്കുളിരെ കാണൂ ...വില തുച്ചം പക്ഷെ ഗുണം മെച്ചം !

    ReplyDelete
  2. അപ്പന് അടുപ്പിലും ആകാം!!!
    .................................

    കത്തോലിക്കാസഭയിലുള്ള കന്യാസ്ത്രീകൽക്ക് സഭയിലുള്ള വൈദികരിൽ നിന്നോ വൈദികസ്രേഷ്ടരിൽനിന്നോ
    ഏതെങ്കിലും തരത്തിൽ അപമാനിതരായിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരത്തിന് അർഹരാണ് എന്ന് സിസ്റ്റർ അനിറ്റ
    തെളിയിച്ചു. ഈ പ്രവണത സഭയിൽ തുടരുമോ?. മാനം പോയിട്ട് അല്ലങ്കിൽ മറ്റൊരു തരത്തിൽ അപമാനിച്ചിട്ട്
    10, 12 ലക്ഷം രൂപാ നൽകി ഒരു പാഴ്വസ്തുപോലെ തെരുവിലോട്ട് വലിച്ചെറിയാൻ ഇതെന്താ ഇവർക്കൊക്കെ
    ജന്മം നൽകിയത് ഈ പോൾ തേലക്കാട്ടിനെപ്പോലത്തെ നെറികെട്ട സംസ്കാരശൂന്യരാണോ?. ഇവരുടെയൊക്കെ
    സഹോദരിയോ, മകളോ ആയിരുന്നെങ്കിൽ ഈ നെറികെട്ടവന്മാർ ഇത് ചെയ്യുമായിരുന്നോ?. തന്നെയുമല്ല
    സിസ്റ്റർ മാത്രമെ ഇതിൽ തെറ്റുകാരിയായിട്ടുള്ളോ, തെറ്റ് ചെയ്ത ധ്യാനഗുരു എവിടെ?. അദ്ദേഹം അടുത്ത ഇരയെ
    തപ്പി പോയോ. സഭയ്ക്ക് അപമാനം വരുത്തിവച്ച കാമ പ്രാന്തനായ ധ്യാനഗുരുവിനെ സംരക്ഷിച്ചുകൊണ്ട്
    അബലയായ പാവം സിസ്റ്ററെ സമൂഹത്തിന്റെ മുന്നിൽ കുറ്റക്കാരിയായി മുദ്രകുത്തി തെരുവിലിറക്കിയത് ഒരിക്കലും
    ന്യായീകരിക്കത്തക്കതല്ല. ആ കാമവെറിയൻ പുരോഹിതൻ ധ്യാനഗുരുവിനെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കണം.
    അതോടൊപ്പം അദ്ദേഹത്തിന്റെ പൗരോഹിത്യം തിരിച്ചേടുക്കണം. സഭയിൽ തുടരാൻ അനുവദിക്കരുത്. സ്ഥലം
    മാറ്റം നൽകി വീണ്ടും അദ്ദേഹത്തെ സഭയിൽ നിലനിർത്തിയാൽ സഭ മറ്റുപലതിനും ഇനി സാക്ഷിയാകേണ്ടിവരും.
    അതുപോലെ തന്നെ പുറത്താക്കപെട്ട സിസ്റ്ററായിരുന്ന അനിറ്റക്ക് ഭാവിയിൽ ഒരു ജീവിതമാർഗ്ഗംകൂടി കണ്ടെത്തി
    അവരുടെ ഭാവി ഉറപ്പുവരുത്തേണ്ട ചുമതലകൂടി സഭക്കുണ്ട്.

    കത്തോലിക്കാതിരുസഭ നമ്മെ പഠിപ്പിക്കുന്നത് സമ്രായക്കാരന്റെ ഉപമയിലൂടെ യേശു നമ്മെ പഠിപ്പിച്ചതുപോലെ
    സ്നേഹം എന്തെന്നും നമ്മുടെ അയൽക്കാരനാരെന്നും ഒക്കെയല്ലെ. യേശു എല്ലാവരേയും രക്ഷിക്കാനാണ് ഭൂമിയിൽ
    അവതരിച്ചത്, അല്ലാതെ ശിക്ഷിക്കാനല്ല. യഥാർത്ഥത്തിലുള്ള കള്ളനെ സഭയിൽ കുടിയിരുത്തി നിരപരാധിയെ ശിക്ഷിച്ചു.
    ഇന്ത്യൻ പീനൽകോട് തന്നെ പറയുന്നു, ആയിരം കുറ്റവാളികൽ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുതെന്ന്.
    ഈ ശിക്ഷയൊക്ക നടപ്പാക്കുംബോൽ പ്രത്യേഹിച്ച് യാതൊരുതെറ്റും ചെയ്യാത്ത ഒരു സഭാവാസിയോട് ചെയ്തത് അല്പം
    ക്രൂരതയായിപ്പോയില്ലേ എന്ന് ഒന്ന്കൂടി ചിന്തിക്കാമായിരുന്നു. ഇന്ന് സഭയിൽ നടക്കുന്നത് ക്രിസ്ത്യാനികളായ ഏവർക്കും
    അറിയാം, കൂടുതൽ ന്യായീകരണമൊന്നും വേണ്ട. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തുവാൻ നോക്കണം. പാവങ്ങളെ
    പഴിചാരുകയല്ല വേണ്ടത്. സഭ നടത്തുന്ന എല്ലാ പോക്രിത്തരങ്ങളും അല്മായർ സഹിക്കണമെന്നുണ്ടോ. അവസാനം
    സഭയിലുള്ളവരേയും അല്മായരേയും ഒരുവിധത്തിലും ജീവിക്കുവാൻ അനുവദിക്കില്ലെന്നുവച്ചാൽ ജനം കൈയുംകെട്ടി
    നോക്കിനിൽക്കുമെന്നു കരുതിയോ?. തെറ്റ് ആരുചെയ്താലും അതിന് ശിക്ഷിക്കണം. തെറ്റ് ചെയ്യാൻ കൂട്ടുനിൽക്കുന്നവരും
    ഒരുപോലെ തെറ്റുകാരാണ്, അവരും ശിക്ഷക്ക് അർഹരാണ്.

    ReplyDelete