Translate

Wednesday, June 24, 2015

ശുദ്ധരക്തവാദം നിയമവിരുദ്ധം - അഡ്വ.ഇന്ദുലേഖാ ജോസഫ്.

 

3 comments:

  1. ഇന്ദുലേഖയുടെ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്ന പ്രസംഗം വളരെ നന്നായിരിക്കുന്നു. ഇന്നുള്ള വ്യവസ്ഥിതികൾക്ക് മാറ്റം വരാൻ ജനം ഒറ്റ കെട്ടായി ശ്രമിക്കണമെന്ന ആവേശമൊക്കെ നല്ലത് തന്നെ. പക്ഷെ അത് പ്രസംഗ സ്റ്റേജിൽ മാത്രം ഒതുങ്ങുന്ന വസ്തുതയാണ്. സദാ വില കുറഞ്ഞ അഭിപ്രായം പറയുന്ന ഇടുക്കി മെത്രാനെപ്പോലും ഏതു നിയമം ലംഘിച്ചാലും അറസ്റ്റു ചെയ്യാൻ സാധിക്കില്ലെന്നുള്ളതാണ് മറ്റൊരു സത്യം. ഒരു സമൂഹത്തിന്റെ വന്ദ്യതനായ ആ മനുഷ്യൻ പരസ്യമായി ഈഴവ സമുദായത്തെ അപമാനിച്ചിട്ടും അത് തടയാൻ ഒരു നിയമവും മുമ്പോട്ട് വന്നില്ല. അത് പ്രായോഗികമല്ലെന്നും കൂട്ടിക്കോ? കൊച്ചു കേരളത്തിലെ ഒരു കത്തോലിക്കാ മെത്രാനെ അറസ്റ്റു ചെയ്താൽ പാതിരിപട അത് ആഗോള വാർത്തയാക്കും. ഇന്ത്യയിൽ മതപീഡനമെന്നു പറഞ്ഞ് ലോകം മുഴുവനും ഇളക്കാനും വിദേശ പത്രങ്ങൾവരെ വൻകിട വാർത്തകളാക്കാനും അഭിഷിക്ത ലോകത്തിനറിയാം. പണത്തിനു മുകളിൽ ഒരു പരുന്തും പറക്കില്ലെന്നുള്ള സത്യവും മനസിലാക്കുക. (Continued)

    ReplyDelete
    Replies
    1. മറ്റൊരു സഭയിൽ നിന്ന് വിവാഹം കഴിച്ചതിന്റെ പേരിൽ സഭയിൽ നിന്ന് പുറത്താക്കുന്നത് സാമൂഹ്യ തിന്മ തന്നെയാണ്. പക്ഷെ ശുദ്ധ രക്തമെന്ന കൂട്ടായ്മയുടെ പേരിൽ അവർ സമൂഹമായി ജീവിച്ചാൽ ഒരു നിയമത്തിനും അവരെ ഒന്നും ചെയ്യാൻ സാധിക്കില്ല. ആ കാടൻ സംസ്ക്കാരത്തിൽ നിന്ന് അവർ സ്വയം പരിവർത്തന വിധേയമായേ മതിയാവൂ. അതിനു നൂറ്റാണ്ടുകൾ വേണ്ടിവരും. പഴയ നിയമങ്ങൾ ശുദ്ധരക്ത വാദത്തെ സാധൂകരിക്കുന്നുണ്ട്‌. ബൈബിളിനെ വെച്ചുള്ള വാദങ്ങൾ വെറും അർത്ഥമില്ലാത്തതാണ്.


      ജാതിയും മതവും വർണ്ണവും മതം തുടങ്ങിയ കാലം മുതലുണ്ട്. ചില അമ്പലക്കുളങ്ങളിൽ പൊളിഞ്ഞു വീഴാറായ ബോർഡുകൾ തൂക്കിയിട്ടിരിക്കുന്നത് കാണാം "ഹിന്ദുക്കൾ മാത്രമേ കുളത്തിൽ ഇറങ്ങാവൂ" ! എന്റെ ചെറുപ്പ കാലത്ത് ഞാൻ നായന്മാരുടെ സ്കൂളിൽ പഠിക്കുന്ന കാലങ്ങളിൽ അത്തരം അഴുക്കുചെളികളും കനത്ത എണ്ണയും കുഴമ്പും നിറഞ്ഞ വെള്ളത്തിൽ കുളിച്ചു ചന്ദനമിട്ടു വരുന്ന കുട്ടികളുടെ ശരീരത്തിൽ അന്ന് മാറാത്ത ത്വക്ക് രോഗങ്ങൾ കാണാമായിരുന്നു. അതുപോലെയാണ് രോഗം ബാധിച്ച രക്തം 'ശുദ്ധ രക്തമെന്നു' ക്നനായക്കാർ ചിന്തിക്കുന്നതും. ആ ബോർഡ് നിയമ നിഷേധമെങ്കിൽ ജഡ്ജിമാർ വരെ അത്തരം അമ്പലക്കുളത്തിൽ കുളിച്ചു കഴിഞ്ഞാണ്‌ ജഡ്ജു മെന്റ് വായിക്കാൻ വരുന്നത്. ഗുരുവായൂരിലും ശ്രീ പത്നാഭ ക്ഷേത്രത്തിലും അഹിന്ദുക്കൾക്ക് പ്രവേശനമില്ല. എന്നിട്ടും അമ്പലത്തിൽ പ്രവേശിക്കാൻ നിയമജ്ഞരടക്കമുള്ളവരുടെ തിക്കും തിരക്കും കാണാം. മുസ്ലിമുകളുടെ മോസ്ക്കിലും ശബരി മലയിലും സ്ത്രീകൾക്ക് പ്രവേശനമില്ല. അങ്ങനെയെങ്കിൽ ജാതി, മത, വർണ്ണ, ലിംഗ നിയമങ്ങൾക്ക് എന്തു പ്രസക്തിയാണുള്ളത്.

      ഓരോ മതത്തിന്റെയും ആചാരനുഷ്ടാനങ്ങൾ ആ സമൂഹമാണ് തീരുമാനിക്കുന്നത്. അവിടെ നിയമത്തിനെന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല. 'ഉതുപ്പിന്റെ' കേസ് വിവരങ്ങൾ എന്തെന്ന് വ്യക്തമായി അറിഞ്ഞു കൂടാ. ക്നായക്കാരുടെ ചരിത്രം വെറും അസംബന്ധമെന്നു ഉതുപ്പിന്റെ ജഡ്ജുമെന്റിൽ പറയുന്നു. ശ്രീമതി ഇന്ദുലേഖയുടെ പ്രസംഗത്തിൽ അക്കാര്യം ‌ സൂചിപ്പിച്ചിട്ടുമുണ്ട്‌. ഏതു സഭകൾക്കാണ് സത്യമായ ചരിത്രമുള്ളതെന്നു ജഡ്ജി ചിന്തിച്ചില്ലെന്നു തോന്നുന്നു. കേരളത്തിലെ സഭകളുടെയും മതങ്ങളുടെയും ചരിത്രം തുടങ്ങുന്നത് പരിശുരാമനും സെന്റ്. തോമസും കെട്ടു കഥകളെ അടിസ്ഥാനമാക്കിയാണ്. ഓരോ പള്ളിയേയും അമ്പലത്തെയും ചുറ്റി കെട്ടുകഥകളുണ്ട്. അരീത്രയിൽ ചെന്നാൽ ഗീവർഗീസ് പുണ്യാളൻറെ കെട്ടുകഥകൾ ഭക്തിമൂത്ത തള്ളമാർ ആവേശത്തോടെ പറയും. അതെല്ലാം ചരിത്ര വസ്തുവല്ലെന്ന് പറഞ്ഞ് നിയമത്തിന്റെ മുനയിൽ ചികയാൻ തുടങ്ങിയാൽ നീതി ന്യായ കോടതികൾക്ക് അതിനേ സമയം കാണുകയുള്ളൂ.


      ശ്രീമതി ഇന്ദു ലേഖ ചൂണ്ടി കാണിച്ച നിയമങ്ങൾ ക്നാനായ സമൂഹത്തിന്റെ ഇന്നത്തെ വ്യവസ്ഥിതിയും ശുദ്ധരക്താചാരവും തടയാൻ അപര്യാക്തമാണ് . ചരിത്രപരമായ തെളിവില്ലെന്ന് പറഞ്ഞ് ഒരു മെത്രാനെയും അറസ്റ്റു ചെയ്യാൻ ഒരു ശിക്ഷാ നിയമത്തിനും സാധിക്കുമെന്ന് തോന്നുന്നില്ല. ജനങ്ങൾ ഉണർന്നുകൊണ്ട് ഒരു മാറ്റം വരണമെങ്കിൽ ഇനിയും നൂറ്റാണ്ടുകൾ കഴിയേണ്ടി വരും. അത്രയ്ക്ക് ബാർബേറിയൻ യുഗത്തിലാണ് ക്നാനായ സമൂഹം ജീവിക്കുന്നത്.

      കേരള സമൂഹം മുഴുവൻ നിയമ വിരുദ്ധങ്ങളിൽക്കൂടിയാണ് സാമൂഹിക ജീവിതം തുടരുന്നത്. ഒരു ജോലി കൊടുക്കുമ്പോൾ ആദ്യം നോക്കുന്നത് ജാതിയും മതവും വർഗവും ദളിതനും തന്നെയാണ്. ക്നനായ്ക്കാരന്റെ സ്കൂളിൽ നിയമനത്തിന്' ശുദ്ധ രക്തമെന്ന' കൂടുതലായ ഒരു യോഗ്യതയും കൂടി ജോലിക്കപേക്ഷിക്കുന്നവർക്കു വേണം. പുരോഹിതനും കന്യാസ്ത്രീയും കഴിഞ്ഞാൽ 'തുട്ടു' കൂടുതൽ കൊടുക്കുന്നവനു നിയമനം കിട്ടും. ഏതെങ്കിലും യൂണിവെഴ്സിറ്റിയിൽ നിന്ന് പണം കൊടുത്തു മേടിച്ച ഡിഗ്രീയാണെങ്കിലും പ്രശ്നമല്ല. ഇത്തരം നിയമങ്ങൾ ലംഘിക്കുന്ന ഒരു സമൂഹത്തിന്റെ മുമ്പിൽ 'ശുദ്ധ രക്ത' തത്ത്വം നിയമത്തിനു വിരുദ്ധമെന്ന വാദത്തിനു മുമ്പിൽ എന്തർത്ഥമാണുള്ളത്? സമൂഹത്തിന്റെ നാനാ തുറകളിൽ എവിടെയാണ് ജാതി മത വർണ്ണ ലിംഗ നിയമങ്ങൾ പാലിച്ചിട്ടുള്ളത്? അവ്യക്തമായ നിയമങ്ങളെ പിടിച്ച് കേസിന് പോയാൽ പണവും പത്രാസുമുള്ള പുരോഹിതർക്ക് സുപ്രീം കോടതി വരെ പോകാൻ സാധിക്കും. അവിടെയും അവർ വിജയം നേടിയ ചരിത്രമേ ഇന്ത്യൻ നീതി ന്യായ ചരിത്രത്തിൽ ഉള്ളൂ. അതിന് ശ്രീമതി ഇന്ദുലേഖയുടെ ജീവിതം തന്നെ തെളിവാണ്.

      Delete

    2. A reply to the article of Adv. Indhulekha Joseph and to the comments of Mr. Joseph Mathew.

      First of all, both of you should understand the difference between a church and a community. Knanaya people belong to a community which is a part of Roman Catholic Church and it is not an independent church. Dr. Johnson had made it very clear in his articles. But the critics of this community pretend that they don't understand this distinction. As these people claim, when a person marrying out of this community, he or she is not kicked out of the church or Christian faith. The person still belongs to Catholic Church and he or she can practice the faith without any difficulty. The Catholic Church has made necessary arrangements to include such people. As you claim such people are not kicked out of their families and treated badly by the family members or community. Instead majority of them are happy with their family life and leading a very peaceful life in the present arrangement of the church and have a very cordial relationship with the community as it was their choice and not due to any compulsion. Those who studied carefully about the history of knanaya community or the origin of Kottayam diocese will understand it. His Excellency, Bishop Mathew Makkil, the first bishop of Kottayam diocese was the bishop of Changanassery before being made the Bishop of Kottayam. He had to face lot problems in the administration as a Bishop because he belonged to this community. So Rome was convinced of the difficulty of keeping these people ( knanya and non knanaya) together and made a diocese purely for knananites with the full knowledge that knanaya community is purely based on endogamy. Endogamy is not a crime as you claim as it is practiced directly or indirectly in various Indian communities and outside. The so called ‘liberals’ in Catholic Church are not ready to have a marriage alliance with ‘delit’ Christians. Knananites are practicing a custom that many other communities are practicing directly or indirectly. People who cannot accept this custom can leave the community and such people should have the minimum courtesy to respect the sentiments of those people who follow it.

      Delete