ഓരോ ആഴ്ചയിലും കുറഞ്ഞത് ഒരു പള്ളി അല്ലെങ്കില്‍ ക്രിസ്ത്യന്‍ സമര്‍പ്പിത സമൂഹത്തിലെ ഒരംഗം ആക്രമിക്കപ്പെടണം എന്ന നിലയിലാണ് ആകമാന ഭാരതത്തില്‍ നിന്നുള്ള വാര്‍ത്തകള്‍.
ഓരോ സംഭവങ്ങളും വ്യത്യസ്തമായ സാഹചര്യങ്ങള്‍ക്കൊണ്ടാണ് ഉണ്ടാകുന്നത് എന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും, പൊതുവില്‍ ഇതിനുള്ള കാരണങ്ങള്‍ അപഗ്രഥിക്കപ്പെടണം, അവക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ അത്മായര്‍ക്കൂടി ഉള്‍പ്പെട്ട സഭാസമൂഹം സ്വീകരിക്കുകയും വേണം. അല്ലെങ്കില്‍ ഇത് വ്യാപകമാവുകയും സഭയുടെ നിലനില്‍പ്പ് അപകടത്തിലാകുകയും ചെയ്യും. എന്തുകൊണ്ട് ഭാരത കത്തോലിക്കാ സഭയെ വെറുക്കുന്ന ഒരു മാനസികാവസ്ഥയില്‍ ഭാരതീയര്‍ എത്തി നില്‍ക്കുന്നു? പന്‍വേല്‍ പള്ളി ആക്രമണം വിശദമായി വായിക്കുക: Miscreants attack church in New Panvel, Christians condemn it
എന്‍റെ മറ്റപ്പള്ളിസാറേ, ദൈവത്തെ അറിയാത്ത പൌരോഹിത്യം ഒന്ന് മാത്രമാണിതിനു കാരണം ! അവര്‍ സ്വയം മന:സാക്ഷിയുടെ കുമ്പസാരക്കൂട്ടില്‍ കയറാതെ, ഇതിനു വേറെ ഒരു പരിഹാരവുമില്ല ! അവരോ അതിനുപകരം, സ്വയം പുണ്യാളലിസ്റ്റില്‍ പേരും ചേര്‍ത്തു സാത്താന്‍റെ മാനസസ്വര്‍ഗത്തില്‍ സദാ സുഖിമാന്മാരായി, ലോകത്തെ പുച്ചിച്ചു മദിച്ചുവാഴുന്നു ! നമ്മുടെ പിതാമഹന്മാര്‍ കാരണം ജന്മംകൊണ്ട് നാമും ഇവരുടെ അടിമപ്പട്ടികയില്‍ listed ആയിപ്പോയി ! നമുക്കും വരും നാളുകളില്‍ ഹാ കഷ്ടം!
ReplyDelete