- India's Daughter is a documentary film directed by Leslee Udwin and is part of the BBC's ongoing Storyville series. The film is based on the 2012 Delhi gang rape and murder of a 23-year-old woman who was a physiotherapy student.
- ഈ ഡോക്കുമെന്ററിക്ക് ഇന്‍ഡ്യ ഗവ. നിരോധനം ഏര്‍പ്പെടുത്തി. Church Citizens' Voice ല്‍ ഇടത് കോളത്തില്‍ കൊടുത്തിരിക്കുന്ന
- MONTHLY OPINION POLL ല്‍
- Instead of banning India's Daughter, it should be shown widely across the country. DO U AGREE WITH?
മൂന്നു കുരങ്ങന്മാര്‍ -സുഗതകുമാരി എഴുതുന്നു
ReplyDeleteഈ പറയുന്നത് ഒരു സാക്ഷിമൊഴിയാണ്; അതിശയോക്തിയല്ല.
കുടിക്കാന്‍ കാശുകൊടുക്കാഞ്ഞതിനാല്‍ ഭര്‍ത്താവ്, വീര്‍ത്ത വയറ്റില്‍ ഒറ്റച്ചവിട്ടുകൊടുത്ത് ചിതറിച്ചുകളഞ്ഞ ഏഴുമാസംമാത്രം വളര്‍ച്ചയെത്തിയ പിഞ്ചുകുഞ്ഞിന്റെ ചതഞ്ഞുമുറിഞ്ഞുപോയ കൈകാലുകള്‍ കണ്ടിട്ടുള്ളവരാണ് ഞങ്ങള്‍. റെയില്‍പ്പാളത്തില്‍ കിടന്ന ഒന്നരവയസ്സുകാരിയുടെ പിളര്‍ന്നുപോയ ഗുഹ്യഭാഗം തുന്നിക്കെട്ടുന്നത് കണ്ടവരാണ് ഞങ്ങള്‍. 'രാത്രിയില്‍ കിടത്തി ഉറക്കൂല, രക്ഷിക്കണം' എന്ന്‌സ്വന്തം രക്ഷിതാക്കളെച്ചൊല്ലി അപേക്ഷിക്കുന്ന പെണ്മക്കളെ കാണുന്നവരാണ് ഞങ്ങള്‍ഒരിക്കലും നിങ്ങളിവയൊന്നും കാണരുത്കണ്ണുകള്‍ മുറുകെ മുറുകെ പൊത്തിപ്പിടിക്കുക.
കുടുംബകോടതികളിലും അദാലത്തുകളിലും നിരനില്‍ക്കുന്ന സ്ത്രീകളുടെ മുഖങ്ങളിലെ തളര്‍ച്ചയും ഭയവും കാണരുത്. അവരുടെ പരാതിക്കടലാസുകള്‍ വാങ്ങി നോക്കരുത്. മുഖങ്ങളിലെ കടുപ്പം ശ്രദ്ധിക്കരുത്. മദ്യപിച്ച് ഉന്മത്തരായ രക്ഷിതാക്കളുടെ ചവിട്ടടിയില്‍ ചതഞ്ഞമരുന്ന കുഞ്ഞുപൂക്കളെ നിങ്ങള്‍ തീര്‍ച്ചയായും കാണരുത്. അവരുടെ പേടിച്ചരണ്ട കരച്ചില്‍ കേള്‍ക്കരുത്. ആരുകുഞ്ഞേ ഉപദ്രവിച്ചത് എന്നുചോദിക്കുമ്പോള്‍ കേള്‍ക്കുന്ന വന്ദ്യനാമങ്ങള്‍ കേള്‍ക്കാതെ പെട്ടെന്ന് ചെവിപൊത്തിക്കൊള്ളുക.