കേരള കത്തോലിക്കാ സഭക്ക് തികഞ്ഞ അപമാനമായി മാറിയിരിക്കുകയാണ് ഇടുക്കി രൂപത. ഒന്നിന് പിന്നാലെ മറ്റൊന്നായി തറപ്പരിപാടികളുമായി മുന്നേറുകയാണ് അവിടുത്തെ മെത്രാന്‍. കുഞ്ചിത്തണ്ണിയില്‍ നാട്ടുകാര്‍ പണിത ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ മതില്‍ക്കെട്ടിനോട് ചേര്‍ന്ന് പള്ളിവക ഒരെണ്ണം ആശിര്‍വ്വദിച്ചതും, വോട്ട് ചോദിച്ചു വന്ന സ്ഥാനാര്‍ഥിയെ അപമാനിച്ചതും അവിടുത്തെ മെത്രാന്‍ തന്നെ.
നാട്ടുകാര്‍ തിരഞ്ഞെടുത്ത MP യെ തോല്‍പ്പിക്കാന്‍ കമ്മ്യുണിസ്റ്റ്കാരെ സഹായിക്കാന്‍ രാഷ്ട്രിയം കുത്തി നിറച്ച ഇടയ ലേഖനങ്ങള്‍ എഴുതിയതും ഇതേ മെത്രാന്. അന്ന് ആരൊക്കെയോ ഫോണില്‍ പറഞ്ഞ അശ്ലീലപദങ്ങളെല്ലാം ഒരുളുപ്പുമില്ലാതെ പരസ്യമായി വിളിച്ചു കൂവിയതിന്റെ വീഡിയോ ഇപ്പോഴും യുട്യുബില്; പശ്ചിമ ഘട്ടത്തിന്റെ പേരില്‍ നടത്തിയ പ്രകടനങ്ങള്‍ വേറെ. നെടുങ്കണ്ടത്ത് മഠം വക ചാപ്പലിലെ കുരിശിനു നേരെ നടത്തിയ ഒളിപ്പോരും മറക്കാറായിട്ടില്ല. ഇന്ത്യയില്‍ വിശ്വാസികള്‍ പടക്കം എറിഞ്ഞ ഏക അരമനയും ഇടുക്കിയില്‍ തന്നെ. താന്തോന്നിത്തരത്തിന്റെ പ്രഭവ കേന്ദ്രം പോലെ വിരാജിക്കുന്ന അരമനയുടെ അഹങ്കാരം ഉപ്പുതോട് നിവാസികളുടെ നേരെ. ഇക്കഥ സവിസ്തരം പറയുന്നു, മറുനാടന്‍ മലയാളി - എഡിറ്റര്‍
No comments:
Post a Comment