Translate

Sunday, April 5, 2015

What is meant by Resurrection


മനോഹരമായ ഈ പടവും കുറിപ്പുകളും (ഇരുഭാഷകളിലുമുള്ളവ) ഫാ. Jijo Kurian, കപ്പുചിൻ, ഫെയ്സ് ബുക്കിൽ ഇട്ടിരുന്നതാണ്.


എന്തായിരുന്നു ഉത്ഥാനം? മൂന്നു നാൾ കുഴിമാടത്തിൽ ഉറങ്ങിയിട്ട് പൊടിയും തട്ടി പഴയ ശരീരത്തോടെ എഴുന്നേറ്റു പോന്നതോ? പുതിയനിയമത്തിലെ ആദ്യ ലേഖകനായ പൌലോസ് എന്തേ ഉത്ഥാനകഥയൊന്നും അറിയാതെ പോയി? ആദ്യ സുവിശേഷമായ മർക്കോസിന്റെ സുവിശേഷത്തിൽ എന്തേ ഉത്ഥാനകഥകളൊന്നും ഇല്ലാതെ പോവുകയും പിന്നീട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു? എന്തുകൊണ്ടാണ് ഉത്ഥാനകഥകൾ പറയുമ്പോൾ സുവിശേഷങ്ങൾക്കിടയിൽ വൈരുദ്ധ്യം കടന്നുവരുന്നത് (നാല് സുവിശേഷങ്ങളിൽ രണ്ടെണ്ണം പോലും ഉത്ഥാനകഥകൾ പറയുന്നതിൽ യോജിപ്പില്ല എന്നതോർക്കുക) - ഇത്തരം ചില ചോദ്യങ്ങൾ കൂടി ഈ ഉത്ഥാന നാളിൽ ചോദിക്കുന്നത് ക്രിസ്തു ജീവിതത്തിന്റെ മഹത്വം വർദ്ധിപ്പിക്കുകയേയുള്ളൂ.

(വാൽക്കഷ്ണം: ശിശിരം തല്ലിക്കൊഴിച്ച ഇലകളും  ഉണക്കച്ചില്ലകളുമായി ഈ കടുംവേനലിൽ നിന്നിരുന്ന നമ്മുടെ കൊന്നമരങ്ങൾ എവിടെയായിരുന്നു ഇത്രയേറെ നിറവും സുഗന്ധവും ഒളിപ്പിച്ചുവെച്ചിരുന്നത്!)

The Gospels were written later than Paul. The stories of the Resurrection in the gospels are very “simple,” unadorned with theological comments. The Resurrection itself is not described. (In fact nobody saw resurrection. Nor can we say it took place on the 3rd day. When the ladies reached at the tomb in the early morning after Sabbath the resurrection had already taken place. When? Nobody knows. According to John's theology resurrection is on the cross itself: "You will be with me in Paradise TODAY." These resurrection stories only describe the discovery of the empty tomb and meetings with Jesus. The Easter narratives represent the attempt to proclaim the Easter message in ANOTHER MEDIUM, the Medium of narration (story telling) set within a historical context. However, this attempt later brings in a number of puzzles and problems along with its “eye witness nature”:

• It is difficult to reconcile the various Gospel accounts on matters of: where did Jesus appear after his resurrection? Galilee? Jerusalem? Both?, how many women came to the tomb. Which angels did they see?
• Unlike the Passion narrative, which is a continuous story from start to finish, and which is unfolded in fundamentally the same way in all the four Gospels, the resurrection of Jesus came to be proclaimed in a group of independent stories.

The earliest biblical exposition on the Resurrection of Christ is in 1 Cor 15 which thus runs “The Messiah died for our sins, was buried and was raised according to the scriptures”. (Just proclaiming resurrection without the aid of any apparition story) Why did Paul write this? The Corinthians had a tendency to “collapse” Christian teachings back into pagan religion. In particular, they had a tendency to view the afterlife as a body-less immortality of the soul. Paul is trying to teach them “eschatology” - the story of God’s plan to put the world right in Jesus (Eschatology = the branch of theology dealing with the ultimate destiny of mankind and the world). In the middle of this, he is trying to teach them the Christian view of our future – a bodily resurrection. Following the mention of Jesus’ Resurrection the discourse continues with our own bodily resurrection. What is this new resurrected body? “The resurrection body possesses both continuity and discontinuity with the existing body.” 1 Cor. 15:38 gives us an example of this continuity, discontinuity: “The plant grows from the seed yet is a different sort of a thing.” The resurrection of the body should be thought of as a transformation of the existing body into a new mode of physicality (“transformed physicality”). At the same time 1 Cor. 15:58 gives the impression that the present physical body matters. What you do in the present body is in continuity with who you are going to be in the future body. Paul further discusses the meaning of the transformation of the present body at the end of Philippians 3 and at the beginning of 2 Cor 5. In 2 Cor 5 he uses the metaphors of Seed and Corn; Tent and Temple. The present body is metaphorically thought to be a shadow of our future self. The eschatology of Paul we can thus summarize: “We live in this odd interval in God’s purpose in history, between the resurrection of Jesus in the past, and our own future resurrection, and God’s remaking of the whole world in the future, and these two together hold us in a newly storied world, in a new imaginative world, in which we can live and work as Christians and in which we know that what we do in the present is not in vain, is not going to be thrown away. We are building, hopefully with gold and silver and precious stones, and when the day appears, then that work will appear with it.”

That means Paul experienced, understood and proclaimed (wrote) the Resurrection of Christ even without the aid of Resurrection stories.

ആവൃതിക്കുള്ളില്‍

(ഓശാനമാസികയുടെ ആദ്യലക്കത്തില്‍ (ഒക്ടോബര്‍ 1975) കന്യാസ്ത്രീമാരുടെ പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്നതിനായി തുടങ്ങിയ ‘ആവൃതിക്കുള്ളില്‍’ എന്ന പംക്തിക്ക് ജോസഫ് പുലിക്കുന്നേല്‍ എഴുതിയ ആമുഖം)
(കേരളത്തിലെ വിവിധ സന്യാസിനി സമൂഹങ്ങളിലായി ആയിരക്കണക്കിന് കന്യാസ്ത്രീകളുണ്ട്. ആതുരശുശ്രൂഷാരംഗത്തും അദ്ധ്യാപനരംഗത്തും ഇവര്‍ അമൂല്യസേവനം അനുഷ്ഠിക്കുന്നു. എന്നാല്‍ ഈ മണ്ഡലവും, പ്രശ്‌നവിമുക്തമല്ല, ഒട്ടേറെ കന്യാസ്ത്രീകള്‍ ഇന്ന് സന്യാസവൃത്തി ഉപേക്ഷിക്കുന്നു. ഇവരെ 'മഠംചാടികള്‍' എന്നു പുച്ഛിച്ചുതള്ളാനാണ് സമൂഹം മുതിരുക. എന്നാല്‍ ഈ സന്ന്യാസ സമൂഹങ്ങള്‍ ഓരോ പ്രത്യേക ദ്വീപുകളാണ്. ഈ ദ്വീപുകള്‍ക്കുള്ളില്‍ നടക്കുന്നതെന്തെന്ന് വളരെക്കുറച്ചുപേര്‍ക്കേ അറിയൂ. ഇവരുടെ പ്രശ്‌നങ്ങള്‍ വിദഗ്ദ്ധപഠനത്തിനു വിധേയമാകേണ്ടതാണ്. 'ആവൃതിക്കുള്ളില്‍' എന്ന ഈ പംക്തി കന്യാസ്ത്രീമാരുടെ പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഈ പംക്തിയിലേക്ക് അയക്കുന്ന എഴുത്തുകള്‍ ഞങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. കന്യാസ്ത്രീമാരുടെ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ദ്ധമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കും).
നമ്മുടെ കര്‍ത്താവ്, തന്റെ ജീവിതകാലത്ത്, അവിവാഹിതാവസ്ഥയോട് പ്രത്യേകമായ ഒരു മമത കാണിച്ചതായി തെളിവില്ല. തന്റെ ശിഷ്യപ്രധാനന്‍ തൊട്ടുള്ള ശിഷ്യന്മാര്‍ വിവാഹിതരായിരുന്നു. വിശുദ്ധ നിയമത്തില്‍ വിവരിക്കുന്ന മറിയം മഗ്ദലന മുതലുള്ള സ്ത്രീകള്‍ പുരുഷനെ അറിയാത്തവരായിരുന്നില്ല. വിവാഹത്താലുള്ള സ്ത്രീപുരുഷബന്ധം, അവിവാഹിതാവസ്ഥയേക്കാള്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ താഴ്ന്നതാണെന്നോ അവിവാഹിതാവസ്ഥ, ദൈവദൃഷ്ടിയില്‍ പ്രീതിജനകമാണെന്നോ തെളിവുകള്‍ ഒന്നും ഇല്ല.
പരിശുദ്ധകന്യാമറിയം, കന്യകയായിരുന്നില്ലേ? അങ്ങിനെ കന്യകാവസ്ഥ പരിശുദ്ധമാക്കപ്പെട്ടില്ലേ എന്ന് ചോദിച്ചേക്കാം. മറിയം കന്യകയായി ജീവിതം മുഴുവന്‍ കഴിയാന്‍ ആഗ്രഹിച്ചിരുന്നവളോ, വിവാഹ ജീവിതാന്തസ്സിനോട് മതിപ്പില്ലാതിരുന്നവളോ ആയിരുന്നില്ല. ''ഈശോമിശിഹായുടെ പിറവി ഇപ്രകാരമായിരുന്നു. അവന്റെ അമ്മയായ മറിയം, യൗസേപ്പിനോട് വിവാഹം ചെയ്യപ്പെട്ടിരിക്കെ അവര്‍ സംഗമിക്കുന്നതിനു മുമ്പ് പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു (മത്തായി 1: 18). ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട യൗസേപ്പ് എന്നു പേരുള്ള ഒരു പുരുഷനോട് വിവാഹം ചെയ്യപ്പെട്ടിരുന്ന കന്യകയുടെ അടുക്കലേക്ക് അയയ്ക്കപ്പെട്ടു''.
മറിയം വിവാഹിതയായിരുന്നു. (യഹൂദസമൂഹ സമ്പ്രദായമനുസരിച്ച് നിയമാനുസൃതമുള്ള വിവാഹം കഴിഞ്ഞ് കുറെ നാളുകള്‍ക്കുശേഷമാണ് ഭാര്യാഭര്‍ത്തൃബന്ധം ആരംഭിക്കുന്നത്. വിവാഹവാഗ്ദാനം തന്നെ വിവാഹമാണ്.) വിവാഹജീവിതാന്തസ്സില്‍, പ്രവേശിച്ച് വിവാഹവിധിയനുസരിച്ച് കന്യാത്വം ഭര്‍ത്താവിനു മാത്രം സമര്‍പ്പിക്കാന്‍ സന്നദ്ധയുമായിരുന്നു അവള്‍. പക്ഷേ, ദൈവേഷ്ടം മറിച്ചായിരുന്നു.
ദൈവം മനുഷ്യനായി അവതരിക്കുന്നത് മനുഷ്യബീജത്തിലൂടെയാകാന്‍ പാടില്ല! അങ്ങനെ ദൈവേഷ്ടത്തിന് വിധേയയായാണ് മറിയം പരിശുദ്ധാരൂപിയാല്‍ ഗര്‍ഭം ധരിക്കപ്പെടുന്നത്. ''ഇതാ ഒരു കന്യക ഗര്‍ഭം ധരിച്ചു പ്രസവിക്കും''...... എന്ന് പ്രവാചകന്‍ മൂലം കര്‍ത്താവിനാല്‍ അരുളിചെയ്യപ്പെട്ടത് നിവൃത്തിയാകേണ്ടതിനായിരുന്നു. (മത്തായി 1: 21-22) കന്യാമറിയം, പുരുഷസംസര്‍ഗ്ഗം കൂടാതെ ഗര്‍ഭം ധരിച്ചത് ദൈവനിശ്ചയമായിരുന്നു. മറിയം, കന്യകാത്വമല്ല; വിവാഹാവസ്ഥയാണ് സ്വയം തെരഞ്ഞെടുത്തത്. മനുഷ്യരക്ഷകനായ മിശിഹായുടെ ലോകാവതാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മറിയം പോലും വിവാഹാവസ്ഥ സ്വീകരിച്ചവളായിരുന്നു. അപ്പോള്‍ വിവാഹാവസ്ഥ ദൈവദൃഷ്ടിയില്‍ ഏതെങ്കിലും വിധത്തില്‍ തരംതാഴ്ന്ന ഒന്നായിരുന്നില്ലതന്നെ.
 'കന്യക' എന്ന അവസ്ഥ അതില്‍ത്തന്നെ ദൈവപ്രീതി ജനകമാണെന്ന് സുവിശേഷത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അതുകൊണ്ട് കന്യകാലയങ്ങള്‍ക്ക് ഒരു പ്രത്യേക മഹത്വം അവകാശപ്പെടാനില്ല. മധ്യ യുഗങ്ങളിലാണ് കന്യകാലയങ്ങള്‍ ഉടലെടുക്കുന്നത്. അന്ന് നിലവിലിരുന്ന സാമൂഹികാവശ്യങ്ങളുടെ പ്രതിഫലനമായിരുന്നു അത്.
കന്യാത്വം, അതിനാല്‍ത്തന്നെ മഹത്വപ്പെട്ടതല്ല. മാതൃത്വമാണ് മഹത്തരമായിട്ടുള്ളത്.
എന്നാല്‍ നമ്മുടെ സമൂഹജീവിതത്തില്‍ കന്യകാലയങ്ങള്‍ ഒരു അവിഭാജ്യഘടകമായിത്തീര്‍ന്നിട്ടുണ്ട്. കന്യകാലയവാസം ദൈവവിളിയായി വ്യവഹരിക്കപ്പെടുന്നു. തന്മൂലം, കന്യകാലയവാസം ആദര്‍ശനിഷ്ഠമായ കൗമാരപ്രായത്തില്‍, പെണ്‍കുട്ടികള്‍ക്ക് ആകര്‍ഷണമുള്ളതായിത്തീരുന്നു.

കന്യകാത്വം അര്‍പ്പണമാണോ?
ജീവിതകാലം മുഴുവന്‍ കന്യകയായി ജീവിക്കുക എന്നത് ദൈവത്തിനുള്ള അര്‍പ്പണമാണോ? ആണെന്നും അല്ലെന്നും പറയാം. ഒരു വ്യക്തി ക്രിസ്തുവിന്റെ വചനങ്ങളെ സ്വീകരിക്കുമ്പോള്‍ അയാള്‍ കാലദേശബന്ധങ്ങള്‍ക്ക് അതീതനായിത്തീരുന്നു. ''എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം കാക്കുന്നു. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്ന് അവനോടുകൂടി വസിക്കുകയും ചെയ്യും'' (യോഹ 14:23). വൈദ്യുതി പ്രവഹിക്കുന്നു എന്നതിന്റെ തെളിവാണ് ബള്‍ബ് കത്തുക എന്നത്. ബള്‍ബ് കത്തിക്കുക എന്നതാണ് വൈദ്യുതിയുടെ ആവശ്യം. ക്രിസ്തുവിന്റെ വചനം സ്വീകരിച്ചു കഴിയുന്ന വ്യക്തി, സ്‌നേഹത്തിലും സത്യത്തിന്റെ സാക്ഷ്യത്വത്തിലും തീവ്രമനസ്സനായിത്തീരുന്നു. സ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണ് സേവനവും ശുശ്രൂഷയും; സഹജീവികള്‍ക്കുവേണ്ടിയുള്ള അര്‍പ്പിതജീവിതം അപ്പോള്‍ ഒരാള്‍ വിവാഹിതനോ, അവിവാഹിതനോ എന്നത് നമ്മുടെ കര്‍ത്താവിന്റെ മുമ്പില്‍ വിവേചനമുള്ള ഒന്നല്ല. പ്രത്യുത ഏതു ജീവിതാന്തസ്സാണ്, ദൈവവചനത്തിന്റെ അന്യൂനമായ സ്വീകരണത്തിന് വ്യക്തിയെ സഹായിക്കുന്നത്. അത് ദൈവതിരുമുമ്പാകെ മഹത്വമേറിയതാണ്. കന്യകയായി ജീവിക്കുക എന്നത് അതില്‍തന്നെ മഹത്വമേറിയ അര്‍പ്പണമാണെന്ന അഭിപ്രായം ശരിയല്ല. അത് ഒരു ബലിയും അല്ല.

ചെറുപുഷ്പവും അല്‍ഫോന്‍സായും
കന്യകാലയത്തിന്റെ നാലുഭിത്തികള്‍ക്കുള്ളില്‍, ജീവിച്ച ഈ ധന്യകള്‍ കന്യാവ്രതത്തിലൂടെ ദൈവസേവനം നടത്തിയതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ഈ രണ്ട് ധന്യാത്മാക്കളുടെയും ജീവിതം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാം ഇവര്‍ രോഗാതുരകളാകാതിരുന്നെങ്കില്‍ ദൈവവചനം സ്വീകരിച്ചതിന്റെ ഫലമായി സ്‌നേഹത്താല്‍ പ്രചോദിതരായി ലോകത്തെവിടെയും സേവനം ചെയ്യാന്‍ സന്നദ്ധരാകുമായിരുന്നു എന്ന്. കന്യകാത്വമല്ല അവരുടെ മഹത്വത്തിനു കാരണം. പ്രത്യുത ദൈവസ്‌നേഹത്തെ പരസ്‌നേഹമാക്കി പകര്‍ത്താനുള്ള അവരുടെ അഭിലാഷമായിരുന്നു. ക്രിസ്തുവിനോടുള്ള സ്‌നേഹം അവിടുത്തെ വചനങ്ങളുടെ അനുസരണത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നു. കഠിനമായ ശാരീരികരോഗം അവരുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ലോകമെമ്പാടും നിറഞ്ഞുനില്‍ക്കുന്ന ഉപവി പ്രവൃത്തികള്‍ക്ക് അവര്‍ തയ്യാറാകുമായിരുന്നു.

കന്യകാലയങ്ങള്‍
കത്തോലിക്കാ സമൂഹജീവിതത്തില്‍ കന്യകാലയങ്ങള്‍ക്ക് അതിപ്രധാനമായ സ്ഥാനമുണ്ട് ഇന്ന്. കന്യകാന്തസ്സ് മനുഷ്യവര്‍ഗ്ഗത്തിന്റെ ഉപരിനന്മയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച എത്രയോപേര്‍ ഈ കന്യകാലയങ്ങളില്‍ വസിക്കുന്നു. എന്നാല്‍ ഈ നിശ്ശബ്ദ ജീവിതത്തിനിടയിലും, ശക്തമായ മാനുഷിക പ്രശ്‌നങ്ങള്‍ ഉണ്ട് എന്നത് പലരും വിസ്മരിക്കുന്നു. തീവ്രമായ മാനസിക സംഘര്‍ഷത്തിന് വിധേയരാണ് ഇവരില്‍ പലരും. പലപ്പോഴും മഠത്തിന്റെ ആവൃതിക്കുള്ളില്‍ ഈ വേദനകള്‍ ആരും അറിയാതെ കെട്ടടങ്ങുകയാണ്. മറ്റെവിടെയുമെന്നതുപോലെ അധികാരമത്സരവും അസൂയയും മോഹങ്ങളും മോഹഭംഗങ്ങളും തലമുണ്ടുകൊണ്ടു മൂടിയ തലയ്ക്കുള്ളില്‍ കാണാം. ഈ പംക്തിയില്‍ ഇവരുടെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുക.

N.B.
40 വര്‍ഷം മുമ്പ് ജോസഫ് പുലിക്കുന്നേല്‍ നലകിയ വാഗ്ദാനം അല്മായശബ്ദം ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഏറ്റെടുക്കുന്നതു നന്നായിരിക്കും. ഇവരുടെ പ്രശ്‌നങ്ങള്‍ പഠനവിധേയമാകേണ്ടതാണ്. അയക്കുന്ന എഴുത്തുകള്‍ (e-mail) രഹസ്യമായി സൂക്ഷിക്കുന്നതിനു പകരം പേരു വെളിപ്പെടുത്താതെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുക. കന്യാസ്ത്രീമാരുടെ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ദ്ധമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ വായനക്കാരുടെ നിര്‍ദ്ദേശങ്ങളും KCRM Priests, Ex-priests and Nuns Association-ന്റെ സഹായവും തേടുക.

Saturday, April 4, 2015



Good Friday, not Bad Friday
          (ഈ ഈസ്റ്റരിന്റെ സ്ത്രീപക്ഷ വീക്ഷണത്തിന് ശ്രീ ജെയിംസ്‌ കോട്ടൂർ അയച്ചുതന്ന പ്രതികരണം ആണ് താഴെ കൊടുത്തിരിക്കുന്നത്.) 
 “Dear Zachji  you hit the nail right on the head when you concluded: 
സമൂഹത്തിഅവഗണിക്കപ്പെടുന്നവരുംഅശരണരും,സ്ത്രീകളും വിധവകളുംകുട്ടികളുംപരിരക്ഷിക്കപ്പെടുമ്പോ മാത്രമേ ഇവിടെ ദൈവരാജ്യംവന്നു എന്ന് നമുക്ക് അവകാശപ്പെടുവാകഴിയുകയുള്ളൂ.  

Which child even in the second or third standard does not understand the meaning of “Good” or “Friday”? Yet these educated illiterates want our children and unthinking faithful to understand that “Good Friday” means “Sad Friday” or “Bad Friday” to weep over, and not to rejoice over.


It was for this very reason Jesus himself told the daughters of Jerusalem: “Do not weep for me but weep for your children and their children” etc. I wrote an article years ago on this very topic: “Do not weep for me” during Holy week. It is called GOOD because the greatest good on earth was done that day, laying down one’s life for the victory of truth to vindicate what he told Pontius Piolet “For this I have come into the world to bear witness to truth”, not to shed crocodile tears and day long processions instead of visiting the sick and serving the needy on the “periphery” as Pope Francis says.

The institutional church is doing just the opposite of what Jesus told us to do: to worship God in the temple of one’s heart, in the form of LOVE, to pray to God the Father in secret and not to Him, to build living churches – caring for the lame, blind, deaf, hungry, lonely, dying (when you have done to them you have done to me), go first to get reconciled to your neighbor who is your enemy number one (You don’t get enemies in US or Africa, Your enemies are of your own household), stop building churches with brick and mortar, no stone upon a stone will be left. Stop crying over Christ, start crying over opening or closing bars to mint money, similarly building churches, hospitals, colleges through all sorts of corrupt practices, follow instead the example of Mother Theresa, the saint of the gutter, or Francis of Assisi. But who has ears to hear, eyes to see and common sense to understand that the paradise to be built is here below picturesquely presented by Jesus when he said: “Thy kingdom come here on EARTH as it is in heaven.” You and I have to be the builders of that paradise. james kottoor

ഈ ഈസ്റ്ററിന് ഒരു സ്ത്രീപക്ഷം


ഷാഹിന കെ. റഫീഖ് മലയാളം വാരികയിൽ എഴുതിയിരിക്കുന്ന സ്ത്രീപക്ഷം വായിക്കുക: യേശുവിന്റെ അന്നത്തെ രോദനം ഇന്നും നമ്മുടെ നാട്ടിൽ എത്രയെത്ര ആയിരം വദനങ്ങളിൽ നിന്ന് പുറപ്പെട്ടുകൊണ്ടിരിക്കുന്നു. ആരുണ്ട്‌ അത് കേൾക്കാൻ?

60 വര്ഷത്തെ സ്വയം ഭരണം കഴിഞ്ഞിട്ടും ഈ നാട്ടിൽ മനുഷ്യമൃഗങ്ങൾ അവരുടെ മറുലിംഗത്തോട് ചെയ്യുന്നത് യേശുവിന്റെ പീഡകളെക്കാൾ എത്ര മടങ്ങാണ്. എന്നിട്ടും കുറ്റവാളികളെ എന്ത് ചെയ്യണമെന്നറിയാതെയും അവർ ആവത്തിക്കപ്പെടുന്നതിനെ പറ്റി ആകുലതയില്ലാതെയും ഒരു രാജ്യം എങ്ങനെ നിലനില്ക്കുന്നു എന്നത് എല്ലാ അവബോധങ്ങളുടെയും നിരാകരനമല്ലേ? രണ്ടായിരം വര്ഷം മുമ്പത്തെ ഒരു കദനകഥക്ക് ഇവിടെ എന്ത് പ്രസക്തി എന്നെങ്കിലും കത്തോലിക്കാ സഭ ചിന്തിക്കേണ്ടതല്ലേ?
'ദുഃഖവെള്ളി - ചില ചിന്തകള്‍:

ഭക്തനും ത്യാഗിയുമായ യേശുവിനെ പരീശമുഖ്യര്‍ പിടിച്ച് മുഖത്തു തുപ്പി, കന്നത്തില്‍ അടിച്ച് കുരിശില്‍ തറച്ചപ്പോള്‍ വേദനയാലും ദുഖത്താലും അദ്ദേഹം കരഞ്ഞു.

"ഏലി ഏലി ലമ്മാ ശബ്താനി" എന്റെ ദൈവമേ, എന്റെ ദൈവമേ,  എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട്? എന്നെ സഹായിക്കാതെയും, എന്റെ രോദനം കേള്‍ക്കാതെയും, അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്? എന്റെ ദൈവമേ, പകല്‍ മുഴുവന്‍ ഞാന്‍ അങ്ങയെ വിളിക്കുന്നു, അങ്ങ് കേള്‍ക്കുന്നില്ല. രാത്രിയും വിളിച്ച് അപേക്ഷിക്കുന്നു; എനിക്ക് ആശ്വാസം ലഭിക്കുന്നില്ല"

ഇവിടെ നാം അല്പം ഒന്ന് ആലോചിക്കണം. വേദനിക്കുമ്പോള്‍ നിലവിളിക്കുന്നത് മനുഷ്യ സഹജം. എന്നാല്‍, തന്നെ ദൈവം സ്വീകരിച്ചുവോ ഉപേക്ഷിച്ചുവോ എന്ന് അറിയാതെ യേശു വിലപിച്ചത് എന്തുകൊണ്ട്?

പ്രാര്‍ഥനാ നിരതനും മഹാ ത്യാഗിയുമായിരുന്ന യേശുവിനു പോലും "നിന്നെ ഞാന്‍ കൈവിട്ടിട്ടില്ല" എന്ന ജ്ഞാനം കൊടുക്കാത്ത ദൈവം ആ മതത്തില്‍ വിശ്വസിക്കുന്ന സാധാരണക്കാര്‍ക്ക് ജ്ഞാനവും ഐശ്വര്യവും  കൊടുക്കുന്നത് എങ്ങിനെ?'

ദുഃഖവെള്ളി - ചില ചിന്തകള്‍:

SATHSANKU - സത് സംഘ്‌.

ഭക്തനും ത്യാഗിയുമായ യേശുവിനെ പരീശമുഖ്യര്‍ പിടിച്ച് മുഖത്തു തുപ്പി, കന്നത്തില്‍ അടിച്ച് കുരിശില്‍ തറച്ചപ്പോള്‍ വേദനയാലും ദുഖത്താലും അദ്ദേഹം കരഞ്ഞു.

"ഏലി ഏലി ലമ്മാ ശബക്താനി " എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട്? എന്നെ സഹായിക്കാതെയും, എന്റെ രോദനം കേള്‍ക്കാതെയും, അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്? എന്റെ ദൈവമേ, പകല്‍ മുഴുവന്‍ ഞാന്‍ അങ്ങയെ വിളിക്കുന്നു, അങ്ങ് കേള്‍ക്കുന്നില്ല. രാത്രിയും വിളിച്ച് അപേക്ഷിക്കുന്നു; എനിക്ക് ആശ്വാസം ലഭിക്കുന്നില്ല"

ഇവിടെ നാം അല്പം ഒന്ന് ആലോചിക്കണം. വേദനിക്കുമ്പോള്‍ നിലവിളിക്കുന്നത് മനുഷ്യ സഹജം. എന്നാല്‍, തന്നെ ദൈവം സ്വീകരിച്ചുവോ ഉപേക്ഷിച്ചുവോ എന്ന് അറിയാതെ യേശു വിലപിച്ചത് എന്തുകൊണ്ട്?

പ്രാര്‍ഥനാനിരതനും മഹാ ത്യാഗിയുമായിരുന്ന യേശുവിനു പോലും "നിന്നെ ഞാന്‍ കൈവിട്ടിട്ടില്ല" എന്ന ജ്ഞാനം കൊടുക്കാത്ത ദൈവം ആ മതത്തില്‍ വിശ്വസിക്കുന്ന സാധാരണക്കാര്‍ക്ക് ജ്ഞാനവും ഐശ്വര്യവും കൊടുക്കുന്നത് എങ്ങിനെ?
Zachariyaas Nedunkanal commented:
ആ മനുഷ്യൻ എന്തുകൊണ്ട് കൊല്ലപ്പെട്ടു എന്നറിയാൻ ഒട്ടും മെനക്കെടാതെ, മരണത്തിലേയ്ക്കുള്ള പതിന്നാല് രംഗങ്ങൾ സൃഷ്ടിച്ച്, വികാരതരളതയുണർത്തുന്ന പാട്ടുകളും വിളിച്ചുപറച്ചിലുമായി ഒരു കൂട്ടം ജനം വീടിനു മുമ്പില്കൂടെ നടന്നുപോകുന്നത് എല്ലാ ദുഃഖവെള്ളിയാഴ്ചയും കാണാം. സഭയെന്തിനാണ് ഇങ്ങനെ വിഷാദരോഗികളെ സൃഷ്ടിക്കുന്നത് എന്നാലോചിക്കുകയായിരുന്നു, ഓരോ തവണയും.

മനുഷ്യപ്രപഞ്ചത്തെ വീണ്ടും ഒരു പറുദീസയാക്കി മാറ്റാൻ വേണ്ടുന്ന ചിന്തകളെല്ലാം മൂന്നു വർഷങ്ങൾക്കിടയിൽ പറഞ്ഞു വച്ചിട്ട് അതിന്റെ പേരിൽ ദയനീയമായി കൊല്ലപ്പെട്ടിട്ടും ആ മനുഷ്യൻ പറഞ്ഞ ഒരു കാര്യം പോലും ശരിക്കുള്ള അർഥത്തിൽ മനസ്സിലാക്കാതെ എന്തിനീ ജനം പള്ളിവികാരിയോടൊത്ത് വഴിനീളെ മുതലക്കണ്ണീർ വാർത്ത് ഇങ്ങനെ നാടകങ്ങൾ കളിക്കുന്നു, ദൈവമേ!

തിങ്കളാഴ്ച മുതൽ അവുധിക്കാലത്തിന്റെ ആദ്യ ആഴ്ച മുഴുവൻ ഉത്ഥാനോത്സവം എന്ന പേരിൽ കുരുന്നുകളെ വീണ്ടും സ്കൂളിൽ പിടിച്ചിരുത്തി പീഡിപ്പിക്കും. എങ്ങാനും കൂടുതൽ സ്വാതന്ത്ര്യലഹരിയിൽ അവർ വേദപാഠത്തിലെ വിരസൻ ദൈവത്തെ മറന്നെങ്കിലോ! എന്തുകൊണ്ട് കുറേ ജീജോ കുര്യന്മാർക്ക്  (See his comment below) ഈ പൈതങ്ങളെയും കൂട്ടി ഇത്തരം ചില മലകളിൽ കൂടെ കറങ്ങിക്കൂടാ! അവിടെ അവർ പ്രകൃതിയിലെ ദൈവത്തെ രുചിച്ചറിയട്ടെ!


Joseph John
SATHSANKU - സത് സംഘ്‌
2000 വർഷം കഴിഞ്ഞിട്ടും ഈ ദുഃഖ വെള്ളി ഒരു സന്തോഷ വെള്ളിയായി മാറുന്നില്ല എന്നത് ഓരോ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ലജ്ജാവഹമാണ്. കാരണം യേശു വന്നതും കുരിശിൽ മരിച്ചതും ഇവിടെ ദൈവരാജ്യം സ്ഥാപിക്കുക എന്ന ഏക ലക്ഷ്യത്തോടുകൂടിയയിരുന്നു. ആ ലക്ഷ്യം ഇന്നും ഒരു വിദൂര സ്വപ്നമായി ഈ ലോകത്തിൽ അവശേഷിക്കുന്നു. അത് സാദ്ധ്യമാക്കാൻ അവനെ അനുഗമിക്കുന്നവരുടെ ഭാഗത്തുനിന്നും ഒരു നീക്കവും ഇല്ല എന്നതിലുപരി അതിനുള്ള സാദ്ധ്യതകളെ അവർ മുളയിലെ നുള്ളിക്കളയുകയുമാണ്. അവൻറെ കുരിശു മരണം അന്വർത്ഥം ആകണമെങ്കിൽ ക്രിസ്ത്യാനികൾ എന്നഭിമാനിക്കുന്ന ഓരോരുത്തരും അവൻറെ ലക്ഷ്യ പ്രാപ്ത്തിക്കായി അനവരതം ഉത്സാഹിക്കേണ്ടിയിരിക്കുന്നു. ഈ ഭൂമിയിൽ ദൈവരാജ്യം സംസ്ഥാപിതം ആകാത്തിടത്തോളം കാലം യേശു എന്ന ആശയം അർത്ഥരഹിതമായി തന്നെ അവശേഷിക്കും. യേശുവിനെ മഹത്വവൽക്കരിക്കേണ്ട ചുമതല ഇന്ന് ഓരോ ക്രിസ്ത്യാനികളിലും നിക്ഷിപ്തമാണ്‌. വചനങ്ങളെ തലനാരിഴകീറി വിശകലം ചെയ്യുന്നതുകൊണ്ടോ, വലിയ പള്ളികൾ പണിയുന്നതുകൊണ്ടോ, മുക്കിനുമുക്കിനു ധ്യാനങ്ങൾ സംഘടിപ്പിക്കുന്നതുകൊണ്ടോ, ആഘോഷപൂർവമായ പെരുനാളുകൾ നടത്തുന്നതുകൊണ്ടോ, ലക്ഷങ്ങളുടെ കരിമരുന്നു പ്രയോഗം കൊണ്ടോ ഇവിടെ ദൈവരാജ്യം ഉണ്ടാവില്ല. സമൂഹത്തിൽ അവഗണിക്കപ്പെടുന്നവരും, അശരണരും, വിധവകളും, കുട്ടികളും പരിരക്ഷിക്കപ്പെടുമ്പോൾ മാത്രമേ ഇവിടെ ദൈവരാജ്യം വന്നു എന്ന് നമുക്ക് അവകാശപ്പെടുവാൻ കഴിയുകയുള്ളൂ.

Friday, April 3, 2015

വൈദികന്‍ എന്ന ഏകാന്തപഥികന്‍



ജോസഫ് പുലിക്കുന്നേൽ

'ഓശാന'മാസികയുടെ ഒന്നാം ലക്കത്തിൽ 
(ഒക്ടോബര്‍ 1975) എഴുതിയത് 

കത്തോലിക്കാസഭയിലെ വൈദികര്‍ ഇന്ന്, ഒരു പ്രതിസന്ധിയിലാണ്. വളരെയധികം, സഹതാപമര്‍ഹിക്കുന്ന ഒരു മാനസിക സംഘര്‍ഷത്തിനു മധ്യത്തില്‍.

കത്തോലിക്കാസഭയിലെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കാരണക്കാരായി വിമര്‍ശകര്‍ കാണുന്നത് വൈദികരെയാണ്. അവരുടെ സാമൂഹ്യവും വ്യക്തിപരവുമായ പ്രശ്‌നങ്ങളെ പഠിക്കാനോ സഹാനുഭൂതിയോടും ഉപവിയോടുംകൂടി അവയ്ക്ക് പരിഹാരം കണ്ടെത്താനോ ഇന്നാരും ശ്രമിക്കുന്നില്ല.

ദൈവത്തിന്റെ പ്രതിനിധിയായി പുരോഹിതനെ മതവിശ്വാസികള്‍ ബഹുമാനിക്കുന്നു. ചിലര്‍ 'കള്ള കത്തനാന്മാര്‍' എന്നു വിളിച്ച് പുച്ഛിക്കുന്നു. രണ്ടുകൂട്ടരും പുരോഹിതവസ്ത്രത്തിനുള്ളില്‍ സ്പന്ദിക്കുന്ന മനുഷ്യനെ കാണുന്നില്ല എന്നതല്ലേ യാഥാര്‍ഥ്യം?

'ദൈവമനുഷ്യന്‍'

ഇന്ന് പുരോഹിതന്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട വ്യക്തിയാണ്. എസ്.എസ്.എല്‍.സി. കടന്നുകൂടിയ ആദര്‍ശപ്രേരിതനായ ഒരു ചെറുപ്പക്കാരന്‍! ഉന്നതമായ പൗരോഹിത്യത്തിലൂടെ ദൈവത്തെ സേവിക്കാന്‍ കഴിയുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചുകൊണ്ടാണ് അയാള്‍ പുരോഹിതാര്‍ത്ഥിയാകുന്നത്. (സാമൂഹ്യമോ കുടുംബപരമോ സാമ്പത്തികമോ ആയ പ്രേരണ ഏതാനുംപേരെ പുരോഹിതാര്‍ഥികളാക്കുന്നുണ്ട് എന്ന് വിസ്മരിക്കുന്നില്ല. എന്നാല്‍ ബഹുഭൂരിപക്ഷവും കൗമാരത്തിന്റെ ആദര്‍ശനിഷ്ഠയാല്‍ പ്രചോദിതരായാണ് പുരോഹിതാര്‍ഥികളാകുന്നത്.) അന്നുമുതല്‍ അയാള്‍ ഏകാന്തപഥികനായിത്തീരുന്നു. സമൂഹത്തില്‍ ഒറ്റപ്പെട്ടവന്‍; സിമ്മനാരിയില്‍വെച്ച് സഹപുരോഹിതാര്‍ഥികളോട് പ്രത്യേക മമതയോ സ്‌നേഹമോ പ്രദര്‍ശിപ്പിക്കാന്‍ അവകാശം അറ്റവന്‍! അത് അവന്റെ സ്വഭാവഹത്യയ്ക്കു കാരണമത്രേ. വീട്ടിലെത്തിയാല്‍ അമ്മയും അപ്പനും സഹോദരന്മാരും 'ശെമ്മാശനെ' ബഹുമാനിക്കുന്നു. തന്റെ പെങ്ങന്മാരോടും അടുത്ത ചാര്‍ച്ചക്കാരോടും ഇടപഴകുന്നത് ഇടര്‍ച്ചയ്ക്കു കാരണമായേക്കുമെന്ന് അയാള്‍ ഭയപ്പെടുന്നു. ഇന്നലെവരെ 'എടാ മത്തായിക്കുഞ്ഞേ'' എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ച അമ്മപോലും 'ശെമ്മാശ'നെന്ന ദൈവമനുഷ്യനില്‍നിന്ന് അകന്നുപോകുന്നു.

പൂര്‍ണ്ണമായ ഒറ്റപ്പെടല്‍! 
മാതൃസ്‌നേഹവും പിതൃസ്‌നേഹവും സഹോദരസ്‌നേഹവും ഒരു ഇന്ദ്രജാലത്തിലെന്നപോലെ അപ്രത്യക്ഷമാകുകയും തല്‍സ്ഥാനത്ത് അനര്‍ഹവും അപ്രതീക്ഷിതവുമായ ബഹുമാനത്തിന് അയാള്‍ അര്‍ഹനായിത്തീരുകയും ചെയ്യുന്നു.

ഒന്‍പതോ പത്തോ കൊല്ലം സെമിനാരിയില്‍ കഴിച്ചുകൂട്ടി, ലത്തീനും സുറിയാനിയും ദഹിക്കാത്ത ദൈവശാസ്ത്രവും ഉരുവിട്ട് പഠിച്ച് പുരോഹിതനായി പുറത്തുവരുന്ന ശെമ്മാശന്‍, തണല്‍കൊടുത്ത് പരിചരിച്ച് വളര്‍ത്തുന്നചെടി സൂര്യതാപമേല്‍ക്കുമ്പോള്‍ വാടുന്നതുപോലെ, ചിലപ്പോള്‍ വാടിപ്പോകുന്നു. പുരോഹിതനെ, 'മറ്റൊരു ക്രിസ്തു'വായി കാണുന്ന വിശ്വാസികള്‍, അല്ലെങ്കില്‍ കാണാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍, സഹതാപത്തേക്കാളേറെ വിമര്‍ശനബുദ്ധിയോടെയാണ് ഇവരെ സമീപിക്കുന്നത്.


ഏകാന്തന്‍

സെമിനാരിയില്‍ വളരെയധികം സഹവിദ്യാര്‍ത്ഥികളുമായി കഴിഞ്ഞുകൂടുന്ന ഒരു ഇടവക വൈദികന്‍ പട്ടമേറ്റു കഴിഞ്ഞാല്‍ മിക്കവാറും ഏതെങ്കിലും പള്ളിയുടെ അസിസ്റ്റന്റായാണ് നിയമിതനാകുന്നത്. ഏകാന്തത ആരംഭിക്കുകയായി. കുശിനിക്കാരനും താനും മാത്രം ഉള്‍ക്കൊള്ളുന്ന ഒരു ലോകത്തേക്ക് ഒരു പുരോഹിതന്‍ ചുരുങ്ങുന്നു. വികാരിയച്ചന്റെ സ്വഭാവപ്രകൃതിയനുസരിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നില്ലെങ്കില്‍ 'കൊച്ചച്ചന്‍' ഒരു നോട്ടപ്പുള്ളിയായിത്തീരുന്നു. 'തലമുറയുടെ വിടവ്', വികാരിയുടെയും അസിസ്റ്റന്റിന്റെയും മധ്യത്തില്‍ വളരെ ആഴമേറിയതാണ്. കുരിശുമണി അടിച്ചു പ്രാര്‍ത്ഥന കഴിഞ്ഞാന്‍ പുരോഹിതന്‍ ഏകാന്തതയുടെ തടവുകാരനാണ്. മനസ്സ് ഭാവനയുടെ ചിറകില്‍ ഉയര്‍ന്നുപൊങ്ങുന്നതിനെ തടഞ്ഞുനിര്‍ത്താന്‍, ബ്രീവറിയുടെയും കൊന്തയുടെയും ഭാരം പലപ്പോഴും ശക്തമല്ലാതാകുന്നു. ഒരു സുഖക്കേടു വന്നാല്‍ ലഭ്യമാകുന്ന പരിചരണം കുശിനിക്കാരന്റേതു മാത്രമാണ്.


പൊയ്മുഖം

സമൂഹത്തിന്റെ ബഹുമാനം നേടാന്‍ അധികാരികളുടെ പ്രീതി സമ്പാദിക്കാന്‍, കടുത്ത പൊയ്മുഖം അണിയാന്‍ പലപ്പോഴും നിര്‍ബന്ധിതനാകുന്ന സാഹചര്യമാണ് വൈദികനുള്ളത്. എല്ലാ ഇടവകകളിലും ചേരിപ്പോരും മത്സരവും ഉണ്ട്. സത്യവും നീതിയും ഒരു വശത്തും സ്വാധീനവും പണവും മറുവശത്തുമായി മത്സരിക്കുമ്പോള്‍, നീതിക്കുവേണ്ടിയും സത്യത്തിനുവേണ്ടിയും സ്വരമുയര്‍ത്താന്‍ കഴിയാതെ പുരോഹിതനിലെ ആദര്‍ശവാദി പതുക്കെ പതുക്കെ മരിക്കുമ്പോള്‍, പൊയ്മുഖത്തിന്റെ കട്ടി വര്‍ധിപ്പിക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകും. എല്ലാവരില്‍നിന്നും ഒറ്റപ്പെട്ട് അഗാധമായ ഏകാന്തഭാവത്തെ പേറിയാണ് ഒരു പുരോഹിതന്‍ കഴിയുന്നതെന്ന് അവരെ ബഹുമാനിക്കുന്നവരും പുച്ഛിക്കുന്നവരും അറിയുന്നുണ്ടോ?


വൈരുദ്ധ്യാധിഷ്ഠിത ആത്മീയവാദം

''നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം എന്ന ഒരു പുതിയ കല്പന നിങ്ങള്‍ക്ക് തരുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ അതുകൊണ്ട്, നിങ്ങള്‍ എന്റെ ശിഷ്യരാകുന്നു എന്ന് എല്ലാവരും അറിയും'' (യോഹ 13: 34-35) തന്നെ പിന്‍ചൊല്ലുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മിശിഹാ കൊടുത്ത കല്പനയാണിത്.

എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ പുരോഹിതന്‍ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും കടുത്ത അഭാവമാണ് കാണുന്നത്. സ്‌നേഹിക്കുക എന്നാല്‍ മറ്റൊരാള്‍ക്കുവേണ്ടി ത്യാഗം സഹിക്കുവാന്‍ സന്നദ്ധമാവുക എന്നാണര്‍ത്ഥം. വളരെ വിരളമായേ പുരോഹിതന്മാരുടെ ലോകത്തില്‍ ഈ സ്‌നേഹം കാണാന്‍ കഴിയൂ. 'തിരുമേനി' 'ഫൊറവനാവികാരി' - എല്ലാം ബഹുമാനിക്കപ്പേടേണ്ടവര്‍. കത്തോലിക്കാസഭ അനുസരണയുടെ ചരടിലാണ് കോര്‍ത്തെടുക്കപ്പെട്ടിരിക്കുന്നത്. സ്‌നേഹത്തിന്റെ പൊന്‍നൂലല്ല ആ സാമൂഹികബന്ധത്തിന്റെ കണ്ണി. അച്ചന്‍ മെത്രാനെ സ്‌നേഹിക്കുകയല്ല. ബഹുമാനിക്കയും അനുസരിക്കുകയുമാണ്. മെത്രാന്‍ അച്ചന്മാരെ ഭരിക്കുന്നു.

'ഞാന്‍ നല്ല ഇടയനാകുന്നു, എന്റെ പിതാവ് എന്നെ അറിയുകയും, ഞാന്‍ പിതാവിനെ അറിയുകയും ചെയ്യുന്നതുപോലെ ഞാന്‍ എനിക്കുള്ളവയേ അറിയുകയും ആടുകള്‍ക്കുവേണ്ടി എന്റെ ജീവനെ ഞാന്‍ സമര്‍പ്പിക്കുകയും ചെയ്യും' (യോഹ:10:14-15). എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിനായി, ഞാന്‍ അതു സമര്‍പ്പിക്കുന്നതുകൊണ്ട് എന്റെ പിതാവ് എന്നെ സ്‌നേഹിക്കുന്നു. (യോഹ 10: 14, 15) 'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം എന്നതാണ് എന്റെ കല്പന. ഒരു മനുഷ്യന്‍ തന്റെ സ്‌നേഹിതന്മാര്‍ക്കുവേണ്ടി സ്വജീവന്‍ ഉപേക്ഷിക്കുക എന്നതില്‍ വലുതായ സ്‌നേഹം ഇല്ല.... ഞാന്‍ ഇനി നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. തന്റെ യജമാനന്‍ ചെയ്യുന്നത് എന്തെന്ന് ദാസന്‍ അറിയുന്നില്ലല്ലോ, എന്നാല്‍ എന്റെ പിതാവില്‍നിന്നും, കേട്ടതെല്ലാം നിങ്ങളെ അറിയിച്ചതുകൊണ്ട്, എന്റെ സ്‌നേഹിതന്മാര്‍ എന്നു നിങ്ങളെ ഞാന്‍ വിളിച്ചിരിക്കുന്നു(യോഹ 15: 12,13,15).

പരസ്പര സ്‌നേഹത്തിന്റെ അത്യുദാത്തമായ വാഗ്ദാനമാണ്, മിശിഹാ നമുക്കു തന്നത്. അത് മുരടന്‍ ആത്മീയവാദമായിരുന്നില്ല. സമൂഹജീവിതത്തില്‍ തന്റെ ശിഷ്യന്മാരുടെ വീക്ഷണത്തിന്റെ അടിക്കല്ല്, സ്‌നേഹമായി അവിടുന്നു നിര്‍വ്വചിച്ചു. ഈ സ്‌നേഹമാണ്, ആത്മീയമായി ക്രിസ്തുവിനെ സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ സ്ഥൂലരൂപം.

''ആകയാല്‍, നിങ്ങളുടെ കര്‍ത്താവും ഗുരുവും ആയിരിക്കുന്ന ഞാന്‍, നിങ്ങളുടെ കാലുകള്‍ കഴുകി എങ്കില്‍, നിങ്ങള്‍ പരസ്പരം കാലുകള്‍ കഴുകുവാന്‍ എത്രമാത്രം കടപ്പെട്ടവരാകുന്നു. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഈ ദൃഷ്ടാന്തം നിങ്ങള്‍ക്ക് ഞാന്‍ തരുന്നു''. ''നിങ്ങളില്‍ പ്രധാനിയാകുവാന്‍ ഇച്ഛിക്കുന്നവര്‍ നിങ്ങളുടെ ശുശ്രൂഷകന്‍ ആയിരിക്കണം''.

മിശിഹായില്‍ ഉള്ള ഔന്നത്യം, സ്‌നേഹത്തിലും, ശുശ്രൂഷയിലുമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഒരു പുരോഹിതന്റെ മുമ്പില്‍ പതുക്കെ പതുക്കെ തെളിഞ്ഞുവരുന്ന ചിത്രം വൈരുധ്യാത്മകമാണ്. സ്‌നേഹത്തിന്റെയും ശുശ്രൂഷയുടെയും സ്ഥാനത്ത് അനുസരണയും, ശിക്ഷണവും പ്രതിഷ്ഠിക്കപ്പെടുന്നു. ഈ വൈരുദ്ധ്യം ഒരു ആദര്‍ശശാലിയായ പുരോഹിതന്റെ ഹൃദയത്തില്‍ സംഘട്ടനമുണ്ടാകുന്നു.

ഇതിന്റെ കുറ്റം ആരുടേതാണ്? മെത്രാന്റേതാണോ? സുപ്പീരിയറന്മാരുടേതാണോ? പുരോഹിതന്റെയാണോ? അല്ല, സമ്പ്രദായത്തിന്റെതാണ്. റോമന്‍ സാമ്രാജ്യത്തിന്റെ ഭരണസമ്പ്രദായവും സാമൂഹികമണ്ഡലം സൃഷ്ടിച്ച ഔന്നത്യഭാവവുംസ ക്രിസ്തുവിന്റെ ഉപദേശങ്ങളേക്കാള്‍ പാരമ്പര്യത്തിന് കല്പിച്ച പ്രാധാന്യവും എല്ലാംകൂടി പടുത്തുയര്‍ത്തിയ മാനസിക തടവറയില്‍നിന്നുരക്ഷപെടാനാവാത്ത ഇവര്‍ വിദ്വേഷത്തേക്കാള്‍, എതിര്‍പ്പിനേക്കാള്‍ അനുകമ്പ അര്‍ഹിക്കുന്നു.


Thursday, April 2, 2015

ഫാദർ എഡ്വിൻ ഫിഗോറിനെ ഉടൻ അറസ്റ്റ് ചെയ്യണം-കെ.സി. ആർ. എം.

14 വയസുകാരി പെണ്‍കുട്ടിയെ ദാരുണമായി പീഡിപ്പിച്ച എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദുമാതാ പള്ളി വികാരി ഫാദര്‍ എഡ്വിന്‍ ഫിഗോറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മ്ൂവ്‌മെന്റ് ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാവിന്റ പരാതിയുടെ ആടിസ്ഥാനത്തില്‍ പുരോഹിതനെതിരെ പോലീസ് കേസ്സേടുത്തു എന്ന വാര്‍ത്ത ഏഷ്യാനേറ്റ് ന്യൂസാണ് ആദ്യം പുറത്തു കൊണ്ടുവന്നത്. കഴിഞ്ഞ ജാനുവരി മുതല്‍ കുട്ടിയെ നിരന്തരം പുരോഹിതന്‍ പീഡിപ്പിച്ചുവരികയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. ഈ പുരോഹിതനെ ഉടന്‍ പുറത്താക്കാന്‍ മെത്രാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. അറസ്റ്റ് വെകിയാല്‍ ശക്തമായ സമരപരിപാടികള്‍ കെ.സി. ആര്‍. എം. ആരംഭിക്കുന്നതാണ്.

                                                                                                                സെക്രട്ടറി

                                      കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മ്ൂവ്‌മെന്റ് .
 

Wednesday, April 1, 2015

ജെരൂസലെമിലെ കഴുത!

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ മൊബൈല്‍ മാര്‍പ്പാപ്പായെന്നു തന്നെ വിളിച്ചാലേ ശരിയാവൂ. എങ്കിലും, അഞ്ചു വര്ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് അദ്ദേഹം സന്ദര്‍ശിക്കാത്ത ഏക രാജ്യം ഇന്ത്യ മാത്രമായിരിക്കാനാണ് സാദ്ധ്യത. ഏതു പട്ടണത്തിലേക്ക് വിളിക്കണമെന്ന കാര്യത്തില്‍ തീരുമാനം ഇവിടെ ഉണ്ടായിട്ടില്ല. വടക്കേ ഇന്ത്യയിലുള്ളയൊരു നഗരമാകട്ടെയെന്നു കരുതിയാല്‍ അത്താഴത്തിനു കന്നിനെ അവിടെ കിട്ടില്ല, മാത്രമല്ല ഡല്‍ഹി ഫരിദാബാദ് പ്രദേശങ്ങളില്‍ ഉണ്ടാക്കുന്ന സ്റ്റേജ് നേരം വെളുക്കുമ്പം കാണണമെന്നുമില്ല. അങ്ങ് അമേരിക്കയില്‍ ഒരു ബിഷപ്പിന്‍റെ സ്ഥാനാരോഹണം ജനങ്ങള്‍ തടസ്സപ്പെടുത്തിയെന്ന് കേട്ടു; കേരളത്തില്‍ എക്സ് വിരുതന്മാര്‍ മൂത്തു പഴുത്തു നില്‍ക്കുന്നത് കൊണ്ട് ഇവിടെ എന്താണ് സംഭവിക്കുന്നതെന്നും പറയാന്‍ കഴിയില്ല. പാലായില്‍ ഒരു സിനഡ് നടന്നപ്പോള്‍, പാലാ മുതല്‍ എറണാകുളം വരെയായി വിമതരുടെ ഏതാണ്ട് നാലോളം സമ്മേളനങ്ങളും പ്രകടനങ്ങളും നടന്നു. മാര്‍പ്പാപ്പാ വരുമ്പോള്‍ ഒരു പത്തെണ്ണം ഏതായാലും ഇവിടുണ്ടാകും. ഇക്കാര്യങ്ങളൊക്കെ വത്തിക്കാനില്‍ സമയാ സമയം എത്തിക്കാനുള്ള വഴി ഇവിടുത്തെ സോഫ്റ്റ്‌വെയര്‍ ജീവനക്കാര്‍ തുറന്നിട്ടുണ്ട്. അതുകൊണ്ട് മാര്പ്പാപ്പാ ഇവിടെ വരാനും സാദ്ധ്യതയുണ്ട്. വന്നതല്ലേ, എന്നാല്‍ പുലിക്കുന്നേല്‍ സാറിനെക്കൂടി കണ്ടേക്കാം എന്ന് കൂടി പറഞ്ഞാല്‍ എന്തായിരിക്കും പുകില്?
ഓസ്ട്രേലിയാ സര്‍ക്കാര്‍ ബോസ്കോ പുത്തൂരിനോട് ഉള്ള കാര്യം തുറന്നു പറഞ്ഞു, മനോഗുണപ്രവര്‍ത്തിയുടെ പേര് പറഞ്ഞത് കൊണ്ട് രക്ഷയില്ല, കത്തോലിക്കാ സഭ കമ്പനി ആയി രെജിസ്ടര്‍ ചെയ്യണം. അതിനു വലിയ ആലോചന ഒന്നും വേണ്ടി വന്നില്ല, കമ്പനി ആയി രെജിസ്ടര്‍ ചെയ്യുകയും ചെയ്തു. ഇനി ഇപ്പോ ആരെയും പേടിക്കണ്ട. ഇന്ത്യയില്‍ ഇതുപോലൊരു കമ്പനി നിയമം ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മുടെ വിരുതന്മാര്‍ പറഞ്ഞത്, ‘ലോകമെമ്പാടും കാനോന്‍ നിയമം ഉള്ളപ്പോള്‍ (അതില്‍ എല്ലാ വകുപ്പുകളും ഉണ്ട്), എന്തിനാ ഒരു ചര്‍ച്ച് ആക്റ്റ്; നിങ്ങള്‍ വേണമെങ്കില്‍ IPC മാറ്റി കാനോനാക്കിക്കൊള്ളൂവെന്നാണ്. സത്യം പറയട്ടെ, ഓസ്ട്രേലിയയില്‍ ഇങ്ങിനെ ഒരു വര്‍ഗ്ഗം ഉണ്ടെന്നു ലോകം അറിഞ്ഞത് അടുത്തിടെ ഒരു വൈദികന്‍ നടത്തിയ പ്രസംഗത്തോടെയാണ്. അവിടെ രാതിയില്‍ ഒരു സ്ത്രി ബലാല്‍സംഗം ചെയ്യപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. നമ്മുടെ ബിസിനസ്സ് അംബാസ്സഡര്‍ വിശ്വാസികളോട് പറഞ്ഞത്, ഈ സ്ത്രിക്കു വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ രാത്രിയില്‍ സഞ്ചരിക്കില്ലായിരുന്നു എന്നാണ്. ചിന്തിക്കാന്‍ ഇതില്‍ ഏറെയുണ്ടായിരുന്നതുകൊണ്ട്‌ എല്ലാ പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുകയും സീറോ മലബാര്‍ സഭ അവിടെ പ്രവര്‍ത്തനം തുടങ്ങി എന്ന് സായിപ്പന്മാര്‍ മനസ്സിലാക്കുകയും ചെയ്തു. വെടി തുടങ്ങിയിട്ടേ ഉള്ളൂവെന്ന് നമുക്കല്ലേ അറിയൂ.
അടുത്തിടെ ഒരു സര്‍വ്വമത സമ്മേളനത്തിന് പോയ പത്രലെഖകന്‍റെ കഥ കേള്‍ക്കാന്‍ ഇടയായി. ആദ്യം ഒരു ബിഷപ്പ് വന്നു; വരുന്ന വഴി, ഇയ്യാളുടെ തലയില്‍ കൈവെച്ചു പ്രാര്‍ഥിച്ചിട്ടു പറഞ്ഞു, “യേശു ആഗ്രഹിക്കുന്നതനുസരിച്ച്  ഇന്ന് നീ നടന്നു പോകും.” പത്ര ലേഖകന്‍ ചിരിച്ചുകൊണ്ട് മനസ്സില്‍ പറഞ്ഞു, ഇത് വല്ല മുടന്തന്മാരോടും പറഞ്ഞിരുന്നെങ്കിലെന്ന്. പിന്നാലെ അങ്ങോട്ട്‌ വന്ന മുല്ലയും റബ്ബിയും  സമാനമായ വാക്കുകള്‍ പറഞ്ഞു. ലേഖകന്‍ കളിയാക്കി ചിരിച്ചതേയുള്ളൂ. യോഗം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും അദ്ദേഹത്തിന്‍റെ വണ്ടി മോഷ്ടിക്കപ്പെട്ടിരുന്നു. അതിനു ശേഷം, അദ്ദേഹത്തിനു എല്ലാ മതങ്ങളിലും വിശ്വാസമായി എന്നാണ് കഥ പറഞ്ഞത്. സായിപ്പുമാരാണെന്നു പറഞ്ഞിട്ട് കാര്യമില്ല, അവരും താമസിയാതെ ദൈവത്തില്‍ വിശ്വസിച്ചു കൊള്ളും, ഉറപ്പ്.
മുംബെയിലും കല്‍ക്കട്ടായിലും ഡല്‍ഹിയിലും ഒക്കെ മത പീഡനത്തിനെതിരായി കൂറ്റന്‍ പ്രകടനങ്ങളും പതിക്ഷേധങ്ങളും നടക്കുന്ന വാര്‍ത്തകള്‍ വരുന്നു; ഇവിടെയെന്താ ആരും കാര്യമായി പ്രതികരിക്കാത്തത് എന്ന് ആര്‍ക്കും സംശയം തോന്നാം. സംഗതി ന്യായം. രണ്ടും രണ്ടു റീത്താണ് കൂട്ടരേ. ഒരു കൂട്ടര്‍ക്ക് മോഡി ദൈവം കൊടുത്ത സമ്മാനവും മറ്റവര്‍ക്ക് സാത്താന്‍ കൊടുത്ത സമ്മാനവും. കഴിഞ്ഞ മാസം താനേ ജില്ലയില്‍ ഒരു പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒരു സ്വര്‍ണ്ണം പൂശിയ പ്രതിമയുടെ ഭാഗങ്ങള്‍ കണ്ടെടുത്ത വാര്‍ത്ത കേട്ടില്ലേ? ഇവിടെ എത്ര പള്ളി പൊളിച്ചു; കപ്പലണ്ടി തിന്ന കടലാസ്സു പോലും ആര്‍ക്കും കിട്ടിയിട്ടില്ലല്ലോ? അതാ ലത്തിന്‍കാരും സുറിയാനിക്കാരും തമ്മിലുള്ള വ്യത്യാസം! നൂറു വര്ഷം തിരി കത്തിച്ചു പൂജിച്ച പള്ളി സാമഗ്രികള്‍ ഇവിടെ ആക്രി പോലെ പല പ്രദേശങ്ങളിലും കൂട്ടിയിട്ടിരിക്കുന്നു. അതിനുള്ള തന്റേടം ഇന്ത്യയില്‍ ലത്തിന്‍കാര്ക്കുണ്ടോ? ഇല്ല!
ഒരു വല്യ ബോംബിന്‍റെ ഫ്യുസ് ഊരിയ സന്തോഷത്തിലാണ് തേലക്കാട്ടച്ചന്‍. ഒരു ധ്യാന ഗുരുവിനെയല്ലേ പന്ത്രണ്ടു ലക്ഷം രൂപക്ക് അദ്ദേഹം രക്ഷപ്പെടുത്തിയത്. സംഗതി എന്താ നിസ്സാരമാണോ? ഈ വലിയ ആഴ്ചയില്‍ അതിനേക്കാള്‍ വലിയ മനോഗുണ പ്രവര്‍ത്തി കാണില്ല. കശ്മീരില്‍ ഒരു പെന്തക്കോസ്ത് പുരോഹിതനെ, മതസ്പര്‍ദ്ധ ഉണ്ടാക്കുന്നു എന്ന് പറഞ്ഞു പൊലീസ് അറസ്റ്റ് ചെയ്തത് പ്രാര്‍ത്ഥനക്കിടെയാണ്. കുര്‍ബ്ബാനയുടെ ഇടയ്ക്കു വെച്ച് ഇവിടെ ഒരച്ചനെ അറസ്റ്റ് ചെയ്താലുള്ള പുകില് ആരെങ്കിലും ഓര്‍ത്ത്‌ നോക്കിയിട്ടുണ്ടോ? ഏതായാലും കൊച്ചി സമ്മേളനം ചരിത്രത്തിന്‍റെ ഭാഗവും തേലക്കാട്ടച്ചന്‍ ചാരിത്ര്യത്തിന്‍റെ ഭാഗവുമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ!  കന്യാസ്ത്രിമാരുടെ മാനത്തിന്‍റെ തറവില അല്‍പ്പം കൂടി ഉയര്‍ത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. അടുത്ത സിനഡില്‍ അതുണ്ടായേക്കാം. മെത്രാന്മാരുടെയും അച്ചന്മാരുടെയും മാനത്തിന് ഇങ്ങിനെ ഒരു വില ആരും പറഞ്ഞതായി കേട്ടിട്ടില്ല. ഇല്ലാഞ്ഞിട്ടായിരിക്കും!
ബ്രിട്ടണില്‍ ബിഷപ്പുമാരുടെ സമ്മേളനം നടന്നപ്പോള്‍ അഞ്ഞൂറ് അച്ചന്മാരാണ് കര്‍ത്താവിന്‍റെ വഴി കൈവിടരുതെന്ന് അപേക്ഷിച്ച് അവര്‍ക്ക് കത്തെഴുതിയത്. ഇവിടാണെങ്കില്‍ കര്‍ത്താവിന്‍റെ വഴിയിലേക്ക് തിരിച്ചു വരണമെന്നല്ലേ എഴുതുമായിരുന്നുള്ളൂ. അച്ചന്മാര്‍ എല്ലാവരും സന്തുഷ്ടരാണെന്നായിരിക്കും നമ്മുടെ മെത്രാന്മാര്‍ കരുതിയിരിക്കുന്നത്. എറണാകുളം സമ്മേളനം വിജയിക്കണമെന്ന് മുട്ടുകുത്തി നിന്ന് പ്രാര്‍ഥിച്ചവര്‍ സീറോ സഭയിലെ അച്ചന്മാരും കന്യാസ്ത്രിമാരും ആയിരുന്നെന്നു അവരുണ്ടോ അറിയുന്നു? ഇന്നിപ്പോള്‍ സത്യജ്വാല വായിക്കാത്ത അച്ചന്മാരും കന്യാസ്ത്രിമാരും എത്രയുണ്ട് എന്നന്വേഷിക്കുന്നതാണ് എളുപ്പം. നമ്മുടെ മെത്രാന്മാര്‍ (ചില കസ്തൂരി രംഗന്മാരൊഴിച്ച്) ഇപ്പോ ആകെ സങ്കടത്തിലാണ്; പാവം മാണിക്ക് ഈ ഗതി വന്നല്ലോ എന്നാണ് ഭൂരിഭാഗം പേരും വിലപിക്കുന്നത്. ഏതായാലും ഇപ്രാവശ്യം അരുവിത്തുറ പള്ളിയില്‍ പെസഹാക്ക് പി.സി. ജോര്‍ജ്ജിന്‍റെ കാലു കഴുകാന്‍ സാധ്യതയില്ല. എങ്കിലും മെത്രാന്മാര്‍ക്ക് സന്തോഷിക്കാന്‍ ഒരു കാര്യമുണ്ട് - ബാറുകള്‍ പൂട്ടിയെന്നത് ചില്ലറ കാര്യമല്ലല്ലോ! മാണിയെ പുഴുങ്ങാന്‍ നോക്കിയവരെ ദൈവം പുഴുങ്ങിയെന്ന് ദുഃഖ:വെള്ളിയാഴ്ച പ്രസംഗിക്കുകയും ചെയ്യാമല്ലോ. ചില മെത്രാന്മാര്‍ പ്രസംഗിക്കുന്നത് ജോര്‍ജ്ജിനെ പുഴുങ്ങാന്‍ നോക്കിയവരെ ദൈവം പുഴുങ്ങി എന്നായിരിക്കാം.
ജെരൂസലെമിലെ കഴുതയുടെ കഥ കേട്ടിട്ടില്ലേ? യേശുവിനെയും ചുമന്നു കൊണ്ട് പോയപ്പോള്‍ ജനങ്ങള്‍ നല്‍കിയ വരവേല്‍പ്പ് തനിക്കാണെന്ന് കരുതി പിറ്റേന്ന് അതെ വഴിയെ പോയി പള്ളിയില്‍ കയറിയ കഴുതയെ എല്ലാവരും ചേര്‍ന്ന് അടിച്ചോടിച്ചു. ആ കഴുതയുടെ അനുഭവം ഇവിടുത്തെ മെത്രാന്മാര്‍ക്ക് താമസിയാതെ ഉണ്ടാവും. അവര്‍ ഓര്‍ത്തിരിക്കുന്നത് അവരുടെ സ്ഥാനത്തെയാണ് എല്ലാവരും ബഹുമാനിക്കുന്നതെന്നാണ്. 

മഠത്തിനുമുന്നിലെ സമരം കെ.സി.ആര്‍ എം. മാറ്റിവെച്ചു

വൈദികന്‍റെ പീഡനം ചെറുത്ത കന്യാസ്ത്രീക്ക് കത്തോലിക്ക സഭ 12 ലക്ഷം നഷ്ട് പരിഹാരം നല്‍കി.  

വൈദികന്‍റെ പീഡനം ചെറുത്ത കന്യാസ്ത്രീക്ക് കത്തോലിക്ക സഭ  നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട്  ആലുവ സെന്റ് അഗാത്ത മഠത്തിനുമുന്നില്‍ 6-4-2015 ന് കെ.സി.ആര്‍ എം. നടത്തുവാന്‍ നിശ്ചയിച്ചിരുന്ന നിരാഹാര സമരം മാറ്റിവെച്ചു. കന്യസ്ത്രീക്ക് കത്തോലിക്കാ സഭ 12 ലക്ഷം രൂപ അടിയന്തിര നഷ്ടപരിഹാരം നല്‍കിയതിനെത്തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും സമരപ്പന്തലില്‍ എത്തിച്ചേരുവാന്‍ നിശ്ചയിച്ചിരിക്കുന്നവരും അല്ലാത്തവരും ഇതൊരു അറിയിപ്പായി സ്വികരിക്കുകയും. ദയവായി മറ്റുള്ളവരെ ഇതറിയിക്കുകയും  ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

റജി ഞള്ളാനി