ഷാഹിന
കെ. റഫീഖ് മലയാളം വാരികയിൽ എഴുതിയിരിക്കുന്ന സ്ത്രീപക്ഷം വായിക്കുക:
യേശുവിന്റെ അന്നത്തെ രോദനം ഇന്നും നമ്മുടെ നാട്ടിൽ എത്രയെത്ര ആയിരം
വദനങ്ങളിൽ നിന്ന് പുറപ്പെട്ടുകൊണ്ടിരിക്കുന്നു. ആരുണ്ട് അത് കേൾക്കാൻ?
60 വര്ഷത്തെ
സ്വയം ഭരണം കഴിഞ്ഞിട്ടും ഈ നാട്ടിൽ മനുഷ്യമൃഗങ്ങൾ അവരുടെ മറുലിംഗത്തോട്
ചെയ്യുന്നത് യേശുവിന്റെ പീഡകളെക്കാൾ എത്ര മടങ്ങാണ്. എന്നിട്ടും
കുറ്റവാളികളെ എന്ത് ചെയ്യണമെന്നറിയാതെയും അവർ ആവത്തിക്കപ്പെടുന്നതിനെ പറ്റി
ആകുലതയില്ലാതെയും ഒരു രാജ്യം എങ്ങനെ നിലനില്ക്കുന്നു എന്നത് എല്ലാ
അവബോധങ്ങളുടെയും നിരാകരനമല്ലേ? രണ്ടായിരം വര്ഷം മുമ്പത്തെ ഒരു കദനകഥക്ക്
ഇവിടെ എന്ത് പ്രസക്തി എന്നെങ്കിലും കത്തോലിക്കാ സഭ ചിന്തിക്കേണ്ടതല്ലേ?
ഷാഹിന
കെ. റഫീഖ് മലയാളം വാരികയിൽ എഴുതിയിരിക്കുന്ന സ്ത്രീപക്ഷം വായിക്കുക:
യേശുവിന്റെ അന്നത്തെ രോദനം ഇന്നും നമ്മുടെ നാട്ടിൽ എത്രയെത്ര ആയിരം
വദനങ്ങളിൽ നിന്ന് പുറപ്പെട്ടുകൊണ്ടിരിക്കുന്നു. ആരുണ്ട് അത് കേൾക്കാൻ?
60 വര്ഷത്തെ
സ്വയം ഭരണം കഴിഞ്ഞിട്ടും ഈ നാട്ടിൽ മനുഷ്യമൃഗങ്ങൾ അവരുടെ മറുലിംഗത്തോട്
ചെയ്യുന്നത് യേശുവിന്റെ പീഡകളെക്കാൾ എത്ര മടങ്ങാണ്. എന്നിട്ടും
കുറ്റവാളികളെ എന്ത് ചെയ്യണമെന്നറിയാതെയും അവർ ആവത്തിക്കപ്പെടുന്നതിനെ പറ്റി
ആകുലതയില്ലാതെയും ഒരു രാജ്യം എങ്ങനെ നിലനില്ക്കുന്നു എന്നത് എല്ലാ
അവബോധങ്ങളുടെയും നിരാകരനമല്ലേ? രണ്ടായിരം വര്ഷം മുമ്പത്തെ ഒരു കദനകഥക്ക്
ഇവിടെ എന്ത് പ്രസക്തി എന്നെങ്കിലും കത്തോലിക്കാ സഭ ചിന്തിക്കേണ്ടതല്ലേ?
ദുഃഖവെള്ളി - ചില ചിന്തകള്‍:
SATHSANKU - സത് സംഘ്.
ഭക്തനും ത്യാഗിയുമായ യേശുവിനെ പരീശമുഖ്യര്‍ പിടിച്ച് മുഖത്തു തുപ്പി, കന്നത്തില്‍ അടിച്ച് കുരിശില്‍ തറച്ചപ്പോള്‍ വേദനയാലും ദുഖത്താലും അദ്ദേഹം കരഞ്ഞു.
"ഏലി ഏലി ലമ്മാ ശബക്താനി " എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട്? എന്നെ സഹായിക്കാതെയും, എന്റെ രോദനം കേള്‍ക്കാതെയും, അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്? എന്റെ ദൈവമേ, പകല്‍ മുഴുവന്‍ ഞാന്‍ അങ്ങയെ വിളിക്കുന്നു, അങ്ങ് കേള്‍ക്കുന്നില്ല. രാത്രിയും വിളിച്ച് അപേക്ഷിക്കുന്നു; എനിക്ക് ആശ്വാസം ലഭിക്കുന്നില്ല"
ഇവിടെ നാം അല്പം ഒന്ന് ആലോചിക്കണം. വേദനിക്കുമ്പോള്‍ നിലവിളിക്കുന്നത് മനുഷ്യ സഹജം. എന്നാല്‍, തന്നെ ദൈവം സ്വീകരിച്ചുവോ ഉപേക്ഷിച്ചുവോ എന്ന് അറിയാതെ യേശു വിലപിച്ചത് എന്തുകൊണ്ട്?
പ്രാര്‍ഥനാനിരതനും മഹാ ത്യാഗിയുമായിരുന്ന യേശുവിനു പോലും "നിന്നെ ഞാന്‍ കൈവിട്ടിട്ടില്ല" എന്ന ജ്ഞാനം കൊടുക്കാത്ത ദൈവം ആ മതത്തില്‍ വിശ്വസിക്കുന്ന സാധാരണക്കാര്‍ക്ക് ജ്ഞാനവും ഐശ്വര്യവും കൊടുക്കുന്നത് എങ്ങിനെ?
Zachariyaas Nedunkanal commented:
ആ മനുഷ്യൻ എന്തുകൊണ്ട് കൊല്ലപ്പെട്ടു എന്നറിയാൻ ഒട്ടും മെനക്കെടാതെ, മരണത്തിലേയ്ക്കുള്ള പതിന്നാല് രംഗങ്ങൾ സൃഷ്ടിച്ച്, വികാരതരളതയുണർത്തുന്ന പാട്ടുകളും വിളിച്ചുപറച്ചിലുമായി ഒരു കൂട്ടം ജനം വീടിനു മുമ്പില്കൂടെ നടന്നുപോകുന്നത് എല്ലാ ദുഃഖവെള്ളിയാഴ്ചയും കാണാം. സഭയെന്തിനാണ് ഇങ്ങനെ വിഷാദരോഗികളെ സൃഷ്ടിക്കുന്നത് എന്നാലോചിക്കുകയായിരുന്നു, ഓരോ തവണയും.
മനുഷ്യപ്രപഞ്ചത്തെ വീണ്ടും ഒരു പറുദീസയാക്കി മാറ്റാൻ വേണ്ടുന്ന ചിന്തകളെല്ലാം മൂന്നു വർഷങ്ങൾക്കിടയിൽ പറഞ്ഞു വച്ചിട്ട് അതിന്റെ പേരിൽ ദയനീയമായി കൊല്ലപ്പെട്ടിട്ടും ആ മനുഷ്യൻ പറഞ്ഞ ഒരു കാര്യം പോലും ശരിക്കുള്ള അർഥത്തിൽ മനസ്സിലാക്കാതെ എന്തിനീ ജനം പള്ളിവികാരിയോടൊത്ത് വഴിനീളെ മുതലക്കണ്ണീർ വാർത്ത് ഇങ്ങനെ നാടകങ്ങൾ കളിക്കുന്നു, ദൈവമേ!
തിങ്കളാഴ്ച മുതൽ അവുധിക്കാലത്തിന്റെ ആദ്യ ആഴ്ച മുഴുവൻ ഉത്ഥാനോത്സവം എന്ന പേരിൽ കുരുന്നുകളെ വീണ്ടും സ്കൂളിൽ പിടിച്ചിരുത്തി പീഡിപ്പിക്കും. എങ്ങാനും കൂടുതൽ സ്വാതന്ത്ര്യലഹരിയിൽ അവർ വേദപാഠത്തിലെ വിരസൻ ദൈവത്തെ മറന്നെങ്കിലോ! എന്തുകൊണ്ട് കുറേ ജീജോ കുര്യന്മാർക്ക് (See his comment below) ഈ പൈതങ്ങളെയും കൂട്ടി ഇത്തരം ചില മലകളിൽ കൂടെ കറങ്ങിക്കൂടാ! അവിടെ അവർ പ്രകൃതിയിലെ ദൈവത്തെ രുചിച്ചറിയട്ടെ!
Joseph JohnSATHSANKU - സത് സംഘ്
2000 വർഷം കഴിഞ്ഞിട്ടും ഈ ദുഃഖ വെള്ളി ഒരു സന്തോഷ വെള്ളിയായി മാറുന്നില്ല എന്നത് ഓരോ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ലജ്ജാവഹമാണ്. കാരണം യേശു വന്നതും കുരിശിൽ മരിച്ചതും ഇവിടെ ദൈവരാജ്യം സ്ഥാപിക്കുക എന്ന ഏക ലക്ഷ്യത്തോടുകൂടിയയിരുന്നു. ആ ലക്ഷ്യം ഇന്നും ഒരു വിദൂര സ്വപ്നമായി ഈ ലോകത്തിൽ അവശേഷിക്കുന്നു. അത് സാദ്ധ്യമാക്കാൻ അവനെ അനുഗമിക്കുന്നവരുടെ ഭാഗത്തുനിന്നും ഒരു നീക്കവും ഇല്ല എന്നതിലുപരി അതിനുള്ള സാദ്ധ്യതകളെ അവർ മുളയിലെ നുള്ളിക്കളയുകയുമാണ്. അവൻറെ കുരിശു മരണം അന്വർത്ഥം ആകണമെങ്കിൽ ക്രിസ്ത്യാനികൾ എന്നഭിമാനിക്കുന്ന ഓരോരുത്തരും അവൻറെ ലക്ഷ്യ പ്രാപ്ത്തിക്കായി അനവരതം ഉത്സാഹിക്കേണ്ടിയിരിക്കുന്നു. ഈ ഭൂമിയിൽ ദൈവരാജ്യം സംസ്ഥാപിതം ആകാത്തിടത്തോളം കാലം യേശു എന്ന ആശയം അർത്ഥരഹിതമായി തന്നെ അവശേഷിക്കും. യേശുവിനെ മഹത്വവൽക്കരിക്കേണ്ട ചുമതല ഇന്ന് ഓരോ ക്രിസ്ത്യാനികളിലും നിക്ഷിപ്തമാണ്. വചനങ്ങളെ തലനാരിഴകീറി വിശകലം ചെയ്യുന്നതുകൊണ്ടോ, വലിയ പള്ളികൾ പണിയുന്നതുകൊണ്ടോ, മുക്കിനുമുക്കിനു ധ്യാനങ്ങൾ സംഘടിപ്പിക്കുന്നതുകൊണ്ടോ, ആഘോഷപൂർവമായ പെരുനാളുകൾ നടത്തുന്നതുകൊണ്ടോ, ലക്ഷങ്ങളുടെ കരിമരുന്നു പ്രയോഗം കൊണ്ടോ ഇവിടെ ദൈവരാജ്യം ഉണ്ടാവില്ല. സമൂഹത്തിൽ അവഗണിക്കപ്പെടുന്നവരും, അശരണരും, വിധവകളും, കുട്ടികളും പരിരക്ഷിക്കപ്പെടുമ്പോൾ മാത്രമേ ഇവിടെ ദൈവരാജ്യം വന്നു എന്ന് നമുക്ക് അവകാശപ്പെടുവാൻ കഴിയുകയുള്ളൂ.
Rajan Oommen ഇതാണ് ഞാന്‍ ഇപ്പോഴും പറയുന്നത്, ആ കേസ് പുനര്‍വിചാരണ ചെയ്യപ്പെട്ടു, യഥാര്‍ഥ കുറ്റവാളികള്‍ ആരായാലും ശിക്കപ്പെടനം എന്ന്!! ബൈബിളില്‍ കുറ്റവാളികളെ കുറിച്ചുള്ള ക്ലൂ ഉണ്ട്. പരീശന്മാര്‍ (രാഷ്ട്രീയ കുഴ്ലൂതുകാര്‍) പുരോഹിതര്‍, ച്ചുങ്കക്കാര്‍ ( അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍) ഭടന്മാര്‍ (അഴിമതിക്കാരായ പോലീസുകാര്‍) വ്യാജ മരുന്നുകാര്‍ (അഴിമതിക്കാരായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പിന്നെ, ഭൂമി, മണല്‍, തടി, കരിമണല്‍, കൊട്ടേഷന്‍, മാഫിയ അങ്ങനെ അങ്ങനെ... അവര്‍ ചെയ്ത അനീതിയെ ചോദ്യം ചെയ്ത യോഹന്നാച്ചനെയും കൊന്നു. പിന്നെ യേശുവിനെ കൊന്നു കുരിശില്‍ ഇപ്പോഴും തൂക്കി ഇട്ടിരിക്കയാണ്. അതായത് ഇനി ആരെങ്കിലും അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തിയാല്‍, ദേണ്ട് ഈ ഗതി ആകുമെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ എന്നവണ്ണം. അല്ലെങ്കില്‍ ആരെങ്കിലും സ്വന്തം അപ്പനെ ആരെങ്കിലും കുത്തിക്കൊന്നാല്‍, അപ്പനെ കുത്തുന്ന ഫോട്ടോയും, കുത്തിയ കത്തിയും, കുത്ത് കൊണ്ട്കിടക്കുന്ന ഫോട്ടോയും വച്ച് ആരാധികുമോ? അദേഹം പറഞ്ഞ വചനം ഒറ്റ ക്രിസ്ഥിയാനിക്ക് അറിയത്തുമില്ല, അഥവാ അറിഞ്ഞാല്‍ തന്നെ പാലിക്കുകയുമില്ല. എന്തൊരു കഷ്ടം. !! സ്വര്‍ഗരാജ്യത്തിന്റെ കുറെ ഉടായിപ്പ് വക്താക്കള്‍ !! ഇത് എങ്ങോട്ടാ?
ReplyDeleteJijo Kurian writes:
ReplyDeleteഇത് കുരിശുകൃഷിയൊന്നുമില്ലാത്ത പ്രകൃതിയൊരുക്കിയ കാൽവരിയാണ്. ഇന്ന് ഉച്ചതിരിഞ്ഞ് നീണ്ട മണിക്കൂറുകൾ ഏകനായി ഈ മലമുകളിൽ. ജീവിതത്തിന്റെ കാൽവരികളിൽ മനുഷ്യൻ എപ്പോഴും ഏകനാണ്. അതുകൊണ്ടുതന്നെ കുരിശുമരണം ആഘോഷിക്കപ്പെടേണ്ടതല്ല, ധ്യാനിക്കപ്പെടേണ്ടതാണ് എന്ന ചിന്ത എന്നും കൊണ്ടുനടക്കുന്നു. അവിടെ പ്രകൃതി നാട്ടിയ മൂന്നു കുരിശുകൾ... മണിക്കൂറുകൾ കടന്നുപോകവെ പെട്ടെന്ന് ഭൂമി ഇളകി, സൂര്യൻ മങ്ങി, പാറകൾ പിളർന്നു, പ്രേതാലയങ്ങൾ തുറക്കപ്പെട്ടു, പിന്നെ അവിടം വിട്ടുപോരുവോളം ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു. മരണം ഭൂമിയിൽ പറന്നിറങ്ങുകയായിരുന്നു. മലയിറങ്ങവെ നഗ്നമായ ഒരു മരത്തിൽ ചേക്കേറാൻ ഉത്ഥാനത്തിന്റെ ഒരു തിത്തിരി പക്ഷി എവിടെനിന്നോ ചിലച്ചുപറന്നെത്തിയിരുന്നു.
പാല, ചെങ്ങനാശ്ശേരി, കാഞ്ഞിരപ്പിള്ളി തുടങ്ങിയവിടങ്ങളിൽനിന്നും ആരും വയനാട് ചുരത്തിൽ
ReplyDeleteനടന്ന കുരിശിന്റെ വഴിയിൽ പങ്കെടുക്കുവാൻ എത്തിയില്ലെന്നു തോന്നുന്നു. കാരണം പവ്വത്തിലിന്റെ
സാത്താൻ കുരിശ് ക്ലാവർ ( മാനിക്കേയൻ താമര കുരിശ് ) ഒരിടത്തും കാണാൻ കഴിഞ്ഞില്ല.
മലയാറ്റൂരും ഭക്തജനങ്ങളുടെ കയ്യിൽ ക്ലാവർ കുരിശ് കാണാൻ കഴിഞ്ഞില്ല. എന്തു പറ്റിയാവോ?.