Theology is the knowledge about God. Since God is the object of faith, theology presupposes faith. Faith, hope, and love are the three prime theological virtues. Any theology is sheer speculation and anthropomorphic as God is beyond human understanding. The new theology is built on the good elements of the old theology. The old theology developed according to the needs of the time. For instance, the divine right of kings was developed to protect monarchs; infallibility and primacy were proclaimed to protect the power and authority of popes; the dogmas of immaculate conception and assumption of Mary, the earthly mother of Jesus, were defined to show the unique intercessory and mediatory power of Mary in salvation.as well as the importance of virginity and celibacy; the original sin was conceived to indicate the status of fallen humanity through disobedience and sin of first parents and the need for a redeemer; eternal damnation into hell indicates the punishment that altogether cuts out one’s relationship with God due to the gravity of even one mortal sin. The Yahweh (God) of the Old Testament who had Jews as the chosen people was a jealous God who had to evolve to be the God and Father of Christ.
Translate
Thursday, April 6, 2017
A NEW THEOLOGY OF HOPE AND LOVE
Theology is the knowledge about God. Since God is the object of faith, theology presupposes faith. Faith, hope, and love are the three prime theological virtues. Any theology is sheer speculation and anthropomorphic as God is beyond human understanding. The new theology is built on the good elements of the old theology. The old theology developed according to the needs of the time. For instance, the divine right of kings was developed to protect monarchs; infallibility and primacy were proclaimed to protect the power and authority of popes; the dogmas of immaculate conception and assumption of Mary, the earthly mother of Jesus, were defined to show the unique intercessory and mediatory power of Mary in salvation.as well as the importance of virginity and celibacy; the original sin was conceived to indicate the status of fallen humanity through disobedience and sin of first parents and the need for a redeemer; eternal damnation into hell indicates the punishment that altogether cuts out one’s relationship with God due to the gravity of even one mortal sin. The Yahweh (God) of the Old Testament who had Jews as the chosen people was a jealous God who had to evolve to be the God and Father of Christ.
അരമനക്കോടതികള്‍ വിശുദ്ധ പാപികളുടെ സങ്കേതം
(കേരളശബ്ദം, ഏപ്രില്‍ 2, 2017)
പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം
അടുത്ത കാലത്ത് പാലക്കാട്ടുനിന്നൊരു വാര്‍ത്തയുണ്ടായിരുന്നു. സംഭവം 2013-ല്‍ നടന്നതാണ്. ഫാദര്‍ ആരോഗ്യരാജ് എന്ന പള്ളിവികാരിയുടെ ലൈംഗികപീഡനശ്രമത്തെ ചെറുത്ത പെണ്‍കുട്ടിയെ അയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മെത്രാനും നാല് വൈദികരും വികാരിയെ രക്ഷിക്കാന്‍ കുറ്റം മറച്ചുവെച്ചു. ഇതു സംബന്ധിച്ച ഒരു വാര്‍ത്തയില്‍ പറയുന്നതിങ്ങനെ, ''സഭാനിയമപ്രകാരം മാത്രം വികാരിയെ ശിക്ഷാനടപടിക്ക് വിധേയനാക്കി കുറ്റം ഒളിപ്പിച്ചു.'' വാര്‍ത്തയുടെ ഈ ഭാഗം അധികമാരും ശ്രദ്ധിച്ചുകാണില്ല. എന്താണീ സഭാനിയമം എന്നൊന്നും സാധാരണക്കാര്‍ക്കറിയില്ലല്ലോ.ഏറ്റുമാനൂര്‍
9495897122
Wednesday, April 5, 2017
Monday, April 3, 2017
Sunday, April 2, 2017
അർത്ഥരഹിതമായ പേരുകൾ കുഞ്ഞുങ്ങൾക്ക് നൽകരുത്;ഇടുക്കി മെത്രാന്റെ പുതിയ ഇടയലേഖനം
അർത്ഥരഹിതമായ പേരുകൾ കുഞ്ഞുങ്ങൾക്ക് നൽകരുത്; ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ വിശുദ്ധരുടെ പേരുകൾ നൽകണം; കുഞ്ഞുങ്ങളെ എട്ടാം ദിവസം മാമോദീസ മുക്കണം; കുട്ടികളുടെ മുൻപിൽ വച്ച് വൈദികന്മാരേയും കന്യാസ്ത്രീകളേയും വിമർശിക്കരുത്: ഇടുക്കി മെത്രാന്റെ പുതിയ ഇടയലേഖനം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വിശ്വാസികൾ കുഞ്ഞുങ്ങൾക്ക് ക്രൈസ്തവ പേരുകൾ നൽകണമെന്നും ക്രിസ്തീയ നാമത്തിൽ അറിയപ്പെടുന്നത് ക്രിസ്തുവിന് സാക്ഷ്യം വഹിക്കലാണെന്നും ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ. കുടുംബത്തെ സംബന്ധിച്ചുള്ള ഇടയലേഖനത്തിലാണ് ബിഷപ്പ് കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കണമെന്നും രക്ഷിതാക്കൾ എന്തെല്ലാം അനുവർത്തിക്കണമെന്നും വ്യക്തമാക്കുന്നത്.
കുഞ്ഞുങ്ങളുടെ പേരിന് വളരെ പ്രാധാന്യമുണ്ട്. അർഥരഹിതമായ പേരുകൾ കുഞ്ഞുങ്ങൾക്കു നൽകുന്നതു ശരിയല്ല. വിശ്വാസവും ക്രൈസ്തവ മാതൃകയും പ്രഘോഷിക്കുന്ന പരമ്പരാഗത പേരുകൾ ഉപയോഗിക്കാനും അതിൽ അഭിമാനിക്കാനും ക്രൈസ്തവർക്കു കഴിയണം. വിശുദ്ധരുടെ മാതൃക വരും തലമുറകളിലേക്കു കൈമാറുന്നത് അവരുടെ പേരുകളിലൂടെയാണെന്നും ഇടയലേഖനം ഓർമിപ്പിക്കുന്നു.
- ഇടുക്കി ബിഷപ്പ് മാപ്പുപറഞ്ഞ് തടിയൂരി; മിശ്രവിവാഹത്തിൽ പറഞ്ഞത് ദുരുദ്ദേശപരമല്ല; ഏതെങ്കിലും മതത്തേയോ സമുദായത്തേയോ വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നുവെന്ന് ആനിക്കുഴിക്കാട്ടിൽ; ബിഷപ്പിനെതിരായ സമരം അവസാനിപ്പിച്ച് എസ്എൻഡിപിയും
- മാർ അറയ്ക്കൽ വെള്ളാപ്പള്ളിയെ കാണാൻ എത്തിയത് മേജർ ആർച്ച് ബിഷപ്പിന്റെ നിർദ്ദേശ പ്രകാരം; ഇടുക്കി ബിഷപ്പിനു സഭയുടെ കടുത്ത വിമർശനം; ഈഴവരും കത്തോലിക്കരും അടുത്തിടപഴുകി കഴിയുന്നിടങ്ങളിലെല്ലാം ആശങ്ക
- മതം വളർത്താൻ ആരും പെറ്റു കൂട്ടേണ്ടതില്ല; അങ്ങനെ വളരുന്നത് മതമല്ല, ജാതിയും വർഗ്ഗവും ആണ്; സ്വയം നിലനിൽക്കാൻ ഇനി പ്രകൃതിയെ ആശ്രയിക്കേണ്ട മനുഷ്യന്റെ കാലമാണ്; കുട്ടികളെ ജനിപ്പിക്കാൻ കുടുംബങ്ങൾ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് പറഞ്ഞ ഇടുക്കി ബിഷപ്പിന് ഒരു വൈദികന്റെ മറുപടി
- ബിഷപ്പ് ധർമ്മരാജ് റസാലവും അഴിമതിക്കാരനോ? കോടികളുടെ തിരിമറിക്കു ബിഷപ്പിന്റെ ഒത്താശയെന്ന് ആരോപണം; സിഎസ്ഐ സഭയിലെ വിഴുപ്പലക്കൽ തെരുവിലെത്തിയിട്ടു രണ്ടുമാസം; ഇഷ്ടക്കാരെ ഭാരവാഹിയാക്കാൻ അനുവദിക്കില്ലെന്ന് വിശ്വാസികൾ
- കുടുംബാസൂത്രണം ആവശ്യപ്പെടുന്നത് അഹങ്കാരികളും സ്വാർത്ഥന്മാരും; പ്രത്യുൽപ്പാദനശേഷിയുടെ അവസാന ഘട്ടം വരെ മക്കളെ ജനിപ്പിക്കണം; ജനനനിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ കാത്തിരിക്കുന്നത് മഹാദുരിതങ്ങൾ; ഇടുക്കി മെത്രാന്റെ ഇടയലേഖനം വാർത്തയാക്കി ദേശീയ മാദ്ധ്യമങ്ങളും
പാരമ്പര്യ രീതിയിൽ ശിശുക്കളുടെ മാമ്മുദീസ എട്ടാം ദിവസം തന്നെ നടത്തുന്നതാണ് ഉചിതം. മക്കളെ വിശുദ്ധരായി വളർത്താനും താത്പര്യമുള്ളവരെ പൗരോഹിത്യ-സന്ന്യാസ ജീവിതാവസ്ഥകളിലേക്കു നയിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം.ഭൗതിക നേട്ടങ്ങൾക്കും സമ്പത്തിനും ജോലിക്കും മാത്രം പ്രാധാന്യം നൽകുന്നതു ശരിയല്ല. കുട്ടികളുടെ സാന്നിധ്യത്തിൽ വൈദികരെയും സന്ന്യസ്തരെയും വിമർശിക്കുന്നത് ദൈവവിളി നിരുത്സാഹപ്പെടുത്തും.
വിശ്വാസത്തിന്റെ അപചയം മൂലമാണ് ഹൃദയവിശുദ്ധിയും ശരീരവിശുദ്ധിയും നഷ്ടപ്പെട്ട് പലരും വിവാഹ വേദിയിലെത്തുന്നത്. കുട്ടികൾക്ക് മാതൃകയാകാനും അവർക്കായി പ്രാർത്ഥിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. ഒപ്പം കുട്ടികളുടെ മൊബൈൽ ഫോൺ, ഫേസ്‌ബുക്ക്, വാട്സ് ആപ്പ് ഉപയോഗവും നിയന്ത്രിക്കണം. വളരെയധികം കുട്ടികൾ മൊബൈലിലൂടെ വഴിതെറ്റുന്നതായും മാർ ആനിക്കുഴിക്കാട്ടിൽ ചൂണ്ടിക്കാട്ടുന്നു.സിവിൽ സർവീസ്, പബ്ലിക് സർവീസ്, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും ഇടയലേഖനത്തിലുണ്ട്. 23 ന് പള്ളികളിൽ വായിക്കണമെന്ന നിർദേശത്തോടെയാണ് ഇടയലേഖനം പുറപ്പെടുവിച്ചിട്ടുള്ളത്.
മാസങ്ങൾക്ക് മുമ്പ് കുട്ടികളെ ജനിപ്പിക്കാൻ കുടുംബങ്ങൾ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനം ചർച്ചയായി മാറിയിരുന്നു. . കുടുംബാസൂത്രണം ആവശ്യപ്പെടുന്നവർ അഹങ്കാരികളും സ്വാർഥരുമാണെന്നു ക്രിസ്മസിന് മുന്നോടിയായി വിശ്വാസികൾക്ക് രൂപതാധ്യക്ഷൻ അയച്ച ഇടയലേഖനത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
'കാട്ടുപന്നികളോ തെരുവുനായ്ക്കളോ വർധിച്ചാൽ വന്ധ്യംകരണം ആവശ്യപ്പെടുന്നതിനെക്കാൾ ശക്തമായാണ് ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങൾ ജനിച്ചതിന് ശേഷം മറ്റാരും ജനിക്കുകയോ ജീവിക്കുകയോ ചെയ്യേണ്ടെന്ന് പറയുന്നവർ അഹങ്കാരികളും സ്വാർഥരുമാണ്. സ്ത്രീയും പുരുഷനും പ്രത്യുൽപ്പാദനശേഷിയുടെ അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാൻ ശ്രമിക്കണം.
സ്ഥിരമോ താൽക്കാലികമോ ആയ ജനനനിയന്ത്രണ മാർഗങ്ങൾ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂർണമായ ഭാവി ജീവിതമായിരിക്കുമെന്നും മാർ ആനിക്കുഴിക്കാട്ടിൽ മുന്നറിയിപ്പു നൽകുന്നു. സുഖസൗകര്യങ്ങൾ വർധിക്കുകയും വിശ്വാസം ക്ഷയിക്കുകയും ചെയ്തതാണ് കുട്ടികൾ വേണ്ടെന്ന് വയ്ക്കാൻ കാരണം.'വലിയ കുടുംബങ്ങൾക്കായി സഭയുടെ പ്രസ്ഥാനങ്ങളും ആശയപ്രചാരണം നടത്തുമ്പോൾ ഇതിനോട് സഹകരിക്കാൻ കുടുംബങ്ങൾ മത്സരബുദ്ധിയോടെ മുന്നോട്ടു വരണം- ഇതായിരുന്നു അന്ന് അദ്ദേഹത്തിന്റെ ആഹ്വാനം. ഇത് വലിയ ചർച്ചയായി മാറുകയും ചെയ്തു.
Friday, March 31, 2017
"ദൈവീകതയില്ലാത്ത വൈദീകത"
ദൈവീകത എന്തെന്നറിയാത്ത, ദൈവമെന്തെന്നു കൂടി അറിയാത്ത ഒരു പറ്റം കപടമാനസർ അന്യോന്യം "പട്ടം" കൊടുത്ത്, ളോഹക്കൂട്ടിൽ ആളെക്കേറ്റി അവനെ പാതിരിയാക്കി, അവനെ വീണ്ടും മൂപ്പിച്ച മെത്രാനാക്കി, ജനത്തെ വെറും ഇരുകാലി ആടുകളും ആക്കിയാക്കി ഉണ്ടാക്കിയതാണീ പള്ളി എന്ന ''ഫുൾടൈം തട്ടിപ്പുപ്രസ്ഥാനം'' എന്ന് രുചിച്ചറിഞ്ഞ ഞാൻ പണ്ടെ പാടി, "വൈദീകമെന്നത് കൈത്തൊഴിലാക്കിയ ദൈവീകമില്ലാത്തോർ ഏറി ; ളോഹതൻ കീശയിൽ കാണാ മനസാക്ഷി , ത്രോണോസിൽ വച്ചേച്ചു പോരും " എന്ന് ! ഇന്നാ ഈരടി സത്യമാണെന്നു ഒരു ബിഷോപ്പുതന്നെ എന്നോട് സത്യംചെയ്തു സമ്മതിക്കുന്ന വേദഭാഗമാണ് താഴെ {കേൾപ്പാൻ ചെവിയില്ലാത്തവരെ ] കൊടുത്തിരിക്കുന്നത്! കത്തനാര് കയറുന്ന ഓരോ വീട്ടിലെയും തന്തയെ അവൻ ''വെറും ലോത്താക്കുന്നതു'' നാം കണ്ടു ! ദേ..പാസ്റ്റെർമോൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി അന്യഭാഷയിൽ സംസാരിക്കേണ്ടതിനു പകരം, തെറി തന്നെ ജനത്തെ അഭിഷേകം ചെയ്യുന്നു ! "മതിയായില്ലേ അച്ചായൻ മോനെ നിനക്ക്" കർത്താവ് ചോദിക്കുന്നു ?...നിനക്ക് പള്ളി മതിയായില്ലേ ? പാതിരിയെ മടുത്തില്ലേ ? പാസ്റ്റരെ ഇനിയും നീ വെറുത്തില്ലേ? നസറായന്‍ വിലപിക്കുന്നു! മകനേ, പള്ളിയെ വിടൂ ..ക്രിസ്തുവിനെ ഇനിയെങ്കിലും പുണരൂ.. ദൈവത്തെയും മാമോനെയും ഒന്നിച്ചു നിനക്ക് മനസില്‍ വഹിക്കാന്‍ ആവുമോ? ഇല്ല! "യേശു മതിയെനിക്ക് ,എന്റെ യേശു മതിയെനിക്ക്; ഭാരം ദുരിതങ്ങള്‍ എറിടും വേളയില്‍ ,യേശു മതിയെനിക്ക് ,എന്റെ യേശു മതിയെനിക്ക്!" " അവനെ അകമേ അറിഞ്ഞ നമുക്കെന്തിന് പള്ളിയും , ഈ പറ്റിരു പാതിരിയും, പരനാറി പാസ്റ്ററും, ദൈവമക്കളേ.? samuelkoodal
Achaya kindly note---RC is not a church.Orthodox also in the same catagory.this is called churchianity and not christianty.As far as jesuschrist is not in these relgious organisations ,no chance to renew it.GENERALLY SPEAKING all religions are created by satan,,,Almighty God gave freedom to satan ,just as HE gave freedom to human beings.You can aim at the salvation or release of all people from all religions.Think about mobilising like minded people....bishop sunny abraham
On Sun, 19 Mar 2017 09:15:30 +0530 Samuel Koodal wrote
>കത്തോലിക്ക ബിഷപ്പ് ഹൗസ് തോറും നിരാഹാര സത്യാഗ്രഹം നടത്തിയതുകൊണ്ടോ , സത്യാഗ്രഹം നടത്തിയവരിൽ നാലെണ്ണമങ്ങു മരിച്ചുപോയതുകൊണ്ടോ ഒരു മാറ്റവും ഈ പത്രോസെന്ന പാറമേൽ പണിത സഭയ്‌ക്കോ , പാറപോലുള്ള കഠിന മാനസരായ ഈ മെത്രാൻ പുരോഹിതർക്കോ ഉണ്ടാവുകയില്ല നിശ്ചയം ! പകരം, ഈ ഹാശാ ആഴ്ചയിൽ ഒറ്റ ക്രിസ്ത്യാനിയും ദുഖവെള്ളിയിൽയാഴ്ച പള്ളിയിൽ [ഇവര് പങ്കുവയ്ക്കുന്ന ദുഃഖം കൂടാൻ ] പോകാതിരിക്കാമോ , എങ്കിൽ സഭ ഒന്നനങ്ങും നിശ്ചയം, കര്ദ്ദിനാള് കുലുങ്ങും, മെത്രാൻ അമ്പരക്കും , പാതിരിപ്പാട വിരളിപിടിച്ച കാളയെപ്പോലാകും ! കർത്താവ് കുരിശിൽ മരിച്ച ദിവസം, അവനെ കുരിശിലേറ്റിയ കയ്യാപ്പാവിന്റെ മേലങ്കി തന്നെ ഒരു കൂസലുമില്ലാതെ ധരിച്ച ഈ സത്വങ്ങളെ കാണാനും കൈമുത്താനും പള്ളിമുറ്റം ചവിട്ടാതെ [''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന്'' നമ്മെ വിലക്കിയവനെ] ഒരു ദിവസമെങ്കിലും നമുക്കൊന്ന് അനുസരിക്കാൻ മടികാണിക്കരുതേ കപടക്രിസ്തീയത കൈമുതലാക്കാത്തവരെ... samuelkoodal
Wednesday, March 29, 2017
സ്ത്രീകളുടെ കാലുവേണ്ട ബാക്കിയോന്നും കുഴപ്പമില്ല.- എതിർപ്പുമായി ഓപ്പൺ ചർച്ച് മൂവ്‌മെന്റെ്.
കാലുകഴുകൽ ശൂശ്രൂഷയിൽ സ്ത്രീകളെ വേണ്ട . മറ്റുകാര്യങ്ങളിൽ കുഴപ്പമില്ല. കത്തോലിക്കാസഭാ തീരുമാനം വിവാദമാകുന്നു. എതിർപ്പുമായി ഓപ്പൺ ചർച്ച് മൂവ്‌മെന്റെ്.
സ്ത്രീകളെ അടിമകളായും രണ്ടാംകിട പൗരന്മാരായും ലൈംഗീക ഉപഭോഗവസ്തുവായും കണ്ടാൽ മതിയെന്ന സഭാ പുരോഹിതരുടെ നിലപാടാണിത്. ഇത് മനുഷ്യാവകാശ ലംഘനവും സ്ത്രീകളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റവുമാണ്. ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ശക്തമായി ഇതിനെ അപലപിക്കുകയാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫാദർ റോബിന്റേതുൾപ്പെടെയുള്ള പീഢനക്കേസ്സുകളിലും പുരോഹിതരുൾപ്പെട്ട കൊലപാതകക്കേസ്സുകളിലുമെല്ലാം സ്ത്രീകളും പെൺകുട്ടികളുമാണ് ഇരകൾ. പുറത്തറിയാതെ പോകുന്നതും ഒതുക്കിത്തീർത്തതുമായ സ്ത്രീവിഷയങ്ങൾ അനവധിയാണ്. പുരോഹിതർ വിളമ്പിനൽകുന്ന കപട ആത്മീയതക്കും കുതന്ത്രങ്ങൾക്കും ചുക്കാൻ പിടിക്കുന്നതും സ്ത്രീകൾതന്നെ. പള്ളിയിലേയ്ക്കുള്ള പണപ്പിരിവിനും ,കുർബാനക്കും, വൈദികർ നിർദ്ദേശിക്കുന്ന എല്ലാ ഭക്തസംഘടനകൾക്കും മുന്നിട്ടു നിൽക്കുന്നതും സ്ത്രീകൾതന്നെ. ധ്യാനകേന്ദ്രങ്ങളിലെ ഇവരുടെ സാന്നിധ്യത്തിനും സാമ്പത്തികസ്രോതസ്സിനും അയിത്തമില്ലതാനും. കാലുകഴുകൽ ശൂശ്രൂഷയിൽ സ്ത്രീകളുടെ പാദങ്ങൾ കഴുകിയാൽ പുരോഹിതരുടെ ബ്രഹ്മചര്യത്തിന് ഇടർച്ചയുണ്ടാകുമെന്നാണോ അഭിവന്ദ്യ മാർ ആലഞ്ചേരി പറയുന്നത്. പരിശുദ്ധ കന്യകാമാതാവിനെകൂടാതെ മദർ തെരേസ, അൽഫോൻസാമ്മ പോലുള്ള പുണ്യവതിമാരെ അകത്തും പുറത്തും പൊരിവെയിലത്ത് റോഡരികുകളിലും ഇരുത്തി കോടാനുകോടി സമ്പാതിക്കുന്നതിനും പുരോഹിതർക്ക് യാതോരു ലജ്ജയും ഇല്ല. ഈ പുരോഹിതരെ പത്തുമാസം ഉദരത്തിൽ ചുമന്ന് പ്രസവിച്ച് വളർത്തി വലുതാക്കിസെമിനാരിയിലേയ്ക്കയച്ചതിനു പിന്നിലെ പ്രധാന കരവും സ്വന്തം മാതാവിന്റേതുതന്നെയാണ്. യേശുവിന്റെ സഭയാണിതെന്ന് ഇവർ പറയുന്നുവെങ്കിൽ ആ യേശുവിനു ജന്മം നൽകിയത് മാതാവല്ലേ. ഇതെല്ലാം കണ്ടില്ലെന്നു നടിച്ച് സ്ത്രീ സമൂഹത്തെ അപമാനിക്കുവാൻ ശ്രമിക്കുന്നത് തെറ്റാണ്. പുരോഹിതരുടെ ലൈംഗീക അതിക്രമങ്ങൾ വൻതോതിൽ വർദ്ധിച്ചിട്ടും അതുമറച്ചുവെച്ച് പള്ളിമുറികളിൽ സി. സി. ടി.വി ക്യാമറാകൾ പിടിപ്പിക്കുവാൻ തീരുമാനിച്ചും, സ്ത്രീകൾ പള്ളിമുറിയിൽ കയറരുതെന്ന നിർദ്ദേശം നൽകിയും പുരോഹിതർ സ്ത്രീകളെ അപമാനിച്ചിരിക്കുകയാണ്. ഏതുവിധത്തിൽ നോക്കിയാലും സഭയുടെ വളർച്ചയുടെ അടിത്തറ സ്ത്രീസമൂഹമാണെന്നുകാണാം.
തുല്യ നീതിയും, സാമൂഹികനീതിയും ഉറപ്പുവരുത്തുമെന്നുള്ള സഭയുടെ കാട്ടുനീതി ഇങ്ങനെയാണ്. ഇതിനെതിരെ പൊതു സമൂഹം രംഗത്തുവരണം പ്രത്യേകിച്ച് സഭാവിശ്വാസികൾ . കൂടാതെ സ്ത്രീശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും സ്ത്രീകളും ഓപ്പൺ ചർച്ച് മൂവ്‌മെന്റിനോടൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയാണ്.
സാഭാനേതൃത്വത്തിന്റെ അപരിഷ്‌കൃതമായ ഈ തീരുമാനം ഉടൻ പിൻവലിച്ചില്ലെങ്കിൽ സഭയുടെ കണ്ണു തുറപ്പിക്കുന്നതിനും പരിശുദ്ധ മാർപ്പാപ്പക്കു പിൻതുണ പ്രഖ്യാപിച്ചും, സാമൂഹിക നീതിക്കും സ്ത്രീ സമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഓപ്പൺ ചർച്ചു മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ കത്തോലിക്ക പുരോഹിതരുടെ കാർമികത്വത്തിൽ പെസഹാ വ്യാഴാഴ്ച സത്രീകളുടെ പാദങ്ങൾ കഴുകി യേശുവിന്റെ മഹനീയ ശുശ്രൂഷാനുസ്മരണം നടത്തുന്നതാണ്. അഭിവന്ദ്യ പിതാവ് ഈ തീരുമാനം പുനപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.
റെജി ഞള്ളാനി ,
ഫോൺ 9447105070.
ഫാ. ഷിബു. സംസ്ഥാന ജനറൽ സെക്രട്ടറി.
.കെ. ജോർജ്ജ് ജോസഫ് , സംസ്ഥാന സെക്രട്ടറി.
ഹോ ,ഭയങ്കരം! സ്തോത്രം ഹല്ലേലുയ്യാ!
എന്റെ ഭാര്യ ആലീസ് പാതിരിമാരെ പണ്ടേ വീട്ടിൽ കയറ്റുകയില്ല ! ,[സ്തോത്രം ഹല്ലേലുയ്യാ ],കാരണം അവളുടെ ജേഷ്ഠത്തിയെ എറണാകുളം എളംകുളം ഓർത്തഡോൿസ് പള്ളി വികാരി പീഡിപ്പിക്കാൻ പണ്ട് ശ്രമിച്ചുപോലും ! ,[സ്തോത്രം ഹല്ലേലുയ്യാ ],അമ്മാമ്മ അവനു കന്നംനോക്കി തല്ലും അന്നേ ''പഡാന്നു'' കൊടുത്തതായിരുന്നു!,[സ്തോത്രം ഹല്ലേലുയ്യാ ],തൊപ്പി വലിച്ചു മുറ്റത്തോട്ടു ഒരു ഏറും കൊടുത്തു,ജനലിലൂടെ !,[സ്തോത്രം ഹല്ലേലുയ്യാ
എന്നിരുന്നാലും ആലീസിനു ഇന്നും ഈ വർഗത്തെ പേടിയാണ്! പക്ഷെ അവക്ക് പാസ്റ്ററന്മാരോടൊരു മൃദു സമീപനമായിരുന്നു ! ,[സ്തോത്രം ഹല്ലേലുയ്യാ ], ഇന്ന് ഈ പാസ്റ്ററുടെ തെറിയഭിഷേകം കേട്ടതില്പിന്നെ ഇവന്മാർക്കും എന്റെ വീട്ടിൽ സ്ഥാനമില്ലാതായി! ,[സ്തോത്രം ഹല്ലേലുയ്യാ] ഒരു ലണ്ടൻകാരൻ പയ്യനെ ഒരു വെകിടന് പാസ്റ്റർ കർത്തൃനാമത്തിൽ ''തെറിയിൽ ജ്ഞാനസ്നാനം'' ചെയ്യിച്ചത് കേൾട്ടപ്പോൾ ,[സ്തോത്രം ഹല്ലേലുയ്യാ ], ആലീസ് "അയ്യോ അയ്യോ എന്ന് പലകുറി വിളിച്ചുപോയി സത്യം! ആ സമയം ദയനീയം ,[സ്തോത്രം ഹല്ലേലുയ്യാ ],
ക്രിസ്തു ഒരു പ്രജാപതി ആണെന്ന് വേദങ്ങളിൽ വിവരിക്കുന്നതായി ഒരു പ്രചാരണമുണ്ട്! ,[സ്തോത്രം ഹല്ലേലുയ്യാ ], എന്ന് വച്ചാൽ "വാകീറിപാസ്ടരുടെയും നാണമില്ലാപ്പാതിരിയുടെയും കുത്തകയല്ലെന്റെ കർത്താവ് "എന്നർത്ഥം ! ,[സ്തോത്രം ഹല്ലേലുയ്യാ ], കാലമധികം ഇനിയും ഇവരോട് ക്ഷമിക്കുമെന്നു തോന്നുന്നില്ല! ഭാരതത്തിലെ ഹിന്ദുമൈത്രി ഇവന്മാരെ കല്ലെറിയും നിശ്ചയം ! ,[സ്തോത്രം ഹല്ലേലുയ്യാ ],കാരണം ''ക്രിസ്തുവും കൃഷ്ണനെപ്പോലെ ഒരു ലോകഗുരുവാണു'' എന്ന് ഇവർക്ക് അറിയാം ! അവനെ ളോഹയ്ക്കുള്ളി തിരുകിക്കയറ്റാമെന്നു വിചാരിക്കുന്ന പോഴൻപാതിരീ, നിനക്ക് ഹാ കഷ്ടം ,[സ്തോത്രം ഹല്ലേലുയ്യാ ],പാസ്റ്റർമോനെ, കർത്താവിനെ വെറുതെ വീട് ,[സ്തോത്രം ഹല്ലേലുയ്യാ ],...അതാണ് നിനക്കും നല്ലതു!,അവന്റെ നാമം നിനക്കിനിയും ഈ നാവുകൊണ്ട് വയറ്റിപ്പാടിന് വേണ്ടി അമ്മാനമാടാനുള്ളതല്ല കുട്ടാ ,[സ്തോത്രം ഹല്ലേലുയ്യാ ],[സ്തോത്രം ഹല്ലേലുയ്യാ ],അല്ലാഞ്ഞാൽ "ബ്ലാക്ക് ക്യാറ്സ്"നെ ak47 നുമായി കാവൽ നിറുത്തിയാലും കാലം നിന്റെയീ പ്രസംഗത്തൊഴിൽ നിർത്തിക്കും! ,[സ്തോത്രം ഹല്ലേലുയ്യാ ],ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത അധമന്മാരെ, ..നീയൊക്കെ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! ,[സ്തോത്രം ഹല്ലേലുയ്യാ ],samuelkoodal
Tuesday, March 28, 2017
കോടികളുടെ തിരിമറി സമഗ്ര അന്വേഷണം വേണം - ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
കത്തോലിക്ക സഭാസ്ഥാപനങ്ങളിലെ വിദേശ ഫണ്ട് ഉള്‍പ്പെടെ കോടികളുടെ തിരിമറി
സമഗ്ര അന്വേഷണം വേണം
- ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
കൊച്ചി: കേരളത്തിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എന്‍.ജി.ഒ. കള്‍ക്ക് കഴിഞ്ഞ വര്‍ഷം വിദേശ ഫണ്ട് വന്നത് 4083.20 കോടി രൂപയാണ്. ഇതില്‍ നല്ലൊരു പങ്കും കത്തോലിക്കാ രൂപതകള്‍ക്കും, അനുബന്ധ സ്ഥാപനങ്ങള്‍ക്കും ആണ് ലഭിച്ചിട്ടുള്ളത്. ഈ തുക എങ്ങിനെ ചിലവഴിക്കപ്പെടുന്നു എവിടെ നിന്ന് എന്തിനുവേണ്ടി ലഭിക്കുന്നു എന്ന് ആഭ്യന്തര മന്ത്രാലയത്തിന് വര്‍ഷാവര്‍ഷം കണക്കുകള്‍ സമര്‍പ്പിക്കുവാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. അതുപ്രകാരം എറണാകുളം-അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത, കൊച്ചി രൂപത, കാഞ്ഞിരപ്പിള്ളി രൂപത, തൃശ്ശൂര്‍ അതിരൂപത തുടങ്ങിയവയുടെ സമര്‍പ്പിക്കപ്പെട്ട കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പരിശോധിച്ചതില്‍ കണക്കുകളിലെല്ലാം തന്നെ പൊരുത്തക്കേടുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്. കണ്ടെത്തിയ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.തിരിമറികള്‍ ശ്രദ്ധയില്‍ പെട്ടതുപ്രകാരം നടപടികള്‍ ആരംഭിച്ചതായും പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാല്‍ പരാതികള്‍ നല്‍കി എട്ടുമാസം കഴിഞ്ഞിട്ടും നടപടികള്‍ സംബന്ധിച്ചു വിശദാംശം ചോദിച്ചുകൊണ്ടു നല്‍കിയ വിവരാവകാശ അപേക്ഷക്ക് വ്യക്തമായ മറുപടി നല്‍കുവാന്‍ മന്ത്രാലയം മടിക്കുകയാണ്. അതിനായി വിചിത്രമായ കാരണം ആണ് ചൂണ്ടിക്കാട്ടുന്നത്. കത്തോലിക്കാ സഭാസ്ഥാപനങ്ങള്‍ പൊതുസ്ഥാപനങ്ങള്‍ അല്ല എന്നും അതുകൊണ്ട് അവയെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെങ്കില്‍ സഭ സമ്മതിക്കണം എന്ന് പറഞ്ഞാണ് നിഷേധിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് വിശ്വാസികളുടെ പേരില്‍ ലഭിക്കുന്ന തുക എങ്ങിനെ ചിലവഴിക്കുന്നു എന്ന് വിശ്വാസികള്‍ അറിയേണ്ട എന്ന് സഭ ശാഠ്യം പിടിക്കുന്നു എന്നതാണ്.
നോട്ടുനിരോധനത്തിന്റെ ഭാഗമായി പഴയ നോട്ടുകള്‍ നിശ്ചിതകാലാവധിക്കുള്ളില്‍ മാറ്റി എടുക്കണം എന്ന് വന്നപ്പോള്‍ കേരളത്തിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച തുകയും, മുന്‍കാലങ്ങളില്‍ നിക്ഷേപിച്ചിരുന്ന തുകയേക്കാള്‍ 1000 (ആയിരം) കോടിയോളം അധികമായിരുന്നു. ഈ സാഹചര്യത്തിലാണ് സി. അഭയ കേസും, ഫാ. റോബിന്‍ വടക്കുംഞ്ചേരി, ഫാ. എഡ്വിന്‍ ഫിഗറസ്, ഫാ. രാജു കൊക്കന്‍ എന്നിവരുടെ ബാലികാ പീഡനങ്ങളും, കൊല്ലത്തെ വൈദിക വിദ്യാര്‍ത്ഥി പീഡനം തുടങ്ങിയവ ആവര്‍ത്തിക്കുന്നത് വിലയിരുത്തപ്പെടേണ്ടത്. ഇതു സംബന്ധിച്ചുള്ള നിയമ നടപടികള്‍ അനായാസം നേരിടുവാനും, സ്വാധീനം ചെലുത്തുവാനും ഇവര്‍ക്ക് കഴിയുന്നത് ആരോടും കണക്കു പറയാന്‍ ബാധ്യതയില്ലാത്ത തുക കൈവശം ഉള്ളതുകൊണ്ടാണ് എന്ന് യോഗം വിലയിരുത്തി. കത്തോലിക്കാ വിശ്വാസികളുടെ പേരില്‍, എന്നാല്‍ വിശ്വാസികളുടെ യാതൊരു വിധ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും ചിലര്‍ നടത്തുന്ന നിയമവിരുദ്ധവും കത്തോലിക്കാസഭയുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായതും ആയ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം എന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ജോസഫ് വെളിവില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, വൈസ് പ്രസിഡണ്ട് ആന്റോ കോക്കാട്ട്, ട്രഷറര്‍ ലോനന്‍ ജോയ്, സ്റ്റാന്‍ലി പൗലോസ്, അഡ്വ. ഗാസ്പര്‍ കളത്തുങ്കല്‍, ബാബു ഈരത്തറ, സന്തോഷ് ജേക്കബ്ബ്, ജോര്‍ജ്ജ് ജോസഫ് കട്ടിക്കാരന്‍ എന്നിവര്‍ സംസാരിച്ചു. സഭയുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് സന്തോഷ് ജേക്കബ്ബിനെ യോഗം ചുമതലപ്പെടുത്തി.
കൊച്ചി വി.കെ. ജോയ്, ജനറല്‍ സെക്രട്ടറി
25/03/2017 ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
Ph. 9447037725
സഭാനവീകരണവും ചില നിർദേശങ്ങളും

ചാക്കോ കളരിക്കൽ
ഏതാനും ദിവസങ്ങൾക്കുമുമ്പ് ഫേസ്‌ബുക്കിൽ രഹസ്യകുമ്പസാരത്തെ സംബന്ധിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നു. ആ പോസ്റ്റിന് ശ്രീ അലക്സ് കാവുംപുറത്ത് എഴുതിയ കമെൻറിൽ സഭയിൽ അടിസ്ഥാനപരമായി വരുത്തേണ്ട നവീകരണത്തെ സംബന്ധിച്ച് സഭാനേതൃത്വത്തിൻറെ ശ്രദ്ധയിൽ പെടുത്താൻവേണ്ടി പത്ത് പ്രധാന ആവശ്യങ്ങൾ കുറയ്‌ക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. എത്രയോ അഭ്യർത്ഥനകൾ, എത്രയോ പ്രാവശ്യം സഭയിലെ അല്മായ നേതാക്കന്മാർ മെത്രാന്മാർക്കും മെത്രാൻസിനഡിനും അവരുടെ പരിഗണനയ്ക്കായി ഇതിനോടകം നൽകിയിട്ടുണ്ട്. കലം കമഴ്ത്തിവെച്ച് വെള്ളം ഒഴിക്കുന്നതുപോലെയാണ് സംഭവിച്ചിട്ടുള്ളത്. ആനപ്പുറത്തിരിക്കുന്നവർക്ക് പട്ടിയെ എന്തിനു പേടിക്കണം? മെത്രാൻസംഘം അവർക്കുവേണ്ടിയാണ് നിലനിൽക്കുന്നത്. വിശ്വാസികളുടെ ആത്മീയ വർദ്ധനവിനോ അവരുടെ നിത്യരക്ഷ സുരക്ഷിതമാക്കുന്നതിനോ വേണ്ടിയല്ല. സാധാരണ വിശ്വാസികൾ ശുദ്ധഹൃദയരായതിനാലാണ് മറിച്ചു ചിന്തിക്കുന്നത്. അധികാരവും സമ്പത്തും സുഖലോലുപതയും കളഞ്ഞുകുളിക്കാൻ ഒരു മെത്രാനും സമ്മതിക്കില്ല. പണ്ട് പോപ്പ് ലെയോ പത്താമൻ (Pope Leo X 1513-1521) പറഞ്ഞപോലെ "Since God has given us the Papacy, let us enjoy it" -യുള്ള മനസ്ഥിതിയാണ് നമ്മുടെ മെത്രാന്മാർക്കുമുള്ളത്. അതല്ലായിരുന്നെങ്കിൽ ആത്മാർത്ഥമായി സഭയെ സ്നേഹിക്കുകയും നസ്രാണിസഭയെ ആഴമായി പഠിക്കുകയും അതിലെ അഴുക്കുകൾ യഥാർത്ഥമായി ചൂണ്ടിക്കാണിക്കുകയും തിരുത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നവരുമായിരുന്ന് ഈ മെത്രാന്മാർക്ക് എന്തുകൊണ്ട് സംസാരിച്ചുകൂടാ? അല്മായർക്ക് പറയാനുള്ളത് ശ്രവിക്കാനുള്ള നന്മനസ്സുപോലും അവർക്കില്ല. അവരുടെ മുൻപിൽ അല്മായർ അവരെ അനുസരിക്കേണ്ട വെറും അടിമകൾ മാത്രമാണ്. സഭ ദൈവജനത്തിൻറെ കൂട്ടായ്മയാണെന്ന് പ്രസംഗപീഠത്തിൽ കയറിനിന്ന് അവർ തട്ടിവിടും, രാഷ്ട്രീയക്കാരുടെ ഭാഷയിൽ. മനസാക്ഷി എന്നത് തൊട്ടുതേച്ചിട്ടില്ലാത്ത അവരെ നന്നാക്കാൻ നമ്മുടെ കർത്താവീശോമിശിഹായ്ക്കുപോലും സാധ്യമല്ല. അഹങ്കാരമാകുന്ന മേദസ്സ് അത്രയ്ക്കവരിൽ കട്ടിയായിപ്പോയി.
ഏതായാലും അലക്സ് ആവശ്യപ്പെട്ടതിനാൽ മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളെ ആധാരശിലയാക്കി (ആ പാരമ്പര്യങ്ങളിലേയ്ക്ക് തിരിച്ചുപോകണമെന്നാണല്ലോ രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മോടാവശ്യപ്പെട്ടിരിക്കുന്നത്. അതാണല്ലോ സഭാനവീകരണത്തിൻറെ കാതൽ.) ചില നിർദേശങ്ങൾ സഭാധികാരത്തിൻറെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഞാനിവിടെ വീണ്ടും കുറിക്കുകയാണ്.
1. മാർതോമാക്രിസ്ത്യാനികളുടെ പൂർവ്വപാരമ്പര്യമനുസരിച്ച് ഇടവകപ്പള്ളിയും പള്ളിസ്വത്തുക്കളും ഇടവകാംഗങ്ങളുടേതായിരുന്നു. 1991-ലെ പൗരസ്ത്യ സഭകളുടെ കാനോനകൾ പ്രകാരം പള്ളികളും പള്ളിസ്വത്തുക്കളും രൂപതാമെത്രാൻറെ സ്വത്തായി. ആ നിയമത്തിൽ മാറ്റംവരുത്തി പള്ളിയും പള്ളിസ്വത്തുക്കളും അതിൻറെ യഥാർത്ഥ ഉടമകളായ ഇടവകാംഗങ്ങൾക്ക് വിട്ടുകൊടുക്കണം.
2. മാർതോമാ ക്രിസ്ത്യാനികൾ അവരുടെ പള്ളിയുടെ ഭരണം നിർവ്വഹിച്ചിരുന്നത് അല്മായരും ഇടവകയിലെ പട്ടക്കാരും കൂടിയ പള്ളിയോഗ നടപടിക്രമപ്രകാരമായിരുന്നു. മാർതോമാക്രിസ്ത്യാനികളുടെ പരമപ്രധാനമായ പൈതൃകവും കേരള തനിമയുമായിരുന്നു അത്. സീറോ മലബാർ മെത്രാൻ സിനഡ് ആ പഴയ പള്ളിഭരണ സമ്പ്രദായത്തെ നിർജീവമാക്കി വികാരിയെ ഉപദേശിക്കാൻമാത്രം അവകാശമുള്ള പാശ്ചാത്യ പാരിഷ്കൗൺസിൽ നടപ്പിലാക്കി. നസ്രാണികളുടെ മഹത്തായ പള്ളിഭരണ സമ്പ്രദായത്തെ അവർ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കി. അങ്ങനെ പള്ളികളുടെ ഭരണം മെത്രാന്മാർ പിടിച്ചെടുത്തു. മാർതോമാക്രിസ്ത്യാനികളുടെ പരമപ്രധാനമായ പള്ളിയോഗ സമ്പ്രദായത്തെ പരിപോഷിപ്പിച്ച് പുനരുദ്ധരിക്കണം.
3.മാർതോമാ ക്രിസ്ത്യാനികളുടെ സമ്പന്നമായ ഒരു പൈതൃകമായിരുന്നു മലങ്കര പള്ളിക്കാരുടെ മഹായോഗം, ഇന്നത്തെ ഭാഷയിൽപറഞ്ഞാൽ സീറോ മലബാർ സഭാ സിനഡ്. മലങ്കര പള്ളിക്കാരുടെ മഹായോഗത്തിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് 1599-ൽ ഉദയമ്പേരൂർ പള്ളിയിൽ ഗോവാ മെത്രാപ്പോലീത്ത മെനേസിസ് വിളിച്ചുകൂട്ടിയ മലങ്കരപ്പള്ളിക്കാരുടെ മഹായോഗം. അതിനെ അറിയപ്പെടുന്നത് ഉദയമ്പേരൂർ സൂനഹദോസ് എന്നാണ്. മെനേസിസ് മെത്രാപ്പോലീത്തപോലും മാർതോമാനസ്രാണികളുടെ പണ്ടുകാലം മുതലെയുള്ള സഭാതീരുമാനങ്ങൾ എടുക്കുന്ന മഹായോഗത്തെ മാനിച്ചു. രണ്ടാമത്തെ ഉദാഹരണം പൂർവ്വികൻമാർതൊട്ട് സ്വീകരിച്ചുപോന്നിരുന്ന നടപടിപ്രകാരം 1773-ൽ അങ്കമാലിയിൽ കൂടിയ മലങ്കര ഇടവക്കാരുടെ മഹായോഗം. മലങ്കര ഇടവക എന്ന പ്രയോഗംകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് മലങ്കര രൂപതയെന്നാണ്. പാറേമ്മാക്കൽ ഗോവർണദോറുടെ 'വർത്തമാനപ്പുസ്തകം' കാണുക. മലങ്കരപ്പള്ളിക്കാരുടെ മഹായോഗം എന്ന നസ്രാണി പൈതൃകത്തെ അഥവാ സീറോ മലബാർ സഭാസിനഡ് മെത്രാന്മാർ ഇന്നുവരെ പുനരുദ്ധരിച്ചിട്ടില്ല. സീറോ മലബാർ മെത്രാൻസിനഡ് സൃഷ്ടിച്ച് അതിനെ സഭാസിനഡ് എന്നവർ വിളിക്കാറുണ്ട്. സഭാപൗരരെ സഭാഭരണത്തിൽനിന്നും പരിപൂർണമായിത്തന്നെ അവർ പുറത്താക്കി. സീറോ മലബാർ സഭാസിനഡ് രൂപീകരിക്കാത്തത് ‘മാർതോമായുടെ മാർഗവും വഴിപാടും’ എന്ന നസ്രാണികളുടെ പൈതൃകത്തിൻറെ നട്ടെല്ലൊടിക്കാൻവേണ്ടി മാത്രമാണ്. ഇന്നിപ്പോൾ മലങ്കരനസ്രാണികളുടെ മഹായോഗമില്ല; തീരുമാനമെടുക്കാൻ അധികാരമുള്ള ഇടവകപള്ളി പൊതുയോഗമില്ല; വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗൺസിൽ മാത്രം! എങ്ങനെയുണ്ട് വത്തിക്കാൻ കൗൺസിൽ നിർദേശിച്ച സഭയുടെ പൂർവ്വപാരമ്പര്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക്? അധികാരമെല്ലാം മെത്രാന്മാരുടെ കൈയ്യിൽ ഇരിക്കണം. നസ്രാണികൾ അവരുടെ വെറും അടിമകൾ. മാർതോമാ നസ്രാണി സഭയുടെ പൂർവ്വപൈതൃകമായ സഭാമഹായോഗം വഴിയുള്ള പള്ളിഭരണ സമ്പ്രദായം നടപ്പിലാക്കണം. സീറോ മലബാർ സഭാസിനഡ് എത്രയും വേഗം രൂപീകരിക്കണം.
4. മാർതോമാ നസ്രാണി സഭയിൽ മെത്രാന്മാർ ആധ്യാത്മികശുശ്രൂഷയിൽ മാത്രം വ്യാപാരിച്ചിരുന്നു. നാട്ടുമെത്രാനെ നസ്രാണി സഭയ്ക്ക് ലഭിച്ച കാലംതൊട്ടാണ് പാശ്ചാത്യരീതിയിലുള്ള മെത്രാൻ ഭരണം നമ്മുടെ സഭയിൽ ആരംഭിച്ചത്. മെത്രാൻ രൂപതയുടെ ഭരണാധികാരിയാകാൻ പാടില്ല. അത് പാശ്ചാത്യ പള്ളിഭരണ രീതിയാണ്. മെത്രാന്മാർക്ക് ആധ്യാത്മിക അധികാരമേ ഉണ്ടാകാൻ പാടൊള്ളു. രൂപതയുടെ ഭൗതികനടത്തിപ്പിനുള്ള അധികാരം അല്മായരും വൈദികാരും മെത്രാനും ചേർന്നുള്ള രൂപതായോഗത്തിൽ നിക്ഷിപ്തമായിരിക്കണം. അങ്ങനെ നസ്രാണികളുടെ പഴയ രൂപതാഭരണപൈതൃകത്തെ പുനരുദ്ധരിക്കണം.
5. റീത്ത് എന്നുപറയുന്ന പൈതൃകത്തിന് പല ഘടകങ്ങൾ ഉണ്ട്. അതിലൊരു ഘടകം മാത്രമാണ് ആരാധനക്രമം. നാലാം നൂറ്റാണ്ടുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നസ്രാണിസഭ ഈസ്റ്റ് സിറിയൻ (കല്ദായ സഭ) ബന്ധമുണ്ടായിരുന്നു. കൽദായ മെത്രാന്മാർ അർപ്പിച്ചിരുന്ന റാസകുർബ്ബാന നമ്മുടെ കത്തനാരന്മാർ അർപ്പിച്ചിരുന്നില്ല. ഉദയമ്പേരൂർ സൂനഹദോസിനുശേഷം റോസ് മെത്രാനാണ് നസ്രാണികളുടെ ആരാധനഭാഷ സുറിയാനിയിലാക്കിയത്. റോമും ചില നാട്ടുമെത്രാന്മാരുമാണ് നമ്മെ സുറിയാനിക്കാരാക്കാൻ പരിശ്രമിച്ചത്. ഇന്നിപ്പോൾ നമ്മെ സുറിയാനിക്കാർ എന്ന് വിളിക്കുന്നത് നമ്മെ അപമാനിക്കുന്നതിന് തുല്യമാണ്. റീത്തുനിർണയത്തിൻറെ ഒരു ഘടകം മാത്രമായ ആരാധനക്രമത്തിൻറെ പഴയ ഭാഷയുടെ അടിസ്ഥാനത്തിൽ കല്ദായസഭയുടെ പുത്രീസഭയാക്കി സീറോ മലബാർ സഭ എന്നു വിളിക്കുന്നത് നമുക്കൊട്ടും ചേർന്നതല്ല. നമ്മുടെ ആരാധനക്രമത്തെ ഭാരതീകരിക്കുകയും സഭയുടെ പേര് മാർതോമാ നസ്രാണി കത്തോലിക്കാസഭ എന്നാക്കുകയും വേണം.
6. പതിനാറാം നൂറ്റാണ്ടുമുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെ നസ്രാണികൾക്ക് ലത്തീൻ സഭയുമായും ബന്ധമുണ്ടായി. ആ സഭയിലെ ഘടകങ്ങളും നസ്രാണികൾ സ്വാംശീകരിച്ചു. കാലാന്തരത്തിൽ മാർതോമാ നസ്രാണി സഭ കൽദായ-ലത്തീൻ സങ്കര സഭയായി പരിണമിച്ചെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർ മനസ്സിലാക്കിയതിൻറെ ഫലമായിട്ടാണ് നസ്രാണി സഭയ്ക്ക് നഷ്ടപ്പെട്ടുപോയ പൂർവ്വപാരമ്പര്യങ്ങളിലേയ്ക്ക് തിരിച്ചുപോയി നവീകരിക്കാൻ കടമയുണ്ടെന്ന് കൗൺസിൽ പ്രബോധിപ്പിച്ചത്. ആ പ്രബോധനത്തെ നാട്ടുമെത്രാന്മാർ അപ്പാടെ തള്ളിക്കളഞ്ഞു. തന്മൂലം, റോമൻ കൊളോണിയൽ നടപടിക്രമം ഇന്നും നിർബാധം തുടരുന്നു. അതികേന്ദ്രീകൃതമായ ഏകാധിപത്യഭരണത്തെ അരക്കിട്ടുറപ്പിക്കാനാണ് അവരുടെ ശ്രമം. ആരാധനക്രമവും സഭാഭരണക്രമവും മാർതോമായുടെ മാർഗവും വഴിപാടും പ്രകാരം നവീകരിക്കപ്പെടണം.
7. മാർതോമാ നസ്രാണി കത്തോലിക്കാസഭ ഒന്നാം നൂറ്റാണ്ടിൽത്തന്നെ ഒരു യേശുശിഷ്യനാൽ സ്ഥാപിതമെങ്കിലും ഇന്നിപ്പോൾ ആ സഭ മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ സ്ഥാപിതമായ പൗരസ്ത്യ കൽദായ സഭയുടെ പുത്രീസഭയായി റോം ആക്കിയിരിക്കയാണ്. മാർതോമാ നസ്രാണിസഭയെ തനതായ ഒരു അപ്പോസ്തലിക സഭയായി റോം പ്രഖ്യാപിക്കാനുള്ള നടപടികൾ മെത്രാന്മാർ സ്വീകരിക്കണം.
8. പൗരസ്ത്യസഭകളെ ബാധിക്കുന്ന കാനോൻ നിയമം റോമൻ പൗരസ്ത്യസഭകളിൽ പെടാത്ത മാർതോമാ നസ്രാണി കത്തോലിക്കസഭയിൽ 1991 മുതൽ നടപ്പിലാ ക്കി. ആ കാനോൻ നിയമ സംഹിതയ്ക്കുപകരം മാർതോമാ ക്രിസ്ത്യാനികളുടെ പൈതൃകത്തെ ആധാരമാക്കി പുതിയ ഒരു കാനോനസംഹിത എത്രയും വേഗം ക്രോഡീകരിക്കണം.
9. മാർതോമാ ക്രിസ്ത്യാനികൾ പള്ളികളിൽ വിശുദ്ധരുടെ സ്വരൂപങ്ങൾ വെച്ചിരുന്നില്ല. വിശുദ്ധരോടുള്ള അമിതഭക്തി നസ്രാണികൾക്കില്ലായിരുന്നു. പാശ്ചാത്യ മിഷ്യനറിമാരാണ് നമ്മുടെ പള്ളികളിൽ രൂപക്കൂടുകളുണ്ടാക്കി വിശുദ്ധരെ അതിൽ പ്രതിഷ്ടിച്ചുതുടങ്ങിയത്. ഇന്ന് പണസമ്പാദനത്തിനായി വിശുദ്ധരോടുള്ള വണക്കത്തെ സഭ പ്രോത്സാഹിപ്പിച്ച് വിശ്വാസികളെ അന്ധവിശ്വാസത്തിലേയ്ക്ക് തള്ളിവിടുകയാണ്. വിശുദ്ധരുടെ രൂപങ്ങൾ പള്ളികളിൽനിന്നും നീക്കം ചെയ്യണം. സുവിശേഷാധിഷ്ഠിതമായി ജീവിക്കാൻ വിശ്വാസികളെ പഠിപ്പിക്കണം.
10. ഉദയമ്പേരൂർ സൂനഹദോസുവരെ (1599) മാർതോമാ ക്രിസ്ത്യാനികളുടെ കത്തനാരന്മാർ വിവാഹിതരായിരുന്നു. സൂനഹദോസാണ് നസ്രാണി പുരോഹിതരും അവിവാഹിതരായിരിക്കണം എന്ന പാശ്ചാത്യ ലത്തീൻ സഭാനിയമം നടപ്പിലാക്കിയത്. മാർതോമാ ക്രിസ്ത്യാനികളുടെ പഴയ പാരമ്പര്യത്തിലേക്ക് തിരിച്ചുപോയി ആവശ്യപ്പെടുന്ന വൈദികർക്ക് വിവാഹം ചെയ്യാനുള്ള അനുവാദം നൽകാനുള്ള നടപടി സ്വീകരിക്കണം.
11. ക്രിസ്തീയ ന്യൂനപക്ഷത്തിൻറെ പേരിൽ ഗവൺമെൻറ് നൽകിയിരിക്കുന്ന അവകാശങ്ങൾ മെത്രാന്മാരും വൈദികരും കന്യാസ്ത്രികളുമടങ്ങുന്ന സഭയിലെ ന്യൂനപക്ഷമാണ് ഇന്ന് അനുഭവിക്കുന്നത്. അല്മായരെ മുഴുവനായി ആ ആനുകൂല്യങ്ങളിൽനിന്നും അകറ്റിനിർത്തിയിരിക്കയാണ്. എന്നാൽ സഭാപൗരരെയും എല്ലാ തലങ്ങളിലും ഭാഗവാക്കാക്കാനുള്ള മാറ്റങ്ങൾ സഭയിൽ വരുത്തണം.
12. മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ ചരിത്രവും പാശ്ചാത്യ/പൗരസ്ത്യ റോമൻസഭകളുടെ ചരിത്രവും വേദപാഠക്ലാസുകളിൽ പ്രധാന വിഷയമായി പഠിപ്പിക്കണം. മാർതോമാ പൈതൃകത്തെപ്പറ്റിയുള്ള ആഴമായ അറിവ് എല്ലാ നസ്രാണികൾക്കും ലഭിക്കണം.
ചുരുക്കിപ്പറഞ്ഞാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ചപ്രകാരം നമ്മുടെ സഭയെ പുനരുദ്ധരിച്ച് നവീകരിക്കുന്നതിനുപകരം പള്ളിയും പള്ളിസ്വത്തുക്കളും പള്ളിഭരണവും മെത്രാന്മാർ പിടിച്ചെടുക്കുകയും കൽദായ ആരാധനക്രമം നടപ്പിലാക്കുകയും മാർതോമാ നസ്രാണി സഭയെ കൽദായ സഭയുടെ പുത്രീസഭയാക്കുകയും പൗരസ്ത്യ കാനോൻ നിയമം നസ്രാണികളുടെമേൽ കെട്ടിയേല്പിക്കുകയും ചെയ്തു. നാളിതുവരെ സീറോ മലബാർ മെത്രാന്മാർ നടത്തിയ സഭാനവീകരണത്തിൽ ബഹുഭൂരിപക്ഷം സഭാപൗരരും അതൃപ്തരാണെന്ന വസ്തുത തർക്കമറ്റ കാര്യമാണ്. ആയതിനാൽ സ്രാണികളുടെ ജീവിത രീതിയായിരുന്ന (way of life) മാർതോമായുടെ മാർഗവും വഴിപാടിൻറെയും അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്താൻ സഭാധികാരികളും സന്ന്യസ്തരും സഭാപൗരരും ഒന്നായി പരിശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു.
Sunday, March 26, 2017
കത്തനാരേ, കോണകമൊരു ശീലമാക്കൂ...
"'അങ്കത്തിലിരുത്തിയെൻ കൊങ്കത്തടങ്ങൾ
കരപങ്കജം കൊണ്ടവൻ തലോടി ;തങ്കക്കുടമെന്നു കൊണ്ടാടി;
ഗാഢം പുണർന്നു ,അങ്കുരിത പുളകം കളർന്നെഴുമെൻ കപോലമതിങ്കൾ അൻപൊടു തിങ്കൾ മുഖത്തെ അണച്ചധരത്തെ നുകര്ന്നും, പല ലീല തുടര്ന്നു "
എന്ന് മാധുരിയമ്മയെക്കൊണ്ട് ദേവരാജൻ മാസ്റ്റർ പാടിച്ച ,''ഇരയിമ്മൻ തമ്പി ചൊല്ലും ശൃംഗാര പദലഹരി'', കുട്ടിക്കാലത്തേ കേട്ട് രസിച്ചു വളർന്ന എനിക്കീ ശശീന്ദ്രൻ മന്ത്രിയെ കല്ലെറിയാൻ,മനസ്സാവുകില്ല ! "നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ'' എന്ന എന്റെ ക്രിസ്തുവിന്റെ ''വേശ്യക്കുള്ള ന്യായീകരണം'' ഓർക്കുമ്പോൾ ..പാവം മന്ത്രിയുടെ വയസുകാലത്തെ മൂരിശൃംഗാരത്തോടു ഒരിത്തിരി സഹതാപമേയുള്ളൂ.
മീഡിയ പറയാൻ മറന്ന ഒരു കാര്യം, ഈ ഇര ഈ സംഭാഷണത്തിൽ രസിച്ചിരുന്നതുകൊണ്ടാണ് നമുക്കിത്ര നീളത്തിൽ ശബ്ദലേഖനം കേൾക്കാനായത് ! സ്വരത്തിൽ അരുചി തോന്നിത്തുടങ്ങിയപ്പോളേ ഫോൺ കട്ട് ചെയ്യണ്ട മഹതി, അത് കേട്ട് രസിച്ചു റെക്കോർഡ് ചെയ്തു, ലോകത്തിനു മുൻപിൽ ആ ജീവിതം നാറ്റിയത് ശരിയെന്നു ഘോഷിക്കുന്നവരെ, ഹ കഷ്ടം! ''വിശ്വാസവഞ്ചന'' കൊലപാതകത്തിന് തുല്യം തന്നെയാണെന്നാണെന്റെ നീതിബോധം!
എന്നാൽ ''ആസനത്തിൽ ആലുകിളിച്ചാലും അതുമൊരു തണലാക്കി മാറ്റുന്ന'' മറ്റിതര രാഷ്ട്രീയക്കാരെ ഒത്തുനോക്കുമ്പോൾ, ''ശശീന്ദ്രൻ ഒരു തറവാടി'' എന്നേ, തെറ്റും കുറ്റവും ചെയ്യുന്ന പാപികളായ സാധാ ക്രിസ്ത്യാനിക്ക് പറയുവാനായ്ക്കൂ ..'എറർ ഈസ് ഹുമൈൻ' [രാജ്യം കൊള്ളയടിച്ചില്ലല്ലോ]! എന്നാൽ വീട്ടിൽ കൂദാശയ്ക്കുവന്നു ''അപ്പനെ ലോത്താക്കുന്ന'' തനി നിക്രിഷ്ട ജീവികളെ ന്യായീകരിക്കാൻ, പള്ളിയിൽ വരുന്ന സകല മഹതികളെയും ''അച്ഛനെ കുമ്പസാരിച്ചു ആക്കുന്നവളാമാരെന്നു'' പറയുന്ന കർദ്ദിനാളിന്റെ മനഃസാക്ഷിയില്ലാത്ത മനസ്സിനോട് തെല്ലും ഒത്തുചിന്തിക്കാൻ എനിക്ക് ആവുകില്ലൊരുനാളും! പള്ളികളിൽ ഹാശാ ആശയിൽ ഈക്കുറി പെണ്ണാടുകളുടെ നീണ്ട നിര കുമ്പസാരിക്കാൻ കാണുകയില്ല നിശ്ചയം ! കാരണം , പെണ്ണിനെ പള്ളിയിൽ വിളിച്ചുവരുത്തി ആക്ഷേപിക്കുന്ന പാതിരിമൂത്തവരുടെ ഈ നീതികേടു മാനമുള്ള മഹതികൾ ഇനിയും സഹിക്കുകയില്ല! എന്നിട്ടും ''ഓൾ കുമ്പസാരിച്ചു പാതിരിയെ പാപിയാക്കാനാണ് പള്ളിയിൽ വരുന്നതെങ്കിൽ'' പള്ളിയിലും നാളെ ''സദാചാര പോലീസ്'' ഉണ്ടാവുകയില്ലെന്നാരു കണ്ടു ? പാതിരി താറുടുക്കു ..കോണകശീല ഒരു ശീലമാക്കൂ ..samuelkoodal
പാതിരിപ്പാമ്പ് ളോഹയ്ക്കുള്ളിൽ !
"കുമ്പസാരക്കൂട്ടിൽ ലൈഗീകതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു സ്ത്രീകൾ വൈദീകരെ പ്രകോപിപ്പിക്കുന്നുവെന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി" എന്ന ജോയ് കൊച്ചുവാർക്കയുടെ കുറിപ്പ് ഇന്നലെ ഫേസ്ബുക്കിൽ കണ്ടപ്പോൾ, "അരി തിന്നതുമല്ല ആശാരിച്ചിയെ കടിച്ചതുമല്ല; പിന്നെയും പട്ടിക്കാണ് മുറുമുറുപ്പ് " എന്ന പഴൻചൊല്ല് ഞാൻ ഓർത്തുപോയി! ഏദനിലെ പാമ്പിനെ ഞാൻ "പാതിരിപ്പാമ്പ് "എന്ന് വിളിച്ചു പണ്ടേ ആക്ഷേപിക്കാറുള്ളത് സത്യമായല്ലോ എന്നൊരഭിമാനവും എനിക്ക് തോന്നി!
"സ്വന്തം പെറ്റതള്ളയ്ക്കു പോലും ഇത്തിരി അന്തസും കുലീനത്തവും, ആ അമ്മയുടെ മടിയിൽകിടന്നു പാലുകുടിച്ച മകൻ കൊടുത്തില്ലല്ലോ ളോഹയ്ക്കുള്ളിൽ കയറിയതിനാൽ" എന്നോർത്തു പോയി ഞാൻ! !
"ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിക്കാൻ ഒരു പെണ്ണുമാത്രമേ ഉപകാരണമായുള്ളൂ / പിതാവ് 'ഒറിജിനൽ' സ്വർഗസ്ഥപിതാവ് തന്നെ ," എന്ന് ജനത്തെ പഠിപ്പിച്ച കത്തോലിക്കാസഭയെ, / മറ്റിതര സഭകളെ, നിങ്ങൾക്ക് നാണമാവുന്നില്ലേ ഈ മാതിരി കേസുകെട്ടുകളെ ളോഹയ്ക്കുള്ളിൽ കാലമെല്ലാം ചുമക്കാൻ? അവ്വയെ വേദമോതി പണ്ട് ചതിച്ച ഏദനിലെ പാതിരിപ്പാമ്പെ, നിന്റെ തല ഭാരതത്തിലെ മനുഷ്യപുത്രൻമാർ തകർക്കും! ''ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി'' ! എന്നൊന്നും ളോഹയ്ക്കുള്ളിൽ കയറിയതില്പിന്നെ താങ്കൾ കേട്ടിട്ടില്ലേ?അമ്മയുടെ മുലകുടിച്ച ഒറ്റ ക്രിസ്തീയനും ഈ പാതിരിപ്പാമ്പിന്റെ മുന്നിൽ ഇനിയും മുട്ടുകുത്തി {ഇവർ നമ്മെ പാപികൾ എന്ന് നാമകരണം ചെയ്തതിനാൽ} കുമ്പസാരിക്കരുതേ ! മക്കളെ പെറ്റ ഭാരതത്തിലെ അമ്മമാരെ, ഇനിയും ഈമാതിരി ആക്ഷേപം കേൾക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതേ ..ക്രിസ്തുവിനെ ഇനിയെങ്കിലും നിങ്ങൾ അനുസരിക്കൂ...ഒരു പുരോഹിതനോളം പാപം ചെയ്യാൻ ഒരു മനുഷ്യനും ഒരിക്കലും ഭൂമിയിൽ കഴിയില്ല ദൈവജനമേ!!
ഏതു അവിഞ്ഞ രാഷ്ട്രീയക്കാരനും ''ബന്ധു, ഹർത്താൽ'' ആഹ്വാനം ചെയ്‌താൽ, നാവടക്കി കതകടച്ചു വീട്ടിൽ കുത്തിയിരിക്കുന്നവരെ, നിങ്ങളുടെ പാപപരിഹാര ഹോമബലിയായി ക്രിസ്തു കുരിശിൽ മരിച്ചു എന്ന് വിശ്വസിക്കുന്നുവെങ്കിൽ, ഈ ദുഖവെള്ളിയാച്ച ഒരു ''വെരിഗുഡ്ഫ് ഫ്രൈഡേ '' ആക്കൂ... ക്രിസ്തുവിനെ ഒരു ദിവസം അനുസരിക്കൂ ...''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകാതെയിരിക്കൂ''..എങ്കിൽ ഈ കർദ്ദിനാൾ, അതിയാനെ കാലൻ ചെയ്യുന്നതുവരെ അമ്മയെ/അമ്മമാരെ ഇനിയും അപമാനിക്കുകയില്ല, പൗരോഹിത്യമെന്ന ഈ ഓച്ചിറകാളകൾക്കു വേണ്ടി! ഇത് സത്യം, ഇത് സത്യം, ഇത് സത്യം! samuelkoodal !
കപടപരിസ്ഥിതിക്കാരെ വെല്ലാന്‍ ഉന്നത മതാധികാരികള്‍ അങ്കത്തട്ടിലേക്ക്
ഇതാണ് ചില വികസന വാദികളും രാഷ്ട്രീയക്കാരും പറയുന്നത് പരിസ്ഥിതിക്കാരില്‍ പലരും കപട പരിസ്ഥിതിക്കാരും വികസന വിരോധികളുമാണെന്ന്. കപടപരിസ്ഥിതിക്കാര്‍ക്ക് പകരം പ്രവര്‍ത്തിക്കാന്‍ യഥാര്‍ത്ഥ പരിസ്ഥിതി സംരക്ഷകരായ ചില മതാധികാരികള്‍ രംഗപ്രവേശനം ചെയ്തുതുടങ്ങിയിരിക്കുന്നു. ഇവര്‍ കാപട്യമില്ലാത്തവരും പരിശുദ്ധരും നിഷ്‌ക്കളങ്കരുമായിരിക്കണം ഇവരുടെ വരവോടെ എല്ലാം ശരിയാകും. പലതും ശരിയായിക്കൊണ്ടിരിക്കുന്നതല്ലേ നാം പല പല സ്ഥലങ്ങളിലും നിന്നു വരുന്ന പത്രവാര്‍ത്തകളില്‍ നിന്നും ഗ്രഹിച്ചുകൊണ്ടിരിക്കുന്നത്.
മലയാറ്റൂര്‍ മലയടിവാരത്തെ കണ്ണിമംഗലം റോഡിന്റെ പ്രവേശന കവാട പരിസരത്ത് ആധുനിക രീതിയിലുള്ള ഒരു ടാര്‍മിക്‌സിങ്ങ് കമ്പനി ഈ പഞ്ചായത്തിലെ തന്നെ ഒരു വ്യവസായ പ്രമുഖന്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇതിനനെതിരെ ഈ പരിസരത്തെ ജനങ്ങള്‍ പഞ്ചായത്തോഫീസിനു മുമ്പില്‍ സത്യാഗ്രഹം തുടങ്ങി. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷത്തിനുവേണ്ടി ഒരു സഹായമെത്രാനും പരിസരപ്രദേശങ്ങളിലെ ഒരു ഡസനോളം പുരോഹിതരും പങ്കെടുത്ത് പ്രസംഗിച്ചു. ഇവരുടെയൊക്കെ ഫോട്ടോ സഹിതമുള്ള വാര്‍ത്ത പേപ്പറുകളില്‍ കണ്ട് ജനം ഹര്‍ഷപുളകിതരായി. മലയാറ്റൂര്‍ പ്രദേശത്തുള്ള പല അനധികൃത പാറമടകള്‍ക്കെതിരെയുള്ള സമരങ്ങളിലൊന്നും ഇവരെയൊന്നും അക്കാലത്ത് കാണാതിരുന്നത് അവരൊക്കെ ധ്യാനത്തിന് പോയിരുന്നിട്ടായിരിക്കണമെന്ന് നാട്ടില്‍ പലരും പറയുന്നത് കേട്ടു.
22.03.2017ല്‍ എറണാകുളത്തു നടന്ന ലോകജലദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ജോര്‍ജ്ജ് ആലഞ്ചേരിയായിരുന്നു. സാമൂഹ്യസാംസ്‌കാരിക പ്രമുഖരും മറ്റു മതനേതാക്കളും ഇതില്‍ പങ്കെടുത്തിരുന്നത് പ്രശംസാര്‍ഹം തന്നെ. ഇനിയെങ്കിലും പെരിയാര്‍ മലിനീകരണം കുറയുമല്ലോ എന്ന് ആശ്വസിക്കാം.
നൂറുകണക്കിന് മോഡേണ്‍ റൈസ്മില്ലുകളുടെ, പ്ലൈവുഡ് കമ്പനികളുടെ, ക്രഷറുകളുടെ പ്ലാസ്റ്റിക് മാലിന്യനിക്ഷേപങ്ങളുടെ ഇവയുടെയൊക്കെ മലിനീകരണങ്ങള്‍ക്കെതിരെ ധാരാളം മതപണ്ഡിതന്മാര്‍ പങ്കെടുത്ത് പരിഹാരം ഉണ്ടാക്കുമെന്നും നമുക്ക് പ്രത്യാശിക്കാം - ആത്മീയ കാര്യങ്ങള്‍ നടത്തിക്കഴിഞ്ഞ് ബാക്കി കിട്ടുന്ന വിലയേറിയ സമയക്രമമനുസരിച്ച്.
പെരുമ്പാവൂരിലെ ഒരു വന്‍ വ്യവസായ സ്ഥാപനം കുടിവെള്ളം മലിനമാക്കുന്നതിനെതിരെ ആയിരങ്ങളെ അണിനിരത്തി സമരത്തിന് നേതൃത്വം നല്‍കിയ ഒരു പാവം യുവപുരോഹിതന്‍ ഇപ്പോള്‍ സമരത്തിന്റെ കട്ടയും പടവും മടക്കി നിഷ്‌ക്രിയനായി അതേ പള്ളിയില്‍ ഇപ്പോഴും വികാരിയായി തുടരുന്നത് ആരുടെ കൈകടത്തല്‍ മൂലമാണെന്ന് പരിസരവാസികളായ വിശ്വാസികള്‍ ചോദിക്കുന്നു. ഈ സമരത്തില്‍ വികാരിയോടൊപ്പം പങ്കെടുത്തതിന്റെ പേരില്‍ പ്രമുഖ പരിസ്ഥിതി നേതാക്കളും പരിസരവാസികളായ ജനങ്ങളും കള്ളക്കേസുകളില്‍ കുടുങ്ങി കോടതി കയറിയിറങ്ങി ശാപവാക്കുകള്‍ ചൊരിഞ്ഞുകൊണ്ട് ആയുസ്സുപോലും നഷ്ടപ്പെടുത്തി കാലം തള്ളിനീക്കുകയാണ്. ആമ്മേന്‍



