Translate

Tuesday, March 28, 2017

കോടികളുടെ തിരിമറി സമഗ്ര അന്വേഷണം വേണം - ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

കത്തോലിക്ക സഭാസ്ഥാപനങ്ങളിലെ വിദേശ ഫണ്ട് ഉള്‍പ്പെടെ കോടികളുടെ തിരിമറി
സമഗ്ര അന്വേഷണം വേണം
 - ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

കൊച്ചി: കേരളത്തിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എന്‍.ജി.ഒ. കള്‍ക്ക് കഴിഞ്ഞ വര്‍ഷം വിദേശ ഫണ്ട് വന്നത് 4083.20 കോടി രൂപയാണ്. ഇതില്‍ നല്ലൊരു പങ്കും കത്തോലിക്കാ രൂപതകള്‍ക്കും, അനുബന്ധ സ്ഥാപനങ്ങള്‍ക്കും ആണ് ലഭിച്ചിട്ടുള്ളത്. ഈ തുക എങ്ങിനെ ചിലവഴിക്കപ്പെടുന്നു എവിടെ നിന്ന് എന്തിനുവേണ്ടി ലഭിക്കുന്നു എന്ന് ആഭ്യന്തര മന്ത്രാലയത്തിന് വര്‍ഷാവര്‍ഷം കണക്കുകള്‍ സമര്‍പ്പിക്കുവാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. അതുപ്രകാരം എറണാകുളം-അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത, കൊച്ചി രൂപത, കാഞ്ഞിരപ്പിള്ളി രൂപത, തൃശ്ശൂര്‍ അതിരൂപത തുടങ്ങിയവയുടെ സമര്‍പ്പിക്കപ്പെട്ട കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍  പരിശോധിച്ചതില്‍ കണക്കുകളിലെല്ലാം തന്നെ പൊരുത്തക്കേടുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്. കണ്ടെത്തിയ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
തിരിമറികള്‍ ശ്രദ്ധയില്‍ പെട്ടതുപ്രകാരം നടപടികള്‍ ആരംഭിച്ചതായും പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാല്‍ പരാതികള്‍ നല്‍കി എട്ടുമാസം കഴിഞ്ഞിട്ടും നടപടികള്‍ സംബന്ധിച്ചു വിശദാംശം ചോദിച്ചുകൊണ്ടു നല്‍കിയ വിവരാവകാശ അപേക്ഷക്ക് വ്യക്തമായ മറുപടി നല്‍കുവാന്‍ മന്ത്രാലയം മടിക്കുകയാണ്. അതിനായി വിചിത്രമായ കാരണം ആണ് ചൂണ്ടിക്കാട്ടുന്നത്. കത്തോലിക്കാ സഭാസ്ഥാപനങ്ങള്‍ പൊതുസ്ഥാപനങ്ങള്‍ അല്ല എന്നും അതുകൊണ്ട് അവയെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെങ്കില്‍ സഭ സമ്മതിക്കണം എന്ന് പറഞ്ഞാണ് നിഷേധിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് വിശ്വാസികളുടെ പേരില്‍ ലഭിക്കുന്ന തുക എങ്ങിനെ ചിലവഴിക്കുന്നു എന്ന് വിശ്വാസികള്‍ അറിയേണ്ട എന്ന് സഭ ശാഠ്യം പിടിക്കുന്നു എന്നതാണ്.
നോട്ടുനിരോധനത്തിന്റെ ഭാഗമായി പഴയ നോട്ടുകള്‍ നിശ്ചിതകാലാവധിക്കുള്ളില്‍ മാറ്റി എടുക്കണം എന്ന് വന്നപ്പോള്‍ കേരളത്തിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച തുകയും, മുന്‍കാലങ്ങളില്‍ നിക്ഷേപിച്ചിരുന്ന തുകയേക്കാള്‍ 1000 (ആയിരം) കോടിയോളം അധികമായിരുന്നു. ഈ സാഹചര്യത്തിലാണ് സി. അഭയ കേസും, ഫാ. റോബിന്‍ വടക്കുംഞ്ചേരി, ഫാ. എഡ്വിന്‍ ഫിഗറസ്, ഫാ. രാജു കൊക്കന്‍ എന്നിവരുടെ ബാലികാ പീഡനങ്ങളും, കൊല്ലത്തെ വൈദിക വിദ്യാര്‍ത്ഥി പീഡനം തുടങ്ങിയവ ആവര്‍ത്തിക്കുന്നത് വിലയിരുത്തപ്പെടേണ്ടത്. ഇതു സംബന്ധിച്ചുള്ള നിയമ നടപടികള്‍ അനായാസം നേരിടുവാനും, സ്വാധീനം ചെലുത്തുവാനും ഇവര്‍ക്ക് കഴിയുന്നത് ആരോടും കണക്കു പറയാന്‍ ബാധ്യതയില്ലാത്ത തുക കൈവശം ഉള്ളതുകൊണ്ടാണ് എന്ന് യോഗം വിലയിരുത്തി. കത്തോലിക്കാ വിശ്വാസികളുടെ പേരില്‍, എന്നാല്‍ വിശ്വാസികളുടെ യാതൊരു വിധ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും ചിലര്‍ നടത്തുന്ന നിയമവിരുദ്ധവും കത്തോലിക്കാസഭയുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായതും ആയ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം എന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ജോസഫ് വെളിവില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, വൈസ് പ്രസിഡണ്ട് ആന്റോ കോക്കാട്ട്, ട്രഷറര്‍ ലോനന്‍ ജോയ്, സ്റ്റാന്‍ലി പൗലോസ്, അഡ്വ. ഗാസ്പര്‍ കളത്തുങ്കല്‍, ബാബു ഈരത്തറ, സന്തോഷ് ജേക്കബ്ബ്, ജോര്‍ജ്ജ് ജോസഫ് കട്ടിക്കാരന്‍ എന്നിവര്‍ സംസാരിച്ചു. സഭയുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് സന്തോഷ് ജേക്കബ്ബിനെ യോഗം ചുമതലപ്പെടുത്തി.


കൊച്ചി വി.കെ. ജോയ്, ജനറല്‍ സെക്രട്ടറി

25/03/2017 ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
   Ph. 9447037725

1 comment:

  1. ഇടതു വലതു സർക്കാരുകൾ മാറിമാറി ഭരിക്കുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ , പാതിരിപ്രസ്ഥാനങ്ങളുടെ {കർത്താവിന്റെ ഭാഷയിൽ ,''കള്ളന്മാരുടെ ഗുഹകളിലെ''} വരുമാനവും വിനിമയവും കൊള്ള ലാഭവും കള്ളപ്പണവും ഒരു സര്ക്കാര് കണ്ടുപിടിക്കുമെന്നോ , അതിന്മേൽ ഒരു നിയന്ത്രണം ഈ സർക്കാരുകൾ എന്നെങ്കിലും വരുത്തുമെന്നോ ആരും പകൽ കിനാവ് കാണേണ്ടതില്ല ! കളർ ളോഹകളുടെ വോട്ടു ബാങ്കിൽ കണ്ണുവച്ചു കൊതിയൂറി [അവർ ''നിക്രിഷ്ട ജീവികൾ'' എന്നുറക്കെ പറഞ്ഞാലും] അവരുടെ കൈ മുത്തുന്ന രാഷ്ട്രീയക്കാരുടെ കപടത മാറുകയുമില്ല ,ഇവിടെയൊരു നട്ടെല്ലുള്ള ''നാടിന്റെ സർക്കാർ'' ഭരണമേൽക്കുംവരെ !

    ''കാളയിറച്ചി തിന്നാൽ പറ്റുകയില്ല'' എന്ന് വിലപിച്ചുകൊണ്ടു നമ്മുടെ വിലയേറിയ 'വോട്ടു' പാഴാക്കാതെ, ''ഭാരതം ഭരിക്കുന്നവർ കേരളവും ഭരിക്കാൻ'' നാം ദൈവമക്കൾ ഒന്നിച്ചു വോട്ടു ചെയ്‌താൽ, പാതിരിയുടെ ഈ ഹുങ്കും അഹംകാരവും മേല്കോയ്മയും രാജകീയതയും എല്ലാമെല്ലാം കാറ്റിൽ പറന്നുപോകും അവരുടെ കൊടിവച്ച കാറുകളുടെ വേഗത്തിൽ തന്നെ ! പാരമ്പര്യമായി അധികാരം തറവാട്ടുസ്വത്താക്കിയ ''മക്കൾരാഷ്ട്രീയക്കാരോ'', ''എല്ലാം ശരിയാക്കുന്ന'',എന്നാൽ സ്വയം ഒരിക്കലും ശരിയാകാത്തവരോ നിനച്ചാൽ ഈ പാതിരിപ്പുലിയെ പിടിക്കാനാവില്ലാർക്കും ! പകരം, നാം വെറും ഇരുകാലിയാടുകൾ നിനയ്ക്കണം കത്തനാരും ഖജനാവും കണക്കും നേരെയാക്കാൻ.. .നാലാഴ്ച നാം പള്ളിക്കു ''ഹർത്താൽ ബന്ധു'' കൊടുത്താൽ മാത്രം മതി! എന്റെ ഇടവക മെത്രാൻ എത്തിയാണ് മെത്രാൻ പട്ടം കിട്ടിയ മൂച്ചിനു ,തന്റെ സുവിശേഷവേലയുടെ ആരംഭമായി പതിനഞ്ച് ഏക്കർ റബര് തോട്ടം പൊന്നുംവിലയ്‌ക്കു വാങ്ങി , കോടികൾ പിരിവു നടത്തിക്കൊടുത്തു! വീണ്ടും ഞങ്ങളുടെ പള്ളിക്കു മുപ്പതു ലക്ഷം വിഹിതം വന്നതുകൊണ്ട് എന്റെയൊരു കസിൽ ദേ മാർത്തോമാ സഭയിൽ ചേരാൻ പോകുന്നു! അവിടെ കത്തനാരുടെ പറിഞ്ഞ കുമ്പസാരവുമില്ലപോലും ! ആകെയുള്ളതൊരു മാരാമൺ കൺവൻഷൻ ! ഭേഷ് ! samuelkoodal

    ReplyDelete