കാത്തലിക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷന്റെ കോഴിക്കോട് സംഘാടക സമിതി രൂപീകരിച്ചു.
2017 ഫെബ്രുവരി 28-ന് എറണാകുളത്ത് ചേരുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായും ഭാവി പരിപാടികളുടെ ആസൂത്രണത്തിനുമായി കോഴിക്കോട് റീജണൽ സംഘാടകസമിതിക്ക് തുടക്കമായി. രക്ഷാധികാരി ഫാ. മാണി പറമ്പേട്ടിന്റെ അധ്യക്ഷതയിൽ കോഴിക്കോടു കൂടിയ സമ്മേളനത്തിൽ
ഫാ. ജോസഫ് പള്ളത്ത് കൺവീനർ, ഫാ.കുര്യാക്കോസ് പാലത്തുമരുതിൽ ജോ. കൺവീനർ, ഫാ.ബെന്നി തോമസ് സെക്രട്ടറി,ജോസ് കാട്ടൂർ,വർഗീസ് ചാരുവിള, ലില്ലി കൂത്തോട്ടിൽ എന്നിവർ ജോ. സെക്രട്ടറിമാരായും ഫാ.ജോർജ്ജ് കീഴ്പ്പള്ളി ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഫാ. ജെ വലിയമംഗലം, പി. എം. ദേവ്, മേരിക്കുട്ടി , ഷിജി, അഡ്വ. ജോണി എന്നിവരെ എക്‌സീക്യൂട്ടീവ് അംഗങ്ങളായും അഗസ്റ്റ്യൻ എം. എം. സംഘാടകസമിതി കോ-ഓർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. സമ്മേളനത്തിൽ എത്തിയ അംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടുന്നതിനും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും അവസരംലഭിച്ചു.
ഫാദർ കെ.പി ഷിബു .ഡോ. എബ്രാഹം കൂത്തോട്ടിൽ ,ഫാ. റെജി മുട്ടത്ത്, തോമസ് വെട്ടിക്കൽ, ഫാ. ജോസഫ് പള്ളത്ത് ,ഫാ.ബെന്നി തോമസ് , തുടങ്ങിയവർ സംസാരിച്ചു .സംഘടനാകാര്യങ്ങളും ഭാവി പ്രവർത്തനങ്ങളും ചെയർമാൻ റെജി ഞള്ളാനി വിശദീകരിച്ചു. 6-11-2016 രാവിലെ 10 മണിക്ക് കോഴിക്കോട് സെന്റ് ജോസഫ് ഹാളിൽ ആരംഭിച്ച സമ്മേളനം 4 മണിക്ക് അവസാനിച്ചു.

No comments:
Post a Comment