ഫ്രാന്‍സിസ് മാര്‍പ്പാപ്പാ
ഒരു വിപ്ലവം കൊണ്ടുവരുമെന്നു വിശ്വസിക്കുന്നവര്‍ ധാരാളം. ഫ്രാന്‍സിസ് മാര്‍പ്പാപ്പാ
സഭ പുനര്നിര്‍മ്മിക്കുമോയെന്നു ചോദിച്ചുകൊണ്ട്, ഡോ. കോട്ടൂര്‍ ഏതാനും ദിവസങ്ങള്‍ക്കു
മുമ്പ് എഴുതിയ ലേഖനം പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവണം. അദ്ദേഹം പറഞ്ഞത്,
നികുതി കൊടുക്കാന്‍ പോലും ചില്ലിപൈസാ കൈയ്യിലില്ലാതെ അവസാനം വരെ ജീവിച്ച യേശുവിനെ, പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്നവര്‍
പേരിനു മുമ്പുള്ള സ്ഥാന മുദ്രകളെങ്കിലും എടുത്തു മാറ്റിയെ ഒക്കൂവെന്ന്. ആവശ്യം കടുത്തതാണല്ലോയെന്ന് അന്ന്
തോന്നിയെങ്കിലും ഇപ്പോഴത് ശരിയാണെന്ന് തോന്നുന്നു. സേ. ജോര്‍ജ്ജിന്‍റെ ഓര്‍മ്മ
ദിവസമായിരുന്ന കഴിഞ്ഞ ചൊവ്വാഴ്ച പൌളിന്‍ ചാപ്പലില്‍ ഏതാനും കര്‍ദ്ദിനാളന്മാരോടോത്തു
വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പാ അദ്ദേഹത്തിന്‍റെ ലഘു
പ്രസംഗത്തില്‍, പോള്‍ ആറാമന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞത്, 'സഭയില്ലാതെ
യേശുവിനോടൊപ്പം ആയിരിക്കാന്‍ ആഗ്രഹിക്കുന്നതും, സഭക്ക് പുറത്തു യേശുവിനെ
അനുഗമിക്കാന്‍ ശ്രമിക്കുന്നതും, സഭയിലൂടെയല്ലാതെ യേശുവിനെ സ്നേഹിക്കാന്‍
ശ്രമിക്കുന്നതും തികഞ്ഞ മൌഢ്യമാണ്’ എന്നായിരുന്നു. ഇത് ഇറ്റാലിയന്‍ / ഇംഗ്ലിഷ്
പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
‘അല്മായാ ശബ്ദം’,
സഭ നവീകരിക്കാനുള്ള യജ്ഞത്തില്‍ സഭയിലെ വിശ്വാസ ക്രമങ്ങളിലെ പോരായ്മകളും തിരുത്തല്‍
ആവശ്യമായ മേഘലകളും ചൂണ്ടിക്കാണിക്കുന്നു; അത് തിരുത്തി യേശുവിന്‍റെ ലാളിത്യത്തിന്‍റെ പാതയിലേക്ക് വന്നാല്‍ അനേകര്‍ക്കത്
മോക്ഷമാര്ഗ്ഗമാവും എന്നത് നല്ല കാര്യം. സഭക്ക് പുറത്തോ അകത്തോ അല്ല യേശുവെന്നും, യേശു ഒരു വ്യവസ്ഥാപിത മതം സ്ഥാപിചിട്ടില്ലെന്നും, ഉറച്ചു വിശ്വസിക്കുന്ന
എന്നെപ്പോലുള്ള പതിനായിരങ്ങള്‍ സഭക്ക് അകത്തും പുറത്തുമായി ഇവിടുണ്ട്. യേശുവിനെ അനുഗമിക്കാന്‍ തീവ്രമായി
ആഗ്രഹിച്ചു ജീവിതം വഴിതിരിച്ചു വിട്ട പലര്‍ക്കും സഭാംഗത്വം പേരിനു മാത്രമേ
ഉണ്ടായിരുന്നുള്ളൂവെന്നതിനു മദര്‍ തെരേസാ തന്നെ ഉദാഹരണം. സഭയുടെ കേന്ദ്ര
ബിന്ദുവെന്നു അവകാശപ്പെടുന്ന നിയന്ത്രണ/സംരക്ഷണ സംവിധാനം അവര്‍ പ്രായേണ ഉപേക്ഷിക്കുകയാണ്
ചെയ്തത്. യേശുവിനെ ജീവിതത്തില്‍ അനുഗമിച്ച അനേകം വിശുദ്ധര്‍ സഭക്ക് പുറത്ത്
എക്കാലവും ഉണ്ടായിരുന്നു, ഇന്നുമുണ്ട്. ശ്രി.രാമകൃഷ്ണ പരമഹന്സര്‍ക്ക് യേശുവിന്‍റെ
ദര്‍ശനം തന്നെയുണ്ടായിട്ടുണ്ട്. ആദ്യകാല സഭാചരിത്രത്തില്‍ കൂട്ടായ്മ വളര്‍ച്ചക്ക്
ഉപകരിക്കുമെന്നല്ലാതെ രക്ഷപ്പെടാന്‍ അത് ആവശ്യമാണെന്നുള്ള പ്രബോധനങ്ങള്‍ ആരും നല്‍കിയതായി
അറിവില്ല.
ഇന്ന് ലോകത്തുള്ള ഇരുപതിനായിരത്തിനു
മേല്‍ സഭാ വിഭാഗങ്ങളില്‍, ഏറ്റവും ശക്തമാണ് കത്തോലിക്കാ സഭയെന്നതുകൊണ്ട് റോമിന്
പറയാവുന്ന ഒരു കാര്യമായിരുന്നോ ഇതെന്ന് എനിക്ക് സംശയമുണ്ട്. കുറേക്കാലം യാക്കോബായ സഭ വിഭാഗങ്ങള്‍ക്ക് രക്ഷയില്ലായെന്നു
പറഞ്ഞു നടന്ന നാം, ഇപ്പോള്‍ പല വിഭാഗങ്ങളെയും അംഗികരിച്ചത് എന്തുകൊണ്ടാണെന്നും റോം
പറയേണ്ടതുണ്ട്. മാമ്മോദിസാ വെള്ളം കൊണ്ട് മാത്രമാണെന്ന് ഒരു കാലത്ത് സഭ
പഠിപ്പിച്ചിരുന്നു. അതിനു എത്രയോ വെട്ടിത്തിരുത്തലുകള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ സഭ
വരുത്തി. ഇപ്പൊ വിശ്വാസം കൊണ്ടും മാമ്മോദീസായായി, സഭക്ക് പുറത്തു
രക്ഷയുണ്ടെന്നുമായി.
യേശുവിനെ അനുഗമിക്കാന്‍ രെജിസ്ട്രേഷന്‍ .... ഈ നൂറ്റാണ്ടിലെ
ഏറ്റവും വലിയ തമാശ ഞാന്‍ കേട്ട് കഴിഞ്ഞോ എന്തോ?
ക്രിസ്തുസഭക്ക് ഒരു പുതിയ ദിശാനിർണ്ണയം ആവശ്യമാണെന്ന ചിന്തക്ക് കുറഞ്ഞോരു നാളുകൊണ്ട് പുതിയ പാപ്പാ തുടക്കം കുറിച്ചിട്ടുണ്ട്. ഈ നൂറ്റാണ്ടിലെ സഭ പാവങ്ങളുടെ സഭയായിരിക്കണം എന്നതാണ് അതിലെ കേന്ദ്രബിന്ദു.
ReplyDeleteഇതിനു മുമ്പത്തെ രണ്ടു പാപ്പാമാരും അവരുടെ യാഥാസ്ഥിതികത്വംകൊണ്ട് സഭാമക്കളിൽ നിരാശയുടെ വിത്ത് വിതച്ച് അനേക വർഷങ്ങൾ പാഴാക്കിക്കളഞ്ഞു എന്നത് ഒരു സത്യമാണ്. ഇവരുടെ കാലത്ത്, ആർജ്ജവമുള്ള വളരെ ചിന്തകരെ സഭാധികാരികൾ പുറത്തു ചാടിക്കുകയോ, ചിലരെങ്കിലും ആത്മീയ പീഡനം സഹിക്കാനാവാതെ സ്വയം സഭയെ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. യേശുവില്ലാത്തെ സഭയിൽ ഞങ്ങൾക്ക് താത്പര്യമില്ല എന്ന് പറഞ്ഞ് പുറത്തുപോയ അല്മേനികളുടെ എണ്ണം ആയിരങ്ങളാണ്. ജോണ്‍ പോൾ രണ്ടാമൻ അനാരോഗ്യവും ആത്മപ്രശംസയും കൊണ്ട് നിഷ്ക്രിയനായിക്കഴിഞ്ഞിട്ടും രാജിവയ്ക്കാൻ കൂട്ടാക്കിയില്ല. അതും നോക്കിയിരുന്ന് ലോകമെങ്ങും ജനം ശരിക്കും വീർപ്പുമുട്ടി. പിന്നാലെ വന്ന ഹേർ (മിസ്റ്റർ) ബനടിക്റ്റ് റാറ്റ്സിങ്ങർ ചെയ്ത ഒരേയൊരു നല്ല കാര്യം എട്ടു വര്ഷത്തിനു ശേഷമെങ്കിലും സ്ഥാനമൊഴിഞ്ഞു എന്നതാണ്. സഭയിൽ ഇതൊരു നല്ല തഴക്കത്തിനുള്ള തുടക്കമെങ്കിലുമായി. പുതിയ ഫ്രാൻസിസ് പാപ്പാ ഇതുവരെ തന്ന പ്രതീക്ഷക്കൊത്ത് ഉയരുമെങ്കിൽ, പോയതെല്ലാം മറക്കാം. ഇനിയുള്ള കാലം സഭയുടെ ചരിത്രത്തിലെ ഏറ്റവും അർത്ഥസമ്പുഷ്ടമായ മാറ്റങ്ങളുടേതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നവർ നിരവധിയാണ്.
മേല്പ്പറഞ്ഞ രണ്ടു മുന്ഗാമികളുടെ വാക്കുകൾ കടമെടുക്കുമ്പോൾ അദ്ദേഹം നന്നായി കരുതലുള്ളവനായിരിക്കണം. ഇല്ലെങ്കിൽ ഇത്തരം അനരം അനർത്ഥങ്ങൾ വന്നു ഭവിക്കും. തല്ക്കാലം നമുക്ക് ക്ഷമിക്കാം.
മുകളിലുള്ള കമെന്റിൽ "ക്രിസ്തുസഭക്ക് ഒരു പുതിയ ദിശാനിർണ്ണയം ആവശ്യമാണെന്ന ചിന്തക്ക് കുറഞ്ഞോരു നാളുകൊണ്ട് പുതിയ പാപ്പാ ആക്കം കൂട്ടിയിട്ടുണ്ട്" എന്ന് തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു.
Deletedear roshan ,'സഭയില്ലാതെ യേശുവിനോടൊപ്പം ആയിരിക്കാന്‍ ആഗ്രഹിക്കുന്നതും, സഭക്ക് പുറത്തു യേശുവിനെ അനുഗമിക്കാന്‍ ശ്രമിക്കുന്നതും, സഭയിലൂടെയല്ലാതെ യേശുവിനെ സ്നേഹിക്കാന്‍ ശ്രമിക്കുന്നതും തികഞ്ഞ മൌഢ്യമാണ്’ എന്ന ഈ വാചകത്തിൽ "സഭ"എന്ന വാക്ക് മാറ്റി പകരം "സ്നേഹം "എന്നവാക്ക് പറഞ്ഞിരുന്നെങ്കിൽ പോപ്പിനെ രോഷൻമോൻ തൊടില്ലായിരുന്നു...പാവം പോപ്പിന് തെറ്റുപറ്റി ..അടുത്തപോപ്പു ഇപ്പറഞ്ഞതിനു മാപ്പ് പറഞ്ഞോളും , അതാണല്ലോ പതിവും..".ദൈവം സ്നേഹമാകുന്നു ".എന്ന മശിഹായുടെ ദൈവത്തെക്കുറിച്ചുള്ള നിർവചനം കൂടി മനസിലാക്കിയാൽ ,'സ്നേഹമില്ലാതെ യേശുവിനോടൊപ്പം ആയിരിക്കാന്‍ ആഗ്രഹിക്കുന്നതും, സ്നേഹത്തിനു പുറത്തു യേശുവിനെ അനുഗമിക്കാന്‍ ശ്രമിക്കുന്നതും, സ്നേഹത്തിലൂടെയല്ലാതെ യേശുവിനെ സ്നേഹിക്കാന്‍ ശ്രമിക്കുന്നതും തികഞ്ഞ മൌഢ്യമാണ്’" ഇന്നീ കാണായ സഭകളാകെ സ്നേഹത്തിലൂടെ(തന്നോടുതന്നുള്ള) എന്നുവെച്ചാൽ , പക്കാ സ്വാർഥതയിൽകൂടെ കർത്താവിനെ മയക്കാൻ ശ്രമിക്കുന്നു...ഉദാഹരണത്തിനിവറ്റകളുടെ ഏതു പ്രാർഥനാരചനയും നോക്കൂ,. ഒരു സ്തുതിക്കൊരു യാചന! എന്നകണക്കാണു കത്തനാർ കാച്ചുന്നതും , തലമുറയെ പഠിപ്പിക്കുന്നതും... ..കത്തനാരെ,തെറ്റുപറ്റി ! സ്തുതികളിൽ കുളിരുകോരുന്ന വെറും പുങ്കനല്ലെന്റെ ദൈവം..യാചിക്കുന്നർക്കെല്ലാം കൊടുക്കുന്ന മേനകേടുമില്ല ദൈവത്തിനു.. ..ഗദ്സേമനയിലെ യാചന കേട്ടമട്ടുപോലും കാട്ടാഞ്ഞ അനങ്ങാപ്പാറയാണാ "നിര്ഗുന ബ്രഹ്മ്മം"...തിരുത്തൂ മണ്ടൻ വിശ്വാസങ്ങളെ.. പിന്നെ സ്നേഹത്തിന്റെ കാര്യം ,നമുക്ക് തമ്മിലടിയല്ലെ പ്രധാന കർമ്മപദ്ധതി ? ഒരു സഭക്ക് മറ്റൊരു സഭയോട് പോലും സ്നേഹമില്ല ..നശിച്ച മണവാട്ടികൾക്കു പെണ്ണിന്റെ ഒറിജിനൽ അസൂയ ...പിന്നെവിടെ നിത്യമണവാളനു മനസുഖമുണ്ടാകും? ഒത്തു......! നടപ്പില്ല , മണവാളൻ വരുംവരെ തമ്മിൽത്തല്ലും നിങ്ങൾ....വന്നാൽ മണവാളനെത്തല്ലും നിങ്ങൾ !ഉറപ്പാ..അതുപേടിച്ചാ പാവം വീണ്ടും വരാമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും വരാത്തതും....
ReplyDeleteക്ഷമിക്കാം...എത്ര വേണമെങ്കിലും ക്ഷമിക്കാം .... പക്ഷെ ഈ പ്രസ്ഥാവന സ്വതന്ത്രമായി ചിന്തിക്കുന്നവരെ വിഷമത്തിലാക്കും. കത്തോലിക്കാ സഭയിലെ ഇന്നത്തെ ധീര വീര പരാക്രമികളുടെ കീഴില്‍ അവര്‍ പറയുന്നതും കേട്ട് ചടഞ്ഞിരിക്കുന്നവര്‍ക്കെ രക്ഷയുള്ളൂവെന്ന സന്ദേശത്തിന് അടിവരയിട്ടു കൊടുത്താല്‍ അല്മായാ ശബ്ദവും വലിയൊരു അപരാധമാണ് സമൂഹത്തോട് ചെയ്യുന്നതെന്ന് പറയാതെ വയ്യ. സക്കറിയാസ് സാര്‍ പറയുന്നത് നല്ല അര്‍ത്ഥത്തിലായിരിക്കാം...പക്ഷെ, അടിയില്‍ ഒരു ചെറിയ ദ്വാരമുള്ള കപ്പലും, വലിയ ദ്വാരമുള്ള വള്ളവും മുങ്ങുമെന്നോര്‍ക്കുക. കപ്പല്‍ മുങ്ങാന്‍ ഇത്തിരി സമയം കൂടുതല്‍ എടുക്കും എന്നേയുള്ളൂ.
ReplyDeleteഇപ്പറഞ്ഞത് ലിസ്ടിലില്ലാത്ത സെ.ജോര്‍ജ്ജിന്‍റെ ഓര്‍മ്മക്കാണെന്നു കൂടി ഓര്‍ക്കണം. റോമിലെ മാമൂലുകള്‍ മാറാന്‍ സമയമെടുക്കും, എങ്കിലും പറയുന്നത് മാറ്റത്തിന് കുടപിടിക്കുന്ന രീതിയിലായിരിക്കെണ്ടേ?
എനിക്ക്ന്നഓര്‍മ്മ വരുന്നത് അണ്ണാന്‍ മൂത്താല്‍ മരം കേറ്റം മറക്കുമോയെന്ന ചൊല്ലാണ്.
രോഷന്മോനിപ്പോൾ പറഞ്ഞ "അണ്ണാൻ മൂത്താൽ മരംകേറ്റം മറക്കുമോ" എന്ന വാക്കിവിടെ വളരെ പ്രസക്തമാണ്....പാതിരി പോപ്പായാലും ളോഹയിട്ടാൽ അഹമ്മതി(സ്വയം ദൈവമാകൽ .സോറി , ദൈവത്തിന്റെയും തന്തയാകൽ) മറക്കില്ല നിചയം..തൊപ്പിവച്ചാൽ പോലീസുകാരൻ നിവർന്നു മറ്റൊരാളായി മാറുന്നതുപോലെ പാതിരിയായാലുടൻ ഇവറ്റകൾ ദൈവത്തെ ഉണ്ടാക്കി /നിലനിർത്തുന്നവരാകും ...."പാടില്ല പാടില്ല പാടേ നമ്മൾ താനേ മറന്നൊന്നും ചെയ്തുകൂടാ " എന്നതറിയാതെ സ്വയം മറക്കുന്ന അരിവില്ലാത്തവരാണിവർ....പുരോഹിതവർഗം.!..ഇവരെ തെറി വിളിച്ചു കർത്താവും തോറ്റു ..നമുക്കും (മനസില്ലേലും) തോറ്റുകൊടുക്കാം ... ..
ReplyDeleteഇനിയുള്ള കാലം സഭയുടെ ചരിത്രത്തിലെ ഏറ്റവും അർത്ഥസമ്പുഷ്ടമായ മാറ്റങ്ങളുടേതായിരിക്കുമെന്ന് വെറുതേയങ്ങ് പ്രതീക്ഷിക്കുന്നവർ നിരവധിയാണ്. ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും (വർക്കിച്ചൻ സെയിന്റ് അല്ലെന്നുള്ളത് മറന്നതും മറ്റൊരു non saint നെ അബദ്ധത്തിൽ ഉദ്ധരിച്ചതും ക്ഷമിക്കാമെങ്കിൽ) ഉള്ളിൽതട്ടിയുള്ള ചേഷ്ടകളും സൂചിപ്പിക്കുന്നത് മറ്റൊന്നുമല്ല. ആഗോളസഭയിൽ യേശുവിനെ സ്നേഹിക്കുന്ന ജനം പ്രതീക്ഷിക്കുന്ന ഏറ്റവും ചുരുങ്ങിയ വ്യതിയാനങ്ങൾ ഇങ്ങനെ ചുരുക്കിക്കുറിക്കാം.
ReplyDelete1. സഭയുടെ പുരോഗമനത്തിലും നവീകരണത്തിനും വേണ്ട അടിസ്ഥാനമായ പഠനങ്ങൾ രണ്ടാം വത്തിക്കാൻ നടത്തിയിരുന്നു. അവയൊക്കെ ഇരുട്ടറയിൽ തള്ളിയിട്ട്, ആഗോളസഭയും ദേശീയസഭകളും സമയം കളഞ്ഞത് മറ്റു പലതിനുമാണ്. അവയിൽ ചിലവ: സ്വന്തം പ്രതിച്ഛായ പുതിയ ചായം തേച്ച് പുതുക്കിക്കൊണ്ടിരിക്കൽ; വ്യാജമായ രേഖകളുപയോഗിച്ചുണ്ടാക്കിയ കാനോണ്‍ നിയമങ്ങൾ ഉപയോഗിച്ചുള്ള അധികാര കേന്ദ്രീകരണവും, അന്യ രാജ്യങ്ങളിൽ നിന്ന് സ്വത്ത് കടത്തലും; റീത്തുകളുടെ മറവിലും പാരമ്പര്യത്തിന്റെ പേരിലും നടപ്പാക്കിയ വിഗ്രഹാരാധനയുടെ വിചിത്രരീതികൾ; എണ്ണമില്ലാതെ പുതിയ രൂപതകൾ, പുണ്യവാളന്മാർ, കർദിനാളന്മാർ എന്നിവ ഉണ്ടാക്കൽ തുടങ്ങിയവ. ഇത്തരം നേരമ്പോക്കുകളിൽ മുഴുകിയ സഭാധികാരികൾ സഭാനവീകരണം പ്രാവർത്തികമാക്കുന്നതിൽ വരുത്തിയ അമാന്തം ഏറ്റുപറഞ്ഞ്, ഇനിയുള്ള സമയം നഷ്ടപ്പെടുത്താതെ രണ്ടാം വത്തിക്കാന്റെ ലക്ഷ്യങ്ങൾക്കായി എവിടെയും ഒന്നുകൂടെ തുടക്കമിടണം.
2. രൂപാ താ മെത്രാസനങ്ങളിൽ നിന്നുള്ള ഇടയലിഖിതങ്ങളോ പരിശുദ്ധ റോമാമെത്രാന്റെ ചാക്രികലേഖനങ്ങളോ ബുള്ളാകളോ അല്ല, യേശുവിന്റെ സുവിശേഷം ആയിരിക്കണം സഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ആധാരം. ലൗകിക/രാഷ്ട്രീയ ശക്തികളെപ്പോലെ മസിലു കാണിച്ചല്ല, മറിച്ച്, കരുണയുടെയും ദീനാനുകമ്പയുടെയും വഴിയാണ് സഭ പിന്തുടരേണ്ടത്. നിയമം മനുഷ്യനു വേണ്ടിയാണ്, മറിച്ചല്ല എന്നതുപോലെ ധാർമിക നിഷ്ക്കർഷകളിലും മനുഷ്യനായിരിക്കണം പ്രാധാന്യം. യൂറോപ്പിനും അമേരിക്കയ്ക്കും വേണ്ടിയുണ്ടാക്കിയ നിയമങ്ങൾ ദരിദ്ര/വികസ്വര രാജ്യങ്ങളിൽ അടിച്ചേൽപ്പിക്കുക അപ്രായോഗികം എന്നപോലെ അധാർമ്മികവുമാണ്. സ്ത്രീവിവേചനം, ജനനനിയന്ത്രണം, കൂദാശകൾ, വൈദിക ബ്രഹ്മചര്യം, സന്യാസ ജീവിതം തുടങ്ങിയ വിഷയങ്ങളിൽ ദേശീയ സാഹചര്യങ്ങളും ആചാരങ്ങളും കണക്കിലെടുക്കാതെയുള്ള നിർബന്ധബുദ്ധി അപക്വമാണ്; അവ വിപരീത ഫലങ്ങളെ പുറപ്പെടുവിക്കും എന്ന് അനുഭവത്തിൽ നിന്ന് മേലാളന്മാർ തിരിച്ചറിയണം.
3. അതോടൊപ്പം, മുതലാളിമാർ രാഷ്ട്രീയക്കാരുമായി ചേർന്ന് നടത്തുന്ന കൊള്ളകൾക്ക് (മണ്ണ്, മലകൾ, വെള്ളം, കാട്, ധാതുക്കൾ തുടങ്ങിയവ) വിരാമമിടാൻ പള്ളിയും ജനത്തോടോത്തു പൊരുതണം. രാജ്യസുരക്ഷ എന്ന പൊതുകാരണം പറഞ്ഞ് കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നടത്തുന്ന നരവേട്ടക്കെതിരെയും സഭ മനുഷ്യരോടൊത്ത് പ്രതിരോധം ഏർപ്പെടുത്തണം. തീവ്രവാദികളെന്നും മാവോയിസ്റ്റുകൾ എന്നുമൊക്കെ പറഞ്ഞ് Special Powers Act ഉപയോഗിച്ച് വളരെയധികം സാധാരണക്കാരെ പല സംസ്ഥാനങ്ങളിലും സർക്കാർയന്ത്രം കൊന്നൊടുക്കുന്നുണ്ട്. സ്ത്രീകൾക്കെതിരെ രാജ്യമൊട്ടുക്ക് നടമാടുന്ന ലൈംഗികാക്രമണങ്ങൾ ഒട്ടും അപ്രധാനമല്ല. ഇതൊക്കെ സ്വന്തം വേദനകളായി സഭ കണ്ടുതുടങ്ങണം. ഇതൊക്കെ കണ്ടില്ലെന്നു വയ്ക്കുന്ന സഭ സമകാലികമല്ല, യേശുവിന്റേതല്ല. സഭയുടേതായി ധാരാളം യുവസംഘടനകളുണ്ട്. അവയ്ക്കെല്ലാം പുതിയ ലക്ഷ്യങ്ങൾ നല്കി, സാമൂഹിക നീതിക്ക് വേണ്ടി പ്രവർത്തിക്കാൻ ധാരാളം സാധ്യതകൾ ഉണ്ട്; അവയെ വേണ്ടവിധം ഉപയോഗിക്കുക എന്നതാണ് ഇന്നത്തെ ആവശ്യം. മരാമത്ത് പണികൾ നിറുത്തിവച്ചിട്ട്, മനുഷ്യസംഘടനകളെ പുതുക്കിപ്പണിയുന്ന ജോലി വികാരിമാർ ഏറ്റെടുക്കണം.
4. ഇന്ന് സഭയിൽ ഇല്ലാത്തത് ആദ്ധ്യാത്മികതയിൽ വിശ്വസിക്കുന്ന നേതാക്കളാണ്. അമിത ധനവും മുകളിൽ നിന്ന് കിട്ടിയ അധികാരവും വഷളാക്കിയ സ്വേച്ഛാധിപതികളാണ് ഇന്നുള്ളവരിൽ ഏറിയ ഭാഗവും. തങ്ങൾക്കു അനഭിമതരായവരെ മാറ്റി ജനകീയമായ വഴികളിലൂടെ തിരഞ്ഞെടുത്ത ആദ്ധ്യാത്മിക ശുശ്രൂഷകരെ കണ്ടെത്തുക എന്ന ദൌത്യം സഭ ഗൌരവപൂർവം പ്രാവർത്തികമാക്കണം. ഇന്ന് നാം അഭിമുഖീകരിക്കുന്ന വളരെയേറെ പ്രശ്നങ്ങൾ അതോടെ പരിഹരിക്കപ്പെടും. കേരളസഭയുടെ പഴയ ഭരണസംവിധാനങ്ങൾ ഇതിലേയ്ക്കുള്ള വഴിതെളിക്കുമെന്ന് ദൃഢമായി വിശ്വസിക്കുന്നവരാണ് ഇന്ന് നമുക്കുള്ള ചരിത്രപണ്ഡിതർ. ഇന്നുള്ള സുഖലോലുപരും അധികാരമോഹികളും ആഡംബരപ്രിയരുമായ സഭാമേധാവികളെ തിരഞ്ഞുപിടിച്ച് നിർദ്ദയം സ്ഥാനഭ്രഷ്ടരാക്കാതെ ഒരു നവീകരണവും ഒരിടത്തും സാധ്യമാവില്ല. ഇക്കാര്യത്തിൽ വളരെ കർക്കശമായ നിലപാട് തന്നെ പുതിയ പാപ്പായ്ക്ക് എടുക്കേണ്ടിവരും.
continued in next comment
continuation from previous comment
ReplyDeleteഎന്നാൽ, ഇന്ത്യയിൽ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലും സഭ വച്ചുകൊണ്ടിരിക്കുന്ന സ്വത്തിനു അതിരില്ല. അതൊക്കെ വലിയ പ്രസ്ഥാനങ്ങളിൽ നിക്ഷിപ്തമായിരിക്കുകയാണ്. ബിനാമികൾ ഇഷ്ടം പോലെയാണ്. പിള്ളേരെപ്പിടുത്തക്കാരായ മെത്രാന്മാരും വൈദികരും ഇടപെട്ട കേസുകൾക്കും പിഴയൊടുക്കലിനുമായി അമേരിക്കൻ രൂപതകൾ കാശിറക്കേണ്ടി വന്നപ്പോൾ, തങ്ങളുടെ ഉത്തരവാദിത്തം നിഷേധിക്കാൻ പല വിദ്യകളും അവർ പയറ്റി നോക്കി. കുറ്റക്കാർ രൂപതയുടെ വാടകത്തൊഴിലാളികൾ മാത്രമാണെന്നും അവരുടെ കുറ്റകൃത്യങ്ങൾക്ക് അവർതന്നെയാണ് രൂപതയല്ല ഉത്തരവാദികൾ എന്നുള്ള വാദം വിലപ്പോയില്ല. പല രൂപതകളും സ്വയം bankrupt ആയി പ്രഖ്യാപിക്കുന്നതുവരെ പോയി കാര്യങ്ങൾ. സ്വത്ത് കൈയൊഴിയാൻ ആരും സന്നദ്ധരല്ല എന്നതാണ് ഇതുകൊണ്ടൊക്കെ തെളിഞ്ഞു വരുന്നത്. ഉള്ള സ്വത്തിലൊരംശം പാവങ്ങൾക്കായി ചെലവിടാൻ പോലും ഇന്നത്തെ രൂപതകൾ മടികാണിച്ചാൽ ഇതു ഫ്രാൻസിസിനാണ് സഭയെ നവീകരിക്കാൻ കഴിയുക?
5. സഭാക്കൂട്ടത്തിന്റെ ആദ്ധ്യാത്മിക ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്നത് വിശ്വാസികൾ ആയിരിക്കണം എന്ന ആദിമസഭയുടെയും നമ്മുടെയും പരമ്പര്യത്തിലേയ്ക്കും തിരിച്ചു പോകേണ്ടതുണ്ട്. എന്നാൽ അവിടെവരെ കാര്യങ്ങൾ നീങ്ങുമോ എന്നത് കണ്ടറിയണം. തങ്ങളുടെ സ്ഥാനത്തിന് ഇളക്കം തട്ടുന്ന ഏതു നീക്കത്തേയും ചെറുത്തുനിൽക്കാനുള്ള തന്ത്രങ്ങളെല്ലാം സ്വായത്തമാക്കിയവരാണ് നമ്മുടെ ഇടയന്മാർ എന്നത് വിസ്മരിക്കേണ്ട. സഭയിൽ ജനാധിപത്യം അതിന്റെ ലളിത രൂപത്തിൽ പോലും അംഗീകരിക്കപ്പെടില്ല എന്നത് ഏതാണ്ട് തീര്ച്ചയുള്ള കാര്യമാണ്.
6. ഇന്ത്യയിലെ കാര്യം മാത്രമെടുത്താൽ: ദലിതർ, ആദിവാസികൾ, മുക്കുവർ, ചേരിവാസികൾ, ചെറുകിട കൃഷിക്കാർ, കൂലിപ്പണിക്കാർ എന്നിവരെ സമീപിക്കാത്ത സഭക്ക് ഇന്ത്യയിൽ ഒരു നല്ല കാര്യവും ചെയ്യാനാവില്ലെന്ന് നമ്മുടെ മെത്രാന്മാർ മനസിലാക്കണം. അധിക ധനത്തിന്റെ വിതരണത്തിലും വിദ്യാലയങ്ങളുടെ നടത്തിപ്പിലും മിഷനറി പ്രവർത്തനങ്ങളിലും കടന്നുകൂടിയിട്ടുള്ള പാളിച്ചകളിൽ സഭ തെറ്റുകാരിയാണെന്ന സത്യം അംഗീകരിക്കപ്പെടണം.
This comment has been removed by the author.
ReplyDeleteഇപ്പഴാണൊർത്തതു ,st.ജോർജ്നെ പുണ്ണ്യ്യാള ലിസ്റ്റിൽ നിന്നും mr .പോപ്പ് പുറംതള്ളീപോലും ! പാമ്പിനെ പേടിച്ചു പെരുന്നാളൂട്ടുന്ന രീതി ഓർത്തഡോൿസ്‌നുണ്ട് പണ്ടേ ....ഇതുവരെ പുണ്ണ്യാള പ്രാർഥിച്ചതാകെ പാഴായി ..എന്നൊരു ചിന്ത പണ്ടേ എന്നെ മദിച്ചിരുന്നു.. ഇന്ന് ഞാൻ ചോദിക്കുന്നു "mr .പോപേ പുണ്ണാളരെ ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും ദൈവമോ വത്തിക്കാനോ ? എങ്കിൽ ആർ നിങ്ങൾക്കീ അധികാരം തന്നു ? ദൈവമല്ല തീർച്ച ..സ്വയമങ്ങു സാറാവുകയാണല്ലെ ?
ReplyDeleteശ്രീ കൂടൽ വിളിക്കുന്നതുപോലെ അമേരിക്കൻ പ്രസിഡന്റ്റ് ആയിരുന്ന ട്രൂമാൻ ഒരിക്കൽ പച്ചെല്ലിയെന്ന് പേരുണ്ടായിരുന്ന പന്ത്രണ്ടാംപിയൂസ് മാർപാപ്പക്ക് ഒരു കത്തെഴുതി. പ്രിയപ്പെട്ട മിസ്റ്റർ പച്ചെല്ലി, ലോകത്തിന്റെ ശക്തിരാഷ്ട്രവും മഹത്തായ ഒരു രാജ്യവും ആയ യൂ. എസ്. എ. യുടെ പരമോന്നത പീഠം അലങ്കരിക്കുന്ന എന്നെ, ബാപ്റ്റിസ്റ്റ് ക്രിസ്ത്യൻസഭയിലെ അംഗമായ എന്നെ ജനം മിസ്റ്റർ ട്രൂമാൻ എന്നു വിളിക്കുന്നു. അതെസമയം അങ്ങയെ എനിക്കങ്ങനെ വിളിക്കുവാൻ കഴിയുന്നില്ല. പരിശുദ്ധ പിതാവേയെന്ന് സ്രഷ്ടാവിന്റെ അപരനാമമാണ്. ഞങ്ങൾ അമേരിക്കക്കാർ സൃഷ്ടാവിന്റെ മുമ്പിൽ തുല്ല്യരെന്നാണ് കരുതുന്നത്. ഞങ്ങൾ പരസ്പര ബഹുമാനത്തോടെ പേരുകളാണ് വിളിക്കുക. അതെ കാരണംകൊണ്ട് ഞാൻ താങ്കളെ മിസ്റ്റർ പച്ചെല്ലിയെന്ന് വിളിക്കട്ടെ.
Deleteഎത്രയോ മാർപാപ്പാമാർ അതിനുശേഷം സഭയിൽ വന്നു. മിസ്റ്റർ ട്രൂമാന്റെ ചരിത്രപരമായ ആ കത്ത് വത്തിക്കാൻ ആർക്കൈവിൽനിന്ന് ഫ്രാൻസീസ് മാർപാപ്പ ഒന്നെടുത്തു വായിക്കുമോ?
സഭയ്ക്ക് പുറമേ യേശുവിനെ കാണുവാൻ കഴിയുകയില്ലായെന്നുള്ള മാർപ്പാപ്പായുടെ പ്രസ്താവന വിസ്മയമായിരിക്കുന്നു. കത്തോലിക്കാ സഭയ്ക്ക് പുറമേ രക്ഷയില്ലെന്ന് പറയാതിരുന്നത് നന്നായി. എങ്കിൽ മറ്റുസഭകളുടെ ഒച്ചപ്പാടുകൾ ലോകം മുഴുവൻ ഉണ്ടാകുമായിരുന്നു.
ReplyDeleteരണ്ടാംവത്തിക്കാന്‍ കൌണ്‍സില്‍ മതങ്ങള്‍ തമ്മിലുള്ള മൈത്രിക്ക് വാതായനങ്ങള്‍ തുറന്നുകൊടുത്തിരുന്നു. എന്നാല്‍ ബെനഡിക്റ്റ് മാര്‍പാപ്പയുടെ Dominus lesus എന്ന പ്രമാണത്തില്‍ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ ക്രിസ്തു വിഭാവനചെയ്ത സഭകളല്ലെന്ന് പ്രസ്താവിച്ചിരിക്കുന്നു. പോപ്പിന് തെറ്റുപറ്റിയെന്നും തങ്ങളും ക്രിസ്തീയസഭകള്‍ തന്നെയെന്നും പറഞ്ഞു പ്രൊട്ടസ്റ്റന്റ്സഭകള്‍ പ്രതിഷേധവും പ്രകടിപ്പിച്ചു.
എബ്രാഹമിക്ക്മതങ്ങൾ മുഴുവനായും മാർപാപ്പാ പറഞ്ഞതുപോലെ തങ്ങളുടെ മതംമാത്രം ശരിയെന്നു വിശ്വസിക്കുന്നു. ലോകത്തുള്ള മറ്റു ക്രിസ്ത്യൻസഭകളും ആത്മീയനേതാക്കളും മാർപാപ്പായുടെ ഈ വിശ്വാസം തുടരുന്നു. തങ്ങളുടെ വിശ്വാസികളെ പഠിപ്പിക്കുന്നു. അതിന് വിത്യസ്തമായ ക്രിസ്തുമതം 'സാക്ക്' അല്മായശബ്ദത്തിൽ എഴുതിയ സനാതന ക്രിസ്ത്യൻ ചിന്താഗതികളാണ്. മാർപാപ്പാ അതെല്ലാം അംഗീകരിക്കണമെങ്കിൽ എത്ര നൂറ്റാണ്ട് വേണ്ടിവരുമെന്നും നിശ്ചയമില്ല.
രണ്ടാം വത്തിക്കാൻ കൌണ്‍സിൽ ക്രിസ്തു ക്രിസ്ത്യാനികൾക്ക് മാത്രമല്ല എല്ലാ ജാതികൾക്കുമെന്ന് പറഞ്ഞപ്പോൾ ഏറ്റവും ഒച്ചപ്പാട് അന്നുണ്ടാക്കിയത് മതമൗലികവാദികളായ മറ്റു ക്രിസ്ത്യൻ സഭകളായിരുന്നു. അന്നത്തെ മുറവിളികൾ വത്തിക്കാന്റെ നിലപാട് വചനത്തിനെതിരെന്നും പറഞ്ഞായിരുന്നു. യേശുവിൽക്കൂടിമാത്രമേ രക്ഷയുള്ളൂവെന്ന് വെന്തിക്കോസ് മുതൽ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും വിശ്വസിക്കുന്നു. കഴിഞ്ഞ അമ്പത് വർഷങ്ങൾ ഒഴികെ സഭയുടെ പാരമ്പര്യവും അത്തരം വിശ്വാസമായിരുന്നു.
യേശുവിനെപ്പറ്റി വചനം പ്രസംഗിക്കുകയെന്നത് സഭയുടെ കാതലായ തത്ത്വമാണ്. അപ്പസ്തോലിക പ്രവർത്തികളിൽ ജെറുസലേം സഭയെന്ന് പറയുന്നുണ്ട്. സുവിശേഷവും യേശുവിന്റെ സന്ദേശം പ്രചരിപ്പിക്കുവാനും സഭ ബാധ്യസ്ഥരാണ്. സുവിശേഷങ്ങൾ പ്രചരിപ്പിക്കുന്നതിന് ക്രിസ്ത്യാനിറ്റി എന്ന തിരിച്ചറിയലും വേണം. ജെറുസലേം സഭ അമ്മയാണ്.വിശ്വാസം കാത്തു സൂക്ഷിക്കുകയെന്നതും അമ്മയുടെ ചുമതല തന്നെ. ഈ അമ്മ തന്നെ ക്രിസ്ത്യാനിയെ മറ്റു മതങ്ങളിൽനിന്നും വേർതിരിക്കുന്നു.
ജെറുസലേം സഭയിൽനിന്നാണ് ലോകത്തുള്ള എല്ലാ സഭകളും ക്രിസ്ത്യൻ തിരിച്ചറിയൽ സ്വീകരിച്ചത്. ക്രിസ്ത്യാനിയെന്ന തിരിച്ചറിയലിൽ സഭയുടെ അടിസ്ഥാനം കുടികൊള്ളുന്നു. ക്രിസ്ത്യാനിയില്ലെങ്കിൽ സഭയില്ല. അതുകൊണ്ട് യേശുവിനെ ക്രിസ്ത്യൻ സഭകൾക്കുള്ളിൽ തളച്ചിടേണ്ടത് സഭയുടെ നിലനില്പ്പിനും ആവശ്യമാണ്.
ബനഡിക്റ്റ് മാർപാപ്പാ പറഞ്ഞത് ഇവിടെ ഉദ്ധരിക്കുന്നു.
VATICAN CITY, NOV. 30, 2005 (Zenit.org). — Whoever seeks peace and the good of the community with a pure conscience, and keeps alive the desire for the transcendent, will be saved even if he lacks biblical faith, says Benedict XVI. The Pope made this affirmation today at the general audience, commenting on a meditation written by St. Augustine (354-430).
"സമാധാനവും സമൂഹത്തിന്റെ നന്മയും ശുദ്ധമായ മനസാക്ഷിയും തീക്ഷ്ണതയും അതീന്ദ്രധ്യാനത്തിലും ജീവിക്കുന്നവൻ ബൈബിളിൽ വിശ്വാസം ഇല്ലെങ്കിലും രക്ഷപ്പെടും "രണ്ടാം കത്തോലിക്കാ കൌണ്‍സിലിൽ സഭയുടെ നയവും ഇതുതന്നെ.
ഒരു മാർപ്പായെ സംബന്ധിച്ച് പ്രസ്ഥാവന നടത്തുമ്പോൾ പാരമ്പര്യ ചരിത്രത്തിന് പ്രാധാന്യം നൽകും. അപ്പോസ്തോലിക പ്രവർത്തികളിൽ യേശു മാത്രം ഒരേ സത്യവും ജീവനും എന്ന വചനത്തിന്റെ അടിസ്ഥാനത്തിലാണ് മാർപാപ്പാ അങ്ങനെ പറഞ്ഞെന്നും വിചാരിക്കണം. സഭ എക്കാലവും പഠിപ്പിക്കുന്നത് രക്ഷയുടെ കേന്ദ്രം ക്രിസ്തു മാത്രമെന്നാണ്. തന്മൂലം അനേകർ സനാതന തത്ത്വങ്ങളിൽ താല്പര്യപ്പെടുന്നു. എനിക്കെതിരല്ലാത്തവൻ എന്റെ മിത്രം, നിത്യരക്ഷ യഹൂദനിൽക്കൂടി മുതലായ വചനങ്ങൾ ക്രിസ്ത്യാനിയുടെ തിരിച്ചറിയൽ കാർഡിലെ വിവരങ്ങളാണ്.
സഭ കഴിഞ്ഞ അമ്പതു വർഷമായി പഠിപ്പിക്കുന്നത്, സത്യം അറിയാത്തവൻ നിഷ്കളങ്കൻ എന്നാണ്. ആഫ്രിക്കൻരാജ്യങ്ങളിൽ യേശുവെന്ന് പേര് കേൾക്കാത്തവരുമുണ്ട്. വത്തിക്കാന്റെ മതപഠനം നിർദ്ദേശത്തിൽ (Catechism) അവരെല്ലാം നിഷ്കളങ്കരും കുഞ്ഞുങ്ങൾക്ക് സമാനമെന്നുമാണ്. (വത്തിക്കാൻ കൌണ്‍സിൽ)
സത്യം അറിഞ്ഞിട്ടും സത്യത്തെ തിരസ്ക്കരിക്കുന്നവരെ വിധിക്കേണ്ടത് സത്യമെന്നും സഭ ഇപ്പോൾ പഠിപ്പിക്കുന്നു. പാരമ്പര്യവും വചനവും രണ്ടാംവത്തിക്കാൻ കൌണ്‍സിൽ തീരുമാനങ്ങളും ഇടകലർന്ന് പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകൾവഴി അടുത്തകാലത്തെ മാർപാപ്പാമാർ ചിന്താകുഴപ്പത്തിലാണെന്നുംതോന്നുന്നു.
കാതുകുത്തിയവൻ പോയപ്പോൾ കടുക്കനിട്ടവൻ വന്നു അത്ര തന്നെ ,യേശുവിനെയും ബൈബിളിനെയും
ReplyDeleteസഭയ്യ്ക്ക് പുറത്ത് ഉള്ളവരാണ് നന്നായി മനസ്സിലാക്കിയിരിക്കുന്നത് ,പരമഹംസ യോഗാനന്ദനും സ്വാമി വിനയചൈതന്യയും സിദ്ധിനാദാനന്ദയുമൊക്കെ എത്ര മനോഹരമായി വചനം ഉൾക്കൊണ്ടിരിക്കുന്നു
നന്ദി അനൂപേ...പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. യേശുവിനെ മനസ്സിലാക്കിയവര്‍ കൂടുതലും അക്രൈസ്തവരാണ്. ഈ അടുത്ത ദിവസം നടന്ന ഓര്‍ത്തഡോക്സ് സഭയുടെ സന്യാസ സമ്മേളനത്തില്‍ തിരുവല്ല രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഗോലോകാനന്ദ പറഞ്ഞത് കേള്‍ക്കൂ: " ആത്മീയ ദര്‍ശനങ്ങളിലൂന്നിയ കര്‍മ്മങ്ങള്‍ സമൂഹത്തിനു പ്രദാനം ചെയ്യാന്‍ സന്യസ്തര്‍ക്ക് കഴിയണം...... യഥാര്‍ത്ഥ സന്യസ്തര്‍ക്ക് ലോകേശ്ചകളോ ധനപുത്ര മോഹങ്ങളോ ഉണ്ടാകില്ല.... ദൈവകൃപയാല്‍ മാത്രം ലഭിക്കുന്നതാണ് സന്യാസ ജീവിതം, പരിപൂര്‍ണ്ണ വര്ജ്ജനമാണത്..... പേരോ പ്രസശ്തിയോ ഒന്നും സന്യസ്തരെ ബാധിക്കില്ലാ...." അങ്ങിനെ പോകുന്നു.
ReplyDeleteഎവിടെയെല്ലാമാണ് തിരുത്തലുകള്‍ വേണ്ടതെന്നു അക്കമിട്ടു സക്കറിയാസ് സാര്‍ പറഞ്ഞിരിക്കുന്നു. ഉള്ളില്‍ ബോധമുണ്ടെന്ന് പറഞ്ഞിട്ടെന്തു കാര്യം? ജൊസഫ് മാത്യു സാര്‍ പറഞ്ഞ 'സത്യം അറിയാത്തവന്‍ നിഷ്കളങ്കന്‍ എന്ന വാദത്തോട് ഞാന്‍ യോജിക്കുന്നില്ല. അങ്ങിനെയെങ്കില്‍ സത്യത്തിനു ചെവികൊടുക്കാതിരിക്കുന്ന ഇന്നാട്ടിലെ കോടിക്കണക്കിനു ക്രിസ്ത്യാനികള്‍ക്ക് രക്ഷ കൊടുത്തെ മതിയാവൂ. നിഷ്കളങ്കതയും അജ്ഞതയും രണ്ടാണ്. സത്യം കേള്‍ക്കാന്‍ മിനക്കെടാതെ, പള്ളിയുടെ ആനവാതിലില്‍ ക്കൂടി മാത്രമേ ദൈവം വരികയുള്ളൂവെന്നു വിശ്വസിച്ചു അവിടെ കേള്‍ക്കുന്നത് വേദവാക്യമാക്കി കഴിയുന്നവരോട് ഒരു ദൈവവും പൊറുക്കില്ല.
എല്ലാം കേള്‍ക്കുകയും സത്യം വേര്‍തിരിച്ചെടുക്കാനുള്ള വിവേകം ആര്‍ജ്ജിക്കുകയും ചെയ്യേണ്ടത് മനുഷ്യന്‍റെ ദൌത്യമാണ്. അവിടെയാണ് ദൈവാനുഗ്രഹം വേണ്ടതും.
കൂടല്‍ ജി പറഞ്ഞതുപോലെ ദൈവത്തിന്റെ പിതാക്കന്മാര്‍ എന്ന മട്ടിലാണ് നമ്മുടെ സഞ്ചാരം. ദൈവത്തിന്‍റെ അപരനാമം മാര്‍പ്പാപ്പാക്കിട്ട വന്ദ്യര്‍ക്ക് സ്തുതി.
സഭക്ക് വെളിയിൽ യേശുവിനെ രക്ഷകനായി അറിയാനും സ്വീകരിക്കാനും ആവില്ല എന്ന് ഇന്നത്തെ പോപ്പ് പറഞ്ഞു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. അദ്ദേഹത്തിൻറെ ശരിയായ വാക്കുകൾ കണ്ടാൽ കൊള്ളാമായിരുന്നു.
ReplyDeleteഅങ്ങനെ പറയണമെങ്കിൽ, കസേരയിൽ ഇരുന്നതോടെ ആളിന്റെ സുബുദ്ധിക്ക് മാന്ദ്യം സംഭവിച്ചു എന്ന് തന്നെ കരുതണം. ക. സഭ യേശുവിന്റെ സ്വന്തം സ്ഥാപനമാണെന്നും അതിൽ യേശുവിനെ തളച്ചിടുന്നത് അവിടുത്തേയ്ക്ക് ഇഷ്ടമായിരിക്കും എന്നും തെറ്റിദ്ധരിച്ച ശുദ്ധഹൃദയരാണ് ഇത്രയും നാൾ അങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ട് നടന്നത്. എല്ലാ ത്യാഗങ്ങളും സഹിച്ചുള്ള കൊണ്ടുപിടിച്ച മിഷനറി പ്രവർത്തനങ്ങളെ നയിച്ചിരുന്നത് ഈ ചിന്താഗതിയായിരുന്നു. അതെല്ലാം വത്തിക്കാൻ രണ്ട് തിരുത്തിയതാണ്. എന്നാൽ ഏക ദൈവം, യേശുരക്ഷകാൻ, സത്യം ഒക്കെ തങ്ങൾക്കു മാത്രം തീറെഴുതി കിട്ടിയതാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന വലിയ ആടുകളും കുഞ്ഞാടുകളും സഭയിൽ ഇഷ്ടം പോലെയുണ്ട്. അക്കൂട്ടത്തിൽ പോപ്പും ഉൾപ്പെടുന്നെങ്കിൽ, ഈ സഭക്ക് ഈ നൂറ്റാണ്ടിൽ ഇനി രക്ഷയില്ല എന്ന് തീർത്ത് പറയാം. കാരണം, വിമോചന ദൈവശാസ്ത്രത്തിന്റെ കാലാവസ്ഥയിൽ ഇത്രയും നാൾ ജീവിച്ച ഒരു പുരോഹിതശ്രേഷ്ഠന് ഇത്രയും ഉയരാനേ ആകൂ എങ്കിൽ ബാക്കിയുള്ളവരുടെ കാര്യം ഓർത്ത് ആവലാതി പൂണ്ടിട്ട് ഒരു കാര്യവുമില്ല. ക. സഭയുടെ കാര്യം പോക്കാണ്.
ഭൂമിയെപ്പോലെ വേറെ ഒന്നുരണ്ട് ഗ്രഹങ്ങൾ കണ്ടുപിടിച്ചു എന്ന് വായിച്ചു. യേശു അവിടെയെങ്ങാനും പോയി ഭാഗ്യം പരീക്ഷിക്കട്ടെ. സംഗതി ക്ലച്ചു പിടിച്ചാൽ അരീത്രപ്പള്ളിക്ക് കുറെ കാശ് കൊടുത്ത് ഹെലികോപ്റ്ററിൽ നമുക്കുമവിടെയ്ക്ക് പോകാം.
പോപ്പ് ഫ്രാന്‍സിസിന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം ഒപ്പം കൊടുക്കുന്നു. സക്കറിയാസ് സാര്‍ പറഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാള പെറ്റെന്ന് കേള്‍ക്കുമ്പൊഴേ കയറെടുക്കുന്ന ഒരു രീതിയായിരിക്കരുത് അല്മായാ ശബ്ദത്തിന്‍റെത്. ഇതിലെ ലേഖനങ്ങളും കമന്റുകളും അങ്ങേയറ്റം സത്യസന്ധമായിരിക്കണം അല്ലെങ്കില്‍ നഷ്ടപ്പെടുന്നത് മൊത്തം മുന്നേറ്റത്തിന്‍റെ വിശ്വസനീയത ആയിരിക്കുമെന്ന് എല്ലാവരും ഓര്മ്മിക്കുക.
ReplyDeleteNews.va English Tuesday
ReplyDeletePope: Mass on Feast of St. George [full text]
“It is not possible to find Jesus outside the Church”: this was Pope Francis’ message as he marked his name day, the Feast of St. George, this Tuesday celebrating Mass in the Pauline Chapel with the Cardinals present in Rome. In his homily, the Pope thanked the cardinals for coming to concelebrate with him: "Thank you - he said - because I really feel welcomed by you".
"The [first] reading today makes me think that the missionary expansion of the Church began precisely at a time of persecution, and these Christians went as far as Phoenicia, Cyprus and Antioch, and proclaimed the Word. They had this apostolic fervor within them, and that is how the faith spread! Some, people of Cyprus and Cyrene - not these, but others who had become Christians - went to Antioch and began to speak to the Greeks too. It was a further step. And this is how the Church moved forward. Whose was this initiative to speak to the Greeks? This was not clear to anyone but the Jews. But ... it was the Holy Spirit, the One who prompted them ever forward ... But some in Jerusalem, when they heard this, became 'nervous and sent Barnabas on an "apostolic visitation": perhaps, with a little sense of humor we could say that this was the theological beginning of the Doctrine of the Faith: this apostolic visit by Barnabas. He saw, and he saw that things were going well. And so the Church was a Mother, the Mother of more children, of many children. It became more and more of a Mother. A Mother who gives us the faith, a Mother who gives us an identity. But the Christian identity is not an identity card: Christian identity is belonging to the Church, because all of these belonged to the Church, the Mother Church. Because it is not possible to find Jesus outside the Church. The great Paul VI said: "Wanting to live with Jesus without the Church, following Jesus outside of the Church, loving Jesus without the Church is an absurd dichotomy." And the Mother Church that gives us Jesus gives us our identity that is not only a seal, it is a belonging. Identity means belonging. This belonging to the Church is beautiful.
And the third idea comes to my mind - the first was the explosion of missionary activity; the second, the Mother Church - and the third, that when Barnabas saw that crowd - the text says: " And a large number of people was added to the Lord" - when he saw those crowds, he experienced joy. " When he arrived and saw the grace of God, he rejoiced ": his is the joy of the evangelizer. It was, as Paul VI said, "the sweet and comforting joy of evangelizing." And this joy begins with a persecution, with great sadness, and ends with joy.
Pop Francis continued
ReplyDeleteAnd so the Church goes forward, as one Saint says - I do not remember which one, here - "amid the persecutions of the world and the consolations of the Lord." And thus is the life of the Church. If we want to travel a little along the road of worldliness, negotiating with the world - as did the Maccabees, who were tempted, at that time - we will never have the consolation of the Lord. And if we seek only consolation, it will be a superficial consolation, not that of the Lord: a human consolation. The Church's journey always takes place between the Cross and the Resurrection, amid the persecutions and the consolations of the Lord. And this is the path: those who go down this road are not mistaken.
Let us think today about the missionary activity of the Church: these [people] came out of themselves to go forth. Even those who had the courage to proclaim Jesus to the Greeks, an almost scandalous thing at that time. Think of this Mother Church that grows, grows with new children to whom She gives the identity of the faith, because you cannot believe in Jesus without the Church. Jesus Himself says in the Gospel: " But you do not believe, because you are not among my sheep." If we are not "sheep of Jesus," faith does not some to us. It is a rosewater faith, a faith without substance. And let us think of the consolation that Barnabas felt, which is "the sweet and comforting joy of evangelizing." And let us ask the Lord for this "parresia", this apostolic fervor that impels us to move forward, as brothers, all of us forward! Forward, bringing the name of Jesus in the bosom of Holy Mother Church, and, as St. Ignatius said, "hierarchical and Catholic." So be it."
This comment has been removed by the author.
Deleteപോപ്പിന്റെ പ്രഭാഷണത്തിന്റെ അസ്സൽ പ്രിന്റ് (ഇംഗ്ലീഷിൽ ആയാലും) കണ്ടുപിടിച്ചു തന്നതിന് റോഷന് നന്ദി. മുഴുവൻ വായിക്കുമ്പോൾ കിട്ടുന്ന ആശയം ആദ്യം കരുതിയ അത്ര രൂക്ഷമല്ല എന്നെനിക്കു തോന്നുന്നു. ഉദ്ധരിച്ച ഭാഗം മാത്രം കണ്ടാൽ, അത് മറ്റു ക്രിസ്തീയ സഭകളെയോ മറ്റു മതങ്ങളേയോ നാസ്തികരെത്തന്നെയോ മുന്നിൽ കണ്ടുകൊണ്ട് ആയിരിക്കാം എന്ന ധാരണ വരാം. എന്നാൽ ആദ്യകാലസഭയിലെ ചില സംഭവങ്ങളെ ഉദാഹരിച്ചുകൊണ്ട്, സഭയുടെ ശിഥിലീകരണത്തിനെതിരെയുള്ള ഒരു മുന്നറിയിപ്പിനെപ്പറ്റിയും ആദ്യകാല മിഷനറിപ്രവർത്തനത്തെപ്പറ്റിയുമൊക്കെയാണ് പോപ്പിന്റെ സംസാരം. യഥാർത്ഥത്തിൽ Christian identityയെപ്പറ്റി പൊതുവെ മനസിലാക്കേണ്ട ഒരു സൂചനയാണ് പോൾ ആറാമന്റെ വാക്കുകൾ ("Wanting to live with Jesus without the Church, following Jesus outside of the Church, loving Jesus without the Church is an absurd dichotomy.") കടമെടുത്ത് ഫ്രാൻസിസ് പോപ്പ് വിശദീകരിക്കുന്നത്. സഭയുടെ ഭാഗമായിരിക്കുക എന്നതാണ് വിശ്വാസിയുടെ Identity, അത് സുന്ദരമാണ് എന്നാണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്. (Identity means belonging. This belonging to the Church is beautiful.) എന്നാൽ, ബുദ്ധിമാനായ അദ്ദേഹം പോൾ ആറാമന്റെ വാക്യത്തിലെ സങ്കുചിത ചിന്തയെപ്പറ്റി അങ്ങേയറ്റം ബോധവാനാകേണ്ടതും, സന്ദര്ഭം മാറി ഉപയോഗിച്ചാൽ ഇന്നത്തെ ലോകത്ത് അതുണ്ടാക്കാവുന്ന എതിർപ്പിനെപ്പറ്റി മുൻകൂർ അറിയേണ്ടതുമായിരുന്നു. പോൾ ആറാമൻ ഉദ്ദേശിച്ചത് അതിന്റെ വാച്യാര്ത്ഥം തന്നെ ആയിരുന്നില്ലെന്നു കരുതേണ്ടതുമില്ല. ഏതായാലും മോശമായിപ്പോയി.
Deleteകാള പെറ്റെന്നു കേട്ട് കയറെടുത്തവർക്ക് തെറ്റിയില്ലെന്ന് പറയേണ്ടിവരുന്നത് ഇന്നത്തെ സാഹചര്യത്തിൽ സഭക്കും പോപ്പിനും ഒട്ടും ചേരുന്നതല്ല.
Ex pope ഉൾപ്പെടെയുള്ള യാഥാസ്ഥിതികർ കുലുങ്ങിച്ചിരിക്കുന്നുണ്ടാവണം.
"office shows the man " എന്നചൊല്ലിൻപ്രകാരം കർത്താവിനെ പിടിച്ചു പോപ്പാക്കിയാലും ഇതുതന്നെ ഗതി ,എന്റെ സാക് അച്ചായാ.. പോപ്പിനെക്കാൾ ഒത്തിരി കരുത്തുള്ളതാണാ office ! ഏതു പുണ്ണാളനെം ഉണ്ടാക്കാനും ഇല്ലാതാക്കാനും ആ ഓഫീസിനൊക്കും...ആദ്യം ആ ഓഫീസിലകപ്പെട്ടവർ , ജനകോടികളെ വെറും ആടാക്കി മാറ്റി! പിന്നെ അവർ സ്വയം ദൈത്തിനും മുകളിലായി ..സിംഹാസന//ഭദ്രാസന // രൂപാ താ കളിൽ സുരക്ഷിതരായി ...വെറും ജനം എന്നും "ആമ്മേൻ" കരഞ്ഞുകൊണ്ടിരുന്നു..പിന്നെ ഹൃദയങ്ങളെ ,നിനവുകളെ അറിയുന്നവന്റെ ഇരിപ്പടത്തിലാണു താൻ എന്ന അഹംകാരത്താൽ കാശുവാരാൻ പുണ്ണ്യാളരെ ഉണ്ടാക്കി ..ദൈവം മനുഷനെ മെനഞ്ഞെങ്കിൽ പോപ്പ് പുണ്ണാളരെ മനസ്സിൽ തോന്നിയപോലെ (തോന്ന്യവാസം) ഉണ്ടാക്കി , ആടുകളെ fools ആക്കി ..ഇനിയും ആക്കും ഒന്നും ചെയ്യാനാവില്ല ,കർത്താവിനും അപ്പൻ ദൈവത്തിനു പോലും ..ഇത് സത്യം.
ReplyDeleteആരാണിത്ത്ര വേഗം കയറെടുത്തതു? കാള പെറ്റന്നാരാണു പറഞ്ഞതും?
ReplyDeleteThis comment has been removed by the author.
ReplyDeleteConsidering the present situation where the church has brought us, the faithful,to, the only option we've got is "Wanting to live with Jesus without the Church, following Jesus outside of the Church, and loving Jesus without the Church." For to look for Jesus in the church has become an absurdity.
Deleteവിവരമുള്ളത് പെണ്ണുങ്ങള്‍ക്കാണെന്നോ, അവര്‍ക്കിടക്കിടക്ക് വേണ്ടത്ര വിവരം വരാറുണ്ടെന്നോ എങ്ങിനെ കരുതിയാലും കുഴപ്പമില്ല, മുഴുവന്‍ മാര്‍ക്കും ത്രേസ്യാ ചേച്ചിക്കു കൊടുത്തെ ഒക്കൂ.
ReplyDeleteപക്ഷെ ചേച്ചി വിട്ടു പോയ ഒന്നുണ്ട് - ദാരിദ്ര്യം അനുഭവിച്ചവനെ സമൃദ്ധിയുടെയും വിലയറിയൂ. പള്ളിയും പട്ടക്കാരനുമെല്ലാമുള്ള സഭയിലൂടെ കടന്നാലേ യേശു എവിടെയൊക്കെയാണ് ഇല്ലാതിരിക്കുന്നത് എളുപ്പം മനസ്സിലാക്കാന്‍ കഴിയൂ. പക്ഷെ, ഇതൊരു അഗ്നിപരിക്ഷ ആണെന്നും പറയാതിരിക്കാന്‍ വയ്യ.
സഭക്കു പുറത്തോ അകത്തോ എന്നതിനേക്കാള്‍, നാം ആയിരിക്കുന്ന അവസ്ഥയില്‍, നാം ആയിരിക്കുന്നിടത്ത് യേശുവിനെ കാണാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നു എനിക്ക് തോന്നുന്നു. ഒന്നിനെയും നമുക്ക് പേടിക്കേണ്ടതില്ലല്ലോ.
ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് സ്ലേറ്റും പെന്‍സിലും വേണം. പക്ഷെ ഡിഗ്രി ക്ലാസ്സില്‍ അതും കൊണ്ട് ചെന്നാല്‍ അവനു കിറുക്കാണെന്നെ പറയൂ. അത് തന്നെയാണ് ഇവിടെയും കുഴപ്പം. യേശുവിനെ മനസ്സിലാക്കാന്‍ പള്ളി ഉപകരിച്ചേക്കും. പറക്കാന്‍ പ്രാപ്തിയായ തത്തയെ കൂട്ടില്‍ അടച്ചിടാന്‍ ശ്രമിച്ചാല്‍ പക്ഷികളുടെ വംശത്തോട് തന്നെ നാം ചെയ്യുന്ന വലിയോരപരാധമായിരിക്കുമത്. അതുപോലൊരു തെറ്റാണ് കത്തോലിക്കാ വിശ്വാസികളോട് സഭ ചെയ്തുകൊണ്ടിരിക്കുന്നത്. കൂട്ടില്‍ സുരക്ഷിതരാണെന്ന് കരുതുന്ന പക്ഷികളായിരിക്കാം ആദ്യം വറച്ചട്ടിയില്‍ കയറുന്നത്.
ബുദ്ധിയുടെ കൊള്ളിയാൻ ഇടക്കിട്ക്കെങ്കിലും പെണ്‍തലയിലും മിന്നുമെന്നു സമ്മതിക്കുന്ന ബുദ്ധി രാക്ഷസന്മാർ അല്മായ ശബ്ദത്തിലും ഉണ്ടെന്നറിഞ്ഞത് ആശ്വാസം തരുന്നു. പറഞ്ഞത് ശരിയാണല്ലോ - സഭയാകുന്ന കോട്ടയ്ക്കുള്ളിലെ കോട്ടയായ മഠങ്ങളിൽ പേടിയറിയാതെ കഴിയുന്ന ഇറച്ചിക്കോഴികൾ ചെന്ന് പെടുന്നത് എവിടെയെന്നു നമ്മൾ കാണുന്നുണ്ടല്ലോ.
Deleteലൈംഗികതയുടെ വിലയെന്തെന്ന് അറിയിക്കാൻ കുറെ നാൾ പട്ടിണിക്കിടുക - വൈദിക ബ്രഹ്മചര്യത്തിലൂടെ. പിന്നെയറിയാം ഇറച്ചിയുടെ സ്വാദ്! എന്നല്ലേ ഉദ്ദേശിച്ചത്?
സക്കറിയാസ് സാര്‍ സൂചിപ്പിച്ചതുപോലെ ഒരു സ്പെല്ലിംഗ് മിസ്റ്റയിക്ക് എന്ന് കരുതി തള്ളിക്കളയാന്‍ കഴിഞ്ഞില്ല പോപ്പ് ഫ്രാന്സിസിന്‍റെ ഈ പ്രസ്താവന. സത്യത്തില്‍ ഇപ്പോള്‍ നമ്മുടെ അച്ചന്മാര് പോലും ഈ വിഡ്ഢിത്തരം പറയാതെ നോക്കുന്നുണ്ട്. മുന്‍ മാര്‍പ്പാപ്പാമാര്‍ ഇതുപോലൊത്തിരി മണ്ടത്തരങ്ങള്‍ പറയുമായിരുന്നു. അതവരുടെ സ്വഭാവം ആയതുകൊണ്ട് അത് നമ്മള്‍ മൈന്‍ഡ് ചെയ്തില്ല.
ReplyDeleteസൂക്ഷിക്കണം...തിന്നുന്ന റൊട്ടിയും കുടിക്കുന്ന വെള്ളവും...അതല്ലേ നാം മനസ്സിലാക്കേണ്ടത്?
The only option we've got is "Wanting to live with Jesus without the Church, following Jesus outside of the Church, and loving Jesus without the Church."
സുരക്ഷിതമായ മാര്‍ഗ്ഗം ഇത് തന്നെയാണ്. എങ്കിലും സഭക്കുള്ളില്‍ ആയിരിന്നുകൊണ്ട് യേശുവിനെ കണ്ടവനോളം വരില്ല പുറത്ത് യേശുവിനെ അനുഭവിക്കുന്നവന്‍., കാരണം സഭക്കുള്ളില്‍ ജീവിച്ചവന്‍ ഒഴുക്കിനെതിരെ തുഴഞ്ഞായിരിക്കും തീരം അണഞ്ഞത് ....അതിനു മധുരം കൂടും.
ReplyDeleteതുടക്കത്തിൽ തന്നെ കഞ്ഞിയിൽ ഈ കല്ലുകടി വേണമായിരുന്നോ? ലോകമാസകലമുള്ള സഭാസ്നേഹികൾ ആകാംക്ഷയിലാണ്. മാധ്യമങ്ങളും വത്തിക്കാൻ റേഡിയോയും ബി.ബി.സി. യുമൊക്കെ സഭക്ക് പരിശുദ്ധാത്മാവിന്റെ തലോടലുണ്ടായിരിക്കുന്നു എന്നും മറ്റും വായ് തോരാതെ പ്രകീര്ത്തിച്ചു തുടങ്ങിയതേയുള്ളൂ, ആണ്ടെ കിടക്കുന്നു, ശങ്കരൻ പിന്നേം തെങ്ങേലെന്നു പറഞ്ഞപോലെ റാററ്സിങ്ങരുടെ പിൻഗാമി നമ്മെയൊക്കെ നിരാശരാക്കാൻ ഒരുംപെടുകയാണോ?
ഇനിയിപ്പം വരുനിടത്തു വച്ച് കാണാം. ആരും നമ്മെ തോല്പ്പിക്കാൻ പോകുന്നില്ല. യേശുവോ അവിടുത്തെ സന്ദേശമോ ഇവരുടെയാരുടെയും മടിക്കുത്തിലല്ലല്ലോ ഇരിക്കുന്നത്!
സഭയിൽ നിന്ന് പേരുവെട്ടാൻ ഒരു അപേക്ഷാ ഫോറം ഉണ്ടെങ്കിൽ അതിനിനി പിടിച്ചുപറി നടക്കുമെന്നു പറഞ്ഞാൽ അത്ര വിസ്മയമൊന്നും തോന്നരുത്.
ദൈവത്തിന്റെ സ്വന്തംനാട്ടിൽ ആദ്യം ദൈവത്തെ അറിഞ്ഞവൾ /അറിയാൻ മോഹിച്ചവൾ മനയത്തെ പെണ്‍പെരുമതന്നെ ! .ഒടുവിൽ.പള്ളിയിലല്ല , എവിടെയും കർത്താവിനെ കാണാം എന്നായി ! അസൂയാവഹം.......മനസ്സിനെ ഉണർത്തുന്ന // ഉറക്കുന്ന , സംഗീതമാണവൻ എന്നുകൂടി അറിഞ്ഞാൽ ഭവതി ധന്യയായി .....പള്ളിയിൽപോകരുതെന്നു ഓതിയവനെ പള്ളിയിൽ തിരയുന്ന ജനമേ.. ഹോ!പരമകഷ്ടം ! പത്രോച്ചനോടു "സാത്താനെ എന്നെ വിട്ടുപോ"എന്ന് മശിഹാ കോപിച്ചു // "കോഴികൂകും മുൻപേ നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും " എന്നൊക്കെഉള്ള ഒരു കക്ഷിയെ സ്വർഗത്തിന്റെ താക്കോൽ ഏല്പിച്ചെന്നും // തന്നെ തള്ളിപ്പറയുന്ന mr പത്രോച്ച്ചന്റെ മുകളിൽ (പള്ളിയിൽ പോകെരുതെന്നു പറഞ്ഞവൻ) തന്റെ സഭയെ പണിയും എന്നൊക്കെ പറഞ്ഞു പരത്തിയാൽ റോമാക്കാരുടെ പ്രീതി കിട്ടും എന്നോർത്തു മിടുക്കന്മാർ പിന്നീടെഴുതി ചേർത്തവയാണിതെല്ലാമെന്നു ആർക്കാണരിയാത്തതു?.സത്യം എക്കാലവും മൂടിവയ്ക്കപ്പെടില്ല തീർച്ച ..സ്വർഗത്തിന് താക്കോലോ? അപ്പനറിയാതെ മകൻപയ്യൻ എങ്ങിനെ താകോൽ തനിക്കിഷ്ടമുള്ളവനെ എല്പ്പിക്കും? സെബതിയുടെ ഭാര്യയോടു സ്വഗത്തിലെ സീറ്റിങ്ങ് അരൈഞ്ഞുമെന്റ് പിതാവ് നേരിട്ടാണ് എന്നും കർത്താവ് പറഞ്ഞത് നാം കേട്ടു..എല്ലാംകൂടി കൂട്ടി വായിച്ചാൽ കർത്താവിനെ യൂദാസല്ല വിട്ടു കാശാക്കിയതു / /പാതിരിപ്പടയാണു എന്നേതു പൊട്ടനും മനസിലാകും....
ReplyDeleteപള്ളിയും പട്ടക്കാരനുമെല്ലാമുള്ള സഭയിലൂടെ കടന്നാലേ യേശു എവിടെയൊക്കെയാണ് ഇല്ലാതിരിക്കുന്നത് എളുപ്പം മനസ്സിലാക്കാന്‍ കഴിയൂ.(ജോസഫ് മറ്റപ്പള്ളി)
ReplyDeleteഫ്രാൻസീസ് മാർപാപ്പാ പറഞ്ഞതും ശ്രീ മറ്റപ്പള്ളി പറഞ്ഞതും ഒന്നാണെന്ന് തോന്നിപ്പോവുന്നു. ക്രിസ്ത്യാനികളല്ലാത്ത മഹാത്മാക്കളിൽ അനേകർ യേശുവിനെ അറിവിൽക്കൂടി കണ്ടെത്തിയിട്ടുണ്ടെന്നുള്ളത് ശരി. ഗാന്ധിയും വിവേകാനന്ദനും രമണമഹർഷിയും അവരിൽപ്പെടും.
ഞാൻ യേശുവിനെ മനസിലാക്കിയത് പള്ളിയും പട്ടക്കാരനില്കൂടിയാണ്. ഒന്നാംക്ലാസ്സിൽ സ്ലേറ്റിൽ പഠിച്ചപ്പോൾ ചിന്തിച്ചിരുന്നതും അങ്ങനെയാണ്. കത്തോലിക്കാ സ്കൂളുകളിലും കോളേജുകളിലും പഠിച്ചപ്പോൾമുതൽ യേശു പട്ടക്കാരനിൽ ഇല്ലെന്നും മനസിലായി. യേശു പള്ളിയിലുമല്ലെന്ന് എനിക്ക് സ്വയംബോധം ഉണ്ടായതും പട്ടക്കാരനിൽക്കൂടിയാണ്. പ്രൈമറിസ്കൂളിനുശേഷം പട്ടക്കാരനെ പഠിക്കുവാൻ അവസരം കിട്ടിയില്ലായിരുന്നുവെങ്കിൽ ഞാനും യേശുവിനെ പട്ടക്കാരനിൽക്കൂടി കാണുമായിരുന്നു. 'ഞാൻ' എന്ന വ്യക്തിത്വം ഇല്ലാത്തവരാണ് പട്ടക്കാരനെ ദൈവമായി കാണുന്നത്. ഹൃദയമാണ് ദേവാലയമെന്ന മഹനീയതത്ത്വം അത്തരക്കാർക്ക് പഠിക്കുവാൻ സാധിക്കുകയില്ല.
സാധാരണഗതിയിൽ ഒരു മാർപാപ്പാ എന്തെങ്കിലും പറഞ്ഞാൽ അമേരിക്കൻ പ്രസിദ്ധീകരണങ്ങൾ ഒബാമയുടെ വാർത്തകളെക്കാൾ പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിക്കുന്നതാണ്. ഈ വാർത്തയിൽ അങ്ങനെയുണ്ടായില്ല. അനേക കുട്ടിപത്രങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടിപത്രങ്ങൾ വളച്ചൊടിച്ച് എഴുതാറുമുണ്ട്. അകത്തോലിക്കരായ ക്രിസ്ത്യൻ വിഭാഗങ്ങിലും എതിർപ്പുകൾ കണ്ടില്ല.
മാർപാപ്പായുടെ വാക്കുകളെ ഇറ്റാലിയൻഭാഷയിൽനിന്ന് ഇംഗ്ലീഷിൽ തർജിമ ചെയ്തവർ വളച്ചൊടിച്ചെന്ന് ചാനലുമായ അഭിമുഖസംഭാഷണത്തിൽ ഒരു അമേരിക്കൻ പുരോഹിതൻ സംസാരിക്കുന്നതും കേട്ടു. ഇത്, സ്ഥിതികരിക്കുന്ന വാർത്തകൾ തേടിയിട്ടും ലഭിച്ചില്ല. ഫ്രാൻസീസ് മാർപാപ്പാ സഭയ്ക്ക് വെളിയിൽ രക്ഷയില്ലെന്നുള്ള വാചകം പ്രസംഗത്തിൽ പറഞ്ഞില്ല. "യേശുവിനെ കാണുന്നത് അവന്റെ സഭയിൽക്കൂടിയെന്നു" മാർപാപ്പാ പറഞ്ഞാൽ അതിനർഥം സഭയ്ക്ക് വെളിയിൽ യേശുവില്ലായെന്ന് അർഥമാകുന്നതെങ്ങനെ? വാർത്തകൾ പ്രസിദ്ധീകരിച്ചിരിക്കുന്നതും മാർപാപ്പാ പറഞ്ഞതുമായ വാക്കുകളും സത്യത്തിൽ വളരെ അർഥവിത്യാസം ഉണ്ട്. ദൈവം സകലജാതി മനുഷ്യർക്കുമുള്ളതാണ്. യേശുവിനെ അറിയാത്തവർ സ്വാഭാവിക ദൈവത്തെ പിന്തുടർന്നാൽ അവർക്ക് രക്ഷയില്ലെന്നു പോപ്പിന്റെ കൊച്ചു ബുദ്ധിക്കു തീർപ്പ് കൽപ്പിക്കുവാൻ സാധിക്കുകയില്ല. പരസ്പരം സ്നെഹിക്കുകയെന്നതാണ് യഥാർത്ഥമതം. സ്നേഹിക്കുവാൻ എന്തിന് മതമെന്നാണ് എന്റെ മതം.
പോൾ ആറാമന്റെ ഉദ്ധരണിയോടെയാണ് സഭയ്ക്ക് പുറമേ രക്ഷയില്ലെന്നുള്ള ആരോപണം. പോൾ പറഞ്ഞത് ഇങ്ങനെ, "സഭയില്ലാതെ യേശുവിനൊപ്പം ജീവിക്കുവാൻ ആഗ്രഹിക്കുന്നതും സഭക്ക് വെളിയിൽ യേശുവിനെ പിന്തുടരുന്നതും സഭയില്ലാതെ യേശുവിനെ സ്നേഹിക്കുന്നതും പരസ്പര വിരുദ്ധമാണ്" പോൾ ആറാമന്റെ ഈ പ്രസ്താവനയിൽ സഭയ്ക്ക് വെളിയിൽ രക്ഷയില്ലെന്നും പറഞ്ഞിട്ടില്ല. ആശയവിരുദ്ധങ്ങളെന്നുള്ളത് സഭയുടെ നിയമത്തിൽ ശരിയാണ്.
സഭയ്ക്ക് വെളിയിൽ രക്ഷയില്ലെന്നുള്ള പ്രാചീന ചിന്താഗതിയുള്ള മാർപ്പാമാരെപ്പോലെ ബർഗിളിയോയെയും വിധിക്കാൻ സമയമായോ? ഇങ്ങനെ ഒരു പ്രസ്ഥാവന മാർപാപ്പാ നടത്തിയെങ്കിൽ സഭകളുടെ ഐക്യമത്യം തകർക്കുകയില്ലേ? അതേസമയം മാർപാപ്പാ കർദ്ദിനാൾ ബർഗോളി ആയിരുന്ന കാലത്ത് ഒരു പ്രൊട്ടസ്റ്റന്റ് മിനിസ്റ്റരിന്റെ മുമ്പിൽ ( Fr. Cantalamessa) സ്വയം മനസാലെ മുട്ടുകുത്തി അനുഗ്രഹം മേടിക്കുന്നതായ പടം ഉണ്ട്. ഈ പടം അദ്ദേഹം തന്നെ എഴുതിയ ജീവചരിത്രത്തിൽ പ്രസിദ്ധികരിച്ചിട്ടുമുണ്ട്. തത്സമയം പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ ആർത്തുവിളിച്ചെന്നും ജീവചരിത്രത്തിൽ എഴുതിയിരിക്കുന്നു.
ക്രിസ്തു സഭയ്ക്ക് വെളിയിലുണ്ടോയെന്ന് സഭക്കറിയത്തില്ല. യേശുവിനെ അറിയുവാൻ വചനങ്ങൾ സകല രാഷ്ട്രങ്ങളെയും പഠിപ്പിക്കുകയെന്നതും സഭയുടെ കീഴ്വഴക്കമാണ്. അടിസ്ഥാന തത്ത്വവുമാണ്.
സക്കറിയാസ് സാര്‍ ആദ്യം മുതലേ പറഞ്ഞിരുന്നു ... ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഇങ്ങിനെ പറയാന്‍ ഇടയില്ലെന്ന്. എവിടെയോ ഒരു പിശക് ഉണ്ടായതാവനുള്ള സാദ്ധ്യത എല്ലാവരും കണ്ടിരുന്നു. ശ്രി. ജൊസഫ് മാത്യു പറഞ്ഞത് ശരിയാവട്ടെ, മീഡിയാക്കാരുടെ കളിയായിരിക്കാം നടന്നത്. സഭക്ക് പുറത്താണോ അകത്താണോ യേശുവിനെ എളുപ്പം കണ്ടെത്താന്‍ സാധിക്കുന്നത് എന്നതിനെപ്പറ്റി ഏതായാലും നല്ലൊരു ചര്‍ച്ച നടന്നു.
ReplyDeleteജൊസഫ് മാത്യു സാറിനു പ്രത്യേകം നന്ദി.
In a way I think my policy is the best - don't read any newspaper, don't listen to radio, don't watch the t.v. All these media tend to bend the news they get a bit to their established concepts before they put it out. And all of them want to be the first to bring out a news. In this hurried version there will only be a bit of the truth, seen from just one angle. Often it happens that just the contrary gets printed in the same news paper of the following day. The correct version will only be available after a few days or weeks. So why not wait until then. That saves a lot of time and unnecessary worries over what is mostly mere gossip.
ReplyDeleteSo let's be cautious. What Pope Francis is supposed to have said regarding seeking Jesus outside the church might have been a misinterpretation of his words taken out of context. At least we shouldn't be in a hurry to judge his views on such important matters. Neither the church nor the world is going to end today or tomorrow or even depending on the words of a pope. Let's us relax.
ശ്രീ.ജോസഫ് മാത്യു പറഞ്ഞ "സ്നേഹിക്കുവാൻ എന്തിന് മതമെന്നാണ് എന്റെ മതം" എന്ന വചനം ഓരോ മനവും ഏറ്റുവാങ്ങി മനനംകൊണ്ട് അയവിറക്കണം ... ഇതുതന്നെയാണെശുവിന്റെ മതം..! , ഈ എളിയവന്റെയും .!.ഇന്നീക്കാണൂന്ന മതങ്ങളെല്ലാം പുരോഹിതമതങ്ങളണെന്ന സത്യം നാം എക്കാലവും ഓർത്തിരിക്കണം..ഈ വീമ്പടിക്കുന്ന(തമ്മിലടിക്കുന്ന) കാതോലിക്കാമതവും ,റോമിലെ കാത്തോലിക് സഭയും ഒക്കേ .....മനുഷ്യന് മാത്രമേ "മതത്തിലൂടെ മതി സ്നേഹം" എന്ന് (സ്നേഹമെന്തെന്നു അറിയാത്ത) പാതിരിപ്പട പറയാറുള്ളൂ , നാം കത്തനാരുടെ കസ്റ്റടി മരണത്തിനു വിധിക്കപ്പെട്ടവരും !.മറ്റെല്ലാ ജീവനും പരസ്പരം സ്നേഹിക്കാൻ ഒരു മതവും , ഇടയനും വേണ്ടെവേണ്ടാ.....ഇനിയും ചിന്തിക്കുവീൻ നമുക്കെന്തു പറ്റിയെന്നു ?..നമ്മൾ പാതിരിയുടെ പറ്റീരിലായി.!. ഒരു കർത്തവിനും ഇനിയൊരു ഒരു കുഞ്ഞാടിനെയും രക്ഷിക്കാനാകില്ല !..അങ്ങിനെ കർത്താവിന്റെ രക്ഷകൻ എന്ന പോസ്റ്റ് കത്തനാരു തന്നെ ഇല്ലാതെയാക്കി.!.പാവം കര്ത്താവ് !..
ReplyDelete