അസുരവരം !
കാര്യം സാധിക്കാൻ തപസുചെയ്തു വരം വാങ്ങിയ പല പഴയ അസുരന്മാരും പിൽക്കാലത്തു ആ വരം കൊടുത്ത ഈശ്വരന്മാർക്കുപോലും ഒരു പാരയായി മാറുന്ന കഥകൾ ഹൈന്ദവ പുരാണങ്ങളിൽ നാം കേട്ടിട്ടുള്ളതുപോലെയാണ്, ഇന്ന് പൗരോഹത്യ സഭകളിലെ ''പുരോഹിതപ്പട്ടംകൊട''! കൊടുത്ത ''പട്ടം'' ,പട്ടക്കാരൻ എത്ര പട്ടയടിക്കുന്നവനായാലും തിരികെ എടുക്കാൻ പട്ടം കൊടുത്തവനുപോലും കഴിയാത്ത ഊരാക്കുരുക്ക് / ഗതികേടിലാണ് പല സഭകളുമിന്ന്! പട്ടം കിട്ടിയ മെത്രാനെത്ര ദുര്മാര്ഗിയാണെങ്കിലും മെത്രാനെ ഒന്ന് സ്ഥലം മാറ്റാൻ പോലും സഭയ്ക്ക് കഴിയാനാവാത്ത കുത്തഴിഞ്ഞ കാനോൻ നിയമമാണ് പൗരോഹിത്യത്തിന്റേതു ! നാറുന്ന ളോഹയണിഞ്ഞ പുരോഹിതനെ ആ ളോഹയൂരിക്കാൻ കാലന് മാത്രമേ ഇനി കഴിവുള്ളൂതാനും! ആ ദുര്മരണത്തെ ''കാലംചെയ്യലെന്നു'' വാഴ്ത്തുന്ന ജനവും , ഭേഷ് !
ദൈവത്തിനും ജനത്തിനും നീതിക്കും ന്യായത്തിനും നിരക്കാത്ത ദുർവൃത്തിയിൽ മുങ്ങാകുഴിയിട്ടു നീന്തിക്കളിക്കുന്ന പുരോഹിതരെ എനിക്കറിയാം ! എന്നാൽ ഇതിൽ ഒരുവനെ അവന്റെ ''കൂദാശ /കുർബാന'' തൊഴിലിൽനിന്നും 'സസ്പെൻഡ്' ചെയ്യാനോ,സഭ കൊടുത്ത 'യൂണിഫോം' ഊരിക്കാനോ കഴിയാതെ ''ഭസ്മാസുരവരം'' പോലെ സഭകൾ ഇന്ന് നീറുകയാണ്! ഏതു സേവന രംഗത്തും തൊഴിലിൽ തെറ്റു കാണിച്ചാൽ ശിക്ഷയുണ്ട്! , എന്നാൽ ജനത്തെ കുമ്പസാരിപ്പിക്കുന്ന ഈ തൊഴിലിൽ മാത്രം തൊഴിലാളിക്ക് കുറ്റവും ശിക്ഷയുമില്ല! കേരളാപോലീസിലാണെങ്കിൽ പോലും യൂണിഫോമും ക്രോസ്സ് ബെൽറ്റും ആ നിമിഷം തിരികെ വാങ്ങിക്കും ഡിപ്പാർട്മെന്റ്! പക്ഷെ ''പരിശുദ്ധാത്മാവിനാൽ അഭിഷക്തരെന്ന'' ഈ ഉടായിപ്പുകാരെ, അവർക്കു സഭ കൊടുത്ത ''പട്ടം /അരമന /ളോഹ /കാറുകൾ'' തിരികെ വാങ്ങാനോ, കൂദാശയെന്ന തൊഴിൽ മേലിൽ ഇവർ ചെയ്യാതിരിക്കാൻ ഇവറ്റകളെ ഒന്ന് വിലക്കുവാനോ ളോഹയണിയിപ്പിച്ചവർ ഇന്ന് നന്നേ പാടുപെടുന്നു!
മെത്രാൻമാരുടെ സ്ഥലംമാറ്റം ഇന്ന് സഭയിലെ ഒരു ദിവാസ്വപ്നമായി മാറി ! 'ട്രാൻസ്ഫെർ' നടപ്പില്ല, അരമന വിട്ടു മെത്രാൻ മാറില്ല ! അയ്യാളെ മാറ്റാൻ ചെല്ലുന്ന ബാവായെ കഴുത്തിനു പിടിച്ചു കൊല്ലാൻ ശ്രമിച്ച പരിശുദ്ധ മെത്രാനെ എല്ലാ കുർബാനയിലും ''തുമ്പദീനിൽ'' ജനം ഓർത്ത് [ആബൂൻ മാർ ...ഇന്നാർക്കുവേണ്ടി ] പ്രാർത്ഥിക്കുന്നു / പാവം ദൈവം പ്രാർത്ഥനകേട്ടു നടുങ്ങുന്നോ? ആർക്കറിയാം ...പക്ഷെ നാണിക്കുന്നു! samuelkoodal

No comments:
Post a Comment