Translate

Monday, May 15, 2017

മാര്‍ ജോസഫ് പൗവ്വത്തിലിന് ഒരു തുറന്നകത്ത്

ഡോ. സി.പി. മാത്യു

മെയ് ലക്കം 'സത്യജ്വാല'യിൽനിന്ന് 
പ്രിയ തിരുമേനീ,
1999 സെപ്തംബര്‍ 19-ാം തീയതി അങ്ങയുടെ ആശീര്‍വാദത്തോടെ പരുവപ്പറമ്പില്‍ കത്തനാരുടെയും, തുരുത്തി ഇടവകവികാരി പാറക്കുളം കത്തനാരുടെയും പ്രധാനകാര്‍മ്മികത്വത്തില്‍, ഇടവകയിലെ കുറെ ഗുണ്ടകളെ കള്ളും കൊടുത്ത് എന്റെ വീട്ടിലേക്ക് അയച്ച് കാറിന്റെ ചില്ലുകളും വീടിന്റെ ജനല്‍ച്ചില്ലുകളും എറിഞ്ഞുപൊട്ടിച്ചുവല്ലോ. വൈദികര്‍ പള്ളിമേടയില്‍ വ്യഭിചരിക്കുന്നത് വിശ്വാസികള്‍ എതിര്‍ക്കണമെന്ന് ആഹ്വാനം ചെയ്തതായിരുന്നുവല്ലോ ഞാന്‍ ചെയ്ത തെറ്റ്.
രൂപതയ്ക്കു കണക്കില്‍പ്പെടാത്ത കോടികളും, കീഴില്‍ അനേകം അനാഥാലയങ്ങളും ആശുപത്രികളും നഴ്‌സിംഗ് വിദ്യാലയങ്ങളും ഉള്ളതുകൊണ്ട്, കാര്‍ത്തികപ്പള്ളി കത്തനാരുടെ കൊച്ചിനെ അനാഥാലയത്തിലാക്കുന്നതിനും  കൊച്ചിന്റെ തള്ളയെ നഴ്‌സിംഗ് സ്‌കൂളില്‍ ആക്കുന്നതിനും പെണ്‍കുട്ടിയുടെ പിതാവിനെ ലക്ഷങ്ങള്‍ കൊടുത്ത് നിശ്ശബ്ദനാക്കുന്നതിനും അങ്ങേക്ക് സാധിച്ചു. റോബിന്‍ കത്തനാരുടെ കാര്യത്തില്‍ സഭയ്ക്കു പിഴച്ചു.
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മുന്‍ കന്യാസ്ത്രീ പറഞ്ഞതുപോലെ, മഠങ്ങളുടെ ഉള്ളില്‍ നടക്കുന്ന പ്രസവങ്ങളും ദുര്‍മരണങ്ങളുമൊന്നും പുറംലോകം അറിയുന്നില്ല. എത്രയോ അഭയമാര്‍ മഠത്തിനുള്ളില്‍ കൊല്ലപ്പെട്ടിരിക്കുന്നു! അനാഥാലയങ്ങളിലെ കുട്ടികളില്‍ ഒരു നല്ല ശതമാനം വൈദികരുടെ കുട്ടികളാണ്. വൈദികരുടെ ലൈംഗിക അരാജകത്വം ലോകം മുഴുവന്‍ നേരിടുന്ന ശാപമാണ്.
ബ്രഹ്മചര്യം നിര്‍ബന്ധമാണെങ്കില്‍ വൈദികരെ വന്ധീകരിക്കുകമാത്രമേ ശാശ്വതപരിഹാരമായുള്ളു. കൂടാതെ രഹസ്യ കുമ്പസാരം എന്ന കാലഹരണപ്പെട്ട ആചാരവും നിര്‍ത്തലാക്കാന്‍ സമയമായി.
ഫോണ്‍: 9447397321

-പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം എഴുതിയ 'അരമനക്കോടതികള്‍ വിശുദ്ധ പാപികളുടെ സങ്കേതം' (കേരളശബ്ദം, ഏപ്രില്‍ 2, 2017) എന്ന ലേഖനത്തില്‍ പരാമര്‍ശിക്കുന്ന സംഭവമാണ് ഡോക്ടര്‍ ഇവിടെ സൂചിപ്പിക്കുന്നത്. ചങ്ങനാശേരി അരമനയില്‍ നടന്ന ഒരു കോടതി വിചാരണയുടെ രേഖകള്‍ ലേഖകന്‍ തുരുത്തി ഇടവകാംഗമായ ഡോ. സി. പി. മാത്യുവുമായി പങ്കുവച്ചു.  അദ്ദേഹത്തിന്റെ ഇടവകപ്പള്ളിയും കേസിലെ പുരോഹിതകുറ്റവാളി  പീഡനപരമ്പരയുടെ ഒരു രംഗത്തിനു വേദിയാക്കിയിരുന്നു. ''സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ ഡോക്ടര്‍ അതു ചര്‍ച്ച ചെയ്യുന്നതിനായി ഇടവകാംഗങ്ങളെ തന്റെ വീട്ടില്‍ വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. തിയതിയും സമയവും നിശ്ചയിച്ച് ഒരു ബിറ്റ്‌നോട്ടീസും അടിച്ചിറക്കി. എന്നാല്‍ സമ്മേളനം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ് ഒരുപറ്റം വിശുദ്ധഗുണ്ടകള്‍ സ്ഥലത്തെത്തി അദ്ദേഹത്തിന്റെ  കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി സമ്മേളനം വേണ്ടെന്നു വയ്പ്പിക്കുകയും ചെയ്തു.'' എന്നു ലേഖനത്തില്‍ വട്ടമറ്റം - എഡിറ്റര്‍  

No comments:

Post a Comment