Translate

Wednesday, June 28, 2017

കുമ്പസാരത്തെപ്പറ്റിത്തന്നെ - ഡോ. സി.പി. മാത്യു

ഡോ. സി.പി. മാത്യു

ഞാന്‍ മദ്രാസില്‍ പഠിച്ചുകൊണ്ടിരുന്ന കാലം. 1953, ഡിസംബര്‍ 31-ാം തീയതി രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ ഒരു ഹോസ്റ്റല്‍മേറ്റ് എന്നോടു ചോദിച്ചു, ''ഞാന്‍ കുമ്പസാരിക്കുവാന്‍ പോകുകയാണ് മാത്യു വരുന്നോ?''. ഞങ്ങള്‍ രണ്ടുപേരുംകൂടി പുന്നമല ഹൈറോഡിലുള്ള ആംഗ്ലിക്കന്‍ പള്ളിയില്‍ പോയി. രാത്രി 11 മണി. പള്ളി നിറയേ ആളുണ്ട്. വൈദികന്‍ 10 പ്രമാണങ്ങളെപ്പറ്റിയും, അവയുടെ ലംഘനങ്ങളെപ്പറ്റിയും ആമുഖമായി പറഞ്ഞു. പിന്നീട് ഓരോ പ്രമാണവും, അതിന്റെ വ്യാഖ്യാനങ്ങളും പറഞ്ഞിട്ട് എല്ലാവര്‍ക്കും രണ്ടു മിനിറ്റ് മൗനമായിരുന്ന് ധ്യാനിക്കുവാന്‍ പറഞ്ഞു. അങ്ങനെ 10 പ്രമാണവും പറഞ്ഞുകഴിഞ്ഞപ്പോള്‍ വൈദികന്‍ എല്ലാവരുടെയും പാപം പോക്കി. ഇത്രയും കഴിഞ്ഞപ്പോള്‍ രാത്രി 12 മണി. അടുത്തനിമിഷം പുതുവത്സരം തുടങ്ങുകയായി. വൈദികന്‍ പ്രധാനകവാടത്തില്‍ വന്നുനിന്ന് എല്ലാവര്‍ക്കും പുതുവത്സരം ആശംസിച്ചു. എത്ര നല്ല കുമ്പസാരം!
''നിന്റെ ......-യില്‍ വല്ലവരും പിടിച്ചിട്ടുണ്ടോ?''-10 വയസ്സുള്ള പെണ്‍കുട്ടിയോട് കുമ്പസാരക്കൂട്ടിലിരുന്ന് ഒരു കിഴവന്‍ കത്തനാരുടെ ചോദ്യം! ''നീ .......-ല്‍ ചൊറിയാറുണ്ടോ?''-23 വയസ്സുള്ള യുവതിയോട് വൈദികന്റെ ചോദ്യം! ഈ വക ചോദ്യങ്ങളൊന്നും ആംഗ്ലിക്കര്‍ക്ക് കുമ്പസാരത്തിലില്ല.
ലൈംഗികകാര്യങ്ങളെപ്പറ്റി ചര്‍ച്ചചെയ്യുവാന്‍ കത്തോലിക്കാ വൈദികര്‍ക്ക് വലിയ താല്‍പ്പര്യമാണ്. എന്റെ ഇടവകയില്‍ ഭര്‍ത്താക്കന്മാര്‍ക്കുവേണ്ടി ഞാനും പങ്കെടുത്ത ഒരു യോഗം നടന്നു. വികാരിയും അസ്‌തേന്തിയും പങ്കെടുത്തു. ഏകദേശം 45 മിനിട്ടോളം പ്രസംഗിച്ച വികാരി മുഴുവന്‍ സമയവും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യമാണ് പറഞ്ഞത്. ഭര്‍ത്താക്കന്മാര്‍ വളരെ ക്രൂരമായി പെരുമാറുന്നത്രെ! അച്ചന്‍ ഇതെങ്ങനെ അറിഞ്ഞു? ചില സ്ത്രീകള്‍ക്ക് Sex-ല്‍ ഒരു താല്‍പ്പര്യവുമില്ല. ഇക്കൂട്ടര്‍ക്ക് Sex ഒരു പീഡനമായേ തോന്നൂ. ഇവരായിരിക്കും വൈദികനോട് പരാതിപ്പെടുന്നത്. Sex-നെപ്പറ്റി കൂടുതല്‍ സംസാരിക്കുന്നു എന്നതിന്റെപേരില്‍ ഈ വികാരിയെ ഉടനെ സ്ഥലം മാറ്റി.
എന്റെ വിവാഹം കഴിഞ്ഞനാളുകളില്‍ ഭാര്യയോട് വൈദികന്റെ കുമ്പസാരക്കൂട്ടിലെ പ്രധാന ഉപദേശം ഇതായിരുന്നു. ''ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളൊന്നും അവലംബിക്കരുത്. ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അവസാനത്തെ തുള്ളി അകത്തുപോകുന്നതുവരെ അനങ്ങാതെ കിടക്കണം.'' അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ഞാന്‍ ചോദ്യംചെയ്യുന്നില്ല.
കുമ്പസാരകൂട്ടിലിരിക്കുന്ന ചില വൈദികര്‍ക്ക് സ്ത്രീകള്‍ അടുത്തുവരുമ്പോള്‍ അവരുടെ വിയര്‍പ്പിന്റെ ഗന്ധം ലൈംഗികവികാരം ജനിപ്പിക്കുകയും ലിംഗോദ്ധാരണം നടക്കുകയുംചെയ്യുന്നു. ഇതിന്റെ പിന്നില്‍ ഒരു ശാസ്ത്രമുണ്ട്. പ്രകൃതിയില്‍ ആണിനും പെണ്ണിനും അന്യോന്യം ആകര്‍ഷണത്തിനായി ഒരു പ്രത്യേകതരം ഹോര്‍മോണ്‍ ശരീരം പുറപ്പെടുവിക്കും. ഇതിനെ PHEROMONES എന്നു പറയും. കസ്തൂരി, വെരികിന്‍ പുഴു മുതലായ വസ്തുക്കള്‍ ഈ ഗണത്തില്‍പ്പെടുന്നു. സ്ത്രീകള്‍ അടുത്തുവരാതെ സൂക്ഷിച്ചാല്‍ ഇതില്‍നിന്നു രക്ഷപെടാം.

ഫോണ്‍: 9447397321

Sunday, June 25, 2017

യൂവ പുരോഹിതന്റെ മരണം ദുരൂഹുത നിറഞ്ഞത്. ഉന്നതതല അന്വേഷണം നടത്തണം. കാത്തലിക്ക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ.


സി. എം .ഐ.സഭാംഗം ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ ഫാ. മാർട്ടിൻ സേവ്യറിന്റെ മരണത്തെ സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തണം.

 2013 ഡിസംബർ 30ന് പൗരോഹിത്യം സ്വീകരിച്ചതിനു ശേഷം ചെത്തിപ്പുഴ പള്ളിയിൽ സഹവികാരിയായിരുന്ന  ഫാ. മാർട്ടിൻ വളരെ ജൂണിയറായിരുന്നിട്ടും ആരുടെ താത്പര്യമാണ് ഇദ്ദേഹത്തെ സ്‌കോട്ട്‌ലന്റിലേ സെന്റ് ഫ്രാൻസീസ് സേവ്യേഴ്‌സ് പള്ളിയുടെ ചുമതലനൽകിയത് .ഇതിലെ ഗൂഡാലോചന പുറത്തുവരണം. കേരളത്തിലും രാജ്യത്തിന്റെ പല ഭാഗത്തും ഉയർന്ന പഠനം നടത്താമെന്നിരിക്കെ പഠിക്കുവാനും കൂടിയാണ് അവിടെ വിട്ടതെന്ന വാദം ശരിയാകുവാനിടയില്ല. ഫാ. മാർട്ടിന്റെ മൃതദേഹം താമസ സ്ഥലത്തുനിന്നും 30 കിലോമീറ്റർ അകലെ എത്തിയത് എങ്ങനെ. വിശ്വാസികളാണ് മൃതദേഹം കണ്ടെത്തിയത് എന്നുപറയുന്നു.മാർട്ടിനെ കാണാതായത് സഭാനേതൃത്വം എന്തുകൊണ്ട് സർക്കാരിനെയോ സ്വന്തം വീട്ടുകരെയോ അപ്പോൾതന്നെ അറിയിച്ചില്ല. മുപ്പതു കിലോമീറ്റർ അകലത്തിൽവരെ നാട്ടുകാർ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു എന്നത് എത്രമാത്രം വിശ്വാസയോഗ്യമാണ്.വിദേശ രാജ്യങ്ങളിലെ ഇത്തരം പള്ളികളിൽ എത്തുന്ന വിശ്വാസികൾ പത്തോപതിനഞ്ചോ ആണെന്നിരിക്കെ അവർക്കിത്ര  താത്പര്യം ഉണ്ടാവാനിടയില്ല. രണ്ടു ദിവസം മുൻപ് വീട്ടിലേയ്ക്ക് ഫാ. മാർട്ടിൻ വിളിച്ചിരുന്നു.ഈ അവസരത്തിൽ കടുത്ത മാനസിക സംഘർഷമോ ഭീക്ഷണിയോ അദ്ദേഹത്തിന് ഉണ്ടായിരുന്നോയെന്നകാര്യവും അന്വേഷണ വിധേയമാക്കണം .
പണ്ടൊക്കെ യേശുവിന്റെ സന്ദേശവും സേവനവുമായിരുന്നു ലക്ഷ്യമെങ്കിൽ ഇന്നത്
മതപരിവർത്തനത്തിനും മെത്രാന്മാരുടെ സ്വത്തിനോടുള്ള അതിമോഹത്തിനുംവേണ്ടിയാണ് പുരോഹിതരേയും കന്യാസ്ത്രീകളേയും  വിദേശങ്ങളിലേയ്ക്ക് പറഞ്ഞയക്കുന്നത് .പുരോഹിതർക്കിടയിൽ കുമിഞ്ഞുകൂടുന്ന പണത്തിനും അധികാരത്തിനും വേണ്ടി തമ്മിൽ തല്ലും കൊലപാതകങ്ങളും നിരവധിയാണ്. ബാംഗഌരിൽ ഫാ. തോമസിനെ കൊല ചെയ്തത് മൂന്നു സഹപുരോഹിതർ ചേർന്നാണ്. മുണ്ടക്കയത്തിനടുത്തുള്ള ഫാ. ആന്റണിയുടെ കൊലപാതകം സഹപുരോഹിതരുടെ വൈരാഗ്യമാണ്. ബൽത്തങ്ങാടിയിൽ കൊല്ലപ്പെട്ട വൈദികനുൾപ്പെടെ നിരവധി പുരോഹിതരും കന്യാസ്ത്രീകളും കൊലചെയ്യപ്പെടുന്നു. സെമിനാരികളിൽ വച്ചുതന്നെ കുട്ടികൾ മുതിർന്ന പുരോഹിതരുടെ ലൈംഗീകചൂഷണത്തിനും മറ്റു പീഡനങ്ങൾക്കും ഇരയാകുന്നു എന്നത് കണ്ണൂർസെമിനാരിയിലെയും ,ഫാ. റോബിന്റെയും ,കൊല്ലം സംഭവവും പോലുള്ള നിരവധി സംഭവങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അത്തരം പീഡനമുറകളുടെ ഭാഗമാണോ യുവ പുരോഹിതനായ ഫാ. മാർട്ടിനുമേലുണ്ടായത് എന്ന്  അന്വേഷിക്കണം . 


സഭാനേതൃത്വത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ഉന്നത സ്വാധിനം ഉപയോഗിച്ച് ഏതു കൊലപാതകവും ആത്മഹത്യയോ സ്വാഭാവികമരണമോ ആക്കിത്തിർത്ത അനുഭവങ്ങളാണ് കണ്ടുവരുന്നത്. 25 വർഷം കഴിഞ്ഞ അഭയകേസ് തെളിയിക്കപ്പെടാതെ നിട്ടിക്കോണ്ടു പോകുന്നതിന് നാട്ടുകാരുടെ നേർച്ചപണം 20 കോടിക്കുമേൽ ചിലവഴിച്ചുവെന്നാണ് കേൾക്കുന്നത്. ഇത്തരം ഒരു സംവിധാനത്തിനു കീഴിൽ നിന്നിരുന്ന ഫാ. മാർട്ടിന്റെ മരണവും സ്വാഭാവികമരണമാക്കുന്നതിനും യാതോരു പ്രയാസവും ഇല്ല. ഈ സാഹചര്യത്തിൽ സുതാര്യവും നിഷ്പഷവും നീതിയുക്തവുമായ ഒരന്വേഷണം നടത്തി ഈ വൈദികന്റെ കുടുംബത്തെ സഹായിക്കണം. സത്യം പുറത്തുവരണം. 


പുരോഹിതർക്കും കന്യാസ്ത്രീകൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന കൊലപാതകങ്ങളും പീഡനങ്ങളും മൂലം സെമിനാരികളിലേയ്‌ക്കോ മഠങ്ങളിലേയ്‌ക്കോ നല്ലകുടുംബങ്ങളിലെ മാതാപിതാക്കൾ മക്കളെ പറഞ്ഞയക്കാത്തതും, ആത്മിയതയും ആദർശ ശുദ്ധിയുമുള്ള നിരവധി പുരോഹിതരും കന്യാസ്ത്രീകളും കൂട്ടത്തോടെ പുറത്തോട്ടു പോരുന്നതും, സഭക്കുള്ളിലെ വൈദികർക്കും കന്യാസ്ത്രീകൾക്കുമിടയിൽ അരാചകത്വം വളരുന്നതിന് ഇടയായിട്ടുണ്ട്. പുറത്തുവന്നിട്ടുള്ള നിരവധി പുരോഹിതരും കന്യാസ്ത്രീകളും അവർക്കു സഹിക്കേണ്ടിവന്ന ക്രൂരതകളും പീഡനകഥകളും പുറം ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. ഈ സഹചര്യങ്ങൾകൂടി ഫാ. മാർട്ടിന്റെ മരണവുമായി ബന്ധപ്പെട്ടഅന്വേഷണപരിധിയിൽ വരണമെന്ന് സംഘടന ആവശ്യപ്പെടുകയാണ്. 

                                                                                റെജി ഞള്ളാനി
                                                                                   ചെയർമാൻ
                                                                                        9447105070


മാര്‍ത്തോമ്മായുടെ നിയമവും സഭാനിയമവും - ജോസഫ് പുലിക്കുന്നേല്‍


2017 ജൂണ്‍ ലക്കം സത്യജ്വാലയില്‍നിന്ന്

പരമാധികാരത്തെ (sovereignty) സംബന്ധിച്ച് പലതരം വീക്ഷണങ്ങള്‍ ജനതകളുടെ ഇടയിലുണ്ട്.  ക്രിസ്തു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്‍ഥനയില്‍ സ്വര്‍ഗസ്ഥനായ പിതാവിനെ സംബോധന ചെയ്യുന്നുണ്ട്. അതായത് പ്രപഞ്ചത്തിന്റെ എല്ലാ നിയന്താവും അധികാരിയുമായ പിതാവ് യഹൂദരെ സംബന്ധിച്ചിടത്തോളം പരമാധികാരി യഹോവ ആയിരുന്നു. യഹോവ തന്റെ അധികാരത്തെ ഓരോ കാലഘട്ടത്തില്‍ വ്യക്തികള്‍ക്കും ചിലപ്പോള്‍ ഗോത്രങ്ങള്‍ക്കും നല്‍കുന്നതായി കാണുന്നു.  രാജാവായ സാവോളിനും ദാവീദിനും യഹോവ തന്റെ അധികാരം പങ്കുവയ്ക്കുകയായിരുന്നു.
ലേവി ഗോത്രത്തിന് പൗരോഹിത്യം ഒരു അവകാശമായി യഹോവ നല്‍കുന്നു. അങ്ങനെ യഹോവയുടെ പുരോഹിതരായിത്തീര്‍ന്ന ലേവി ഗോത്രത്തിന് പ്രത്യേക അവകാശങ്ങള്‍ യഹോവ നല്‍കുന്നു. റോമാ സാമ്രാജ്യത്തില്‍ പലതരം ദൈവങ്ങള്‍ ഉണ്ടായിരുന്നു. ആ ദൈവങ്ങളെ ഉപാസിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യുന്നതിന് പുരോഹിതര്‍ ഉണ്ടായിരുന്നു. അവര്‍ക്കിടയില്‍ മഹാപുരോഹിതരും ഉണ്ടായിരുന്നു. ഗ്രീസിലും അനേകം ദേവന്മാര്‍ ഉണ്ടായിരുന്നു. ഹോമറിന്റെ കൃതികളില്‍ ഈ ദേവന്മാരെക്കുറിച്ച് എടുത്തു പറയുന്നുണ്ട്. അവര്‍ക്ക് മാനുഷികമായ ശക്തിയാണ് ഉണ്ടായിരുന്നത്. ക്രിസ്തുമതം ജനിച്ചു വീണത് യഹൂദ ഗോത്രത്തിലായിരുന്നു. റോമന്‍ സാമ്രാജ്യത്തിന്റെ പരമാധികാരിയായ സൂയസ് ദേവനെ അന്ന് റോമാക്കാര്‍ ആരാധിച്ചുപോന്നു. ഗ്രീസില്‍ അധികാരം ജനങ്ങളിലാണ് നിക്ഷിപ്തമായിരുന്നത്. അങ്ങനെയാണ് തിരഞ്ഞെടുക്കപ്പെടുന്ന അധികാരികള്‍ ഗ്രീസില്‍ ഉണ്ടായത്. യഹൂദമതത്തിലും റോമന്‍ സാമ്രാജ്യത്തിലും പരമാധികാരം പ്രതിഷ്ഠിക്കപ്പെട്ടിരുന്നത് ദേവന്മാരിലായിരുന്നു. ക്രിസ്തുമതം വളര്‍ന്നു വികസിച്ചത് റോമാ സാമ്രാജ്യത്തിനുള്ളിലായിരുന്നു. ക്രിസ്തുവിന്റെ പിന്‍ഗാമിയായി നിയോഗിച്ചത് അവിടുത്തെ മുഖ്യശിഷ്യനായ പത്രോസിനെ ആണെന്നു കാണുന്നു. അങ്ങനെ ക്രിസ്തുവിന്റെ അധികാരം പത്രോസിലേക്കു കൈമാറിയതായി റോമാ സാമ്രാജ്യം കരുതി. റോമ ക്രൈസ്തവമായപ്പോള്‍ ക്രിസ്തുവിന്റെ പിന്‍ഗാമി എന്ന നിലയില്‍ റോമിലെ മെത്രാന് പ്രത്യേക അവകാശങ്ങള്‍ റോമന്‍ ക്രിസ്ത്യാനികളും ചക്രവര്‍ത്തിയും നല്‍കി. ക്രിസ്തുമതത്തിന്റെ തലവനായി, പത്രോസിന്റെ പിന്‍ഗാമിയായി, റോമിലെ മെത്രാനെ അംഗീകരിച്ചു. അങ്ങനെ ക്രൈസ്തവസമുദായത്തിലെ sovereign ആയി മാര്‍പാപ്പാ വ്യവഹരിക്കപ്പെട്ടു. സഭയുടെ പരമാധികാരം റോമിലെ മാര്‍പാപ്പായ്ക്കായി. പത്രോസ് തന്റെ ജീവിതകാലത്ത് എവിടെയെല്ലാം താമസിച്ചിരുന്നുവോ അവിടെയെല്ലാം പത്രോസിന്റെ സിംഹാസനങ്ങള്‍ സ്ഥാപിതമായതായി അതതു ദേശത്തെ ജനങ്ങള്‍ വാദിച്ചു. അന്ത്യോഖ്യായിലും പത്രോസിന്റെ ഒരു സിംഹാസനം ഉണ്ടെന്ന് കരുതിപ്പോന്നു. പിന്നീട് റോമാസാമ്രാജ്യം വിഭജിച്ചപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് പത്രോസിന്റെ പിന്‍ഗാമിയായി കിഴക്കന്‍ റോമാസാമ്രാജ്യത്തിലെ ക്രൈസ്തവര്‍ കരുതി. ഈ പരമാധികാരം മുഴുവന്‍ ഭാവനാസൃഷ്ടങ്ങളായിരുന്നു. ഗ്രീസില്‍ വളര്‍ന്നുവന്ന ജനങ്ങളുടെ sovereign എന്ന ചിന്ത റോമന്‍ സാമ്രാജ്യത്തിലേക്ക് കടന്നില്ല. റോമന്‍ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ പരമാധികാരിയായ ചക്രവര്‍ത്തിക്ക് ഉണ്ടായിരുന്ന അതേ സ്ഥാനം ക്രൈസ്തവരുടെ തലവന് റോമില്‍ ഉള്ളതായി പലരും വാദിച്ചു. ക്രൈസ്തവമതം ലോകമെമ്പാടും വളര്‍ന്നപ്പോള്‍ ഈ പരമാധികാര കാഴ്ചപ്പാട് അനുസരിച്ച് സഭകളും വിഭജിച്ചു. അങ്ങനെയാണ് റോമിലും അന്ത്യോഖ്യായിലും പരമാധികാരസഭകള്‍ ഉണ്ടായത്.
ക്രിസ്തു പറഞ്ഞു, 'നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല; ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്എന്ന്. ക്രിസ്തുവിന്റെ ഈ വാചകത്തെ ആധാരമാക്കി മെത്രാന്മാരെ പത്രോസിന്റെ സിഹാസനം തിരഞ്ഞെടുക്കുന്ന പതിവുണ്ടായി (അന്ത്യോഖ്യായിലും കോണ്‍സ്റ്റാന്റിനോപ്പിളിലും മറ്റും).
ആദിമസഭയില്‍ മെത്രാന്മാരില്ലായിരുന്നു. 16-ാം നൂറ്റാണ്ടുവരെ കേരളസഭയുടെ ഭരണത്തില്‍ മെത്രാന്‍പദവി ഉണ്ടായിരുന്നില്ല. പത്രോസിനെ പിന്‍ഗാമിയായി യേശു നിയമിക്കുമ്പോള്‍, 'എന്റെ ആടുകളെ മേയിക്കുക' എന്ന കല്പനയാണ് നല്‍കിയത്. പത്രോസാകട്ടെ, യേശു പറഞ്ഞ കല്പനയുടെ അര്‍ഥം ഗ്രഹിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു (1 പത്രോ 5:1-4). പത്രോസ് സഭാശുശ്രൂഷകരെ നിയമിച്ചത് സഭയിലെ അധികാരികളായിട്ടായിരുന്നില്ല. സഭാഘടന നിലനില്‍ക്കേണ്ടത് ശുശ്രൂഷകളിലൂടെയും സ്‌നേഹത്തിലൂന്നിയ പ്രവൃത്തികളിലൂടെയുമാണ്. സ്‌നേഹത്തിലൂന്നിയ ശുശ്രൂഷയില്‍ ഉന്നതരോ അധികാരികളോ ഭരണകര്‍ത്താക്കളോ ഇല്ല. സേവകരും ശുശ്രൂഷകരും മാത്രം. 16-ാം നൂറ്റാണ്ടുവരെ കേരളത്തില്‍ സഭാശുശ്രൂഷകള്‍ നടത്തിയിരുന്ന മൂപ്പന്മാര്‍ ഒരിക്കലും ഭരണകര്‍ത്താക്കളായിരുന്നില്ല. ''വിജാതീയരുടെമേല്‍ അവരുടെ ഭരണാധിപര്‍ യജമാനത്വം പുലര്‍ത്തുന്നു എന്നും പ്രമാണിമാര്‍ അവരുടെമേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ക്ക് അറിയാമല്ലോ. ഇതു നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്. നിങ്ങളില്‍ വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ഭൃത്യനാകണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ അടിമയാകണം; മനുഷ്യ പുത്രനെപ്പോലെ. മനുഷ്യപുത്രന്‍ വന്നിരിക്കുന്നതു സേവിക്കപ്പെടാനല്ല. സേവിക്കാനാണ്; അനേകര്‍ക്കുവേണ്ടി സ്വജീവന്‍ വീണ്ടെടുപ്പുവിലയായി നല്കാനാണ്'' (മത്താ. 20: 25-28).
എന്നാല്‍ ഇന്ന് മെത്രാന്‍
സ്ഥാനം അധികാരപദവിയാണ്. വിവിധ സഭകള്‍, സഭകള്‍ക്ക് രൂപതകള്‍, രൂപതകള്‍ക്ക് മെത്രാന്‍ പദവിയും രൂപതയുടെ കീഴിലുള്ളവരെ ഭരിക്കാനുള്ള അധികാരവും. ഈ സ്ഥാനപദവിക്കായി പരസ്പരം പൊരുതുന്നു. ഇതാണ് ഇന്നത്തെ അവസ്ഥ.
പക്ഷേ ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ സമൂഹത്തില്‍ അധികാരനിഷ്ഠമായ ഭരണരീതി  ഉണ്ടാ കാന്‍ പാടില്ല എന്നു യേശു കല്പിച്ചു. യേശു ശിഷ്യപ്രമുഖനായ പത്രോസിനെ ഇടയനായാണ് നിയോഗിക്കുന്നത്; ഒന്നാമനായല്ല. ഇടയന്‍ ആടുകളെ അറിയുകയും അവയ്ക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്നു. യേശുതന്നെ ഞാന്‍ നല്ല ഇടയനാകുന്നു എന്നാണ് ചൂണ്ടിക്കാട്ടിയത്.
ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ അവിടുത്തെ സുവിശേഷം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പ്രസംഗിക്കുകയും ശിഷ്യന്മാരെ തിരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തില്‍ മാര്‍ത്തോമ്മാ സുവിശേഷം പ്രസംഗിച്ചതായും അവരുടെ സഭ മാര്‍ത്തോമ്മായുടെ നിയമത്തിന്റെ പേരില്‍ ഭരിക്കപ്പെട്ടുപോന്നതായും പറയുന്നു. കേരളത്തിലെ പ്രത്യേക സമൂഹസമ്പ്രദായം അനുസരിച്ച് അധികാരം ജനകീയ മണ്‍റങ്ങളില്‍ നിക്ഷിപ്തമായിരുന്നു.
ചങ്ങനാശ്ശേരി രൂപതാ അധ്യക്ഷനായ മാര്‍ ജോസഫ് പൗവ്വത്തില്‍ വത്തിക്കാനില്‍വെച്ചുകൂടിയ സീറോ-മലബാര്‍ സഭയുടെ സൂനഹദോസില്‍ ഇങ്ങനെ പ്രസ്താവിച്ചതായി കാണുന്നു: They (Christians of Kerala)  had an ecclesiology of their own in which the theology of the local Churches was a living reality. The parish assembly gathered under the leadership of the local clergy was an ecclesiological reality as the best expression of the Church, the people of God. It was not merely an administrative body. The Dravidian village assembly called 'Manram' seems to have influenced the formation of the local assembly called Palliyogam. It is the expression of communion of a sharing community (Acts of the Synod of Bishops of the Syro-Malabar Church, Page 72).
മാര്‍ പൗവ്വത്തിലിന്റെ അഭിപ്രായത്തില്‍, റോമില്‍ വികസിച്ചുവന്ന സഭാസമ്പ്രദായം (ecclesiology) ആയിരുന്നില്ല കേരളത്തില്‍ ഉണ്ടായിരുന്നത്. അത് കൂടുതല്‍ ജനാധിപത്യപരമായിരുന്നു. പുരോഹിതരെ സഭായോഗമാണ് തെരഞ്ഞെടുത്തിരുന്നത്. സഭായോഗത്തിന്റെ കുറി ഉണ്ടെങ്കില്‍ മാത്രമേ പുരോഹിതാര്‍ത്ഥിക്ക് പുരോഹിതപട്ടം കൊടുത്തിരുന്നുള്ളൂ. അതായത്, സഭയുടെ പരമാധികാരം ഇടവകയോഗത്തില്‍ നിക്ഷിപ്തമായിരുന്നു. പോര്‍ട്ടുഗീസ് മിഷനറിമാരുടെ ആഗമനത്തിനുശേഷമാണ് മെത്രാന്‍കേന്ദ്രീകൃതമായ സഭാഭരണം കേരളത്തില്‍ സ്ഥാപിക്കപ്പെട്ടത്. മാര്‍ത്തോമ്മായുടെ നിയമമനുസരിച്ച് സഭയുടെ ഭൗതികഭരണം അര്‍ക്കാദിയാക്കോനില്‍ നിക്ഷിപ്തമായിരുന്നു. കേരളസഭയുടെ ചരിത്രത്തില്‍ അര്‍ക്കാദിയാക്കോനുണ്ടായിരുന്ന സ്ഥാനം അതുല്യമായിരുന്നു. 
1653-ല്‍ നടന്ന കൂനന്‍കുരിശു സത്യത്തിന് നേതൃത്വം നല്‍കിയിരുന്നത് ജാതിക്കുകര്‍ത്തവ്യനായ അര്‍ക്കാദിയാക്കോനായിരുന്നു. കൂനന്‍ കുരിശുസത്യത്തിനു കാരണമായിത്തീര്‍ന്നത് അര്‍ക്കാദിയാക്കോന് സഭാഭരണത്തിലുള്ള സ്ഥാനം ലഘൂകരിച്ചതായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം  സീറോ-മലബാര്‍ സഭയെ ഒരു റീത്തായി റോമാ അംഗീകരിച്ചപ്പോള്‍, സീറോമലബാര്‍ സഭയുടെ വേരുകളിലേക്ക് മടങ്ങിപ്പോകുന്നതിന് അനുവാദവും ലഭിച്ചു. അതുകൊണ്ട്, മാര്‍ത്തോമ്മായുടെ നിയമത്തിന് സഭാഭരണത്തില്‍ പ്രാധാന്യം ലഭിക്കണം. മാര്‍ത്തോമ്മായുടെ നിയമത്തിന്റെ അടിസ്ഥാനതത്ത്വം, സഭ യെന്നാല്‍ വിശ്വാസികളാണ് എന്നതാണ്. അവര്‍ രൂപീകരിക്കുന്ന ഇടവകയോഗത്തിനും മഹായോഗത്തിനും പ്രാദേശിക യോഗത്തിനുമെല്ലാം സഭാഭരണത്തില്‍ അതിപ്രധാനമായ സ്ഥാനമുണ്ടായിരുന്നു. അതായത്, ഗ്രീസില്‍ വളര്‍ന്നുവന്ന ജനാധിപത്യസമ്പ്രദായം ദ്രാവിഡ മണ്‍റത്തിന്റെ രൂപത്തില്‍ കേരളത്തില്‍ പുനര്‍ജനിച്ചു. റോമന്‍ ecclesiology -യും മാര്‍ത്തോമ്മായുടെ നിയമവും തമ്മിലുള്ള അതിപ്രധാനമായ വ്യത്യാസം റോമന്‍ ecclesiology  അനുസരിച്ച് ജനാധിപത്യത്തിന്റെ ഒരു സൂചനപോലും റോമന്‍ സഭാഭരണസമ്പ്രദായത്തിലില്ല എന്നതാണ്. എന്നാല്‍ മാര്‍ത്തോമ്മായുടെ നിയമം അനുസരിച്ച് സഭയാണ് (ഇടവകയോഗവും മഹായോഗവും എല്ലാമാണ്) സഭാഭരണത്തിലെ അതിപ്രധാന ഘടകങ്ങള്‍. അതുകൊണ്ട് സഭയുടെ വസ്തുവകകളെ സംബന്ധിച്ച് ഒരു നിയമം ഉണ്ടാകുമ്പോള്‍ സഭായോഗങ്ങള്‍ക്കായിരിക്കണം പ്രാധാന്യം.
അംഗത്വ സസ്‌പെന്‍ഷന്‍
ഏതെങ്കിലും ഒരു പ്രാദേശിക സഭയില്‍ അംഗമാകുന്ന വ്യക്തി ബേസിക് യൂണിറ്റായ ഇടവകപ്പള്ളിയിലെ അംഗമായിരിക്കും. അയാള്‍ അംഗമായിരിക്കുന്ന പൊതുസഭയിലും അംഗമായിരിക്കും. ഒരു അംഗത്തിന്റെമേല്‍ അച്ചടക്ക നടപടികള്‍ എടുത്തു പുറംതള്ളണമെങ്കില്‍ അതിനുള്ള അധികാരം അയാള്‍ അംഗമായിരിക്കുന്ന പ്രാദേശിക സഭയ്ക്കായിരിക്കും (പാരിഷ്). ഏതെങ്കിലും അംഗം ഗുരുതരമായ അച്ചടക്കലംഘനം വരുത്തുന്നപക്ഷം, അക്കാര്യം അംഗങ്ങള്‍ പ്രാദേശിക സഭയെ അറിയിക്കുകയും പള്ളിയില്‍നിന്നും പുറത്താക്കലുള്‍പ്പെടെയുള്ള അച്ചടക്കനടപടികള്‍ ആ പ്രാദേശികസഭ എടുക്കുകയും ചെയ്യുന്നു. അച്ചടക്കനടപടികളെടുത്ത് സഭയില്‍നിന്നു പുറത്താക്കുന്ന വ്യക്തിയെ സഭയില്‍ പുനഃപ്രവേശിപ്പിക്കാനുള്ള അധികാരവും പ്രാദേശികസഭയ്ക്കു മാത്രമായിരിക്കും. സഭാധികാരം അച്ചടക്ക നടപടികളിലൂടെ പുറത്താക്കാത്ത അംഗത്തിന് ഇടവകയിലുള്ള എല്ലാ അംഗത്വ അവകാശങ്ങളും (ഉദാ. മരിച്ചടക്ക്) നിലനില്‍ക്കുന്നതാണ്. 

ഫോണ്‍: 9447196214
NB
ഈ ലേഖനവും ചര്‍ച്ച് ആക്ട് സംബന്ധിച്ച നിരവധിലേഖനങ്ങളും അടങ്ങുന്ന സത്യജ്വാല മാസികയുടെ 2017 ജൂണ്‍ ലക്കം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തു വായിക്കാന്‍ 
http://almayasabdam.com/sathyajvala/sathyajvala-2/

Saturday, June 24, 2017

ഡോ. ഫാ. ജെ. വലിയമംഗലം നയിക്കുന്ന ചർച്ച

അന്ത്യഅത്താഴ ഓര്മയാചരണത്തിന്റെ കാർമികത്വം പുരോഹിതർക്കുമാത്രമോ?   

ഡോ. ഫാ. ജെ. വലിയമംഗലം

KCRM വാർഷിക പൊതുയോഗം 

ജൂൺ 24 വൈകിട്ട് 4 30 മുതൽ (പാലായിൽ )

N.B.

KCRM വാർഷിക പൊതുയോഗം 

ജൂൺ 24 വൈകിട്ട് 4 30 മുതൽ (പാലായിൽ )

Thursday, June 22, 2017

കേരളത്തിലെ നഴ്സുമാരും അവരുടെ ശപിക്കപ്പെട്ട ജീവിതവും




(ഭൂരിഭാഗം ഹോസ്പിറ്റലുകളും നടത്തുന്നത് ക്രിസ്ത്യൻ സഭകളെന്നറിയുന്നു. കെ.സി.ആർ.എം. സംഘടന നഴ്‌സുമാരുടെ സമരത്തിൽ പിന്തുണ നൽകാൻ ആഗ്രഹിക്കുന്നു)  

നഴ്‌സുമാരെ ഭൂമിയിലെ മാലാഖമാരെന്നു വിശേഷിപ്പിക്കുന്നു. തൂവെള്ള വേഷത്തിൽ ആതുര സേവന ശുശ്രുഷയിൽ മുഴുകിയിരിക്കുന്ന അവരുടെ ജീവിതം വാസ്തവത്തിൽ ശപിക്കപ്പെട്ടതാണെന്നും  തോന്നിപ്പോവും. അത്രയ്ക്ക് ദുരിതങ്ങളാണ് കേരളത്തിലെ നഴ്‌സുമാർ അനുഭവിക്കുന്നത്. പ്രൈവറ്റ് ഹോസ്പ്പിറ്റലിലും കോർപ്പറേഷനിലും ജോലിചെയ്യുന്ന ഓരോ നഴ്സിന്റെയും ജീവിതം അടിമപ്പാളയങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തുല്യമാണ്. മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടു വികാരനിർവീര്യമായ നയങ്ങളാണ് നിസ്സഹായരായ നഴ്സ്   സമൂഹങ്ങളുടെ മേൽ കോർപ്പറേറ്റുകളും പ്രൈവറ്റ് മാനേജുമെന്റുകളും അനുവർത്തിച്ചു വരുന്നത്. ക്രൂരവും നിന്ദ്യവുമായ അവരുടെ കരളലിയിക്കുന്ന കഥകൾ കേൾക്കുമ്പോൾ തൊഴിൽ ദാതാക്കളായ കോർപ്പറേറ്റുകളെ മനുഷ്യാവകാശ കോടതികളുടെ മുമ്പിൽ വിസ്തരിക്കേണ്ടതെന്നും തോന്നിപ്പോവും. കോർപ്പറേറ്റ് മാനേജുമെന്റുകളുടെ കൈകളിൽ അമ്മാനമാടുന്ന കേരളത്തിലെ ഭരണകൂടങ്ങൾ മാറി മാറി വന്നിട്ടും നഴ്‌സുമാരുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ സാധിച്ചിട്ടില്ല. അവരെ എക്കാലവും ചൂഷണം ചെയ്യുകയെന്ന നയമാണ് എല്ലാ പ്രൈവറ്റ് ഹോസ്പ്പിറ്റലുകളും നടപ്പിലാക്കിയിരിക്കുന്നത്.

കേരളമാകെ നഴ്‌സുമാർ സമരപരിപാടികളുമായി ആസൂത്രണം ചെയ്യവേ അതിനെതിരെ പ്രതികരണങ്ങളുമായി മാനേജുമെന്റുകൾ രംഗത്തിറങ്ങി കഴിഞ്ഞു. തൃശൂർ രൂപതയിലുള്ള എല്ലാ ഇടവകകളിലും അവർക്കെതിരെ  ഇടയ ലേഖനങ്ങളിറക്കി. സമരങ്ങൾ അടിച്ചമർത്താൻ പള്ളി ഗുണ്ടകൾ സമ്മേളിക്കുകയും ചെയ്യുന്നു. വിശുദ്ധ കുർബാന അർപ്പിച്ച ശേഷമാണ് ഇടയന്മാർ കുഞ്ഞാടുകളോടായി സമരത്തിനെതിരായും സമരത്തെ പിന്തുണക്കരുതെന്നും സമരം അന്യായമെന്നുമുള്ള വ്യാജ പ്രചരണങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഹോസ്പിറ്റൽ നടത്തുന്ന ബൂർഷാ മുതലാളിമാരിൽ നല്ലൊരു ശതമാനം ഇത്തരം പുരോഹിതരെന്നും കാണാം. അവർ കൊടുക്കുന്ന തുച്ഛമായ വേതനം കൊണ്ട് പാവപ്പെട്ട നഴ്‌സുമാർ തൃപ്തിപ്പെട്ടു കൊള്ളണമെന്നുള്ള മനോഭാവമാണ് അവർക്കുള്ളത്. നഴ്‌സുമാരുടെ രക്തം വിയർപ്പാക്കിയ പണത്തിന്റെ മീതെ ആഡംബര കാറുകളിലും അരമനകളിലും വസിക്കുന്ന ഈ പുരോഹിതർക്കും ബിഷപ്പുമാർക്കും അവരുടെ കണ്ണുനീരിന്റെ വിലയറിയില്ല. ദൈവത്തിന്റെ പ്രതിപുരുഷന്മാരായി നടക്കുന്ന ഇടയന്മാർക്ക് പാവപ്പെട്ടവരുടെ കഥകളറിയേണ്ട ആവശ്യവുമില്ല.

നഴ്‌സുമാർ ചെയ്യുന്നത് ന്യായമായ ഒരു സമരമാണ്. സുപ്രീം കോടതി കൽപ്പിച്ചിട്ടുള്ള  വിധിയുടെ അടിസ്ഥാനത്തിലുള്ള വേതനം വേണമെന്നേ അവർ ആവശ്യപ്പെടുന്നുള്ളൂ. അതിനു കുർബാന മദ്ധ്യേ നഴ്‌സുമാരുടെ തലയ്ക്കു പിടിച്ചനുഗ്രഹിക്കലും അവരുടെ കുടുംബത്തിൽ വിളിക്കലും സമരത്തിൽനിന്നും പിന്തിരിയാനുള്ള പ്രേരണകളും തൃശൂർ രൂപതയിലുള്ള അധാർമ്മികരായ പുരോഹിതർ ആരംഭിച്ചു കഴിഞ്ഞു. ഇവർ മേടിക്കുന്ന കുർബാനപ്പണത്തിനു മാത്രം ഒരു നഴ്സ് രണ്ടു ദിവസം ജോലിചെയ്യണം. പിന്നീട് കല്യാണം, ശവമടക്ക് മുതലായവകൾക്കെല്ലാം ഫീസ് കൂട്ടികൊണ്ടുമിരിക്കും. പിരിവുകൾക്കും സംഭാവനകൾക്കൊന്നും  കുറവും വരുത്തില്ല.

കേരളത്തിലുടനീളം അടുത്തകാലത്തായി പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ നഴ്‌സുമാരുടെ സമരങ്ങൾ സാധാരണമായി കഴിഞ്ഞിരിക്കുന്നു. നഴ്‌സുമാർക്ക് മാന്യമായ ശമ്പളം നിഷേധിക്കുന്നതിനൊപ്പം  പ്രൈവറ്റ് മാനേജുമെന്റുകൾ തൊഴിൽ നിയമങ്ങളും തൊഴിൽ ചെയ്യുന്നവർക്ക് കൊടുക്കേണ്ട അവകാശങ്ങളും ലംഘിക്കാറുണ്ട്. അങ്ങേയറ്റം ചൂഷണം മാനദണ്ഡമായി പുലർത്തുന്ന ഹോസ്പ്പിറ്റലുകളാണ് കൂടുതലും നിലവിലുള്ളത്.   സമരം ചെയ്‌താൽ അടിച്ചമർത്തുകയും ചെയ്ത കാലഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. 2011-ൽ അമൃതാ മെഡിക്കൽ കോളേജിൽ നടന്ന സമരത്തെ ഹോസ്പിറ്റൽ മാനേജുമെന്റും അവരുടെ ഗുണ്ടാകളും ഒത്തുചേർന്ന് അടിച്ചമർത്തിയിരുന്നു. അന്ന് അനേക നഴ്‌സുമാരെ മൃഗീയമായി തല്ലി ചതക്കുകയും സമരം നിർവീര്യം ആക്കുകയും ചെയ്തു. പരസ്യങ്ങൾ കൊതിച്ചുനടക്കുന്ന ഭൂരിഭാഗം മാദ്ധ്യമങ്ങളും കോർപ്പറേറ്റുകൾക്കൊപ്പമേ നിൽകുകയുള്ളൂ. അവിടെയും ഭൂമിയിലെ ഈ മാലാഖാമാർക്ക് നീതി കല്പിക്കാറില്ല.

കണ്ണുനീരിൽ കുതിർന്ന കഥകളാണ് ഭൂമിയിലെ മാലാഖമാരെന്നു വിശേഷിപ്പിക്കുന്ന നഴ്‌സുമാർക്ക് പറയാനുള്ളത്. അവകാശങ്ങൾ നേടിയെടുക്കാൻ തെരുവുകളിലും വഴിയോരങ്ങളിലും പദയാത്രകൾ നടത്തിയും മുദ്രാ വാക്യങ്ങൾ വിളിച്ചും നഴ്‌സുമാർ  2013-ൽ സമരം നടത്തിയിരുന്നു.സമരങ്ങളുടെ ഫലമായി അവകാശങ്ങളിൽ പലതും നേടാൻ കഴിഞ്ഞിരുന്നു. പക്ഷെ അതെല്ലാം വെറും വ്യവസ്ഥകളായി കാറ്റിൽ പറത്തിയെന്നുള്ളതായിരുന്നു വാസ്തവം. തെരുവിൽ കിടന്ന് ആൾദൈവങ്ങളുടെയും പുരോഹിതരുടെയും ഗുണ്ടാകളുടെ മർദ്ദനമേറ്റു നടത്തിയ അവകാശ സമരമായിരുന്നു അത്. അന്നത്തെ മാനേജുമെന്റിൽ നിന്നുള്ള വാഗ്ദാനങ്ങൾ ഒന്നുപോലും നഴ്‌സുമാർക്ക് ലഭിച്ചില്ല. അന്ന് നിയമ വ്യവസ്ഥകൾ മുമ്പോട്ട് വെച്ച സർക്കാരോ ഉത്തരവാദിത്വപ്പെട്ട ആരുമോ നഴ്‌സുമാർക്ക് കൊടുത്ത വാഗ്ദാനങ്ങൾ നടപ്പാക്കാനും ശ്രമിക്കുന്നില്ല. സ്വന്തം നിലനിൽപ്പിനായി പൊറുതി മുട്ടുമ്പോൾ ആരോടും പരിഭവപ്പെടാതെ നഴ്‌സുമാർ തുച്ഛമായ ശമ്പളത്തിൽ അവരുടെ സേവനം തുടർന്നുകൊണ്ടിരിക്കുന്നു. കുടുംബം, മക്കൾ അവരുടെ വിദ്യാഭ്യാസമെല്ലാം മാനേജുമെന്റ് വെച്ചുനീട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിർവഹിക്കേണ്ടതായുമുണ്ട്.

അന്നുണ്ടായ നഴ്‌സുമാരുടെ സമരങ്ങൾക്കുശേഷം പുതിയൊരു സമരമുഖം തുടരാൻ അവർ മടിക്കുന്നു. പലർക്കും ഭീഷണികളും മാനേജുമെന്റിന്റെ മനുഷ്യത്വമില്ലാത്ത പെരുമാറ്റവും മൂലം മാനസികമായ അസ്വസ്ഥകളുമുണ്ടാക്കിയിരുന്നു. ഇറാക്കിൽ നിന്നും മടങ്ങിയെത്തിയ നഴ്‌സുമാരുടെ കണ്ണുനീരിന്റെ കഥകളും അതിലുൾപ്പെടുന്നു. ഇനിയൊരു സമരത്തിന് മുമ്പോട്ടിറങ്ങുവാനുള്ള ആത്മധൈര്യവും അന്നു സമരങ്ങളുടെ മുന്നണിയിൽ നിന്നിരുന്ന നഴ്‌സുമാർക്ക് ഉണ്ടായിരിക്കില്ല. അത് മുതലാക്കി മാനേജ്‌മെന്റ് അവരെ  ചൂഷണം ചെയ്തുകൊണ്ടിരുന്നു.

2013-ൽ നടപ്പാക്കിയ ഉടമ്പടി പ്രകാരം ആറു മണിക്കൂർ ജോലിയും ഒരു നഴ്‌സിന് കൊടുക്കേണ്ട ശരാശരി ശമ്പളവും നിശ്ചയിച്ചിരുന്നു. വ്യവസ്ഥകൾ പാലിക്കാൻ കടപ്പെട്ടവരായ പ്രൈവറ്റ് മാനേജുമെന്റുകൾ പിന്നീട് പുറകോട്ടു മാറുകയായിരുന്നു. ചോദിക്കാനാളില്ലാതെ മാനേജുമെന്റുകൾ ജേതാക്കളായി രോഗികളിൽ നിന്നും വമ്പിച്ച ഫീസും ഈടാക്കി ഭീമമായ ആദായം കൊയ്തുകൊണ്ടിരിക്കുന്നു.  പാവങ്ങളായ രോഗികൾക്ക് പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ ചീകിത്സ നേടാൻപോലും സാധിക്കില്ല. ഒരു കൂലിവേലക്കാരനു ലഭിക്കുന്ന വേതനം പോലും പ്രൊഫഷണൽ ജോലി ചെയ്യുന്ന നഴ്സ്‌മാർക്ക് ലഭിക്കുന്നില്ല. കൂടാതെ ഓരോ ഹോസ്പ്പിറ്റലിലും തൊഴിൽ ചെയ്തു ജീവിക്കുന്ന ഈ കുട്ടികളെ ചൂഷണം ചെയ്യുന്ന ഞെട്ടിക്കുന്ന കഥകളും ദിനംപ്രതി വർത്തമാനകാല സംഭവങ്ങളാണ്. എല്ലാം സഹിച്ചും ക്ഷമിച്ചും നഴ്സ്‌മാർ അവരുടെ സേവനം തുടർന്നു കൊണ്ടിരിക്കുന്നു.

ഹോസ്പ്പിറ്റലുകളിൽ എട്ടു മണിക്കൂർ ജോലിയെന്നാണ് സാധാരണ നിശ്ചയിച്ചിരിക്കുന്നത്.  എന്നാൽ പന്ത്രണ്ടും അതിൽ കൂടുതലും മണിക്കൂറുകൾ ജോലി ചെയ്യേണ്ട സ്‌ഥിതിവിശേഷമാണ് നഴ്‌സുമാർക്കുള്ളത്. അധിക ജോലിക്ക് തുച്ഛമായ കൈനീട്ടം കൊടുത്തെങ്കിലായി. മെഡിക്കൽ ഇൻഷുറൻസും തൊഴിൽ ചെയ്യുന്നവർക്ക് നൽകാറില്ല. പകർച്ച വ്യാധിയുള്ള അസുഖമുള്ളവരെ ശുശ്രുഷിക്കുന്ന മൂലം പലരും രോഗ ബാധിതരാകുകയും ചെയ്യുന്നു. ചീകത്സിക്കാനുള്ള പണവും സ്വന്തമായി കരുതണം.

നഴ്‌സുമാർക്ക് മാസം രണ്ടായിരം രൂപായിൽ താഴെ ശമ്പളം കൊടുക്കുന്ന ഹോസ്പ്പിറ്റലുകളുമുണ്ട്. ഇന്നത്തെ ജീവിത നിലവാരമനുസരിച്ച് ആർക്കും അത്രയും തുച്ഛമായ ശമ്പളംകൊണ്ട് ജീവിക്കാൻ സാധിക്കില്ല. സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനത്തിന്റെ നാലിലൊന്നു പോലും ഭൂരിഭാഗം ഹോസ്പ്പിറ്റലുകളും നഴ്‌സുമാർക്ക് നൽകാറില്ല. ഒരു രോഗിയ്ക്ക് ബില്ല് കൊടുക്കുമ്പോൾ നഴ്‌സിങ്ങ്  ഫീസായി ഒരു ദിവസം രണ്ടായിരം രൂപായ്ക്കു മേൽ രോഗികളെ ഹോസ്പ്പിറ്റലുകൾ  ചാർജ് ചെയ്യാറുണ്ട്. അതിന്റെ ഒരു ദശാംശം പോലും ഒരു നഴ്‌സിന് നൽകാറില്ല.

ഭൂരിഭാഗം നഴ്സുമാരും പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ ജോലിയ്ക്ക് കയറുന്നത് കോൺട്രാക്ട്  വ്യവസ്ഥയിലായിരിക്കും. അതിനുള്ളിൽ ജോലിയിൽനിന്നും പിരിഞ്ഞു പോകാതിരിക്കാനായി അവർക്ക് ബോണ്ടിൽ ഒപ്പിടേണ്ടതായും ഉണ്ട്. ഇടയ്ക്ക് ജോലി നിർത്തേണ്ടി വന്നാൽ ബോണ്ട് പ്രകാരം അമ്പതിനായിരം രൂപയോ അതിൽ കൂടുതലോ മാനേജ്‌മെന്റിന് കൊടുക്കേണ്ടി വരുന്നു. തൊഴിൽ പ്രാവീണ്യമില്ലാത്ത നഴ്‌സസിനെ നിയമിച്ചുകൊണ്ട് പരിചയ സമ്പന്നരായ നഴ്‌സുമാരുടെ ശമ്പളവും മാനേജ്‌മെന്റ് വെട്ടികുറയ്ക്കാറുണ്ട്. അങ്ങനെ രോഗികളുടെ ചീകത്സകളിലും നഴ്‌സുമാരുടെ സേവനങ്ങളിലും ദുരിതമുണ്ടാക്കുന്നു.

പുരുഷന്മാരായ നഴ്സ്‌മാർക്ക് ജോലിയവസരങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും നൽകാറില്ല. കാരണം സ്ത്രീ നഴ്‌സുമാരെ ചൂഷണം ചെയ്യാൻ എളുപ്പമാണ്. അവരെ കൂടുതൽ ചൂഷണം ചെയ്തുകൊണ്ട് കുറഞ്ഞ ശമ്പളം കൊടുത്ത് തൃപ്തിപ്പെടുത്താൻ സാധിക്കും. നിസാര കാര്യത്തിനുപോലും നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറച്ച്  ശിക്ഷിക്കുന്ന വ്യവസ്ഥയാണ് നിലവിലുള്ളത്. ശമ്പളം ഇല്ലാതെ ഡബിൾ ഡ്യൂട്ടിയ്ക്കും നിർബന്ധിക്കും. കൂടാതെ മാനേജുമെന്റിൽ നിന്നും മാനസിക പീഡനം അമിതമായുണ്ടായിരിക്കും.

മൂന്നും നാലും ലക്ഷം രൂപാ മുടക്കിയാണ് പ്രൈവറ്റ് സ്‌കൂളുകളിലും മറ്റുള്ള സംസ്ഥാനങ്ങളിൽ   പോയും നഴ്സ്‌മാർ പഠനം പൂർത്തിയാക്കിയിരിക്കുന്നത്. പഠനം കഴിയുമ്പോൾ അവരുടെമേൽ അമിതമായ ഒരു കടബാധ്യതയുമുണ്ടായിരിക്കും. ബാങ്ക് കടങ്ങൾ സമയാ സമയങ്ങളിൽ തിരിച്ചടക്കേണ്ടിയും വരുന്നു. തുച്ഛമായ ശമ്പളം കാരണം ബാങ്ക് കടങ്ങൾ പലർക്കും മടക്കി അടയ്ക്കാൻ സാധിക്കാതെയും വരുന്നു. ഈ ചെറിയ ശമ്പളത്തിൽ ജീവിക്കാൻ സാധിക്കാത്ത സാഹചര്യംമൂലം അവർ വലിയ പട്ടണങ്ങളിലെ ഹോസ്പ്പിറ്റലുകളിൽ ജോലി തേടുന്നു. അതുമൂലം കൂടുതൽ ചിലവുകളും പലിശ സഹിതം ബാങ്കിലെ കടം വീട്ടാൻ സാധിക്കാതെയും വരുന്നു.

നഴ്‌സസിന് കുറഞ്ഞ വേതനം കൊടുക്കുന്നതിനുപുറമെ തൊഴിൽ പാരിതോഷികമോ, തൊഴിൽദാദാവിൽനിന്നുള്ള ബോണസുകളോ പ്രോവിഡന്റ് ഫണ്ടോ ഗ്രാറ്റിവിറ്റിയോ നൽകാറില്ല. തൊഴിലിന്റെ മാനദണ്ഡമായ നഴ്‌സുമാരുടെ തൊഴിലിനെ മാനേജുമെന്റിലുള്ളവരും ഡോക്ടർമാരും ബഹുമാനിക്കുകയുമില്ല. ചിലപ്പോൾ രോഗികളിൽനിന്നുപോലും അവഗണനകൾ ലഭിക്കാറുണ്ട്. അവരുടെ തൊഴിലിനെ അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും പതിവാണ്. നിസാര തെറ്റുകൾക്ക് പോലും കുറ്റപ്പെടുത്തലുകളുമുണ്ടാവും. പ്രശ്നങ്ങളുമായി നഴ്‌സുമാർ സർക്കാരിന്റെ തൊഴിൽ ഡിപ്പാർട്മെന്റിൽ പരാതി കൊടുത്താലും അർഹമായ പരിഗണനകളും നൽകാറില്ല. അവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ശക്തമായ തൊഴിൽ സംഘടനകളുമില്ല. എന്ത് അനീതികളൂം ഉയർന്ന സ്ഥാനത്തു നിന്നുണ്ടായാലും സഹിച്ചുകൊണ്ടിരിക്കണം. പലപ്പോഴും മനുഷ്യത്വത്തിന്റെ പരിഗണന പോലും നൽകാറില്ല.

സമരങ്ങളോ മറ്റു പ്രതിക്ഷേധങ്ങളോ നഴ്‌സുമാർ നടത്തുമ്പോൾ മാനേജ്‌മെന്റ് അവരെ ഭീക്ഷണിപ്പെടുത്താറുണ്ട്. നിയമപരമായ നടപടികൾ നടത്തുമെന്നും ഭീക്ഷണിപ്പെടുത്തും. വിദ്യാർത്ഥികളായ നഴ്സുമാരെ പകരം ജോലിക്കായി വെക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിലും നഴ്‌സസ് പിന്തിരിയാതെ ശക്തിയായി തന്നെ സമരം തുടരാറുണ്. അതുമൂലം രോഗികൾക്കും ശരിയായ പരിചരണം ലഭിക്കാതെ പോവുന്നു. മാനേജ്‌മെന്റ് അവരുടെ ലാഭം കൊയ്യുന്നതിനെപ്പറ്റി പ്രയാസപ്പെടുവാൻ തുടങ്ങും. അത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്ന പക്ഷം നഴ്‌സസിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജുമെന്റ് തയ്യാറാവാറുണ്ട്. ഐക്യമത്യത്തോടെയുള്ള സമരം കാരണം വിജയങ്ങളും ഉണ്ടാകാറുണ്ട്. സ്റ്റോക്ക് മാർക്കറ്റിനെപ്പറ്റിയും അവർ ആകുലരാകും. 'അപ്പോളോ ഹോസ്പ്പിറ്റലിൽ' സമരം ഉണ്ടായപ്പോൾ അവരുടെ സ്റ്റോക്കിന്റെ വിലയിടിയുകയും സമരം അവസാനിച്ചപ്പോൾ സ്റ്റോക്ക് മാർക്കറ്റിന്റെ പഴയ നിലവാരത്തിൽ നിന്നും ആറു ശതമാനം വർദ്ധിക്കുകയും ചെയ്തു. സമരത്തിൽ പങ്കെടുത്തവരുടെ  ഐക്യമത്യവും ശക്തി പ്രകടനവും കാരണം മാനേജുമെന്റിനു അന്ന് സമരക്കാരുടെ ആവശ്യങ്ങൾ സമ്മതിക്കേണ്ടി വന്നു.

ഉപഭോക്താക്കളെ ആകർഷിക്കാൻ മാർക്കറ്റിങ്ങ് പരസ്യങ്ങൾ എല്ലാ കോർപ്പറേഷനുകളും  ഹോസ്പ്പിറ്റലുകളും നൽകുന്നത് കാണാം. ഹോസ്പ്പിറ്റലുകൾ സേവനമല്ല വെറും വ്യവസായങ്ങളായി അധഃപതിച്ചുവെന്നുള്ളതാണ് വാസ്തവം. വലിയ ഹോസ്പ്പിറ്റലുകൾ പത്രങ്ങളിൽ വൻപരസ്യങ്ങൾ കൊടുക്കാറുണ്ട്. പേരുകേട്ട സിനിമാ താരങ്ങളെ വെച്ചുള്ള സ്ത്രീകളുടെ ആരോഗ്യ സംബന്ധമായ പരസ്യങ്ങളായിരിക്കും കൂടുതലും. രോഗികളും ഡോക്ടർമാരും ചിരിച്ചുകൊണ്ടിരിക്കുന്നതും ഒപ്പം പുഞ്ചിരിക്കുന്ന നഴ്സുമാരും പത്ര പരസ്യങ്ങളിൽ കാണാം. എന്നാൽ ആ പടത്തിന്റെ പുറകിൽ ലാഭമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതേ സമയം നിഷ്കളങ്കരായ നഴ്‌സസിന് കൊടുക്കുന്ന ശമ്പളം വളരെ തുച്ഛവുമാണ്. ഭീമമായ ലാഭവീതം ഹോസ്പ്പിറ്റൽ മുതലാളിമാർ കൊയ്യുകയും ചെയ്യും.

ദിനം പ്രതി നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കുന്നു. വിലപ്പെരുപ്പം വന്നാലും  നഴ്‌സുമാരുടെ വേതനത്തിന് മാറ്റം വരില്ല. രോഗം വന്നാൽ പ്രൈവറ്റ് ഹോസ്പ്പിറ്റലിൽ പോകുന്നുവെങ്കിൽ സമ്പാദ്യം പൂജ്യമാവുകയും ചെയ്യും. സർക്കാർ ഹോസ്പ്പിറ്റലുകളിലെ സേവനങ്ങൾ വളരെ പരിമിതമായതുകൊണ്ടാണ് പ്രൈവറ്റ് ഹോസ്പ്പിറ്റലുകളെ ആശ്രയിക്കുന്നത്.  വാസ്തവത്തിൽ   പ്രൈവറ്റ് ഹോസ്പ്പിറ്റലുകൾ സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യാറുള്ളത്. താമസിക്കാനായി ഒരു ദിവസത്തിലേക്കുള്ള സാധാരണ മുറിക്കുപോലും വാടകയായി അയ്യായിരം രൂപയിൽ കൂടുതൽ ചാർജ് ചെയ്യും.

തൊഴിൽ നിയമം അനുസരിച്ചു നഴ്‌സുമാർക്ക് ആറുമണിക്കൂർ ജോലി ചെയ്‌താൽ മതി. എന്നാൽ സത്യത്തിൽ എല്ലാ ഹോസ്‌പ്പിറ്റലുകളിലും അവർക്ക് നിർബന്ധമായി പന്ത്രണ്ടു മണിക്കൂറുകൾ ജോലി ചെയ്യേണ്ടതായുണ്ട്. ഡോക്ടർമാർക്കും മറ്റു തൊഴിൽ ചെയ്യുന്നവർക്കും വിശ്രമമുണ്ട്. നഴ്‌സുമാർ ഒരിക്കലും വിശ്രമിക്കാൻ പാടില്ല. വിശ്രമിച്ചാൽ മുകളിലുള്ള അധികാരികളുടെ ശകാരവർഷങ്ങളും ഉണ്ടാകും. രാത്രി മുഴുവൻ ഉറക്കമിളച്ചു രോഗികൾക്കൊപ്പമുണ്ടാകണം. രോഗികളുടെ മലമൂത്രങ്ങളും എടുക്കണം. അവരെ കുളിപ്പിക്കണം. അവരുടെ വസ്ത്രങ്ങൾ മാറ്റികൊടുക്കണം. ഭക്ഷണം സ്പൂണുകൊണ്ട് വായിൽ കൊടുക്കണം. ചെറിയ തെറ്റുകൾ കണ്ടാലും നഴ്‌സുകളുടെ തൊഴിൽ റിക്കോർഡുകളിൽ കറുത്ത വര വീഴുകയും ചെയ്യും. ഇഷ്ടപ്പെടാത്ത ഒരു രോഗി നഴ്‌സിനെപ്പറ്റി പരാതി പറഞ്ഞാലും മതി അവരുടെ തൊഴിലിനെ ബാധിക്കാൻ. ചെയ്യുന്ന ജോലിക്ക് തുല്യമായ വേതനവും നൽകില്ല. ഇവരുടെ ദയനീയ അവസ്ഥകളെ അന്വേഷിക്കാൻ ഒരു സർക്കാരും  തയ്യാറാവുകയുമില്ല. മാനേജമെന്റിനു സർക്കാരുകളുമായി പിടിപാടുകൾ ഉള്ളതുകൊണ്ട് എല്ലാ പ്രശ്നങ്ങളും സർക്കാരിന്റെ ചുവപ്പുനാടയിൽ ഒതുങ്ങിക്കൊള്ളുകയും ചെയ്യും. മാലാഖമാരെന്നു സുന്ദര പദങ്ങളിൽ അവർ അറിയപ്പെടുന്നുവെങ്കിലും ഒരു അടിമയെപ്പോലെ അവർ ഹോസ്‌പ്പിറ്റലുകളിൽ ജോലി ചെയ്യണമെന്നുള്ളതാണ് സത്യം. അവർക്കുവേണ്ടി ശബ്ദിക്കാൻ ഒരു മനുഷ്യാവകാശ കമ്മീഷനും നാളിതുവരെ മുമ്പോട്ട് വന്നിട്ടില്ല.

ഗർഭിണികളായ നഴ്സുമാരും രാത്രിയും പകലുമില്ലാതെ ജോലി ചെയ്യണം. മറ്റെല്ലാ തൊഴിൽ മേഖലകളിലും ശക്തമായ യൂണിയനുകളുണ്ട്. അവകാശങ്ങൾ കാലാകാലമായി അവർ നേടിയെടുക്കുകയും ചെയ്യും. പക്ഷെ ജീവിക്കാൻ മല്ലിടുന്ന ഇവർക്കുവേണ്ടി വാദിക്കാൻ ആരുമില്ല. മാറി മാറി വന്നിരുന്ന  സർക്കാരുകളും നഴ്‌സുമാരുടെ ശബ്ദം ശ്രവിക്കാൻ തയ്യാറായിട്ടില്ല. ഇവരുടെ കണ്ണുനീരിന്റെ കഥകൾ ഉത്തരവാദിത്വപ്പെട്ടവർക്ക്  അറിയുകയും വേണ്ട.

ഓരോ വർഷവും സർക്കാർ, ആരോഗ്യ പരിപാലനത്തിനായുള്ള വ്യവസായങ്ങൾക്ക് നികുതിയിളവുകൾ നൽകാറുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ നികുതി കൊടുക്കേണ്ടതില്ല. മരുന്നുകൾക്കും ഇറക്കുമതിയിൽ നികുതിയില്ല. പക്ഷെ അത്തരം ഇളവുകളെല്ലാം വൻകിട കമ്പനികൾക്കെ ഉപകാരപ്രദമാവുകയുള്ളൂ. സാധാരണക്കാർക്ക് വൻകിട വ്യവസായങ്ങൾക്ക് നൽകുന്ന നികുതിയിളവുകൾ കൊണ്ട് യാതൊരു ഗുണവുമില്ല. ആനുകൂല്യങ്ങൾ   ആതുര സേവന രംഗത്തു പ്രവർത്തിക്കുന്നവർക്കായി നൽകാൻ സർക്കാരുകൾ തയ്യാറാവുകയുമില്ല.

നഴ്‌സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രൈവറ്റ് ഹോസ്പ്പിറ്റലുകളുടെ പരിഷ്‌ക്കാരങ്ങൾ കൊണ്ട് പ്രയോജനമുണ്ടാവില്ല. ഇന്ത്യ മുഴുവനായുള്ള ഏകീകൃത ആരോഗ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കിയിട്ടുമില്ല. അമിതലാഭം കൊയ്യുന്ന പ്രൈവറ്റ് ഹോസ്പ്പിറ്റലുകൾ ദേശവൽക്കരിക്കുകയാണെങ്കിൽ ആരോഗ്യ മേഖലകൾ കൂടുതൽ സുരക്ഷിതവും സാധാരണക്കാർക്ക് ഗുണപ്രദവുമായിരിക്കും. പ്രൈവറ്റ് ഹോസ്പ്പിറ്റലുകളുടെ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നുവെങ്കിൽ നഴ്‌സുമാരുടെ ജീവിതനിലവാരവും ഉയർത്താൻ സാധിക്കും. രാജ്യത്തിലെ സാധാരണക്കാർക്കും ആരോഗ്യപരമായ പരിപാലനം ലഭിക്കാനും അത് സാഹചര്യം ഒരുക്കുകയും ചെയ്യും.

തൊഴിൽ നിയമങ്ങൾ എല്ലാ നഴ്‌സുകൾക്കും ബാധകമാക്കണം. ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കണം. നഴ്‌സുമാരുടെ സ്‌കൂൾ സർട്ടിഫിക്കറ്റുകളും പരിശീലന സർട്ടിഫിക്കറ്റുകളും തടഞ്ഞു വെക്കുന്ന സ്ഥാപനങ്ങളെയും ഹോസ്പിറ്റലുകളെയും നിയമത്തിന്റെ മുമ്പിൽ ശിക്ഷിക്കണം. ജോലിയിൽ നിന്ന് രാജി വെക്കേണ്ടി വരുന്നത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. അതിനെ തടയാൻ ഒരു തൊഴിലുടമയ്ക്ക് അവകാശമില്ല. ഡോക്ടർമാരുടെയും മാനേജമെന്റിയും പീഡനം അവസാനിപ്പിക്കണം. നഴ്‌സിന്റെ തൊഴിലും ഡോക്ടറിന്റെ തൊഴിലിനെപ്പോലെതന്നെ അന്തസുള്ളതെന്നും മനസിലാക്കണം. അമേരിക്കയിലും പടിഞ്ഞാറൻ രാജ്യങ്ങളിലും ഒരു നഴ്‌സിംഗ്‌ തൊഴിലിനു അർഹമായ അന്തസ് കല്പിച്ചിട്ടുണ്ട്. നഴ്‌സസിന്റെ താൽക്കാലിക കോൺട്രാക്ട് ജോലി അവസാനിപ്പിച്ച് അവർക്ക് ജോലിയിൽ സ്ഥിരത നൽകണം. നിയമനങ്ങളിലും മറ്റും നടക്കുന്ന അഴിമതികളും ബ്യുറോക്രസിയും അവസാനിപ്പിക്കണം.

ദേശീയ നിലവാരത്തിൽ എല്ലാ നഴ്സുമാരും സമരം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം അത്രയ്ക്ക് ചൂഷണമാണ് ഇന്ത്യയിലുള്ള എല്ലാ പ്രൈവറ്റ് സ്ഥാപനങ്ങളും അവരോടു ചെയ്യുന്നത്.  നഴ്‌സസിനും തൊഴിൽ നിയമം അനുസരിച്ചുള്ള ശമ്പളം പ്രാബല്യത്തിൽ വരുത്തണം. സുപ്രീം കോടതി വിധിച്ചിരിക്കുന്ന ശമ്പള പരിഷ്‌ക്കാരവും നടപ്പിൽ വരുത്തണം. ജീവിത നിലവാരമനുസരിച്ചുള്ള ശമ്പള പരിഷ്ക്കരണവും വേണം. അതനുസരിച്ചുള്ള ശമ്പള വർദ്ധനവും കാലാകാലങ്ങളിൽ ആവശ്യവുമാണ്. ഹോസ്പ്പിറ്റലുകൾ ഉണ്ടാക്കുന്ന അമിത ലാഭത്തിന്റെ വീതം തൊഴിൽ ചെയ്യുന്നവർക്കും കൊടുക്കേണ്ട വ്യവസ്ഥയുമുണ്ടാക്കണം. എട്ടു മണിക്കൂർ ജോലി കൂടാതെ പ്രവർത്തന സമയം കൂട്ടിയാൽ അതിനുള്ള അർഹമായ വേതനവും നൽകണം. വർഷത്തിൽ അവധിയും ജോലി ചെയ്യാനുള്ള നല്ല സാഹചര്യങ്ങളും സൃഷ്ടിക്കണം. ശുശ്രുഷകൾക്കായി നഴ്‌സും രോഗികളും തമ്മിലുള്ള എണ്ണങ്ങളുടെ അനുപാതവും നിശ്ചയിക്കണം. ഹോസ്പ്പിറ്റൽ മാനേജമെന്റ് എല്ലാ നഴ്‌സുകൾക്കും ശമ്പളം കൂടാതെ ഹെൽത്ത് ഇൻഷുറൻസും നൽകണം.

പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ നടത്തുന്ന ചൂഷണങ്ങൾക്കെതിരെ പരിഷ്കൃത രാജ്യങ്ങളിൽ കാണുന്നപോലെ ഒരു ഏകീകൃത സിവിൽ നയം ഭാരതത്തിൽ നടപ്പാക്കിയിട്ടില്ല. ഹോസ്പ്പിറ്റലുകൾ പ്രൈവറ്റ് നിയന്ത്രണങ്ങളിൽനിന്നും വേർതിരിച്ച്‌ സർക്കാരിന്റെ നിയന്ത്രണത്തിൽ വരുത്തേണ്ട ഒരു സംവിധാനവും നടപ്പാക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം നഴ്‌സുമാരുടെ മീതെ ചൂഷണം തുടർന്നുകൊണ്ടിരിക്കും. ദേശീയ അടിസ്ഥാനത്തിൽ പ്രൈവറ്റ് ഹോസ്പ്പിറ്റലുകളെ ദേശവൽക്കരിക്കേണ്ട ആവശ്യവും വന്നു ചേരുന്നു. അങ്ങനെയെങ്കിൽ ഇന്ന് കോർപ്പറേറ്റുകൾ നേടുന്ന അമിതലാഭം സർക്കാരിന്റെ ഖജനാവിൽ നിക്ഷേപിക്കാൻ സാധിക്കുമായിരുന്നു. ഇന്നത്തെ വ്യവസ്ഥിതിയിൽ ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും രോഗം വന്നാൽ ചീകത്സിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇത്തരം ചൂഷകരായ കോർപ്പറേറ്റ് വ്യവസായികളെ മൂക്കു കയറിടുന്ന പ്രത്യേക നിയമസംഹിതകളും സ്വാഗതാർഹമായിരിക്കും.

എന്തുകൊണ്ടാണ് ഇവരെ ഭൂമിയിലെ മാലാഖമാരെന്നു വിളിക്കുന്നത്? ഒരു കുഞ്ഞു ജനിക്കുമ്പോഴും ഒരാൾ മരിക്കുമ്പോഴും ഒരു നഴ്സ് മാലാഖയുടെ രൂപത്തിലാണ് അവിടെ നിൽക്കുന്നത്. അഭിമാനത്തോടെയാണ് നിത്യം വേദനിക്കുന്ന രോഗികളുടെ സമീപത്ത് അവരെത്തുന്നത്. ഇന്നേ ദിവസം ആരുടെ ജീവിതമാണ് തനിക്കു രക്ഷിക്കാനുള്ളതെന്നും ചിന്തിക്കും. താൻ മൂലം ഇന്നും ആരോ അവർക്കുവേണ്ടി കാത്തിരിക്കുന്നു. അവർമൂലം ഇന്നും ഒരാൾ ജീവിച്ചിരിക്കുന്നു. രക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ ചിലപ്പോൾ വിങ്ങിപ്പൊട്ടി കരയും. മരണത്തിന്റെ വിളി വരുമ്പോൾ നിസഹായയായി അവർ മരിക്കുന്നവരെ നോക്കി നിൽക്കും. ഒരു കുഞ്ഞു ജനിക്കുമ്പോൾ അതിന്റെ ആദ്യ ശ്വാസവും  പരിചരിക്കുന്ന നഴ്‌സിനെ നോക്കിയായിരിക്കും. ഒരു പക്ഷെ ജീവിതം അവസാനിക്കുന്ന വൃദ്ധനായ ഒരു മനുഷ്യൻ കണ്ണടയ്ക്കുന്നതും അവരെ നോക്കിയായിരിക്കും. മരിക്കാൻ പോവുന്ന അയാളുടെ കണ്ണുനീരും ഒപ്പിക്കൊടുക്കും. വേദനകളിലും അവർ സഹായിക്കും. കൈകളിൽ പിടിച്ചുകൊണ്ടു ശക്തി നൽകും. ഉറച്ച ഒരു മനസിന്റെ ഉടമയാണവർ. കാരണം അവർ ഒരു നഴ്സാണ്.







'ചര്‍ച്ച് ആക്ട്' ക്രൈസ്തവരെ തകര്‍ക്കാനോ? IV

ജോര്‍ജ് മൂലേച്ചാലില്‍, Mobile No: 9497088904

(സത്യജ്വാല ജൂണ്‍ 2017, എഡിറ്റോറിയല്‍)

നിര്‍ദ്ദിഷ്ട ബില്ലിനെക്കുറിച്ചു പഠിച്ച് അടുത്ത പാസ്റ്ററല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണമെന്ന് ഉദ്‌ബോധിപ്പിച്ച രൂപതാനേതൃത്വം വിശ്വാസിസമൂഹത്തിന് അതിനവസരം നല്‍കാതെ അവര്‍ക്കുമുമ്പില്‍ 'ചര്‍ച്ച് ആക്ടി'നെ തെറ്റിദ്ധരിപ്പിച്ചും വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനിച്ചും, അതിനെതിരെ നുണപ്രസ്താവനകള്‍ നടത്തിയും അവതരിപ്പിച്ചുവെന്നതും, ന്യൂനപക്ഷമതവികാരം ആളിക്കത്തിച്ച് കലാപത്തിന് ആഹ്വാനംനടത്തിയെന്നതും ഇക്കാര്യത്തില്‍ അവര്‍ക്കുള്ള ആത്മവിശ്വാസക്കുറവ് തുറന്നുകാട്ടാന്‍ പോരുന്നതാണ്.
ബൗദ്ധികസത്യസന്ധത അല്പമെങ്കിലുമുണ്ടായിരുന്നെങ്കില്‍, ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍ദ്ദിഷ്ട ചര്‍ച്ച് ബില്ലിനെ അനുകൂലിക്കുമായിരുന്നു. കാരണം, അദ്ദേഹം എഴുതിയ 'Law of St.Thomas' എന്ന ഗവേഷണഗ്രന്ഥത്തില്‍ കേരള ക്രൈസ്തവരുടെ സഭാഭരണസമ്പ്രദായത്തെപ്പറ്റി വിവരിച്ചിട്ടുള്ള അതേ മാതൃകതന്നെയാണ് 'ചര്‍ച്ച് ആക്ടി'ലും അവലംബിച്ചിരിക്കുന്നത്. മാര്‍ ആന്‍ഡ്രൂസ് താഴത്ത് തന്റെ ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുന്നു: ''സഭയുടെ ഭരണം നടത്തിയിരുന്നത് 'യോഗം' എന്നറിയപ്പെട്ടിരുന്ന മാര്‍ത്തോമ്മാ ക്രൈസ്തവരുടെ സംഘമായിരുന്നു. മൂന്നുതരം യോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇടവകയോഗം, പ്രാദേശികയോഗം, പൊതുയോഗം (മലബാര്‍/മലങ്കരസഭയുടെ മഹായോഗം അഥവാ പൊതുയോഗം, അല്ലെങ്കില്‍ പള്ളിയോഗം)'' (Law of Thomas Page: 41-42, സ്വന്തം തര്‍ജ്ജമ).
നിര്‍ദ്ദിഷ്ട ചര്‍ച്ച് ബില്‍ വിഭാവനം ചെയ്തിരിക്കുന്നതും ഇതേ മാതൃകയില്‍ മൂന്നു തട്ടുകളിലുള്ള യോഗസമ്പ്രദായമാണെന്ന് അതു പഠിക്കുന്ന ആര്‍ക്കും മനസ്സിലാവും. ചുരുക്കത്തില്‍, കേരള ക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യമായ 'മാര്‍ത്തോമ്മായുടെ നിയമ'ത്തിന്റെ കാലാനുസൃതമായ പുനരാവിഷ്‌ക്കരണംമാത്രമാണ് നിര്‍ദ്ദിഷ്ട ചര്‍ച്ച് ബില്‍. ഇക്കാര്യം, മുമ്പ് ഉദ്ധരിച്ചിട്ടുള്ള അതിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളില്‍ത്തന്നെ സൂചിപ്പിച്ചിട്ടുള്ളതുമാണ്. ഈ സഭയുടെ പരമ്പരാഗത പള്ളിഭരണസമ്പ്രദായത്തെ ഭരണഘടനാപരമായി അംഗീകരിക്കുന്നതിലാണോ, ഒരു ആധികാരികനിയമത്തിന്റെ പദവി നല്‍കി അതിനെ ആദരിക്കുന്നതിലാണോ, ആ സമ്പ്രദായത്തിന്റെ വക്താവായിരുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇപ്പോള്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നത്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ സഹകാരികളും ഗൂഢാലോചനനടത്തി രൂപംകൊടുത്തതാണ് നിര്‍ദ്ദിഷ്ട ചര്‍ച്ച്ബില്‍ എന്ന വാദം, 'മാര്‍ത്തോമ്മായുടെ നിയമ'ത്തിന്റെ പൈതൃകംകൂടി കമ്മ്യൂണിസ്റ്റുകാരുടെ നേട്ടമാക്കി മാറ്റുന്നതിനു തുല്യമാണെന്ന് അദ്ദേഹം അറിയുന്നുണ്ടോ എന്തോ? താന്‍ ഉയര്‍ത്തിക്കാട്ടിയ 'മാര്‍ത്തോമ്മായുടെ നിയമം' എന്ന സഭാപാരമ്പര്യത്തോട് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍, 'ചര്‍ച്ച് ആക്ട്' പാസാകുന്നതിനു മുമ്പുതന്നെ തൃശൂര്‍ അതിരൂപതയില്‍ അധികാരമുള്ള പള്ളിയോഗഭരണസമ്പ്രദായം അദ്ദേഹം വ്യവസ്ഥാപിക്കുമായിരുന്നു. 'മാര്‍ത്തോമ്മാനിയമം മഹാശ്ചര്യം! എനിക്കും കിട്ടണം ഡോക്ടറേറ്റ്' എന്നതായിരുന്നെന്നു തോന്നുന്നു അദ്ദേഹത്തിന്റെ പോളിസി. ഡോക്ടറേറ്റ് കിട്ടി, മെത്രാനായി, തൃശൂര്‍ രൂപതാരാജാവായി! ഈ രാജവാഴ്ചയ്ക്കു തടസ്സമായി ഇനി ആരും 'മാര്‍ത്തോമ്മായുടെ നിയമ'മെന്നും 'ചര്‍ച്ച് ആക്‌ടെ'ന്നും പറഞ്ഞ് വരരുത്; വന്നാല്‍ തകര്‍ത്തുകളയും എന്നതാണ് അദ്ദേഹത്തിന്റെ (എല്ലാ മെത്രാന്മാരുടെയും) നിലപാട്. അതുകൊണ്ടാണ്, ''ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട കേരളന്യൂനപക്ഷ കമ്മീഷന്‍തന്നെ, ക്രൈസ്തവരെമാത്രം തിരഞ്ഞുപിടിച്ച് അവരെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്'' എന്നും ''ശക്തമായി നേരിടും'' എന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണമെന്നാല്‍, ന്യൂനപക്ഷസമുദായത്തിലെ അതിന്യൂനപക്ഷമായ മെത്രാന്മാരുടെ സംരക്ഷണമെന്നാണെന്നുതോന്നുന്നു, ഇദ്ദേഹം ധരിച്ചുവച്ചിരിക്കുന്നത്! ക്രൈസ്തവരെ സംബന്ധിച്ച് ഇന്നത്തെ അവസ്ഥയില്‍ ന്യൂനപക്ഷസംരക്ഷണമെന്നാല്‍, മെത്രാന്മാരില്‍നിന്നും വികാരിമാരില്‍നിന്നുമുള്ള സമുദായത്തിന്റെ സംരക്ഷണമാണ്. അതുകൊണ്ടുതന്നെ, 'ചര്‍ച്ച് ആക്ട്' പൊടിതട്ടിയെടുക്കാനുള്ള കേരള ന്യൂനപക്ഷകമ്മീഷന്റെ പരിശ്രമത്തെ അങ്ങേയറ്റം ശ്ലാഘനീയമായിമാത്രമേ വിശ്വാസിസമൂഹത്തിനു കാണാനാകൂ.
മെത്രാന്മാരുടെയും അവരുടെ പിണിയാളുകളുടെയും ഭീഷണികള്‍ക്കും ആക്രോശങ്ങള്‍ക്കും വഴിപ്പെടാതെ ധീരമായി മുന്നോട്ടുപോകാന്‍ കേരള ന്യൂനപക്ഷ കമ്മീഷനംഗങ്ങള്‍ക്കു കഴിയട്ടെ! 'നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍' എന്നു പറയാന്‍ ഇവിടുത്തെ ക്രൈസ്തവസമൂഹത്തിനും കഴിയട്ടെ! ഒപ്പം, തങ്ങളുടെ നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ മാറ്റിവച്ച് കാര്യങ്ങളെ സത്യസന്ധമായും വസ്തുനിഷ്ഠമായും നോക്കിക്കാണാനും അംഗീകരിക്കാനുമാവശ്യമായ ദൈവകൃപ നമ്മുടെ മെത്രാന്മാര്‍ക്കു ലഭ്യമാകുകയും ചെയ്യട്ടെ!

(അവസാനിച്ചു)
NB

ഈ ലേഖനത്തിന്റെ പൂര്‍ണരൂപവും ചര്‍ച്ച് ആക്ട് സംബന്ധിച്ച നിരവധിലേഖനങ്ങളും അടങ്ങുന്ന സത്യജ്വാല മാസികയുടെ 2017 ജൂണ്‍ ലക്കം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തു വായിക്കാന്‍ http://almayasabdam.com/sathyajvala/sathyajvala-2/

Wednesday, June 21, 2017

'ചര്‍ച്ച് ആക്ട്' ക്രൈസ്തവരെ തകര്‍ക്കാനോ? III

ജോര്‍ജ് മൂലേച്ചാലില്‍, Mobil No: 9497088904

e-mail: geomoole@gmail.com, 

(സത്യജ്വാല ജൂണ്‍ 2017, എഡിറ്റോറിയല്‍)

'ചര്‍ച്ച് ബില്ലി'ല്‍ 'ക്രിസ്ത്യാനി'യെ ''യേശുക്രിസ്തുവിനെ ദൈവവും രക്ഷകനുമായി വിശ്വസിക്കുന്ന വ്യക്തി ക്രിസ്ത്യാനിയാകുന്നു'' എന്നാണു നിര്‍വ്വചിച്ചിട്ടുള്ളതെന്നും, മാമ്മോദീസാ മുങ്ങണമെന്നുപോലും ബില്ലില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും, ക്രൈസ്തവനെന്നു സ്വയം പ്രഖ്യാപനംനടത്തി ആര്‍ക്കുവേണമെങ്കിലും സഭാംഗമാകാം എന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുമെന്നും KCBC പ്രസിഡന്റ് ആരോപിക്കുന്നുണ്ട്. ഇവിടെ ചോദിക്കാനുള്ളത്, നിര്‍ദ്ദിഷ്ട 'ചര്‍ച്ച് ബില്‍' ഗവണ്‍മെന്റിനു സമര്‍പ്പിച്ചിട്ട് 8 വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ട്, മാമ്മോദീസാ മുങ്ങുകയെന്നതുകൂടി 'ക്രിസ്ത്യാനി'യുടെ നിര്‍വ്വചനത്തിലുള്‍പ്പെടുത്തണമെന്ന തിരുത്തല്‍നിര്‍ദ്ദേശം കേരളത്തിലെ ഒരു മെത്രാന്‍പോലും ഗവണ്‍മെണ്ടിനു നല്‍കിയില്ല എന്നാണ്. ഗവണ്‍മെണ്ടിനു നല്‍കിയിരിക്കുന്നത് ബില്ലിന്റെ നക്കല്‍ മാത്രമാണ്. അതില്‍ എന്തെങ്കിലും അവ്യക്തതകളോ അപൂര്‍ണതകളോ ഉള്ളതായി തോന്നുന്ന ആര്‍ക്കും തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഇനിയും അവസരമുണ്ട്.
അതിനൊന്നും മിനക്കെടാതെ, 'വിജാതീയം' എന്ന് യേശു വിശേഷിപ്പിച്ചതും ചില കാനോന്‍ നിയമവകുപ്പുകളിലൂടെ കത്തോലിക്കാസഭ തുടരുന്നതുമായ റോമന്‍ സാമ്രാജ്യത്വ അധികാരഘടനയുടെ രാജകീയാധികാരസുഖം തുടര്‍ന്നും ആസ്വദിക്കണമെന്ന നിലപാടിലാണു മെത്രാന്മാര്‍. അതിനലോസരമുണ്ടാക്കുന്ന എന്തിനെയും, മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശത്തിനും എതിരെന്നു പറഞ്ഞും, ഏറാന്‍മൂളി സംഘടനകളെയുണ്ടാക്കി വിശ്വാസസംരക്ഷണത്തിനെന്ന മട്ടില്‍ ചാവേറുകളാക്കി മുന്നില്‍ നിര്‍ത്തിയും ചെറുക്കുകയെന്ന നയമാണ് മെത്രാന്മാര്‍ എന്നും സ്വീകരിച്ചുപോരുന്നത്. അന്ധവിശ്വാസം പെരുപ്പിക്കുന്ന നൂറായിരം ആചാരാനുഷ്ഠാനങ്ങളിലൂടെ ശരി-തെറ്റുകള്‍ തിരിച്ചറിയാനാകാത്തവിധം മനുഷ്യരെ അന്ധരാക്കി തങ്ങളുടെ ഏതാവശ്യത്തിനുപിന്നിലും അവരെ അണിനിരത്താനാകുമെന്ന ധാരണയിലാണ് അവരിന്നും. 'ചര്‍ച്ച് ആക്ടു'മായി ബന്ധപ്പെട്ട് അവരിപ്പോള്‍ ഒരു രണ്ടാം വിമോചനസമരം സ്വപ്നം കാണുന്നു. 'കത്തോലിക്കാ കോണ്‍ഗ്രസി'നെയും മറ്റ് ഏറാന്‍മൂളി ഭക്തസംഘടനകളെയും ഉപയോഗിച്ച് ലക്ഷ്യംനേടാനാകുമെന്നാണവരുടെ കണക്കുകൂട്ടല്‍.
അപ്രകാരമൊരു രണ്ടാം വിമോചനസമരം സംബന്ധിച്ച പേടിസ്വപ്നം കേരളത്തിലെ ഇടതുപക്ഷത്തിനുമുണ്ട്. അല്ലായിരുന്നെങ്കില്‍, 2009-ല്‍ത്തന്നെ 'ചര്‍ച്ച് ആക്ട്' പാസ്സാകുമായിരുന്നു. മെത്രാന്‍പേടിയില്ലായിരുന്നെങ്കില്‍ തുടര്‍ന്നുവന്ന വലതുപക്ഷ ഗവണ്‍മെണ്ടും അതു പാസ്സാക്കുമായിരുന്നു. ചര്‍ച്ച് ആക്ട് നടപ്പാക്കുക എന്ന ആവശ്യവുമായി 'കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍' മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ 'നിങ്ങളെന്നെ ഈ കസേരയിലിരിക്കാന്‍ സമ്മതിക്കുകയില്ല, അല്ലേ?' എന്നുള്ള അദ്ദേഹത്തിന്റെ മറുപടിതന്നെ ഈ മെത്രാന്‍പേടിക്കു തെളിവാണ്. ഇന്ത്യയിലെ ക്രൈസ്തവരുടെ മതസ്വത്തുക്കളും സ്ഥാപനങ്ങളും ഒരു വിദേശമതനിയമപ്രകാരം ഭരിക്കപ്പെടുന്നത് ഭരണഘടനാലംഘനമാണെന്നും, മറ്റു മതസ്ഥര്‍ക്കുവേണ്ടി നിയമനിര്‍മ്മാണം നടത്തിയതുപോലെ ഇന്ത്യയിലെ ക്രൈസ്തവര്‍ക്കുവേണ്ടിക്കൂടി നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ടെന്നും, അങ്ങനെ ചെയ്യാതിരിക്കുന്നത് മതവിവേചനമാണെന്നും ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അറിയാം. നിശ്ചയദാര്‍ഢ്യത്തോടെ അതിനായി മുന്നോട്ടുനീങ്ങാനാവാത്തവിധം എല്ലാവരെയും മെത്രാന്‍പേടി ബാധിച്ചിരിക്കുന്നുവെന്നുമാത്രം!
കഴിഞ്ഞ 8 വര്‍ഷമായി, കേരളത്തിലെ സ്വതന്ത്രക്രൈസ്തവസംഘടനകളും പ്രസ്ഥാനങ്ങളും 'ചര്‍ച്ച് ആക്ട്' നടപ്പാക്കിക്കിട്ടാന്‍വേണ്ടിയുള്ള പ്രചാരണപരിപാടികളിലും പ്രക്ഷോഭണങ്ങളിലുമാണ്. എന്താണ് 'ചര്‍ച്ച് ആക്ട്' എന്ന് യാഥാസ്ഥിതികരായ പള്ളിഭക്തര്‍ക്കുപോലും ഇന്ന് ഒരുവിധം അറിവുണ്ട്. തങ്ങളുടേതായിരുന്ന പള്ളിസ്വത്തുക്കളും സ്ഥാപനങ്ങളും കാനോന്‍നിയമത്തിലൂടെ ഇന്ന് മെത്രാന്റേതായിക്കഴിഞ്ഞുവെന്നും, അദ്ദേഹം നിയോഗിക്കുന്ന വികാരിയാണ് ഇടവകസ്വത്തുക്കളുടെ ഭരണാധികാരിയെന്നും, പള്ളിയോഗത്തിനും കമ്മിറ്റിക്കും ഉപദേശാധികാരംമാത്രമേ ഉള്ളൂവെന്നും, സഭയില്‍ വിശ്വാസികള്‍ക്ക് പുല്ലുവിലയേ കല്പിക്കപ്പെട്ടിട്ടുള്ളൂ എന്നും എല്ലാവര്‍ക്കും ഇന്നറിയാം. ഇടവകയുടെ സ്ഥലം ഇടവകക്കാരറിയാതെ ആര്‍ക്കെങ്കിലുമൊക്കെ എഴുതിക്കൊടുക്കാന്‍പോലും നിലവിലുള്ള വിദേശകാനോന്‍നിയമം മെത്രാന്മാര്‍ക്ക് അധികാരം നല്‍കുന്നുവെന്ന് കോട്ടപ്പുറം രൂപതയിലെ കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് പള്ളിയുടെ സ്വത്തുവകകള്‍ മെത്രാന്‍ ഇടവകക്കാരറിയാതെ OSJ വൈദികര്‍ക്ക് എഴുതിക്കൊടുത്ത സംഭവത്തിലൂടെ 
എല്ലാവര്‍ക്കും അടുത്തകാലത്തു ബോധ്യമാവുകയും ചെയ്തു. അതിനെതിരെ ഇടവകക്കാര്‍ ഒന്നടങ്കം മാസങ്ങള്‍ നീണ്ട സമരം നടത്തിയിട്ടും ഫലം കണ്ടില്ല എന്നതില്‍നിന്ന് നിലവിലുള്ള കാനോന്‍നിയമസംവിധാനത്തിന്‍കീഴില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ക്കു നിഷേധിക്കപ്പെടുന്നുണ്ടെന്നു തെളിയുകയും ചെയ്തിരിക്കുന്നു. ഓരോ ഇടവകക്കാര്‍ക്കും വ്യത്യസ്ത അനുഭവങ്ങളിലൂടെ ഇക്കാര്യം വ്യക്തമായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. അതിനനുസൃതമായി, 'ചര്‍ച്ച് ആക്ടി'നോടുള്ള അനുഭാവം പൊതുവേ വളര്‍ന്നു വരുന്നുമുണ്ട്.
അതുകൊണ്ട്, മെത്രാന്മാരുടെ വിമോചനസമരസ്വപ്നം സാക്ഷാത്കരിക്കാനാവശ്യമായ ജനപിന്തുണ അവര്‍ക്കു കിട്ടാന്‍ പോകുന്നില്ലതന്നെ. തങ്ങളുടേതായിരുന്ന സ്‌കൂളുകള്‍ ആദ്യത്തെ വിമോചനസമരം കഴിഞ്ഞപ്പോള്‍ മെത്രാന്മാരുടേതായിത്തീര്‍ന്ന അനുഭവംകൊണ്ടുതന്നെ, അത്തരമൊരു മഠയത്തരത്തിന് നിന്നുകൊടുക്കാന്‍ ഇനിയൊരിക്കലും കേരളത്തിലെ വിശ്വാസിസമൂഹം തയ്യാറാവുകയില്ല.

എങ്കിലും, തങ്ങളുടെ 'പല്ലിനുശൗര്യം' ഇന്നും 'പണ്ടേപ്പോലെ ഫലിക്കു'മെന്നു കാണിക്കുവാനുള്ള പെടാപ്പാടിലാണു മെത്രാന്മാര്‍. പക്ഷേ, അതിനുള്ള ആത്മവിശ്വാസം അവര്‍ക്കില്ലെന്നതിന് ഏറ്റവും വലിയ തെളിവ്, തൃശൂര്‍-ഇരിഞ്ഞാലക്കുട രൂപതാ മുഖപത്രങ്ങള്‍തന്നെയാണ്. ആത്മവിശ്വാസമുണ്ടായിരുന്നെങ്കില്‍, ഏപ്രില്‍ ലക്കം 'കത്തോലിക്കാസഭ'യില്‍ വാഗ്ദാനം ചെയ്തിരുന്നപ്രകാരം, നിര്‍ദ്ദിഷ്ട ചര്‍ച്ച് ബില്ലിന്റെ പൂര്‍ണരൂപം മെയ് ലക്കത്തില്‍ പ്രസിദ്ധീകരിക്കുമായിരുന്നു. 
(തുടരും)

Tuesday, June 20, 2017

'ചര്‍ച്ച് ആക്ട്' ക്രൈസ്തവരെ തകര്‍ക്കാനോ? II

ജോര്‍ജ് മൂലേച്ചാലില്‍

e-mail: geomoole@gmail.com, Mobil No: 9497088904

(സത്യജ്വാല ജൂണ്‍ 2017, എഡിറ്റോറിയല്‍)

2. അവകാശനിഷേധം (Disclaimer)
സഭകളുടെ വിശ്വാസവും ദൈവശാസ്ത്രവും സംബന്ധിച്ച പഠനങ്ങളെയും പാരമ്പര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയുംപറ്റിയുള്ള കാര്യങ്ങളില്‍ ഇടപെടാനോ അഭിപ്രായം രൂപീകരിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ ഈ ബില്ലിന് ഉദ്ദേശ്യമില്ല'' (സ്വന്തം തര്‍ജ്ജമ).
നിര്‍ദ്ദിഷ്ട ട്രസ്റ്റ് ബില്‍ അനുസരിച്ച്:
1.  ഓരോ ഇടവകയിലെയും 18 വയസ്സിനുമേലുള്ള എല്ലാ സ്ത്രീ പുരുഷന്മാരും ഇടവക ട്രസ്റ്റ് അസംബ്ലി (ഇടവക പൊതുയോഗം) അംഗങ്ങളാണ്. അവരാണ്, അവര്‍ തിരഞ്ഞെടുക്കുന്ന  ട്രസ്റ്റ്  കമ്മിറ്റിക്കാരിലൂടെയും ട്രസ്റ്റിമാരിലൂടെയും (കൈക്കാരന്മാര്‍)  തങ്ങളുടെ പള്ളി സ്വത്തുക്കളും സ്ഥാപനങ്ങളും പള്ളിയോഗ തീരുമാനപ്രകാരം ഭരിക്കുക. ഇടവക പൊതുയോഗത്തിനും ട്രസ്റ്റ് കമ്മിറ്റിയോഗത്തിനും വികാരി ആധ്യക്ഷ്യം വഹിക്കുന്നു.
2. രൂപതാ ട്രസ്റ്റ് അസംബ്ലിയിലേക്ക് ഓരോ ഇടവകയിലെയും 300 കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന തോതില്‍ പ്രതിനിധികളെ ഇടവകപൊതുയോഗം തിരഞ്ഞെടുത്ത് അയയ്ക്കുന്നു. ഈ രൂപതാ ട്രസ്റ്റ് അസംബ്ലി തങ്ങളില്‍നിന്ന് 25 പേരുടെ ഒരു രൂപതാ ട്രസ്റ്റ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നു. ഈ കമ്മിറ്റിയാണ് രൂപതാസ്വത്തുകളുടെയും സ്ഥാപനങ്ങളുടെയും ഭരണം നിര്‍വഹിക്കേണ്ടത്. രൂപതാ ട്രസ്റ്റ് അസംബ്ലിയുടെയും ട്രസ്റ്റ് കമ്മറ്റിയുടെയും യോഗങ്ങള്‍ക്ക് മെത്രാനാണ് ആധ്യക്ഷ്യം വഹിക്കുന്നത്.
3. ആകമാന വ്യക്തിസഭാതല ട്രസ്റ്റ് അസംബ്ലിയിലേക്ക് (ഉദാ: സീറോ-മലബാര്‍ സഭ) ഓരോ ഇടവകയും ഓരോ അംഗത്തെ തിരഞ്ഞെടുത്ത് അയയ്ക്കുന്നു (കുടുംബങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവനുസരിച്ച് പ്രതിനിധികളുടെ എണ്ണം കൂടാം). വ്യക്തിസഭകളുടെ ഭൗതികഭരണനിര്‍വഹണം ഈ ട്രസ്റ്റ് അസംബ്ലി തിരഞ്ഞെടുക്കുന്ന 101 അംഗങ്ങളുടെ ട്രസ്റ്റ് കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്. യോഗങ്ങളുടെ അധ്യക്ഷന്‍ ആകമാനവ്യക്തിസഭകളുടെ തലവനായിരിക്കും. ഉദാഹരണത്തിന്, സീറോ-മലബാര്‍സഭാ ട്രസ്റ്റ് അസംബ്ലി യോഗത്തിന്റെ അദ്ധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ്പായിരിക്കും.
എല്ലാ തലങ്ങളിലും, തിരഞ്ഞെടുക്കപ്പെടുന്ന ആഭ്യന്തര കണക്കുപരിശോധകര്‍ (internal auditors) ഉണ്ടായിരിക്കും. രൂപതാതലത്തിലും വ്യക്തിസഭാതലത്തിലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെക്കൊണ്ടു കണക്കുകള്‍ പരിശോധിപ്പിക്കണം. എല്ലാ തലത്തിലുമുള്ള കണക്കുകള്‍ സര്‍ക്കാര്‍ സെക്രട്ടറിയുടെ പദവിയോടെ ഗവണ്‍മെന്റ് നിയോഗിക്കുന്ന സഭാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുകയുംവേണം. - ഇതാണ് നിര്‍ദ്ദിഷ്ട ചര്‍ച്ച് ബില്ലിന്റെ രത്‌നച്ചുരുക്കം. ബാക്കിയെല്ലാം വിശദാംശങ്ങളാണ്.
ഇവിടെയെവിടെയാണ്, 'സ്വത്തുനടത്തിപ്പ് ഇടവകാംഗങ്ങളില്‍നിന്ന് എടുത്തുകളഞ്ഞ് അതു രാഷ്ട്രീയക്കാരെ ഏല്‍പ്പിക്കുക'യെന്ന ലക്ഷ്യമുള്ളത്? ഈ ബില്ലിന്റെ അടിസ്ഥാനത്തില്‍, മഠവും സെമിനാരികളും സഭാസ്ഥാപനങ്ങളും എങ്ങനെയാണ് രാഷ്ട്രീയക്കാര്‍ കൈയിലൊതുക്കുക? ഇതിലൂടെയെങ്ങനെ ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു തകര്‍ക്കാനും കേരളത്തില്‍നിന്നു പുറത്താക്കാനും കഴിയും? ഇടവകതലം മുതല്‍ അതാതു സഭയുടെ കേന്ദ്രതലംവരെ ഇടവകകളില്‍നിന്നുള്ള പ്രതിനിധികളുടെ കമ്മിറ്റികള്‍ വികാരിയുടെയും മെത്രാന്റെയും ഓരോ സഭയുടെയും തലവന്റെയും അദ്ധ്യക്ഷതയില്‍ യോഗംചേര്‍ന്നു നടത്തുന്ന ഭരണസംവിധാനത്തില്‍ എങ്ങനെയാണ്, ഗവണ്‍മെണ്ട് നിയോഗിക്കുന്ന സഭാകമ്മീഷണര്‍ക്ക് ഏകാധിപത്യഭരണം നടത്താന്‍ കഴിയുന്നത്? സഭയുടെ ആദ്ധ്യാത്മികകാര്യങ്ങളില്‍ ഇടപെടില്ല എന്നു ബില്ലില്‍ വ്യക്തമാക്കിയിട്ടുള്ള നിലയ്ക്ക്, 'എല്ലാ സഭാനിയമങ്ങളും ബില്‍ നിയമമാക്കുന്നതോടെ അസാധുവാക്കപ്പെടുന്നത് എങ്ങനെയാണ്?-വിശ്വാസിസമൂഹത്തില്‍ ഭയാശങ്കകള്‍ നിറച്ചും അവരെ വികാരംകൊള്ളിച്ചും തങ്ങളുടെ പിന്നില്‍ അണിനിരത്താമെന്നു വ്യാമോഹിച്ച് നുണപ്രസ്താവനകള്‍ നടത്തിയ തൃശൂര്‍,ഇരിഞ്ഞാലക്കുട രൂപതാമുഖപത്രങ്ങളുടെ സാരഥികള്‍ മറുപടി പറയേണ്ട ചോദ്യങ്ങളാണിവ.

വാസ്തവത്തില്‍, അവര്‍ പറയുന്നതിനു നേരേമറിച്ചാണ് കാര്യങ്ങള്‍. വിദേശ കാനോന്‍നിയമംവഴി സഭാസമൂഹത്തില്‍നിന്നു മെത്രാന്മാര്‍ പിടിച്ചെടുത്ത സ്വത്തുവകകളും അവയുടെ ഭരണാധികാരവും സഭാസമൂഹത്തിനു തിരിച്ചുനല്‍കുവാന്‍ വ്യവസ്ഥചെയ്യുകയാണു 'ചര്‍ച്ച് ആക്ട്' ചെയ്യുന്നത്. ചോദ്യങ്ങള്‍ ചോദിക്കുകയും അഭിപ്രായപ്രകടനം നടത്തുകയുംചെയ്യുന്ന അനഭിമതരായ ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു ഇടവകകളില്‍നിന്നു പുറത്താക്കാനും തകര്‍ക്കാനും കഴിയുമാറ് സഭയുടെ സാമ്പത്തികാധികാരം കൈയാളുന്ന മെത്രാന്‍-വികാരി അധികാരസംവിധാനം മാറ്റി, സഭാസമ്പത്തിന്റെ യഥാര്‍ത്ഥ ഉടമകളായ വിശ്വാസിസമൂഹത്തിനുതന്നെ അതിന്റെ ഭരണാവകാശം പുനഃസ്ഥാപിച്ചു നല്‍കുകയാണ് നിര്‍ദ്ദിഷ്ട 'ചര്‍ച്ച് ബില്‍' ചെയ്യുന്നത്.
(തുടരും)

Monday, June 19, 2017

'ചര്‍ച്ച് ആക്ട്' ക്രൈസ്തവരെ തകര്‍ക്കാനോ? I

ജോര്‍ജ് മൂലേച്ചാലില്‍ 

e-mail: geomoole@gmail.com, Mobil No: 9497088904

(സത്യജ്വാല ജൂണ്‍ 2017, എഡിറ്റോറിയല്‍)

'ക്രൈസ്തവരെ തകര്‍ക്കാന്‍ ചര്‍ച്ച് ബില്‍' എന്ന വലിയ തലക്കെട്ടോടെ, തൃശൂര്‍ അതിരൂപതാ മുഖപത്രമായ  'കത്തോലിക്കാസഭ'യുടെ മെയ് ലക്കം ഒരു 'ചര്‍ച്ച് ആക്ട് വിരുദ്ധ സ്‌പെഷ്യല്‍ പതിപ്പാ'യി ഇറക്കുകയുണ്ടായി. ഇരിഞ്ഞാലക്കുട രൂപതയുടെ 'കേരളസഭ' എന്ന പേരിലുള്ള മുഖപത്രത്തിന്റെ മെയ്‌ലക്കവും സമാനമായൊരു 'ചര്‍ച്ച് ആക്ട് വിരുദ്ധ സ്‌പെഷ്യല്‍' ആയിരുന്നു. ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായിരുന്ന നിയമപരിഷ്‌കരണകമ്മീഷന്‍ 2009-ല്‍ അന്നത്തെ ഗവണ്‍മെന്റിനു സമര്‍പ്പിച്ചിരുന്നതും 'ചര്‍ച്ച് ആക്ട്' എന്നു പൊതുവേ അറിയപ്പെടുന്നതുമായ 'കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രൊപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിട്യൂഷന്‍സ് ട്രസ്റ്റ് ബില്‍-2009' സംബന്ധിച്ച് 'കേരള ന്യൂനപക്ഷകമ്മീഷന്‍' അഭിപ്രായരൂപീകരണം നടത്തിവരുന്ന പശ്ചാത്തലത്തില്‍, ആ നീക്കത്തെ അമര്‍ച്ച ചെയ്യുകയെന്ന മുഖ്യലക്ഷ്യത്തോടെയാണ് ഈ 'സ്‌പെഷ്യല്‍ പതിപ്പുകള്‍' എന്നതു ശ്രദ്ധേയമാണ്. ഇവയിലെ റിപ്പോര്‍ട്ടുകളിലൂടെയും എഡിറ്റോറിയലുകളിലൂടെയും, തൃശൂര്‍ ആര്‍ച്ചുബിഷപ്പിന്റെയും ഇരിഞ്ഞാലക്കുട ബിഷപ്പിന്റെയും ബിഷപ്പ് സൂസാപാക്യത്തിന്റെയുമൊക്കെ സമരാഹ്വാനങ്ങളിലൂടെയും കടന്നുപോകുമ്പോള്‍, ഒരു ഉളുപ്പുമില്ലാതെ കള്ളം പറയാനും കാര്യങ്ങളെ വളച്ചൊടിച്ചവതരിപ്പിക്കാനുമുള്ള ഇവരുടെ കഴിവുകണ്ട് ബൗദ്ധികസത്യസന്ധത പുലര്‍ത്തുന്ന ആരും അത്ഭുതപ്പെട്ടുപോകും. ഉദാഹരണത്തിന്, 'ന്യൂനപക്ഷവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായതിനാല്‍ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ മാറ്റിവച്ചതാണ് ചര്‍ച്ച് ബില്‍' എന്ന് 'കത്തോലിക്കാസഭ'യുടെ എഡിറ്റോറിയലില്‍ എഴുതിയിരിക്കുന്നു! ഇതു വ്യാജപ്രസ്താവനയാണ്. കാബിനറ്റ് സബ്കമ്മിറ്റിയുടെ വിശദമായ പഠനങ്ങള്‍ക്കുശേഷം ഈ കരടുബില്‍ ഇപ്പോള്‍ പൊതുഭരണ (ന്യൂനപക്ഷക്ഷേമ) വകുപ്പില്‍ ആണുള്ളത്. ഈ വകുപ്പില്‍നിന്ന് വിവരാവകാശനിയമപ്രകാരം, 'കേരളകാത്തലിക് ഫെഡറേഷ'നു ലഭിച്ച മറുപടിയില്‍, ''ആയത് വിശദമായ ചര്‍ച്ചകളിലൂടെയും പഠനങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും അംഗീകരിക്കേണ്ട വിഷയമായതിനാല്‍ നിയമമാക്കിയിട്ടില്ല'' എന്നാണു കാണുന്നത്; അല്ലാതെ, ന്യൂനപക്ഷവിരുദ്ധവുമായതിനാല്‍ മാറ്റിവച്ചിരിക്കുകയാണ് എന്നല്ല. ചര്‍ച്ചയ്‌ക്കൊരുക്കുമ്പോഴേ, അതിലപടകം മണത്ത് കത്തോലിക്കാമെത്രാന്മാര്‍ ഒച്ചപ്പാടും ബഹളവുമുണ്ടാക്കുന്നു എന്നതുമാത്രമാണ് പഠനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും നിലവിലുള്ള ഏക തടസ്സം.
നിര്‍ദ്ദിഷ്ട 'ചര്‍ച്ച് ബില്‍' ഭരണഘടനാവിരുദ്ധമാണെന്നു വരുത്തുന്നതിനായി, ഭരണഘടനയുടെ 26-ാം വകുപ്പ് തെറ്റായി തര്‍ജ്ജമചെയ്ത് അവതരിപ്പിക്കാന്‍പോലും കെ.സി.ബി.സി. പ്രസിഡണ്ട് ബിഷപ്പ് മാര്‍ സൂസപാക്യം തയ്യാറായിരിക്കുന്നു! 26-ാം വകുപ്പ് 4-ാം അനുച്ഛേദം പറയുന്നത്, 'മതസ്വത്തുക്കള്‍ നിയമമനുസരിച്ച് ഭരിക്കുവാന്‍ അവകാശമുണ്ടായിരിക്കും' (... shall have right (d) to administer such property in accordance with law.) എന്നാണ്. മാര്‍ സൂസപാക്യം അവിടെ 'നിലവിലുള്ള' എന്ന വാക്കു കൂട്ടിച്ചേര്‍ത്താണ് വായനക്കാരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. സഭയില്‍ നിലവിലുള്ള നിയമം കാനോന്‍ നിയമമാണല്ലോ. 'നിയമം' എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് സംസ്ഥാന അസംബ്ലികളോ ഇന്ത്യന്‍ പാര്‍ലമെന്റോ പാസാക്കുന്ന നിയമംമാത്രമാണ് എന്നിരിക്കെയാണ്, സഭയില്‍ നിലവിലുള്ള കാനോന്‍ നിയമത്തിന് ഭരണഘടനയുടെ അംഗീകാരമുണ്ടെന്നു തോന്നിപ്പിക്കുംവിധത്തില്‍ ബോധപൂര്‍വ്വം ഈ ഭരണഘടനാവകുപ്പ് തെറ്റായി തര്‍ജ്ജമ ചെയ്തവതരിപ്പിച്ചിരിക്കുന്നത്!
ഭരണഘടനയെ മാത്രമല്ല, 'ചര്‍ച്ച് ആക്ടി'ന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെയും തെറ്റായി അവതരിപ്പിക്കുന്നു, തൃശൂര്‍-ഇരിഞ്ഞാലക്കുട രൂപതകളുടെ ആധികാരികമുഖപത്രങ്ങള്‍. മാത്രമല്ല, ആ അവതരണം വിശ്വാസികളില്‍ തങ്ങളുടെ പള്ളിസ്വത്തുക്കളെ സംബന്ധിച്ച് ഭയാശങ്കകള്‍ ഉണര്‍ത്തി സാമുദായികവികാരം ആളിക്കത്തിക്കുന്ന തരത്തിലുമാണ്. ഉദാഹരണത്തിന്, ''കേരളത്തിലെ ക്രൈസ്തവസഭകളുടെ മുഴുവന്‍ സ്വത്തുക്കളും പിടിച്ചെടുത്ത് ട്രസ്റ്റ് രൂപീകരിക്കുകയും അതിന്റെ നടത്തിപ്പ് ഇടവകാംഗങ്ങളില്‍നിന്ന് എടുത്തുകളഞ്ഞ് രാഷ്ട്രീയപാര്‍ട്ടികളെ ഏല്‍പ്പിക്കുകയും ചെയ്യുക'', ''മഠം, സെമിനാരി, സഭയുടെ ആശുപത്രികള്‍ തുടങ്ങിയ സഭാസ്ഥാപനങ്ങളെ രാഷ്ട്രീയക്കാരുടെ കൈയിലൊതുക്കുക'', ''ക്രൈസ്തവരെ കേരളത്തില്‍നിന്നു പുകച്ചുപുറത്തു ചാടിക്കുക'', ''ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു തകര്‍ക്കുക'' എന്നീ ലക്ഷ്യങ്ങളാണ്, 'ചര്‍ച്ച് ആക്ടി'നു പിന്നിലുള്ളതെന്ന് തട്ടിവിട്ടിരിക്കുകയാണ്, ഈ ആധികാരിക രൂപതാ പ്രസിദ്ധീകരണങ്ങള്‍! ''ഇടവകമുതല്‍ സഭയുടെ സര്‍വ്വതലങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മിറ്റികള്‍ക്കായിരിക്കും ഭരണപരമായ അവകാശം'' എന്ന പച്ചക്കള്ളവും ഇതില്‍ എഴുതിവച്ചിട്ടുണ്ട്! ''സഭയുടെ ഭൗതികകാര്യങ്ങള്‍ സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷണറാണു നിര്‍വ്വഹിക്കുക'', ''നിലവിലുള്ള എല്ലാ സഭാനിയമങ്ങളും ബില്‍ നിയമമാകുന്നതോടെ അസാധുവാക്കപ്പെടും'' എന്നീ 'ഞെട്ടിക്കുന്ന' വിവരങ്ങളും രണ്ടു രൂപതാമുഖപത്രങ്ങളിലും കൊടുത്തിട്ടുണ്ട്.  
'ചര്‍ച്ച് ആക്ടി'നു രൂപംകൊടുത്ത കമ്മീഷന്റെ ചെയര്‍മാന്‍ ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ലോകം ആദരിച്ചംഗീകരിക്കുകയും മലയാളികളെല്ലാം അഭിമാനത്തോടെ സ്മരിക്കുകയുംചെയ്യുന്ന ഒരു മഹല്‍വ്യക്തിത്വമാണ് എന്നെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍, 'ചര്‍ച്ച് ആക്ടി'ന്റെ ലക്ഷ്യത്തെ ഇത്ര വിലകുറഞ്ഞ ഭാഷയില്‍ അവതരിപ്പിച്ചു പരിഹാസ്യത സ്വയം ഏറ്റുവാങ്ങാതിരിക്കാന്‍ ഈ രൂപതാപത്രങ്ങളുടെ സാരഥികള്‍ക്കു കഴിയുമായിരുന്നു.
നിര്‍ദ്ദിഷ്ട ചര്‍ച്ച് ബില്ലില്‍ അതിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ വളരെ വ്യക്തമായി ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്:
'1. ഉദ്ദേശ്യം (Intention)
i. പുരാതനകാലം മുതലേ കേരളത്തിലെ സഭയുടെ ഭൗതികവസ്തുക്കള്‍ ട്രസ്റ്റിന്റെ ഭരണസംവിധാനംപോലെ കൈകാര്യം ചെയ്യപ്പെട്ടിരുന്നെങ്കിലും, ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട്, ഈ ഭരണസംവിധാനത്തില്‍ നിയമപരമായ അനേകം നൂലാമാലകള്‍ നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തിന്റെയും ഭരണസംവിധാനത്തിന് ഒരു ജനാധിപത്യചട്ടക്കൂടുണ്ടാക്കാന്‍ ബില്‍ ലക്ഷ്യംവയ്ക്കുന്നു. അതേസമയം വേദപുസ്തകാധിഷ്ഠിതവും യഥാര്‍ത്ഥക്രിസ്തീയ മാതൃകയ്ക്ക് ചേര്‍ന്നതുമായ ഭരണക്രമമാണ് ബില്‍ വിഭാവനംചെയ്യുന്നത്. 

ii സഭാസമൂഹത്തെ പല തലങ്ങളായി തിരിച്ച് ട്രസ്റ്റിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനാണ് ഈ ബില്‍ നിര്‍ദ്ദേശിക്കുന്നത്. ഏറ്റവും അടിസ്ഥാനഘടകം ഇടവകയാണ്. അതിനു മുകളിലായി രൂപത അല്ലെങ്കില്‍ റവന്യൂ ഡിസ്ട്രിക്റ്റ്. ഏറ്റവും മുകളിലായി സംസ്ഥാനഘടകം. അടിസ്ഥാനഘടകമായ ഇടവകകളില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള തിരഞ്ഞെടുപ്പുപ്രക്രിയയിലൂടെ ഈ മൂന്നു തലങ്ങളിലുമുള്ള ട്രസ്റ്റ് അംഗങ്ങളെയും ട്രസ്റ്റ് കമ്മിറ്റികളെയും മാനേജിംഗ് കമ്മിറ്റികളെയും തിരഞ്ഞെടുക്കുന്നു. 
(തുടരും)

Saturday, June 17, 2017

കത്തോലിക്കാപ്പള്ളിയുടെ പരിസ്ഥിതിമലിനീകരണത്തിനെതിരെ പി. സി. റോക്കി


''ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപേ''

''ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപേ''

പണ്ട് st .പോൾ ഗലാത്യർക്കു എഴുതിയ ലേഖനത്തിന്റെ ഒന്നിന്റെ എട്ടും ഒൻപതും വാക്യങ്ങൾ പാട്ടാക്കി കുർബാനയ്ക്കു പാടിയിരുന്ന ഈ അൾത്താര ബോയിയിൽ അന്നേ തുടങ്ങിയ സംശയമാണ്, ''ഇത് ദൈവത്തിന്റെ സഭതന്നെയാണോ''? എന്ന് ! ''ഭൂവിലശേഷം ദൈവത്താൽ പ്രേരിതരായ'' ....തുടങ്ങി, പാട്ടിന്റെ അവസാനിക്കുന്നിടത്തൊരു കല്ലുകടി! "നിങ്ങളെ ഞങ്ങൾ അറിയിച്ചതൊഴിച്ചു ഇങ്ങൊരുവൻ വന്നറിയിച്ചാൽ , വാനവനെങ്കിലും ആ ദൂതൻ ,താനേൽക്കും സഭയിന് ശാപം" എന്ന് പാടി നിർത്തുമ്പോൾ,  ''ശപിക്കുന്ന സഭ ക്രിസ്തുവിന്റേതോ''എന്നൊരു ചിന്ത അന്നേ എന്നിലുണർന്നിരുന്നു! ''ശത്രുക്കളെ സ്നേഹിപ്പീന് ,നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിപ്പീന്'' എന്ന് ലോകത്തെ ആദ്യമായി പഠിപ്പിച്ച ക്രിസ്തുവിന്റെ പേരിലുള്ള ഈ സഭയ്ക്ക് ഒരുവനെ ശപിക്കാൻ മനസാകുമെങ്കിൽ st .പോളിന്  ക്രിസ്തുവിനെ അറിയില്ല എന്നാണോ? അതോ ക്രിസ്‌തുവിനേക്കാൾ st .പോൾ കൂടിയ സാറാണോ? ഇങ്ങിനെ നൂറായിരം ചോദ്യങ്ങൾ അന്നേ എന്റെ കുഞ്ഞുമനസിൽ കയറിപ്പറ്റിയിരുന്നു  ! ഉൽപ്പത്തി പുസ്തകത്തിലെ        
''ക്രീയെഷൻ സ്റ്റോറി " തെറ്റെന്നു നമുക്ക് ചൂണ്ടി കാണിച്ച നമ്മുടെ ഫ്രാൻസിസ് മാർപ്പാപ്പയും , ക്രിസ്തു ഭാരതത്തിൽ വന്നിരുന്നു എന്ന് സമർത്ഥിക്കുന്നു ബിബിസി ചാനലും, അതേപ്പറ്റി 'ഡോക്കുമെന്ററി' ഇറക്കിയ ഇന്ത്യൻ സർക്കാരും , ഈ രഹസ്യങ്ങൾ എല്ലാ മനസുകളും അറിയേണ്ടതാണെന്ന കരുതലിൽ ഈ കുത്തിക്കുറിക്കുന്ന ഞാനും ശപിക്കപ്പെട്ടവരാകില്ലേ ? ഇല്ല! കുരിശിക്കപ്പെടും പക്ഷെ മരിക്കില്ല!              പരന്നുകിടന്ന ഭൂമിയെ ഉരുട്ടിക്കാണിച്ച ഗലീലിയോയും ആദ്യം പോപ്പിനാൽ പീഡിപ്പിക്കപ്പെട്ടു , പിന്നീട് കലാമദ്ദേഹത്തെ വാഴ്ത്തി! ''യാഗമല്ല ത്യാഗമാണ്, ദൈവത്തിനു പ്രസാദകരം'' എന്ന് പറഞ്ഞതിന്  ക്രിസ്തുവിനെ കയ്യാപ്പാ മെത്രാൻ നന്നേ പാടുപെട്ടു കുരിശിലേറ്റി ! ഫലമോ? ഇന്നും നാം കുരിശു വരയ്ക്കുന്നു!
''ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപേ'' എന്ന കുതന്ത്രമാണീ ശാപവാക്കു ! ബൈബിൾ എനിക്കുവായിക്കാൻ എഴുതിച്ച എന്റെ കോൺസ്റ്റാന്റിന് ചക്രവർത്തി , നമോവാകം .. you  are just great !  samuelkoodal

 ലിങ്കുകൾ 
1 ആചാര്യ ശ്രീ യോഗീഷ്   https://youtu.be/h5HDjgyk5r4 യേശു ഭാരതത്തിൽ 

൨ https://youtu.be/D9w-xJfSOyc ക്രിസ്തു ഭാരതത്തിൽ govt of india documentary 

3 https://youtu.be/Ub9d_XWn2wQ the  lost  years  of  jesus  in  india  

4 https://youtu.be/yiy5uY3Iw2s  jesus  in  india  BBC  documentary  

Friday, June 16, 2017

സത്യജ്വാല ഇ-മാസിക ജൂണ്‍ 2017



ചർച്ച് ആക്ട് ക്രൈസ്തവരെ തകർക്കാനോ? – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), മാർത്തോമ്മായുടെ നിയമവും സഭാ നിയമവും – ജോസഫ് പുലിക്കുന്നൻ, ഇന്നു ഞാൻ നാളെ നീ – ഇപ്പൻ, മ്ലേശ്ചതകളിൽ അഭിരമിക്കുന്ന കത്തോലിക്കാ പൗരോഹിത്യം – എം എൽ ജോർജ്ജ്, വാക്കു മാത്രം പോരാ പ്രവൃത്തിയും വേണം – ഡോ. ജെ വലിയമംഗലം. സഭയുടെ വിദേശ ഫണ്ട് സംബന്ധിച്ച് അന്വേഷണം വേണം – JCC, ക്നാനായന് ഉളുമ്പു മണം മറയ്കുന്ന പരദേശി പരിമളം – ജോർജ്ജ് ജെ പൂഴിക്കാലാ (കാനഡാ), ഉയരുന്ന കാഹള നാദം കേൾക്കൂ, കത്തോലിക്കാ സ്ത്രീകളെ ഉണരൂ – മരിയാ തോമസ് (മുൻ കന്യാസ്ത്രി), ഹൈക്കോടതി വിധി മാനിച്ച് കോട്ടയം രൂപത മാറ്റത്തിന് തയ്യാറാകണം, (സ്വതന്ത്ര ക്നാനായാ സംഘടനകൾ)- അലക്സ് കാവുംപുറത്ത് (USA), കുമ്പസ്സാരത്തെപ്പറ്റിത്തന്നെ – ഡോ. സി പി മാത്യു, പുരോഹിതരെ തിരിച്ചറിഞ്ഞ മാർ ജോസഫ് പൊരുന്നേടത്ത് – ടി ടി മാത്യു തകടിയിൽ, CMI സഭയുടെ സ്വാശ്രയ കോളേജിൽ കൂട്ട പിരിച്ചുവിടൽ – മാത്യു തറക്കുന്നേൽ, പഴയനിയമത്തിലെ കെട്ടുകഥകൾ എന്തിനു പള്ളിയിൽ വായിക്കുന്നു? – പ്രൊഫ. പി എൽ ലൂക്കോസ് , സഭാനവീകരണം ബൈബിൾ വീക്ഷണത്തിൽ – കെ സി ആർ എം, കന്യാസ്ത്രികൾക്കും വൈദികർക്കും കുടുംബസ്വത്തിൽ പിന്തുടർച്ചാവകാശം – ഹൈക്കോടതി, 2017 സിറൊ മലബാർ കാനഡായുടെ യൂത്ത് ഇയർ, ജോസഫ് പറമ്പി (USA ), പോപ്പിന്റെ പരസ്യ കുമ്പസ്സാരം (തുടർച്ച) – പി കെ മാത്യു ഏറ്റുമാനൂർ, മെയ് ലക്കം മുഖക്കുറിയെപ്പറ്റി ആചാര്യ സച്ചിദാനന്ദ ഭാരതി, സഭാ നവീകരണവും യുക്തിവാദവും… – ഡോ. ലാസർ തേർമഠം, ബൈബിൾ കൺവെൻഷൻ തട്ടിപ്പുകൾ – തൊടുപുഴ റിപ്പോർട്ട്, വിദേശ തൊഴിൽ ഭ്രമം അവസാനിപ്പിക്കാൻ കത്തോലിക്കാ പദ്ധതികൾ – പി എ മാത്യു, ചർച്ച് ആക്ട് പാസ്സാക്കുക – ജോസഫ് പുലിക്കുന്നൻ….
http://almayasabdam.com/sathyajvala/sathyajvala-2/

യേശു ഭാരതത്തിൽ !

യേശു ഭാരതത്തിൽ !

യേശു ഭാരതത്തിൽ വന്നിരുന്നു ! യേശുവിന്റെ വചനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ''ഭാരതീയദര്ശനം'' തന്നെ ഇത് സത്യമെന്നു കാലത്തോട് സുവിശേഷിക്കുന്നു ; എന്നതിന്റെ തെളിവുകൾ താഴെ കൊടുത്തിരിക്കുന്ന നാല് ലിങ്കുകളിൽ നിന്നും ഏതു മനസിലും തെളിയുന്നതാണ് ! 'യൂട്യൂബ്' നിറയെ ഇനിയുമൊരായിരം തെളിവുകൾ നമുക്കായി നിയതി നിർത്തിയിരിക്കുന്നു! അറിയുവിന്! നേരറിഞ്ഞു ആനന്ദിപ്പീന് ! 'നേരത്തെ നേരറിഞ്ഞാൽ കാലത്തെ കുളിരണിയാം "!

റോമിലെ ഏതോ ഒരു കോൺസ്റ്റാന്റിന് ചക്രവർത്തി AD നാനൂറിൽ തച്ചിനു ആളെവച്ചു എഴുതിയുണ്ടാക്കിയ 'ബൈബിൾ', നമ്മുടെ ഫ്രാൻസിസ് പോപ്പ് [ഉല്പത്തിപോലും] തള്ളിക്കളഞ്ഞതിന്റെ പൊരുൾ, പള്ളിയിൽ പോകുന്നവരിൽ , ചിന്തിക്കുന്ന ഏതു ചെമ്മരിയാടിനും കോലാട്ടുകൊറ്റനും പെണ്ണാടിനും തള്ളയാടിനും കുഞ്ഞാടിനും മനസ്സിലാക്കാവുന്നതേയുള്ളൂ.! 
നമ്മുടെ പിതാമഹന്മാർക്കു കൈമോശംവന്ന 'ഭാരതദർശനത്തെ' നാം വീണ്ടും ആദരിച്ചെങ്കിലേ നമുക്ക് ''അയൽക്കാരനെ സ്നേഹിക്കാനാവൂ'' ..ക്രിസ്തീയരാകാനും ആവൂ! ''ശത്രുവിനെ സ്നേഹിക്കാനുമാവൂ ''...

എന്റെ പാരമ്പര്യത്തിൽ ആദ്യം 'യൂട്യൂബിൽ' കയറിക്കൂടിയതും 'യൂട്യൂബ്' കണ്ടതും ഞാൻ മാത്രമായിരിക്കെ , എന്റെ പിതാക്കന്മാർ പാതിരിയുടെ കുശലമായ 'ഫൂലിഷ്നെസ്' കേട്ട് ''ആമ്മേൻ''എന്ന് പതിവായി പള്ളിയിൽ കരഞ്ഞെങ്കിൽ,  ഇനിയും വരുന്ന തലമുറകൾ അത് ആവർത്തിക്കുകയില്ല നിശ്ചയം !

കത്തനാര് കാണിച്ചുതന്ന ക്രിസ്തുവിൽ നിന്നും വളരെ വിഭിന്നനാണ് യഥാർത്ഥ ക്രിസ്തു [നാസറായനായ യേശു] , എന്ന് വരും തലമുറ 'സൺ‌ഡേ സ്കൂളിൽ' പോകാതെതന്നെ പഠിച്ചുകൊള്ളും ! ''പള്ളയിൽ പോകരുതെന്ന്'' കാലത്തോട് കർക്കശമായി വിലക്കിയ ക്രിസ്തുവിനെ കത്തനാർക്കിനിയും ളോഹക്കീഴിൽ അധികകാലം ഒളിപ്പിക്കാനും ആവില്ലല്ലോ എന്നാണെന്റെ ആഹ്ലാദം !  
കയ്യാപ്പാവ്മെത്രാനും കാപ്പിയാരന്മാരുംകൂടി കുരിശിൽതറച്ചു, പിന്നീട് കോൺസ്റ്റാന്റിന് ഉയർപ്പിച്ച ക്രിസ്‌തുവും[, പന്ത്രണ്ടാം വയസിൽ ഭാരതത്തിൽ വന്നു ഭാരതീയനായി ഇവിടുത്തെ ദര്ശനം പതിനെട്ടുകൊല്ലക്കാലം പഠിച്ചു, വീണ്ടും യഹൂദിയായിൽ മൂന്നരക്കൊല്ലത്തേക്കുപോയി തല്ലുവാങ്ങിച്ചുകുരിശിലതയ്ക്കപ്പെട്ടു , വീണ്ടും ഭാരതത്തിൽ [കാശ്മീരിൽ] വന്ന, ഇന്ന് ലോകം കണ്ടെത്തിയ ഈ ക്രിസ്തുവിനെയാണെനിക്കേറെ ഇഷ്ടം! 
അപ്പച്ചാ ,വല്യപ്പച്ചന്മാരെ സോറി, ഏഴുമുതൽ എഴുപതുവരെ ഞാൻകേട്ട പള്ളിസത്യങ്ങൾ കള്ളമെന്നു കാലമോതുന്നു! ..സത്യമറിയാതെ കത്തനാരുടെ വെറും ആടുകളായി  കാലംചെയ്തവരെ...., സോറി..samuelkoodal   
 ലിങ്കുകൾ 
1 ആചാര്യ ശ്രീ യോഗീഷ്   https://youtu.be/h5HDjgyk5r4 യേശു ഭാരതത്തിൽ 

൨ https://youtu.be/D9w-xJfSOyc ക്രിസ്തു ഭാരതത്തിൽ govt of india documentary 

3 https://youtu.be/Ub9d_XWn2wQ the  lost  years  of  jesus  in  india  

4 https://youtu.be/yiy5uY3Iw2s  jesus  in  india  BBC  documentary  

Tuesday, June 13, 2017

ഏകലോകകൂട്ടായ്മ ജാതി,മത,ദേശ,രാജ്യ,രാഷ്ട്രീയാതീത മാനവൈക്യം

ഡോ.(ഫാ) ജെ. വലിയമംഗലം

(സത്യജ്വാല 2017 മെയ്)

ദൈവത്തെ അംഗീകരിക്കുന്നവര്‍ക്ക് മനുഷ്യരെല്ലാം ഏകദൈവത്തിന്റെ മക്കള്‍; അങ്ങനെ സഹോദരങ്ങള്‍. ദൈവവിശ്വാസമില്ലാത്തവര്‍ക്കും മനുഷ്യരെല്ലാം ഏകമനുഷ്യകുലത്തിലെ അംഗങ്ങള്‍, അങ്ങനെ സഹോദരങ്ങള്‍. അപ്പോള്‍, മനുഷ്യരുടെയിടയില്‍ ഇത്രയും ചേരിതിരിവും സംഘര്‍ഷങ്ങളും പാടില്ലാത്തതുതന്നെ. 

ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥനയുടെ കാര്യത്തിലെ ചേരിതിരിവുകളാദ്യം ഇല്ലാതാക്കാന്‍ സാധിക്കണം. 'ഒരുമിച്ചുപ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനില്‍ക്കു'മെന്നതുപോലെ, 'ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന സമൂഹവും ഒരുമിച്ചു നിലനില്‍ക്കു'മെന്നു പറയാം. എന്നാല്‍, ക്രൈസ്തവരെ സംബന്ധിച്ചെടുത്താല്‍, ഒരു യേശുഒരു ബൈബിള്‍ എന്നിരിക്കെപരസ്പരൈക്യം കമ്മിയായിരിക്കുന്ന വിഭാഗങ്ങള്‍ അത്ഭുതപ്പെടുത്തുംവിധം വലുതെന്നുകാണാം - ലോകമാകെനോക്കുമ്പോള്‍, മൂവായിരത്തോളമോ അതിലും കൂടുതലോ! കത്തോലിക്കരെ മാത്രമെടുത്താല്‍, ഒരു യേശുഒരു ബൈബിള്‍വച്ച് മൂന്ന് 'റീത്ത്'! അതുംപലയിടത്തും വലിയ അകലത്തിലല്ലാതെ അവരുടെ വേറെ വേറെ പള്ളികള്‍! ''റീത്തുകള്‍ക്ക് 'റീത്തു'വയ്ക്കാന്‍ കാലമായി'' എന്ന്ഈ ലേഖകന്‍ കുറെമുമ്പ് പാലായില്‍നിന്നുള്ള മറ്റൊരു മാസികയില്‍ എഴുതുകയുണ്ടായി!
ഏകദൈവമക്കള്‍ക്ക് സഹോദരങ്ങളെന്നനിലയ്ക്ക്, ദൂരപരിധിവച്ചുമാത്രം പ്രാര്‍ത്ഥനാലയങ്ങള്‍ മതിയാകേണ്ടതാണ്. വൈവിധ്യങ്ങള്‍ കാത്തുകൊണ്ടും ഏവര്‍ക്കും ഒരുമിച്ചുകൂടാം; അല്ലെങ്കില്‍, റീത്തുകള്‍ക്ക് വേറെവേറെ സമയമെന്നുവയ്ക്കാം. എന്നാലും, മനുഷ്യരുടെയിടയിലെ അകല്‍ച്ചയും, മത്സരിച്ച് ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്ന ചെലവും കുറയ്ക്കാം; അത് വേറെ നല്ല കാര്യങ്ങള്‍ക്കുപയോഗപ്പെടുത്തുകയും ചെയ്യാം!
പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകമൊരിടത്തും പോകേണ്ടതില്ലെന്നും ചേര്‍ക്കാം. ദൈവത്തോളം നമ്മോടടുത്ത് മറ്റാരുമില്ലെന്നു പറയത്തക്കവിധം ദൈവം നമ്മിലുണ്ടെന്നതാണു വാസ്തവം. ഹൃദയകോവിലില്‍ അവിടുത്തെ കണ്ടെത്തി, ജീവിതായോധനത്തിനാവശ്യമായ ആത്മബലപ്രാപ്തിക്ക് കൂടുതലും നിശ്ശബ്ദപ്രാര്‍ത്ഥനയില്‍, അഥവാ ധ്യാനപ്രാര്‍ത്ഥനയില്‍, ഏര്‍പ്പെടുകയാണുവേണ്ടത്. യേശു, ഗാന്ധി തുടങ്ങിയവര്‍ അതിന് നല്ല മാതൃകകളത്രെ. സമൂഹമായുള്ള പ്രാര്‍ത്ഥനയ്ക്ക് അതിന്റേതായ പ്രസക്തിയുണ്ടെന്നുംകാണാം: നല്ല പ്രഭാഷണങ്ങള്‍, പരസ്പര ആശയവിനിമയം, വിഷമിക്കുന്നവര്‍ക്കുവേണ്ടി സഹായശേഖരണം തുടങ്ങിയവ എടുത്തുപറയാം. പൊതുപ്രാര്‍ത്ഥനയ്ക്ക്, വിവിധ മതഗ്രന്ഥങ്ങളുപയോഗിച്ച് ഗാന്ധിമാതൃകയിലുള്ള സര്‍വമതപ്രാര്‍ത്ഥന കൂടുതലഭിലഷണീയമാണ്.
ജാതി,മത,ദേശ,രാജ്യ,രാഷ്ട്രീയാതീത ഐക്യമത്രെ മനുഷ്യകുലത്തിന് ഏറ്റവുമാവശ്യം. 'ലോകമേ തറവാട്എന്ന ഭാരതീയ ഋഷിവരേണ്യരുടെ സഹിഷ്ണുതാപൂര്‍ണവും സാഹോദര്യപരവുമായ ചിരകാലദര്‍ശനം ഇവിടെ എടുത്തുപറയാവുന്നതാണ് (ഇപ്പോഴത്തെ 'ഹിന്ദു'രാഷ്ട്രീയം വ്യത്യസ്തം!). 'പലമതസാരമേകമൂഴിയില്‍', 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' തുടങ്ങിയ ശ്രീനാരായണഗുരു ദര്‍ശനംപോലുള്ളവയും പ്രത്യേകം പ്രസക്തം. 'തന്നെപ്പോലെ അയല്‍ക്കാരെ സ്‌നേഹിക്കുക'യെന്ന യേശുവിന്റെ ആഹ്വാനവും ഒപ്പം പ്രധാനം. ഇതിലെ, 'തന്നെപ്പോലെ' പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നു - തന്നെ സ്‌നേഹിക്കണം, കുടുംബമുള്ളവര്‍ കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണം; പക്ഷേ, അത് അതിരുവിട്ട സ്വാര്‍ത്ഥതയാകരുത് - തന്റെയും കുടുംബത്തിന്റെയുമെന്നപോലെ, അടിസ്ഥാന ആവശ്യങ്ങള്‍ മറ്റുള്ളവര്‍ക്കുമുണ്ടെന്നു മനസ്സിലാക്കണം, പറ്റുന്നത്ര സഹായവുമാകണം. എന്നാല്‍, മാര്‍ഗദര്‍ശികളായി മുകളില്‍ ചൂണ്ടിക്കാട്ടിയ ആചാര്യവരേണ്യര്‍, തങ്ങളെ പരിഗണിക്കാതെയെന്നവണ്ണം മനുഷ്യകുലത്തിനായി സ്വയാര്‍പ്പണം ചെയ്തവരാണെന്നും കാണാം.
വലിയപറമ്പുകളില്‍, വളവും വെള്ളവും നിര്‍ത്താനും മണ്ണിന്റെ പരിപുഷ്ടിക്കും ഇടക്കയ്യാലകളാവശ്യമെന്നതുപോലെ, വലിയമാനവകുലത്തിനും അഥവാ, മാനവകുടുംബത്തിനും, അതിന്റെ അഭിവൃദ്ധിക്ക് ചെറിയചെറിയ കൂട്ടായ്മകളും സംഘടനകളും ആവശ്യമാണ്. പക്ഷേ, അവ 'ഇടക്കയ്യാലകള്‍'പോലെയേ ആകാവൂ, ഭിത്തികളാവരുത്. ഇടക്കയ്യാലകള്‍ ഭിത്തികളായാല്‍, ഉടമയ്ക്കുതന്നെ പറമ്പില്‍ പെരുമാറാനാകുകയില്ലാത്തതുപോലെ, മനുഷ്യരുടെയിടയിലെ ചെറുചെറുകൂട്ടായ്മകള്‍ ചേരിതിരിവുകളായാല്‍, പൊതുഅഭിവൃദ്ധിയെ പ്രതികൂലമായി ബാധിക്കും, സംഘര്‍ഷങ്ങള്‍ക്കും കാരണമാകും. നിതാന്തജാഗ്രത ആവശ്യമെന്നു ചുരുക്കം.
ഫോ: 9496423443