ക്രൈസ്തവര്‍ക്കിടയിലുള്ള വേര്‍തിരിവിനെ രൂക്ഷമായി
വിമര്‍ശിച്ചു കൊണ്ടുള്ള വൈദികന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.
മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വൈദികനായ സന്തോഷ് ജോര്‍ജ്
അച്ഛന്റെ പോസ്റ്റ് ഇങ്ങനെ…
ഇന്ത്യയിലെ ക്രിസ്ത്യാനികൾ പൂർണ്ണമായും ദളിതരാണ്.
നിങ്ങളിനി എത്ര പകലോമറ്റം..കാള്ളി.. കള്ളിയാങ്കൽ ..ശങ്കര പുരി…. പട്ടമുക്ക്.. കുടു:ബ മഹത്വം വിളമ്പിയിയാലും ഞാനും നിങ്ങളും ദളിതരാണ്.
ക്രിസ്തുവിന്റെ രക്തത്തിൽ രക്ത ബന്ധം യഹൂദന് മാത്രമേ ഉളളൂ. ബാക്കി ലോകത്ത് ഉള്ള സകല
ക്രൈസ്തനും ക്രിസ്തുവിനെ കുറിച്ച് കേട്ടറിഞ്ഞും വായിച്ചറിഞ്ഞും ആത്മാനുഭവത്തിലും
ആത്മ പ്രേരണയാലും മാർഗ്ഗം കൂടി മാമോദീസാ സ്വീകരിച്ചു ക്രിസ്തു മാർഗ്ഗത്തിൽ
വന്നവരാണ്. സംശയമുണ്ടോ.? ക്രിസ്തുവിനെ അറിയുവാനും അവന്റെ
വഴികളെ പിൻപറ്റുവാനും നമുക്ക് അവസരം കിട്ടിയതു തന്നെ മഹാഭാഗ്യം.
ഇന്നത്തെ ക്രൈസ്തവ സമൂഹങ്ങളിൽ ഏതോ മുന്തിയ ഇനം
ഉണ്ടന്നുള്ള നിങ്ങളുടെ ചിന്താഗതി പമ്പര വിഡ്ഡിത്വമെന്നല്ലാത് എന്തു പറയാൻ.
വെളുപ്പും കറുപ്പും പറയാൻ പോയാൽ പോർട്ടുഗീസു… ഡച്ചു… ബ്രിട്ടൻ ..റോമൻ.. അന്ത്യോക്യൻ..കാരുടെ ഇവിടുത്തെ ജീവിതത്തെ കൂടി
ബന്ധിപ്പിക്കേണ്ടി വരും. അന്നത്തെ സാഹചര്യങ്ങളായിരിക്കാം അത്..അതു നമുക്ക്
ഉപേക്ഷിക്കാം. ദളിത് ക്രിസ്ത്യാനികൾക്ക് തനിച്ചു പള്ളി എന്തിന്..? എന്തിനാണവർക്ക് പ്രത്യേക പദവി..? ദ്രാവിഡ
സംസ്കാരത്തിലേക്ക് ആര്യൻമാരുടെ കടന്നു വരവിന് ശേഷവും പല കറുത്തവൾക്കും വെളുത്ത
മക്കൾ ജനിച്ചു എന്ന് നിനക്ക് അറിയാഞ്ഞിട്ടല്ല നീ ഇവിടെ കിടന്നു വിഷം തുപ്പുന്നത്.
ക്രിസ്തുവിനെ പ്രീതിപ്പെടുത്താനാണോ നിന്റെയി ജാതി വെറി..? ക്രിസ്തുവിന്റെ
രാജ്യത്തിൽ എത്തിച്ചേരാനാണോ നിന്റെയി നിറം തിരിച്ചുള്ള കൊലവെറി.? റോമൻ.. ലാറ്റിൻ.. മലങ്കര… ഓർത്തഡോക്സ്… യാക്കോബായ…മാർതോമാ… സഭകളിലെല്ലാം
ഈ ഒരു അന്തരം ഉണ്ടന്നു തന്നാ ഞാൻ കരുതുന്നത്. ക്രിസ്തു ഒരുവനാണ്. മാർഗ്ഗം കൂടി
ക്രിസ്ത്യാനിയായ നിനക്കെന്താ ഇത്ര കൂടുതൽ…?
നാണം കെട്ട ക്രിസ്ത്യാനി നീയും ദളിതനാണ്.. ശരിക്കും
നിന്റെ രക്തത്തിന്റെ ജീനുകൾ പരിശോദിക്ക്.. എത്തി ചേരും പഴയ ദ്രാവിഡ യുഗത്തിന്റെ
കറുത്ത കൂട്ടത്തിലേക്ക്. ക്രിസ്തു ഒന്ന്.. ബൈബിൾ ഒന്ന്.. കുരിശ് ഒന്ന്.. പാടുന്ന
പാട്ടുകളും ചൊല്ലുന്ന പ്രാർത്ഥകളും.. നടത്തുന്ന ആരാധനകളും ഒന്ന്.. പക്ഷേ നിറം
മങ്ങിയവനേ.. അൽപ്പം വീണുപോയവനെ നിനക്ക് പുശ്ച്ചം ..മണ്ണിനും പുഴുവിനും വളമാകേണ്ടവൻ
കർത്താവിന്റെ നാമത്തിൽ കിടന്നു അഹങ്കരിക്കുകയാ. ക്രിസ്ത്യാനി ..വീണ്ടും വീണ്ടും
ഞാൻ പറയുന്നു. നീ മാർഗ്ഗം കൂടി ക്രിസ്ത്യാനി ആയതാണ്. സുവിശേഷം കേട്ട് ക്രിസ്ത്യാനി
ആയതാണ്. ആ സുവിശേഷം നിന്നെ ദളിതാവസ്ഥയിൽ നിന്ന് മോചിപ്പിക്കുന്നില്ല. ദളിതനിൽ
തെളിച്ചം നിറച്ചപ്പോൾ നിനക്ക് ലഭിച്ച പ്രകാശം നിന്നെ വെളിച്ചത്ത്
നിർത്തുന്നില്ലങ്കിൽ.. വെളിച്ചത്തിലേക്ക് നയിക്കുന്നില്ലങ്കിൽ ഇന്നും നീ പഴയ
മനുഷ്യൻ തന്നെ. വെളുത്ത ക്രിസ്ത്യാനി ക്രിസ്തു നിന്നോട് ക്ഷമിക്കട്ടെ ..
സന്തോഷ് ജോർജ് അച്ചൻ
No comments:
Post a Comment