Translate

Wednesday, September 12, 2018

കെ സി ആർ എം - നോർത്ത് അമേരിക്ക ഉപന്യാസമത്സരവും ടെലികോൺഫറൻസും സംഘടിപ്പിക്കുന്നു


 

പ്രിയ സുഹൃത്തുക്കളേ,

 
KCRM -North America-യുടെ ആഭിമുഖ്യത്തില്‍ ഉപന്യാസമത്സരം

 
ജാതി-മത-സ്ത്രീ-പുരുഷ-പ്രായഭേദമെന്യേ ആഗോളതലത്തില്‍ ആര്‍ക്കും പങ്കെടുക്കാം

 
വിഷയം: മതനിയമങ്ങളും രാഷ്ട്രനിയമങ്ങളും ധാര്‍മികവീക്ഷണത്തില്‍

 
രണ്ടു സമ്മാനങ്ങള്‍: I: 150 ഡോളര്‍   II: 75 ഡോളര്‍ 

മലയാളത്തില്‍ 12 പോയന്റില്‍ dtp ചെയ്ത് pdf ഫോര്‍മാറ്റിലാക്കിയ ലേഖനം 5 പേജില്‍ കൂടാന്‍ പാടില്ല. 

ലേഖനം ഇ-മെയിലില്‍ (kcrmnorthamerica@gmail.com) ഒക്ടോബര്‍ 10-നുമുമ്പ് അയയ്ക്കുക: 

നിങ്ങളെല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

 

കെ സി ആർ എം - നോർത്ത് അമേരിക്ക സംഘടിപ്പിച്ചുകൊണ്ടിരുന്ന ടെലികോൺഫറൻസ് വേനൽ കാലത്ത് വേണ്ടായെന്ന് തീരുമാനിച്ചിരുന്നു. വേനൽക്കാലം കഴിയാൻ പോകുന്നതിനാൽ ഒക്ടോബർ മാസത്തിൽ അത് വീണ്ടും ആരംഭിക്കാൻ പോവുകയാണ്. മുൻപ് നടത്തിയിരുന്നതുപോലെ പത്താമത്തെ ഈ ടെലികോൺഫറൻസും മാസത്തിലെ രണ്ടാം ബുധനാഴ്ച അതായത് ഒക്ടോബർ 10, 2018 വൈകീട്ട് 9.00 മണിക്ക്, ഈസ്റ്റേൺ സ്റ്റാൻഡേർഡ്‌ ടൈം (October 10, 2018, 9.00 pm, Eastern Standard Time) നടത്തുന്നതാണ്.

 
വിഷയം: ഫ്രാങ്കോ മെത്രാൻ പ്രശ്നവും ഭാരത കത്തോലിക്കാസഭയും - ഒരു അവലോകനം

 
ഭാരത കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവമായ ഈ വിഷയം ചർച്ചചെയ്യാൻ നിങ്ങളെല്ലാവരെയും  സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

 
ചാക്കോ കളരിക്കൽ

ജനറൽ കോർഡിനേറ്റർ

No comments:

Post a Comment