കച്ചവടതാല്പര്യമില്ലാത്തതും, സത്യസന്ധവുമായ ഒരു പരസ്യവും അടുത്തകാലംവരെ ആരും കണ്ടിട്ടുണ്ടാവില്ല. കുമാരി ഇന്ദുലേഖയാണെന്നുതോന്നുന്നു, മതനവീകരണത്തിനും സാമൂഹികനവോത്ഥാനത്തിനുമായി പരസ്യങ്ങളെ ഉപയോഗിക്കാമെന്ന് ആദ്യമായി കണ്ടുപിടിച്ചുപ്രയോഗിച്ചത്. ഒട്ടേറെ പരിഹാസവും ശകാരവും ഏറ്റുവാങ്ങേണ്ടിവന്നാലും, മോണിക്കയും അതേ പാത പിന്തുടരുന്നു എന്നതില്‍നിന്നും അതൊരു trend - setter ആയിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. പുരോഹിതമാഫിയയെയും അവരുടെ വഞ്ചനയ്‌ക്കെതിരെ ഒരക്ഷരംപോലും ഉരിയാടാന്‍ തയ്യാറാകാത്ത മഹാപുരോഹിതന്മാരെയും തെല്ലും ഭയക്കുന്നില്ലെന്നു കാണിക്കാന്‍, തന്റെ ഫോട്ടോയോടും വിലാസത്തോടുംകൂടിയാണ് അവര്‍ തന്റെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. മംഗളം, ദേശാഭിമാനി, ജന്മഭൂമി എന്നീ പത്രങ്ങളില്‍ ഒരുമാസത്തെ തുടരന്‍പരസ്യങ്ങളാണ് 'ചര്‍ച്ച് ആക്ട്' നടപ്പിലാക്കുക എന്ന ശീര്‍ഷകത്തില്‍ വ്യത്യസ്ത പ്രസ്താവനകളുമായി അവര്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്! 'സത്യജ്വാല' മാസികയെ എല്ലാ പരസ്യങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുള്ള കെ.സി.ആര്‍.എം. ഭാരവാഹികളുടെ ഫോണുകളില്‍ നൂറുകണക്കിനാളുകളാണ് ദിവസേന വിളിക്കുന്നത്.
നവംബര്‍ലക്കം 'സത്യജ്വാല'യിലെ മൂന്നു പേജുകളാണ് താഴെ കൊടുക്കുന്നത്.
പതിമൂന്നാം പേജില്‍ കൊടുത്തിട്ടുള്ള KCRM - നവംബര്‍ മാസത്തെ ചര്‍ച്ചാ പരിപാടി മോണിക്കയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ആക്ടിന്റെ പ്രസക്തി വ്യക്തമാക്കാനും മോനിക്കായ്ക്കു നല്‍കേണ്ട പിന്തുണ എങ്ങനെയൊക്കെ വേണമെന്ന് സൃഷ്ടിപരമായി ആലോചിക്കാനും വേണ്ടി JCC-യുടെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കുന്ന ഒരു യോഗമായിരിക്കും. ഭാരതീയ വേദാന്തവും യേശുവിന്റെ ദൈവദര്‍ശനവും എന്ന വിഷയം സംബന്ധിച്ച ചര്‍ച്ച മറ്റൊരു മാസത്തിലേക്ക് മാറ്റി വച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് നാളത്തെ അല്മായശബ്ദം കാണുക.
സര്‍ക്കാര്‍ ഓഫീസ്കളില്‍ citizens charter പ്രസിദ്ധീകരിച്ചിരിക്കുന്നത് പോലെ പള്ളികളില്‍ അല്‍മായരുടെ അവകാശങ്ങള്‍ നിര്‍ബന്ധമായി display ചെയ്യണം എന്നൊരു നിയമം കോടതി വഴി നേടി എടുക്കാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു KCRM പോലെയുള്ള സംഘടനകള്‍ക്ക് അത് സാധിക്കുമായിരിക്കും
ReplyDelete