മാത്യു ഫിലിപ്പ് 'കൂദാശകളും പൗരോഹിത്യവും' എന്ന വിഷയം അവതരിപ്പിക്കുന്നു
ചാക്കോ
കളരിക്കൽ
മാത്യു ഫിലിപ്പ്
കെസിആർഎം
നോർത്ത് അമേരിക്കയുടെ ഇരുപത്തിയൊൻപതാമത്
ടെലികോൺഫെറൻസ് ജൂലൈ 08, 2020 (July 08, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EST) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും
അറിയിച്ചുകൊള്ളുന്നു. വിഷയം അവതരിപ്പിക്കുന്നത് ഹ്യുസ്റ്റനിൽ
താമസിക്കുന്ന ശ്രീ മാത്യു ഫിലിപ്പ്. വിഷയം: ‘കൂദാശകളും പൗരോഹിത്യവും’.
ഈ പ്രാവശ്യം വിഷയമവതരിപ്പിക്കുന്ന
ശ്രീ മാത്യു ഫിലിപ്പ് കെസിആർഎം നോർത്
അമേരിക്കയുടെ സജീവ പങ്കാളിയും പ്രവർത്തകനുമാണ്. സുഹൃത്തുക്കളുടെ ഇടയിൽ ‘പീലിക്കുട്ടി’ എന്ന ഓമനപ്പേരിൽ
അറിയപ്പെടുന്ന മാത്യു ഫിലിപ്പ് കെസിആർഎം നോർത് അമേരിക്ക സംഘടിപ്പിക്കുന്ന എല്ലാ
ടെലികോൺഫെറെൻസിലെയും സജീവ സാന്നിധ്യമാണ്. എല്ലാവർക്കും അദ്ദേഹം സുപരിചിതനുമാണ്. കോട്ടയം ജില്ലയിലെ ഒരു ഗ്രാമപ്രദേശമായ കാഞ്ഞിരമറ്റം ഇടവകയിലെ പുരയിടത്തിൽ കുടുംബത്തിലാണ്
അദ്ദേഹം ജനിച്ചത്. അടുത്ത് ചെങ്ങളത്തുള്ള സെൻറ് ആൻറണീസ് ഹൈസ്കൂളിൽ പഠനം
പൂർത്തിയാക്കി. പിന്നീട് ഇന്ത്യൻ എയർഫോഴ്‌സിൽ പത്തുവർഷം സേവനം ചെയ്തു. എയർഫോഴ്‌സിലെ
വോളിബോൾ പ്ലെയർ ആയിരുന്നു. എഴുപതുകളുടെ അവസാനത്തോടെ അമേരിക്കയിലേയ്ക്ക് കുടിയേറി. റിസ്പിററ്ററി
തെറെപി പഠിച്ച് തെറെപിസ്റ് ആയും ഇൻസ്‌ട്രക്ടർ ആയും 25 വർഷം ജോലിചെയ്തശേഷം റിട്ടയർ ചെയ്തു. സീറോ മലബാർ സഭയുടെ രൂപത അമേരിക്കയിൽ
സ്ഥാപിക്കുന്നതിനുമുമ്പ്, ഹ്യുസ്റ്റനിലെ സീറോ മലബാർ വിശ്വാസികളുടെ ആവശ്യത്തെ മുൻകണ്ടുകൊണ്ട് ഒരു നോൺ-പ്രോഫിറ്
സംഘടനയ്ക്ക് രൂപംകൊടുത്തു. നാലര ഏക്കറുള്ള സ്ഥലം വാങ്ങി അതിൽ ഒരു കമ്മ്യൂണിറ്റി
സെൻറർ നിർമിച്ച് അതിന് ‘കേരള കാത്തലിക് കമ്മ്യൂണിറ്റി
സെൻറർ, ഹ്യുസ്റ്റൻ’ എന്ന് നാമകരണവും ചെയ്തു. രണ്ടുപ്രാവശ്യം ആ സംഘടനയുടെ പ്രസിഡണ്ടായി സേവനം
ചെയ്തിട്ടുണ്ട്. ഹ്യുസ്റ്റനിലെ മലയാളി സംഘടനയിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.
കത്തോലിക്ക വിശ്വാസത്തിൻറെ ശക്തമായ
ബാഹ്യഅടയാളങ്ങളാണ് കൂദാശകൾ. അത് ക്രിസ്തുസ്ഥാപിതമാണെന്ന് സ്ഥാപിത സഭ ഔദ്യോഗികമായി
പഠിപ്പിക്കുന്നു. പുതിയ നിയമത്തിലെ ചില പ്രവർത്തികളെ വിശുദ്ധമായി കരുതി
അടർത്തിയെടുത്താണ് ഇന്നുള്ള ഏഴു കൂദാശകൾ സഭയിൽ സ്ഥാപിതമായത്. ആദിമ നൂറ്റാണ്ടുകളിൽ
ചില പ്രവർത്തികളെ കൂദാശകളാക്കുന്ന രീതി ഇല്ലായിരുന്നു. 1439-ൽ ഫ്ലോറൻസിൽ കൂടിയ കൗൺസിലാണ് ഏഴു കൂദാശകളുടെ
പട്ടിക ആദ്യമായി അവതരിപ്പിച്ചത്. ത്രെന്തോസ് കൗൺസിലിൽവെച്ച് (1545-1563) അത് വീണ്ടും സ്ഥിരീകരിക്കപ്പെട്ടു. ജ്ഞാനസ്‌നാനം, സ്ഥിരീകരണ കർമം, വിശുദ്ധ ബലി, കുമ്പസാരം, രോഗീലേപനം, പട്ടം, വിവാഹം എന്നിവകളാണ് ഏഴു കൂദാശകൾ. വിശുദ്ധ ബലിയുടെയും മറ്റു കൂദാശകളുടെയും
അടിത്തറയിലാണ് സഭയുടെ ആരാധന ജീവിതം കെട്ടിപ്പടുത്തിട്ടുള്ളത്.
പുരോഹിതരുടെ പ്രാഥമിക പ്രവർത്തനം കൂദാശകളുടെ
പാരികർമമാണ്. ഇടവകക്കാരുടെ ഇടയ സംരക്ഷണവും വൈദിക പ്രവർത്തികളിൽ പെടുന്നു. ഇടവക
പള്ളിയിൽവെച്ചാണ് പുരോഹിതൻ ഇടവകാംഗങ്ങളുടെ കൂദാശകൾ പാരികർമം ചെയ്യുന്നത്.
ക്രിസ്തീയ ജീവിതത്തിൽ കൂദാശകളുടെ പ്രസക്തിയെയും
അത് പാരികർമം ചെയ്യാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന പുരോഹിതരുടെ ആവശ്യകതയെയും
അടിസ്ഥാനമാക്കിയുള്ള ഒരു ചർച്ചയായിരിക്കും അടുത്ത ടെലികോൺഫെറെൻസിൽ നടക്കാൻ
പോകുന്നത് എന്നു കരുതുന്നു. വിഷയാവതരണത്തിനു ശേഷമുള്ള ചോദ്യോത്തര സെഷനിലും ചർച്ചയിലും പങ്കെടുക്കാൻ
എല്ലാവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.
ടെലികോൺഫെറൻസ്
വിവരങ്ങൾ ചുവടെ ചേർക്കുന്നു.
July 08, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access
Code: 959248#
Please see your time zone and enter the
teleconference accordingly.
ഇന്ത്യയിൽനിന്ന്
ആ ടെലികോൺഫെറൻസിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവർ ഉപയോഗിക്കേണ്ട നമ്പർ: 0-172-519-9259; Access Code: 959248#
ഇത് ഇന്ത്യയിൽനിന്നും
ഫ്രീ കാൾ ആണെന്നാണ് മനസിലാക്കുന്നത്. നിങ്ങൾക്ക് ചാർജ് ആകുമൊയെന്ന് നിങ്ങൾ
പരിശോധിക്കേണ്ടതാണ്.
ഇന്ത്യയിൽനിന്നും
ടെലികോൺഫെറൻസിൽ സംബന്ധിക്കുന്നവരുടെ
പ്രത്യേക ശ്രദ്ധയ്ക്ക്: July 08, 2020
Wednesday evening 09 pm EST (New York Time) ഇന്ത്യയിൽ July 09, 2020 Thursday morning 06.30 am ആയിരിക്കും.
No comments:
Post a Comment