അല്മായശബ്ദം

“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32 (KCRM ഒരുക്കുന്ന ചര്ച്ചാവേദി)

Translate

Tuesday, January 29, 2019

ആ ബാലൻ നീ തന്നെ!

കവിത - ജോസാന്റണി

പരിസ്ഥിതി-ആരോഗ്യ മേഖലകളിലെ സമകാലികാവസ്ഥ മനസ്സിൽവച്ചുകൊണ്ടെഴുതി മറ്റൊരു ബ്ലോഗിൽ പ്രസിദ്ധീകരിച്ചതാണെങ്കിലും ഇപ്പോൾ ക്രൈസ്തവ രാഷ്ട്രീയ നവീകരണ മേഖലകളിലും വളരെ പ്രസക്തമെന്നു തോന്നുന്നതിനാൽ ഇവിടെയും പ്രസിദ്ധീകരിക്കുന്നു:
അറിയണം: നമ്മള്‍ക്കെതിര്‍നില്പതാര്‍? അവന്‍

ഒരു രാക്ഷസന്‍, കണ്‍കള്‍ ചെവികളും കോടികള്‍!

അവനുള്ള നാവുകളുമതുപോലെ കോടികള്‍!!



അവനെയെതിരിട്ടിടാന്‍ നമ്മള്‍ക്കുമതുപോലെ

അവയവങ്ങള്‍ കോടി വേണമോ? ''ദാവീദി-

നവയവങ്ങള്‍ മര്‍ത്യസഹജമായുള്ളതേ

ഉണ്ടായിരുന്നുള്ളു! ബുദ്ധിയോ ശക്തിയോ

സ്വന്തമല്ലെന്നുമതു ദൈവമേകുന്നതാ-

ണെന്നുമോര്‍ത്താണവന്‍ ഗോലിയാത്തിന്നോടു

പടവെട്ടുവാനായിറങ്ങിത്തിരിച്ചതെ-

ന്നൊരു നിമിഷമോര്‍മിച്ചുമേകാഗ്രദൃഷ്ടിയൊടു-

മൊരു കവണയെയ്താല്‍ സുനിശ്ചിതമാം ജയം!''



എങ്കിലും ഏകനാം രാക്ഷസന്നോടിവിടെ

യുദ്ധം നയിക്കുവാന്‍ നായകന്‍ ഞാനെന്ന

ഭാവത്തൊടായിരം പേരുണ്ടവര്‍ക്കിനിയു-

മിവിടെയൊരു ദാവീദു വന്നു നിന്നീടവെ

അംഗീകരിക്കുവാന്‍ ആവില്ല, ദൈവമാം

'ഒരു ബാലനായിനിയുമെന്‍ ജന്മ'മെന്നിതാ

അരുളു,ന്നതേറ്റുപാടുന്നു ഞാന്‍: 'ഉള്‍ക്കൊണ്ടു

പടനയിക്കാനവനെ യനുവദിച്ചീടുക!'



ആ ബാലനാരെന്ന ചോദ്യത്തിനുത്തരം:

''നീതന്നെ,യെന്‍ മനവുമെന്‍ മിഴിയുമുള്ള നീ

നിന്നിലെ നിന്നഹങ്കാരംവെടിഞ്ഞിടില്‍

ദാവീദുതന്നെ'', 'ദൈവം തരും അമ്പുകൾ!

അവ വിവേകത്തൊടെയ്തീടില്‍ സുനിശ്ചിതം
ഗോലിയാത്തിന്‍ പതനമീ യുഗാന്ത്യത്തിലും!!'
 
Posted by VR1 at 5:04 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Monday, January 28, 2019

SOS ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നല്കിയ പരാതിക്ക് ദേശീയ തലത്തിലുള്ള സാംസ്കാരിക നായകരുടെ വ്യാപക പിന്തുണ

Riju Kanjookkaran Kanjookkaran
ദൃശ്യ കഥാകാരൻ · ഇന്നലെ 10:03 AM-ന്
ബിഷപ്പ് ഫ്രാങ്കോ കേസിലെ കന്യാസ്ത്രീകളെ ചിതറിച്ച് കേസ് ദുർബലപ്പെടുത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് SOS ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നല്കിയ പരാതിക്ക് ദേശീയ തലത്തിലുള്ള സാംസ്കാരിക നായകരുടെ വ്യാപക പിന്തുണ. കവി സച്ചിദാനന്ദൻ, നോവലിസ്റ്റ് ആനന്ദ്, ഉമാ ചക്രവർത്തി, ജെ ദേവിക, മനീഷാ സേത്ഥി, കവിതാ കൃഷ്ണൻ, എം ഗീതാനന്ദൻ, പ്രശസ്ത പത്രപ്രവർത്തകരായ പമീല ഫിലിപ്പോസ്, റോസമ്മ തോമസ് തുടങ്ങി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇതേ ആവശ്യമുയർത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. പന്ത്രണ്ടോളം വിവിധ സ്ത്രീവിമോചന സംഘടനകളും, മറ്റു സാമൂഹ്യക്ഷേമ സംഘടനകളും, മനുഷ്യാവകാശ സംഘടനകളും ഈ നിവേദനത്തിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിക്കഴിഞ്ഞു. SOS ആക്ഷൻ കൗൺസിലിന്റെ കോട്ടയം ഐക്യദാർഢ്യ സമിതിയാണ് പെറ്റീഷൻ തയ്യാറാക്കിയത്.
കേസിനെ ദുർബലപ്പെടുത്താനും കേരള സമൂഹത്തോടു സംവദിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് കോൺഗ്രിഗേഷൻ അധികാരികളിൽ നിന്നുമുള്ളത്.
നോട്ടീസ് നല്കിയ സി. റജീന ബിഷപ്പ് ഫ്രാങ്കോക്ക വേണ്ടി സ്വമേധയാ രംഗത്തു വന്ന് പൊലീസധികാരികൾക്ക് മൊഴി നല്കുകയും പരസ്യമായി ടി.വി.യിലും, അച്ചടി മാധ്യമങ്ങളിലും ബിഷപ്പ് ഫ്രാങ്കോ യോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കുകയും ചെയ്തതാണ്. സി. നീനാ റോസിനോടുള്ള പ്രതികാര നടപടിയുടെ ഭാഗമായി അവർക്ക് പരീക്ഷ എഴുതാൻ അനുവാദം നല്കാതെ തടഞ്ഞു വക്കുകയും, ഹോൾ ടിക്കറ്റ് പിടിച്ചെടുക്കുകയും ചെയ്തു. സി. അനുപമയെ ഭീഷണിപ്പെടുത്തി കത്തെഴുതി വാങ്ങാൻ ഒത്താശ നല്കിയത് സി. റെജീനയാണ്.
 


ഇപ്പോഴത്തെ സ്ഥലം മാറ്റവും മറ്റു പ്രതികാര നടപടികളും ബിഷപ്പ് ഫ്രാങ്കോെയുടെ നിർദ്ദേശപ്രകാരം സി.റെജീന നടപ്പിൽ വരുത്തുന്നതാണ് എന്ന് വ്യക്തമാണ്. കന്യാസ്ത്രീകൾ സർക്കാരിന്റെയും സമൂഹത്തിന്റെയും സംരക്ഷണ വലയത്തിൽ നിന്ന് പുറത്തെത്തുകയും ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീന മേഖലയുടെ ഉള്ളിലാവുകയും ചെയ്യുക എന്നതാണ് ഇതിന് പിന്നിലെ തന്ത്രം.
അതിനാൽ തന്നെ ഇപ്പോൾ സർക്കാർ സംരക്ഷണം ഏർപ്പെടുത്തിയിട്ടുള്ള കുറവിലങ്ങാട്ടെ മഠത്തിൽ നിന്ന് ഒരു കാരണവശാലും കേസിന്റെ വിചാരണ തീരും വരെ മാറ്റം വരുത്താൻ സർക്കാർ സമ്മതിക്കരുതെന്നും പെറ്റീഷൻ ആവശ്യപ്പെടുന്നു. സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടാണ് പെറ്റീഷൻ നല്കിയത്.
ഇതിനായി ഫെബ്രുവരി 9 ആം തീയതി കോട്ടയത്ത് കൺവെൻഷൻ സംഘടിപ്പിക്കും.SOS കോട്ടയം ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിലായിരിക്കും കൺവെൻഷൻ....
SOS ആക്ഷൻ കൗൺസിൽ കൺവീനർ സ്ഥാനത്തു നിന്നും ഫാ.അഗസ്റ്റിൻ വട്ടോലി മാറുകയും, പുതിയ കൺവീനർ ആയി ഫെലിക്സ് ജെ പുല്ലൂടനും ജോയിന്റ് കൺവീനർ ആയി AMT യുടെ ഷൈജു ആന്റണിയും ചുമതലകൾ ഏറ്റെടുത്തു..

Posted by VR1 at 7:41 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Sunday, January 27, 2019

KCRM പാലാ ജനുവരി 26


ജനു. 26-ന് KCRM-ന്റെ പരിപാടി, കന്യാസ്ത്രീകളുടെ ഇന്നത്തെ അവസ്ഥ എന്ന വിഷയത്തിൽ മുൻ കന്യാസ്ത്രീ മരിയാ  തോമസ് നയിച്ച ചർച്ചയായിരുന്നു.

അതിനു ശേഷം വൈകിട്ട് 5.30-ന്, ചിന്തയ്ക്ക് കൂച്ചുവിലങ്ങിടുന്ന ആലഞ്ചേരിയുടെ ഇടയലേഖനത്തനെതിരെ പാലാ നഗര വീഥിയിലൂടെ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന്, ളാലം കുഞ്ഞമ്മ ടവറിനു മുമ്പിൽ മരിയാ തോമസ്, പ്രൊഫ.ഫിലോമിനാ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 


ഇടയലേഖനം അഗ്നിക്കിരയാക്കി.
പരിപാടിക്ക് പ്രൊഫ.പി സി ദേവസ്യ, ഷാജു തറപ്പേൽ, വി ഡി ജോസ്, സി വി സെബാസ്റ്റൻ, ബെഞ്ചമിൻ ആൻറണി, ജോയി കളരിക്കൽ, ' ടോം പേരേക്കട്ട്, ജോർജ് മൂലേച്ചാലി മുതലായവർ നേതൃത്വം നൽകി.

ഇതിന്റെ ഏതാനും ചിത്രങ്ങൾ ആണ് മുകളിൽ.
Posted by VR1 at 7:39 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, January 25, 2019

KCRM പാലാ ചര്‍ച്ചാപരിപാടി - ജനുവരി 26 ശനി 2 PM മുതല്‍


Posted by VR1 at 7:46 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ഭാരത കത്തോലിക്കാസഭ - ഇനിയെങ്കിലും ഒരു വസന്തം വിശ്വാസികൾക്കും വേണ്ടേ?

ജോസഫ് ടി ജെ (ഫേസ് ബുക്കിൽനിന്ന് )

AD 37 ൽ യാക്കോബ് അപ്പോസ്തോലൻ സ്ഥാപിച്ച ജറുസലേം സഭ,
39 ൽ പത്രോസ് സ്ലീഹാ സ്ഥാപിച്ച അന്തിയോഖ്യസഭ,
37 ൽ മാർക്കോസ് സ്ലീഹാ സ്ഥാപിച്ച അലക്സാൻഡ്രിയൻ സഭ,
42 ൽ യോഹന്നാൻ സ്ലീഹാ സ്ഥാപിച്ച ഗ്രീക്കുസഭ,
44 ൽ പത്രോസിനാൽ തന്നെ സ്ഥാപിതമായ റോമിലെ സഭ,
52 ൽ തോമാസ്ലീഹായാൽ സ്ഥാപിതമായ ഇൻഡ്യയിലെ മാർതോമാ സഭ, (ഇതു മാത്രമേ, റോമൻ അധിനിവേശ പ്രദേശത്തിനു പുറമെ ഈ കൂട്ടത്തിൽ സ്ഥാപിതമായിട്ടുള്ളു),
അന്ത്രയോസ് സ്ലീഹായാൽ 55 ൽ സ്ഥാപിതമായ സ്കോട്ട്ലാന്റിലെ കെൽറ്റിക്ക് സഭ - ഇവയാണ് പ്രാചീനതയിൽ പ്രാമുഖ്യത്തോടെ നിന്നിരുന്നക്രൈസ്തവ സഭകൾ.
പിളർപ്പുകളും സംയോജനങ്ങളും പിന്നീടുണ്ടായിട്ടുണ്ട്. ചിലതുങ്ങളെ പാഷാണ്ഡതകൾ തട്ടിക്കൊണ്ടുപോയി, ചിലത് തിരിച്ചെത്തി....

രാജാധികാരവും മതാധികാരവും കെട്ടുപിണഞ്ഞു കിടന്ന
നൂറ്റാണ്ടുകളിൽ അക്കാലത്തറിയപ്പെട്ട ലോകത്തെ തന്നെ കുറുകെ മുറിച്ച് രണ്ടു വരുതികളിലാക്കാൻ വരെ,മതാധികാരത്തിനു കഴിഞ്ഞിരുന്നു. അതിനു വളരെ മുൻപു തന്നെ, പുകൾപെറ്റ റോമാ സാമ്രാജ്യം, ഭരണപരമായ സൗകര്യത്തിനു വേണ്ടി പാശ്ചാത്യമെന്നും പൗരസ്ത്യമെന്നും രണ്ടായി പിരിഞ്ഞപ്പോൾ, രാജവാഴ്ചയുടെ തണലിൽ വളർന്ന ക്രൈസ്തവ സഭയും അങ്ങനെതന്നെയായി. പൗരസ്ത്യ റോമൻ സാമ്രാജ്യത്തിന്റെ വരുതിയിൽ വന്നിരുന്ന പ്രദേശങ്ങളിൽ വളർന്ന സഭകളെ പൗരസ്ത്യ സഭകൾ എന്ന പദപ്രയോഗം (Nomanclature) കൊണ്ട് വിശേഷിപ്പിച്ചു തുടങ്ങി.

നമുക്കറിയാം, ഭാരതീയനൊരു കാലത്തും കിഴക്കനോ പടിഞ്ഞാറനോ ആയ റോമാക്കാരന്റെ ഭരണ മേൽക്കോയ്മയുടെ ഏഴയൽവക്കത്തു കൂടിപ്പോലും കടന്നു പോയിട്ടില്ല. അപ്പോൾ പിന്നെ,CCEO (Codex Canonum EcclesiarumOrientalium - Code of Canons of the
Oriental Churches) എന്ന, പൗരസ്ത്യ സഭകൾക്കായുള്ളനിയമസംഹിത ഭാരതത്തിലെ കത്തോലിക്കാ സഭയ്ക്കെന്തിന് എന്ന യുക്തിപൂർവമായ ചോദ്യം ഭാരതത്തിലെ സഭാധികാരികൾ റോമിനു മുന്നിൽ വേണ്ട സമയത്ത് അവതരിപ്പിച്ചില്ല എന്ന സംശയം വളരെ ഗൗരവതരമാണ്.

നാം, പാവങ്ങൾ, അൽമേനികൾക്ക് എന്തറിയാം, പൗരസ്ത്യനു വേണ്ടി നിർമ്മാണം നടത്തിയ സംഗതി എഴുതിയുണ്ടാക്കിയതും ഒപ്പിട്ടതും ലത്തീനിൽ ! “Una Chiesa Orientale cattolica è una parte della Chiesa Universale che vive la fede in modo corrispondente ad una delle cinque grandi tradizioni orientali- Alessandrina, Antiochena, Costantinopolitina, Caldea, Armena- "
മുൻപെഴുതിയ വാചകമേളയുടെഏകദേശ ഇംഗ്ലീഷ് തർജ്ജിമ ഇങ്ങനെ:
"An Eastern Catholic Church is a part of the Universal Church in which lives the faith in a corresponding manner to one of the five great Eastern Traditions - Alexandria, Antioch, Constantinople, Chalcedon, Armenian -"
അപ്പോൾ മാർ തോമ്മയുടെ പ്രിയ മക്കളെ, ഉക്രയിൻ സഭ (സഭ റഷ്യയിലും, ആസ്ഥാനം അമേരിക്കയിലുമെന്നു കേൾക്കുന്നു, എണ്ണമെടുപ്പു ശരിയല്ലെന്നും വാർത്തയുണ്ട്)
കഴിഞ്ഞാൽ പിന്നെ, സഭാംഗങ്ങളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന മാർ തോമയുടെ പേരു പേറുന്ന ഭാരതകത്തോലിക്കാ സഭയ്ക്ക്, മുൻപ് പറഞ്ഞ, നിലവിൽ തനത്അസ്തിത്വം ഉണ്ടോ എന്നു പോലും സംശയിക്കേണ്ട, ജോസഫ് പുലിക്കുന്നേലിന്റെ ഭാഷയിൽ, "ഈർക്കിൽ" എന്നു വിശേഷിപ്പിയ്ക്കേണ്ട ഏതെങ്കിലുമൊന്നിന്റെ സപത്നിപദമോ, പുത്രീ പദമോ മോഹിച്ച്, നമ്മുടെ തനിമ നശിപ്പിയ്ക്കേണ്ട കാര്യമെന്ത്?

16-ാം നൂറ്റാണ്ടുവരെ ഭരണത്തിന് ഏറെക്കുറെ ജനായത്ത സ്വഭാവമുള്ള ഒരു ഭരണവ്യവസ്ഥ നിലവിലിരുന്ന സഭയായിരുന്നു ഇതെന്നോർക്കണം. നമ്മുടെ ആ പൂർവ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി, രാഷ്ട്ര ഭരണഘടനയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ നിൽക്കുന്ന നമ്മുടെ സ്വന്തം സഭയ്ക്കായുള്ള (കാനോൻ) നിയമത്തിനു രൂപംകൊടുത്തേ മതിയാവൂ.
മെത്രാൻ സ്ഥാനം നൽകുന്ന അധികാരവും രാജകീയ പരിവേഷവുംമത്തുപിടിപ്പിച്ചതുകൊണ്ട്, എഴുതിയതും പറഞ്ഞതുമൊന്നും, അത്ര പെട്ടെന്നൊന്നും ജലരേഖകളായി തീരുകയില്ലല്ലോ.
(നിങ്ങൾ, ജോസഫ് പുലിക്കുന്നേലിനെയോ സത്യജ്വാല മുതലായ സഭാ വിരുദ്ധ പ്രസിദ്ധീകരണങ്ങളിൽ വരുന്ന ലേഖനങ്ങളോ വായിക്കരുത്; നവീകരണപിശാചുക്കളെ പറമ്പിന്റെ അതിരിൽപ്പോലും കയറ്റരുത്.)
അശ്വ മുഖത്തു നിന്നു തന്നെ സത്യം തേടുകയാണുത്തമം. ചില റഫറൻസുകൾ തരാം.
(1) "ജീവിക്കുന്ന ദൈവശാസ്ത്ര"ത്തെക്കുറിച്ചും മറ്റും.... മറ്റും.....
'Acts of the Synod of Bishops of the Syro - Malabar
Church ' സീനഡിൽ ആർച്ചുബിഷപ്പ്പൗവ്വത്തിലിന്റെ പണ്ടത്തെ ഉജ്വല പ്രസംഗം .

(2) The Law of Thomas - Dr. Andrews Thazhath. ഇപ്പോൾ, മെത്രാപ്പോലീത്തയാണ്
കൂടാതെ, സേവ്യർ കൂടപ്പുഴയച്ചന്റെ ഭാരത സഭാ ചരിത്രവും, Oriental Churches-an introduction, മാത്യു വെള്ളാനിക്കൽ അച്ചന്റെ ' വ്യക്തിസഭകൾ' ഇങ്ങനെയും കുറെ വായിക്കാം, എന്നിട്ട്,സാദാപുരോഹിതനേയും, കന്യാസ്ത്രിയേയും, അൽമായനേയും കുരിശിൽ കയറ്റുന്ന,അവരെ വ്യക്തമായ അനീതിക്കെതിരെ ശബ്ദമുയർത്താൻ വേണ്ടി പൊതുനിരത്തിനരികെ നിരാഹാരമിരുത്താൻ നിർബന്ധിതരാക്കുന്ന, തന്നെ ചോദ്യം ചെയ്യാൻ റോമിലെ മാർപ്പാപ്പയ്ക്കു മാത്രമേ അവകാശമുള്ളു എന്നൊരു ഇൻഡ്യൻ പൗരനെക്കൊണ്ടു ഔദ്ധത്യത്തോടെപറയിക്കുവാൻ പ്രാപ്തനാക്കുന്ന ആ കാനോനെ എടുത്ത്, അതു കളയേണ്ടിടത്തു കളയണമോ എന്നു വിശ്വാസികൾക്കു തീരുമാനിക്കാം.
നമുക്കും വേണ്ടേ ഒരു മുല്ലപ്പൂ വസന്തം?
Posted by VR1 at 7:43 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Thursday, January 24, 2019

Swami Agnivesh writes to Pope against nuns’ transfer

Swami Agnivesh writes to Pope against nuns’ transfer: 

(thehansindia.com)

Thiruvananthapuram, Jan 23, 2019: Social activist Swami Agnivesh has written to Pope Francis against the transfer of four nuns who had taken part in a protest in Kochi, demanding the arrest of rape-accused Bishop Franco Mulakkal.
He said it was with much expectation and confidence in the Pope’s ‘robust sense of justice’ that he was addressing the letter on the harassment which the sisters of Missionaries of Jesus order in Kerala were being subjected to for the stand they took in solidarity with a fellow nun, who went through harrowing experiences at the hands of bishop Franco Mulakkal.
A copy of the letter was released to PTI here. The four nuns– Sister Alphy Pallasseril, Sister Anupama Kelamangalathuveliyil, Sister Josephine Villoonnickal and Sister Ancitta Urumbil were issued transfer orders by the Mother Superior and this act, which reeks of vindictiveness, was “prima facie, punitive in nature and uncharitable”, he said.
“The people of India respect these nuns for the bold stand they took in serving as a voice in the wilderness, crying for justice for the oppressed victim. I am sure you will agree that it is basic to their devotion to Jesus Christ, who came to uphold Gods justice on earth”.
Agnivesh said it was shocking that the diocese and its religious orders concerned have gone easy on the alleged rapist and was targeting those who stood and struggled for justice for the victim.
The fact that the Roman Catholic Church in India did not respond pro-actively in the matter of the sexual exploitation of a nun has already caused extensive damage to the church’s image in India, he said and urged the Pope to intervene in the matter and defend the nuns from being harrassed.
Keralites, irrespective of their religious identities, rallied round these nuns and stood in solidarity with them throughout their struggle for justice.
There is widespread anger at the injustice being done to them, swami Agnivesh said. The swami said he would be in Kerala later this month and hoped to visit the nuns in person to express solidarity with them.
The four nuns had also written to Chief Minister Pinarayi Vijayan,seeking his intervention to ensure that their transfer orders were not effected till the trial of the case was over.
Meanwhile, another Nun, Lucy Kalapura, who had also taken part in the protest against Franco, Wednesday was served a second notice by the Franciscan Clarist Congregation seeking her explanation by February 6.

Posted by VR1 at 6:49 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

'യേശുസൂക്തങ്ങളും യോഗസൂത്രങ്ങളും' (മൂന്നാം ഭാഗം)

യോഗാചാര്യ എന്‍. പി. ആന്റണി

ആദ്യഭാഗങ്ങൾ  ഈ ലിങ്കുകളില്‍നിന്ന് വായിക്കാം:
https://almayasabdam.blogspot.com/2018/12/blog-post_13.html 
https://almayasabdam.blogspot.com/2019/01/blog-post_23.html
പുസ്തകം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക : 9495780269

''യോഗ ആത്മീയ ഉണര്‍വിലേയ്ക്കുള്ള പടിയാണെന്നാണല്ലോ മാഷ് നേരത്തെ പറഞ്ഞത്.  ഇത് ഒന്നു വ്യക്തമാക്കിയാല്‍ കൊള്ളാം.''
യോഗ എന്ന വാക്കിന്റെ അര്‍ഥം അറിയാമോ?

''ഇല്ല.''
സംസ്‌കൃതത്തിലെ യുജ് എന്ന ധാതുവില്‍ നിന്നാണ് യോഗ എന്ന വാക്ക് വരുന്നത് യുജ് എന്നാല്‍ യോജിപ്പിക്കുക, ചേര്‍ക്കുക (join) എന്നൊക്കെയാണ് അര്‍ഥം.  ഇവിടെ എന്ത് എന്തിനോട് ചേര്‍ക്കുന്നു അഥവാ ചേരുന്നു എന്നു സംശയം വരാം.  മനുഷ്യന്‍ മണ്ണില്‍നിന്നു സൃഷ്ടിക്കപ്പെട്ടവനാണെന്നാണല്ലോ ബൈബിള്‍ പറയുന്നത്. മണ്ണില്‍നിന്നു മെനഞ്ഞെടുക്കപ്പെട്ട മനുഷ്യന്റെ നാസാദ്വാരങ്ങളില്‍ സൃഷ്ടാവായ ദൈവം ഊതിയപ്പോള്‍ മനുഷ്യന്‍ ജീവനുള്ളതായി എന്നാണ് ബൈബിള്‍.  ഇങ്ങനെയെങ്കില്‍ ദൈവത്തിന്റെ പ്രാണശക്തിയാണ് നമ്മില്‍ ജീവനായി നിലനില്‍ക്കുന്നത്.  ജനനശേഷം പ്രപഞ്ചത്തിലെ പ്രാണന്‍ നാം സ്വീകരിച്ച് ജീവിക്കുന്നു.  അപ്പോള്‍ സ്രഷ്ടാവ് നമ്മെ ഉരുവാക്കിയപ്പോള്‍ നമ്മില്‍ നിക്ഷേപിച്ച പ്രാണശക്തിയെ നാം അറിയാതെപോകുന്നു.  നാം തികച്ചും ഭൗതികമായി ജീവിക്കുന്നു.  എന്നാല്‍ നമ്മില്‍ കയറിയിറങ്ങുന്ന പ്രാണാംശത്തെ നാം ഉരുവായ വേളയില്‍ നമ്മില്‍ നിക്ഷേപിക്കപ്പെട്ട ആ ശക്തിയുമായി ലയിപ്പിക്കുന്നതിന്, ചേര്‍ക്കുന്നതിന്, യോഗ എന്നു 
പറയാം.  ഇത് ആത്മീയ ഉണര്‍വാണ്. 

''അങ്ങനെ വിശ്വപ്രാണശക്തിയുമായി കൂടിച്ചേര്‍ന്നാല്‍ എന്ത് സംഭവിക്കും?''
അങ്ങനെ ചേരുമ്പോഴാണ് ഞാനും പിതാവും ഒന്നാകുന്നു.  എന്നെക്കാണുന്നവന്‍ പിതാവിനെ കാണുന്നു. ഞാന്‍ പിതാവിലും പിതാവ് എന്നിലും വസിക്കുന്നു എന്ന അവസ്ഥയിലേക്ക് വരുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അദൈ്വതബോധാവസ്ഥ, ദൈ്വതമല്ലാത്ത അവസ്ഥ. ഇത് യോഗജ്ഞാനരഹസ്യമാണ്. 

''യേശു, ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത് അവിടുന്ന് ദൈവപുത്രനായതുകൊണ്ടല്ലേ?''
അതേ. യേശു സ്ത്രീയില്‍നിന്നു ജനിച്ചതിനാല്‍ അവിടുന്ന് മനുഷ്യപുത്രനാണ്.  എന്നാല്‍ പുരുഷബീജത്തില്‍നിന്നല്ല അവിടുന്ന് ജനിച്ചത് എന്നാണ് ബൈബിള്‍ പറയുന്നത്. അതായത് അവിടുന്ന് പിതാവില്‍ നിന്നുള്ളവനാണ്. നാം ബീജത്തില്‍നിന്നു ജനിച്ചവരെങ്കിലും നമ്മില്‍ പ്രാണന്‍ സന്നിവേശിപ്പിച്ചത് പിതാവാണ്. നമ്മുടെ ബീജത്തില്‍ കര്‍മദോഷങ്ങളുണ്ട്. പിതാവില്‍നിന്നുള്ള പ്രാണന്‍ സന്നിവേശിക്കപ്പെട്ടവരാകയാല്‍ നമുക്കും ദൈവപുത്ര അവകാശം ഉണ്ടെന്നാണ് യേശു പറയുന്നത്. ഏതു മനുഷ്യപുത്രനും ദൈവപുത്ര അവകാശം എങ്ങനെ നേടാം എന്നാണ് സ്വന്തം ജീവിതവും ഉപദേശവും വഴി യേശുദേവന്‍ കാണിച്ചുതന്നത്.

''ഇത് സാധാരണ മനുഷ്യര്‍ക്ക് സാധിക്കുമോ?''
സാധിക്കും. അതുകൊണ്ടാണല്ലോ എന്റെ സ്വര്‍ഗീയപിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണനാകുവിന്‍ എന്ന് യേശുദേവന്‍ പറയുന്നത് .

''നമുക്കോരോരുത്തര്‍ക്കും  ഈശ്വരന്മാരായി മാറുവാന്‍ കഴിയും എന്നാണോ ഉദ്ദേശിക്കുന്നത്?''
ഒരിക്കലുമില്ല. നമുക്ക് ഈശ്വരനാകാന്‍ കഴിയുകയില്ല. നാം കേവലം മനുഷ്യര്‍മാത്രം. കാരണം നാം സൃഷ്ടിയാണ്. എന്നാല്‍ സൃഷ്ടിയായ നമുക്ക് ഈ ശരീരത്തില്‍ ഇരുന്നുകൊണ്ട് സൃഷ്ടാവിനെ അറിയാന്‍ കഴിയും.  അപ്പോള്‍ നാം ദൈവപുത്രരാണെന്ന് മനസ്സിലാകും.  ഈ അനുഭവത്തെ ബ്രഹ്മാനുഭവം, ഈശ്വരാനുഭവം, ക്രിസ്ത്വാനുഭവം എന്നൊക്കെ പറയാന്‍ കഴിയും.
ഈ അനുഭവത്തിലേക്ക് വരുവാനുള്ള മാര്‍ഗമാണ് യോഗയിലെ എട്ട് പടികള്‍.

''ശരീരത്തില്‍ ഇരുന്നുകൊണ്ട് ഈശ്വരാനുഭവം നേടിയവരുണ്ടോ?''
ഉണ്ട്. ഋഷിമാര്‍, പ്രവാചകന്മാര്‍, സിദ്ധന്മാര്‍, സൂഫീവര്യന്മാര്‍ കേരളത്തില്‍ ജനിച്ച ശങ്കരാചാര്യര്‍.  കത്തോലിക്കാസഭയിലെ മിസ്റ്റിക്കുകളായ ആവിലായിലെ അമ്മത്രേസ്യ, കുരിശിന്റെ യോഹന്നാന്‍, ഫ്രാന്‍സിസ് അസ്സീസി, അന്തോനീസ് തുടങ്ങിയവര്‍ ഈശ്വരാനുഭവം നേടിയവരാണ്.

''സ്വര്‍ഗത്തില്‍ പോകുന്നതും ഈശ്വരദര്‍ശനം ലഭിക്കുന്നതും മരണശേഷമാണ് എന്നാണല്ലോ നമ്മെ പഠിപ്പിക്കുന്നത്.''
''ജീവനോടെ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അനുഭവിക്കുന്ന തലത്തിലെ ഈശ്വരാനുഭവം സിദ്ധിക്കുകയുള്ളു.  മരണശേഷം അനുഭവിക്കാം എന്നു പറയുന്നത് ഉറക്കത്തില്‍ കാല് തടകുന്നതുപോലെ അനുഭൂതികളില്ലാത്ത യുക്തിരഹിതമായ ആശയമാണ്. എല്ലാ അനുഭൂതികളും ജീവനോടിരിക്കുമ്പോള്‍ ഇന്ദ്രിയങ്ങളിലൂടെ മാത്രമെ അനുഭവിക്കാന്‍ കഴിയുകയുള്ളു. അതുകൊണ്ടുതന്നെയാണ് ''ശ്വാസം പൊയ്ക്കഴിയുമ്പോള്‍ മനുഷ്യന്റെ പ്രതീക്ഷകളെല്ലാം മണ്ണടിയും'' എന്നു ബൈബിള്‍ പറയുന്നത്.  അതായത് ശ്വാസം നിലനില്‍ക്കുന്ന കാലത്തു മാത്രമേ അനുഭവം ഉള്ളു.  നമ്മുടെ പ്രതീക്ഷകളും പ്രവൃത്തികളും ശ്വാസത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
ദൈവം ജീവിച്ചിരിക്കുന്നവര്‍ക്കുള്ളതാണ് മരിച്ചവര്‍ക്കുള്ളതല്ല എന്ന് ബൈബിള്‍ പറയുന്ന ഭാഗം നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്ന് മരിച്ചവരുടെ ദൈവമല്ല.  ജീവിക്കുന്നവരുടെ ദൈവമാണ്. അതായത് പ്രാണനിലാണ് ഈശ്വരന്‍.  പ്രാണനില്ലെങ്കില്‍ ഈശ്വരന്‍ ഇല്ല.  എന്നിലും നിങ്ങളിലും പ്രാണന്‍ ഉള്ളതുകൊണ്ടാണല്ലോ നാം അന്വേഷണം നടത്തുന്നത്.  പ്രാണന്‍ പോയാല്‍ പിന്നെ അന്വേഷണം ഇല്ലല്ലോ.
യോഗീശ്വരനായ അഗസ്ത്യര്‍ മഹര്‍ഷി പറയുന്ന ഒരു സന്ദേശമുണ്ട്:  'നമ്മിലിരിക്കുന്ന പ്രാണന്‍ നമ്മില്‍നിന്ന് ഇറങ്ങി എവിടെ പോകുന്നുവെന്ന് ആരും ഇതുവരെ കണ്ടിട്ടില്ല.  സ്വര്‍ഗവും നരകവും എവിടെ ഇരിക്കുന്നുവെന്നും ആരും ഇതുവരെ കണ്ടിട്ടില്ല.  എന്നാല്‍ ഒന്നറിയാം: തന്നില്‍ പ്രാണന്‍ ഇരിക്കുന്നതുകൊണ്ടാണ് നാം പ്രവര്‍ത്തിക്കുന്നത്.' അതിനാല്‍ പ്രാണനെ ഈശ്വരനായി അനുഭവിക്കാനാണ് അവിടുന്നു പറയുന്നത്.  ഇത് മഹത്തായ ഒരു യോഗരഹസ്യമാണ്. 
നീ നിന്റെ യൗവനകാലത്തുതന്നെ പിതാവിനെ അറിയാനല്ലേ ബൈബിള്‍ പറയുന്നത്? അതായത് ശ്വാസഗതി ശക്തമായിരിക്കുന്ന കാലമാണ് യൗവനം. ഈ കാലത്തുതന്നെ ഈശ്വരാന്വേഷണം നടത്തി അറിയണം.  അല്ലാതെ വയസ്സുകാലത്ത് നേരെ നില്‍ക്കാനും ശ്വസിക്കാനും കഴിയാത്ത സമയത്ത് ഈശ്വരാന്വേഷണം സാധ്യമല്ല.
യേശുദേവന്‍ പറഞ്ഞു: 'അന്വേഷിപ്പിന്‍ കണ്ടെത്തും മുട്ടുവിന്‍ തുറന്നു കിട്ടും'

''യേശു അന്വേഷിക്കാന്‍ പറഞ്ഞത് എന്തിനെയാണ്?''
തന്നിലിരിക്കുന്ന ഈശ്വരനെയാണ് യേശു അന്വേഷിച്ച് കണ്ടെത്താന്‍ പറഞ്ഞത്. ഇതു കണ്ടെത്താനുള്ള മാര്‍ഗമാണ് യോഗ പറയുന്നത്. യോഗയിലെ യമനിയമങ്ങള്‍ കൃത്യമായി ശീലിക്കുന്ന സാധകന് മുകളിലെ പടികളിലൂടെ കയറിയാല്‍ ഈശ്വരദര്‍ശനം ലഭിക്കും.
ഈശ്വരന്‍ ഹൃദയവാസിയാണ് ഈ തത്ത്വം നാം അറിയുന്നില്ല. സ്വര്‍ഗരാജ്യം നിന്റെ ഉള്ളില്‍ ഇരിക്കുന്നു എന്ന് യേശു പറഞ്ഞിട്ടും നാം അത് അറിയുന്നില്ല.  നാം ദേവാലയം തോറും ഈശ്വരനെ അന്വേഷിച്ച് വലയുകയാണ്.
ഹൃദയവാസിയായ ഈശ്വരനെക്കുറിച്ച് ഒരു കഥയുണ്ട്. ഈശ്വരന്‍ ഭൂമിയിലേക്ക് ഇറങ്ങിവന്നു. ജനം ഈശ്വരനെ തിരിച്ചറിഞ്ഞ് ഈശ്വരന്റെ ചുറ്റുംകൂടി ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞ് ഈശ്വരനെ ബുദ്ധിമുട്ടിച്ചു.  ചിലര്‍ക്ക് മാളിക വേണം, ചിലര്‍ക്ക് കൊട്ടാരം, ചിലര്‍ക്ക് ഭൂസ്വത്ത്, ചിലര്‍ക്ക് ഉയര്‍ന്ന തൊഴില്‍, ചിലര്‍ക്ക് അധികാരം, ഉന്നതപദവികള്‍ ഇങ്ങിനെപോകുന്നു ആവശ്യങ്ങള്‍  യേശുദേവന്‍ ഭൂമിയില്‍ കഴിഞ്ഞ കാലത്തും അവിടത്തെ ചുറ്റും പലരും കൂടിയത് ഓരോരോ ആവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. രണ്ടുപേര്‍ സ്വര്‍ഗരാജ്യത്തില്‍ അവിടുത്തെ ഇടതും വലതും ഇരിക്കണമെന്നുവരെ ആവശ്യപ്പെട്ടു എന്ന് ബൈബിള്‍ വായിക്കുമ്പോള്‍ കാണാന്‍ കഴിയും.  ഇതുപോലെയാണ് മനുഷ്യര്‍ക്ക് ഈശ്വരനോടുള്ള ആവശ്യങ്ങള്‍.  എല്ലാംതന്നെ ഭൗതികാവശ്യങ്ങള്‍ മാത്രമാണ്.  ഈശ്വരദര്‍ശനം ലഭിക്കണം എന്ന ആവശ്യം ഒരിക്കലുമില്ല.  നൊവേന പള്ളികളില്‍ അനേകം ആവശ്യങ്ങള്‍ക്കുള്ള ധാരാളം അപേക്ഷകള്‍ വായിക്കുന്നതുകാണാം.  തനിക്ക് ഈശ്വരദര്‍ശനം ലഭിക്കണം എന്ന ഒരപേക്ഷ ഒരു സ്ഥലത്തും ഇന്നേവരെ വായിച്ചു കേട്ടിട്ടില്ല. ഇതുകൊണ്ടായിരിക്കാം ഈശ്വരന്‍ മനുഷ്യഹൃദയത്തില്‍ കയറിപ്പറ്റി.  മനുഷ്യന്‍ ഒരിക്കലും എത്തിനോക്കാത്ത ഇടമാണ് സ്വന്തം ഹൃദയം.  സ്വയം എത്തിനോക്കാത്ത സ്വന്തം ഹൃദയത്തിലേക്ക് എത്തിനോക്കാനാണ് യോഗ നിര്‍ദേശിക്കുന്നത്.  ഇതുതന്നെയാണ് സ്വര്‍ഗരാജ്യം നിന്റെ ഉള്ളില്‍ ഇരിക്കുന്നുവെന്ന സന്ദേശത്തിലൂടെ യേശുദേവനും നമ്മോട് പറയുന്നത്. യേശു പറയുന്നു: 'ആ മലയിലുമല്ല ഈ മലയിലുമല്ല.  ആത്മാവിലും സത്യത്തിലുമാണ് ഈശ്വരന്‍. ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവരെയാണ് എന്റെ പിതാവ് അന്വേഷിക്കുന്നത്.'
ശരിയായ മാര്‍ഗം ആത്മാവിലും സത്യത്തിലുമുള്ള ആരാധനയില്‍ അധിഷ്ഠിതമാണ്. യോഗമാര്‍ഗവും ഇതുതന്നെയാണ് പറയുന്നത്.

''യേശുവിന്റെ വചനത്തില്‍ യോഗമാര്‍ഗമാണെന്നാണോ പറയുന്നത്?''
യേശു സത്യമാര്‍ഗമാണ് ഉപദേശിക്കുന്നത്. യോഗയും സത്യമായ മാര്‍ഗമാണ് പറയുന്നത്. സത്യം ഗ്രഹിച്ചവരെല്ലാം ഒരേ മാര്‍ഗമാണ് പറയുന്നത്.  പക്ഷേ സത്യം മനസ്സിലാക്കാത്തവര്‍ സത്യത്തെ മറ്റൊന്നായി തെറ്റിദ്ധരിച്ചു കാണുന്നു.  ലോകത്തില്‍ വന്ന എല്ലാ അവതാരങ്ങളും ഒരേ സത്യമാണ് പറഞ്ഞിട്ടുള്ളത് കാരണം സത്യം ഒന്നേ ഉള്ളു. അവ പലതില്ല. എന്നാല്‍ സത്യം ഗ്രഹിക്കാത്തവര്‍ക്ക് അവ പലതരം സത്യങ്ങളായി 
തോന്നുന്നു എന്നു മാത്രം.
''അങ്ങനെയെങ്കില്‍ ക്രിസ്ത്യാനികള്‍ യോഗമാര്‍ഗം ശീലിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ടാണ്?''
അത് സഭാനേതാക്കള്‍ക്ക് സത്യാനുഭവം ഉണ്ടായിട്ടില്ലാത്തതിനാലാവും. സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ എന്നല്ലേ യേശു പറഞ്ഞത്. ഏതായാലും സത്യം അറിഞ്ഞ് നാം സ്വതന്ത്രരാകേണ്ട എന്നു സഭ കരുതാനിടയില്ല.

''യോഗശാസ്ത്രം ഹൈന്ദവമാണെന്നാണല്ലോ ചിലര്‍ പറയുന്നത്?''
ഭാരതത്തിന്റെ ആറ് ദര്‍ശനശാസ്ത്രങ്ങളില്‍ ഒന്നാണ് യോഗശാസ്ത്രം. അത് ഒരിക്കലും മതത്തിന്റേതല്ല. അതില്‍ ഒരു മതത്തെക്കുറിച്ചും പ്രതിപാദിക്കുന്നില്ല.  അത് ഇന്ന മതക്കാരെ ശീലിക്കാവു എന്ന് അനുശാസിക്കുന്നില്ല. യോഗശാസ്ത്രമാകുന്നതിന് മുമ്പ് അക്ഷിപുരുഷവിദ്യ, ദഹരവിദ്യ, ഉപകോസലവിദ്യ, ആത്മവിദ്യ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
പതഞ്ജലിയാണ് യോഗയെ സൂത്രരൂപത്തില്‍ അവതരിപ്പിച്ച് ഒരു ശാസ്ത്രമാക്കിയത്.  ഇത് അവനവനിലേക്ക് നോക്കുന്ന ഒരു ആത്മശാസ്ത്രമാണ്. ഗുണനം അറിയാമെങ്കില്‍ ഗുണനക്രിയ ചെയ്തുനോക്കുന്നത് ഏതു രാജ്യക്കാരനായാലും ഏതു മതസ്ഥനായാലും ഗുണനത്തിന്റെ നിബന്ധനകള്‍ പാലിക്കാമെങ്കില്‍ ശരിയായ ഉത്തരം ലഭിക്കും. ആരായാലും പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഫലം ലഭിക്കുന്നത്. ജാതിയോ മതമോ ഈ ശാസ്ത്രങ്ങള്‍ക്കൊന്നും ബാധകമല്ല.
(തുടരും) 
Posted by VR1 at 5:28 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Wednesday, January 23, 2019

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ നടപടി കടുപ്പിച്ച് കത്തോലിക്കാ സഭ ;പുതിയ കുറ്റങ്ങള്‍ നിരത്തി സഭയുടെ രണ്ടാം മുന്നറിയിപ്പ് | Daily Indian Herald

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ നടപടി കടുപ്പിച്ച് കത്തോലിക്കാ സഭ ;പുതിയ കുറ്റങ്ങള്‍ നിരത്തി സഭയുടെ രണ്ടാം മുന്നറിയിപ്പ് | Daily Indian Herald: കോട്ടയം: കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ നടപടി കടുപ്പിച്ച് കത്തോലിക്കാ സഭ. ഫെബ്രുവരി ആറിനകം നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടി നേരിടേണ്ടിവരുമെന്നും സഭ സിസ്റ്റര്‍ ലൂസിക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. രണ്ടാമത്തെ വാണിങ് ലെറ്ററാണ് സിസ്റ്റര്‍ ലൂസിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സഭാ ചട്ടപ്രകാരം മൂന്ന് വാണിങ് ലെറ്റര്‍ ലഭിക്കുമെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നത്. കൂടുതല്‍ കുറ്റാരോപണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വാണിങ് ലെറ്റര്‍ നല്‍കിയിരിക്കുന്നത്. വൈകിട്ട് താമസിച്ച് മഠത്തില്‍ എത്തുന്നു. സഭാ വസ്ത്രം …
Posted by VR1 at 8:09 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

'യേശുസൂക്തങ്ങളും യോഗസൂത്രങ്ങളും' (രണ്ടാം ഭാഗം)


യോഗാചാര്യ എന്‍. പി. ആന്റണി

ആദ്യഭാഗം ഈ ലിങ്കില്‍നിന്ന് വായിക്കാം:
https://almayasabdam.blogspot.com/2018/12/blog-post_13.html
പുസ്തകം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക : 9495780269

ഒന്നും രണ്ടും പടികള്‍ ശരിയായി മനസ്സിലാക്കാതെയും ശീലിക്കാതെയും നേരെ മൂന്നാമത്തെ പടിയിലേയ്ക്ക് ചാടിക്കയറുന്നവരാണ് ഇന്നു കാണുന്നത്.  അവര്‍ മൂന്നാമത്തെ പടിയില്‍ മാത്രം ഇരിക്കുന്നവരാണ് അവര്‍ക്ക് ഒരു പടി മാത്രം മതി.  അവര്‍ മുകളിലെ പടികളിലേക്ക് നോക്കാനോ താഴെയുള്ള പടിയിലേക്ക് നോക്കാനോ തയ്യാറല്ല.  എന്നാല്‍ ആസനങ്ങള്‍ കഴിഞ്ഞുള്ള മേലോട്ടുള്ള പടികളാണ് ആത്മീയ ഉണര്‍വിലേക്കുള്ള പടികള്‍. ഈ പടികളിലൂടെ കടന്നുപോകുമ്പോഴാണ് ലോകത്തിലേക്കു വന്ന എല്ലാ പ്രവാചകരും, സത്യാന്വേഷികളും യേശുദേവനും പറഞ്ഞ സന്ദേശങ്ങളുടെ പൊരുള്‍ ശരിയായി മനസ്സിലാവുകയുള്ളു.

''അങ്ങനെയെങ്കില്‍ ക്രിസ്ത്യാനി യോഗ പരിശീലിക്കരുത് എന്നു പറയുന്നതെന്തിനാണ്?''                                              
അങ്ങനെ പറയുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല.  സത്യം അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ അങ്ങിനെ പറയുമെന്ന് കരുതുന്നില്ല.

''സൂര്യനമസ്‌കാരം ക്രിസ്ത്യാനികള്‍ ശീലിക്കരുത്രെ. പ്രത്യേകിച്ച് അതിലെ മന്ത്രങ്ങള്‍ ചൊല്ലുന്നത് പാപമാണത്രേ.''
വസ്തുതകള്‍ ശരിയായി മനസ്സിലാക്കുകയോ പഠിക്കുകയോ ചെയ്യാത്തതുകൊണ്ടാണ് ഇങ്ങിനെ പറയുന്നത്. പണ്ട് സത്യങ്ങള്‍ പറഞ്ഞ ശാസ്ത്രജ്ഞന്മാരെ സഭാധികാരികള്‍ വകവരുത്തിയിട്ടുണ്ട്. അവര്‍ സത്യം തിരിച്ചറിയാന്‍ വൈകിപ്പോയി. ഇന്ന് സത്യം തിരിച്ചറിഞ്ഞ സഭാധികാരികള്‍ അതിന് മാപ്പു പറയുന്നുണ്ട്.
അവിദ്യയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് യോഗശാസ്ത്രം പറയുന്നത് എത്ര ശരിയാണ്! 

''അവിദ്യ എന്നാല്‍ എന്താണ്?''
അജ്ഞതയെ അഥവാ അറിവില്ലായ്മയെ (ignorance) യാണ് അവിദ്യ എന്നു പറയുന്നത്. അറിവ് ആനന്ദമാണ്; അജ്ഞത ദു:ഖമാണ്. ഒരു വ്യക്തി നേടേണ്ടത് ആനന്ദമാണ്. ആനന്ദം അറിവിലൂടെ മാത്രമേ ലഭിക്കുകയുള്ളു. അറിവ് സത്യമാണ്. സത്യം അറിയുമ്പോഴേ നാം അസത്യത്തില്‍നിന്നു സ്വതന്ത്രരാകൂ. ബൈബിളിലൂടെ യേശുദേവന്‍ നമ്മോട് പറയുന്നത് സത്യം അറിഞ്ഞ് സ്വതന്ത്രരാകാനാണ്. അങ്ങനെയെങ്കില്‍ നാം സത്യം അറിയുകയും സ്വതന്ത്രരാവുകയും വേണ്ടേ?

''വേണം.  തീര്‍ച്ചയായും വേണം.'' 
എല്ലാ മതങ്ങളും അടിസ്ഥാനപരമായി ഏകനായ ഈശ്വരനിലേയ്ക്ക് നയിക്കുന്നതാണെന്നതില്‍ ആര്‍ക്കും തന്നെ സംശയം ഉണ്ടെന്ന് തോന്നുന്നില്ല.  എന്നാല്‍ ഇതിലെ പരമമായ  സത്യം അറിയാതെ അനേകം കുഴപ്പങ്ങള്‍ക്കും ശത്രുതയ്ക്കും വഴിവെക്കുന്നു.  എന്റേത് മാത്രം ശരി.  നിങ്ങളുടേത് തെറ്റ് എന്നു പറഞ്ഞ് നാം മല്‍സരിക്കുന്നു.  ഇതിന് കാരണം നേരത്തെ പറഞ്ഞ അവിദ്യയാണ്. 
ലളിതാസഹസ്രനാമത്തില്‍ ആയിരം മന്ത്രങ്ങളെക്കൊണ്ട് ദേവിയെ സ്തുതിക്കുന്നുണ്ട്.  ക്രൈസ്തവരുടെ മാതാവിന്റെ ലുത്തിനിയയില്‍ അനേകം മന്ത്രങ്ങള്‍ക്കൊണ്ട് മാതാവിനെ സ്തുതിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാള്‍ക്ക് ഇതെല്ലാം ഒരേ സത്യത്തിലേക്ക് നയിക്കുന്നതാണെന്ന് കാണാന്‍ കഴിയും.  എന്നാല്‍ മതവിശ്വാസത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ രണ്ടും രണ്ടായി തോന്നും.

''മാഷ് പറഞ്ഞത് എനിക്ക് മനസ്സിലായില്ല.''
നിങ്ങള്‍ ബൈബിള്‍ വായിച്ചിട്ടുണ്ടോ?

''വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ പൂര്‍ണമായും വായിച്ചിട്ടില്ല എന്നു പറയുന്നതാണ് ശരി.'' 
അവിടെയാണ് നമ്മുടെ കുഴപ്പം. ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ എന്തായാലും ബൈബിള്‍ വായിക്കുകയും പഠിക്കുകയും വേണം. നിങ്ങള്‍ ഒരു സത്യാന്വേഷിയാണെങ്കില്‍ എല്ലാ മതങ്ങളും പറയുന്നത് എന്താണ് എന്നു പഠിക്കണം.
ബൈബിള്‍ ഉല്‍പത്തി പുസ്തകം ഒന്നാമധ്യായം 2-ാം വാക്യം പറയുന്നത് ഇപ്രകാരമാണ്.  'ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു'
'ഓം നമോ നാരായണ' എന്നത് ഹൈന്ദവരുടെ ഒരു മന്ത്രമായിട്ടാണ് നാം ഇന്ന് കാണുന്നത്. 'ഓം', അ ഉ അം എന്നീ മൂന്നു സ്വരങ്ങള്‍ ചേര്‍ന്ന ഒരു പ്രതീകമാണ്. ആ സ്വരങ്ങള്‍ ഉച്ചരിക്കുമ്പോള്‍ നമ്മുടെ വായുടെ സ്ഥിതി എങ്ങനെയാണെന്ന് നോക്കുക. 'അ' എന്നു പറയുമ്പോള്‍ വായ് മുഴുവന്‍ തുറന്നിരിക്കുന്നു. ഉണര്‍ന്നിരിക്കുന്ന അവസ്ഥയുടെ പ്രതീകമാണത്. 'ഉ' എന്നു പറയുമ്പോള്‍ വായ് പകുതിയേ തുറന്നിട്ടുള്ളു. അത് സ്വപ്നത്തിന്റെ പ്രതീകമാണ്. 'അം' എന്നു പറയുമ്പോള്‍ വായ് മുഴുവന്‍ അടഞ്ഞിരിക്കുന്നു. ഉറക്കത്തിന്റെ പ്രതീകം. ഉറങ്ങുമ്പോള്‍ ലോകമേ ഇല്ല എന്ന അനുഭവമാണ്. എന്നാല്‍ ഉണര്‍ന്നാല്‍ ഒരു വിത്തില്‍നിന്ന് ഒരു മരം ഉണ്ടാകുന്നതുപോലെ നമ്മുടെ ഓര്‍മയില്‍നിന്ന് പഴയ അനുഭവങ്ങളെല്ലാം ഉണര്‍ന്നുവരും. ഓം എന്ന് ഉച്ചരിച്ചുകഴിഞ്ഞാലുള്ള നിശ്ശബ്ദത മേല്പറഞ്ഞ മൂന്നു ബോധാവസ്ഥകള്‍ക്കും ഇടം നല്കുന്ന  ശുദ്ധബോധത്തിന്റെ പ്രതീകമാണ്.
നമ്മുടെ അനുഭവങ്ങളെല്ലാം ബോധത്തിന്റെ ഈ നാലവസ്ഥകളില്‍ ഒതുങ്ങും. 'ഓം' എന്ന സ്വരം സൃഷ്ടിയിലെ ആദ്യ മന്ത്രമായ പ്രണവമാണ് എന്നു പറയുമ്പോള്‍ നമ്മുടെ അനുഭവത്തിലെ ലോകത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും സമാധിയും പ്രതീകാത്മകമായി ഒതുക്കാവുന്ന ഒരു മന്ത്രമാണത് എന്നു മനസ്സിലാക്കണം. മന്ത്രം എന്നതിന് മനനം ചെയ്ത് മനസ്സിലാക്കേണ്ടത് എന്നാണര്‍ഥം. 
നമോ എന്നതിന് നമിക്കുന്നു എന്നര്‍ഥം. നാരായണന്‍ എന്നാല്‍ നാരം + അയനം (നാരം = ജലം,  അയനം = ചലിക്കുക.) അപ്പോള്‍ നമോ നാരായണ എന്നതിന്റെ അര്‍ഥം ജലത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ചൈതന്യത്തെ നമസ്‌കരിക്കുന്നു എന്നാണ്.
ഖുറാനില്‍ പറയുന്നു.''വകാന അര്‍ശുഹു അലന്‍ മാ അ് ''.  ഇതിന്റെ അര്‍ഥം ഈശ്വരന്റെ സിംഹാസനം വെള്ളത്തിന്‍മീതെ ആകുന്നു എന്നാണ്.  ജലത്തില്‍ ഈശ്വരചൈതന്യം നിലനില്‍ക്കുന്നുവെന്ന് മൂന്ന് മതങ്ങളും പറയുന്നു.  ഇതുപോലെതന്നെയാണ് മന്ത്രങ്ങളും. അടിസ്ഥാനപരമായി ഒരേ പൊരുളിലേക്കാണ് അവ ചെല്ലുന്നത്.
സൂര്യന്‍ സൃഷ്ടിയാണെങ്കിലും അതിലെ മന്ത്രങ്ങള്‍ സൃഷ്ടാവിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്.  അതിനാല്‍ സൂര്യനെ കീര്‍ത്തിക്കുന്ന മന്ത്രങ്ങള്‍ ചൊല്ലി എന്നതുകൊണ്ട് പാപം ബാധിക്കും എന്ന് കരുതേണ്ടതില്ല.
ഞാന്‍ ചിത്രകല പഠിച്ചിരുന്ന കാലത്തെ ഒരു അനുഭവം പറയാം. എന്റെ നാട്ടിലെ കാര്‍മല്‍ വെല്‍ഫെയര്‍ സെന്ററിന്റെ ഡയറക്ടറച്ചന്‍ വിദേശത്തേക്ക് അയയ്ക്കാന്‍ പുല്ലുകൊണ്ട് നിര്‍മിച്ചിട്ടുള്ള മാറ്റില്‍ കഥകളിയുടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ എന്നെ ഏല്‍പ്പിച്ചു.  ഞാന്‍ അവ വരച്ച് പെയിന്റ് ചെയ്ത് മുറ്റത്ത് ഉണങ്ങുവാന്‍ നിരത്തി ഇട്ടു.  ഇത് കണ്ട് എന്റെ അപ്പന്‍ എന്നോട് 'ആര്‍ക്കാടാ ഈ കഥകളിയുടെ ചിത്രങ്ങള്‍' എന്ന് ചോദിച്ചു.  
ഞാന്‍ പറഞ്ഞു. ''നമ്മുടെ പള്ളീലെ അച്ചന് വേണ്ടിയാണ്.''
അപ്പോള്‍ അപ്പന്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. 
'ഞങ്ങളുടെ കുട്ടിക്കാലത്ത് കഥകളി ക്രിസ്ത്യാനികള്‍ കാണുന്നത് പാപമായിരുന്നു. കണ്ടാല്‍ കുമ്പസാരിക്കുമ്പോള്‍ പറയണമായിരുന്നു. പ്രായശ്ചിത്തമായി കുരിശുപിടിച്ചുവരെ കുര്‍ബ്ബാന കാണിച്ചിരുന്നു.  കാലം പോയ പോക്കേ.....ഇപ്പോള്‍ അച്ചന്‍ നിന്നെക്കൊണ്ട് ഇത് വരപ്പിക്കുന്നു.'
എന്റെ അപ്പന്‍ ഇതു പറഞ്ഞപ്പോള്‍ അജ്ഞതയില്‍ കഴിഞ്ഞിരുന്ന ആ പഴയകാലസമൂഹത്തെ ഓര്‍ത്തു ഞാന്‍ അത്ഭുതപ്പെട്ടുപോയി. അവിദ്യയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായി വര്‍ത്തിക്കുന്നതെന്ന് യോഗശാസ്ത്രം പറയുന്നത് എത്ര ശരിയാണ്. 
''അങ്ങനെയെങ്കില്‍ സര്യനമസ്‌ക്കാരം ചെയ്യാമല്ലോ?'' 
എന്താ ഇത്ര സംശയം?  ധൈര്യപൂര്‍വം ചെയ്യാം.  മന്ത്രങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ അതും ചൊല്ലാം. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കും.
(തുടരും)

Posted by VR1 at 10:43 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Tuesday, January 22, 2019

An open letter by the Kerala Catholic Church Reformation Movement North America (KCRMNA) to all Indian bishops



Dear brother bishops,

I am writing this letter on behalf of Kerala Catholic Church Reformation Movement North America (KCRMNA). KCRMNA is an independent non-profit registered Catholic Lay Organization in the United States of America. The main objective of this Organization is to participate in international lay movements of the Catholic Church especially of the Syro-Malabar Catholic Church. We consider ourselves as indispensable people of God for the evangelical work of Jesus promoting LOVE and JUSTICE. Therefore, we also act as a watch-dog for the Catholic community that has certainly endured its fair share of blatant injustices from their higher-ranking authorities.  

We know that the Catholic Church in India is going through trying times.  Several incidents involving the Church leadership have made headlines in the past few months. As fellow Catholics we are concerned about the causes and consequences of these incidents.

This Letter is specifically in reference to the events that stemmed from the recent allegation against a Catholic Prelate brought by a Catholic Religious Sister.

Because the allegation is of criminal nature, it has to follow the legal course in a court of Law. The impact it is having on the Catholic Community has to be handled in keeping with the teaching of Jesus based on Truth, Love, Justice, Equality and mutual Respect.

We came to learn that the Catholic Nun who complained about repeated sexual assault by the Bishop had approached all levels of the Church Authority. But no one came to her rescue or assistance. She was treated unjustly. Finally supported by five religious companions she went to the Law enforcement system of the country.

While the people from the general public, who empathized with them, grew in numbers at the Vanchi Square, with their voices getting louder demanding justice for the victimized Religious Nun. The Church Authority distanced itself and maintained an ominous silence.

It was the admirable participation and support extended by a handful of Catholic and Non-Catholic Priests and Leaders from the Catholic Laity that bore witness to the Spirit and Message of Jesus. Fr. Augustine Vattoly and Sr. Lucy Kalapurackal are among these few who came to the assistance of the Nun and her companions who were demanding Justice.

We now hear that the Church Officials are turning on these two people with intent to take revenge on them for participating in the Vanchi Square demonstration.

At a time when the Catholic Church all over the world is reeling from the sad and abominable scandal of sexual abuse at the hands of priests and Bishops, the Church hierarchy should have tried to avoid such calamity striking us. We believe that as Bishops, you are participating in the deliberations and meetings under the leadership of the Holy Father, Pope Francis, to find ways to eradicate this curse from our Church.

Let us stand with the victims rather than with the perpetrators. Let us review and change the Policies and Practices that protect the Abuser and ignore the Abused. Let us remind everyone that Sexual Abuse is a crime requiring Legal Process and appropriate Punishment. No man, woman or child should live in fear or trauma resulting from abuse from a Religious Person.

With brotherly love,

Chacko Kalarickal

KCRMNA General Coordinator
Posted by ചാക്കോ കളരിക്കല്‍ at 9:33 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

'മറുനാടന്‍ മലയാളി'ക്ക് ഒരു മറുപടി


ജോര്‍ജ് മൂലേച്ചാലില്‍ (ഫോണ്‍: 9497088904)

ഇടയലേഖനം കത്തിച്ച KCRM പോലുള്ള 'ഈര്‍ക്കിലി സംഘടന'കളെ പരിഹസിച്ച് 'മറുനാടന്‍ മലയാളി'യില്‍ വന്ന വാര്‍ത്താക്കുറിപ്പുകണ്ടു. ദശലക്ഷങ്ങള്‍ അംഗങ്ങളായുള്ള ഒരു സമൂഹത്തിലെ അമ്പതോ അമ്പത്തഞ്ചോ പേര്‍ മാത്രമുള്ള മെത്രാന്മാരുടെ ഒരു ഈര്‍ക്കിലി സംഘടന ആ സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന ഏകപക്ഷീയതീരുമാനങ്ങളെടുത്ത് അടിച്ചേല്‍പ്പിക്കുന്ന രാജകീയ സമ്പ്രദായത്തിനെതിരെ കണ്ണടച്ചുകൊണ്ട്, അതിലെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ നീതിബോധത്തിന്റെമാത്രം ബലത്തില്‍ സാഹസികമായി പ്രതികരിക്കാന്‍ തയ്യാറാകുന്ന ചെറിയൊരു സംഘത്തെ (ആറു പേരായിരുന്നില്ല, 16 പേരാണുണ്ടായിരുന്നത്) പരിഹസിക്കുന്ന 'മറുനാടന്‍ മലയാളി' അതാര്‍ജിച്ചെടുത്ത ആദര്‍ശമുഖം സ്വയം നഷ്ടപ്പെടുത്തിയിരിക്കന്നു എന്നാണ് ആദ്യമേ പറയാന്‍ തോന്നുന്നത്. തുടര്‍ന്നുവന്ന ചില പ്രതികരണങ്ങളില്‍നിന്ന്, നവീകരണരംഗത്തെ ചില പ്രമുഖരുടെ മനോവീര്യം കെടുത്താനും 'മറുനാടന്‍ മലയാളി'ക്കു കഴിഞ്ഞു എന്നു മനസ്സിലാക്കുന്നു.
'മറുനാടന്‍ മലയാളി' പരിഹസിക്കുന്ന അതേ 'ഈര്‍ക്കില്‍ സംഘടന'കളാണ് വഞ്ചീസ്‌ക്വയറിലെ കന്യാസ്ത്രീസമരത്തിനും തുടക്കംകുറിച്ചതെന്നോര്‍ക്കുക. അന്നും പതിനഞ്ചോ പതിനാറോ പേരേ നിരാഹാരസമരപ്പന്തലില്‍ ആദ്യം ഉണ്ടായിരുന്നുള്ളു. എങ്കിലും, കുറഞ്ഞത് രണ്ടാഴ്ചത്തെ നിരാഹാരസമരം  KCRM പ്ലാന്‍ ചെയ്തിരുന്നു.  കന്യാസ്ത്രീകള്‍ സമരപ്പന്തലിലെത്തുമെന്നറിയുന്നതിനു മുമ്പായിരുന്നു, ഈപ്ലാനിംഗ്. കന്യാസ്ത്രീകള്‍ വന്നതാണ് സമരത്തെ വിജയിപ്പിച്ച പ്രധാനഘടകം എന്നു സമ്മതിക്കുമ്പോഴും, അതിന് അരങ്ങൊരുക്കിയത് ഈ 'ഈര്‍ക്കില്‍ സംഘടന'കളുടെ നീതിബോധവും നിശ്ചയദാര്‍ഢ്യവുമായിരുന്നു എന്ന കാര്യം ആരും, 'മറുനാടന്‍ മലയാളി'യും, മറക്കാന്‍ പാടില്ല.
സാമൂഹികമാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനവും, ഒരു കാലത്തും, ആള്‍ക്കൂട്ടപ്രസ്ഥാനങ്ങളല്ല എന്ന വസ്തുത 'മറുനാടന്‍ മലയാളി'മാത്രമല്ല, തങ്ങളുടെ പ്രതികരണപരിപാടിക്ക് ആള്‍ക്കാര്‍ കുറഞ്ഞുപോയല്ലോ എന്നു പരിതപിച്ച്, രംഗത്തുനിന്നു പിന്മാറാന്‍ നോക്കുന്ന സഭാനവീകരണരംഗത്തെ പ്രവര്‍ത്തകരും അറിഞ്ഞിരിക്കണം. യേശുവിനേക്കൂടി ഉള്‍പ്പെടുത്തിയാല്‍ വെറും 13 പേരുടെ ഒരു 'ഈര്‍ക്കിലിസംഘ'മായിരുന്നില്ലേ അദ്ദേഹത്തിന്റേതും എന്നും ഇവിടെ ഓര്‍ക്കാം. പുളിമാവിന്റെ അളവിലല്ല വീര്യത്തിലാണു കാര്യം. സത്യബോധവും നിശ്ചയദാര്‍ഢ്യവുമുള്ള ഒരൊറ്റയാള്‍ക്കുപോലും ലോകത്തെ മാറ്റിമറിക്കാനാകുമെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. അപ്പോള്‍, അത്തരം ആറു പേരോ 16 പേരോ ഉണ്ടായാല്‍ത്തന്നെ അതു സമൂഹത്തിന് അനുഗ്രഹമാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും സ്ഥാപനങ്ങളുടെയും കോട്ടക്കൊത്തളങ്ങളുയര്‍ത്തി, ലക്ഷക്കണക്കിന് പുരോഹിതഭടന്മാരെ അണിനിരത്തി, ഭീഷണമായി നില്‍ക്കുന്ന ഒരു മതസംവിധാനത്തിനുള്ളില്‍ അതിനെതിരെ ചിന്തിക്കാനും സാഹസികമായി പ്രതികരിക്കാനും 10-15 പേരെങ്കിലുമുണ്ടെങ്കില്‍ അതൊരു നിസ്സാരകാര്യമല്ലതന്നെ. അതിലൊരാളും, പിന്നിലേക്കു നോക്കി അണികളില്ലല്ലോ എന്നു പരിതപിക്കുകയല്ല; മറിച്ച് അതിലൊരാളായതില്‍ അഭിമാനിക്കുകയാണ് വേണ്ടത്.
സാഹസികത ആവശ്യമായ ഘട്ടങ്ങളില്‍, ഓശാനപാടിയവരും പിന്മാറി 'അവനെ ക്രൂശിക്കുക' എന്ന് ആക്രോശിക്കും. അത് ആള്‍ക്കൂട്ടമനശ്ശാസ്ത്രം. എന്നാല്‍ 'മറുനാടന്‍ മലയാളി' പോലുള്ള ഒരു മാധ്യമം ഇത്തരം ആള്‍ക്കൂട്ടമനശ്ശാസ്ത്രത്തിനൊപ്പം ചാഞ്ചാടാമോ? എങ്കില്‍, കന്യാസ്ത്രീസമരത്തെ പിന്തുണയ്ക്കാന്‍ 'മറുനാടന്‍ മലയാളി' തയ്യാറായത്, കന്യാസ്ത്രീകളും 'എസ്.ഒ.എസ് ആക്ഷന്‍ കൗണ്‍സി'ലും ഉയര്‍ത്തിയ ചോദ്യങ്ങളിലെ ധാര്‍മ്മികനിലപാടു കണ്ടിട്ടല്ല; മറിച്ച്, ആസമരത്തിനു ലഭിച്ച ബഹുജനപിന്തുണ കണ്ടിട്ടുമാത്രമായിരുന്നു എന്നുവരില്ലേ?
ധര്‍മ്മനിഷ്ഠര്‍ക്ക് ഇടതും വലതും നോക്കാതെയുള്ള സ്വധര്‍മ്മനിര്‍വ്വഹണത്തിലാണ് നിഷ്ഠ. കൂക്കിവിളികളും കല്ലേറും കിട്ടിയേക്കാം. എങ്കിലും, അടിപതറാതെ അവര്‍ മുന്നോട്ടുനീങ്ങും. അത്തരം പ്രവര്‍ത്തനങ്ങളാണ്  സമൂഹത്തില്‍ മാതൃകയായി നിലകൊള്ളുന്നത്. സജ്ജനങ്ങള്‍ അതേറ്റെടുത്ത് വ്യാപകമാക്കുകയും ചെയ്യും. സഭാധികൃതരുടെ അഴിമതികള്‍ക്കും അധാര്‍മ്മിതകള്‍ക്കുമെതിരെ പ്രതികരിക്കുന്നവരുടെ കണ്ണിലെ കരടെടുക്കാനെന്ന വ്യാജേന, ശിക്ഷണനടപടികളുടെ കുറിപ്പടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ കണ്ണില്‍ക്കിടക്കുന്ന തടികള്‍ കാണുന്നവരാണ് ഇവിടുത്തെ ക്രൈസ്തവ സമൂഹവും പൊതുസമൂഹവും. അതുകൊണ്ടുതന്നെ, ഇന്‍ക്വിസിഷന്‍ മനോഭാവത്തോടെ രൂപംകൊടുത്ത ഈ ഇടയലേഖനം പള്ളികളില്‍ വായിച്ചുടനെ മേജര്‍ ആര്‍ച്ചുബിഷപ്‌സ് ഹൗസിനുമുമ്പില്‍ കത്തിച്ചുചാമ്പലാക്കിയ കെ.സി.ആര്‍.എം നടപടി വിശ്വാസിസമൂഹം ഒരു മാതൃകയായി സ്വീകരിച്ച് വ്യാപകമാക്കുകതന്നെചെയ്യും. രൂപതാ ആസ്ഥാനങ്ങളും ടൗണുകളും കേന്ദ്രീകരിച്ച് വിശ്വാസി സമൂഹംതന്നെ ഈ ഇടയലേഖനം കത്തിക്കുന്നത് എല്ലാ മലയാളികളും 'മറുനാടന്‍ മലയാളി'കളും കാണാന്‍ പോകുന്നതേയുള്ളു.
    







Posted by അല്മായ ശബ്ദം at 6:13 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

CCV - KCRM NEWS PORTAL

CCV - KCRM NEWS PORTAL

Recent Comments

Get this Recent Comments Widget

Popular Posts

  • Church Act: മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി മുമ്പാകെ സമര്പ്പിച്ച നിവേദനം.
    The following is the Memorandum of the Joint Christian Council (JCC) which was submitted to Sree Oommen Chandy, the Chief Minister of Keral...
  • സുവിശേഷത്തില്‍ യേശു ദൈവമോ?
    യേശുവിന്‍റെ ദൈവികത   സുവിശേഷത്തില്‍  ചില ബുദ്ധ മതാനുയായികള്‍ പറയും യേശു ഒരു ബുദ്ധന്‍ ആണെന്ന്. ചില ഹൈന്ദവര്‍ പറയും യേശു ഒരു അവതാരം ആണെന്...
  • ആദിയിൽ വചനമുണ്ടായിരുന്നു.
    "ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തൊടൊപ്പമായിരുന്നു. സമസ്തവും അവനിലൂടെയുണ്ടായി. അവനിലെ ജീവൻ വെളിച്ചമായിരുന്നു. വചനം മാംസമായി നമ്മുട...

Download Sathyjwala

Download Sathyjwala
All issues of Sathyajvala are available for dowload.

Subscribe To

Posts
Atom
Posts
All Comments
Atom
All Comments

Blog Visitors

web counter
web counter

Blog Archive

  • ▼  2021 (17)
    • ▼  December (3)
      • കെ പി യോഹന്നാന്റെ 2 സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്...
      • സന്ന്യാസസഭകളുടെ അപചയം
      • മെത്രാന്മാര്‍ സഭാശുശ്രൂഷകരോ സമുദായനേതാക്കളോ?
    • ►  September (1)
    • ►  August (1)
    • ►  May (3)
    • ►  March (4)
    • ►  February (2)
    • ►  January (3)
  • ►  2020 (135)
    • ►  December (7)
    • ►  November (4)
    • ►  October (11)
    • ►  September (14)
    • ►  August (29)
    • ►  July (11)
    • ►  June (9)
    • ►  May (6)
    • ►  April (9)
    • ►  March (13)
    • ►  February (6)
    • ►  January (16)
  • ►  2019 (246)
    • ►  December (15)
    • ►  November (18)
    • ►  October (8)
    • ►  September (3)
    • ►  August (21)
    • ►  July (19)
    • ►  June (18)
    • ►  May (29)
    • ►  April (20)
    • ►  March (33)
    • ►  February (28)
    • ►  January (34)
  • ►  2018 (236)
    • ►  December (22)
    • ►  November (18)
    • ►  October (5)
    • ►  September (5)
    • ►  August (5)
    • ►  July (11)
    • ►  June (16)
    • ►  May (22)
    • ►  April (22)
    • ►  March (54)
    • ►  February (25)
    • ►  January (31)
  • ►  2017 (311)
    • ►  December (24)
    • ►  November (16)
    • ►  October (35)
    • ►  September (31)
    • ►  August (23)
    • ►  July (27)
    • ►  June (25)
    • ►  May (19)
    • ►  April (24)
    • ►  March (39)
    • ►  February (28)
    • ►  January (20)
  • ►  2016 (409)
    • ►  December (41)
    • ►  November (32)
    • ►  October (40)
    • ►  September (34)
    • ►  August (49)
    • ►  July (36)
    • ►  June (25)
    • ►  May (27)
    • ►  April (28)
    • ►  March (26)
    • ►  February (40)
    • ►  January (31)
  • ►  2015 (538)
    • ►  December (43)
    • ►  November (36)
    • ►  October (29)
    • ►  September (33)
    • ►  August (39)
    • ►  July (44)
    • ►  June (44)
    • ►  May (35)
    • ►  April (40)
    • ►  March (52)
    • ►  February (55)
    • ►  January (88)
  • ►  2014 (915)
    • ►  December (104)
    • ►  November (134)
    • ►  October (116)
    • ►  September (70)
    • ►  August (61)
    • ►  July (46)
    • ►  June (66)
    • ►  May (108)
    • ►  April (60)
    • ►  March (50)
    • ►  February (47)
    • ►  January (53)
  • ►  2013 (633)
    • ►  December (37)
    • ►  November (39)
    • ►  October (37)
    • ►  September (46)
    • ►  August (37)
    • ►  July (35)
    • ►  June (45)
    • ►  May (56)
    • ►  April (56)
    • ►  March (90)
    • ►  February (66)
    • ►  January (89)
  • ►  2012 (907)
    • ►  December (123)
    • ►  November (74)
    • ►  October (50)
    • ►  September (37)
    • ►  August (65)
    • ►  July (71)
    • ►  June (85)
    • ►  May (65)
    • ►  April (70)
    • ►  March (84)
    • ►  February (86)
    • ►  January (97)
  • ►  2011 (149)
    • ►  December (102)
    • ►  November (47)

Followers

Visitors Details

അല്മായാശബ്ദം

  • Home
  • നയപ്രഖ്യാപനം
  • സത്യജ്വാല മുൻ ലക്കങ്ങൾ

ഇഷ്ടപ്പെട്ട വിഭാഗം തിരഞ്ഞെടുക്കുക

  • English Article
  • Roshan
  • അത്മായാശബ്ദം
  • അനീതി കഥകൾ
  • അനൂപ്
  • ഇപ്പൻ
  • ഓശാന
  • ഓശാന മെയ് 1981
  • കവിത
  • കളരിക്കൽ
  • കുറിപ്പ്
  • കൂടൽ
  • കെ സി ആർ എം
  • കോട്ടൂർ
  • ക്നാനായാ
  • ക്രിസ്തു
  • ജോസഫ് മാത്യു
  • ജോസ് ആന്റണി
  • ഞള്ളാനി
  • ടിപ്സ്
  • പുരോഹിതര്‍
  • ബൈബിള്‍
  • ഭാരതസഭ
  • മനയത്ത്
  • മറ്റപ്പള്ളി
  • മൂപ്പന്മാര്‍
  • മെത്രാന്‍
  • യഹൂദര്‍
  • രാഷ്ട്രീയം
  • ലേഖനം
  • വാർത്തകൾ
  • സത്യജ്വാല
  • സദ് ചിന്തകൾ
  • സഭാചരിത്രം
  • സാക്ക്
  • സി സി വി
  • സുവിശേഷം

DISCLAIMER

This blogspot publishes varied personal views of Catholic Church Citizens from around the world and distinct reports concerning the Catholic Church or what seems to have relevance to it. No responsibility or liability shall attach itself to KCRM, its blogspot almayasabdam.blogspot.com or to its administrators for any or all of the articles or comments placed here. Publishing of an article or comment here does not involve acceptance or agreement with the contents on the part of the above mentioned parties. Articles, reports and news published in this blogspot carry the views and perceptions of the authors or sources concerned, who only are responsible for their content.

Total Pageviews

Blog Archive

  • ▼  2021 (17)
    • ▼  December (3)
      • കെ പി യോഹന്നാന്റെ 2 സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്...
      • സന്ന്യാസസഭകളുടെ അപചയം
      • മെത്രാന്മാര്‍ സഭാശുശ്രൂഷകരോ സമുദായനേതാക്കളോ?
    • ►  September (1)
    • ►  August (1)
    • ►  May (3)
    • ►  March (4)
    • ►  February (2)
    • ►  January (3)
  • ►  2020 (135)
    • ►  December (7)
    • ►  November (4)
    • ►  October (11)
    • ►  September (14)
    • ►  August (29)
    • ►  July (11)
    • ►  June (9)
    • ►  May (6)
    • ►  April (9)
    • ►  March (13)
    • ►  February (6)
    • ►  January (16)
  • ►  2019 (246)
    • ►  December (15)
    • ►  November (18)
    • ►  October (8)
    • ►  September (3)
    • ►  August (21)
    • ►  July (19)
    • ►  June (18)
    • ►  May (29)
    • ►  April (20)
    • ►  March (33)
    • ►  February (28)
    • ►  January (34)
  • ►  2018 (236)
    • ►  December (22)
    • ►  November (18)
    • ►  October (5)
    • ►  September (5)
    • ►  August (5)
    • ►  July (11)
    • ►  June (16)
    • ►  May (22)
    • ►  April (22)
    • ►  March (54)
    • ►  February (25)
    • ►  January (31)
  • ►  2017 (311)
    • ►  December (24)
    • ►  November (16)
    • ►  October (35)
    • ►  September (31)
    • ►  August (23)
    • ►  July (27)
    • ►  June (25)
    • ►  May (19)
    • ►  April (24)
    • ►  March (39)
    • ►  February (28)
    • ►  January (20)
  • ►  2016 (409)
    • ►  December (41)
    • ►  November (32)
    • ►  October (40)
    • ►  September (34)
    • ►  August (49)
    • ►  July (36)
    • ►  June (25)
    • ►  May (27)
    • ►  April (28)
    • ►  March (26)
    • ►  February (40)
    • ►  January (31)
  • ►  2015 (538)
    • ►  December (43)
    • ►  November (36)
    • ►  October (29)
    • ►  September (33)
    • ►  August (39)
    • ►  July (44)
    • ►  June (44)
    • ►  May (35)
    • ►  April (40)
    • ►  March (52)
    • ►  February (55)
    • ►  January (88)
  • ►  2014 (915)
    • ►  December (104)
    • ►  November (134)
    • ►  October (116)
    • ►  September (70)
    • ►  August (61)
    • ►  July (46)
    • ►  June (66)
    • ►  May (108)
    • ►  April (60)
    • ►  March (50)
    • ►  February (47)
    • ►  January (53)
  • ►  2013 (633)
    • ►  December (37)
    • ►  November (39)
    • ►  October (37)
    • ►  September (46)
    • ►  August (37)
    • ►  July (35)
    • ►  June (45)
    • ►  May (56)
    • ►  April (56)
    • ►  March (90)
    • ►  February (66)
    • ►  January (89)
  • ►  2012 (907)
    • ►  December (123)
    • ►  November (74)
    • ►  October (50)
    • ►  September (37)
    • ►  August (65)
    • ►  July (71)
    • ►  June (85)
    • ►  May (65)
    • ►  April (70)
    • ►  March (84)
    • ►  February (86)
    • ►  January (97)
  • ►  2011 (149)
    • ►  December (102)
    • ►  November (47)
Watermark theme. Powered by Blogger.