Translate

Tuesday, January 29, 2019

ആ ബാലൻ നീ തന്നെ!

കവിത - ജോസാന്റണി

പരിസ്ഥിതി-ആരോഗ്യ മേഖലകളിലെ സമകാലികാവസ്ഥ മനസ്സിൽവച്ചുകൊണ്ടെഴുതി മറ്റൊരു ബ്ലോഗിൽ പ്രസിദ്ധീകരിച്ചതാണെങ്കിലും ഇപ്പോൾ ക്രൈസ്തവ രാഷ്ട്രീയ നവീകരണ മേഖലകളിലും വളരെ പ്രസക്തമെന്നു തോന്നുന്നതിനാൽ ഇവിടെയും പ്രസിദ്ധീകരിക്കുന്നു:
അറിയണം: നമ്മള്‍ക്കെതിര്‍നില്പതാര്‍? അവന്‍

ഒരു രാക്ഷസന്‍, കണ്‍കള്‍ ചെവികളും കോടികള്‍!

അവനുള്ള നാവുകളുമതുപോലെ കോടികള്‍!!



അവനെയെതിരിട്ടിടാന്‍ നമ്മള്‍ക്കുമതുപോലെ

അവയവങ്ങള്‍ കോടി വേണമോ? ''ദാവീദി-

നവയവങ്ങള്‍ മര്‍ത്യസഹജമായുള്ളതേ

ഉണ്ടായിരുന്നുള്ളു! ബുദ്ധിയോ ശക്തിയോ

സ്വന്തമല്ലെന്നുമതു ദൈവമേകുന്നതാ-

ണെന്നുമോര്‍ത്താണവന്‍ ഗോലിയാത്തിന്നോടു

പടവെട്ടുവാനായിറങ്ങിത്തിരിച്ചതെ-

ന്നൊരു നിമിഷമോര്‍മിച്ചുമേകാഗ്രദൃഷ്ടിയൊടു-

മൊരു കവണയെയ്താല്‍ സുനിശ്ചിതമാം ജയം!''



എങ്കിലും ഏകനാം രാക്ഷസന്നോടിവിടെ

യുദ്ധം നയിക്കുവാന്‍ നായകന്‍ ഞാനെന്ന

ഭാവത്തൊടായിരം പേരുണ്ടവര്‍ക്കിനിയു-

മിവിടെയൊരു ദാവീദു വന്നു നിന്നീടവെ

അംഗീകരിക്കുവാന്‍ ആവില്ല, ദൈവമാം

'ഒരു ബാലനായിനിയുമെന്‍ ജന്മ'മെന്നിതാ

അരുളു,ന്നതേറ്റുപാടുന്നു ഞാന്‍: 'ഉള്‍ക്കൊണ്ടു

പടനയിക്കാനവനെ യനുവദിച്ചീടുക!'



ആ ബാലനാരെന്ന ചോദ്യത്തിനുത്തരം:

''നീതന്നെ,യെന്‍ മനവുമെന്‍ മിഴിയുമുള്ള നീ

നിന്നിലെ നിന്നഹങ്കാരംവെടിഞ്ഞിടില്‍

ദാവീദുതന്നെ'', 'ദൈവം തരും അമ്പുകൾ!

അവ വിവേകത്തൊടെയ്തീടില്‍ സുനിശ്ചിതം
ഗോലിയാത്തിന്‍ പതനമീ യുഗാന്ത്യത്തിലും!!'
 

No comments:

Post a Comment