Translate

Monday, January 28, 2019

SOS ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നല്കിയ പരാതിക്ക് ദേശീയ തലത്തിലുള്ള സാംസ്കാരിക നായകരുടെ വ്യാപക പിന്തുണ

ബിഷപ്പ് ഫ്രാങ്കോ കേസിലെ കന്യാസ്ത്രീകളെ ചിതറിച്ച് കേസ് ദുർബലപ്പെടുത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് SOS ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നല്കിയ പരാതിക്ക് ദേശീയ തലത്തിലുള്ള സാംസ്കാരിക നായകരുടെ വ്യാപക പിന്തുണ. കവി സച്ചിദാനന്ദൻ, നോവലിസ്റ്റ് ആനന്ദ്, ഉമാ ചക്രവർത്തി, ജെ ദേവിക, മനീഷാ സേത്ഥി, കവിതാ കൃഷ്ണൻ, എം ഗീതാനന്ദൻ, പ്രശസ്ത പത്രപ്രവർത്തകരായ പമീല ഫിലിപ്പോസ്, റോസമ്മ തോമസ് തുടങ്ങി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇതേ ആവശ്യമുയർത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. പന്ത്രണ്ടോളം വിവിധ സ്ത്രീവിമോചന സംഘടനകളും, മറ്റു സാമൂഹ്യക്ഷേമ സംഘടനകളും, മനുഷ്യാവകാശ സംഘടനകളും ഈ നിവേദനത്തിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിക്കഴിഞ്ഞു. SOS ആക്ഷൻ കൗൺസിലിന്റെ കോട്ടയം ഐക്യദാർഢ്യ സമിതിയാണ് പെറ്റീഷൻ തയ്യാറാക്കിയത്.
കേസിനെ ദുർബലപ്പെടുത്താനും കേരള സമൂഹത്തോടു സംവദിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് കോൺഗ്രിഗേഷൻ അധികാരികളിൽ നിന്നുമുള്ളത്.
നോട്ടീസ് നല്കിയ സി. റജീന ബിഷപ്പ് ഫ്രാങ്കോക്ക വേണ്ടി സ്വമേധയാ രംഗത്തു വന്ന് പൊലീസധികാരികൾക്ക് മൊഴി നല്കുകയും പരസ്യമായി ടി.വി.യിലും, അച്ചടി മാധ്യമങ്ങളിലും ബിഷപ്പ് ഫ്രാങ്കോ യോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കുകയും ചെയ്തതാണ്. സി. നീനാ റോസിനോടുള്ള പ്രതികാര നടപടിയുടെ ഭാഗമായി അവർക്ക് പരീക്ഷ എഴുതാൻ അനുവാദം നല്കാതെ തടഞ്ഞു വക്കുകയും, ഹോൾ ടിക്കറ്റ് പിടിച്ചെടുക്കുകയും ചെയ്തു. സി. അനുപമയെ ഭീഷണിപ്പെടുത്തി കത്തെഴുതി വാങ്ങാൻ ഒത്താശ നല്കിയത് സി. റെജീനയാണ്.


ഇപ്പോഴത്തെ സ്ഥലം മാറ്റവും മറ്റു പ്രതികാര നടപടികളും ബിഷപ്പ് ഫ്രാങ്കോെയുടെ നിർദ്ദേശപ്രകാരം സി.റെജീന നടപ്പിൽ വരുത്തുന്നതാണ് എന്ന് വ്യക്തമാണ്. കന്യാസ്ത്രീകൾ സർക്കാരിന്റെയും സമൂഹത്തിന്റെയും സംരക്ഷണ വലയത്തിൽ നിന്ന് പുറത്തെത്തുകയും ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീന മേഖലയുടെ ഉള്ളിലാവുകയും ചെയ്യുക എന്നതാണ് ഇതിന് പിന്നിലെ തന്ത്രം.
അതിനാൽ തന്നെ ഇപ്പോൾ സർക്കാർ സംരക്ഷണം ഏർപ്പെടുത്തിയിട്ടുള്ള കുറവിലങ്ങാട്ടെ മഠത്തിൽ നിന്ന് ഒരു കാരണവശാലും കേസിന്റെ വിചാരണ തീരും വരെ മാറ്റം വരുത്താൻ സർക്കാർ സമ്മതിക്കരുതെന്നും പെറ്റീഷൻ ആവശ്യപ്പെടുന്നു. സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടാണ് പെറ്റീഷൻ നല്കിയത്.
ഇതിനായി ഫെബ്രുവരി 9 ആം തീയതി കോട്ടയത്ത് കൺവെൻഷൻ സംഘടിപ്പിക്കും.SOS കോട്ടയം ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിലായിരിക്കും കൺവെൻഷൻ....
SOS ആക്ഷൻ കൗൺസിൽ കൺവീനർ സ്ഥാനത്തു നിന്നും ഫാ.അഗസ്റ്റിൻ വട്ടോലി മാറുകയും, പുതിയ കൺവീനർ ആയി ഫെലിക്സ് ജെ പുല്ലൂടനും ജോയിന്റ് കൺവീനർ ആയി AMT യുടെ ഷൈജു ആന്റണിയും ചുമതലകൾ ഏറ്റെടുത്തു..

No comments:

Post a Comment