അവിവാഹിതരായവരെ വിവാഹം കഴിക്കാൻ ദമ്പതിമാർ പ്രേരിപ്പിക്കണം. ഇതിന് മാതൃകയാകാൻ വിവാഹിതർക്ക് ബാദ്ധ്യതയുണ്ട്.
കൊച്ചി: വിവാഹം വിദ്യാഭ്യാസത്തേക്കാൾ പ്രധാനമെന്ന് ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ‘വിവാഹദൈവവിളി വിലമതിക്കപ്പെടട്ടെ’ എന്ന പേരിൽ പുറപ്പെടുവിച്ച ഇടയലേഖനത്തിലാണിത് പറയുന്നത്. വിവിധ കാരണങ്ങളാൽ വിവാഹം വേണ്ടെന്നു വെച്ച് ജീവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇടയലേഖനം. പഠിച്ച് ജോലി വാങ്ങി പണവും പദവിയും സ്വരൂപിച്ച ശേഷം വിവാഹം കഴിച്ചാൽ മതിയെന്ന പുതിയ തലമുറയുടെ കാഴ്ചപ്പാട് ശരിയല്ല. സ്വത്തും ജോലിയും വിവാഹത്തോടെ ഇല്ലാതാകുന്നില്ല.
വിവാഹം തുടർപഠനത്തിന് തടസ്സമാകില്ല. വിവാഹത്തെ ദൈവിക പദ്ധതിയുടെ ഭാഗമായി കാണണം. പുതിയ മാധ്യമ സംസ്കാരം വിവാഹത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുകളാണ് ചെറുപ്പക്കാരിൽ പകരുന്നത്. കഴിയുന്നത്ര കാലം ജീവിതം ആസ്വദിച്ച ശേഷം വിവാഹം മതിയെന്ന കാഴ്ചപ്പാട് അധാർമിക പ്രവർത്തികൾ വർദ്ധിക്കാൻ കാരണമാകുന്നു. അവിവാഹിതരായവരെ വിവാഹം കഴിക്കാൻ ദമ്പതിമാർ പ്രേരിപ്പിക്കണം. ഇതിന് മാതൃകയാകാൻ വിവാഹിതർക്ക് ബാദ്ധ്യതയുണ്ട്.
ഉത്തമരായ 10 ദമ്പതിമാരെങ്കിലും ഒരിടവകയിൽ ഉണ്ടാകണമെന്നും മാർ മാത്യു ആനിക്കുഴിക്കാട്ടിൽ നിർദ്ദേശിക്കുന്നു. ഈ മാസം ഏതെങ്കിലും ഞായറാഴ്ച രൂപതയിലെ പള്ളികളിൽ വായിക്കണമെന്ന നിർദ്ദേശത്തോടെയാണിത് പുറപ്പെടുവിച്ചിരിക്കുന്നത്.
Soon these guys will instruct us to go back to the old system of Child Marriage which in effect will be the end of one's pursuit for higher education. Perhaps the Catholic Clergy are jealous that there are several highly educated people in all the villages. Gone are the days when village folks ran to the Parish Priest's to read and translate letters received in English. We need to make these guys understand their limit. Let them confine their activities and advices strictly within the affairs of religion and spirituality. We have better and more learned people among us to advice us about the worth and virtues of higher education.
ReplyDeleteSoon these guys will instruct us to go back to the old system of Child Marriage which in effect will be the end of one's pursuit for higher education. Perhaps the Catholic Clergy are jealous that there are several highly educated people in all the villages. Gone are the days when village folks ran to the Parish Priest's to read and translate letters received in English. We need to make these guys understand their limit. Let them confine their activities and advices strictly within the affairs of religion and spirituality. We have better and more learned people among us to advice us about the worth and virtues of higher education.
ReplyDeleteവിദ്യാഭ്യാസത്തെക്കാൾ പ്രധാനം വിവാഹം: ഇടുക്കി ബിഷപ്പ്
ReplyDeleteഅവിവാഹിതരായവരെ വിവാഹം കഴിക്കാൻ ദമ്പതിമാർ പ്രേരിപ്പിക്കണം. ഇതിന് മാതൃകയാകാൻ വിവാഹിതർക്ക് ബാദ്ധ്യതയുണ്ട്.
......................................................................................
ഇന്ന് കേരളവും അതുപോലെതന്നെ മറ്റ് സംസ്ഥാനങ്ങളും സാക്ഷരത
ക്ലാസുകൾ നടത്തി ജനങ്ങളെ ബോദവൽക്കരിക്കുംബോൽ അതിനേക്കാളും
പ്രാധാന്യം വിവാഹത്തിന് നൽകണമെന്ന് പറയുന്ന ഇടുക്കി ബിഷപ്പിനെ
എന്തിന്റെ പേരിലായാലും അംഗീകരിക്കുവാൻ ബുദ്ധിമുട്ടാണ് . പണ്ട്
മേൽജാതിക്കാര് , കീഴ്ജാതിക്കാർ എന്നിങ്ങനെ തരംതിരിച്ചിരുന്നു . അന്ന്
മേൽജാതിക്കാർ കീഴ്ജാതിക്കാരെ അടിമകളായി കണ്ട് പാടത്തും
പറമ്പിലും പകലന്തിയോളം ജോലിചെയ്യിച്ചിരുന്നു . അതിൽനിന്നൊക്കെ
ഇന്നും മുക്തി നേടാത്തവർ പലയിടങ്ങളിലും ഇന്നും നിലവിലുണ്ട് .
ഇതിനൊക്കെ സാഹചര്യം ശ്രഷ്ടിച്ചത് അന്നുള്ള താഴ്ന്ന ജാതി ജനങ്ങൾക്ക് വിദ്യാഭ്യാസം നിരോധിച്ചതുകൊണ്ടാണു . പുറം ലോകവുമായി യാതൊരു
വിവരവും അവർക്കുണ്ടായിരുന്നില്ല . അറിവാണ് മനുഷ്യന്റെ ഏറ്റവും
വലിയ സമ്പത്ത് . അത് മനസിലാക്കാതെ അറിവിനെക്കാളും നമുക്കാവശ്യം
വിവാഹമാണെന്ന് പറയുന്ന ഈ ഇടുക്കി ബിഷപ്പ് വിവാഹിതനാണോ ?.
അല്ലങ്കിൽ മറ്റൊരുതരത്തിൽ ലൈംഗീകത അനുഭവിച്ച വ്യക്തിയാണോ ?.
വിവാഹം ക്രിസ്തീയ സഭപ്രകാരം നടക്കാൻ
ഇടവകയുടെ അനുവാദം വേണം . അത് ലഭിക്കണമെങ്കിൽ പള്ളിക്കുടിശിക
തീർക്കണം . പോരാഞ്ഞിട്ട് കുഞ്ഞുങ്ങൾ ജനിച്ചാൽ അതിനെ മാമോദീശ
മുക്കണം , ഈ വകയിലോക്കെ നല്ലൊരു സംഖ്യ കാണിക്കയായി പള്ളിക്കും
കിട്ടും . ഇടവകയിൽ ജനം പെറ്റുപെരുകുകയും പള്ളിനിറയുകയും ചെയ്യും .
ജാതി , മതത്തിന്റെ പേരിൽ ഇന്നും വെട്ടും കൊലയും നടക്കുമ്പോൾ
അത് ആളികത്തി പടരത്തക്കരീതിയിൽ എരിതീയിലേക്ക് എണ്ണ ഒഴിച്ചു
കൊടുക്കുന്ന പ്രവണത എല്ലാ മതങ്ങളും ഉപേക്ഷിക്കണം .
മതങ്ങൽ മതപരമായ കാര്യങ്ങളിൽ ശ്രദ്ധ
ചെലുത്തണം . രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാൻ പാടുള്ളതല്ല . ആര്
ജയിക്കണം , ആരെ ജയിപ്പിക്കണം ഇതൊന്നും പള്ളികളിലോ പള്ളിവക
സ്ഥാപനങ്ങളിലോ വിളിച്ചറിയിക്കാൻ പാടുള്ളതല്ല . പ്രാർത്ഥനാലയങ്ങൾ
പ്രാർത്ഥനകൾക്ക് മാത്രം ഉള്ളതാണ് . അവിടെ വരുന്നവരിൽ പലരും
പല രാഷ്ട്രീയ പാർട്ടികളേയും പിന്തുണക്കുന്നവരാണു . അതുകൊണ്ട്
ദൈവാലയങ്ങൾ രാഷ്ട്രീയ വേദികളായി മാറരുത് . വിവാഹജീവിതം
ആഗ്രഹിക്കുന്നവർ അത് തെരഞ്ഞെടുക്കട്ടെ . വൈദികനാകാൻ ആഗ്രഹിക്കുന്നവർ ആ വഴി തെരഞ്ഞെടുക്കട്ടെ . ഇതിൽ രണ്ടിലും
പെടാത്തവർ അവരുടെ ആഗ്രഹപ്രകാരം ജീവിച്ചുപോകാൻ അനുവദിക്കുക . വെറുതെ നാട്ടുകാരെകൊണ്ട് കുലമഹിമ വിളിച്ചു
പറയിക്കാതിരിക്കാൻ ഇടുക്കി ബിഷൊപ്പ് ഇനിയെങ്കിലും ശ്രദ്ധിക്കുക .
" ‘വിവാഹദൈവവിളി വിലമതിക്കപ്പെടട്ടെ’, മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മടയലേഖനം...... കൊള്ളാം !
ReplyDelete"സ്വന്തം കണ്ണിലെ കോല് എടുത്തതുനു ശേഷമേ നീ സഹോദരന്റെ കണ്ണിലെ കരടു എടുക്കാന്‍ ശ്രമിക്കാവൂ "എന്ന മിശിഹായുടെ (ഉപനിഷത്തുകള്‍ പണ്ട് പറഞ്ഞത്) ഉപദേശം ഞാന്‍ അറിയാതെ ഓര്‍ത്തുപോയി ! എന്റെ മെത്രാനെ, 'വിവാഹദൈവവിളി' മാനിക്കാതെ സ്വയം കര്‍ത്താവിന്റെ മണവാട്ടിമാരാകാനും അതുവഴി പുരോഹിത വെപ്പാട്ടിമാരാകാനും നിങ്ങളാല്‍ നയിക്കപ്പെട്ട കോടാനുകോടി പെണ്മകലെ ഓര്‍ത്ത് വായ അടക്കൂ...... മാര്‍ മാത്യൂ ആനക്കുഴിക്കാടെ, എന്തൊരു മനസാക്ഷയാണ് താങ്കളുടെതു ? "കാണ്ടാമൃഗത്തിന്റെ തോലുള്ള ചെന്നായ്ക്കള്‍ ആടുകളായി നടിച്ച പുരോഹിതര്‍, പള്ളികളെ കള്ളന്മാരുടെ ഗുഹകളാക്കുന്നു" എന്ന തിരിച്ചറിവ് കൊണ്ടല്ലേ "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളികളില്‍ പോകരുതെന്ന് "ക്രിസ്തു മുന്‍കൂട്ടി ലോകത്തോട് പറഞ്ഞതും പകരം തല്ലുവാങ്ങിച്ചതും? ആദ്യം സ്വയം നന്നാവൂ , അതുകഴിഞ്ഞുമതി ക്രിസ്തുവിനെ അനുസരിക്കാതെ പള്ളികളില്‍ വരുന്ന ഇരുകാലി ആടുകളോട് ഉപദേശമൊക്കെ ... മെത്രാനെ, ഒരു ഉളുപ്പുമില്ലാത്ത ഈ ഉപദേശവും "ആനക്കുഴിക്കാടനെന്നു" പരിശുദ്ധാത്മാവ് അങ്ങേയ്ക്ക് നല്കിയ ഒമാനപ്പെരുതന്നെ ആലോചനാമ്രിതമാണ് ! "വെള്ളതേച്ച ശവക്കല്ലറകള്‍" എന്നല്ലേ കര്‍ത്താവ് നിങ്ങള്‍ക്ക് നല്കിയ അര്ത്ഥപൂരിതനാമം ? എന്റെ കര്‍ത്താവ് എത്ര മിടുക്കനാ....!
"വിവരദോഷത്തിന്റെ കൊടുമുടിയല്ലേ പുരോഹിതം മനം" ? എന്നാരും ചോദിച്ചുപോകും ഈ മടയന്റെ കല്പനകേട്ടാല് !.വിദ്യാഭ്യാസം എന്തെന്നറിയാത്ത തോട്ടീല്ചാടികള് ളോഹയ്ക്കുള്ളില്‍ കയറിയാല്‍ ജ്ഞാനത്തില്‍ മനസിനെ സ്നാനം ചെയ്യേണ്ടതിനു പകരം അവരുതന്നെ കാച്ചിക്കുറുക്കിയ മൂറോനില് മുക്കി ഒരുവഴിക്കാക്കി കളയും ! ജാഗ്രതൈ !
ശ്രീമാൻ ഇടുക്കി മെത്രാൻ എന്തെങ്കിലും പറഞ്ഞാൽ ഒരിക്കലും ചിരിക്കാത്തവർ പോലും പൊട്ടി ചിരിച്ചു പോവും. ഈഴവ യുവാക്കൾ കത്തോലിക്ക പെൺപിള്ളെരെ പ്രേമിച്ച് തട്ടിക്കൊണ്ടു പോകുന്നുവെന്ന് ഇദ്ദേഹം ഇടയലേഖനമിറക്കിയത് പ്രശ്നമായതും ഓർമ്മിക്കുന്നു. അതിന്റെ പ്രത്യാഘാതം ഒരു സമുദായ ലഹളയ്ക്ക് കാരണമാകുമായിരുന്നു. ഏതായാലും സമീപ രൂപതയിലുള്ള വിരുതനായ മറ്റൊരു മെത്രാൻ വെള്ളാപ്പള്ളിയെ കണ്ട് ആ പ്രശ്നം പരിഹരിക്കുകയുണ്ടായി. ഇടുക്കി മെത്രാന്റെ അനുജനെപ്പോലിരിക്കുന്ന വെള്ളാപ്പള്ളി നടേശനും വിട്ടു കൊടുത്തില്ല. 'ഇടുക്കി ബിഷപ്പിന്റെ പൂർവികരുടെ കുലത്തൊഴിൽ പനയിലും തെങ്ങിലും കള്ളെടുപ്പായിരുന്നുവെന്നും ഇദ്ദേഹം ഈഴവ വംശ പരമ്പരയിൽ ജനിച്ചതെന്നും വെള്ളാപ്പള്ളിയുടെ പ്രസ്ഥാവനയുണ്ടായിരുന്നു.' ഇടുക്കി ബിഷപ്പ് പറയുന്ന ചീഞ്ഞളിഞ്ഞ തെറികൾ ഫേസ് ബുക്കിൽ ഇന്നും വൈറലായി പ്രചരിക്കുന്നുണ്ട്.
ReplyDeleteഇടുക്കി ബിഷപ്പ് അവിവാഹിതനായി ജീവിച്ചതിന്റെ ദുഃഖംകൊണ്ടാണ് അദ്ദേഹം വിവാഹിതരോട് അവിവാഹിതരെ വിവാഹം കഴിക്കാൻ പ്രെരിപ്പിക്കണമെന്നു പറയുന്നത്. അവിവാഹിതരായി ചെറുപ്പക്കാർ നടന്നാൽ പുരോഹിതരുടെ വരുമാനം കുറയും. വധു വരന്മാരുടെ വിവാഹ നിശ്ചയ നാളുകളിലാണ് ഇവരുടെ അധികാരം പുറത്തിറക്കുന്നതും. ഒരിയ്ക്കൽ ഷിക്കാഗോയിലെ ബിഷപ്പ് അങ്ങാടിയത്ത് വിവാഹക്കുറി നല്കാൻ വലിയൊരു തുക വധൂ വരന്മാരിൽ നിന്നും ആവശ്യപ്പെട്ടു. വരനിൽ നിന്നും പ്രതികരിച്ചു കൊണ്ടുള്ള വക്കീൽ നോട്ടീസ് കിട്ടിയപ്പോൾ വരന്റെ വീട്ടിൽ ഒരു പുരോഹിതൻ ചെന്ന് വിവാഹക്കുറിയേല്പ്പിച്ചു. വിദേശത്തു നിന്നു വരുന്നവരെ കൊള്ളയടിച്ചുകൊണ്ടാണ് പുരോഹിതർ വിവാഹ കർമ്മങ്ങൾ കേരളത്തിൽ നടത്തി കൊടുക്കുന്നത്.
സഭ ചെയ്യേണ്ടത് പുരോഹിതരെ വിവാഹം കഴിക്കാൻ അനുവദിക്കുകയെന്നതാണ്. പുറം രാജ്യങ്ങളിൽ താമസിക്കുന്ന ഭൂരിഭാഗം ദമ്പതികൾക്കു ഭാര്യ ഭർതൃ ബന്ധം കുറവാണ്. അമേരിക്കയിൽ നേഴ്സ്മാരായ സ്ത്രീകൾ ഭൂരിഭാഗവും രാത്രികാലങ്ങളിൽ ജോലി ചെയ്യുന്നവരാണ്. പുരുഷന്മാർ ജോലി ചെയ്യുന്നത് പകലോ അല്ലെങ്കിൽ തൊഴിലില്ലാത്തവരോ ആയിരിക്കും. വിവാഹ ജീവിതത്തിലെ ഇവരുടെ താളപ്പിഴകളെ മുതലെടുക്കാൻ ആയിരക്കണക്കിന് മലയാളി പുരോഹിതർ അമേരിക്കയിൽ കുടിയേറിയിട്ടുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ടാം തലമുറ കുട്ടികളെ കേരളത്തിൽ നിന്നു വരുന്ന പുരോഹിതർ ജയിലിൽ പോവുമെന്ന പേടി കാരണം ശല്ല്യപ്പെടുത്താറില്ല. കൂടുതലും വിവാഹിതരായ തള്ളമാരോടാണ് ഇവർക്ക് സൌഹാർദ്ദം കൂടുതലുള്ളത്. വിവാഹിതരായ സ്ത്രീകളെ തട്ടിക്കൊണ്ടു പോവുന്ന പുരോഹിതരുടെ എണ്ണവും കൂടിവരുന്നു. പള്ളി നേതാക്കന്മാരായ ഭർത്താക്കന്മാർ ആദ്യമൊക്കെ ഒന്നും കണ്ടില്ലെന്നു നടിച്ചു നടക്കും. കാരണം, പണം ഉണ്ടാക്കുന്ന സ്രോതസ്സും സ്ത്രീകളാണല്ലോ. കുടുംബിനികളെ പറ്റിച്ച് പണം തട്ടിയെടുക്കാനും പുരോഹിതർക്ക് വിരുതുമുണ്ട്.
ഇടുക്കി ബിഷപ്പിന്റെ ഇടയലേഖനം സാമൂഹ്യപരമായ ചിന്തകളുൾപ്പെട്ടിരുന്നെങ്കിൽ അർത്ഥംമുണ്ടായിരുന്നു. കത്തോലിക്കാ സഭ പ്രോത്സാഹിപ്പിക്കുന്ന സ്ത്രീധന സമ്പ്രദായ വ്യവസ്ഥിതിയെ വിമർശിച്ച് നാളിതു വരെ ഒരു ബിഷപ്പും ഇടയ ലേഖനം ഇറക്കിയതായി അറിവില്ല. സമൂഹത്തിൽ ഈ ദുഷിച്ച വ്യവസ്ഥിതി കാരണം എത്രയോ മാതാപിതാക്കൾ പെൺ മക്കളെ വിവാഹം കഴിപ്പിക്കാൻ സാധിക്കാതെ കണ്ണീനീരുമായി കഴിയുന്നു. സ്ത്രീധനം കിട്ടുന്നതിന്റെ ഒരു വീതം പള്ളിയ്ക്കും കൊടുക്കാൻ ആവശ്യപ്പെടും. ഒരു പണക്കാരൻ വിവാഹം കഴിച്ചാൽ എല്ലാ മെത്രാന്മാർക്കും സദ്യയുണ്ണാൻ വലിയ താല്‍പ്പര്യമാണ്. ധനികരായ കുഞ്ഞാടുകൾ കൈകൾ നിറച്ച് ഇവർക്ക് തുട്ടുകളെണ്ണി കൊടുക്കുകയും ചെയ്യും. ഡോളർ കൊടുത്താൽ വിദേശത്തു പോയും വിവാഹ കർമ്മങ്ങൾ നടത്തി കൊടുക്കും. കൂന്തൻ തൊപ്പിയും തലയിൽ വെച്ച് വധുവിന്റെയും വരന്റെയും നടുക്കിരിക്കുന്ന ബിഷപ്പുമാരുടെ ഫോട്ടോകൾ വീടുകളുടെ മുമ്പിൽ പ്രതിഷ്ടിക്കാനും കുഞ്ഞാടുകൾക്കു താല്പര്യമാണ്.
വിവാഹമെന്ന തീരുമാനം വിവാഹം കഴിക്കുന്നവർ എടുക്കേണ്ടതാണ്. സാമ്പത്തിക ഭദ്രതയില്ലാതെ ഒരുവൻ വിവാഹം കഴിച്ച് എട്ടു കുട്ടികളെ സൃഷ്ടിക്കാനാണ് സഭാ നേതൃത്വം നിർദ്ദേശിക്കാറുള്ളത്. പെൺമക്കളെങ്കിൽ കുശിനി വേലയ്ക്കായി മിഷ്യനറി പ്രവർത്തനമെന്ന് പറഞ്ഞു കന്യാസ്ത്രികൾ തട്ടിക്കൊണ്ടു പോവും. നാടിനും കുടുംബത്തിനും അധികപറ്റായി കുറെ വർഷം സെമിനാരിയിൽ പഠിച്ചു വന്ന പുരോഹിതരുടെ കൈകളിലാണ് ഇന്ന് സീറോ മലബാർ സഭ നിലകൊള്ളുന്നത്. അവരുടെ തല നിറയെ തീയൊളജി നിറച്ചിരിക്കുന്നതിനാൽ വിവാഹ ജീവിതത്തിന്റെ ബുദ്ധിമുട്ടുകളെ പറഞ്ഞാൽ മനസിലാവില്ല. മുയലുകളെപ്പോലെ പ്രസവിക്കരുതെന്നു ഇപ്പോഴത്തെ മാർപ്പാപ്പാ പറഞ്ഞപ്പോൾ പെറ്റു പെരുകാൻ സീറോ മലബാർ നേതൃത്വം ആവശ്യപ്പെടുന്നു. മൂന്നു കുട്ടികൾ കഴിഞ്ഞാൽ സഭയുടെ നക്കാപിച്ച സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പണം മാത്രം ലക്ഷ്യം വെച്ചു നടക്കുന്നവരാണ് പുരോഹിതർ. അത് ധ്യാന കേന്ദ്രങ്ങൾ വഴിയോ, ഷോപ്പിംഗ് കോമ്പ്ലെക്സ് വഴിയോ വിവാഹ പരിശീലനം വഴിയോ എങ്ങനെയുമാകാം. യെമൻ പോലുള്ള തല വെട്ടുന്ന രാജ്യങ്ങളിൽ പാവപ്പെട്ട പുരോഹിതരെയും കന്യാസ്ത്രികളെയും കയറ്റി അയക്കാനും ഈ മെത്രാന്മാർക്ക് മടിയില്ല.
'ചെത്താചോവൻ' എന്നൊരു പ്രയോഗംതന്നെ മലയാളത്തിനുണ്ട് .ചെത്തുന്ന ചോവാൻ ചെത്തുതൊഴിലാളി ; ചെത്താത്തചോവാൻ അച്ചായസമൂഹം, എന്ന് കാലം ഇവറ്റകളുടെ കയ്യിലിരിപ്പുകൊണ്ടു വായിച്ചെടുത്തോളും ! വിവരദോഷത്തിന്റെ കളർ ളോഹധാരികളെ "പിതാവേ /അച്ചോ "എന്നൊക്കെ വിളിക്കുന്ന നാവുകൊണ്ട് സ്വര്ഗസ്തനായ "പിതാവേ "എന്ന് ദൈവത്തെ വിളിക്കുമ്പോൾ , ദൈവം ആത്മഗതം പറയുംപോലും "വഴിയിൽ കാണുന്നവനെയൊക്കെ 'പിതാവേ /അച്ചോ' എന്നൊക്കെ വിളിച്ച പുളിച്ചനാവുകൊണ്ട് എന്നെയും ആക്ഷേപിക്കാൻ ഇവന്മാര് അതെ പദം ഉപയോഗിക്കുന്നു ! വിളികേൾക്കാൻഎനിക്ക് മനസില്ല "എന്ന്! "അകക്കണ്ണ് തുറക്കാൻ ആശാൻ ബാല്യത്തിൽ എത്തണം "എന്നാ ചൊല്ലുപോലും കേട്ടിട്ടില്ലാത്ത ഈ ളോഹധാരിയുടെ മൂഡജല്പനം വേദവാക്യമാക്കിയ സമൂഹമേ, ഉടനെ വിവാഹിതരാകൂ... സഭയ്ക്ക് കൂടുതൽ അടിമകൾ ഉണ്ടാകട്ടെ ! ആമ്മേൻ !
ReplyDelete