ചാക്കോ കളരിക്കൽ
കത്തോലിക്കാസഭയിലെ പുരോഹിതസ്ഥാനികളുടെ അധികാരശ്രേണിയെ (hierarchy) വിശ്വാസികൾ നിരുപാധികം അനുസരിക്കണമെന്നുള്ളത് നൂറ്റാണ്ടുകളായി സഭ പഠിപ്പിക്കുന്ന ഒരു വിഷയമാണ്. പുരോഹിതർ, മെത്രാന്മാർ, മാർപാപ്പ തുടങ്ങിയ മേലധികാരികളെ അല്മായർക്ക് വിമർശിക്കാൻ പാടില്ല. 'ഇടയനെ ആടുകൾ ശ്രവിക്കണം', 'സഭയോടൊത്തു ചിന്തിക്കണം', 'മേലധികാരികൾക്ക് കീഴ്വഴങ്ങി ജീവിക്കണം' തുടങ്ങിയ ഉപദേശങ്ങൾ സഭാതലപ്പത്തുനിന്നും പള്ളിപ്രസംഗങ്ങളിൽനിന്നും കരിസ്മാറ്റിക് ധ്യാനപ്രഘോഷണങ്ങളിൽനിന്നും നാം നിത്യേന കേൾക്കാറുണ്ട്. ഇനി ആരെങ്കിലും ആ സഭാനയത്തിനു വിപരീതമായി ശബ്ദമുയർത്തിയോ അയാളെ സഭാവിരോധിയും സഭയെ നശിപ്പിക്കാൻ ഇറങ്ങിപുറപ്പെട്ടിരിക്കുന്നവനും അവിവേകിയും ദുർമാർഗിയും പള്ളിക്കു പുറത്താക്കപ്പെടേണ്ടവനുമാണെന്ന് സഭാധികാരം വികാരപൂർവ്വം പള്ളിയിൽ പ്രസംഗിക്കും. ആ വ്യക്ത്തിയെ മുച്ചൂടും നശിപ്പിച്ചിട്ടേ സഭാധികാരം അടങ്ങൂ. സഭാതലസ്ഥാനത്ത് വത്തിക്കാനിൽ അടുത്തകാലത്തായി നടമാടിക്കൊണ്ടിരിക്കുന്ന അടുക്കള വഴക്കാണ് ഇത്രയും കാര്യങ്ങൾ എഴുതാൻ കാരണം.
കത്തോലിക്കാസഭയിലെ പുരോഹിതസ്ഥാനികളുടെ അധികാരശ്രേണിയെ (hierarchy) വിശ്വാസികൾ നിരുപാധികം അനുസരിക്കണമെന്നുള്ളത് നൂറ്റാണ്ടുകളായി സഭ പഠിപ്പിക്കുന്ന ഒരു വിഷയമാണ്. പുരോഹിതർ, മെത്രാന്മാർ, മാർപാപ്പ തുടങ്ങിയ മേലധികാരികളെ അല്മായർക്ക് വിമർശിക്കാൻ പാടില്ല. 'ഇടയനെ ആടുകൾ ശ്രവിക്കണം', 'സഭയോടൊത്തു ചിന്തിക്കണം', 'മേലധികാരികൾക്ക് കീഴ്വഴങ്ങി ജീവിക്കണം' തുടങ്ങിയ ഉപദേശങ്ങൾ സഭാതലപ്പത്തുനിന്നും പള്ളിപ്രസംഗങ്ങളിൽനിന്നും കരിസ്മാറ്റിക് ധ്യാനപ്രഘോഷണങ്ങളിൽനിന്നും നാം നിത്യേന കേൾക്കാറുണ്ട്. ഇനി ആരെങ്കിലും ആ സഭാനയത്തിനു വിപരീതമായി ശബ്ദമുയർത്തിയോ അയാളെ സഭാവിരോധിയും സഭയെ നശിപ്പിക്കാൻ ഇറങ്ങിപുറപ്പെട്ടിരിക്കുന്നവനും അവിവേകിയും ദുർമാർഗിയും പള്ളിക്കു പുറത്താക്കപ്പെടേണ്ടവനുമാണെന്ന് സഭാധികാരം വികാരപൂർവ്വം പള്ളിയിൽ പ്രസംഗിക്കും. ആ വ്യക്ത്തിയെ മുച്ചൂടും നശിപ്പിച്ചിട്ടേ സഭാധികാരം അടങ്ങൂ. സഭാതലസ്ഥാനത്ത് വത്തിക്കാനിൽ അടുത്തകാലത്തായി നടമാടിക്കൊണ്ടിരിക്കുന്ന അടുക്കള വഴക്കാണ് ഇത്രയും കാര്യങ്ങൾ എഴുതാൻ കാരണം.
കത്തോലിക്കാസഭയുടെ പഠനമനുസരിച്ച് പോപ്പ് പത്രോസിൻറെ പിൻഗാമിയാണ്; ക്രിസ്തു പത്രോസിനു നല്കിയ താക്കോലിൻറെ അധികാരം
കൈകാര്യം
ചെയ്യുന്ന
ക്രിസ്തുവിൻറെ
ഭൂമിയിലെ വികാരിയാണ്. യേശു പത്രോസിനോടു പറഞ്ഞു "എൻറെ കുഞ്ഞാടുകളെ
മേയിക്കുക".
കൂടാതെ
ലോകത്തിൽ മാർപാപ്പ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കേട്ടപ്പെടും. പോപ്പിൽകൂടിമാത്രം ദൈവാനുഗ്രഹം മറ്റുള്ളവരിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.
പൗരസ്ത്യസഭകളുടെ
കാനോൻ നിയമസംഹിതയിൽ മാർപാപ്പയുടെ സഭയുടെമേലുള്ള അധികാരത്തെ സംബന്ധിച്ച്
കൊടുത്തിരിക്കുന്നത്
ഇപ്രകാരമാണ്:
"ദൈവമല്ലാതെ
മാർപാപ്പയ്ക്കു മുകളിൽ മറ്റൊരു
അധികാരി
ഇല്ലാത്തതിനാൽ മാർപാപ്പയുടെ തീരുമാനങ്ങൾക്കെതിരായി
അപ്പീൽ കൊടുക്കുവാൻ ആർക്കും സാധിക്കുകയില്ല.” ഈ പോപ്പുശാസ്ത്രത്തിനെല്ലാം വിപരീതമായി
ചില
കർദിനാളന്മാർ അടുത്തകാലത്ത് ഫ്രാൻസിസ് പാപ്പയ്ക്കെതിരായി
ശബ്ദമുയർത്തിയിരിക്കയാണ്. മേലധികാരിയെ വിമർശിക്കാൻ പാടില്ലെന്നുള്ള സഭയുടെ നയം കർദിനാളന്മാർക്ക് ബാധകമല്ലെന്ന് വിശ്വാസികൾ ധരിക്കേണ്ട
ഗതികേടിലാണ്,
സഭ
ഇന്ന്.
ഫ്രാൻസിസ് പാപ്പയെ വിമർശിക്കുന്നവരിലെ
മുഖ്യൻ അമേരിക്കൻ കർദിനാൾ റെയ്മണ്ട് ബർക് (Raymond Bruke) ആണ്. മാർപാപ്പയുടെ അപ്പോസ്‌റ്റലിക് എക്സോർട്ടേഷൻ (Apostolic
Exortation) Amoris Latitia (The
Joy of Love)-യിൽ വളരെ തെറ്റായ പഠനങ്ങൾ അടങ്ങിയിരിപ്പുണ്ടെന്നും
അതിന്
വിശദികരണം
വേണമെന്നും
ആവശ്യപ്പെട്ട്
മറ്റ്
മൂന്ന്
കർദിനാളന്മാരുംകൂടി
(Cardinals Walter brandmuller, Carlo Caffarra, and Joachim Meisner) ഒപ്പിട്ട
ഒരു
സ്വകാര്യകത്ത്
സെപ്റ്റംബർ 2016-ന് മാർപാപ്പയ്ക്ക് നല്കുകയുണ്ടായി. കർദിനാൾ ബർകിൻറെ അഭിപ്രായത്തിൽ സഭ
പഠിപ്പിക്കുന്നത് രണ്ടുവ്യക്തികൾ വിവാഹബന്ധത്താൽ സംയോജിച്ചുകഴിഞ്ഞാൽ (marriage) പിന്നീട്
അത്തരം ഒരു ബന്ധം നിലവിലുണ്ടായിരുന്നില്ലായെന്ന് സഭ പ്രഖ്യാപിക്കാത്തിടത്തോളം കാലം
(annulment) അവരുടെ ബന്ധത്തിൽനിന്നു പിരിയാൻ ദമ്പതികളെ സഭ അനുവദിക്കുന്നില്ല. സിവിൽ
കോടതിവഴി വിവാഹബന്ധം വേർപെടുത്തിയവരും പുനർവിവാഹം ചെയ്തവരും വിശുദ്ധകുർബ്ബാന സ്വീകരിക്കാൻ
പാടില്ല. എന്നാൽ വിവാഹബന്ധം ജീവിതകാലം മുഴുവൻ എന്നത് ആദർശപരമാണെന്നും വിശ്വാസികളെ അതിൽ
തളച്ചിടുന്നത് യാഥാർത്ഥ്യ ബോധമുള്ളവർക്ക് നിരക്കാത്തതാണെന്നും മറ്റുചില കർദിനാളന്മാർ
അഭിപ്രായപ്പെടുന്നു. ഫ്രാൻസിസ് പാപ്പയുടെ നിലപാടും അതുതന്നെ.
സിവിൽ കോടതിയിൽനിന്നും വിവാഹമോചനം നേടിയവരും സഭാകോടതിയിൽനിന്ന് വിവാഹമോചനം
നേടാതെ പുനർവിവാഹം ചെയ്തവരും വിവാഹിതരാകാതെ ഭാര്യാഭർത്താക്കന്മാരെപ്പോലെ ഒരുമിച്ചു
ജീവിക്കുന്നവരും വിശുദ്ധകുർബ്ബാന സ്വീകരിക്കുന്നത് കഠിനപാപമാണെന്നാണ് സഭയുടെ ഔദ്യോഗിക
പഠനം. എന്നാൽ ആ പാപികളെ വഴിയിൽ ഉപേക്ഷിച്ചിട്ട് സഭയ്ക്കെങ്ങനെ മുൻപോട്ടുപോകാൻ സാധിക്കുമെന്നാണ്
ബഹുഭൂരിപക്ഷം കർദിനാളന്മാരുടെയും അഭിപ്രായം. അവരെ വ്യഭിചാരികളായിക്കാണാതെ മുറിവേറ്റ
കുടുംബങ്ങളായിക്കണ്ട് വേണ്ട ശുശ്റൂഷകൾ ചെയ്തുകൊടുക്കാൻ സഭ തയ്യാറാകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
പരമ്പരാഗതമായ വൈവാഹിക ബന്ധത്തിൽനിന്ന് വേറിട്ട ഒരു സ്ഥിതിവിശേഷമാണത്. ആറാം പ്രമാണം
കാത്തുസൂക്ഷിക്കുന്നത് പരിപൂർണ്ണതയാണ്. എന്നാൽ സഭാമക്കൾക്ക് ആ പരിപൂർണ്ണത മിക്കപ്പോഴും
അപ്രാപ്യമാണ്. പരിപൂർണ്ണതയിൽ ജീവിക്കുന്നവർക്ക് വിശുദ്ധകുർബ്ബാന സ്വീകരിക്കാം. എന്നാൽ
പാപികൾക്കതു് നിഷേധിക്കണം. ആ വടംവലിയാണ് ഇന്ന് സഭയിൽ നടക്കുന്നത്.
നിയമാനുസൃതം വിവാഹം ചെയ്യാതെ ഒന്നുച്ചുജീവിക്കുന്ന വിശ്വാസികൾ പശ്ചാത്താപാകുലരെങ്കിൽ
അവർ വിശുദ്ധകുർബ്ബാന സ്വീകരിക്കാൻ അർഹരും അവർക്കത് നിഷേധിക്കുന്നത് ദൈവഹിതവുമാണോ എന്നതാണ്
ഈ വിഷയത്തിലെ പ്രധാന ഘടകം. പരസ്ത്രീ-പരപുരുഷഗമനം ദൈവികനിയമത്തിന് വിരുദ്ധമാണ്. വിശുദ്ധകുർബ്ബാനയുടെ
പാവനതയെ മുറുകെപ്പിടിക്കാൻ സഭ കടപ്പെടുന്നുമുണ്ട്. അപ്പോൾ മാർപാപ്പയുടെ Amoris Latitia-യിലെ പഠനം വ്യക്തമല്ലാത്ത
നിലപാടെടുക്കുന്നു എന്നതൊരു പ്രധാന ചോദ്യമാണ്. കർദിനാൾ റോബർട്ട് സാറാ (Cardinal
Robert Sarah) 'The Power of Silence, Against the Dictatorship of Noise' തൻറെ അഭിമുഖസംഭാഷണത്തിൽ
പറയുന്നത് വിശുദ്ധഗ്രന്ഥപഠനത്തെ മനഃപൂർവ്വം വ്യക്തമല്ലാത്ത, ചിന്താക്കുഴപ്പം ഉണ്ടാക്കുന്ന
ഒരു സ്ഥിതിവിശേഷത്തെ വിശ്വാസികളിൽ Amoris Latitia സൃഷ്ടിക്കുമെന്നാണ്. അവാസ്തവമായ അനുകമ്പയുടെ
പേരിൽ സഭയുടെ പരമ്പരാഗത സാൽമാർഗികസിദ്ധാന്ത പഠനങ്ങളിൽ വെള്ളംചേർക്കലാണ് ഇതിൻറെ പരിണതഫലമെന്നാണ്
മാർപാപ്പയുടെ നിർദേശത്തെ എതിർപ്പോടെ നിരീക്ഷിക്കുന്നവർ അനുമാനിക്കുന്നത്.
സഭയുടെ വിവാഹസംബന്ധമായ പഠനങ്ങളിൽ മാറ്റമൊന്നുമില്ലെന്നും വിവാഹത്തെ സംബന്ധിച്ച
സഭയുടെ പഠനങ്ങൾക്ക് വിരുദ്ധമല്ല ഫ്രാൻസിസ് പാപ്പയുടെ Amoris Laetitia എന്നുമാണ് വത്തിക്കാൻറെ
വിശ്വാസസത്യ കാര്യാലയ മേധാവി ജർമ്മൻ കർദിനാൾ ഗെർഹാഡ് മ്യൂള്ളർ (Cardinal Gerhard
Muller) പറയുന്നത്. അതിനാൽ ഒരു വിശദീകരണത്തിൻറെയോ മാർപാപ്പയുടെ മറുപടിയുടെയോ ആവശ്യം
വരുന്നില്ലന്നാണ് അദ്ദേഹത്തിൻറെ തീരുമാനം. വിവാഹമോചനം, പുനർവിവാഹം, ഒരുമിച്ചുജീവിക്കൽ
തുടങ്ങിയ വിഷയങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ മെത്രാന്മാരും പുരോഹിതരും കാര്യബോധത്തോടെയും
വിവേകത്തോടെയും കൈകാര്യംചെയ്ത് കുമ്പസാരം, കുർബ്ബാന എന്നീ കൂദാശകൾ ചെയ്തുകൊടുക്കണമെന്നുമാണ്
അദ്ദേഹത്തിൻറെയും നിർദേശം. ഇവിടെ പാരമ്പര്യവാദികളും പുരോഗമനവാദികളും തമ്മിലുള്ള ഒരു
ഏറ്റുമുട്ടലാണ് നടക്കുന്നത്. അത് സഭയുടെ യോജിപ്പിനെ അപകടകരമാക്കുകയും സഭയിൽ സംഘർഷം
സൃഷ്ടിക്കാൻ കാരണമാകുകയും ചെയ്യുന്നു.
കർദിനാൾ ബർക്കിന് ഫ്രാൻസിസ് പാപ്പായെപ്പറ്റി വീണ്ടും പരാതികളുണ്ട്. ലത്തീൻ
സഭയിൽ രണ്ടാം വത്തിക്കാൻ കൗൺസിലിനുമുമ്പുള്ള അനന്യസാധാരണമായതും
(Extraordinary-Latin Mass) കൗൺസിലിനു ശേഷമുള്ള സാധാരണമായതുമായ (Ordinary-English
Mass) ക്രമത്തിലുമുള്ള ദിവ്യബലികൾ നിലവിലുണ്ട്. ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ അനന്യസാധാരണക്രമത്തിലുള്ള
കുർബ്ബാന അർപ്പിക്കാൻ അനുവദിച്ചത് അദ്ദേഹത്തിൻറെ മഹാമനസ്കതകൊണ്ടാണെന്നാണ് ഫ്രാൻസിസ്
പാപ്പ പറയുന്നത്. ആ ദിവ്യബലിക്രമം ഇന്ന് ഒരു അപവാദമാണ്. കർദിനാൾ ബർക്കിന് രണ്ടു കുർബാനക്രമങ്ങളും
ഒന്നുപോലെയാണ്. ബർക്ക് ജനനനിയന്ത്രണത്തിനും വിവാഹമോചനത്തിനുമെല്ലാം എതിരായി ചിന്തിക്കുന്ന,
തനി യാഥാസ്ഥിതികനായ ഒരു കർദിനാളാണ്.
അമേരിക്കയിലെ 'റിപ്പബ്ലിക്കൻ ജീസസ്' ചിന്താഗതിക്കാർക്ക് സ്വവർഗരതി, മുതലാളിത്തവ്യവസ്ഥ,
കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ മാർപാപ്പയുടെ നിലപാട് ഒട്ടും രുചിച്ചിട്ടില്ല.
കാലാവസ്ഥാവ്യതിയാനത്തെസംബന്ധിച്ച് സംശയാതീതമായി അറിവുനൽകുന്ന, ശാസ്ത്രീയമായി ശരിയായ,
ദൈവശാസ്ത്രപരമായി ഭദ്രമായ മനോഹരമായി എഴുതിയിട്ടുള്ള Laudato si എന്ന ചാക്രികലേഖനം യാഥാസ്ഥിതികർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ആംഗ്ലോ-സാക്സൺ
(Anglo-Saxon), ഇറ്റാലിയൻ (Italian) പണ്ഡിറ്റുകളാണ് ഇതിൻറെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്.
പാപ്പ ഒരിക്കൽ റോമൻ കാര്യാലയത്തിലെ പതിനഞ്ച് സുഖക്കേടുകളെ പരസ്യമായി വിളിച്ചുപറഞ്ഞു.
ചിലർക്കെല്ലാം ആദ്ധ്യാത്മികമായ മറവിരോഗം (spiritual
Alzheimer's) പിടിച്ചിരിക്കുകയാണെന്നും പറയാൻ അദ്ദേഹം മടിച്ചില്ല. കാറ്റത്തുലയുന്ന ഞാങ്ങണയല്ലെന്ന്
ഫ്രാൻസിസ് പാപ്പ അങ്ങനെ പണ്ടേ തെളിയിച്ചുകഴിഞ്ഞു.
സാധാരണ ക്രിസ്ത്യാനികളുടെ ഇടയിലും മറ്റുമതസ്ഥരുടെ ഇടയിലും വമ്പിച്ച ബഹുജനസമ്മതിയുള്ള
മാർപാപ്പയെ മരിച്ചുകണ്ടാൽ മതിയെന്നേയുള്ളു വത്തിക്കാനിലെ കറതീർന്ന യാഥാസ്ഥികർക്ക്.
അവർ അടുത്ത കോൺക്ലെവിനായി (Conclave) പാർത്തിരിക്കയാണ്.
ReplyDeleteഫ്രാൻസിസ് മാർപ്പാപ്പയ്‌ക്കെതിരായി അമേരിക്കൻ കർദ്ദിനാൾ ബർക്കിന്റെയും (Cardinal Raymond Burke) യാഥാസ്ഥിതികരുടെയും എതിർപ്പുകളെപ്പറ്റി ശ്രീ ചാക്കോ കളരിക്കൽ വ്യക്തമായി ഈ ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്. കർദ്ദിനാൾ ബർക്ക് ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഏറ്റവും വലിയ വിമർശകനും അദ്ദേഹത്തെ പരിഹസിക്കുന്നതിൽ മുമ്പിലും നിൽക്കുന്നു. പ്രസിഡന്റ് ട്രമ്പിന്റെ വലിയ സുഹൃത്തെന്ന നിലയിൽ അമേരിക്കൻ രാഷ്ട്രീയ തലങ്ങളിലും ബർക്കിന് നല്ല സ്വാധീനവുമുണ്ട്.
വത്തിക്കാനിൽ പഴയ പാരമ്പര്യം പുലർത്തുന്ന യാഥാസ്ഥിതികരായ കർദ്ദിനാൾമാർ അറുപത്തിയെട്ടു വയസുകാരനായ ബർക്കിനെ അടുത്ത മാർപ്പാപ്പയായി വാഴിക്കാൻ ആഗ്രഹിക്കുന്നു. എൺപതു വയസു പൂർത്തിയാകുന്ന ഫ്രാൻസിസ് മാർപ്പാപ്പാ വിരമിക്കണമെന്നാണ് യാഥാസ്ഥിതിക ലോകം ആവശ്യപ്പെടുന്നത്. അതിനായി ബർക്ക് യാഥാസ്ഥിതികർക്ക് സർവ്വവിധ പിന്തുണകളും നൽകി വരുന്നു. പാരമ്പര്യത്തിൽ നിന്നും വഴുതി യാതൊരു വിട്ടുവീഴ്ചയ്ക്കും കർദ്ദിനാളും അദ്ദേഹത്തിനെ പിന്തുണക്കുന്നവരും തയ്യാറുമല്ല.
കർദ്ദിനാൾ ബർക്ക് വിവാഹമോചനത്തെയും പുനർ വിവാഹത്തെയും എതിർക്കുന്നു. സഭയുടെ അനുവാദം കൂടാതെ വിവാഹമോചനം നടത്തുന്നവർക്കു സഭയുടെ കൂദാശകൾ സ്വീകരിക്കാൻ അനുവദിക്കണമെന്നാണ് ഫ്രാൻസീസ് മാർപ്പാപ്പയുടെ അഭിപ്രായം. അവരെയും മനുഷ്യ ഗണങ്ങളായി കരുതണമെന്നും ദൈവത്തിന്റെ മുമ്പിൽ മനുഷ്യരെല്ലാം തുല്യരെന്നുമാണ് ഫ്രാൻസീസ് മാർപ്പാപ്പ ചിന്തിക്കുന്നത്. അത്തരം അഭിപ്രായങ്ങൾ യാഥാസ്ഥിതികനായ ബർക്ക് ശക്തമായി എതിർക്കുന്നു.
ഫ്രാൻസീസ് മാർപ്പാപ്പയുടെ നയങ്ങൾ മൂലം കത്തോലിക്കസഭ ഇന്ന് രണ്ടായി വിഭജിക്കപ്പെട്ടുവെന്നു ബർക്ക് കരുതുന്നു. സഭയെ രക്ഷിക്കണമെങ്കിൽ ഫ്രാൻസീസ് മാർപ്പാപ്പാ സ്ഥാനം ഒഴിയണമെന്നു വത്തിക്കാനിലെ ചില കർദ്ദിനാൾമാരും ആവശ്യപ്പെടുന്നു. നാലു കർദ്ദിനാൾമാരും 23 ബിഷപ്പുമാരും മറ്റു പ്രമുഖരുമൊത്ത് ഇത്തരം സഭയുടെ സങ്കീർണ്ണ പ്രശ്നങ്ങൾ ഉൾപ്പെടുത്തി മാർപ്പാപ്പയ്ക്ക് കത്തെഴുതിയെങ്കിലും ഒരു തീരുമാനം അറിയിച്ചുകൊണ്ട് മറുപടി ലഭിച്ചിട്ടില്ല. അങ്ങനെയെങ്കിൽ വിശ്വാസത്തെ സംബന്ധിച്ച് സഭയിൽ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നും കർദ്ദിനാൾ ബർക്ക് മാർപ്പാപ്പയ്ക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. "താൻ മാർപ്പാപ്പയുടെ ശത്രുവല്ലെങ്കിലും മാർപ്പാപ്പാ സംസാരിക്കുന്നത് മതനിന്ദയെന്നു" ബർക്ക് ഔദ്യോഗികകമായി പ്രസ്താവിക്കുകയും ചെയ്‌തു. ഫ്രാൻസീസ് മാർപ്പാപ്പയെ സ്ഥാനചലനം നടത്തി മാർപ്പാപ്പാ സ്ഥാനം കൈവശപ്പെടുത്താൻ ഈ അറുപത്തിയെട്ടുകാരൻ കർദ്ദിനാൾ ആഗ്രഹിക്കുന്നു.
ആർഭാടമായി ജീവിക്കുന്ന ബർക്കിനു ഫ്രാൻസീസ് മാർപ്പാപ്പായുടെ ലളിത ജീവിതവും ഒരു വെല്ലുവിളി തന്നെയാണ്. വിലകൂടിയ സിൽക്ക് വസ്ത്രം, കൊട്ടാരം, ആർഭാടമുള്ള ജീവിത രീതികൾ കർദ്ദിനാൾ ബർക്ക് ഇഷ്ടപ്പെടുന്നു. ഇങ്ങനെയൊരാൾ അടുത്ത മാർപ്പാപ്പായാൽ ആത്മീയ ചൈതന്യം പാടെ സഭയിൽ നശിക്കുമെന്നു ഫ്രാൻസീസ് മാർപ്പായെ പിന്തുണയ്ക്കുന്നവർ കരുതുന്നുമുണ്ട്.
ബർക്കിനു ദരിദ്രരുടെ ജീവിതം എന്തെന്ന് അറിയത്തില്ല. ആട്ടിടയന്റെ മണമില്ല. അടുത്ത മാർപ്പാപ്പായാകാൻ സാധ്യതയുമുള്ള ഇദ്ദേഹം തികച്ചും ഫ്രാൻസീസ് മാർപ്പാപ്പയ്ക്ക് വിപരീതമായ ഒരു ജീവിത ശൈലിയാണ് നയിക്കുന്നത്. ഫ്രാൻസീസ് മാർപ്പാപ്പയെ നശിപ്പിക്കാൻ അവസരവും കാത്തു നിൽക്കുന്നു. ആധുനിക ശാസ്ത്രങ്ങൾക്കും ചിന്തകൾക്കും ബർക്ക് എതിരാണ്. കുടുംബാസൂത്രണത്തിൽ 'കോണ്ടം' ഉപയോഗിക്കുന്നതു പാപമെന്നു കരുതുന്നു.
കർദ്ദിനാൾ ബർക്ക് സഭാകാര്യങ്ങളിലും ദൈവശാസ്ത്രത്തിലും പണ്ഡിതനാണ്. എങ്കിലും ഈ പണ്ഡിതന്റെ അടുത്ത കാലത്തെ ലേഖനങ്ങൾ മാർപ്പാപ്പായെ അധിക്ഷേപിച്ചുകൊണ്ടുള്ളതായിരുന്നു. യാതൊരു ദയയുമില്ലാതെയാണ് പരിഹസിക്കുന്നത്. ലിബറൽ ചിന്താഗതിയുള്ള കത്തോലിക്കർക്ക് ഇദ്ദേഹത്തെ അടുത്ത മാർപ്പാപ്പായായി അംഗീകരിക്കാൻ സാധിക്കില്ല. യാഥാസ്ഥിതിക ലോകം പിന്തുണക്കുന്നതുകൊണ്ട് വലിയ ഒരു ജനത്തിന്റെ പിന്തുണയുമുണ്ട്.
യാഥാസ്ഥിതികനായ ബർക്ക് സദാ പ്രാർത്ഥനയിൽ സമയം കളയുന്നു. ഇടയജനത്തോട് എളിമയോടെ പെരുമാറാനും അറിയാം. അമേരിക്കയിൽ വിശ്വാസികളുടെ ശക്തമായ പിന്തുണയുമുണ്ട്. ഇദ്ദേഹം സോഷ്യലിസവും മാർക്സിസവും അങ്ങേയറ്റം എതിർക്കുന്നു. പൂർണ്ണമായും ഒരു ഫാസിസ്റ്റ് ചിന്താഗതിക്കാരനാണ്. ഇത്തരക്കാരായ ഫാസിസ്റ്റുകൾ സഭയുടെ തലപ്പത്തു വന്നാൽ അന്തിക്രിസ്തുവെന്ന പ്രവചനം പൂർത്തികരിക്കുമെന്നതിലും സംശയമില്ല.