08
Wednesday
March 2017
സ്വന്തം ലേഖകന്‍ 08-03-2017 - Wednesday
കൽപ്പറ്റ: സഹോദര വൈദികനിൽനിന്നു സംഭവിച്ച അപരാധത്തിന് മാപ്പുചോദിച്ചു മാനന്തവാടി രൂപത അടിയന്തര വൈദിക സമ്മേളനം. കൊട്ടിയൂരിൽ വൈദികന്റെ ഭാഗത്തുണ്ടായ വീഴ്ചയെ ശക്തമായി അപലപിച്ച സമ്മേളനം പീഡനത്തിന് ഇരയായ പെണ്കുട്ടിയുടെയും കുടുംബത്തിന്റെയും വേദനയിൽ പങ്കുചേരുന്നതായി അറിയിച്ചു.
കൊട്ടിയൂർ സംഭവത്തിൽ ആനുപാതികമല്ലാത്ത ഇടപെടലുകൾ നടത്തിയ ചില മാധ്യമങ്ങൾ നിയമാനുസൃതമല്ലാത്ത അന്വേഷണശൈലി സ്വീകരിക്കുകയും ഒറ്റപ്പെട്ട വസ്തുതകളെ സാമാന്യവത്കരിക്കുന്ന രീതിയിൽ വാർത്താപ്രചാരണം നടത്തുകയും ചെയ്തതായി സമ്മേളനം വിലയിരുത്തി.
കൊട്ടിയൂർ സംഭവത്തിൽ രൂപതാനേതൃത്വത്തിന് മുന്നറിവുണ്ടെന്ന് വരുത്തിത്തീർക്കാനും സഭാവിശ്വാസത്തെ അവഹേളിക്കാനും സ്ഥാപനങ്ങളെ തേജോവധം ചെയ്യാനും നിക്ഷിപ്തതാത്പര്യങ്ങളോടെ ചില മാധ്യമങ്ങൾ നടത്തുന്ന ശ്രമങ്ങൾക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും പ്രതിഷേധ പരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു.
പോലീസ് അന്വേഷണത്തെ വഴിതിരിച്ചുവിടാനും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുമുതകുന്ന വിധത്തിലുള്ള വാർത്തകൾ കെട്ടിച്ചമച്ച മാധ്യമങ്ങൾ സംഭവത്തിൽ രൂപതയ്ക്കും രൂപതാധികാരികൾക്കും പങ്കുണ്ടെന്ന് വ്യാഖ്യാനിക്കുന്നത് തികച്ചും അപലപനീയമാണെന്ന് സമ്മേളനം നിരീക്ഷിച്ചു. ഇക്കാര്യത്തിൽ തുടർ നടപടികൾക്കായി അല്മായരും വൈദികരുമടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.
സഭയ്ക്കും വിശ്വാസ സമൂഹത്തിനുമെതിരായ ആസൂത്രിത നീക്കങ്ങളെ ചെറുക്കുന്നതിൽ വൈദികസമൂഹം രൂപതാധ്യക്ഷനു പിന്നിൽ ഒറ്റക്കെട്ടായാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കി. രൂപതാനേതൃത്വത്തിന്റെ തീരുമാനങ്ങളോടും നടപടികളോടും പൂർണമായി സഹകരിക്കാനും ഏത് അടിയന്തരസാഹചര്യത്തെയും സമചിത്തതയോടെ നേരിടാനും തീരുമാനിച്ചു. സമ്മേളനത്തില്‍ ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു.

ഹലോ മാനന്തവാടി ബിഷപ്പ്! താങ്കളുടെയും പുരോഹിതകൂട്ടായ്‍മയുടെയും ഒരു മാപ്പുകൊണ്ട് തീരുന്നതാണോ ഫാദർ റോബിനെന്ന കാണ്ടാമൃഗം ചെയ്ത നീചപ്രവൃത്തി. അയാളുടെ ഭൂതകാല കഥകൾ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ദീപികയിൽ ഉന്നത പദവികളിലിരിക്കുന്ന കാലം മുതലുള്ള കാര്യങ്ങളെപ്പറ്റി ശ്രീ പിസി ജോർജ് എം.എൽ.എ. വിവരിച്ചിട്ടുണ്ട്. ഇത്തരം ഒരു മനുഷ്യനെ വ്യക്തമായി അറിയാമായിരുന്നിട്ടും രൂപതയുടെ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ചുമതലകൾ മുഴുവൻ നൽകി അയാളെ താങ്കളും താങ്കളുടെ രൂപതയും ബഹുമാനിച്ചുകൊണ്ടിരുന്നു. നൂറു കണക്കിന് സ്ത്രീകളെ ലൈംഗികോപകരണങ്ങളായി ഉപയോഗിച്ചിരുന്ന ചരിത്രവും അന്നയാൾക്കുണ്ടായിരുന്നു.
ReplyDeleteതാങ്കളുടെ രൂപതാ വക ഈ പുരോഹിതന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിൽ കിടപ്പറ പങ്കിടുന്ന സ്ത്രീകൾക്കു ഉദ്യോഗവും നൽകി വന്നിരുന്നു. പോരാഞ്ഞു ഉദ്യോഗം ലഭിക്കുന്നതിനുള്ള മാനദണ്ഡം സ്ത്രീകളുടെ സൗന്ദര്യവുമായിരുന്നു. കൂടുതൽ സൗന്ദര്യമുള്ളവർക്ക് കോഴപ്പണത്തിൽ ഇളവും നൽകിയിരുന്നു. ആൺപിള്ളേരെയും കറുത്ത പെൺകുട്ടികളെയും കണ്ടാൽ ഇയാൾ മുഖത്തടിച്ചു പുറത്താക്കുമായിരുന്നുവെന്ന് നാട്ടുകാർ ക്യാമറായുടെ മുമ്പിൽനിന്നു വിവരിക്കുന്നതും കേൾക്കാം.
റോബിൻ കുറുക്കൻ മുറിക്കകത്തു കയറ്റിക്കൊണ്ടിരുന്നത് വെളുത്ത പെൺകുട്ടികളെ മാത്രമായിരുന്നു. ഇത്രയുമൊക്കെ നടന്നിട്ടും താങ്കളും താങ്കളുടെ രൂപതയും ഒന്നും അറിഞ്ഞില്ലെന്നോ? കുറ്റക്കാരനെക്കാൾ കൊടും തെറ്റുകാരൻ അയാളെ സംരക്ഷിച്ചവരാണ്. എന്നിട്ട് അവരെല്ലാം കൂടി യോഗം ചേർന്ന് പിടിക്കപ്പെട്ട പുരോഹിതനുവേണ്ടി മാപ്പു പറഞ്ഞാൽ അതിലെന്തു ധാർമ്മികതയാണുള്ളത്. കട്ടവൻ! തലയിൽ കോഴിപ്പൂവ് തപ്പുന്നതുപോലെ ഒപ്പം കുറുക്കൻ റോബിനോടൊപ്പം പ്രവർത്തിച്ചവർ ക്ഷമാപണവുമായി വരുന്നതും ലജ്‌ജാകരം തന്നെ.
ഇത്രയൊക്കെ വർഷങ്ങളോളം സംഭവിച്ചിട്ടും റോബിനെന്ന പുരോഹിതനെപ്പറ്റി കാര്യമായി ഒന്നും പറയാതെ മാദ്ധ്യമങ്ങളുടെ നേരെയാണ് മെത്രാനും അദ്ദേഹത്തിൻറെ ശിങ്കിടികളും. മാദ്ധ്യമങ്ങൾ ഒന്നു കൊട്ടിയപ്പോൾ മെത്രാൻ മുതൽ വേദനിച്ചിരിക്കുന്നു. അപ്പോഴാണ് ക്ഷമ പറയാനും തോന്നിയത്, കഷ്ടം. മാദ്ധ്യമങ്ങൾ അവരുടെ ധർമ്മം ചെയ്യുന്നതിന് താങ്കളുൾപ്പെട്ടവർ അത് മൂടികെട്ടുന്നു. അതിന്റെയർത്ഥം ഭാവിയിലും ദുർമാർഗികളായ പുരോഹിതരെ സംരക്ഷിക്കണമെന്നല്ലേ! മാദ്ധ്യമങ്ങൾക്കെതിരെ കേസ് കൊടുക്കുന്നതിനു മുമ്പ് ഇത്തരക്കാരെ, പുരോഹിതരെ സഭയിൽ വെച്ച് വാഴിക്കുന്നതിനു പകരം പുറത്താക്കൂ. ഇല്ലെങ്കിൽ കോടതിക്കേസുകളുമായി അല്മായന്റെ പണം വെച്ച് നിങ്ങൾക്ക് കേസ് കളിച്ചുകൊണ്ട് നടക്കാം.
ക്ഷമ ചോദിക്കുന്നതിനു പകരം മാന്യമായി മെത്രാൻ ഉത്തരവാദിത്വത്തിൽനിന്നും രാജി വെക്കുകയാണ് വേണ്ടത്. ഇനി മാദ്ധ്യമങ്ങൾക്കെതിരെ കേസ് കൊടുത്ത് മാന്യത രക്ഷിക്കാമെന്നായിരിക്കാം മെത്രാനും കുഞ്ഞാടുകളും കരുതുന്നത്. നാണം കെട്ട റോബിനെന്ന പുരോഹിതനെ വളർത്തിയ താങ്കളുടെ രൂപതയിലെ അല്മായരുടെ വായ് ആദ്യം മൂടി കെട്ടുക. എന്നിട്ടു മാദ്ധ്യമങ്ങളെ വരുതിയിൽ കൊണ്ടുവരൂ! താങ്കളുടെ കുഞ്ഞാടുകളുടെ പണ്ടുണ്ടായിരുന്ന വിശ്വസം പാടേ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. അരമനയ്ക്കും മെത്രാനും അഭിമാനം വേണമെങ്കിൽ മാദ്ധ്യമങ്ങളെയല്ല നിയന്ത്രിക്കേണ്ടത്. പകരം ഈ നീച പ്രവർത്തിക്ക് ഉത്തരവാദികളായ എല്ലാ പുരോഹിതരും തലയിൽ മുണ്ടിട്ടു നടക്കാൻ പറയൂ.
ഇത്തരത്തിൽ സഭയ്ക്കുള്ളിൽ തന്നെ അനേക കപട പുരോഹിതരുണ്ട്. അവരെയെല്ലാം പരസ്യമായി അരമനയുടെ മുമ്പിൽ വരുത്തി ക്രിസ്തു ചെയ്തതുപോലെ ചാട്ടവാറിന് അടികൊടുക്കാൻ മെത്രാനായ താങ്കൾക്ക് കഴിയുമോ? എന്നിട്ട് സമൂഹത്തോട് മാപ്പു പറയൂ, അല്ലാതെ ഒരുത്തന്റെ കുറ്റത്തിന് പരമാവധി രൂപത നാറിക്കഴിഞ്ഞപ്പോൾ ക്ഷമ പറഞ്ഞതുകൊണ്ടൊന്നും അർത്ഥമില്ല, ബിഷപ്പേ!!! സഭ വിഷം നിറഞ്ഞ പുരോഹിതരുടെ നിയന്ത്രണത്തിലാണ്. നല്ലവരായ പുരോഹിതർക്ക് സഭാകാര്യങ്ങളിൽ യാതൊരു ശബ്ദവുമില്ലെന്നുള്ള തെളിവാണ് റോബിനെപ്പോലെയുള്ള എരപ്പാളികളെ സഭ വളർത്തിക്കൊണ്ടു വന്നത്.
കയറുകൊണ്ടുള്ള ചമ്മട്ടിക്കു പകരം കൈത്തോക്കുമായി കത്തനാരുടെ പള്ളിമേടയിലെത്തി അവന്റെ വാതിലിൽ മുട്ടി ""അച്ഛാ വാതിലൊന്നു തുറന്നെ, ഒരു കാര്യം പറയാനാ ...."എന്ന് പറയുന്ന ക്രിസ്തുവിനെ എനിക്ക് പരിചയമില്ല ! വി. മത്തായി 23 ഇന്റെ ഒൻപതിൽ "നിങ്ങൾ ഭൂമിയിൽ ആരെയും 'പിതാവേ' എന്ന് വിളിയിക്കരുത് , ഒരുവനത്രെ നിങ്ങളുടെ പിതാവ് ; സ്വർഗസ്ഥൻ തന്നെ " എന്ന് എന്നോട് പറഞ്ഞ ക്രിസ്തു, ഈ നിക്രിഷ്ടജീവി കാളക്കത്തനാരെ "അച്ഛാ /പിതാവേ "എന്നു വിളിക്കില്ല എന്നെനിക്കു ഉറപ്പുള്ളതിനാൽ ഇത് കുറിക്കുന്നു ! "എടാ സർപ്പസന്തതീ" എന്നോ "എടാ വെള്ളതേച്ച ശവക്കല്ലറെ" എന്നോ മറ്റോ വിളിക്കാനാണ് കൂടുതൽ സാധ്യത ! നമുക്കും ക്രിസ്തുവിനെ ഇനിയെങ്കിലും അനുകരിക്കാമീ നാറ്റക്കേസുകളെ കാണുമ്പോൾ ! കണ്ടാൽ ഒഴിഞ്ഞു മാറുന്നതാണ് ഏറെ അഭികാമ്യം ! ഉരിയാടാതെ പോകുമ്പോൾ പിന്നെ വിളിയുടെ കാര്യമേ ഇല്ലല്ലോ!
ReplyDeleteവ്യഭിചാരകേസിൽ / ബാലപീഡനത്തിൽ / ഹോമോസെക്സിൽ സാധാരണ ജനത്തെപ്പോലെയോ, സിനിമാക്കാരെ പോലെയോ പാതിരിമോനെ എഴുതിത്തള്ളാനൊന്നും സാധാരണ ജനത്തിനു കഴിയുകയില്ല ! കാരണം ഈ നാറി നമ്മെ നമ്മുടെ പാപമോചനം തരുന്ന മഹാപുണ്യനായാണ് ളോഹയ്ക്കുള്ളിലാ പള്ളിയിൽ വികസിച്ചു നിന്ന് നമ്മെ മയക്കി അടിമകളും പാപികളുമായി തുല്യം ചാർത്തുന്നത്! കൂടാതെ പ്രപഞ്ചമാകെ നിറഞ്ഞു വിലസുന്ന 'യൂണിവേഴ്സൽ കോൺഷ്യസ് എനെർജിയെ' ഇത്തിരിപ്പോന്ന ഗോതമ്പ് പ്രോഡക്റ്റിൽ ''തിരുവോസ്തിയെന്നു'' ഓമനപ്പേരിട്ട് നമ്മെ തലമുറകളായി പറ്റിച്ചു കുർബാനപ്പണമുണ്ട് സുഖിക്കുന്നതു !?
''കർത്താവിന്റെ പ്രതിപുരുഷൻ'' പോലും!
കർത്താവിന്റെ പ്രതിപുരുഷനെ കർത്താവ് തന്നെ വെടിവയ്ക്കുമോ ജോസഫ് മാത്യുസാറേ? സോറി ...samuelkoodal