Translate

Saturday, March 4, 2017

ഇടയൻ ആടിനെ തിന്നുന്നു.


പുരോഹിതരോട് അമിത ഭക്തിയും, ആദരവും ,അടുപ്പവും കാണിക്കുന്ന സ്ത്രീകളെ ദുഷിച്ചവരായി കണ്ട് പൊതുസമൂഹം മാറ്റി നർത്തണം. പുരോഹിതന്മാരെ വഴി പിഴപ്പിക്കുന്ന പ്രധാന കണ്ണികളിലൊന്ന് ഇവരാണ്. മറ്റു മതവിഭാഗങ്ങൾക്കിടയിൽ ക്രിസ്തീയ പുരോഹിതർക്കും വിശ്വാസികൾക്കും ബഹുമാനവും ആദരവും സ്‌നേഹവും ലഭിച്ചിരുന്നു. സമൂഹത്തിനു സഭ നൽകിയ സേവനങ്ങളും നന്മയും വിശ്വാസവുമായിരുന്നു ഇതിനുകാരണം.കുറെ പുരോഹിതരും കന്യാസ്ത്രീകളും ദുർനടത്തക്കാരായതോടെ ക്രിസ്തീയസമൂഹം മറ്റുള്ളവരുടെ മുന്നിൽ തലകുനിച്ചുനിൽക്കുകയാണ്. ആത്മീയത പാടെ തകർന്നിരിക്കുന്നു. ഭൗതികതയുടെ കേളീരംഗമായിമാറിയിരിക്കുകയാണിന്ന് കത്തോലിക്കാസഭ .സഭയിന്ന് കറുത്തദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നതിനാൽ നമ്മുടെ പഴയ ചൈതന്യം തിരികെ കൊണ്ടുവരുവാൻ ധാരാളം ആളുകൾ സഭാനവീകരണ പ്രസ്ഥാനങ്ങളിലേയ്ക്ക് കടന്നുവരണം. ഇതിനായി യേശുവും സഭയും ഓരോരുത്തരേയും ക്ഷണിക്കുന്ന സമയമാണിത്. 

ചില സാമ്പത്തിക ലാഭത്തിനും ചെറിയ ആനുകൂല്യങ്ങൾ നേടുന്നതിനുമായി  മക്കളേയും ഭാര്യമാരേയും പള്ളികളിൽ അച്ചൻമാരുടെ അടുക്കലേയ്ക്ക് പറഞ്ഞുവിടുന്ന ചില പുരുഷന്മാരുമുണ്ട്. പലപ്പോഴും ഇവർ തനിച്ചായിരിക്കും പോവുന്നത്.ഇത്തരക്കാരുടെ നിലപാടുകൾ ചെന്നെത്തുന്നത് ലൈംഗീക ചൂഷണത്തിലോ കൊലപാതകത്തിലോ  അവിഹിത ഗർഭത്തിലോ ആയിരിക്കും. ശരിയായ അന്വേഷണം നടത്തിയാൽ പുറത്തറിയുന്ന ഇത്തരം കാര്യങ്ങൾ ലക്ഷത്തിലൊന്നുമാത്രമാണെന്നു കാണാം . മാനക്കേടുഭയന്നും പുരോഹിതരുടെ ഭീക്ഷണിക്കു വഴങ്ങിയും, പണം കൈപ്പറ്റിയും , വിശ്വാസത്തിന്റെ പേരുപറഞ്ഞും കേസ്സുകൾ ഇല്ലാതാക്കുന്നു. 
വിശ്വസിക്കുവാൻ കൊള്ളാവുന്ന പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും എണ്ണം സഭയിൽ വൻതോതിൽ കുറഞ്ഞുവരികയാണ്. കുറ്റവാസനയുള്ള വൈദികർ കൂടുതലും പാവപ്പെട്ട വീടുകളിലെ സ്ത്രീകളേയും കുഞ്ഞുങ്ങളേയുമാണ്  ഇരകളാക്കുന്നത്. ഭർത്താക്കന്മാർ വിദേശരാജ്യത്തു ജോലിക്കുപോയിട്ടുള്ള വീടുകളിലും, അല്പമെങ്കിലും കുടുംബ പ്രശ്‌നങ്ങളുള്ള വീടുകളും ഇവർ പ്രത്യേകം നീരിക്ഷിക്കുന്നു. തൃശൂർ -സെന്റ് പോൾസ് വികാരി ഫാദർ രാജൂ കൊക്കൻ 9-വയസുള്ള ഒരു കുഞ്ഞിന് ആദ്യ കുർബാനക്കുള്ള ഉടുപ്പുനൽകിക്കൊണ്ട് അതിന്റെ വസ്ത്രങ്ങൾ പുർണ്ണമായും അഴിച്ചെടുത്ത് നഗ്നചിത്രങ്ങളെടുക്കുകയും മൊബൈലിൽചിത്രങ്ങൾ പകർത്തിയതിനു ശേഷം പള്ളിമുറിയിൽ വച്ച് ബലാൽസംഗവും ചെയ്തു .തുടർന്നും പല ദിവസങ്ങളിൽ ഇതാവർത്തിച്ചു. നാട്ടു കാരുടെ ഇടപെടലിനുശേഷം അച്ചനെ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് സെന്റ് സ്‌ററാനിസ്‌ലാവോസ് പള്ളിയിൽ വച്ച് 17-വയസുള്ള ഫാത്തിമ സോഫിയായെ കഴുത്തു ഞെരിച്ച് കൊന്ന് ബലാൽസംഗം ചെയ്ത സംഭവത്തിൽ ഫാദർ മെൽക്യൂർ, ലോറൻസ്, ആരോഗ്യരാജ് തുടങ്ങിയ പുരോഹിതരെ പോലീസ് അറസ്റ്റു ചെയ്തു, ബിഷപ്പ് ഡോ. തോമസിനെ പോലീസ് തിരയുന്നു എന്നാണറിയുന്നത്. ആലപ്പുഴയിലെ സൺഡേ സ്‌കൂൾ വിദ്യാർത്ഥിനി ശ്രേയ കൊല്ലപ്പെട്ട കേസിൽ പണം നൽകി കേസ്സൊതുക്കി.

 ഇപ്പോൾ ഫാദർ റോബിന്റെ കാര്യത്തിൽ പത്തുലക്ഷം രൂപ പതിനാറുവയസ്സുകാരി അമ്മക്കും മാതാപിതാക്കൾക്കും  നൽകിയെന്ന ആരോപണം നിലനിൽക്കുന്നു. അച്ചന്റെ ഈ നീചമായ പ്രവൃത്തി ഇരയുടെ സ്വന്തം പിതാവിന്റെ തലയിൽ കെട്ടിവച്ച അതിക്രൂരമായ സംഭവം ലോകത്ത് ആദ്യമായിരിക്കാം.  ഇതിനായി ചൈൽഡ് വെൽഫെയർ കമ്മറ്റിയും ആശുപത്രിയും കന്യാസ്ത്രീകളും കൂട്ടുനിന്നു. ഇവരുടെ മേൽ പോക്‌സോ പ്രകാരം കേസ്സെടുത്ത് അറസ്റ്റുചെയ്യണം. പുത്തൻ വേലിക്കര ലൂർദ് മാതാ പള്ളിവികാരി ഫാദർ എഡ്വിൻ ഫിഗറസ് 14- വയസ്സുള്ള കുഞ്ഞിനെ പള്ളിമേടയിൽ വച്ച് നിരവധി ദിവസങ്ങൾ പീഡിപ്പിച്ചു. അച്ചൻ ജയിലിലാണ്. കണ്ണൂർ സെമിനാരിയിൽ വൈദിക വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ ചൂഷണത്തിനു വിധേയമാക്കിയ ഫാദർ ജയിംസിനെ പോലീസ് പിടിച്ചു.മറ്റൊരു പുരോഹിതനായ ഫാദർ ജോസഫിന് പീഡനക്കേസിനേത്തുടർന്ന് കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. തൃശൂർ സാൻജോസ് ഹോസ്‌ററലിൽ മരിച്ച ജിസ്സാമോളുടെ കേസ്സിൽ സഭാ നേതൃത്വം ശക്തമായി പിടിമുറുക്കിയിരിക്കുന്നു. അഭയക്കേസിൽ ഫാദർ തോമസ് കോട്ടൂരും, ഫാദർ ജോസ് പൂതൃക്കയും പിടിക്കപ്പെട്ടു .ഈ കേസ്സിനായി വിശ്വാസികളുടെ നേർച്ചപ്പണം സഭ ചിലവിട്ടത് കോടികളാണ്. ബാംഗ്‌ളൂർ സെന്റ് പീറ്റേഴ്‌സ് സെമിനാരി  റെക്ടറായിരുന്ന ഫാദർ കെ. ജെ. തോമസിനെ കൊലപ്പെടുത്തിയതും ,കൂടെയുണ്ടായിരുന്ന വൈദികരാണ്. ബാല ലൈംഗിക പീഡനത്തിന്റെ പേരിൽ മുൻ വത്തിക്കാൻ അംബാസഡറും  ആർച്ചു ബിഷപ്പുമായിരുന്ന ഫാദർ ജോസഫ് നടപടി നേരിട്ടു. ഒരു മലയാളി വൈദികന്റെ നേതൃത്വത്തിൽ ഇറ്റലിയിൽ പഞ്ചനക്ഷത്ര വേശ്യാലയം നടത്തുന്നതായും കേരളത്തിലെ ചില കന്യാസ്തീകളുൾപ്പെടെയുള്ളവരുടെ സഹായം ഈസ്ഥാപനത്തിനുലഭിക്കുന്നുണ്ടെന്നും അവിടെനിന്നും രക്ഷപെട്ട് നാട്ടിലെത്തിയ ഒരു വീട്ടമ്മയുടെ കാര്യം പറഞ്ഞ് കേരളാ ഓൺ ലൈൻ ന്യൂസ് 2012-ഒക്ടോബറിൽ റിപ്പോർട്ടുചെയ്തിരുന്നതായി കാണുന്നു.
ഇതിനും പുറമേ സിസ്റ്റർമാരായ അഭയ, ജോസ് മരിയ ,അമല, ലിസ,  പോൾസി, ജോതിസ തുടങ്ങി പതിനെട്ടിലധികം ദുരൂഹ മരണങ്ങളും അനുസരിക്കാത്ത കന്യാസ്ത്രീകൾക്ക് ഭ്രാന്തിനുള്ള മരുന്നു നൽകുന്നതായുള്ള പരാതിയും ഉണ്ടായിട്ടുണ്ട്.ഇത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സഭാ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകളാണുണ്ടായിട്ടുള്ളത്.  ക്രിമിനലുകളായിട്ടുള്ള പുരോഹിതരെ സഹായിക്കുന്ന ധാരാളം കന്യാസ്ത്രീകളും, മഠങ്ങൾ തന്നെയും ഉണ്ടെന്നത് ദുഖകരമാണ്.
ഫാദർ ബനഡിക്ട് ഓണംകുളം മറിയക്കുട്ടിയെ കൊന്നതിന് ജയിൽവാസം അനുഭവിച്ചു. ഈ അച്ചനെ സഹനദാസനെന്നാക്കി വിശുദ്ധനാക്കാനുള്ള സഭാനേതൃത്വത്തിന്റെ മ്ലേച്ചമായ ഈ പ്രവൃത്തിമൂലം കത്തോലിക്കാ സഭാവിശ്വാസികൾ ലോകത്തിന് മുന്നിൽ തലകുനിച്ചുനിൽക്കുന്നു. നാളെകളിൽ മേൽ പറഞ്ഞ മറ്റു പുരോഹിതരും സഭയുടെ പുണ്യവാളന്മാരാകാനിടയുണ്ട്.       
വേട്ടക്കാരും ദുഷ്‌കർമ്മികളുമായ പുരോഹിതരെയും കന്യസ്തീകളെയും എന്തുവിലകൊടുത്തും സഭാനേതൃത്വം സംരക്ഷിക്കുകയും ഇരകളെ നാമാവശേഷമാക്കുകയും ചെയ്യുന്ന നിലപാടാണ്  കത്തോലിക്കാ സഭാ നേതൃത്വത്തിന്റേത്. സഭാനേതൃത്വം സമൂഹത്തിനു നൽകുന്ന സന്ദേശമെന്താണ്. പുരോഹിതർക്കും കന്യാസ്തീകൾക്കും ഏതു തരത്തിലുള്ള നീചമായ പ്രവർത്തികളും ചെയ്യാമെന്നും അതെല്ലാം വിശ്വാസസമൂഹം ചുമക്കട്ടെയെന്നുമല്ലെ. ഫാദർ  റോബിന്റെ കാര്യത്തിലും ഇതുതന്നെയാണ് നടക്കുന്നത്. ഇരകൾക്കുവേണ്ടി നിൽക്കേണ്ട ചൈൽഡ് വെൽഫെയർ കമ്മറ്റിയും ആശുപത്രിയും അനാഥലയവും എല്ലാം റോബിനു വേണ്ടിയാണ് പ്രവർത്തിച്ചത് ,സ്വന്തം മകളുടെ ഗർഭത്തിന് ഉത്തരവാദി വൈദികനല്ലെന്നും സ്വന്തം പിതാവാണെന്നും വ്യാജം പറഞ്ഞ ഇരയും ഇരയുടെ മാതാവും എത്രമാത്രം ദുഷിച്ചിരുന്നു എന്ന് മനസ്സിലാക്കണം. ഇവർക്കെതിരെയും ഫാദർ റോബിനെ സംരക്ഷിച്ചവർക്കെതിരെയും പോക്‌സോ നിയമപ്രകാരം കേസ്സെടുത്ത് ജയിലിൽ അടക്കണം. നാളെകളിൽ ഇവർ ഈ പുരോഹിതന്റെ കുഞ്ഞിനു പകരം മറ്റൊരു കുഞ്ഞിനെ കാണിച്ച് ഡി. എൻ. ഏ.  പരിശോധന നടത്തി കുഞ്ഞ് റോബിന്റേതല്ലെന്നും പറയുമായിരിക്കും .
ഇവിടെ വിശ്വാസ സമൂഹം ചെയ്യേണ്ടകാര്യങ്ങൾ പരിശോധിച്ചാൽ ,റോമിന്റെ നിയമം അനുസരിച്ചുതന്നെ സീറോമലബാർ സഭയിലെ പുരോഹിതർക്ക് വിവാഹം കഴിക്കുന്നതിന് തടസ്സമില്ലെന്നിരിക്കെ പുരോഹിതരെ മെത്രാന്മാർക്ക് വിശ്വാസമില്ലാത്തതിനാലാണ് അത് അനുവദിക്കാത്തത.് വിശ്വാസ സമൂഹം ഈ നിർദ്ദേശം ശക്തമായി ഉന്നയിക്കണം.

 വിശുദ്ധ ബൈബിളിലെ മലാക്കി 2-ന്റെ ഒന്നും-രണ്ടും, ഹെബ്രായർ പത്തിന്റെ പതിനൊന്നും വായിച്ചിട്ട് (പാപങ്ങളകററുവാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചർപ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോദിവസവും ശുശ്രൂഷചെയ്യുകയാണ്.) കുർബാനക്കു പോകണമെന്ന് ആഗ്രഹിക്കുന്നവർ പോകട്ടെ -വരട്ടെ.
ഇനിയുള്ള കാലങ്ങളെങ്കിലും പ്രത്യേകിച്ച് കുഞ്ഞുങ്ങളും സ്ത്രീകളും വൈദികരുമായി അമിതബന്ധം സ്ഥാപിക്കാതിരിക്കുകയും ,കുടുംബനാഥന്മാർ അത് ഉറപ്പുവരുത്തുകയും വേണം. കുടുംബ കൂട്ടായ്മയിൽ എത്തുന്ന പുരോഹിതർ സംഘത്തിലെ കുട്ടികളും സ്ത്രീകളുമായി പരിധിവിട്ടുള്ള അടുപ്പമുണ്ടാകുന്നില്ലെന്ന് കടുംമ്പനാഥന്മാർ ഉറപ്പുവരുത്തുക .പണപ്പിരിവുൾപ്പെടെയുള്ള പള്ളിക്കാര്യങ്ങളിൽ കുടുംബനാഥന്മാരെ മറികടന്ന് അച്ചനുവേണ്ടി നിലപാടുകൾ സ്വീകരിക്കുന്ന സ്ത്രീകളെ മോശം സ്ത്രീകളായി കണ്ട് മാന്യതയുള്ള സ്ത്രീകൾ അവരിൽ നിന്നും അകന്നുനിൽക്കുകയും സമൂഹത്തിൽ നിന്നും മാറ്റി നിർത്തുകയും വേണം. അതുപോലെ തന്നെ മാന്യതയുള്ളവർ പള്ളിവികാരിക്കു ചുറ്റും കൂടാതിരിക്കുകയും ഒട്ടിനടക്കുന്നവരെ മാന്യ സ്ഥാനങ്ങളിൽ നിന്നും സമൂഹം മാറ്റിനിർത്തുകയുംചെയ്യണം. ഏതുവഴിക്കു നോക്കിയാലും പുരോഹിതരിൽ നിന്നും എല്ലാവരും അകന്നു നിൽക്കണമെന്ന സന്ദേശമാണ് ഇത്തരം ക്രൂരമയാ സംഭവങ്ങൾ നൽകുന്ന പാഠം.

                                      റെജി ഞള്ളാനി ചെയർമാൻ
                                            ഓപ്പൺ ചർച്ച് മൂവ്‌മെന്റ്‌

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. "പുരോഹിതരോട് അമിത ഭക്തിയും, ആദരവും ,അടുപ്പവും കാണിക്കുന്ന സ്ത്രീകളെ ദുഷിച്ചവരായി കണ്ട് പൊതുസമൂഹം മാറ്റി നിർത്തണം. പുരോഹിതന്മാരെ വഴി പിഴപ്പിക്കുന്ന പ്രധാന കണ്ണികളിലൊന്ന് ഇവരാണ്".
    ഈ വാചകം പള്ളികളിലെ സ്ഥിരം ഗോപാംഗനകളെ തെല്ലും കുലുക്കുകയില്ല! "പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല" എന്ന ചൊല്ലുപോലെ, നട്ടെല്ല് നിവര്‍ത്തി ഇവര്‍ എഴുനേല്‍ക്കാന്‍ പറ്റുന്നതുവരെ പള്ളിമുറ്റം ചവിട്ടിതേയ്ക്കും ! വിഷ്ണു ഭക്തകളായി മന്വന്തരങ്ങള്‍ തോറും ജീവിച്ചിരുന്ന ആത്മാക്കളെയാണ് കൃഷ്ണന്‍ ഗോപസ്ത്രീകളായി വീണ്ടും ജനിക്കാന്‍ അനുവദിച്ചത് ! അതിനു പകരം ഇവളുമാരൊന്നും ക്രിസ്തു ഭക്തകളല്ല എന്നതാണ് മറ്റൊരു സത്യം ! 'അണ്‍ സപ്പ്രേസ്ടു സെക്സ്' ആണ് ഇവറ്റകളുടെ യഥാര്‍ത്ഥ പ്രശ്നം !

    മറ്റു ഭാരതീയരെപ്പോലെ ജാതകപ്പൊരുത്തമോ യോനിപ്പൊരുത്തവും നോക്കാതെ വിവാഹിതരാകുന്ന ദാമ്പതികല്‍ക്കുണ്ടാകുന്ന ഒരു മാറാ രോഗമാണിത് ! കത്തനാര് വിശപ്പടക്കും, പരമരഹസ്യമായി സൂക്ഷിക്കുകയും ചെയ്യും എന്ന ഉറപ്പിവര്‍ക്കുള്ളതിനാല്‍ ഈ പാഴ്ജന്മങ്ങള്‍ പള്ളിമുറ്റം ചവിട്ടിതേയ്ച്ചു പാതിരിമാരെ മാറിമാറി പാട്ടിലാക്കും ! എനിക്ക് നേരിട്ടറിയാവുന്ന ഗോപങ്ങനകളെ തുടര്‍ന്നു പരിചയപ്പെടുത്താം ..എത്രയെത്ര പാവം ഭര്‍ത്താക്കന്മാര്‍ ആത്മഹത്യ എന്റെ നാട്ടില്‍ പോലും ചെയ്തിട്ടുന്ടെന്നോ?! കത്തനാരെ വെറുപ്പോടെ കാണുന്ന നാം ഇവറ്റ്കളെയും 'ഭക്തിവേശ്യകള്‍' എന്ന് വിളിച്ചു പുച്ചിച്ചാല്‍ ചിലപ്പോള്‍ കാലക്രമേണ ഒരു പരിഹാരം ഇതിനു കണ്ടെന്നു വരം ! എങ്കിലും ജാത്യാലുള്ളത് തൂത്താല്‍ പോകുമോ ?
    ഈ വിഷയങ്ങളെല്ലാം വളരെ രസകരമായി "സാമുവലിന്റെ സുവിശേഷം "എന്നാ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട് ! [കോപ്പികള്‍ക്കു 9447333494 എന്ന മോബ്‌ വിളിക്കുക]
    samuelkoodal

    ReplyDelete