''ഗീതയും കൈസ്തവദൈവദര്ശനവും''
പ്രിയാത്മരേ ,
ഭാരതീയ വിചാരകേന്ദ്രം പത്തനംതിട്ട ജില്ലാസമതിയുടെ ആഭിമുഖ്യത്തിൽ, 2017 മെയ് ഒന്നു തിങ്കളാഴ്ച രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചു മണിവരെ പത്തനംതിട്ട ടൗണ്ഹാളിൽവച്ച് നടത്തപ്പെടുന്ന ദേശീയ തത്ത്വജ്ഞാനീദിനാചരണത്തിലും, മാനനീയ പരമേശ്വർജിയ്ക്കു നവതിപ്രണാമത്തിലും , അതോടൊപ്പം നടത്തുന്ന ഗീതാജ്ഞാനസംഗമത്തിലും നിങ്ങളോടൊപ്പം പങ്കെടുക്കാൻ എനിക്ക് മഹാഭാഗ്യം [ സ്പേസ് ആൻഡ് ടൈം] ഒരുക്കിത്തന്ന ജഗദീശ്വരനോടും ഇതിന്റെ സംഘാടകരോടും സ്തുതിയും ബഹുമാനവും നന്ദിയും ആമുഖമായി അർപ്പിച്ചുകൊണ്ട് ഞാൻ തുടങ്ങട്ടെ ..
"സവർണ്ണരെ ഭയന്നന്നു സനാതന മതം വീട്ടീ-
സ്രേയസെന്തെന്നറിയാത്ത സഭയിലെത്താൻ
ഭാരതത്തിനുപനിഷത്തുപേക്ഷിച്ചെൻ വല്യപ്പച്ചൻ,
തലമുറയ്ക്കാത്മജ്ഞാന ദാഹമില്ലാതായ്!
മുലക്കരം കൊടുക്കുവാൻ പിശുക്കനെൻ മുത്തച്ഛന്റെ
മടി കാരണമാമനം മതം വെറുത്തു;
പിടിച്ചിട്ടഴിക്കും ജംബർ, അതു ഭയന്നെൻ മുത്തശ്ശി
മതം മാറി പാതിരിതൻ വഴിക്കു വന്നു! "
എന്റെ 'അപ്രിയ യാഗങ്ങളിൽ' ഇങ്ങിനെ എന്റെ മുതുമുത്തച്ഛനെ /മുത്തശ്ശിയെ മനസ്സിൽ ഓർക്കുന്ന ദുഖിതനായ എനിക്ക് ഈ മനംതുറന്ന കുമ്പസാരവും ഒരു ഭാഗ്യമായി കരുതുന്നു!
''ഗീതയും കൈസ്തവദൈവദര്ശനവും'' എന്ന വിഷയമാണിവിടെ ഞാൻ അവതരിപ്പിക്കേണ്ടത് ! ''കൈസ്തവദൈവദര്ശനവും'' എന്നു പറയുമ്പോൾ തന്നെ ഒരു കല്ലുകടി എന്റെ മനസ്സിൽ തടഞ്ഞു!
''ഭൂമിയും അതിന്റെ പൂർണ്ണതയും യഹോവയ്ക്കുള്ളതാകുന്നു''എന്ന് ബൈബിൾ ഘോഷിക്കുമ്പോൾ, പലദൈവങ്ങൾക്ക് നമ്മുടെയിടയിൽ ഇടമില്ലാതെ വരുന്നു !
''പലരാണ് ദൈവങ്ങൾ എന്ന് വന്നാകിലോ, കലഹം സുലഭമാണുയർത്തിലും; അവരുടെ അടിപിടി ഓശയോ ഇടിനാദം? അറിവൂറും ശാസ്ത്രങ്ങൾ അപപാഠമോ?''
എന്നെനിക്കു പണ്ടേ പാടേണ്ടിയും വന്നു [സാമാസംഗീതത്തിൽ] ! പാതിരിയുടെ വയറ്റിപ്പാടിനായുള്ള കൂദാശപ്പുകമറയിൽ, അവർ അനവധി പുന്ന്യാളൻമാരെ സഭയുടെ സ്വാർത്ഥ ലാഭത്തിനായി കാലാകാലമായി പാതിരിമാർതന്നെ മെനഞ്ഞുണ്ടാക്കി രൂപക്കൂട്ടുകളിലാക്കി ! പിന്നീട് പാതിരി നവീനയും കൊന്തചൊല്ലലെന്ന ജല്പനപാഴ്‌വേലയും പാവം ആടുകൾക്ക് ശീലമാക്കിയെങ്കിലും ക്രിസ്തീയതയിൽ ഏകദൈവവിശ്വാസമാണ് അടിത്തറയായി ഇന്നും എന്നും ഉള്ളത്!
ആകെ എഴുനൂറു ശ്ലോകങ്ങളും വെറും പതിനെട്ടു അദ്ധ്യായങ്ങളും ഉള്ള ലോകത്തിലെ ഏറ്റവും ചെറിയ ആധ്യാത്മീക പുസ്തകമായ ഭഗവത്ഗീതയെ , പഴയ/ പുതിയ നിയമങ്ങളും, സങ്കീർത്തനങ്ങളും ചേർന്ന് ആകെ 66 പുസ്തകങ്ങളും, അതിൽ 919 അധ്യായങ്ങളുമുള്ള, ഒരു കിലോയിലേറെ ഭാരംവരുന്ന ഒരു കൂറ്റൻ ബൈബിളിനോട് ഉപമിക്കാനാർക്കും സാധ്യമല്ല! കാരണം ഒരുകിലോ സ്വർണ്ണവും, ഒരുകിലേ പഞ്ഞിക്കെട്ടും പോലെയാകും ''ഗീതയും / ബൈബിളും'' ! ഗീതയിൽ വെറും 700 ശ്ലോകങ്ങൾ മാതമേയുള്ളുവെങ്കിലും അവയുടെ സർവകാല പ്രസക്തി / മനുഷ്യനെ ദൈവത്തോളമാക്കുന്ന ഉൾക്കരുത്ത്, സാഗരങ്ങളെ വെല്ലുന്ന ആഴമുള്ള ആത്മീയ ആശയങ്ങൾ നിറഞ്ഞിരിക്കുന്നു ! മറുവശത്തോ വെറും കണ്ണൂർ ജില്ലയോളം വലിപ്പമുള്ള ഒരു ചെറു നാടിന്റെ / ഒരു കുലത്തിന്റെ രാജാക്കന്മാരുടെ /പിതാക്കന്മാരുടെ കെടുതികൾ, യുദ്ധങ്ങൾ വിവരിക്കുന്ന , കാല ത്തിനിന്നു അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ബൈബിളിനു ഗീതയ്‌ക്കൊപ്പം എങ്ങിനെ വിലയും നിലയും ഉണ്ടാകാനാണ്, വിലയിരുത്താനാണ്?
''ബൈബിൾ '' ഒരു മതഗ്രന്ഥമാണെങ്കിൽ, ''ഭഗവത് ഗീത'' ഒരു മതത്തിന്റെയും ഗ്രന്ഥമല്ല! പകരം അതൊരു മനഗ്രന്ഥമാണ്, ''മനസിന്റെ ശാസ്ത്ര'' ഗ്രന്ഥമാണ്! ''മനസുള്ള ''മനുഷ്യരുടെ ആകമാന അറിവിന്റെ സുധയാണ് ഗീത! അവനവന്റെ മനസിനെ വിശകലനം ചെയ്യുവാൻ / അറിയുവാനുള്ള അച്ചടിച്ച ഏക പുസ്തകമാണ് ഗീത ! ഓരോമനസും ദൈവമെന്ന ബോധചൈതന്യത്തിന്റെ പ്രതിരൂപങ്ങളാണെന്നു ഗീത പറയുമ്പോൾ, കത്തനാരും പാസ്റ്ററും [ക്രിസ്തുവിനെ ധിക്കരിച്ചു] ജനത്തെ പ്രാര്ഥനയെന്ന ''വായ്യാവേല'' ചെയ്യിക്കുന്നു ! ദുഖങ്ങളെ നീക്കിത്തരാൻ പാതിരി ജനത്തിനു പ്രാർത്ഥന / ജല്പനം വഴി വിവേകവും സമയവും ശക്തിയും വൃഥാവിലാക്കുമ്പോൾ , ഗീത അവനോടു ''നീ സ്വയം ദുഃഖങ്ങളെ നേരിടാൻ, അവൻ സ്വയമറിഞ്ഞു കരുത്തനാകുവാൻ ,അവനെ സ്വയം അവനുതന്നെ പരിചയപ്പെടുത്തി ധീരനാക്കുന്നു!
"ഈശനോട് പ്രാർത്ഥക്കാതെ, പ്രാപിക്കൂ അവനെ നിൻ
ചേതസിനെ ഉണർത്തുമാ "ബോധചേതന'';
മുന്തിരിതൻ വള്ളിയോട് ചില്ലയൊന്നും പ്രാർത്ഥിക്കില്ല,
പ്രാപിച്ചവർ പരസ്പര പൂരക,മൊന്നായ് !
രണ്ടാമതൊന്നുണ്ടാക്കുന്നു മായകൊയ്യാൻ മനസെന്നും,
ഒന്നായവൻ നമ്മിലുണ്ടെന്നറിഞ്ഞാൽ മോക്ഷം!
പിന്നെ വേണ്ടാ പാതിരിയെ ,പള്ളിവേണ്ട , അരമന-
സിംഹാസനമേറുവോനും, കോടിതൻ കാറും!
മതമെന്നാൽ ''അഭിപ്രായം'', മാറുമത് ദിനംതോറും,
മാറ്റമില്ലാതൊന്നേയുള്ളീ മനസു മാത്രം!
കത്തനാർക്കുണ്ടഭിപ്രായം ,പാസ്റ്റർക്കുണ്ട് വേറേ മതം,
ക്രിസ്തുവിൻ തേന്മൊഴികളോ നമുക്കമൃതം!
വിധിദോഷമെന്നേ ചൊല്ലൂ, ഒരു ജന്മം പാഴായിപ്പോയ്!
പള്ളിവഴക്കതിൽ നെഞ്ചു നീറി, കാശു0 പോയ്;
ഈശാനുള്ളിലുണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീൽ,
പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാൻ ? "
എന്ന് [അപ്രിയഗാനങ്ങളിലൂടെ] എന്നും വിലപിക്കുന്ന എനിക്കീ നിമിഷങ്ങൾ അതിധന്യമാണ് !
'സോ കാൾഡ്' ബൈബിൾ പണ്ഡിതന്മാർ അതിലെ [ക്രിസ്തുവചനങ്ങളിലെ] വേദാന്തരഹസ്യങ്ങൾ കണ്ടെത്തുന്നതിന് പകരം, "യേശു കണ്ണുനീർ വാർത്തു " എന്നതാണ് ''ബൈബിളിലെ ഏറ്റവും ചെറിയ വാചകം ''എന്ന് 'സൺഡേ സ്കൂളിൽ' കുട്ടികളെ ഒരു കൂസലുമില്ലാതെ പഠിപ്പിച്ചു തലമുറകളെ അല്പബുദ്ധികളാക്കി! പൗരോഹിത്യത്തിന്റെ ഈ കൊടുംചതി കാലത്തികവിങ്കൽ മനസിലാക്കിയ യൂറോപ്പിലെ ജനത ബൈബിളിനോട്, പള്ളികളോട്, പാതിരിപ്പാടയോട് വിട പറഞ്ഞു,! അതോടൊപ്പം അഞ്ചാംക്ലാസ് മുതൽ ''ഭഗവത്ഗീത'' എല്ലാ സ്കൂളുകളിലും ഒരു നിര്ബന്ധ പഠനവിഷയവുമാക്കി ! പകർച്ചാവ്യാധിപോലെ ഇത് ലോകമാകെ പടരുവാൻ പ്രകൃതി കനിയട്ടെ ! ''സത്യമേവജയതേ / തമസ്സോമാ ജ്യോതിർഗമയ'' എന്നറിയാതെ ഞാൻ പാടിപ്പോകുന്നു!
ഭാരതീയ ദര്ശനത്തിലെ ഉപനിഷത് വാക്യങ്ങൾ അറിയാതെ ഉരുവിട്ട ഒറ്റ കുറ്റത്തിന് ക്രിസ്തുവിനെ യഹൂദർ കുരിശിലേറ്റിയത് ! "അഹം ബ്രഹ്‌മാസ്‌മി'' /''ഞാനും പിതാവും ഒന്നാകുന്നു " എന്നും, ''തത്വമസി'' / ''എന്നെകണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു'' എന്നും പറഞ്ഞതാണ് , ''സ്വയം ദൈവമാകാൻ ശ്രമിച്ചു'' എന്ന കുറ്റമവർ ക്രിസ്തുവിൽ അന്ന് ചുമത്തിയത്!
"പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളികളിൽ പോകരുതെന്നും /അതിനുപകരം നിങ്ങളുടെ മനസ്സാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന അഞ്ചു വാതിലുകളും അടച്ചു , രഹസ്യത്തിലുള്ള ദൈവത്തോട് പ്രാത്ഥിക്കാൻ '' [മെഡിറ്റേഷൻ ധ്യാനം ] ക്രിസ്തു ജനത്തെ ഉപദേശിച്ചതായിരുന്നു അന്നത്തെ മെത്രാൻ കയ്യാപ്പ ക്രിസ്തുവിൽ കണ്ട മറ്റൊരു കുറ്റം ! സത്യത്തിൽ ക്രിസ്തു തന്റെ പന്ത്രണ്ടാം വയസു മുതൽ മുപ്പതുവരെ ഭാരതത്തിൽ വന്നു, ഇവിടുത്തെ അറിവുകൾ നുകർന്നു എന്നതായിരുന്നു ഇതിനെല്ലാം കാരണം ! ക്രിസ്തു തിരുവായ് മൊഴിഞ്ഞതെല്ലാം ഭാരതീയ വേദാന്ത സൂക്തങ്ങളുടെ പരമമായ പൊരുളായിരുന്നു എന്ന് ഇന്ന് ലോകം അറിഞ്ഞുതുടങ്ങി എന്നതാണ് കാലത്തിന് മോദിക്കാവുന്ന ഏക വസ്തുത!
അപ്രിയയാഗങ്ങളിലെ ''ലോകമേ ,ഗീതാപാടൂ'' എന്ന എന്റെ പാട്ടിൽ :-
ത്രേതായുഗത്തിലാ ബിസിയിൽ ഭാരതം
ലോകത്തിനാകെ അറിവരുളും
ശാസ്ത്ര പഠനശാലയായിരുന്നുപോൽ
തക്ഷശില-നളന്ദാ പേരിലായ്!
നാനാവിധ ജ്ഞാനമേറുവാൻ ജ്ഞാനികൾ
മാമുനി ചാരേ അണഞ്ഞ കാലം,
വേദം പഠിക്കുവാൻ മാനസാഴങ്ങളിൽ
നീന്തുവാൻ ഭാരതം തേടി ലോകം!
പന്ത്രണ്ടിലെത്തിയോൻ മുപ്പത്താകുംവരെ
എപ്പോൾ എവിടെ എന്തായിരുന്നു
എന്നുപറയുവാൻ ബൈബിളിലേശുവിൻ
പുണ്യചരിതങ്ങളേതുമില്ല!
ഭാരതം തന്നിലെ ജ്ഞാനമാം സാഗരേ
യേശുവും നീന്തിത്തുടിച്ചു പോലും ;
ഉപനിഷത്ത്തോതിയ വേദാന്ത സൂക്തങ്ങൾ
നാസറായൻ നാവിൽ നിറച്ചു നന്നായ്" !
എന്നൊക്കെ പാടുന്ന എനിക്ക് ഒരു ''ഘർ വാപ്പസി'' മനമാണിന്നിന്റെ പുണ്യം!
''ഞാൻ എന്ന ബോധവും ദൈവവും ഒന്നാകുന്നു'' എന്ന് ക്രിസ്തു മൊഴിഞ്ഞെങ്കിലും,ഇന്നയോളം ഒറ്റ ക്രിസ്ത്യാനിയും ഒരു പുരോഹിതന്റെ നാവില്നിന്നും ആ സത്യം കേട്ടിട്ടേയില്ല!
"ഈശൻ ഉള്ളിൽ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീൽ; പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാൻ"?
എന്ന ധർമ്മസങ്കടത്തിലാണിന്നത്തെ ക്രിസ്തീയ സഭകൾ ആകമാനം ! "ശത്രുവിനെ സ്നേഹിക്കൂ''/ ''നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കൂ '' എന്ന മനോഗുണമുള്ള ഒരു സഭയോ വ്യക്തിയോ ലോകത്തു രണ്ടായിരം കൊല്ലമായി ഉണ്ടായിട്ടില്ല , ഈ സഭകൾക്ക് അതിനുള്ള ശേഷിയുമില്ല എന്നതും, ക്രിസ്തീയത കലികാലത്തു ''ചീറ്റിപ്പോയ വാണം'' കണക്കെയായി, എന്നത് ദുഖത്തോടെ ഓതുന്നു !
''ലോകാ സമസ്താ സുഖിനോഭവന്തൂ''/ ''ഈശാ വാസമിതം സർവം'' എന്നുമുള്ള അർച്ചനാമന്ത്രങ്ങൾക്കു പകരം ''എന്റെ പ്രാർത്ഥന അവരുടെ ദോഷത്തിനാകുന്നു''/ " യഹോവേ നീ എന്റെ ശത്രുക്കളെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു " എന്ന ദാവീദിന്റെ ഗാനം ഒരു പുളിപ്പും കൂസലുമില്ലാതെ പള്ളിയിൽ മുടങ്ങാതെ പാടുന്ന ക്രിസ്ത്യാനിക്ക് ഇതുവരെ ക്രിസ്തുവിനെത്തന്നെ മനസിലായില്ല എന്നതാണ് സത്യം ! കാരണം അവർ ദിനവും ക്രിസ്തുവിനെ തിന്നുന്നു /പിറ്റേന്ന് മറപ്പുരയിൽ കളയുന്നു ! അത്രതന്നെ... അവന്റെ വചനമോ തള്ളിക്കളഞ്ഞു ! പകരം,
"പോഴൻ പാതിരി ഉരുവിടും ഓരോ ചൊല്ലും വേദമായ്" .
''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന്'' വിലക്കിയവന്റെ പേരിൽ നാടാകെ കാക്കത്തൊള്ളായിരം പള്ളികൾ പണിതു, പൗരോഹിത്യത്തിന് രാജകീയമായി വാഴാൻ ജനത്തെ നിത്യവും [അവർക്കറിയാൻമേലാത്ത ദൈവത്തിന്റെ പേരിൽ] ചൂഷണം ചെയ്യുന്ന പൗരോഹിത്യ/പാസ്റ്റർ മതങ്ങളെ ഗീതയോടോ ഭാരതീയ ദര്ശനങ്ങളോടോ ആർക്കും ചേർത്തു വായിക്കാൻ ആവുകയില്ല ! അതു 'വേ' ഇതു 'റേ' എന്നാകാം ...
''സകലതുമറിയും ഒരറിവായി നീയെന്നുള്ളിൽ നിറഞ്ഞിരിക്കുന്നുവെന്നേ അറിയേണ്ടു ഞാൻ ;
സകലതുമറിയും നീ നിജനിത്യ ചൈതന്യമായ്
നിറഞ്ഞു നിൽക്കുമെന് ജീവൻ അമൃതനുമായ്!
അറിവിനെ അറിയുവാൻ മനസിനെ ഉണർത്തുമെൻ
ഉണർത്തുപാട്ടായ് ഉള്ളിൽ മരുവുവോനെ,
ഉണരുമെൻ മനസിലായ് ഉദിക്കുമീ കദനങ്ങൾ
ഉരുക്കി ആനന്ദമന്നാ പൊഴിക്കുവോൻ നീ!
മനസുതൻ വാസനയാം കരുക്കളിൽ മെനയുമീ
സുഖദുഃഖമെന്നും മായ, മനസ്സ് നിത്യം;
മനസിന് ജീവൻ നൽകി പുലർത്തുമെൻ ചൈതന്യമേ,
മനസ്സു മെനഞ്ഞ നിന്നിൽ ലയിക്കും മനം!
മനസു നിന്നിൽ ലയിച്ചാൽ ,''അഹം'' പോയി നീയായി ''ഞാൻ'',
''അഹംബ്രഹ്മം'' എന്ന സൂക്തം മനസ്സു പാടും ;
''തത്വമസി'' എന്നുമെന്നിൽ നാദബ്രഹ്മമായ് മേവും,
''വചനം'' ജഡമായോനെ , ഞാൻ നിൻ ''വചനം''!
വചനമുണരുന്നത് മനസ്സിൽ നിന്നതു സത്യം ,
വചനമുൾക്കൊള്ളുവോനും മനസ്സു മാത്രം;
''വചനമാം'' തിരുനാവിൽ ഒഴുകിയ സ്നേഹമാകും
നദിയതിൽ സ്നാനം ചെയ്യാൻ കൊതിച്ചെൻ മനം!''
''സ്നേഹനദീ പുളിനത്തിൽ ജ്ഞാനസ്നാനം ചെയ്തഹമേ
നീയെന്നറിഞ്ഞാനന്ദിപ്പോൻ'' അമൃതനെന്നും!;
സുഖദുഃഖ വിചാരങ്ങൾ, ശത്രുമിത്ര ബന്ധം പോയി,
ജനനമരണമില്ലാതലിയും നിന്നിൽ!"
എന്ന് പാടാൻ ഭാരതീയ വേദാന്തമാണ് / ഗീയതയാണ് / രാമായണമാണ് ഉപനിഷത്തുകളാണ് ശ്രീമത് മഹാഭാഗവതമാണ് എനിക്ക് കരുത്തു നൽകിയത് ! അറിവൊരു കരുത്താണല്ലോ! "പ്രജ്ഞാനം ബ്രഹ്മം"!
''ഹിന്ദുമതം 'സനാതനധര്മ്മ'മാണ് .
അത് സര്വ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ് ''
ശ്രീമദ് ഭഗവത് ഗീത അറിവിന്റെ ഒരു മഹാത്ഭുതമാണ്, മനുഷ്യനുള്ളിടത്തിലം! ലോകമേ ഗീതാപാടൂ..എന്ന് പാടാൻ എനിക്കും നാവുതന്ന എന്നിൽ നിറഞ്ഞുനിൽക്കുന്ന ''സത്യനിത്യചൈതന്യത്തെ'' ഞാൻ വണങ്ങുന്നു !
മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')
രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾപ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട് .
ഇവിടം കൊണ്ട് തീരുന്നതല്ല
സാഗരത്തിന് തുല്ല്യം സാഗരം മാത്രമാണ് , ആയതിനാൽ ഉപമിക്കാനോ .. തർക്കിക്കിനോ.. ആരും വരില്ല!
സ്വ ധർമ്മത്തെ അറിയൂ..
ഒപ്പം എല്ലാ മതത്തിനും അതിന്റെതായ മഹത്വം ഉണ്ടെന്നും സ്വമതത്തെ വിശ്വസിക്കും പോലെ മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുക.... അതാവട്ടെ മാനവത്വം
കണ്ണ് നിറഞ്ഞുപോയി ,സന്തോഷം കൊണ്ട് ! ''ലോകമേ, ഗീത പാടൂ '' എന്ന എന്റെ കരച്ചില്‍ ലോകം കേട്ട് തുടങ്ങി ! കൌമാര പ്രായത്തിലേ ഒരു മനുഷ്യജന്മം ആര്‍ജ്ജിരിച്ചിക്കേണ്ട ജ്ഞാനമാണ് ഗീതയില്‍ എഴുനൂറു ശ്ലോഗങ്ങളിലൂടെ ശ്രീ. കൃഷ്ണന്‍ ലോകത്തിനു / കാലത്തിനു കൊടുത്തത് എന്നറിയാതെ, ''ബീ.ജേ .പീ. സര്‍ക്കാര്‍ ഇന്നും പശുവിന്റെ പുറകെ നടക്കുന്നു , ഗോപാലകൃഷ്ണന്‍റെ 'ഗീത' പഠിക്കാതെ '' എന്ന ദുഃഖവും പേറി, സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുമ്പോള്‍, ദേ...ബൈബിള്‍ മടക്കിവച്ച് യൂറോപ്പില്‍ മനനമുള്ള മനുഷ്യര്‍ 'ഗീത' പാടിത്തുടങ്ങി! ''സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ മേലായെ'' എന്ന പെന്തക്കൊസുകാരുടെ നിലവിളിപോലായി ഞാനും!
സര്ക്കാര് ചിലവില്‍ ഉലകം ചുറ്റുന്ന വിവരമില്ലാത്ത രാഷ്ട്രീയക്കാര്‍ ഇനിയെങ്കിലും കണ്ണ് തുറന്നു ലോകം കാണൂ...ലോകം ഗീത പാടിത്തുടങ്ങി ..നാമോ ഇന്നും പശുവിന്റെ പുറകെ ..തമ്മിൽ തള്ളി കൊന്നും ജീവിക്കുന്നു!
"ഗുരുവായൂരപ്പന്‍ ചോന്നോരൂപദേശമൂറും ഗീത
ഒരുവട്ടം വായിചീലാ ലലലാലലാ''
എന്ന് പണ്ടു ഞാൻ പാടിയത് ഓര്‍ത്തുപോയി ! ആ നേതാവും മണ്മറഞ്ഞു !
ഗുരുവായൂരപ്പനെ പതിവായി തൊഴുന്നവരിൽ എത്രപേർക്ക് ഗീതയുടെ ആത്മജ്ഞാനം ലഭിച്ചിട്ടുണ്ട് ? നമ്മുടെ രാഷ്ട്രീയക്കാർ നിർബന്ദ്ധമായും ഗീത പഠിച്ചിരിക്കണം, സാമാന്യവിദ്യാഭ്യാസം പോലും ഇല്ലാത്തവർ മന്ത്രിമാരാകുന്ന ഈ കലികാലത്തിൽ! യുദ്ധസന്നാഹങ്ങൾ മുഴക്കുന്നതിനു പകരം ആയുധങ്ങൾ ഒരുക്കുന്നതിനുപകരം ഗീതയിലെ ആത്മജ്ഞാനം ലോകമാകെ വിതരണം ചെയ്യൂ നിങ്ങൾ ഇനിയെങ്കിലും ലോകരാഷ്ട്രങ്ങളെ, എന്നാണെന്റെ പ്രാർത്ഥന!
''മാവേലി നാട് വാണീടും കാലം
മാനുഷ്യരെല്ലാരും ഒന്നുപോലെ ''
എന്ന് മനസുപാടണമെങ്കിൽ ഗീത പാടുന്ന നാവുകളാകണം നാം ഒരോരുത്തരുമതിനു മുൻപായി തന്നെ! 2000 കൊല്ലത്തിലേറെയായി കോടാനുകോടി ക്രിസ്ത്യാനികൾ ലോകമാകെ "നിന്റെ രാജ്യം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും വരേണമേ "എന്ന് പ്രാർത്ഥിച്ചിട്ടും യാതൊരു ഫലവുമില്ലാതെയായി! അതിനു കാരണം "നിന്നെപ്പോലെ നീ നിന്റെ അയൽക്കാരനെയും സ്നേഹിക്കൂ" എന്ന ക്രിസ്തുവിന്റെ ആ സ്നേഹാമൃതവചനം ആരുടേയും മനസ്സിലിന്നയോളം പതിഞ്ഞിട്ടില്ല/ നുകർന്നില്ല എന്നതുതന്നെയാണ് !
''മനുഷ്യാ നീ സർവ ലോകവും നേടിയാലും നിന്റെ ആത്മാവിനെ നീ നേടിയില്ലെങ്കിലും/കണ്ടെത്തിയില്ലെങ്കിൽ നിനക്കെന്തു പ്രയോജനം" എന്ന ക്രിസ്തുവിന്റെ വചനമെന്നും, ഈ സത്യം ചൂണ്ടിക്കാണിക്കുന്നു! ആകാശഗംഗയാകെ ഒരുവൻ പരതി പഠിച്ചാലും, അവനിന്നും അവന്റെ മനസിന്റെ തലത്തിലും, ശരീരബോധത്തിലുമാണ് ജീവിക്കുന്നത്! ഗീതാ പഠനത്തിലൂടെ അവൻ സ്വയം ആതാമാവിന്റെ തലത്തിലെത്തിയെങ്കിലേ ഈ നരജന്മം കൊണ്ടവന് പ്രയോജനമുള്ളൂ എന്നാണു ക്രിസ്തുവിന്റെ മതം!
"കോടി ജന്മങ്ങളെ താണ്ടിയൊരാത്മാവ്
നേടുന്നിതന്ത്യേ നരന്റെ വേഷം ,
കർമ്മപാപത്തിനാൽ പങ്കിലരായ് ചിലർ
നിർമ്മലരാവതോ കർമ്മ സൗമ്യർ !''
എന്ന [സാമാസംഗീതത്തിലെ] എന്റെ ഈരടികൾ ഞാൻ അറിയാതെവിടെ പാടിപ്പോകുന്നു!
''കേവലാത്മാവിന് അനര്ഘമാം ശക്തിയാൽ
ഭൂവുമനന്തമാം ദ്യോവുമുണ്ടായ് ;
തന്തുപാദത്തിനുദരമുതിർക്കുമാ
തന്തുപോലീശൻ രചിച്ചു സർവം"!
എന്ന് ഭാരതം പറയുമ്പോൾ, ഉൽപ്പത്തി പുസ്തകത്തിലെ ''മണ്ണുകൊണ്ട് മനുഷ്യനെ മെനഞ്ഞ'' ദൈവത്തെ ഇന്നത്തെ പോപ്പും വെറുക്കുന്നു!
ഞാൻ പണ്ട് പാതിരിമാർക്കു പള്ളിയിൽ കുർബാനയ്ക്കു പാടാൻ എഴുതിക്കൊടുത്ത ഒരു ''ഹൂത്തോമോ'' ഓർത്തുപോകുന്നു!....
''ശത്രുവെ സ്നേഹിക്കാനോതി ,എന്തിനതിന്നായ് ഹൃദയങ്ങൾ, ശത്രുവിലും നിന്നിലുമൊരുപോൽ ചലനാധാരമതാത്മൻ ഞാൻ !
താതാ നീ എന്നിലുമതുപോൽ നിന്നിലീഞാനും മരുവുന്നു ;
അതുപോലീ മാനുജരു നമ്മിൽ മേവാൻ സ്നേഹമിവർക്കരുളൂ..
''ഞാനേ മുന്തിരി ചില്ലകളീ ഓരോ ജീവനുമതു സ്നേഹാൽ,
എന്നിൽ വസിക്കാത്തോൻ മൃതനായ് , ഫലമേകാത്തരുവിന്'';
എന്നരുളിയ നിൻ സ്നേഹമൊഴി ഞങ്ങളിൽസ്നേഹമൊഴുക്കണമേ
കനിവേ, നിൻ കിരണം കരളിന് ഇരുളാമജ്ഞത മാറ്റണമേ.." പാതിരിയും മെത്രാനും ഈ ഗാനം പതിവായി പാടുന്നുണ്ടെങ്കിലും ഈ പാട്ടുകേൾക്കാൻ ഞാൻ പള്ളിയിൽ പോകാറില്ല ! കാരണം ''ബലിയല്ല എനിക്കുവേണ്ടത് ബലിയല്ല ,കാസയെന്തും കൈകളിൽ വേണ്ടത് കരുണയാണല്ലോ'' എന്ന സിനിമാപാട്ടുപോലെ, ക്രിസ്തു ''ത്യാഗത്തിലല്ല കരുണയിലത്രേ ഞാൻ പ്രസാദിക്കുന്നതു " എന്നരുളിയത് ഇന്നയോളം കേട്ടിട്ടില്ലാത്ത ഈ സ്വാർത്ഥ മോഹികളായ / മോഹക്ഷയം വരാത്ത കാമിതാക്കളായ കത്തനാരോടും അവരുടെ മേല്കോയ്മയിലെ പള്ളികളും ക്രിസ്തുവിനെപ്പോലെ ഞാനും വെറുക്കുന്നു! "നിങ്ങൾ പ്രാർത്ഥിക്കാൻ പള്ളിയിൽ പോകരുതേ" എന്ന ക്രിസ്തുവിന്റെ സന്ദേശ വാഹകനായി ഈ സുവിശേഷവേല, ആത്മനിര്വൃതിയ്ക്കായി ചെയ്യുന്നു..ആമ്മേൻ... samuelkoodal