KCRM പ്രതിമാസപരിപാടി പാലാ, ചര്‍ച്ചാസമ്മേളനം
2017 നവംബര്‍ 25 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍
പാലാ ടോംസ് ചേംബര്‍ ഹാളില്‍
അധ്യക്ഷന്‍:
സി.വി. സെബാസ്റ്റ്യന്‍ മ്ലാട്ടുശ്ശേരില്‍
(KCRM പ്രസിഡന്റ്)
വിഷയാവതരണം : ഡോ.എം.പി.മത്തായി (MGU ഗാന്ധിയന്‍ പഠനവിഭാഗം മുന്‍ തലവന്‍)
അനുബന്ധ'പ്രസംഗം : കെ.ജെ. എബ്രാഹം (രാമപുരം HSS മുന്‍ പ്രിന്‍സിപ്പല്‍)
പ്രതികരണപ്രസംഗങ്ങള്‍:
KCRM ഭാരവാഹികള്‍, സദസ്സില്‍ നിന്നുള്ളവര്‍
ബഹുമാന്യരേ,
കഴിഞ്ഞ ഏതാനും ലക്കങ്ങളിലായി, 'സത്യജ്വാല'യില്‍ വന്നുകൊണ്ടിരിക്കുന്ന ഡോ. ജെ.സി. കുമരപ്പയുടെ 'Practice and
Precepts of Jesus' എന്ന ഗ്രന്ഥത്തിലെ ആദ്യഭാഗങ്ങളില്‍നിന്നുതന്നെ,
വിവിധ ക്രൈസ്തവസഭകള്‍ പരമ്പരാഗതമായി അവതരിപ്പിച്ചുപോരുന്നതില്‍നിന്നു
വ്യത്യസ്തനായൊരു യേശുവിനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്നു വ്യക്തമാണല്ലോ. ഒരു
ആംഗ്ലിക്കന്‍സഭാംഗമായിരുന്നിട്ടും, അതിേേന്റതായ
പാശ്ചാത്യസ്വാധീനത്തില്‍നിന്നെല്ലാം മുക്തനായിനിന്ന് തനതു കണ്ണിലൂടെ യേശുവചസ്സുകളെ
ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന ഒരു സ്വതന്ത്രഅന്വേഷകനെയാണ് നമുക്കദ്ദേഹത്തില്‍
കാണാന്‍ കഴിയുന്നത്.
മുഖ്യമായും, ഗാന്ധിയന്‍
സാമ്പത്തികശാസ്ത്രത്തിന്റെ വ്യാഖ്യാതാവും പ്രയോക്താവുമായി പ്രവര്‍ത്തിച്ചിരുന്ന
ഡോ.ജെ.സി. കുമരപ്പയുടെ ക്രിസ്തുദര്‍ശനത്തെ, ഗാന്ധിയന്‍ ദര്‍ശനത്തിന്റെയും
അക്രമരാഹിത്യത്തിന്റെയും പ്രസക്തി ലോകമെങ്ങും പ്രചരിപ്പിക്കുന്നതില്‍
വ്യാപൃതനായിരിക്കുന്ന ഡോ.എം.പി. മത്തായിയാണ് നമുക്കു പരിചയപ്പെടുത്തുന്നത് എന്ന്
ഏറെ സന്തോഷത്തോടെ അറിയിക്കുന്നു.
ഈ ചര്‍ച്ച
ശ്രവിക്കാനും അതില്‍ ഭാഗഭാക്കാകാനും എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
ആദരവോടെ,
ഷാജു ജോസ് തറപ്പേല്‍ (സെക്രട്ടറി, KCRM - ഫോണ്‍ 9496540448)
No comments:
Post a Comment