"ഏടോ ഫ്രാങ്കോ....!"
"എന്തോ! വിളിച്ചോ?"
"നീ ഇങ്ങിനെയൊന്നുമായിരുന്നില്ലല്ലോ വിളി കേൾക്കുമായിരുന്നത്?"
"പെട്ടു പോയി! പിടിച്ചിട്ടു കിട്ടിയില്ല. ഞാൻ നോക്കുമ്പോൾ എല്ലോരും കടലിൽ പോകുന്നു. ഞാൻ വലയെടുത്തു കരക്കു വീശീ. അതിത്രവലിയ തെറ്റായിരുന്നോ?"
"വീശിയതും തെറ്റല്ല, പിടിച്ചതും, ഡ്രസ്സ് അഴിച്ചതും ഇടീപ്പിച്ചതുമൊന്നും തെറ്റല്ല; നീ അതിനെ ഫോർമാലിനിൽ മുക്കി, ആരും തിന്നില്ലാത്തതുപോലെയാക്കിയില്ലേ?"
*****************
"എടാ ഇർക്കീ"
"പ്ളീസ്..... എന്നെ എന്തു വിളിച്ചാലും ഞാനീ മൂത്രപ്പുരേന്നിറങ്ങില്ല."
"നീയെന്തിനാ ഇങ്ങിനെ പുറത്തിറങ്ങാതെ പാത്തിരിക്കുന്നത്?"
"എന്നെ കൊന്നാൽ വംശം നിന്നുപോകും അതോണ്ടാ."
"നീ എന്തു ധൈര്യത്തിലാ പച്ച പച്ചക്കള്ളം പറഞ്ഞത്?"
"പാളത്തൊപ്പി വെച്ചവരെ തൊടരുതെന്ന് മുകളീന്ന് ഉത്തരവുണ്ടല്ലോ, അതോണ്ടാ!"
****************
"എടാ യന്ത്രമേ, നീയെന്താ സ്റ്റാർട്ടാകാത്തത്?"
"എന്നെ ഇനിയും ചൂടാക്കരുത്, അൽപ്പം ഓയിലൊഴിച്ചു താ..."
"ഒരുത്തന്റെ കൈയ്യിൽ ഓയിലും ഗ്യാസും കൊടുത്തുവിട്ടിരുന്നല്ലോ!"
"അവനും വന്നില്ല, ഒപ്പമുണ്ടായിരുന്നവൻ ബുക്കും പേപ്പറും കൊണ്ടു പോവുകയും ചെയ്തു...."
*****************
"ഭയങ്കരീ.... നീയെന്നെ വഞ്ചിച്ചുവല്ലേ?"
"അതെങ്ങിനാ... നാലഞ്ചു പേരുണ്ടായിരുന്നല്ലോ, അതും കർത്താവിന്റെ മുന്നിൽ വെച്ച്."
"കർത്താവൊന്നും പറഞ്ഞില്ലേ?"
"കൊള്ളാം, നല്ല പെർഫോമൻസെന്ന് ആരോ പറയുന്നതു കേട്ടു. കർത്താവായിരിക്കണം!"
********************
"കായലീന്നു കിട്ടുന്ന കരിമീനിന്, കായലിനെന്തെങ്കിലും കൊടുക്കണോ? അപ്പോൾ കിട്ടുന്നതു ലാഭം!"
"അതിനു വല വേണ്ടേ, പിടിക്കാൻ ആളുവേണ്ടെ, അതിനു വള്ളം വേണ്ടേ ...... ?"
"ശ്ശെടാ! കിട്ടിയതിന്റെ പകുതിയല്ലേ എടുത്തുള്ളൂ? അതിനാണോ വലിയവായിലെ നിലവിളിക്കുന്നത്? കാര്യമറിയാതെ ശ്വാസമെടുക്കരുതെന്ന് കടലിൽ പോകുന്നവരുടെ ഉത്തരവ് എല്ലാ കവലകളിലും പതിച്ചിട്ടുണ്ടല്ലോ!"
**********************
"കള്ളസാക്ഷി പറയരുതെന്നും അനീതിക്കെതിരെ പൊരുതണമെന്നും എഴുതട്ടെ?"
"വേണ്ടേ വേണ്ടാ! അതു പ്രിന്റാവില്ല, ആ പ്രോഗ്രാമിട്ടാൽ സിസ്റ്റം നിന്നു പോകും."
"പ്പോപ്പിന്നെ എന്താ ചെയ്ക?"
"ആ ഫോൾഡർ പകൽ തുറക്കണ്ടാന്നു വെച്ചാ മതി! രാത്രിയിൽ ഏതു വൈറസാണെങ്കിലും ഉറങ്ങുമല്ലോ!"
*****************
ചൊവ്വായ്ക്ക് ചുറ്റും മറ്റൊരു ഗ്രഹം കൂടി കണ്ടുപിടിച്ചു."
"അതിനു മുകളിൽ തട്ടുണ്ടോന്നു നോക്കിയോ?"
"കുന്തം നാട്ടിയപോലത്തെ ഒരു പാടുണ്ടെന്നാ കേട്ടത്."
"എങ്കിലതവൻ തന്നെ, വണ്ടി സ്റ്റാർട്ടാക്കാൻ പറ!"
*******************
http://emalayalee.com/varthaFull.php?newsId=166848
ReplyDelete