വനിതാ മതിലില്‍ ‘നെഗറ്റീവ് പൊളിറ്റിക്സ്’ കണ്ട കത്തോലിക്കാ സഭയോട് 38വനിതാ മതിലില്‍ ‘നെഗറ്റീവ് പൊളിറ്റിക്സ്’ കണ്ട കത്തോലിക്കാ സഭയോട് 38 ‘പോസിറ്റീവ്’ ചോദ്യങ്ങള്‍
സര്‍ക്കാര്‍ സൃഷ്ടിക്കുന്ന ഈ മതില്‍ സമൂഹത്തില്‍ വിഭജനം ഉണ്ടാക്കും എന്നും കത്തോലിക്ക സഭ
- രാകേഷ് സനല്‍, Azhimukham
കേരളത്തിന്റെ നവോഥാന ആശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിത മതിലിനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നാണ് കേരള കാത്തോലിക്ക സഭ നിലപാട് അറിയിച്ചത്. എന്തുകൊണ്ട് കേരളത്തിലെ ഏറ്റവും പ്രബലമായ ക്രിസ്ത്യന്‍ സഭ ഇങ്ങനെയൊരു നിലപാടില്‍ എത്തി എന്നതിന് കെസിബിസി (കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍) മുന്നോട്ടുവയ്ക്കുന്ന കാരണങ്ങള്‍ ഇവയാണ്;
*സര്‍ക്കാര്‍ സൃഷ്ടിക്കുന്ന ഈ മതില്‍ സമൂഹത്തില്‍ വിഭജനം ഉണ്ടാക്കും.
*വനിത മതില്‍ മുന്നോട്ട് വയ്ക്കുന്നത് നെഗറ്റീവ് പൊളിറ്റിക്‌സ്.
*വനിത മതിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക വിളിച്ചത് ചില പ്രത്യേക സംഘടനകളെ മാത്രം.
*കേരളത്തിന്റെ നവോത്ഥാന നിര്‍മിതിയില്‍ ക്രിസ്ത്യന്‍ സംഘടനകള്‍ക്കുള്ള പങ്ക് വിസ്മരിക്കപ്പെട്ടു.
*ശബരിമലയുടെ കോണ്‍ടക്‌സറ്റില്‍ വനിത മതില്‍ സൃഷ്ടിക്കുന്നത് സുപ്രിം കോടതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന് തുല്യം.
മേല്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന കാരണങ്ങളില്‍ കെസിബിസി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് നല്‍കുന്ന വിശദീകരണത്തിലൂടെയാണ് കത്തോലിക്ക സഭ എന്തുകൊണ്ട് വനിത മതിലിനെ എതിര്‍ക്കുന്നു എന്നു പറയുന്നത്. ബ്രാഹ്മണസഭ, നായര്‍ സര്‍വീസ് സൊസൈറ്റി, കോണ്‍ഗ്രസ്, ബിജെപി, മുസ്ലിം ലീഗ് തുടങ്ങിയ സമുദായ-രാഷ്ട്രീയ സംഘടനകള്‍ വനിത മതിലിനെ എതിര്‍ക്കുന്നവരാണ്. അവരോടൊപ്പമാണ്, തങ്ങള്‍ക്ക് തങ്ങളുടെതായ കാരണങ്ങളുണ്ടെന്ന വിശദീകരണവുമായി കത്തോലിക്ക സഭയും രംഗത്തു വന്നിരിക്കുന്നത്.
വനിത മതില്‍ ആവശ്യമോ അനാവശ്യമോ എന്നത് അവരവരുടെ യുക്തികളിലും ബോധ്യത്തിലും അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനമാണ്. എന്നാല്‍ തങ്ങള്‍ എന്തുകൊണ്ട് വനിത മതിലിനെ എതിര്‍ക്കുന്നുവെന്നതിന് കത്തോലിക്ക സഭ മുന്നോട്ടുവയ്ക്കുന്ന കാരണങ്ങളില്‍ ചില എതിരഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നത് ജനാധിപത്യ വഴിയില്‍ നിന്നും മാറിയുള്ള സഞ്ചാരമാകുമെന്ന് കരുതുന്നില്ല. അതുകൊണ്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് കത്തോലിക്ക സഭ ഉത്തരം പറയുമെന്ന് കരുതാം:
1. ജാതിയുടെയും മതത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കും വനിത മതില്‍ എങ്കില്‍ ക്രിസ്തീയ സഭയ്ക്കുള്ളിലെ ജാതി വിവേചനത്തെക്കുറിച്ച് കത്തോലിക്ക സഭയ്ക്ക് പറയാനുള്ളത് എന്ത്?
2. സവര്‍ണ-അവര്‍ണ വ്യത്യാസം ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്തുകൊണ്ട്?
3. പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ ഇപ്പോഴും ഉച്ചനീചത്വങ്ങള്‍ക്ക് വിധേയരാകുന്നതെന്തുകൊണ്ട്?
4. ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ കടുത്ത ദളിത് വിരുദ്ധത മനുഷ്യര്‍ക്കിടയിലെ വിഭജനമായി കത്തോലിക്ക സഭയ്ക്ക് അനുഭവപ്പെടാത്തത് എന്തുകൊണ്ട്?
5. ദളിതര്‍ക്ക് പ്രത്യേകമായി പള്ളികളും രൂപതയും നല്‍കുന്നതിലെ മാനുഷികത എന്ത്?
6. ദളിത്, പിന്നാക്ക ക്രിസ്തീയ വിശ്വാസികള്‍ക്ക് ഉയര്‍ന്ന വിഭാഗത്തിന്റെ പള്ളികളില്‍ പ്രവേശന സ്വാതന്ത്ര്യം തടയുന്നത് ഏതുതരം മനുഷ്യാവകാശത്തില്‍ പെടുന്നു?
7. ക്രിസ്തീയ സഭകളില്‍ അധികാരവും പദവികളും കൂടുതലായി സുറിയാനി സമുദായത്തില്‍ നിക്ഷിപ്തമായിരിക്കുന്നത് എന്തുകൊണ്ട്?
8. പ്രബല വിഭാഗമായ മാര്‍ത്തോമാ സഭയില്‍ ഏതാണ്ട് അഞ്ചു ശതമാനത്തോളം ജനങ്ങള്‍ ദളിതരാണ് അവരുടെ അവസ്ഥയെന്താണ്?
9. ദളിത്, ആദിവാസി വിഭാഗങ്ങള്‍ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷമുള്ള സി.എസ്.ഐ സഭയില്‍ ആധിപത്യം പക്ഷേ, സുറിയാനി ക്രിസ്ത്യാനികള്‍ക്ക് കിട്ടുന്നതെങ്ങനെ?
10. കേരളത്തിന്റെ മൊത്തം ക്രൈസ്തവ ജനസംഖ്യയില്‍ 14 ശതമാനവും ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളിലുള്ള ക്രൈസ്തവരാണ്. കേവലം 5 ശതമാനം മാത്രം വരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ ഇതര ക്രൈസ്തവ വിഭാഗങ്ങളെ അമര്‍ച്ച ചെയ്തുകൊണ്ട് കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളെ നിര്‍ണ്ണയിക്കുന്നുവെന്ന വിമര്‍ശനത്തിനുള്ള മറുപടി?
11. മനുഷ്യര്‍ക്കിടയിലെ വേര്‍തിരിവ് അംഗീകരിക്കാന്‍ കഴിയാത്തവര്‍ പാരമ്പര്യത്തിന്റെയും പഴക്കത്തിന്റെയും പേരില്‍ പള്ളി അവകാശത്തിലും മറ്റും നടക്കുന്ന തര്‍ക്കങ്ങളില്‍ പരിഹാരം കാണാത്തത് എന്തുകൊണ്ട്?
12. രാഷ്ട്രീയത്തില്‍ പോലും സഭാ താത്പര്യം സംരക്ഷിക്കുന്നവരെ മാത്രം പിന്തുണയ്ക്കുകയും സഭയുടെ നിലപാടുകളെയും തീരുമാനങ്ങളെയും വിമര്‍ശിക്കുന്നവരെ പരാജയപ്പെടുത്താനും ശ്രമിക്കുന്നതിലെ ന്യായമെന്ത്?
13. ഭരണാധികാര കേന്ദ്രങ്ങളില്‍ സഭയുടെ നോമിനികളായി കീഴ്ത്തട്ടില്‍ നിന്നുള്ള വിശ്വാസിയെ പരിഗണിക്കാത്തത് എന്തുകൊണ്ട്?
14. സ്ത്രീകളുടെ തുല്യതയും സ്വാതന്ത്ര്യവും അവകാശവുമാണ് വനിത മതില്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം എന്നിരിക്കെ സഭയ്ക്കത് നെഗറ്റീവ് ആയി തോന്നുന്നതിന്റെ വിശദീകരണം എന്താണ്?
15. സ്ത്രീ സ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങളില്‍ സ്ത്രീക്ക് പുരുഷനൊപ്പമുള്ള തുല്യതയ്ക്കും സഭ എത്രത്തോളം പ്രാധാന്യമാണ് നല്‍കുന്നത്?
16. കത്തോലിക്ക സഭ ആണധികാര കേന്ദ്രീകൃതമായി തന്നെ തുടരുന്നതിലെ യുക്തി എന്താണ്?
17. സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ അംഗീകരിക്കണമെന്ന വിധിയാണ് ശബരിമലയുമായി ബന്ധപ്പെട്ട സുപ്രിം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഇതിനെതിരേ സവര്‍ണ ഹിന്ദുത്വ-സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ തന്നെയാണോ കത്തോലിക സഭയ്ക്കും?
18. സഭ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന കന്യാസ്ത്രീ പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരേ നാളിതുവരെ പോസിറ്റീവ് ആയി ചെയ്ത കാര്യങ്ങള്‍ എന്താണ്?
19. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് തുടര്‍ ബലാത്സംഗങ്ങള്‍ക്ക് വിധേയമാക്കിയ കേസില്‍ പ്രതിയോടൊപ്പം നില്‍ക്കാന്‍ തയ്യാറായതില്‍ ഏതുതരം പോസിറ്റീവ് പൊളിറ്റിക്‌സാണ് ഉള്ളത്?
20. വനിത മതിലുമായി ബന്ധപ്പെട്ട് ചില സംഘടനകളെ മാത്രമാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന പ്രസ്താവനയിലെ യുക്തിയെന്താണ്? തിരുവനന്തപുരം ജഗതി സഹകരണ ഭവനില്‍ ചേര്‍ന്ന യോഗത്തിലേക്ക് മൊത്തത്തില്‍ ക്ഷണിച്ചിരുന്നത് 190 സംഘടന പ്രതിനിധികളെ. അതില്‍ 170 പേര്‍ പങ്കെടുത്തു. കത്തോലിക്ക സഭ പ്രതിനിധികളെ ക്ഷണിക്കാതിരുന്നതോ, അതോ പങ്കെടുക്കാതിരുന്നതോ? എങ്കില്‍ എന്തുകൊണ്ട്?
21. 170 സംഘടന പ്രതിനിധികള്‍ പങ്കെടുത്ത ഒരു യോഗത്തില്‍ കത്തോലിക്ക സഭ ആരോപിക്കുന്നപോലെ മുഖ്യന്ത്രി എന്ത് ദുരൂഹമായ നീക്കമാണ് നടത്തുന്നത്?
22. സമൂഹികമായ ഐക്യം കത്തോലിക്ക സഭയുടെ ലക്ഷ്യമെങ്കില്‍ വനിത മതില്‍ എന്ന ആശയം നല്‍കിയവരും അതിനെ പിന്തുണച്ചവരുമായ ദളിത്-പിന്നാക്ക സമുദായങ്ങളെ കേവലം ചില സംഘടനകളായി മാത്രം കാണുന്നതിലെ ന്യായം എന്ത്?
23. വനിത മതില്‍ എന്നാശയം കൊണ്ടുവന്നത് കേരള പുലയ മഹാസഭയാണ്, സര്‍ക്കാരല്ല. സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. വസ്തുത ഇതായിരിക്കെ കത്തോലിക്ക സഭ ഇത് സര്‍ക്കാര്‍/സിപിഎം മതില്‍ ആണെന്ന് ആക്ഷേപിക്കുന്നതിനു പിന്നില്‍?
24. ദളിത്-ആദിവാസി മുന്നേറ്റങ്ങളില്‍ കത്തോലിക്ക സഭയുടെ നിലപാടും അഭിപ്രായവും?
25. കേരളത്തിന്റെ നവോഥാനപ്രവര്‍ത്തനങ്ങളില്‍ കത്തോലിക്ക സഭ നല്‍കിയിരിക്കുന്ന പങ്ക് ഏറെ വിലപ്പെട്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ലെന്നിരിക്കെ തന്നെ, വിമോചന സമരം പോലുള്ള പ്രവര്‍ത്തികളെ ഏത് രീതിയില്‍ ന്യായീകരിക്കും?
26. മദ്യ ഉത്പാദനത്തിനും ഉപഭോഗത്തിനും എതിരേ സര്‍ക്കാരുമായി നിരന്തരം എതിരിടുന്ന സഭ എന്തുകൊണ്ട് കേരളത്തിലെ മദ്യവ്യവസായികളില്‍ ഭൂരിപക്ഷമായ സ്വസമുദായക്കാരെ പിന്തിരിപ്പിക്കുന്നില്ല?
27. മദ്യവ്യവസായത്തില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ പങ്ക് പറ്റാന്‍ സഭയ്ക്ക് അഭിമാനക്കുറവ് തോന്നാത്തത് എന്തുകൊണ്ട്?
28. സമ്പത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നുവെന്ന ആരോപണത്തില്‍ മറുപടിയുണ്ടോ?
29. കോടികള്‍ ചെലവിട്ട് പള്ളികള്‍ നിര്‍മിക്കുന്നതിനു പിന്നിലെ ക്രൈസ്തവ ദര്‍ശനം എന്താണ്?
30. പള്ളി നിര്‍മാണത്തിനും മറ്റുമായി നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നതിന് പറയാനുള്ള ന്യായീകരണം?
31. ശവക്കല്ലറയുടെ കാര്യത്തില്‍ പോലും സമ്പത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിവ് കാണിക്കുന്നുവെന്ന വിശ്വാസികളുടെ തന്നെ പരാതികള്‍ക്കുള്ള മറുപടി?
32. സഭയുടെയും പുരോഹിതരുടെയും തെറ്റായ നിലപാടുകളെ എതിര്‍ക്കുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് മനുഷ്യാവകാശ ലംഘനം അല്ലാതാകുന്നുണ്ടോ?
33. സ്ത്രീ-പുരുഷ സമത്വം വനിത മതില്‍ ഉയര്‍ത്തുമ്പോള്‍ സ്ത്രീപീഢകരും ക്രിമിനല്‍ കുറ്റവാളികളുമായ പുരോഹിതരെ സംരക്ഷിക്കുകയാണ് കത്തോലിക്ക സഭ എന്ന ആക്ഷേപത്തെ എങ്ങനെ കാണുന്നു?
34. ഭൂമിയടപാടിലും രത്‌നക്കല്ല് വില്‍പ്പനയിലും ബാലപീഢനത്തിലും പണാപഹരണത്തിലും വൈദികരും മെത്രാന്മാരും പ്രതികളാകുന്നത് വര്‍ദ്ധിച്ചു വരുന്നതിനു കാരണം എന്താണ്?
35. ശബരിമലയിലെ സ്ത്രീ പ്രവേശനം ഭരണഘടനപരമായ അവകാശം അംഗീകരിക്കലാണെന്ന നിലപാടല്ല കത്തോലിക്ക സഭയ്ക്ക് ഉള്ളതെന്ന് വ്യാഖ്യാനിക്കാമോ?
36. ആചാരങ്ങളാണ് വലുത്, മൗലികാവകാശങ്ങളല്ല എന്നാണോ കത്തോലിക്ക സഭയുടെ രീതി?
37. ശബരിമല യുവതി പ്രവേശനത്തിനെതിരേ നാട്ടില്‍ നടന്ന അക്രമങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ സഭ?
38. യുവതികളെ പ്രവേശിപ്പിക്കണമെന്ന വിധിയില്‍ നിന്നും സുപ്രിം കോടതി പിന്മാറണമെന്ന ആവശ്യമാണോ കത്തോലിക്ക സഭയ്ക്ക ഉള്ളത്?
വനിത മതിലിനുമേല്‍ കത്തോലിക്ക സഭ എഴുതിയിടുന്ന കുറ്റങ്ങള്‍ ശരിയാണെന്ന് സമ്മതിക്കേണ്ടതുണ്ടെങ്കില്‍, മേല്‍പ്പറഞ്ഞതായ കത്തോലിക്ക സഭയുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളില്‍ കൂടി മറുപടി കിട്ടേണ്ടതുണ്ട്.
Courtesy : Azhimukham
https://www.azhimukham.com/kerala-some-questions-to-catholic-sabha-on-context-of-kerala-catholic-bishop-council-opposing-women-wall/ ‘പോസിറ്റീവ്’ ചോദ്യങ്ങള്‍

https://www.azhimukham.com/kerala-some-questions-to-catholic-sabha-on-context-of-kerala-catholic-bishop-council-opposing-women-wall/

No comments:
Post a Comment