ജെ.പി. ചാലി
ആഗോളകത്തോലിക്കാസഭയുടെ സര്‍വ്വാധികാരിയായി മഹാഭൂരിപക്ഷം കര്‍ദ്ദിനാളന്മാരുടെ അംഗീകാരത്തോടെ തിരഞ്ഞെടുക്കപ്പെട്ട 'ദൈവത്തിന്റെ സ്വന്തം സ്ഥാനാര്‍ത്ഥി'യായിരുന്നു പോപ്പ് ജോണ്‍പോള്‍ ഒന്നാമന്‍. അധികാരമേറ്റ് 33-ാം ദിവസം നിസ്സഹായനായി. ഏകനായി അദ്ദേഹം മരിച്ചു. ആ മരണം ദുരൂഹമായിട്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍പോലും സഭാധികാരികള്‍ തയ്യാറായില്ല. മൃതദേഹം കണ്ടെത്തുന്നതിനുമുമ്പേ, അത് 'എംബാം'ചെയ്യാനുള്ളവരെ അവര്‍ തയ്യാറാക്കി നിറുത്തിയിരുന്നു. എന്നിട്ട്, പോപ്പിനെയും മരണത്തെയുംപറ്റി അവര്‍ കള്ളങ്ങള്‍തന്നെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
1978 സെപ്റ്റംബര്‍ 29 രാവിലെ 7.30-ന് വത്തിക്കാന്‍ റേഡിയോ പ്രഖ്യാപിച്ചു:
''ഇന്നലെ അര്‍ദ്ധരാത്രിക്കുമുമ്പായി പോപ്പ് ജോണ്‍പോള്‍ ഒന്നാമന്‍ മരിച്ചു. ഹൃദയത്തിലുണ്ടായ Myocardial Infarction ആണ് മരണകാരണം. ഇന്നു രാവിലെ 6.30 ന് പോപ്പിന്റെ സെക്രട്ടറി മാഗിയാണ് ആദ്യം പോപ്പിന്റെ മൃതദേഹം കണ്ടെത്തിയത്. പതിവനുസരിച്ച് രാവിലെ ചാപ്പലില്‍ കാണാതിരുന്ന പോപ്പിനെത്തേടി ചെന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബെഡ്‌ലാമ്പ് തെളിഞ്ഞുനിന്നിരുന്നു. പകല്‍ സമയത്ത് ധരിക്കുന്ന ഔദ്യോഗികവേഷമായിരുന്നു പാപ്പായുടേത്. കണ്ണട ധരിച്ച് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ''Imitation of Christ'' എന്ന ഗ്രന്ഥം കൈകളില്‍ വിടര്‍ത്തിപ്പിടിച്ചിരുന്നു.....''
ഈ വാര്‍ത്ത കേട്ട് വൈദ്യശാസ്ത്രലോകം ഞെട്ടി. ഒരു നിമിഷം വൈകാതെ ഇറ്റാലിയന്‍ മെഡിക്കല്‍ സൊസൈറ്റി പ്രസ്താവനയിറക്കി:
''മരണത്തിന് ദൃക്‌സാക്ഷിയല്ലാത്ത ഒരു ഡോക്ടര്‍ മരണകാരണം ഹൃദയസ്തംഭനമാണെന്നു രേഖപ്പെടുത്തുന്നത് നിരുത്തരവാദപരമാണ്. പോസ്റ്റുമോര്‍ട്ടം നടത്താതെ അദ്ദേഹം എങ്ങനെ തീരുമാനമെടുത്തു? പ്രത്യേകിച്ച് ഹൃദ്രോഗിയല്ലാത്ത ഒരാളിന്റെ കാര്യത്തില്‍. അദ്ദേഹത്തിന്റെ കുടുംബത്തില്‍പോലും ഹൃദ്രോഗികളില്ല!''
മൃതശരീരം എംബാം ചെയ്ത വ്യക്തികള്‍ അചടഅ എന്ന വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞത്, മരിച്ച പോപ്പിന്റെ കൈകളില്‍ എന്തൊക്കെയോ നോട്ടുകള്‍ കുറിച്ച പേപ്പറുകള്‍ ഉണ്ടായിരുന്നു എന്നാണ്.
അവര്‍ മറ്റൊരു കാര്യംകൂടി പറഞ്ഞു: വത്തിക്കാന്‍ മൃതശരീരം കണ്ടെത്തിയെന്ന വാര്‍ത്താപ്രക്ഷേപണം നടത്തിയതിന് ഒരു മണിക്കൂര്‍ മുമ്പ,് 5.30-ഓടുകൂടി വത്തിക്കാന്റെ ഒരു വാന്‍ പാഞ്ഞെത്തി തങ്ങളെ കൂട്ടിക്കൊണ്ടു പോരുകയായിരുന്നുവെന്ന്.
എന്നാല്‍, വത്തിക്കാനിലെ സ്വിസ്സ് ഗാര്‍ഡുകള്‍ പറഞ്ഞത് പോപ്പിന്റെ മൃതശരീരം ആദ്യം കണ്ടെത്തിയത് ഒരു കന്യാസ്ത്രീയാണെന്നാണ്. മാത്രമല്ല, എംബാം ചെയ്യാനെത്തിയവരുടെ അഭിപ്രായത്തില്‍ പോപ്പ് ജോണ്‍പോള്‍ മരിച്ചിട്ട് ഒന്നോ രണ്ടോ മണിക്കൂറില്‍ കൂടുതല്‍ ആയിരുന്നില്ല. അതൊരു തണുത്ത രാത്രിയായിരുന്നു. ജനാലകളെല്ലാം തുറന്നിരുന്നു. എന്നിട്ടും ശരീരത്തില്‍നിന്ന് ചൂട് നിശ്ശേഷം പോയിരുന്നില്ല.
****(തുടരും)
'ദൈവനാമത്തില്‍'
ഉടന്‍ പ്രസിദ്ധീകരിക്കുന്നു!
പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ഡേവിഡ് യാലപ്പ് (David Yallop) രചിച്ച 'In God’s Name' എന്ന കോളിളക്കം സൃഷ്ടിച്ച ബെസ്റ്റ് സെല്ലറിന് ജെ.പി. ചാലിയുടെ പരിഭാഷ.
മാര്‍പാപ്പയായി 33-ാം ദിവസം ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ജോണ്‍പോള്‍ ഒന്നാമന്റെ മരണത്തെയും ജീവിതത്തെയുംകുറിച്ചുള്ള സാഹസിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍!
ഡമി 1/8, 400 പേജ്, മുഖവില : Rs.360/
മുന്‍കൂര്‍ ബുക്കുചെയ്യുന്നവര്‍ക്ക് : Rs.250നു ലഭിക്കുന്നു.
പ്രകാശനം 2018 ഡിസംബറില്‍
ബുക്കുചെയ്യേണ്ട വിലാസം:
സത്യജ്വാല മാസിക, C/o പ്രിന്റ് ഹൗസ്
കൊട്ടാരമറ്റം, പാലാ, കോട്ടയം - 686575
ബന്ധപ്പെടാന്‍:
ഫോണ്‍: 9846472868
No comments:
Post a Comment