Translate

Tuesday, October 29, 2019

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തൊന്നാമത് ടെലികോൺഫെറൻസ് നവംബർ 06, 2019-ന്


ചാക്കോ കളരിക്കൽ

കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തൊന്നാമത് ടെലികോൺഫെറൻസ് നവംബർ 06, 2019 (November 06, 2019) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.

വിഷയം: "യാക്കോബായ സഭയുടെ അസ്തിത്വപ്രതിസന്ധി - ആസന്നമായ വസന്തത്തിൻറെ ഇടിമുഴക്കം!
അവതരിപ്പിക്കുന്നത്: പ്രൊഫ. ഡോ. ജോസഫ് വർഗീസ് (ഇപ്പൻ)

പ്രൊഫ. ഡോ. ജോസഫ് വറുഗീസ് എഴുത്തുകാരൻറെ പ്രതിജ്ഞാബദ്ധതയെക്കുറിച്ചുള്ള പഠനത്തിന് എം. ഫിൽ. ബിരുദവും സാഹിത്യ ധർമത്തെക്കുറിച്ചുള്ള പഠനത്തിന് പി. എച്ച്. ഡി.  ബിരുദവും നേടിയിട്ടുള്ള പണ്ഡിതനാണ്. അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ദീർഘകാല സേവനത്തിനുശേഷം റിട്ടയർ ചെയ്തു.  ഇപ്പോൾ കുടുംബസമേതം എർണാകുത്താണ് താമസം.

ഇപ്പൻ കേരള കത്തോലിക്ക മത സമൂഹത്തിൽ ഏറെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ്. ഇപ്പൻസാറും  ഭാര്യ  അലോഷ്യ, മക്കൾ അഡ്വ. ഇന്ദുലേഖ, ചിത്രലേഖ,  എന്നുവെച്ചാൽ കുടുംബം മുഴുവനും, നമ്മുടെ കർത്താവിൻറെ മുന്തിരിത്തോട്ടത്തിലെ കളപറിക്കാൻ ജീവിതം മുഴുവൻ മാറ്റിവെച്ചിരിക്കുന്നവരാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടം ഈശ്വര പ്രാർത്ഥനയാണെന്നവർ വിശ്വസിക്കുന്നു. സാറിൻറെ ഈശ്വരപ്രാർത്ഥനയിൽ ഭാര്യയുടെയും മക്കളുടെയും പിൻതുണയല്ല 'മുൻ' തുണ കിട്ടുന്ന ഭാഗ്യവാൻ! ഇതെൻറെ അഭിപ്രായമല്ല; ഇപ്പൻസാറിൻറെ പ്രഖ്യാപനമാണ്. സഭയിലെ അനീതിക്കെതിരായി പോരാടുകയും അതോടൊപ്പം സഭയെ നവീകരിക്കുകയും ചെയ്യാൻ ഒരു കുടുംബം മുഴുവൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നു എന്നതിന് ഇതിൽ കൂടുതലായ സാക്ഷ്യത്തിൻറെ ആവശ്യമില്ലല്ലോ.
സഭാനവീകരണത്തെ ഉന്നംവെച്ചുകൊണ്ട് പ്രവർത്തിക്കുന്ന പല സംഘടനകളുടെയും ഉത്തരവാദത്തപ്പെട്ട സ്ഥാനങ്ങൾ അലങ്കരിക്കുന്ന അദ്ദേഹം സഭാസംബന്ധിയായ എല്ലാ സമരങ്ങളുടെയും മുൻപന്തിയിൽത്തന്നെയാണ്. കെസിആർഎം സംഘടനയിലെ സജീവ പ്രവർത്തകനായ അദ്ദേഹം  കന്ന്യാസ്ത്രി സമരങ്ങളിലും ചർച്ച് ട്രസ്റ്റ് ബിൽ നിയമമായി കിട്ടാനുള്ള സമരങ്ങളിലും സജീവമായി പ്രവർത്തിക്കുന്നു. ചർച്ച് ട്രസ്റ്റ് ബില്ലിൻറെ  വലിയ പ്രചാരകനാണ് ഇപ്പൻസാർ എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. കേരളത്തിലെ ക്രിസ്തീയ മതസമൂഹത്തിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിഷയങ്ങളിലും രാപകലില്ലാതെ മുഴുകുന്ന അദ്ദേഹത്തിൽനിന്നും വസന്തത്തിൻറെ ഇടിമുഴക്കം നമുക്ക് കേൾക്കാം.

അവതരണത്തിനുശേഷമുള്ള ചോദ്യോത്തരവേളയിലും ചർച്ചയിലും പങ്കെടുക്കാൻ എല്ലാവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

November 06, 2019 Wednesday evening 09 pm Eastern Standard Time (New York Time)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

Please see your time zone and enter the teleconference accordingly.

No comments:

Post a Comment