ചാക്കോ
കളരിക്കൽ
കെസിആർഎം നോർത്ത് അമേരിക്കയുടെ
ഇരുപത്തിരണ്ടാമത് ടെലികോൺഫെറൻസ് ഡിസംബർ 11,
2019 (December 11, 2019) ബുധനാഴ്ച വൈകീട്ട്
ഒമ്പതുമണിക്ക് (09 PM EASTERN
STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.
വിഷയം: "മതം
മനുഷ്യനുവേണ്ടിയോ അതോ മനുഷ്യൻ മതത്തിനുവേണ്ടിയോ" (Religion for man, or man for
religion)
അവതരിപ്പിക്കുന്നത്: റവ ഡോ വൽസൻ തമ്പു (Rev.
Dr. Valson Thampu)
ദില്ലിയിലെ സുപ്രസിദ്ധ സെൻറ് സ്റ്റീഫൻസ് കോളേജിൻറെ
പ്രിൻസിപ്പൽ ആയി 2008 മുതൽ 2016 വരെ സേവനം ചെയ്തിട്ടുള്ള റവ ഡോ വൽസൻ തമ്പു ചുർച്ച്
ഓഫ് നോർത് ഇന്ത്യയുടെ ഒരു ഓർഡെൻഡ് മിനിസ്റ്റർ ആണ്. ഇപ്പോൾ പുരോഹിത ഐഡൻറിറ്റി ഉപേക്ഷിച്ചിരിക്കുകയാണ്. ദൈവശാസ്ത്രത്തിൽ PhD എടുത്തിട്ടുണ്ട്. അധ്യാപകൻ, പ്രിൻസിപ്പൽ, ക്രിസ്ത്യൻ
എഴുത്തുകാരൻ, ദൈവശാസ്ത്രജ്ഞൻ, സർവോപരി യേശുവിൻറെ ശിഷ്യൻ ആണ്, അദ്ദേഹം. തുടർച്ചയായി രണ്ടുപ്രാവശ്യം ദില്ലി ന്യൂനപക്ഷ
കമ്മീഷനംഗമായും ഒരു പ്രാവശ്യം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള കമ്മീഷനംഗമായും പ്രവർത്തിച്ചിട്ടുണ്ട്. വെല്ലൂർ മെഡിക്കൽ കോളേജ് കൗൺസിലിൻറെ വൈസ്
ചെയർമാൻ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. 2005-ൽ അദ്ദേഹം പാഠ്യപദ്ധതി
റിവ്യൂ നാഷണൽ സ്റ്റീയറിങ് കമ്മറ്റി മെമ്പറായിരുന്നു. ആ റിവ്യൂവിൻറെ ഫലമായാണ്
ദേശീയതല പാഠ്യപദ്ധതി രൂപംകൊണ്ടത്. ഔദ്യോഗിക ജീവിതത്തിൽനിന്നും വിരമിച്ച അദ്ദേഹം
തിരുവനന്തപുരത്താണ് ഇപ്പോൾ താമസിക്കുന്നത്. പത്രമാസികകളിൽ സ്ഥിരം
എഴുതിക്കൊണ്ടിരിക്കുന്നു.
ഈ ഭൂമുഖത്തെ
ജീവജാലങ്ങളിൽ മനുഷ്യൻ മാത്രമെ മതത്തെ കണ്ടെത്തി ദൈവത്തിന് ആരാധനയും പ്രാർത്ഥനയും
അർപ്പിക്കുന്നതായിട്ടുള്ളു. മനുഷ്യൻറെ ഉള്ളിലെ ജീവനെയും അവൻറെ പുറം ലോകത്തെയും
മനസ്സിലാക്കാനുള്ള വാഞ്ചനയായിരിക്കാം അതിനു കാരണം. ഇന്ന് കാണുന്ന മതങ്ങൾ
ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാമൂഹിക-സാമ്പത്തികശാസ്ത്രപരമായും
രാഷ്ട്രീയ-ബൗദ്ധികഅന്തരീക്ഷപരമായും സംഭവിച്ച മാറ്റങ്ങൾകൊണ്ട് പരിണമിച്ചവകളാണ്.
പലതും സംഘടിത മതങ്ങളാണ്. അവ തഴച്ച് വളർന്നിരുന്നു, ഒരുകാലത്ത്. ധാർമിക തത്വത്തെ മുറുകെപ്പിടിക്കുന്ന മതങ്ങൾ
ഇല്ലെന്നുതന്നെ പറയാം. നാം ജീവിക്കുന്ന ഈ ഗ്രഹത്തിൽ എത്ര മതങ്ങളുണ്ടെന്ന് ആർക്കും
അറിയാമെന്ന് തോന്നുന്നില്ല. എങ്കിലും ലോകത്തിലെ ഏഴുബില്യനിൽ കൂടുതൽ ജനങ്ങളുള്ളതിൽ
ബഹുഭൂരിപക്ഷവും ഏതെങ്കിലും തരത്തിലുള്ള മതത്തിൽ ആയിരിക്കുന്നവരാണ്. അപ്പോൾ "മതം
മനുഷ്യനുവേണ്ടിയോ അതോ മനുഷ്യൻ മതത്തിനുവേണ്ടിയോ?" എന്ന
ചോദ്യത്തിന് വളരെ പ്രസക്തിയുണ്ട്.
ദൈവശാസ്ത്രജ്ഞനായ
Dr. Valson Thambu-വിൻറെ ഈ വിഷയത്തിലെ നിഗമനം എന്താണെന്ന് നമുക്ക് ശ്രവിക്കാം.
അവതരണത്തിനുശേഷമുള്ള ചോദ്യോത്തരവേളയിലും ചർച്ചയിലും പങ്കെടുക്കാൻ എല്ലാവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.
ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ
ചേർക്കുന്നു.
ഡിസംബർ 11, 2019 Wednesday evening 09 pm Eastern Standard
Time (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code:
959248#
Please see your time zone and enter the
teleconference accordingly.
No comments:
Post a Comment