Translate

Wednesday, November 27, 2019

ചർച്ച് ആക്റ്റ് ക്രൂസേഡ് ദേശീയശ്രദ്ധയിലേക്ക്!



ഇന്ന്  (നവംബർ 27) ഒരു ലക്ഷം ക്രൈസ്തവർ കേരളമെമ്പാട് നിന്നു തിരുവനന്തപുരത്ത് എത്തുകയാണ്.
ചർച്ച് ആക്റ്റ് ക്രൂസേഡ് എന്ന ചരിത്രസമരത്തിൽ പങ്കാളിയാകാൻ.
ചർച്ച് ആക്റ്റ് ഇനി അവഗണിക്കാനാവില്ല എന്നും ആ നിയമം നടപ്പാക്കാൻ കേരള മുഖ്യമന്ത്രി സ: പിണറായി വിജയനോട് താൻ നേരിട്ട് ആവശ്യപ്പെടുമെന്നും സ്വാമി അഗ്നിവേശ് ഇന്ന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭരണഘടനാദിനമായ ഇന്ന് ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നാളത്തെ സമരം കേരളത്തിൽ ഒരു സാംസ്കാരിക തിരുത്തലിനിടയാക്കുന്ന ചരിത്രം സൃഷ്ടിക്കുമെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
പൗരോഹിത്യാധിപത്യം മൂലം അഴിമതിയിൽ മുങ്ങി വഷളായ പള്ളി സ്വത്ത് ഭരണം ചർച്ച് ആക്റ്റ് മൂലം സുതാര്യവും സത്യസന്ധവും ആകുമെന്ന് മക്കാബി ഡയറക്ടർ റവ. ബർ യൂഹാനോൻ റമ്പാൻ പറഞ്ഞു.
തെറ്റ് ചെയ്യുന്നവരാണ് നിയമത്തെ ഭയക്കുന്നതെന്ന് ഡോ വത്സൻ തമ്പു പറഞ്ഞു.
ബിഷപ്പുമാരുടെ അധികാരഗർവ്വ് അവസാനിക്കുമെന്നും ഈ നിയമം അവരുടെ അടിമത്തത്തിൽ നിന്നും തങ്ങൾക്ക് മോചനം ലഭിക്കുമെന്നും പുരോഹിതർ മനസ്സിലാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നാളത്തെ സമരത്തെ അട്ടിമറിക്കാനും ചെറുതാക്കി കാട്ടാനുമുള്ള കെ.സി.ബി.സിയുടെ ശ്രമങ്ങളെ AKCAAC ചെയർമാൻ അഡ്വ ബോറിസ് പോൾ അപലപിച്ചു.
കെ.സി.ബി.സി ചർച്ച് ആക്റ്റിനെ എതിർക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണെന്നും അതിനെ വിശ്വാസികൾ എതിർത്ത് തോൽപ്പിക്കുമെന്നും മക്കാബി ജനറൽ സെക്രട്ടറി അഡ്വ ബോബൻ വർഗ്ഗീസ് പറഞ്ഞു.
നാളെ രാവിലെ 10 മണിക്ക് ബിഷപ്പ് പെരേര ഹാളിന് മുന്നിൽ സ: പന്ന്യൻ രവീന്ദ്രൻ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും.
സെക്രട്ടേറിയറ്റിന് മുന്നിലെ ധർണ്ണ സിസ്റ്റർ ലൂസി കളപ്പുര ഉദ്ഘാടനം ചെയ്യും.
സ്വാമി അഗ്നിവേശ്, ഡോ.വത്സൻ തമ്പു തുടങ്ങിയ നിരവധി പ്രമുഖർ അഭിസംബോധന ചെയ്യും.
ചേരുക ഞങ്ങൾക്കൊപ്പം.
ചരിത്രത്തിന്റെ ഭാഗമാവുക!

അഡ്വ ബോറിസ് പോൾ,
ചെയർമാൻ,
അഖില കേരള ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിൽ
#WeWantChurchAct

No comments:

Post a Comment