Translate

Friday, August 3, 2012

Womanhood Lost in Nunhood


മരിയാ തോമസ്
[20 വര്‍ഷത്തെ കന്യാസ്ത്രീജീവിതത്തോട് 12 വര്‍ഷംമുമ്പ് വിട പറഞ്ഞിറങ്ങാന്‍ ധൈര്യം കാട്ടിയ  മരിയാ തോമസ്മഠം വിട്ടിറങ്ങിയ ആ രാത്രി ഉറങ്ങാനാവാതിരുന്നെഴുതിയ ഹൃദയവികാര-വിചാരങ്ങളാണ് താഴെ കൊടുത്തിരിക്കുന്ന കവിത. ഇത് തന്റെ മാത്രം വിചാരങ്ങളല്ലെന്നും, ജീവിതഭദ്രതയില്ലാത്തതിനാല്‍മാത്രം മഠമെന്ന കാരാഗൃഹത്തില്‍ തുടരാന്‍ നിര്‍ബന്ധിതരായിരിക്കുന്ന നൂറുകണക്കിനു കന്യാസ്ത്രീകളുടെ മനോഗതങ്ങളെയും തേങ്ങലുകളെയും കൂടി പ്രതിനിധീകരിക്കുന്നുണ്ടെന്നും അവര്‍  പറയുന്നു
ജോര്‍ജ് മൂലേച്ചാലില്‍]


Ere tasting my womanhood
I wore the garb of nunhood!
Some call it ‘holy offering’,
Others consider it ‘holy vocation’,
Yet others, ‘a blessing for the family’.


At the raw age of fifteen
Could she vow celibacy,
Even before the onset of menarche?
When poverty-striken,
Take the vow of poverty?
Be obedient,
When  battered for disobedience?

Within the four walls
Like a frog in the well
Leaping to the tunes of the bell
For waking and walking,
Praying and eating,
Laughing and weeping,
Reading and thinking,
Sweeping and sleeping,
Talking and stop talking.

From afar it seemed wide as the ocean
With pearls of abundance
Plunged in corals of pledges
Adorable white-clad angels
Devout, stereotyped spinsters
Both pious and fake,
Kind and cruel,
Young and old,
Healthy and insalubrious,
Contented and frustrated,
Chaste and promiscuous,
Poor and opulant,
Obedient and non-compliant,
Illumined and illusioned,
All for Christ crucified!

One day she gazed above the well
For a different ray of light
Churning tirelessly from the abyss
Took a leap over the fence
Not so impulsive though.

Now upright before the shoreless sea
Lonesome and timid,
Amidst blame and shame,
Insecurity and obscurity,
Truely poor, very obedient
And spotlessly virgin,
Began to chant with Tagore:
‘When I give up the helm I know
That the time has come for thee
To take it .....and silently
Put up with your defeat and
It is your good fortune
To sit perfectly still
Where you are placed.’

For, you are no one’s daughter or sister
You don’t deserve inheritance as do your brothers
For an ex-nun belongs to none!
But she still longs to explore her womanhood
Although time leaves her a score belated
Bloom and flower
‘Lest it droop and drop
In to the dust.’

17 comments:

  1. It is like "Sathi", the old custom of young girls forced to jump into the pyre of her husband, which prevailed in India at one time.

    Nuns and priests joined the convent/churches when they were very young, many a times, even before their puberty, who didn't even know anything about human sexuality. Forced to live without a second chance for a mistake made at an early age or better put 'deceived into it by the religious authorities' and forced to lead the life of a slave!

    The 'taboo' centered around the religious orders made it really hard for them to come out of it when they realized that it is not their vocation or "profession". So they were forced to stay inside the congregation against their will. Those who couldn't get enough courage to get out of it were forced to live that life against their will.

    ReplyDelete
  2. സ്വന്തം ഹൃദയരക്തംകൊണ്ട് എഴുതിയ കവിതയാണിത്. ലൈംഗികതയെന്തെന്നറിയുംമുമ്പേ ബ്രഹ്മചര്യപ്രതിജ്ഞ എടുക്കേണ്ടിവരുന്നതിന്റെ ഫലമായുള്ള ദുരന്തം ഹൃദയസ്പര്‍ശിയായി ആവിഷ്‌കരിച്ചിരിക്കുന്നു.
    ജീവിതത്തെ അര്‍ഥപൂര്‍ണമാക്കാനായുള്ള സന്ന്യാസം ജീവിതത്തെ അര്‍ഥശൂന്യമാക്കുംവിധം പരിണമിക്കുന്നതിലുള്ള ദുരന്തം മഠത്തിനു പുറത്തു കടന്നാലും അവസാനിക്കുന്നതല്ലല്ലോ. ഇങ്ങനെ പുറത്തു വരുന്നവര്‍ക്ക് സുരക്ഷിതവും സംതൃപ്തിദായകവുമായ സാഹചര്യങ്ങള്‍ ലഭ്യമാകുന്ന എന്തെങ്കിലും സംവിധാനം ഉണ്ടാക്കാന്‍ നമുക്കു കഴിയേണ്ടതില്ലേ എന്നും കൂടി കവിത വായിച്ചു പൂര്‍ത്തിയാക്കിയപ്പോള്‍ ചിന്തിച്ചുപോയി.
    വളരെയേറെ പീഡനങ്ങളനുഭവിച്ചിട്ടും സന്ന്യാസത്തെ ആത്മീയാനന്ദത്തിന്റെ പടിവാതിലാക്കിയിട്ടുള്ള അനേകര്‍ ലോകത്തിലുണ്ടായിട്ടുണ്ട്. യേശുവിന്റെ പ്രചോദനത്താല്‍ ജോണ്‍ ഓഫ് ദി ക്രോസ്, അമ്മത്രസ്യാ, ഫ്രാന്‍സിസ് അസ്സീസി, ക്ലാര എന്നിങ്ങനെ കുറെപ്പേര്‍ തമ്മിലുണ്ടായിരുന്ന പ്രേമത്തെപ്പോലും ആത്മീയതലത്തിലേക്കുയര്‍ത്തിയിട്ടുണ്ട്. ഇതോര്‍ക്കുമ്പോള്‍
    വികാരങ്ങളെ വിമലീകരിക്കാന്‍ സഭകളില്‍ ഇന്നു നല്കുന്ന പരിശീലനത്തിലെ അപര്യാപ്തതകളെക്കുറിച്ചും ഈ കവിതയില്‍, വരികള്‍ക്കിടയില്‍, വായിക്കാം എന്നും കൂടി പറയേണ്ടിവരും.

    ReplyDelete
  3. മരിയാ തോമസിന്റെ ഹൃദയവേദനകള്‍ക്ക് സമാനമായ അനുഭവങ്ങളുമായി നാമറിയാതെ എത്രയോ പെങ്ങന്മാര്‍ ഈ നാട്ടിലും മറുനാടുകളിലും എരിഞ്ഞടങ്ങുന്നുണ്ടാവാം. ജോസാന്‍ന്റണി പറഞ്ഞത് ശരിയാണ്. അത്തരക്കാര്‍ക്ക് ഒരത്താണിയായി ഇടപെടാന്‍ അല്മായശബ്ദം പോലൊരു സംരംഭത്തിന് സാധിക്കേണ്ടതാണ്‌.....
    ഇങ്ങനെ, മറ്റൊരു ശരണവും ഇല്ലാതെ വീര്‍പ്പുമുട്ടി കഴിയുന്ന സഹോദരിമാര്‍ വായിച്ചറിയാനും ആവശ്യമെങ്കില്‍ ബന്ധപ്പെടാനുമായി ഒരു contact address നമ്മുടെ വെബ്ബില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. സഹകരണബുദ്ധിയോടെ ശ്രമിച്ചാല്‍ വൈകാരികമായി മാത്രമല്ല, സാമ്പത്തികമായും ഒരു സഹായഹസ്തം നീട്ടാന്‍ നമുക്കാകണം, ആകും എന്ന് തന്നെയാണ് എന്റെ വിശ്വാസം. There's a time for everything under the sun. മരിയാ തോമസിന്റെ ഈ കദനകവിതയായിരിക്കാം ഇങ്ങനെയൊരു മാനുഷിക വശത്തെപ്പറ്റിക്കൂടി ചിന്തിക്കാന്‍ നമുക്ക് നിമിത്തമാകേണ്ടിയിരുന്നത്.

    I dedicate the poem below written in 2003 to Maria Thomas, the second woman to contribute to Almayasabam.

    Life is no puzzle

    Like showing the Promised Land
    And then letting the sea engulf you

    It is often like waking up
    Someone in deep sleep
    Only Just to tell him alas
    There's no supper tonight

    Like marrying in love deep
    To find out after a month
    We’ve never indeed been
    One for the other meant!

    Like destroying the self-
    Offerings of many decades
    In the smoke rolls of
    Deluding celibacy

    Like planting with affection
    To kill it spraying poison
    Or praising the art aloft
    And stab the artist in the back

    Or rather like a bouquet
    Of fresh flowers is life
    Mingled with pricking
    Thorns of contradiction

    Every man's dear lot sure is
    A life that constantly dies
    Unless and until one discovers
    Love’s even stronger than death

    ReplyDelete
  4. മരിയ തോമസിന്റെ കവിത വായിച്ചു. ഹൃദയം തേങ്ങിയത്, ആ കവിതയിലെ മനം നോവിക്കുന്ന കഥകളുടെ സ്പര്‍ശനമേറ്റാണ്‌... ലോകത്തിലെ എഴുതാനും ചിന്തിക്കാനും ധൈര്യമുള്ള എല്ലാവരും ഇപ്പോള്‍ ഒന്നിച്ചണിനിരക്കുന്നത് അല്മായന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമല്ല, വൈദിക വര്‍ഗ്ഗത്തിന്റെ ക്രൂര വിനോദത്തില്‍ ജിവിതം ഹോമിക്കപ്പെട്ട അനേകം നിരപരാധികളായ മനുഷ്യ ജിവികള്‍ക്ക് വേണ്ടി കൂടിയാണ്. കന്യാസ്ത്രി മഠം എന്ന ലേബര്‍ ക്യാമ്പില്‍ ക്രൂരമായി പിടിപ്പിക്കപ്പെടുകയും, സൌമ്യമായി വഴി തെറ്റിക്കപ്പെടുകയും ഒക്കെ ചെയ്യപ്പെടുന്ന അനേകം നിസ്സഹായരായ യുവതികളുടെ രോദനത്തിന്റെ ശബ്ദം അല്മായാ ശബ്ദം കേള്‍ക്കുന്നു. ഞങ്ങള്‍ കൂടെയുണ്ട് മരിയാ തോമസ്‌... ഞങ്ങള്‍ കൂടെയുണ്ട്. നിങ്ങളെപ്പോലെയുള്ള അനേകരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നു. അതുകൊണ്ടാണ്, അകത്തും പുറത്തും ഇന്ന് പിതാക്കന്മാര്‍ക്കു ഇരിക്കപോറുതിയില്ലാത്തത്. ലോകത്ത് ഏതൊരു സമൂഹത്തിലും ഒരു പരാതി കിട്ടിയാല്‍ മറുപടി പറയാന്‍ സംവിധാനമുണ്ട്. അതില്ലാത്ത ഏക അധികാരി വര്‍ഗ്ഗം സിറോ മലബാര്‍ സഭയാണെന്ന് ഖേദപൂര്‍വ്വം പറയട്ടെ. ആര്‍ക്കും വേണ്ടാത്ത ഈ സഭ അറബിക്കടലില്‍ ഒരുനാള്‍ ഇതേ ജനം തള്ളും, അത് കഴിഞ്ഞാവും എന്ത് നവികരണമിവിടെ വേണമെന്നതിനെപ്പറ്റി ചിന്തിക്കുക.

    ReplyDelete
  5. വൃതജീവിതം

    വര്‍ഷങ്ങളെന്‍ ത്വക്കില്‍ ഞൊറികള്‍ വീഴ്ത്തി
    കര്‍ഷണം മൂലമെന്‍ മനസ്സിടിഞ്ഞു
    തുരുമ്പെടുത്തസ്ഥികളിറുകീടിലും
    ഇന്ദ്രിയങ്ങളെല്ലാമിന്നും സജീവം.

    വെല്ലുവിളിയല്ല ജീവിതമിന്നെനി-
    ക്കില്ല കുഞ്ഞുങ്ങളുമൂട്ടിയാട്ടീടുവാന്‍
    ഇഷ്ടദേവനെനിക്കെന്റെയാമാശയം
    കിട്ടുന്നതൊക്കെയുമാഹരിക്കുന്നവന്‍ .

    മുതലാളിരോഗങ്ങളെല്ലാമെനിക്കുമു-
    ണ്ടേതിനും വേണ്ടത്ര ഗുളികകളും
    പഥ്യങ്ങളൊക്കെയും മാറ്റിക്കുറിച്ചിട്ടു
    നിത്യം നിറക്കുന്നെന്‍ കമ്പോസ്റ്റുകുണ്ടു ഞാന്‍

    വാര്‍ദ്ധക്യപുണ്യങ്ങള്‍ പട്ടിക രൂപത്തില്‍
    പ്രാര്‍ത്ഥനാഗ്രന്ഥത്തില്‍ സൂക്ഷിപ്പൂ ഞാന്‍
    ശുഷ്ക്കാന്തിയോടവ സ്വന്തമാക്കീടുവാന്‍
    നിഷ്ക്കര്‍ഷയൊട്ടില്ല, തിടുക്കവുമേ.

    കേട്ടുകേട്ടെന്‍ കാതു മടുക്കുന്നില്ല
    കണ്ടുകണ്ടെന്‍ കണ്ണു തളരുന്നില്ല
    കൂര്‍പ്പിക്കുന്നു ചെവിയെല്ലാ ദിശയിലും
    എല്ലാ നിഴലുമെന്‍ ദൃഷ്ടിയിലെത്തുന്നു.

    അറിവുകള്‍ക്കായ് മനം തുറന്നിരിപ്പൂ
    കേള്പ്പതിനെല്ലാമെന്‍ വ്യാഖ്യാനവുമുണ്ട്
    പരദൂഷണമെന്റെ ഹോബിയിന്ന്
    നോക്കണമെന്തിനു നേരുനേരായ്കകള്‍?

    മിതത്വം ശുചിത്വം ദീനദയാലുത്വ-
    മിതൊക്കെയൊരിക്കലെ പഴങ്കഥകള്‍
    എന്നേയിവയൊക്കെ ജീര്‍ണ്ണിച്ചു മണ്ണായി
    എന്നിലെ സ്നേഹത്തിന്‍ വിത്തുകളും.

    പ്രാര്‍ത്ഥനയോ എനിക്കാവര്‍ത്തനം മാത്ര-
    മര്ത്ഥമറിയാത്ത കൊന്തമണികളും
    എന്നുള്ളില്‍നിന്നുഞാനെന്നേയെന്നീശനെ
    തള്ളിമാറ്റിയിട്ട് തന്നെത്താന്‍ ദേവിയായ്. Tess

    ReplyDelete
  6. ഇത്തരം ഹൃദയം നുറുങ്ങിയ എത്രയോ സാധാരണക്കാരായ സ്ത്രീകളുടെ കഥകള്‍ ദിവസവും പത്രത്തിലും ടി വി യിലും നാം കാണുന്നു. വിവാഹിതരായ സ്ത്രീകള്‍ ആണ് കന്യാസ്ത്രീകളെക്കാള്‍ കേരളത്തിലും ഇനിത്യയയിലും പീടിപ്പിക്കപ്പെടുന്നത്. മടത്തിലെ പീഡനം പുരോഹിതരുടെ മേല്‍ ആരോപിക്കുന്നത് ശരി എന്ന് തോന്നുന്നില്ല. 99 .99999%കഥന കഥകള്‍ക്കും കാരണം കന്യാസ്ത്രീകള്‍ തന്നെ ആണ് ചെയ്യുന്നത്. പിന്നെ നല്ല ഒരു ശതമാനം അവരവര്‍ തന്നെ വരുത്തി വയ്ക്കുന്നതാണ്. പലരും തന്നിഷ്ടത്തിന്നു മടത്തില്‍ പോകുന്നവര്‍ ആണ്. നമ്മുടെ അല്മായര്‍ക്കും ഈ കഥന കഥകള്‍ക്ക് ഉത്തരവാദിത്തമ ഉണ്ട്. അവര്‍ മക്കളെ തിരിച്ചു വരാന്‍ പൂര്‍ണമായും പ്രിത്സാഹിപ്പിയ്കാഞ്ഞിട്ടല്ലേ. സ്വാര്‍ഥ രായ സഹോദരീ സഹോദരന്മാരും മത പിതാക്കളും അസ്സഹിഷ്ണുക്കലായ കത്തോലിക്ക അല്‍മായരും അവരുടെ പുറത്തു വരാനുള്ള ആവശ്യത്തെ തടസ്സപ്പെടുത്തുന്നു. പുരോഹിത ജീവിതത്തിലെ പ്രശ്നങ്ങളും , തിര്സ്കാരവും താങ്ങാന്‍ പറ്റാതെ ആത്മഹത്യ ചെയ്ത വൈദികരും ഉണ്ട് പൌരിഹിത്യം ഉപേക്ഷിച്ചവരും ഉണ്ട് . അവരോടു ആര്‍ക്കും യാതൊരു സഹതാപവും തോന്നിയതായി കേട്ടിട്ടില്ല. അതെ സമയം എതെന്കിലുംകന്യാസ്ത്രീ ആത്മഹത്യ ചെയ്‌താല്‍ ലോകം ഇളകും . അത് സ്ത്രീ പീഡനം , കൊലപാതകം സഭയുടെ തകര്‍ച്ച എന്ന് തുടങ്ങി കിട്ടിയ വടിക്ക് എല്ലാരും ഒരു മൂര്‍ഖനെ പോലെ ആ ഞാന്ജൂലിനെ തല്ലിച്ചതയ്ക്കും. എത്രയോ വിവാഹിതരായ സ്ത്രീകളാണ് മണ്ണെണ്ണയ്ക്കും ഗ്യാസ് സ്ടുവിനും ഇരയാകുന്നത്. എത്ര പേരാണ് വാക്കത്തിക്കും പിച്ചാത്തിക്കും ഒരു വര്ഷം ഇരയാകുന്നത്.? എത്ര വിവാഹിതര്‍ ആയ സ്ത്രീകള്‍ ആണ് കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നത്. ഇതിന്റെയൊക്കെ കണക്കെടുത്താല്‍ മടങ്ങളിലെ തികച്ചും ഒറ്റപ്പെട്ട സംഭവങ്ങളെ നാം എത്ര മാത്രം പൊലിപ്പിച്ചു കാണിക്കുന്നു എന്ന് കാണാം. ഒരു പ്രത്യേക അജണ്ട ഇത്തരം പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്നത് കൊണ്ടാണ് അത് സംഭവിയ്ക്കുന്നത്. മടത്തില്‍ നിന്നിറങ്ങി പോയി അതെ ഉടുപ്പും ഇട്ടു കത്തോലിക്കാ സഭയില്‍ സുവിശേം പടിപ്പിയ്ക്കഞ്ഞിട്ടാണ് തന്‍ ഇറങ്ങി പോന്നത് എന്ന് പറയുന്ന ചില പെന്തക്കൊസ്ഥ സാക്ഷികളെ കാണാം. പെന്തക്കോസ്ത സഭയില്‍ ചേര്‍ന്ന് ഇപ്പോഴും കത്തോലിക്കാ ലോഹയിട്ട അച്ചന്മാര്‍ക്കും പെട്ടന്ന് വെളിപാടുണ്ടാകുന്നു കത്തോലിക്ക സഭയില്‍ സുവിശേഷം ഇല്ല. അതുകൊണ്ട് ഞാന്‍ പോകുന്നു. ഇവര്‍ നല്ല ഒരു തുക ഈ സാക്ഷ്യത്തിന് വാങ്ങി ജീവിക്കുന്നു. അത് വേറെ ഒരു അജണ്ടയെന്ന് പറയാം. തന്‍ തെരഞ്ഞെടുത്ത ജീവിതം മാന്യമായും വിശുധമായും കൊണ്ടുപോകാന്‍ പറ്റില്ലാ എന്ന് തോന്നിയാല്‍ ഇറങ്ങി വരാനും സ്വന്തം കുറ്റമാണ് എന്ന് അന്ഗീകരികാനും ഉള്ള ആര്‍ജവം ഈ നവയുഗ മുന്‍ -സന്യാസിനികള്‍ക്ക് ഇല്ല. ഇവര്‍ക്ക് വേണ്ടി വക്കാലത്ത് പിടിക്കുന്നത്‌ ആദര്‍ശമാണ് എന്ന് തോന്നുന്നില്ല. അല്‍മായ ശബ്ദത്തെ സംബന്ധിച്ച് സന്യാസത്തെ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക എന്നതാണ് ചെയ്യാവുന്നത്. പലരുടെയും കഥ അടുത്തറിഞ്ഞാല്‍ അവര്‍ തന്നെ ആണ് അവരുടെ വേഴ്ച്ചകള്‍ക്കും വീഴ്ച്ചകക്കും കാരണം എന്ന് കാണാം. വ്യക്തിഗതമായ വീഴ്ചകളെ ഒരു സമൂഹത്തിന്റെ മേലാരോപിക്കുന്നത് ഒട്ടകപ്പക്ഷി മണലില്‍ തല താഴ്ത്തുന്നത് പോലെയാണ്. ഈ കന്യാസ്ത്രീകളുടെ മാതാ പിതാക്കള്‍ക്കും സഹോദരീ സഹോദാരന്മാര്‍ക്കും ഇല്ലാത്ത വേദനയാണ് പലര്‍ക്കും. വെറുതെ ഒരു വാര്‍ത്തയോ , പുസ്തകമോ , കവിതയോ കണ്ടാല്‍ പിന്നെ കന്യാസ്ത്രീ മടങ്ങളിലെല്ലാം ഇതാണ് നടക്കുന്നത് എന്ന് പറയാന്‍ വല്ലാത്ത ഒരു ആവേശമാണ് ചിലര്‍ കാണിക്കുന്നത്. ഐ എ എസ്‌ ഓഫീസറുടെ മകള്‍ തുടങ്ങി എസ്റെയിറ്റ് ഉടമകളുടെ മക്കള്‍ വരെ മാതാപിതാക്കള്‍ പോകണ്ട എന്ന് പറഞ്ഞിട്ട് മടത്തിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്. ഇതിനു അച്ചന്മാരോ ഉത്തരവാദികള്‍. സമിനാരികളില്‍ ഇന്നും മടങ്ങളിലും നിന്നും പറഞ്ഞു വിടാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. ഒരു നിയമം അനുസരിക്കാന്‍ പറ്റില്ല അല്ലെങ്കില്‍ എനിക്ക് കുര്‍ബാന കാണുന്നത് ഇഷ്ടമല്ല അല്ലെങ്കില്‍ ഈ rector അല്ലെങ്കില്‍ ഈ superior മഹാ വട്ടാണ്‌ എന്ന് പറഞ്ഞാലും മതി. അപ്പോള്‍ തന്നെ അവര്‍ പറഞ്ഞു വിടും . ഒന്നും വേണ്ട നി ബൈബിള്‍ തെറ്റാണ് എന്ന് പറഞ്ഞാലും മതി. പോരാന്‍ ഏറ്റവും എളുപ്പമാണ്. അവിടെ നില്‍ക്കാന്‍ ആണ് ബുദ്ധിമുട്ട്. പിന്നെ എന്തിനു ഇത്ര കഷ്ടപ്പെട്ട് നിന്നു. പലര്‍ക്കും ഒറ്റ ഉത്തരം അച്ഛനോ കന്യാസ്ത്രീയോ ആകാനുള്ള ആഗ്രഹം കൊണ്ട്. puberty ആകാതെ ഒരു പെണ്‍കുട്ടിയും മടത്തില്‍ ചേരുന്നില്ല. പണ്ട് ചില സന്യാസ സഭകള്‍ ആണ്‍കുട്ടികളെ നേരത്തെ എടുത്തിരുന്നു. സന്യാസം എന്നത് ഇല്ലാതാകും ഏന് തോന്നുന്നു.

    ReplyDelete
    Replies
    1. ജോണിക്കുട്ടന്‍August 5, 2012 at 2:25 PM

      പാലാ രൂപതയിലെ ഇലഞ്ഞി എന്ന സ്ഥലം. അവിടെ ഉണ്ടായിരുന്ന ഒരു അച്ചന്‍ കത്തോലിക്കാ പട്ടം ഉപേക്ഷിച്ചു. പക്ഷെ പേരിന്റെ കൂടെ ഫാ എന്ന് വെക്കാനുള്ള സൌകര്യത്തിനു യാകോബായ സഭയില്‍ ചേര്‍ന്ന് യാകോബായ അച്ചനായി ഒരു പബ്ലിക് സ്കൂളും നടത്തി പെണ്ണും കെട്ടി അങ്ങനെ ജീവിക്കുന്നു. പേരിന്റെ കൂടെ ഫാ ഇല്ലെങ്കില്‍ നികുതി ഇല്ലാതെ ഡോളര്‍ വരുത്താന്‍ പറ്റാത്തതിനാലാണ് ഫാ ഉപക്ഷിക്കാത്തത്. അതിനടുത്ത സ്ഥലത്തുള്ള പാലാ രൂപത വക കോളേജിലെ പ്രൊഫസ്സറായ ഒരച്ചനെ കത്തോലിക്കാ ളോഹ ഊരിച്ചു യാകോബായ ളോഹ ഇടീച്ചു പെണ്ണും കെട്ടിച്ചു. അയാളും ജോലി നഷ്ടപ്പെടാതെ ജീവിക്കുന്നു. ഇങ്ങനെ എന്തെല്ലാം മറിമായങ്ങള്‍! പട്ടം വേണ്ടെന്നു വെച്ചാലും ഫാ വേണ്ടെന്നു വെക്കാനുള്ള ബുദ്ധിമുട്ടേ! ഇട്ടിരിക്കുന്ന ളോഹയുടെ നിറം മാറിയത് കൊണ്ട് അല്മായര്‍ക്കു ഇവരില്‍ നിന്നുള്ള ബുദ്ധിമുട്ട് കുറയുക ഇല്ല.

      Delete
  7. അബദ്ധം പിണഞ്ഞ് മഠങ്ങളിലും സെമിനാരികളിലും ചെന്നുപെടുന്നവരെക്കാള്‍ കയ്പ്പുജീവിതം നയിക്കേണ്ടിവരുന്നവരാണ് തങ്ങളുടെ സ്വഭാവത്തിനും ബൌദ്ധിക നിലവാരത്തിനും ഒട്ടും ഇണങ്ങാത്ത ജീവിതപങ്കാളിയെ കണ്ടെത്തുന്നവര്‍ കന്യാസ്ത്രീകള്‍ക്കും അച്ചന്മാര്‍ക്കും തിരിച്ചുപോന്നാല്‍ സ്വന്തം തടി നോക്കി എവിടെയെങ്കിലും എത്താനാവും. എന്നാല്‍ "പെട്ടുപോകുന്ന" വിവാഹിതരുടെ ഗതി അതിലുമെത്രയോ ദയനീയമാണ്! സ്വരുമയോ സാദ്ധ്യമല്ല, പിരിയാനൊട്ടു സമ്മതിക്കയുമില്ല എന്ന ചെളിക്കുണ്ടില്‍ മരണംവരെ ഇരുന്നുപോകുന്ന സ്ത്രീപുരുഷന്മാരുടെ സ്ഥിതി കഷ്ടമേ കഷ്ടം! അക്കൂടെ, ദമ്പതികളില്‍ ഒരാള്‍ എല്ലില്ലാത്ത ഒരു നാക്കിനുടമയും മറ്റെയാള്‍ മൌനിയുമാണെങ്കില്‍ തന്റെ കൊങ്ങായ്ക്ക് പിടിക്കുന്ന അനുഭവം തന്നെ രണ്ടാമത്തെ ആള്‍ക്ക് മരണംവരെ ഉണ്ടാവും. നിത്യവുമെന്നോണം ഇതനുഭവിക്കുന്നതുകൊണ്ട് എഴുതിപ്പോകുന്നു.

    ReplyDelete
    Replies
    1. പിരിയാനൊട്ടു സമ്മതിക്കയുമില്ല എന്ന ചെളിക്കുണ്ടില്‍ മരണംവരെ ഇരുന്നുപോകുന്ന സ്ത്രീപുരുഷന്മാരുടെ സ്ഥിതി കഷ്ടമേ കഷ്ടം! ഒരാള്‍ എല്ലില്ലാത്ത ഒരു നാക്കിനുടമയും മറ്റെയാള്‍ മൌനിയുമാണെങ്കില്‍ തന്റെ കൊങ്ങായ്ക്ക് പിടിക്കുന്ന അനുഭവം തന്നെ രണ്ടാമത്തെ ആള്‍ക്ക് മരണംവരെ ഉണ്ടാവും. നിത്യവുമെന്നോണം ഇതനുഭവിക്കുന്നതുകൊണ്ട് എഴുതിപ്പോകുന്നു.(Ano)
      What you said is true.
      കെ പി കേശവ ദേവ് പറഞ്ഞ പോലെ ജനിച്ചത്‌ കൊണ്ട് ജെവിക്കുന്നു മരിയ്ക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് ജീവിയ്ക്കുന്നു എന്ന് പറയുന്ന എത്രയോ പേര്‍ കുടുംബ ജീവിതത്തില്‍ ഒരു രക്ഷയും ഇല്ലാത്തത് കൊണ്ടും മക്കളോടുള്ള സ്നേഹം കൊണ്ടും സഹിച്ചു കഴിയുന്നു. അവരില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ചില പുരുഷന്മാര്‍ക്ക് ഭാര്യമാര്‍ വെറും അടിമകള്‍ ആണ്. അതുപോലെ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ മാനസികമായി പീഡിപ്പിച്ചു അവരെ മാനസികമായി തളര്‍ത്തുന്നതും കണ്ടിട്ടുണ്ട്. പീഡനങ്ങളുടെയം ഉറക്കം കൊടുക്കാത്ത അനേക രാത്രികളുടെയും കഥകള്‍ എത്ര എത്ര. പ്രായമായ സ്വന്തം മാതാപിതാക്കളെ ഭക്ഷണവും മരുന്നും സംരക്ഷണവും കൊടുക്കാതെ പീഡിപ്പിക്കുന്നത് കൊല്ലുന്നതുമായ വാര്‍ത്തകള്‍ എത്രയാണ് ഈ അടുത്തകാലത്ത് സാംസ്‌കാരിക ലോകത്ത് ഉണ്ടായത്. മക്കളെ പീഡിപ്പിക്കുന്ന അപ്പന്മാര്‍ അവരെ വിക്കുന്ന അപ്പനമ്മമാര്‍ എന്ന് തുടങ്ങി എന്തെല്ലാം.
      കേരളത്തില്‍ അച്ചന്മാര്‍ക്ക് കോണ്‍വെന്റില്‍ വലിയ സ്വാതന്ത്ര്യം ഉണ്ട് എന്നത് അല്മായുരുടെ ഒരു തെറ്റിദ്ധാരണയാണ് . അങ്ങിനെ വൈദിക വര്‍ഗത്തിന്റെ ക്രൂര വിനോദം ഒന്നും അവിടെ നടക്കില്ല. ഗസ്റ്റ് റൂമിന് അപ്പുറം അവര്‍ക്ക് പ്രവേശനം ഇല്ല. 99 .99 %സന്ദര്‍ഭങ്ങളിലും ഒന്നില്‍ കൂടുതല്‍ കന്യാസ്ത്രീകള്‍ ആയെ അച്ഛന്മാരെയോ അല്ലാത്തവരെയോ സ്വീകരിക്കാറുള്ളൂ ബന്ധുക്കള്‍ അല്ലെങ്കില്‍ .അതുമല്ലെങ്കില്‍ മദര്‍ ആയിട്ടുള്ളവര്‍ ഒക്കെ ആയിരിക്കണം . എങ്കില്‍ പോലും ക്രൂര വിനോദങ്ങള്‍ നടക്കും എന്ന് തോന്നുന്നില്ല.ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാം എന്ന് മാത്രം. എന്ത് ക്രൂര വിനോദം നടത്തണം എങ്കിലും രണ്ടു കൂട്ടരും പ്ലാന്‍ ചെയ്യാതെ ഒന്നും നടക്കില്ല. മടങ്ങളിലെ പരസ്പരം ഉള്ള ശ്രദ്ധ അത്ര മാത്രം ഉണ്ട് എന്നാണു എന്റെ അനുഭവം. ഈ അടുത്ത കാലത്ത് ഞാന്‍ ഒരു മടത്തില്‍ 5 ദിവസം താമസിക്കാന്‍ ഇടയായി. സത്യം പറഞ്ഞാല്‍ അവരുടെ നല്ല ജീവിതം കണ്ടിട്ട് എനിക്ക് പോലും മടത്തില്‍ ചേരാന്‍ തോന്നി. ഒത്തിരി തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരു സ്ഥലം ആണ് മഠം. പക്ഷെ എന്തെന്കിലുംപ്രശ്നം ഉണ്ടായാല്‍ ഒറ്റപ്പെടലും കുറ്റപ്പെടുത്തലും അതോടൊപ്പം ഉള്ള ലൈഗിക ചോദനകളുടെ അടിച്ചമര്‍ത്തലുകളും ആണ് കൂടുതല്‍ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണം. convent സിസ്റ്റം നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചില രാജങ്ങളിലെ സഭ തന്നെ അത് നിര്‍ത്തലാകിയിരിക്കുകയാണ്. Another Anony. Here anonymity is necessary , I think.

      Delete
    2. ''കന്യാസ്ത്രീകള്‍ക്കും അച്ചന്മാര്‍ക്കും തിരിച്ചുപോന്നാല്‍ സ്വന്തം തടി നോക്കി എവിടെയെങ്കിലും എത്താനാവും. എന്നാല്‍ "പെട്ടുപോകുന്ന" വിവാഹിതരുടെ ഗതി അതിലുമെത്രയോ ദയനീയമാണ്!''
      വീട്ടില്‍നിന്ന് എഴുതിത്തള്ളപ്പെട്ട, സ്വന്തം ജോലിയോ വരുമാനമാര്‍ഗമോ ഇല്ലാത്ത, പുറത്തുവന്നാല്‍ വീട്ടുകാരുടെ കുറ്റപ്പെടുത്തലിനും നാട്ടുകാരുടെ പരിഹാസത്തിനും ഇരയാകേണ്ടിവരുന്ന കന്യാസ്ത്രീകളുടെ ദുരവസ്ഥയെ പരസ്പരംപൊരുത്തപ്പെടാനാകാത്തതിനാല്‍ പിരിയാനാഗ്രഹിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരുടെ അവസ്ഥയോട് താരതമ്യപ്പെടുത്തി ലഘൂകരിക്കാന്‍ കഴിയുന്നതിനെ മനസ്സാക്ഷിയില്ലായ്മയെന്നേ വിളിക്കാനാവൂ. മഠം വിടാനാഗ്രഹിക്കുന്ന കന്യാസ്ത്രീകള്‍ക്ക് രൂപതാകോടതിയോ കോടതിയോ പോലും സഹായത്തിനെത്തില്ലെന്നോര്‍ക്കാത്തതെന്താണ് അജ്ഞാതനാമാവേ?

      Delete
    3. "ഈ അടുത്ത കാലത്ത് ഞാന്‍ ഒരു മടത്തില്‍ 5 ദിവസം താമസിക്കാന്‍ ഇടയായി. സത്യം പറഞ്ഞാല്‍ അവരുടെ നല്ല ജീവിതം കണ്ടിട്ട് എനിക്ക് പോലും മടത്തില്‍ ചേരാന്‍ തോന്നി. ഒത്തിരി തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരു സ്ഥലം ആണ് മഠം. പക്ഷെ എന്തെന്കിലുംപ്രശ്നം ഉണ്ടായാല്‍ ഒറ്റപ്പെടലും കുറ്റപ്പെടുത്തലും അതോടൊപ്പം ഉള്ള ലൈഗിക ചോദനകളുടെ അടിച്ചമര്‍ത്തലുകളും ആണ് കൂടുതല്‍ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണം. convent സിസ്റ്റം നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു." Why?..........anonimous-നു മഠത്തില്‍ചേരാന്‍ പറ്റില്ലാത്തതുകൊണ്ട്!

      Delete
  8. മറുവശത്തുള്ള നിരാലംബരുടെ ദയനീയതക്ക് മുന്നില്‍ സ്വന്തം ദുര്‍വിധി മലപോലെ നിന്നതിനാല്‍ അപ്പുറത്തേയ്ക്ക് കാണാന്‍ കഴിയാതെ പോയി, ജ്ഞാനാത്മജാ. പൊറുക്കേണമേ!

    ReplyDelete
  9. മഠം പൌരോഹിത്യം ഒക്കെ പലരുടെയും തോളില്‍ കുരിശാണ് എങ്കിലും പല വിവാഹിതരുടെയും തോളില്‍ വലിയ മലയാണ് വഹിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  10. കുറെനാള്‍ ദാമ്പത്യജീവിതം "അനുഭവിച്ചു"കഴിയുമ്പോള്‍ മഠത്തില്‍ ചേരുന്നതായിരുന്നു അല്ലെങ്കില്‍ അച്ചനാകുന്നതായിരുന്നു ഇതിലും മെച്ചം എന്ന് തോന്നുക പലരുടെയും കഥയാണ്‌.. മഠത്തിലും പള്ളിമുറിയിലും കുറേനാള്‍ മുരഞ്ഞ ജീവിതം നയിക്കുന്നവര്‍ക്ക് തിരിച്ചും തോന്നാം. ഇതിന്റെ പേരാണ് അക്കരപ്പച്ച. അതൊരു പാപമല്ല. ഗുരുത്വമുന്ടെങ്കില്‍ രണ്ടാമത് ഒരിക്കല്‍ കൂടി പച്ച കാണാന്‍ സാധിക്കും. അന്വേഷിക്കുന്നവന്‍ കണ്ടെത്തും എന്നാണല്ലോ.

    ReplyDelete
  11. എന്ത് ക്രൂര വിനോദം നടത്തണം എങ്കിലും രണ്ടു കൂട്ടരും പ്ലാന്‍ ചെയ്യാതെ ഒന്നും നടക്കില്ല. മടങ്ങളിലെ പരസ്പരം ഉള്ള ശ്രദ്ധ അത്ര മാത്രം ഉണ്ട് എന്നാണു എന്റെ അനുഭവം.

    ReplyDelete
  12. പശുവിന്‍ പാല് എന്നും കുടിക്കണം. അത് ശീലമായി പോയി. പക്ഷെ പശുവിനെ വളര്‍ത്താന്‍ താല്പര്യമില്ല. പശുവിനെ വളര്‍ത്തുക എന്ന് പറഞ്ഞാല്‍ എന്ത് ചിലവാനെന്നോ? എന്നും തീറ്റയും പുല്ലും കൊടുക്കണം, ചാണകം വാരണം, കുളിപ്പിക്കണം അങ്ങനെ എന്തെല്ലാം. അപ്പോള്‍ എന്ത് ചെയ്യും? അയല്‍വക്കത്തെ മതില്‍ ചാടി കടന്നു നല്ല പശുവുള്ള തൊഴുത്തില്‍ കേറി പശുവിനെ കറന്നു പാലും കുടിച്ചിട്ട് സുഖമായി മതില്‍ ചാടി തിരിച്ചു പോരിക. ഇത് വല്ല കൊച്ചു പശുവും കണ്ടു ഒച്ച വെച്ചാലോ? അതിനെ കൊന്നു കിണറ്റിലോ മറ്റോ താഴ്ത്തിയേക്കുക.

    ReplyDelete
  13. I read the comments to".'womanhood...It is the perceptive of a person who was in to it.Married people may feel free to express their opinions based on their life experiences.Almayasabdam could be the best platform for it.According to me'.,the issues concerning nuns & priests get ample publicity.Our primary task should be providing voice for the voiceless$overthrowing exploitative structures be it be religious or social.

    Thanking each of you
    Maria Thomas

    ReplyDelete