കെസിആർഎം നോർത്ത് അമേരിക്കയുടെ
ഇരുപത്തിമൂന്നാമത് ടെലികോൺഫെറൻസ് ജനുവരി 08,
2020 (January 08, 2020) ബുധനാഴ്ച വൈകീട്ട്
ഒമ്പതുമണിക്ക് (09 PM EASTERN
STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.
വിഷയം: 'ക്രിസ്ത്യൻ സ്വത്തുഭരണത്തിലെ അഴിമതികളും ചർച്ച്
പ്രോപ്പർട്ടീസ് ട്രസ്റ്റ് ബില്ലും'
വിഷയം
അവതരിപ്പിക്കുന്നത്: അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ചെയർമാൻ അഡ്വ ബോറിസ് പോൾ (Adv Boris Paul)
അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ചെയർമാൻ അഡ്വ
ബോറിസ് പോൾ ഒരു നിയമ വിദഗ്ദ്ധനും അഭിഭാഷകനുമാണ്. കൊല്ലം രൂപതയിൽ ജനിച്ചുവളർന്ന
അദ്ദേഹം ആ രൂപതയിലെ സാമ്പത്തിക അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന ഒരു
വക്കീലാണ്. അദ്ദേഹത്തിൻറെ നേതൃത്വത്തിലും MACCABI-യുടെ
സഹകരണത്തോടെയുമാണ് നവംബർ 27, 2019-ൽ നടന്ന ചർച്ച് ട്രസ്റ്റ് ബിൽ നിയമമാക്കൻ
വേണ്ടിയുള്ള ഒന്നരലക്ഷത്തിനുമേൽ വിശ്വാസികൾ പങ്കെടുത്ത തിരുവനന്തപുരം
സെക്രട്ടറിയേറ് മാർച്ചും ധർണയും വൻ വിജയമായത്.
ഒരു നിയമജ്ഞൻറെ പശ്ചാത്തലത്തിൽ ചർച്ച് ട്രസ്റ്റ് ബില്ലിനെപ്പറ്റി
പഠിച്ചിട്ടുള്ള അദ്ദേഹത്തിൽനിന്നും ചർച്ച് ട്രസ്റ്റ് ബില്ലിൻറെ ഗുണദോഷങ്ങളെ
സംബന്ധിച്ചും അതിലെ കാണാപ്പുറങ്ങളെപ്പറ്റിയും വിശദമായ ഒരു വിശകലനം നമുക്ക്
പ്രതീക്ഷിക്കാം. കൂടാതെ, ക്രിസ്ത്യൻ സഭകളുടെ സ്വത്തുഭരണത്തിനായി
നിലവിൽ സർക്കാർ നിയമം നിർമിച്ചിട്ടില്ല.
അക്കാരണത്താൽ യാതൊരു നിയന്ത്രണവുമില്ലാതെ നിരവധി അഴിമതി കച്ചവടങ്ങളും
പള്ളിസ്വത്തുക്കളുടെ ദുർവിനയോഗവും സഭാനേതാക്കൾ നടത്തിക്കൊണ്ടാണിരിക്കുന്നത്.
അതുസംബന്ധമായി കോടതികളിൽ ധാരാളം കേസുകളും നടക്കുന്നുണ്ട്. ആ വിഷയത്തെ സംബന്ധിച്ചും
അഡ്വ ബോറിസ് പോളിന് നമ്മോട് സംസാരിക്കാനുണ്ടാകും.
അവതരണത്തിനുശേഷം ചോദ്യങ്ങൾ ചോദിക്കാൻ അവസരം
ഉണ്ടായിരിക്കുന്നതാണ്. പിന്നീടുള്ള ചർച്ചയിലും പങ്കെടുക്കാൻ
എല്ലാവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.
No comments:
Post a Comment