സന്തോഷ് ജേക്കബ്
(AN FB POST IN CHURCH ACT ACTION COUNCIL, KOLLAM)
കത്തോലിക്കാ സഭ വിശ്വാസികൾ ഭൂരിപക്ഷം ഉള്ള അമേരിക്ക, ന്യൂസിലൻഡ്,
ആസ്ത്രേലിയ, കാനഡ പോലുള്ള രാജ്യങ്ങളിൽ സൺഡേ സ്കൂൾ, പള്ളിയുടെ കീഴിലുള്ള
ചാരിറ്റബിൾ സൊസൈറ്റികൾ തുടങ്ങി സകല സഭാസ്ഥാപനങ്ങൾക്കും അതത് ഇടവക
കേന്ദ്രീകരിച്ച് കണക്കുകൾ തയ്യാറാക്കി ഓഡിറ്റിന് വിധേയമാക്കി ഇടവക
പള്ളിയുടെ നോട്ടീസ് ബോർഡിൽ ഉൾപ്പെടെ ഇടുകയും ഇടവ അംഗങ്ങൾ ഉൾപ്പെടുന്ന ജനറൽ
ബോഡി യോഗത്തിൽ അംഗീകാരം നേടി സർക്കാരിന് സമർപ്പിക്കണം എന്നതാണ് നിയമം.
ഇതിനെല്ലാം ഈ രാജ്യങ്ങളിൽ (Generally Accepted Accounting Practice) GAAP
ഇത്തരം സ്ഥാപനങ്ങളുടെ കണക്ക് തയ്യാറാക്കാനും സൂക്ഷിക്കാനും ഓഡിറ്റ്
നടത്തുവാനും ഏകീകരണം ഉറപ്പ് വരുത്താൻ സർക്കാരിന്റെ പൂർണ്ണ മേൽനോട്ടത്തിൽ
ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. നമുക്ക് ഇവിടെ ഇരുന്നു കമ്പ്യൂട്ടറിൽ
അല്ലെങ്കിൽ മൊബൈലിൽ ഒന്ന് വിരലമർത്തിയാൽ ന്യൂസിലൻഡിലെ അല്ലെങ്കിൽ
ആസ്ത്രേലിയയിലെ ഏതെങ്കിലും പള്ളിയുടെ കണക്ക് കാണാൻ കഴിയും എന്നാൽ നമ്മുടെ
കൺമുമ്പിൽ കാണുന്ന പള്ളിയുടെ കണക്ക് അവിടത്തെ ഇടവകക്കാർ പോയിട്ട് പള്ളി
ക്കമ്മറ്റിക്കാർക്ക് പോലും കാണാൻ കഴിയില്ല. ദോഷം പറയരുതല്ലോ .. ഞായറാഴ്ച
കുർബാനയ്ക്കിടെ അറിയിപ്പ്കളുടെ കൂട്ടത്തിൽ ഒരു കാര്യം പറയും കഴിഞ്ഞ
ഞായറാഴ്ച സഞ്ചി പിരിവ് ഇത്രകിട്ടി .. സോസ്ത്ര കാഴ്ച ഇത്ര കിട്ടി .. തീർന്നു
.. എന്നാൽ ഇതെങ്ങനെ ചിലവായി എത്ര രൂപ നേർച്ച പെട്ടിയിൽ നിന്ന് കിട്ടി എത്ര
രൂപ സ്പെഷ്യൽ കുർബാനയ്ക്കായി അച്ഛന്റേയും കപ്യാരുടേയും വിഹിതവും മറ്റു
ചിലവുകളും കഴിച്ച് പള്ളിയുടെ വിഹിതം എത്ര പള്ളിയിൽ വരവ് വെച്ചു അതുപോലെ
പള്ളിയുടെ ദൈനം ദിന ചിലവുകൾ മുതൽ നിർമ്മാണം, അറ്റകുറ്റപ്പണികൾ തുടങ്ങിയ
കാര്യങ്ങൾക്കായുള്ള ചിലവുകൾ എന്നിവ അക്കൗണ്ട് ചെയ്തു കണക്ക് തയ്യാറാക്കി
ഇടവക ജനത്തെ അറിയിക്കാൻ വികാരിമാർ ബാധ്യസ്ഥനാണ്. എന്നാണ് കാനോൻ നിയമവും
അതിരൂപത സാമ്പത്തിക കാര്യസമിതി മാർഗ്ഗരേഖകളും നിർദ്ദേശിക്കുന്നത്. എന്നാൽ
ഇത് ഒരു ഇടവകയിലും പാലിക്കുന്നില്ല എന്നതാണ് സത്യം. നമുക്ക് അറിയാം മിക്കവാറും പള്ളികളിൽ ഇട ദിവസങ്ങളിൽ രാവിലത്തെ കുർബാന മരിച്ചവരുടെ ഓർമ്മയ്ക്കായി പത്തും ഇരുപതും പേരുടെ പേര് പറഞ്ഞ് ചൊല്ലുകയാണ് പതിവ്. അങ്ങനെ വരുമ്പോൾ ഒരു ദിവസം ഈ ഒരു ഇനത്തിൽ മാത്രം രണ്ടായിരം മുതൽ മൂവായിരം രൂപ വരെ ലഭിക്കും.
വരാപ്പുഴ അതിരൂപത സിനഡാന്തര നിയമങ്ങളും മാർഗരേഖയും നിർദേശിക്കുന്നത് :ഇടവക സാമ്പത്തിക കാര്യസമിതിയുടെ രൂപീകരണവും നടത്തിപ്പും സംബന്ധിച്ച് പറയുന്നത്
ഇടവകകൾ
റിലീജിയസ് ട്രസ്റ്റ് ആയാണ് നിലനിൽക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് കാനോൻ CIC 537,1280, 1282 ഉം എല്ലാം ഉദ്ധരിച്ച് കൊണ്ട് സാമ്പത്തിക കാര്യസമിതിയുടെ രൂപീകരിക്കാൻ നിർദേശിക്കുന്നത് 'നിയോഗങ്ങൾക്ക് വേണ്ടി നൽകപ്പെട്ടിട്ടുള്ള തുക ചെറുതാണെങ്കിൽ പോലും, നൽകുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള ഓരോരുത്തർക്കും വേണ്ടി വെവ്വേറെ ദിവ്യബലി നിയോഗിച്ചു അർപ്പിക്കേണ്ടതാണ് (കാനോൻ 948). അതിൽ ഒരു ദിവ്യബലിയിൽ ഒന്നിൽക്കൂടുതൽ നിയോഗങ്ങൾ സമർപ്പിക്കാൻ പാടില്ല'.
പല പള്ളികളിലും ഇടദിവസങ്ങളിൽ ചൊല്ലുന്ന കുർബാനകളിൽ പത്തും ഇരുപതും പേരുടെ പേര് പറഞ്ഞ് എല്ലാവരുടെ കൈയിൽ നിന്നും പ്രത്യേകം പ്രത്യേകം പൈസ വാങ്ങുകയും ചെയ്യുന്നത് കാണാം.
ഇതിൽ നിന്ന് വ്യക്തമാണ് കാനോനും ബൈബിൾ വചനങ്ങളും മാർഗ്ഗരേഖകളും ഒന്നും ഇല്ലാത്തതല്ല വിഷയം അത് പാലിക്കാൻ അച്ചന്മാരും ബിഷപ്പ് മാരും തയ്യാറല്ല എന്നതാണ് വാസ്തവം. കല്യാണ കുർബാന, മാമോദീസ, മരിച്ചടക്ക്, മനസമ്മതം .. അങ്ങനെ പോകുന്നു ..
ഇവിടെ അടുത്ത് ഒരു പള്ളിയിലെ ഒരു മാസത്തെ കൊച്ചച്ചന്റെ മാത്രം ഒരു മാസത്തെ വിഹിതം ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ആണ് എന്ന് അവിടത്തെ ഇടവകക്കാർ പറഞ്ഞു. അപ്പോ ഇതെല്ലാം പുറത്ത് അറിയുന്നത് ഇവർക്ക് സഹിക്കില്ല.
ഇതിനെല്ലാം പുറമെ അതിരൂപതകളിൽ ലഭിക്കുന്ന വിദേശ സഹായത്തിൽ ചില ഹെഡ് ഓഫ് അക്കൗണ്ടുകൾ ഉണ്ട് ഉദാ. മതപരമായ ആഘോഷങ്ങൾക്ക്, പള്ളികളുടെ അറ്റകുറ്റപ്പണികൾക്ക്, മത പഠനം നടത്തുന്ന സ്ഥാപനങ്ങൾക്ക് തുടങ്ങിയ കാര്യങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ ഓരോ അതിരൂപത യ്ക്കും വരുന്നുണ്ട് മാത്രമല്ല നൊവേന ഉള്ള പള്ളികളിൽ പ്രത്യേക വരുമാനം വേറേയും.
ഫലത്തിൽ നല്ലൊരു ശതമാനം അച്ചൻമാരും അവരുടെ മൂഡ് താങ്ങികളായ കുറച്ച് പള്ളി വിഴുങ്ങികളും ചേർന്ന് തീർഥാടക സഭയുടെ ക്രൈസ്തവ ചൈതന്യം അവരുടെ സ്ഥാപിത താത്പര്യങ്ങൾക്ക് വേണ്ടി പിച്ചിച്ചീന്തുന്നത് സാധാരണ വിശ്വാസികൾക്ക് നിസ്സഹായരായി നോക്കി നിൽക്കാനെ കഴിയാറുള്ളൂ.
അവിടേയാണ് വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള പുതുതായി രൂപംകൊണ്ട ചിറയം സെന്റ് ആന്റണീസ് പള്ളിയിലെ പ്രീസ്റ്റിൻ ചാർജ് ഫാ. ജോസ് ഡോമിനിക്ക് ഒരു ഇടവ വികാരി എങ്ങനെ വേണം ഇടവക സംരക്ഷിച്ച് ഇടവക ജനത്തിന് ക്രൈസ്തവ മൂല്യങ്ങൾ പകർന്ന് അവരുടെ ജീവിതം മറ്റുള്ളവർക്ക് മാത്ര്കയാക്കാൻ കഴിയുന്ന വിധത്തിൽ അവരുടെ ചിന്തകളെ ഉണർത്താൻ കഴിയുന്ന പ്രവർത്തനങ്ങൾ ആണ് ഈ ചുരുങ്ങിയ കാലയളവിൽ ചെയ്തുവരുന്നത്. അതിന്റെ പ്രതിഫലനം ഓരോ ആളുകളിലും കാണാൻ കഴിയും. 2019 ജൂൺ അഞ്ചിന് ആണ് ഈ പള്ളി ഇടവക ആയതും
ജോസ് ഡോമിനിക്ക് അച്ചൻ പ്രീസ്റ്റ് ഇൻ ചാർജ് ആയി ചുമതല ഏറ്റെടുത്തതും അന്ന് മുതൽ ഡിസംബർ അഞ്ച് 2019 വരേയുള്ള കണക്കും രസീതും എല്ലാം തയ്യാറാക്കി കൈക്കാരൻ പരിശൊധിച്ച് ഓഡിറ്റിന് വിധേയമാക്കി ഓഡിറ്റ് റിപ്പോർട്ട് സഹിതം പള്ളിയുടെ നോട്ടീസ് ബോർഡിൽ ഇടുകയും ചെയ്തു. ഇത് ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്.
അച്ചന്റെ പ്രസംഗത്തിൽ നിന്ന് .... ' ദൈവത്തിന് വേണ്ടി അല്ല ദേവാലയം . വിശ്വാസികൾക്ക് സ്വസ്ഥമായി ഇരുന്ന് പ്രാർത്ഥിക്കുവാൻ ആണ് ദേവാലയം വേണ്ടത് ഈ കൊച്ച് ദേവാലയത്തിൽ ആവശ്യത്തിന് വേണ്ട പൈസ ഇപ്പോ ലഭിച്ചു നല്ല ദൈവാരൂപിയിൽ നിലനിന്നു പോരുന്നു. ഇവിടെ നിങ്ങൾ ആവശ്യത്തിൽ കൂടുതൽ രൂപ കൊണ്ട് വന്നിട്ട് ചെകുത്താന്റെ ആലയം ആക്കരുത്'. അച്ചൻ തുടർന്ന് ഓർമ്മിപ്പിക്കുന്നു ' ദേവാലയം ആയാലും സ്ഥാപനം ആയാലും നിങ്ങളുടെ വീട്ടിൽ തന്നെ ആയാലും ആവശ്യത്തിൽ കൂടുതൽ പൈസ കുമിഞ്ഞ് കൂടിയാൽ അവരുടെ നാശം ഉറപ്പാണ് അത് ഇവിടെയും സംദവിക്കും നിങ്ങൾ ഈ ദേവാലയം കച്ചവട സ്ഥാപനം ആയി കണ്ടാൽ. കച്ചവടം എന്നത് സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് മാത്രമല്ല. മറ്റുള്ളവരുടെ മേൽ തന്റെ ഉയർച്ചയ്ക്കായി ദേവാലയങ്ങളിൽ പോയി പ്രാർത്ഥിക്കുന്നതും കച്ചവടം തന്നെ ആണ്'. സഭയിലെ
സാമ്പത്തിക അരാജകത്വത്തിന്റെ ഉപോൽപ്പന്നമായ ഫ്രാങ്കോയിസ്റ്റുകളെ ഉത്പാദിപ്പിക്കുന്ന സഭയ്ക്ക് ഈ പുതുവർഷത്തിൽ ജോസ് ഡോമിനിക്ക് ചൂരേപറമ്പിൽ വാക്കുകളും പ്രവൃത്തികളും മാറ്റത്തിന്റെ മാർഗദീപം തെളിയിക്കട്ടെ.
Santhosh Jacob
No comments:
Post a Comment