Translate
Thursday, December 6, 2012
കുപ്പായം ഊരെരുതെന്നുള്ള വിവാദവുമായി സ്വതന്ത്രചിന്തകനും ചിന്തകളും
അടുത്ത കാലത്തു പൊന്‍കുന്നം അടുത്തുള്ള ചെന്നാക്കുന്നു ഇടവക പള്ളിയില്‍ ലൈംഗിക കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു പുരോഹിതനെയും പങ്കാളിയായ സ്ത്രീയെയും പാതിരാക്കു നാട്ടുകാര്‍ പിടികൂടി കാഞ്ഞിരപ്പള്ളി ബിഷപ്പിനെ എല്പിച്ചതായ ഒരു വാര്‍ത്ത സീറോ മലബാര്‍വോയിസ് പ്രസിദ്ധീകരിച്ചിരുന്നു. നിയമത്തിന്റെ മുമ്പില്‍ ഈ ഒളിച്ചുള്ള ലൈംഗിക കേളികള്‍ തെറ്റല്ലെന്ന് സ്വതന്ത്ര ചിന്തകന്‍ വീറോടെ മറ്റൊരു ലിംങ്കില്‍ വാദിക്കുന്നുമുണ്ട്.പങ്കാളിയായ സ്ത്രീയില്‍ സഹതാപം ഇല്ലാതെ, പുരോഹിതനില്‍ മാത്രമാണ് അദ്ദേഹം സഹതപിക്കുന്നതും. കുറ്റം നാട്ടുകാരിലും ചുമത്തുന്നു. ക്രൈസ്തവ ധര്മ്മത്തിനെതിരായി നാട്ടുകാരുടെ അപക്വമായ ഈ പ്രവര്‍ത്തിയെ ഞാനും ചിന്തകനോപ്പം അനുകൂലിച്ചു.
ഒരു പുരുഷന്, മറ്റൊരു സ്ത്രീയുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടാല്‍ പങ്കാളി വിവാഹിതയായ സ്ത്രീയാണെങ്കിലും ഇന്ത്യാനിയമത്തില് കുറ്റകരമല്ലെന്നു സ്വതത്ര ചിന്തകന്‍ പറയുന്നു. അവിവാഹിതര്‍ വിവാഹം കഴിക്കുവാനുള്ള ഉദ്ദേശത്തില്‍ ഒന്നിച്ചു താമസിച്ചു ലൈഗികതയില്‍ മുഴങ്ങുന്നത് നിയമ വിരുദ്ധമല്ല. വൈക്കോപീഡിയായുടെയും ഇന്ത്യയിലെ വക്കീലന്മാരുടെയും ഒരു മാസം മുമ്പ് വന്ന സൈബര്‍ പേജുകളില്‍ കാണിക്കുന്ന നിയമങ്ങള്‍ അദ്ദേഹം അംഗീകരിക്കുന്നില്ല. ചിന്തകന്റെ അഭിപ്രായം സാധുകരിക്കുവാന്‍ തെളിവായി ഇവിടെ ഒന്നും അദ്ദേഹം ലിംക് ചെയ്തിട്ടുമില്ല. ഒരു വര്‍ഷം മുമ്പ് വന്ന ടൈംസ് ഓഫ് ഇന്ത്യുടെ വിധി ന്യായം ഇവിടെ ലിങ്ക് ചെയ്യുന്നു.
“Section 497: “Whoever has sexual intercourse with a person who is and whom he knows or has reason to believe to be the wife of another man, without the consent or connivance of that man, such sexual intercourse not amounting to the offence of rape, is guilty of the offence of adultery, and shall be punished with imprisonment of either description for a term which may extend to five years, or with fine, or with both. In such case, the wife shall not be punishable as an abettor.”
ഈ നിയമം അസാധുവാക്കിയെന്നും സ്വതന്ത്ര ചിന്തകന്‍ വാദിക്കുന്നു. വ്യക്തമായ ഒരു ഉത്തരം എനിക്കില്ല.
ലൈംഗിക കുറ്റവാളികളെ പറ്റിയുള്ള ഇന്ത്യാനിയമം കാലഹരണപ്പെട്ടതെന്ന് സ്വാതന്തചിന്തകനും. നിയമം മാറ്റമില്ലാതെ തുടരുന്നുവെന്ന തെളിവുകള്‍ ചിന്തകന്‍ അം ഗീകരിക്കുന്നുമില്ല. മറ്റൊരുരാജ്യത്ത് താമസിക്കുന്ന എനിക്ക് വ്യക്തമായ തെളിവുകള്‍ കിട്ടുവാന്‍ സാധ്യതയില്ലാത്തതിനാല്‍ പത്രത്തിലെയും വിക്കൊപിടിയായുടെയും വക്കീലന്മാരുടെയും സൈബര്‍ പേജുകളെ മാനിക്കാതെ സ്വതന്ത്രചിന്തകന്റെ അഭിപ്രായത്തെ ഞാന്‍ സ്ഥിതികരിക്കുകയാണ്.
പുരോഹിതന് വിവാഹിതനാകുവാന്‍ ഉദ്ദേശം ഉണ്ടായിരുന്നുവെങ്കില്‍ അയാള്‍ കുറ്റക്കാരനല്ലായെന്നു സമ്മതിക്കാം. സ്വതന്ത്ര ചിന്തകന്റെ ലൈംഗിക നിയമത്തിന്റെ മുമ്പില്‍ സ്ത്രീയുമായുള്ള ലൈംഗിക വേഴ്ച കുറ്റകൃത്യമല്ല. ലൈംഗിക കുറ്റങ്ങളില്‍ സ്ത്രീയെ ഒഴിവാക്കിയിരിക്കുന്ന നിയമമുള്ള ലോകത്തിലെ ഏകരാജ്യം ഇന്ത്യാമാത്രമാണ്.
അയാള്‍ കുപ്പായം ഉരുന്നതിനോട് യോജിക്കുന്നില്ല, അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചാല്‍ മതിയാവുമെന്നു സ്വതന്ത്ര ചിന്തകന്‍ പറയുന്നു. ചിന്തകന്‍ പുരോഹിതനില്‍ മാത്രമേ സഹതാപം കാണിക്കുന്നുള്ളൂ. പാവപ്പെട്ട ആ സ്ത്രീയുടെ ദുഖത്തെ അറിയണ്ട. മാന്യമായ ഏതെങ്കിലും കുടുബത്തിലെ ഒരു പുരുഷന് ഇനി അവളെ വിവാഹം ചെയ്യുമോ? പുരോഹിതന് ഇവിടെ ഒരു പക്ഷിക്ക് രണ്ടു വെടിയാണ്. മാന്യമായി കുപ്പായം ഇട്ടു കുര്‍ബാനയും ചെല്ലാം, കുപ്പായത്തിനുള്ളില്‍ അയാളുടെ മറ്റു തൊഴിലുകള്‍ തുടരുകയും ചെയ്യാം.
ആ സ്ത്രീയെ വിവാഹം കഴിക്കുന്നതിനു സ്വതന്ത്രചിന്തകന് അനുകൂലിക്കുന്നുമില്ല. പാപം പാപമാണ്. ലോകത്തില്‍ ജീവിക്കുവാന്‍ അവകാശം അയാള്‍ക്കുണ്ട്. വത്തിക്കാന്റെ പുരോഹിതര്‍ക്കുള്ള ബ്രഹ്മചര്യ നിയമം എടുത്തു കളയുകയാണ് മാര്‍ഗം. സുവിശേഷത്തിലെ പോള്‍ പറഞ്ഞതുപോലെ വികാരത്തോടെ ജീവിക്കുന്നതിലും ഭേദം വിവാഹിതനാവുന്നതാണ്നല്ലത്. ധൂര്ധപുത്രന് തിരിച്ചു വന്നതുപോലെ അയാളെ പുരോഹിതനായി സ്വീകരിച്ചുവെന്നു ഇരിക്കട്ടെ. മറ്റൊരുവളുടെ ഹൃദയം പൊട്ടിച്ച ഇയാളെ ഇനി അള്‍ത്താരയില്‍ പൂജിക്കണോ? കുപ്പായം ഊരിയാല്‍ മതത്തിന് പുറത്താക്കും. ഇതും ഒരു കാടന്‍നിയമം തന്നെ.
വേശ്യയായ ഒരു സ്ത്രീയുമായി ബന്ധമായിരുന്നുവെങ്കില്‍ കുര്‍ബാനയിലെ യേശുവിന്റെ പരിശുദ്ധമായ ശരീരത്തെ കറപുരണ്ട അയാളുടെ കൈകള്‍ സ്പര്‍ശിച്ചു അശുദ്ധമാക്കണോ? സ്വതന്ത്രചിന്തകന് ശ്രീ അനൂപിനെഴുതിയ മറുപടിയില്‍ മുപ്പതിനായിരം പുരോഹിതരില്‍ നൂറു പുരോഹിതര്‍ ഒന്നുമല്ലെന്നും എഴുതിയിരിക്കുന്നു. ഒരു തുള്ളി വിഷം ആണെങ്കിലും വിഷമാണ്. ശുദ്ധമായ വെള്ളം കുടിക്കുവാനെ ഏവരും താത്പര്യപ്പെടുകയുള്ളൂ. പാമ്പിന്റെ വിഷവും എടുത്തു കളയാറുണ്ട്.
പുരോഹിതരിലും HIV അതിവേഗം പടര്‍ന്നു പിടിക്കുന്നുവെന്നും ലോക വാര്‍ത്തകളില്‍ കാണുന്നു. കുറ്റം ചെയ്ത യൂദാസ് ബലിയില്പങ്കെടുക്കാതെ ഉടന്‍ അവന് ഇറങ്ങിപ്പോയി. എങ്കില്‍ എന്തുകൊണ്ട് പുരോഹിതര്‍ക്ക് രോഗങ്ങള്‍ കുഞ്ഞാടുകളില്‍ പകര്‍ത്താതെ കുപ്പായം ഊരി മറ്റു തൊഴിലുകളില്‍ പോയിക്കൂടാ.
സ്വതന്ത്ര ചിന്തകന്‍ ചോദിച്ചു, വിവാഹിതന് ലൈംഗിക കുറ്റവാളിയെങ്കില്‍ കുടുംബ ബന്ധം ഉപേക്ഷിക്കുമോ? മക്കളെ പ്രതി കുടുംബം നില നിര്ത്തിയെന്നിരിക്കും. മറിച്ചു പുരോഹിതന് കുപ്പായം ഊരിയാല്‍ കുഞ്ഞാടുകള്‍ക്ക് ഒന്നും സംഭവിക്കുകയില്ല. മറ്റൊരു ഇടയന് വന്നാലും കുഞ്ഞാടുകള്‍ക്ക് വിത്യാസം അറിയത്തില്ല. കാരണം അവരുടെ ബുദ്ധി പുരോഹിതര്‍ മരവിപ്പിച്ചു കളഞ്ഞു.
എന്റെ ഭാര്യ ഭൂമിയോളം ക്ഷമിക്കുന്നവളാണ്. ഞാന്കാരണമില്ലാതെ അവളെ തല്ലിയാലും അവള് ക്ഷമിക്കും. ചിരിച്ചുകൊണ്ട് കാപ്പി പിന്നെയും നേരം വെളുക്കുമ്പോള്‍ കൊണ്ടുവന്നു തരും. എന്നാല്‍ എന്റെ ദേഹത്തെ മറ്റൊരു സ്ത്രീയുടെ സുഗന്ധമണം അവള് സഹിക്കുകയില്ല. പുറം കാലുകൊണ്ട് അവള് എന്നെ സ്ഥിരമായി അടിച്ചു പുറത്താക്കും. ബ്രഹ്മചാരിയായ ഒരു പുരോഹിതന്റെ പൌരാഹിത്യം എന്നു പറയുന്നതും കഴുത്തിനു ചുറ്റും ശ്വാസം മുട്ടിക്കുന്ന തെറ്റായ ഭാര്യയുമൊത്തുള്ള ജീവിതത്തിനു തുല്യമാണ്. അതിനു പുരോഹിതന് ഒരു മിസ്ട്രസ്സിനെ കണ്ടുമുട്ടുന്നതും പരിഹാരമാര്‍ഗമല്ല.
അധാര്‍മ്മികമായി ജീവിക്കുന്ന പുരോഹിതര്‍ സഭയില്‍ നിന്ന് പോവണം. കുഞ്ഞുങ്ങളെ പീഡി പ്പിക്കുന്നവര്‍, വ്യപിചാരം ചെയ്യുന്നവര്‍, സ്വ വ ര്ഗരതിക്കാര് ബലാല്‍സംഗം ചെയ്യുന്നവര്‍ എല്ലാം ഈ നൂറില്‍ ഉണ്ട്. സഭയാണ് വലുത്. യൂദാസ്സുകളല്ല. സ്വതന്ത്ര ചിന്തകന്റെ നൂറു യൂദാസുകളെ ചുമന്നുകൊണ്ടു സഭ നടന്നാല്‍ മറ്റു പതിനായിരം നല്ലവരായ പുരോഹിതരോട് ചെയ്യുന്ന അനീതിയുമാണ്. കുറച്ചു പേരെ ജയിലിലും അടക്കണം. ഒരു ചെന്നായെ ആട്ടിന്‍കുട്ടിയുടെ വേഷവുമായി വീണ്ടും കുഞ്ഞാടുകളെ ഭക്ഷിക്കുവാന്‍ വിടണോ?
രണ്ടാംനൂറ്റാണ്ടിനുശേഷം ക്രിസ്തുവിന്റെ സഭയില്‍ അനേക പുരോഹിത രക്തസാക്ഷികളുണ്ടായിട്ടുണ്ട്. ആദ്യമ നൂറ്റാണ്ടുകളില്‍ ക്രിസ്ത്യന്‍ പുരോഹിതനായ ഹരലംബോസ് (Haralambos)നെ ക്രിസ്തുവിനെതിരായ ജനം താടിക്കു പിടിച്ചു നിരത്തില്‍ക്കൂടി ഇഴച്ചു വലിച്ചുകൊണ്ടു നടന്നു. കാരണം, അദ്ദേഹം ജീവന്റെ ഭീഷണിയിലും ക്രിസ്തുവിനെ തള്ളി കളഞ്ഞില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പൌരാഹിത്വത്തിന്റെ പവിത്രതയേ പുരോഹിതര്തന്നെ നശിപ്പിച്ചു തെരുവില്‍ ഇഴച്ചുകൊണ്ടു നടക്കുന്നതും ഒരു വിരോധാഭാസമാണ്. വാര്‍ത്തകള്‍ സ്വതന്ത്ര ചിന്തകന്റെ നൂറു യൂദാസുകളെകൊണ്ട് നിറഞ്ഞു. ഇനി ക്ഷമയില്ല. പുരോഹിതന്റെ കുപ്പായം ലൈംഗിക പാപക്കറയാല്‍ കട്ടിപിടിച്ചിരിക്കുകയാണ്.
Wednesday, December 5, 2012
പ്രജാപതി
സ്വതന്ത്ര
ചിന്തകനും, കൃഷ്ണനും അറിയുവാന്‍.
ഹൈന്ദവ മതത്തെ
അവഹേളിച്ചതായി , വായിച്ചപ്പോള്‍ എനിക്കും
തോന്നി . ക്ഷെമ ചോദിക്കുന്നൂ . അങ്ങിനെ
മനസ്സില്‍ കരുതിയതല്ല. സംസ്കൃതം എന്നല്ല
ഇതു ഭാഷയുപയോഗിച്ചാലും, നല്ലത് തന്നെ. എന്നാല്‍ ഏതു ഭാഷയാണെങ്കിലും
ഭോഷ്ക്ക് ഭോഷ്ക്കല്ലാതാകില്ല.
താങ്കള്‍
മനസിലാക്കിയ പ്രജാപതിയെ ഒന്ന് വിശധീകരിക്കാമോ? അമ്മൂമ്മ കഥകളല്ലാതെ
, ഋഗ്വേദത്തിലെ പത്താം മണ്ഡലം, തൊണ്ണൂറാം സൂക്തം(മൊത്തം പതിനാറു
ശ്ലോഹങ്ങള്‍ മാത്രം) , പുരുഷ സൂക്തവും , ശതപത ബ്രാഹ്മണവും, ഋഗ്വേദത്തിന്റെ വ്യാഖ്യാനമായ ആയിതരെഹ
ബ്രാഹ്മണവും (ഇവിടെ സ്വന്തം മകളെ കണ്ടു
ഭ്രമിച്ചു ,മകളുമായി അവിഹിത ബന്ധം പുലര്‍ത്തിയ പ്രജപതിയെ
ദേവന്മാര് കൊല്ലുന്നത് എങ്ങിനെ യേശുവിനു യോജിക്കും) , ബ്രുഹതാരണ്യ ഉപനിഷത്തും ഉദ്ധരിച്ചു പഠിപ്പിക്കണം. എല്ലാവര്ക്കും
പഠിക്കാമല്ലോ?
അത് കണ്ടിട്ട്
ഞാന്‍ എന്റെ എളിയ അഭിപ്രായം പറയാം.
ഋഗ്
വേദത്തിലെന്നല്ല , ഒരു ഹൈന്ദവ വേദത്തിലും
ഇല്ലാത്ത പല ശ്ലോഹങ്ങള്‍ , വേദത്തിലെയാനെന്നു
പറഞ്ഞു ഹൈന്ധവരെയും , ക്രിസ്ത്യാനികളെയും , എല്ലാവരെയും പറ്റിക്കയല്ലായിരുന്നോ ഇവരെല്ലാം.
സംസ്കൃതം അറിയാത്ത എന്നെപ്പോലുള്ള പാവങ്ങള്‍ ഇതുകെട്ടതെ ഇതെല്ലാം ശരിയെന്നു
ധരിച്ചുവശായി.ഇതില്‍ മൂന്നു ശ്ലോഹങ്ങള്‍ വേദങ്ങളില്‍ ഉള്ളതും ബാക്കിയുള്ളവ അവര്‍
തന്നെയുണ്ടാക്കിയതുമാണ്.
ഞാന്‍ പറയുന്നത്
പോകട്ടെ , ഹിന്ദുത്വത്തിന് വേണ്ടി
ജീവിതം ഉഴിഞ്ഞു വെച്ച ശാസ്ത്രഞ്ജന്‍
ശ്രീ ഡോക്ടര്‍ എന്‍ .ഗോപാല കൃഷ്ണന്
പ്രാപതിയെപ്പറ്റിപറയുന്നതും , ക്രിസ്തുവിനു
വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ബാലന് മാഷിനെയും
ശ്രദ്ധിക്കുക ( ചില കാര്യങ്ങളില്‍
എനിക്ക് അവരോട് വിയോജിപ്പുണ്ട് എങ്കിലും
അവരുടെ അറിവിനെയും, വ്യക്തിത്വത്തെയും ഞാന്‍ ബഹുമാനിക്കുന്നൂ.).രണ്ടു പേരും പ്രജാപതി
ബൈബിളിലെ യേശുവല്ല എന്ന് സമ്മതിക്കുന്നൂ.
താഴെ Utube ലിങ്ക് കൊടുക്കുന്നൂ.
Prajapathi 1
http://www.youtube.com/watch?v=AhPZWJbg5pwPrajapathi 2
http://www.youtube.com/watch?v=FXSHvVaP7bE
Prajapathi 3
http://www.youtube.com/watch?v=ZpEF42CGTnI
Gopala krishnan 1
http://www.youtube.com/watch?v=r0bgbVQW9Bw
ഇത് എപ്പോള്‍ വേണമെങ്കിലും ബ്ലോഗുടമക്ക് നീക്കം ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കുന്നതാണ്.
യേശു പോട്ട ധ്യാനകേന്ദ്ര കള്‍ട്ടിന്റെ പ്രജാപതിയോ?
സനാതന ധര്‍മ്മത്തിലെ പുരുഷനും പ്രകൃതിയും മനസിലാക്കുക എളുപ്പമല്ല. എന്നാല്‍ അരവിന്ദാക്ഷ മേനോന്റെ പ്രജാപതിവധം തീര്‍ത്തും വിവരമുള്ളവരെ വധിക്കല്‍ തന്നെയാണ്. ക്രിസ്തുവിനെ യഥാര്‍ഥത്തില്‍ അപമാനിക്കുകയെന്ന പിപ്പിലാഥന്റെ അഭിപ്രായത്തോടു യോജിക്കുന്നു.
പ്രജാപതിയായ പുരുഷന് അനന്തമായ പ്രപഞ്ചത്തില്‍ ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്‍നിന്നും അകന്നു സൃഷ്ടികര്‍മ്മങ്ങളില്‍ പങ്കുചെര്‍ന്നില്ല. അവന് സ്വയം പുരുഷനും സ്ത്രീയുമായി വിഭജിക്കപ്പെട്ടു. അവളാണ് പ്രകൃതി. പുരുഷന്റെ സൌന്ദര്യം. യുഗങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രകൃതിദേവിക്ക് അവനില്‍ ആസക്തിയില്ലാതായി. അവള് പശുവായി വിഹായസ്സില്ക്കൂടി പറന്നു. അവന് കാളയായി പശുവിനെ പിന്തുടര്ന്നു. പുരുഷിനിലും പ്രകൃതിയിലും സൃഷ്ട്ടികര്മ്മങ്ങള് തുടര്‍ന്നു. സമസ്ത ജീവജാലങ്ങളും പുരുഷനിലും പ്രകൃതിയിലും ജനിച്ചു. ബ്രഹ്മനിലെ സൃഷ്ടിയും ബ്രഹ്മന്റെ മനസായ പുരുഷനും പ്രകൃതിയുടെ പ്രതിഭാസങ്ങളും സൃഷ്ടിയുടെ പരമരഹസ്യമായ ത്രിത്വത്തിനു തുല്യമായി കരുതുന്നു.
പ്രജാപതിക്ക് ദ്വൈതത്തിലെ യേശുവായ പുത്രന് തമ്പുരാന്റെ സ്ഥാനം തന്നെയുണ്ട്. അരവിന്ദാക്ഷ മേനോന്റെ പ്രജാപതി വേദങ്ങളില്‍ ഉള്ളതല്ല. . ഭവിഷ്യപുരാണം പുരാണങ്ങളിലും പ്രാധാന്യം കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ യോഗ സംഖ്യാശാസ്ത്രത്തിലെ പ്രജാപതിയും പുരുഷനും സൃഷ്ടികര്‍മ്മങ്ങളുടെ പവിത്രതയും ചൂണ്ടി കാണിക്കുന്നുണ്ട്. പ്രജാപതിയെ
ചില ധ്യാനപ്രസംഗകര്‍ പഴയനിയമത്തിലെ അസൂയ പിടിച്ച ദൈവമായും സ്ഥാപിക്കുന്നു. ഇവിടെയാണ് സത്യത്തിന്റെ ദേവനായ യേശുവിനെ മേനോന് അപമാനിക്കുന്നത്.
പ്രധാന ഉദ്ദേശം, അക്ഷരജ്ഞാനം ഇല്ലാത്ത പ്രാകൃതവര്‍ഗക്കാരെ മതപരിവര്‍ത്തനം ചെയ്യുന്നതിനാണ്. പുരാണത്തിലെ പുരുഷന് അല്ലെങ്കില്‍ പ്രജാപതിക്കു ആയിരം തലകളുണ്ട്. തലകള്‍ ബുദ്ധിശക്തിയെ വിവരിക്കുകയാണ്. ആയിരം കണ്ണുകളും ഉണ്ട്.
പുരുഷന് ലോകത്തെ സൃഷ്ടിച്ചത് സ്വന്തം ശരീരത്തിലായിരുന്നുവെന്നു പുരാണം പറയുന്നു. സ്വന്തം ശരീരം കാഴ്ച വെച്ചു ഒരു ബലി നടത്തുകയാണ്. പുരുഷന്റെ വെടിഞ്ഞ ശരീരത്തില്‍നിന്നും മനുഷ്യ ജാതിയുണ്ടായി എന്നാണു കഥ. ചതുര്‍വേദങ്ങളും ചതുര്‍വര്‍ണ്ണങ്ങളും പുരുഷന്റെ ശരീരത്തില്‍നിന്ന് ഉത്ഭവിച്ചു. ബ്രാഹ്മണരും ക്ഷത്രിയരും ശുദ്രരും പുരുഷനില്‍ നിന്നും ഈ മഹാബലിയില്‍ക്കൂടി ജനിച്ചുവെന്നാണ്, പുരുഷസൂക്തം.
പുരുഷന് സൃഷ്ടിക്കുക മാത്രമല്ല തന്റെ ശരീരംവഴി സൃഷ്ടിയുടെ ഭാഗവും ആയിരിക്കുകയാണ്. ഇതാണ് പുരാണത്തിലെ പ്രജാപതിയുടെ കഥ. ഇവിടെ സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള വിത്യാസം മനസിലാക്കുക പ്രയാസമാണ്. പുരുഷന് വേദങ്ങള്‍ മുഴുവനായി സൂക്ഷിക്കുന്നു.പുരുഷന് യേശുവെങ്കില്‍
യേശുവിന്റെ അനുയായികള്‍ പുരുഷന്റെ വേദങ്ങള്‍ എന്തിനു ഉപേക്ഷിച്ചു.
പ്രജാപതിയും യേശുവും ഒന്നാണെങ്കില് പോട്ടയിലെ ദിവ്യന്മാര് എന്തിനു ഹൈന്ദവ ദൈവങ്ങളെ നിന്ദിക്കുന്നു. പ്രജാപതിയുടെ ചൈതന്യം കുടികൊള്ളുന്ന ഹൈന്ദവ അമ്പലങ്ങളുടെ സമീപത്തുകൂടിയും നടക്കരുതെന്നാണ് ധ്യാനഗുരുക്കളുടെ ഉപദേശം. യേശുവും പ്രജാപതിയും ഒന്നായ സ്ഥിതിക്ക് പ്രജാപതിയുടെ ആയിരം തലകളില്‍ നിന്നുവന്ന ജ്ഞാനമായ ചതുര്‍വേദങ്ങള്‍ എന്തിനു ഉപേക്ഷിച്ചു?. പുരുഷന്റെ ക്രിസ്ത്യാനികള്‍ അമൂല്യമായ വേദങ്ങള്‍ കൈവിട്ടു? ആയിരം കണ്ണുകള്‍ കോടികോടി കണ്ണുകളില്‍ക്കൂടി വേദജ്ഞാനം നെടുന്നില്ലേ.
ബൈബിളില്‍ സത്യങ്ങള്‍ ഉണ്ട്. എന്നാല്‍ വേദങ്ങളില്‍ സത്യങ്ങള്‍ മാത്രമല്ല അനേകം ശാസത്രങ്ങളും ഉണ്ട്. പുരുഷനായ യേശു വേദങ്ങളിലെ ശാസത്രങ്ങളെന്തുകൊണ്ട് ബൈബിളില്‍ ഉള്‍പ്പെടുത്തിയില്ല. ഇവിടെയെല്ലാം മേനോന് യേശുവിനെ ചെറുതാക്കുകയാണ്.
യേശു പഠിപ്പിച്ചു "സ്വര്‍ഗരാജ്യം നിനക്കുള്ളില്‍, ശേഷിക്കുന്നത് സര്‍വ്വതും നിന്നോടുകൂടി വന്നുകൊള്ളും. മേനോനും പനക്കലച്ചനും യേശുവിനെ തരം താഴ്ത്തുകയാണ്. നിന്നുള്ളിലെ വസിക്കേണ്ട യോഗാ എന്തിനു ധ്യാനഗുരുക്കള്‍ എതിര്‍ക്കുന്നു. പ്രജാപതിയുടെ സൃഷ്ടിയായ യോഗാ നിന്നുള്ളിലെ ക്രിസ്ത്യാനിയില്‍ എവിടെ? യേശുവും പ്രജാപതിയും ഒന്നായ ദൈവങ്ങളുടെ വേദങ്ങള്‍ എന്തുകൊണ്ട് യേശുവിന്റെ അനുയായികള്‍ വേണ്ടെന്നു വെച്ചു. യേശു പ്രജാപതിയെങ്കില്‍ സഭ യേശുവിനുള്ളിലെ സ്വര്‍ഗരാജ്യം നേടുവാന്‍ യോഗയും വേദങ്ങളും ദിവ്യശാസ്ത്രങ്ങളായി അംഗീകരിക്കണം. ഏകാഗ്രമായ ഒരു ധ്യാനം, യോഗാ.....അതെ ഭാവാതീത ധ്യാന !!!
പൗരോഹിത്യ രജതജൂബിലി ആശംസാഗാനം
സാമുവല്‍ കൂടല്‍
ഒരുക്കുന്നാരോ മമ മാനസോദ്യാനംതന്നില്
ആശംസാപൂചെണ്ടുകള് ആയിരമെങ്ങക്കായി;
അണിയുക്കുന്നു ഞാനെന്‍ അനുമോദനം കോര്‍ത്ത
സ്നേഹത്തിന് പുമാലയെന് വന്ദ്യനാം പുരോഹിതാ. . .
തൊഴിലില്ലായ്മക്കിന്നൊ'രീസി'യാം പരിഹാരം
പൗരോഹിത്യമായ് ചിലര്‍ കാമുമീ കലികാലേ,
സഭകള്‍ നാനജാടവേഷങ്ങളണിയിച്ചു
'ദൈവദാസരെ' പടച്ചിറക്കും കലികാലേ,
ടിവിയില്‍ ചാനല്‍തോറും 'വചന' കസര്‍ത്തുകള്‍!
കേള്‍ക്കാതെ ചാനല്‍ മാറ്റി ക്ഷീണിച്ചൊരവശര്ക്ക്
കോട്ടാലും മതിവരാത്താത്മഹര്ഷചിന്തന-
ഭാഷണമനേകമായ് ചൊരിയും ജോസഫച്ചാ,
മനസ്സിന്നാഴങ്ങളില്‍ വേദമാം ചിപ്പിക്കുളളില്‍
വരിയും 'വചനങ്ങള്‍' നന്മതന് മന്നാപോലെ
അറിയാന്‍ വിശക്കുമീ സഭതന്‍ മക്കള്ക്കാത്മ-
ഭോജനം ദിനംതോറും പൊഴിക്കും ജോസഫച്ചാ. . .
കാലത്തിന് കുര്‍ബാനയായ് ക്രൂശിലാത്തനുനിണം
നേദിച്ച മശിഹാതന്‍ ത്യാഗമാം യാഗാന്ധിയില്
എരിയാന്‍ നിവേദിക്കൂ താവക നരജന്മ-
കര്‍മ്മങ്ങള്‍ യാമംതോറും പുണ്യമാം കുര്‍ബാനയായ്!
ഹന്നായ്ക്കു ദൈവം നല്കിയ പൊന്മുത്തിനെ
തന്നൊരാ ദേവന്നവള് കാണിക്കയര്പിച്ചപോല്
കുറകയ്ക്കൊരു വരദാനമായ് ലഭിച്ച 'വെണ്-
കുറകയാം ജോസഫെ' നേദിച്ചോരധിധന്യര്!
മനസ്സിന്നള്‍ത്താരയില്‍ ത്യാഗമാം കുര്‍ബാനകള്‍
അര്‍പ്പിക്കും ശമര്യരേ, 'നിങ്ങള്‍ക്കു സമാധാനം'!
'കുര്‍ബാന ചൊല്ലാനല്ല, ചെയ്യുവീന്‍ നിങ്ങളെന്റെ
ഓര്‍മ്മക്കായ് കാലത്തോളം' എന്നേശു വിതുമ്പുന്നു. . .!
കരുണാരസം മേലില്‍ കാസയില്‍ നിറയട്ടെ!
വിയര്പ്പിനപ്പം ചേലില് മുറിക്കൂ പുരോഹിതാ;
ക്രോബകള്‍ കാതോര്‍ക്കട്ടെ കാദീശാര്ത്തുപാടട്ടെ!
മനസ്സകോവില്തോറും കാല്‍വരി ഉയരട്ടെ!
വാഴ്വുകള്‍ ആശംസകള്‍ അനുമോദനമച്ചാ,
സ്വീകരിച്ചാലും ധന്യജൂബിലീയാഘോത്തില്;
നിത്യനാം പുരോഹിതന് ക്രിസ്തുവിനൊപ്പം നിന്നു
സത്യമാം ഗേഹത്തിലേക്കാനയിക്കീ ഞങ്ങളെ . . .
ആത്മാവിനാനന്ദമായ് അറിവിന് തേന്‍തുളളികള്‍
ആവോളം കിനിയിച്ചോനമൃതനായ് വാഴുക!
വാനവര്ക്കാമോദനായ് മാനവര്‍ക്കാശ്വാസമായ്
സഫല്യമാകും തവജന്മമേ പുണ്യം ശുഭം!
കലഞ്ഞൂര്‍ ,
25-08-2010
To, REV.FR.JOSEPH SAMUEL, KARUKAYIL,
പറയാതിരിക്കാന്‍ വയ്യ!
ഞാനാരാ, നിയാരാ ... അവനെ എനിക്കറിയാം ... ഇപ്പൊ കൊല്ലും തുടങ്ങി
ആക്രോശങ്ങളുമായി ബ്ലോഗ്ഗുകളില്‍ പല മുഖങ്ങളും ഇയ്യിടെ പ്രത്യക്ഷപ്പെടുന്നു. അല്മായാ
ശബ്ദവും, സിറോ മലബാര്‍ വോയിസും രംഗത്തിറങ്ങിയതിന്റെ ഫലം കണ്ടുതുടങ്ങിയപ്പോള്‍ പലര്‍ക്കും
ഹാലിളകും, ന്യായമായും. പക്ഷെ, അവരുടെ കൂടെ ഫെയ്ത്ത് ബ്ലോഗ്ഗുകാരും കൂടെ ചേര്‍ന്ന് സഭയ്ക്ക് വിലപറയും എന്ന് ആരും സത്യത്തില്‍
കരുതിയില്ല.
ശാശ്ശേരി അച്ചന് ഒരു വലിയ സന്ദേശം നല്കിയിട്ടാണ് കടന്നു
പോയതെന്ന് പറയാതെ വയ്യ. ക്ലാവര്‍ക്കുരിശു കൊപ്പേല്‍ പള്ളിയില്‍ സ്ഥാപിക്കാന്‍
സ്വന്തം അഭിമാനം വരെ പണയപ്പെടുത്തിയ അദ്ദേഹത്തെയും അങ്ങാടിയത്ത് മൂടോടെ വാരി.
അതല്ലേ സത്യം? അപ്പൊ ബാക്കിയുള്ള അല്മായന്റെ
കാര്യം പറയാനുണ്ടോ. മാര്‍പ്പാപ്പയെ വേദം പഠിപ്പിക്കരുതെന്നൊരു ചൊല്ല്
പണ്ടുണ്ടായിരുന്നു; ഇപ്പൊ അണ്ണാന് കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കരുത് എന്നത്
മാത്രമേ നിലവിലുള്ളൂ, കാരണം വേദം അങ്ങേര്‍ക്കും നല്ല പിടിയില്ല എന്നാണു പൊതുവേ കരുതപ്പെടുന്നത്.
സഭയുടെ ചരിത്രത്തില്‍ യേശുവിനെ അവഹേളിക്കുന്ന രിതിയില്‍ നിരവധി അതിക്രമങ്ങള്‍
കാട്ടിക്കൂട്ടിയ മാര്‍പ്പാപ്പാമാരുണ്ട്. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോഴും, ദണ്ഡവിമോചനം
വില്‍ക്കാനുള്ളതല്ലെന്നു പറഞ്ഞപ്പോഴും അവര്‍ കുരങ്ങു പാമ്പിനെ പിടിച്ചതുപോലെ ശിലാസമം
ഇരുന്നിട്ടുള്ളതേയുള്ളൂ – തെറ്റ് തിരുത്താന്‍ ഒരിക്കലും തയ്യാറായിട്ടില്ല. പണ്ട്
നടന്നതിനു ഇപ്പൊ ക്ഷമ പറഞ്ഞതുകൊണ്ട് എന്ത് ഫലം?
എല്ലാത്തിന്റെയും കാരണം താമരക്കുരിശാണെന്ന ടോം വര്‍ക്കിയുടെ വാദത്തോടും എനിക്ക്
യോജിപ്പില്ല. ഈ പണ്ടൊരാപ്പെട്ടി തുറക്കാന്‍ ആ താക്കോല്‍ പ്രയോജനപ്പെട്ടുവെന്നതെയുള്ളൂ.
ദൈവം തന്ന സാമാന്യ ബുദ്ധി അല്‍പ്പം ഉപയോഗിച്ചവരാരും ‘എന്റെ പള്ളി എന്റെ സര്‍വ്വവും’
എന്ന് പറഞ്ഞു ബോധം കേട്ടു വിണിട്ടില്ല. സി.ജെ മുതല്‍ സക്കറിയാ വരെ സര്‍വ്വരും
തുറന്നെഴുതി, ഈ അധികാര വര്‍ഗ്ഗം മനുഷ്യകുലത്തെത്തന്നെ നശിപ്പിക്കുമെന്ന്.
പൊന്‍കുന്നം വര്‍ക്കിയുടെ ഒരു കൃതിയില്‍ ഒരു വിശ്വാസി അച്ചനോട് പറഞ്ഞത്, “ആ
കുരിശിന്റെ മുമ്പില്‍ നിന്ന് അല്‍പ്പം ഒന്ന് മാറി നില്‍ക്കണം.. എനിക്ക് കര്‍ത്താവിനോടു
ചില കാര്യങ്ങള്‍ പറയാനുണ്ട്.” എന്നാണ്. സഭാപിതാക്കന്മാര് കാലാകാലങ്ങളായി
ഉണ്ടാക്കിക്കൊണ്ടിരുന്ന നിയമങ്ങള്‍ മുഴുവന്‍ ദൈവത്തില്‍നിന്നു വരുന്നതാണെന്ന് വിശ്വശിച്ചുവശായ ഒരു ജനത എന്നുമുണ്ടായിരുന്നു ഇവര്ക്കോശാന പാടാന്‍. ദൈവം വ്യവസ്ഥകളില്ലാത്ത അനന്ത
സ്നേഹമാണെന്ന് അവര്‍ പ്രസംഗിച്ചു; അപ്പോപ്പിന്നെ ആരാ ഞങ്ങളെ ശിക്ഷിക്കുന്നതെന്ന്
ചോദിച്ചവരോട് പറഞ്ഞത് ഞഞ്ഞഞ്ഞാ പിഞ്ഞഞ്ഞാന്ന്. ഉദാഹരണങ്ങള്‍ നിരവധി. കേരളത്തിലെ
പാപം വടക്കെയിന്ത്യയില്‍ പുണ്യം; ഇന്ത്യയിലെ പല പാപങ്ങളും അമേരിക്കയില്‍ കുമ്പസ്സാരിക്കേണ്ടാത്തത്.
ഫരിദാബാദ് രൂപതയില്‍ ക്ലാവര്‍ കുരിശു മാറ്റി തൂങ്ങപ്പെട്ട രൂപം വെച്ചത് ശരി, ചിക്കാഗോ
രൂപതയില്‍ അത് തെറ്റ്.
ഇയ്യിടെ അങ്ങാടിയത്ത് മൊഴിഞ്ഞത് അമേരിക്കയില്‍ മത സ്വാതന്ത്ര്യം
ഇല്ലായെന്ന്. വ്യക്തി സ്വാതന്ത്ര്യം ഇത്രയും ഉള്ള വേറൊരു രാജ്യവും ലോകത്ത്
ഇല്ലാതിരിക്കെയാണ് ഈ വചനം. പക്ഷെ, തോന്നിവാസം പറഞ്ഞാല്‍ അമേരിക്കയിലെ ഗോതമ്പുണ്ട
തിന്നെണ്ടിവരുമെന്നു ഓര്‍ക്കുന്നത് നല്ലത്. ഏതെങ്കിലും ഗള്‍ഫ് രാജ്യത്ത് ഇരുന്നാണ് ഇത് പറഞ്ഞിരുന്നതെങ്കില്‍
കാണാമായിരുന്നു. ഏതപ്പനും എവിടെയും കേറി എങ്ങിനെയും നിരങ്ങാവുന്ന ഇന്ത്യയില്‍
കൂട്ടുകാര്‍ പലതും വിളമ്പിയെന്നിരിക്കും.
അപ്പന് തായ്ത്തടി വഴിയെങ്കില്‍ മക്കള്‍ ഇലച്ചില്
വഴിയെന്നു കേട്ടിട്ടില്ലേ? അതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ക്ലാവര്‍ക്കുരിശു
നമുക്ക് വേണ്ടായെന്നു പറഞ്ഞ വൈദികര്‍ ചങ്ങനാശ്ശേരിയില്‍ തന്നെ ധാരാളം
ഉണ്ടായിരുന്നു. അവരെയെല്ലാം അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ചാണ് പവ്വം ഒതുക്കിയത്.
ധ്യാന പ്രസംഗകന് അച്ചനെ സ്ഥലം മാറ്റിയത് പട്ടിക്കാട്ടിലേക്ക്. ഇടവകക്കാര് ഒന്നടങ്കം
ഇളകിയപ്പോള്‍ അച്ചന് തന്നെ പറഞ്ഞു ഒതുക്കുകയായിരുന്നു. എടത്വാക്കാരന്‍ ഒരു
രോഗിയച്ചനെ അതുപോലൊരു പട്ടിക്കാട്ടിലേക്ക് സ്ഥലം മാറ്റി. അദ്ദേഹത്തിന്റെ
ശവസംസ്കാരത്തിന് വന്ന പവ്വത്തിനെ അവിടെനിന്നു രക്ഷപ്പെടുത്താന്‍ ഏറെ ശ്രമം വേണ്ടി
വന്നു. സ്വന്തം മുറ്റത്തുള്ള പാറെപ്പള്ളിയില് വരെ അദ്ദേഹത്തിനു പോകാന്‍
കഴിയാതിരുന്ന സന്ദര്‍ഭമുണ്ടായിരുന്നു. എവിടെങ്കിലും പോയാല്‍ കാറിന്റെ കാറ്റ്
കുത്തിവിടാന്‍ ജനമുണ്ടായിരുന്ന ഒരു കാലമായിരുന്നത്.
ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നു പറയുന്നതില്‍
ഒരതിശയോക്തിയും വേണ്ട. കേരളത്തിലെ എല്ലാ ഇടവകകളിലും ഒരു ശ്മശാന മൂകത കാണാം. ഒരു
പൊതുയോഗം വിളിച്ചാല്‍ വരുന്നത് കഷ്ട്ടിച്ചു പത്തു ശതമാനം പേര്. അവര്‍ എന്ത്
തിരുമാനിച്ചുവെന്നു അന്വേഷിക്കുവാന്‍ ആരുമില്ല. അമേരിക്കയുടെ അനുഭവത്തില്‍ നിന്ന്
യുറോപ്പ് പഠിച്ചു; പഠിക്കാത്ത ആസ്ത്രേലിയാ കൊണ്ടും പഠിക്കും. ഇപ്പോള്‍ ഈ ശ്മശാന
മൂകത മെത്രാന്മാരുടെ ഇടയിലേക്കും പടര്‍ന്നിട്ടുണ്ടെന്നതും സത്യം. സഭാ നിയമങ്ങളുടെ
മറവില്‍ ദ്രോഹിക്കപ്പെട്ട ഓരോ വിശ്വാസിയും ഇന്ന് വാളും പരിചയുമെടുത്തു കച്ചകെട്ടി
ഒരുങ്ങി നില്ക്കുന്നുവെങ്കില് അതിനവരെയല്ല പഴിക്കേണ്ടത്. ഒരു നല്ല മാതൃക
കാണിച്ചുകൊടുക്കാന്‍ കെല്‍പ്പില്ലാത്ത നേതാക്കന്മാര് തന്നെയാണ് മറുപടി പറയേണ്ടത്.
മരത്തിന്റെ ഗുണം ആര് നോക്കുന്നു – മനുഷ്യന് നോക്കുന്നത് പഴം നല്ലതാണോ ചിത്തയാണോയെന്നല്ലേ?
Tuesday, December 4, 2012
ഓശാന: ഗാന്ധിരാജാവ് ?!!!
........നസ്രായക്കാരനായ ഈശോ-അഗതികളുടെ ആലംബമായ, കുഷ്ഠരോഗികളുടെ മോചനമായ, വിശക്കുന്നവരുടെ അപ്പമായ, പാപികളുടെ പരിത്രാണമായ, അദ്ധ്വാനിക്കുന്നവരുടെ അത്താണിയായ, നീതിക്കുവേണ്ടി ദാഹിക്കുന്നവരുടെ തൃപ്തിയായ, ദരിദ്രന്മാരുടെ സ്വര്‍ഗ്ഗമായ, ദു:ഖിതരുടെ ആശ്വാസമായ, മനുഷ്യപുത്രനായ ആ ദൈവപുത്രന് റോമാസാമ്രാട്ടിന്റെ രൂപമാണ് പാശ്ചാത്യര്‍ നല്‍കിയത്.
ചരിത്രപരമായ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. ക്രിസ്തുവിനെ രാജാവിന്റെ ആടയാഭരണങ്ങള്‍ കൊണ്ട് വിഭൂഷിതനാക്കിയെങ്കില്‍ മാത്രമേ, തങ്ങളുടെ പ്രഭൂത്വജീവിതത്തിന് ഒരു ന്യായീകരണം ജനങ്ങളുടെ മുന്പില് വയ്ക്കാനാകൂ. പട്ടുവസ്ത്രങ്ങളും രത്നഖചിതകിരീടങ്ങളും, കൊട്ടാരങ്ങളും രാജ്യഭരണവും സ്വായത്തമാക്കിയ പോപ്പിനും കര്‍ദ്ദിനാളിനും മെത്രാനും നസ്രായക്കാരനെ രാജാവാക്കേണ്ടത് ആവശ്യമായിരുന്നു.......
ഓശാന: ഗാന്ധിരാജാവ് ?!!!:
'via Blog this'
ശ്വാസോഛ്വാസം പോലെ
അറിവ് നടിച്ചിരുന്നവര്‍ ഉരുവിട്ടുനടന്ന
അര്‍ത്ഥമില്ലാത്തവ കേട്ടാണ് ഞാന്‍ വളര്‍ന്നത്
ദൈവത്തോട് മിണ്ടാന്‍ വാക്കുകള്‍ വേണ്ടന്നു വച്ചു.
അതിരില്ലാതെ സ്നേഹിച്ചയമ്മ
ഒന്നുംതന്നെ മിണ്ടിയിരുന്നില്ല.
കിട്ടാത്തതിനെപ്പറ്റി, കിട്ടിയിട്ട് കൈവിട്ടു-
പോയതിനെപ്പറ്റി, അമ്മ പറഞ്ഞു:
ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല,
കിട്ടിക്കൊണ്ടിരിക്കുന്നതേയുള്ളൂ.
അന്യരെ നടുക്കാനല്ല,
സ്വയം നിവര്‍ന്ന് നടക്കാനാണ് നട്ടെല്ല്,
അച്ഛന് പറഞ്ഞു. നടന്നു കാണിച്ചു.
ഞാന്‍ സ്വാതന്ത്ര്യമെടുക്കുകയും
ഒന്നും മിണ്ടാതെ ദിവസം മുഴുവന്‍
കൂട് നെയ്യുന്ന കുരുവികളെ നോക്കി
മുറ്റത്തെ മുരിങ്ങച്ചുവട്ടില്‍ ചടഞ്ഞിരിക്കയും
ചെയ്തപ്പോള്‍ അച്ഛന് ചിരിച്ചതേയുള്ളൂ, തല്ലിയില്ല.
മറ്റു കുട്ടികള്‍ ചെയ്യുന്നത് ചൂണ്ടിക്കാണിച്ചില്ല.
തന്നെത്തന്നെയും മുമ്പില്‍ നിറുത്തിയില്ല.
കൈയിലിരുന്ന 'മാതൃഭൂമി' എറിഞ്ഞുതന്നില്ല.

ഘോഷയാത്രക്കാര്‍ക്കാണ് പെരുവഴിയാവശ്യം,
തനിയേ നടക്കാന്‍ ഒറ്റയടിപ്പാതതന്നെ ധാരാളം.
നിങ്ങളുടെ പഴമകളില്‍ ഞാന്‍ ഒന്നും കാണുന്നില്ല,
ഒരിക്കല്‍ ഞാന്‍ പറഞ്ഞു.
അമ്മ നോക്കി നില്‍ക്കേ,
പുറത്തേയ്ക്കുള്ള വാതില്‍ തുറന്ന്
തോളിലൊന്നു തട്ടിയിട്ട്
അച്ഛന് എന്നെ തള്ളിവിട്ടു.
പിന്നെന്തോ പറയാനോങ്ങിയപ്പോള്‍
അടുത്താരും ഇല്ലായിരുന്നു.
നടന്നു നടന്ന് ഞാനങ്ങ് മലയുടെ-
യുച്ചിയിലായിക്കഴിഞ്ഞിരുന്നു.
ആകെയുണ്ടായിരുന്ന കള്ളിമുണ്ടും
എനിക്ക് ഭാരമായി.
അതഴിച്ചു ഞാന്‍ തലയില്‍ കെട്ടി.
അന്നുതൊട്ട് ഒരു കവചവും
ഞാന്‍ ഇഷ്ടപ്പെട്ടില്ല.
ആരോടും മത്സരിക്കാത്ത എന്നോട്
ആരും കയര്‍ക്കാന്‍ വന്നില്ല.
ഒന്നും സൂക്ഷിച്ചുവയ്ക്കാന്‍ പറഞ്ഞില്ല.
എവിടെ, എത്ര ദൂരെപ്പോകുമ്പോളും
പേരിനൊരു സഞ്ചിപോലുമില്ലാതെ
ഞാന്‍ കൈവീശി നടന്നു.
പകരമൊരുടുപ്പ് എനിക്കാവലാതിയാണ്.
ഓ, ജീവിതം ധന്യമാകാന്‍
എത്ര കുറച്ചു മതി! അവയിലൊന്നുപോലും
ദേഹത്ത് ചുമക്കേണ്ടതുമില്ലെങ്കിലോ.
കൈയിലൊന്നുമില്ലെങ്കില്‍ ഇഷ്ടപ്പെടാനും
ഇഷ്ടം ചോദിച്ചുവരാനും ആളില്ലാതാകും.
അപ്പോള്‍ വെറുതേ നടന്നു പോകുന്നത്
സുഖകരമായിത്തോന്നും
വായിച്ചെടുക്കേണ്ടതൊന്നും
ഒരു പുസ്തകത്തിലും
ആരോടെങ്കിലും പറയേണ്ടത്
മനസ്സിലും ഇല്ലെന്നറിയും.
വഴി ചോദിക്കാന്‍പോലും
ഒരാള്‍ വേണ്ടെന്നു വരും.
ഞാന്‍ കണ്ടതൊക്കെ എനിക്ക് ധാരാളം,
കേട്ടതൊക്കെ മതിയാവോളം.
ഇതാണ് സുവിശേഷങ്ങളില്‍ വരച്ചിരിക്കുന്ന
മനുഷ്യപുത്രന്റെ ചിത്രമെങ്കില്‍, പണ്ടേ
അതെനിക്ക് മനഃപാഠമായിക്കഴിഞ്ഞു.
എനിക്ക് വേണ്ടതെല്ലാം അതിലുണ്ട്,
എന്റെപോലും ഭാരം ഞാന്‍ അറിയുന്നുമില്ല.
ശ്വാസോഛ്വാസംപോലെ സ്വതന്ത്രരായ ചിലര്‍
ഈ ലോകത്തുണ്ട് - അതിലൊന്ന് ഞാനാണ്.

Monday, December 3, 2012
"ദൈവരാജ്യം കോപ്പി അടിച്ചാണോ ഉണ്ടാക്കുന്നത് ??
"ദൈവരാജ്യം കോപ്പി അടിച്ചാണോ ഉണ്ടാക്കുന്നത് ?? By Jijo Peravoor.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് സാധാരണ കോപ്പി അടി കലയില്‍ ചിലര്‍ കാണിക്കുന്ന മിടുക്കിനെ ഈച്ചകോപ്പി എന്ന് ഞങ്ങള്‍ വര്‍ണ്ണിക്കാറുണ്ട്. ചില കോപ്പിയടി വീരന്മാര് മാര്‍ക്ക് കൂടുതല്‍ കിട്ടിയാല്‍ ഇത് ഞങ്ങള്‍ കഷ്ടപ്പെട്ട് പഠിച്ചു നേടിയ മാര്‍ക്കാണ് എന്ന് സത്യം വരെ ചെയ്യും. അത്തരം കോപ്രായം സ്വന്തം മിടുക്കാണ് എന്ന ധാരണയിലാണ് നമ്മുടെ നാട്ടിലെ കുരിശിന്റെ വഴിവെട്ടു തൊഴിലാളികളും. സ്വന്തമെന്നു പറയാന്‍ യാതോന്നുമില്ലാത്ത ഒരു കൂട്ടര്.. വേദപുസ്തകം എന്ന അടിസ്ഥാനഗ്രന്ഥം മുസ്ലിങ്ങലുമായി പങ്കിട്ടു. കൃഷ്ണന് തടവറയില്‍ ജനിച്ചതു കണ്ടായിരിക്കണം, കുറച്ചു കൂടി സിംപതി കിട്ടാന്‍ ദൈവപുത്രന് കാലിത്തൊഴുത്തില്‍ ജനിച്ചു. കുരിശില്‍ കിടന്നു മരിച്ചത് കൊണ്ട് , ജൂതന്മാരുടെ കുരിശു ചിഹ്നവും ഇങ്ങേടുത്തോണ്ട് പോന്നു. കാശിന്റെ ബലമില്ലെങ്കില്‍ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല എന്ന് നല്ല ഉറപ്പുള്ളത് കൊണ്ട്, മതം പ്രചരിപ്പിക്കാന്‍ ആകെ പണം മാത്രമേ ഒരു മാര്ഗവുമുള്ളൂ. വന്നു കൂടിയവര്‍ക്ക് തൃപ്തി നല്കാന് പാകത്തിന് എന്തെങ്കിലും ആചാരങ്ങള്‍ വേണമല്ലോ ?? അപ്പോഴാണ് തോന്നിയത് സ്വന്തം പൂര്‍വികരായ ഹിന്ദുക്കള്‍ക്ക് ഒരുപാട് ആചാരങ്ങള്‍ സ്വന്തമായുണ്ട്. കുറച്ചൊക്കെ എടുത്തുപയോഗിച്ച് ഒരു 12 കൊല്ലം കഴിയുമ്പോള്‍ കൈവശാവകാശനിയമം വഴി സ്വന്തമാക്കാമല്ലോ എന്ന്.
കുരിശുകള്‍ സനാതനആചാരങ്ങള് മോഷ്ടിക്കുന്നത് ഒരു പുതിയ വാര്‍ത്തയല്ല. കുറച്ചു കാലം മുന്‍പ് വരെ ഒരു പള്ളിയിലും ഇല്ലാതിരുന്ന കല്‍വിളക്ക്, കൊടിമരം തുടങ്ങി പഞ്ചവാദ്യം, ആനയെഴുന്നള്ളിപ്പ് , വിദ്യാരംഭം എന്നിവയെല്ലാം യാതൊരു ഉളുപ്പുമില്ലാതെ അവര്‍ പകര്‍ത്തിയെഴുതി. വ്യാസപൂര്‍ണ്ണിമ ദിനം, St.തോമസ് ഡേ എന്നാക്കി. അതിനിടെ ദാണ്ടെ ഒരു കര്ന്നോരുടെ കണ്ടുപിടുത്തം 2000 വര്‍ഷം മുന്‍പ് തങ്ങള്‍ തുടങ്ങിയ മിശിഹാരാത്രിയാണ് ആറായിരം വര്‍ഷങ്ങളെക്കാള്‍ മുന്‍പ് തന്നെ ഹിന്ദുക്കള്‍ അനുകരിച്ചതെന്നു. അല്ലേലും ഈ നാണം എന്ന സാധനം കാശ് കൊടുത്താല്‍ വാങ്ങാന്‍ കിട്ടില്ലല്ലോ ? പാവം മൂപ്പീന്ന്. അങ്ങിനെ അനവധി പലവിധ മോഷണങ്ങളുമായി ദൈവരാജ്യം ഉണ്ടയാക്കി കൊണ്ടിരിക്കുന്ന കുഞ്ഞാടുകളുടെ പുതിയ തമാശ കണ്ടു സാക്ഷാല്‍ ഭഗവാന് ആദിത്യന് പോലും ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിപ്പോയി. ഹിന്ദുക്കളുടെ ദിനചര്യയും, ഇപ്പോഴത്തെ RSS തീവ്രവാദികളുടെ കുത്തകയുമായ സൂര്യനമസ്കാരത്തിനു യേശു നമസ്കാരമെന്ന പേരില്‍ പ്രചരണം. ഹോ ഭീകരമായ തമാശയെന്ന് തന്നെ പറയേണ്ടി വന്നു ആ സാഹസത്തെ..
ദൈവത്തെ ആരാധിച്ചു പണ്ടും കുഞ്ഞാടുകള്‍ക്ക് ശീലമില്ല. ദൈവപുത്രനെ മാത്രമേ അറിയൂ. അതില്‍ തന്നെ ഒട്ടനവധി ജാതികള്‍. ഭണ്ഡാരം വരവിന്റെ പേരില്‍ കുഞ്ഞാടുകള്‍ ഇടയ്ക്കിടെ തമ്മില്‍ തല്ലുന്നത് പറയാന്‍ വേണ്ടി മാത്രം അച്ചായന്റെ പത്രമടക്കം റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇപ്പോള്‍ ഐക്യം കൂടി വരുന്നത് കൊണ്ട, എല്ലാ ഇടവകയിലും മിനിമം മൂന്നു പള്ളികള്‍ എങ്കിലും കാണും. പള്ളിസ്കൂളുകളില്‍ മുഴുവനും എല്ലാ മതത്തിലെയും വിദ്യാര്‍ത്ഥികളെ ജയിപ്പിക്കാന്‍ പ്രത്യേക ധ്യാനം എന്ന പേരില്‍ ചെവി കേള്‍ക്കാത്ത ദൈവപുത്രനെ അലമുറയിട്ട് വിളിക്കുന്ന പ്രത്യേക റിയാലിറ്റി ഷോകള്‍
തൊട്ടടുത്ത ധ്യാനകേന്ദ്രത്തിലെ പ്രധാനപ്രാര്‍ത്ഥന ദിനങ്ങളുടെ പരസ്യം. ഇതൊക്കെ ചെയ്തിട്ടും ദൈവരാജ്യം വരുന്നില്ലെന്ന് കണ്ടപ്പോള്‍ പിന്നെ വത്തിക്കാനിലെ അപ്പൂപ്പന് മുട്ടനാടുകളോട് ചോദിച്ചു, ചുമ്മാ തൂക്കിയിട്ടു നടന്നാല്‍ മതിയോ മക്കളെ, നമുക്കും എണ്ണം കൂട്ടണ്ടേ ?? അധികം വരുന്ന ഓരോ എണ്ണത്തിനും സഭ വഹ പ്രത്യേക പാരിതോഷികങ്ങള്‍ സമ്മാനവും. പിന്നെ ജനസംഖ്യ പ്രശ്നമായ നാട്ടിലെ കുടുംബാസൂത്രണ പരസ്യങ്ങളും കുറഞ്ഞു എന്നത് മറ്റൊരു വസ്തുത.
വത്തിക്കാനിലെ അപ്പൂപ്പന്റെ കീഴില്‍ നിലക്കാത്ത കുറച്ചു പേര് വേറെയും ഉണ്ട്. അതില്‍ പ്രധാന കലപിലക്കാരെ മിക്ക കവലകളിലും കാണാനും സാധിക്കും. അവന് വരുന്നു, അവന് വരുന്നു എന്നതാണ് പ്രധാന മുദ്രാവാക്യം. അവന് വരുന്നതും നോക്കി നമ്മള് ഈ നില്പ് തുടങ്ങിയിട്ട് വര്‍ഷം ഇശ്യായിന്നു മാത്രം. അവരുടെ ദൈവപുത്രന് മുട്ട വിരിഞ്ഞുണ്ടായതാണോ, അതോ ഭൂമിയില്‍ നിന്നും നേരെ മുളച്ചതാണോ എന്നറിയില്ല. എന്തെന്നാല്‍ അവരുടെ ദൈവപുത്രന് അമ്മയില്ല പോലും. അണലി കടിച്ചാലും പ്രാര്ഥിച്ചേ വിഷം ഇറക്കൂ. അതിലും വലിയ ഒരു ചികിത്സയും ഈ ബ്രഹ്മാണ്ടത്തില്‍ നിലവിലില്ല എന്നത് വേറെ വിഷയം. വിവരവും, വിദ്യാഭ്യാസവുമുള്ള ഒരാളോടും സംസാരിക്കാന്‍ നില്‍ക്കില്ല. ഇഷ്ടമില്ലഞ്ഞിട്ടാണ് അല്ലാതെ വേറൊന്നും കൊണ്ടല്ല കേട്ടോ. ഒന്നും അറിയാത്ത ദരിദ്രരും, വിദ്യാഭ്യാസം ഇല്ലാത്തവരുമായ ജനങ്ങളെ ദൈവരാജ്യത്തില്‍ അംഗങ്ങളാക്കാന്‍ മാത്രമേ ഇഷ്ടമുള്ളൂ.. എത്ര കളിയാക്കിയാലും നാണം, ആഹാ അടുത്ത് കൂടെ പോയിട്ടില്ല.
കോട്ടയത്തൊരു തങ്കം പോലത്തെ മനുഷ്യന് ദൈവരാജ്യം എത്ര സുഖമുള്ള അനുഭവം ആണെന്ന് കാണിക്കാന്‍ ഒരു ഓളിയിടല്‍ മേള സംഘടിപ്പിക്കാന്‍ ശ്രമിച്ചതാണ്. പക്ഷെ കുറെ വര്‍ഗീയവാദികള്‍ എതിര്‍ത്ത്, ആ സുഖം കളഞ്ഞു. ആളുകളെ എത്തിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുത്തും ചില ധാന്യഅറകള്‍ ബിസിനസ് വിപുലപ്പെടുത്താന്‍ ശ്രമിക്കുന്നുമുണ്ട്. നേരായ വഴിക്ക് ഒന്നും ചെയ്തു പണ്ടേ ശീലമില്ല. പിന്നെ ഭരിക്കുന്നതില്‍ എല്ലാ കുരിശു ജാതിക്കാരും ഉള്ളതിനാല്‍ എല്ലാവര്ക്കും പങ്കിട്ടു തിന്നുകയും ചെയ്യാം.
ഒരു ദിവസം വീട്ടിലിരിക്കുമ്പോള്‍ തൊട്ടടുത്ത പള്ളിയില്‍ നിന്നും നരനായിങ്ങനെ എന്ന ടോണില്‍ ഈശോയെ ഈശോ ഈശോയെ ഈശോ എന്ന പാട്ടും കേട്ടു. പിന്നെ ദാണ്ടെ ഒരു ഓട്ടോയുടെ പിന്നില്‍ "ഓം ക്രിസ്തുവേ നമ: "
എന്നൊരു മന്ത്രം. മറിയചേച്ചിയുടെ പുതിയ പേര് ദൈവാംബിക, ഇതെല്ലാം ഇവരിടും എന്നറിഞ്ഞു ഹിന്ദു പരിഷകള്‍ മുന്‍പേ കോപ്പി അടിച്ചത് ഇവരുടെ കുറ്റമാണോ?? എല്ലാ മലകളിലും കുരിശു ചെടി താനേ മുളക്കുന്ന പ്രതിഭാസം കണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് ദൈവത്തെ വിശ്വസിച്ചു കൂടെ ?? തങ്ങള്‍ വിശ്വസിക്കുന്നുണ്ടല്ലോ ?? പാവങ്ങള്‍ സഭ എന്ത് പറഞ്ഞാലും അനുസരിക്കണം, ഞായറാഴ്ച മുടങ്ങാതെ ഒപ്പിട്ടില്ലേല്‍ കല്യാണം കഴിക്കാന്‍ പറ്റില്ല. ഇടവകക്കാരുടെ അച്ഛന് വിരോധം തോന്നിയാല്‍ ശവം പോലും റോഡില്‍ കിടക്കും. അപ്പോള്‍ പിന്നെ എന്ത് ചെയ്യാന്‍ പാട്ടും ? എന്നാലും ഈ ചിത്രത്തിലെ നമസ്കാരം കണ്ടു പിടിച്ച കര്‍ത്താവ് ഇത് നിത്യം ചെയ്തിരുന്നോ ആവോ ?? പുള്ളിക്ക് നടുവുളുക്കി കാണുമോ ?
"ചോദ്യം ചെയ്യാതെ വിശ്വസിപ്പിന്‍....... Praise the Lord, Praise the Lord... "

കുര്‍ബ്ബാന ചൊല്ലാതെ, ചെയ്യുവിന്‍ !
സാമൂവല്‍ കൂടല്‍, കലഞ്ഞൂര്‍
അല്മായശബ്ദം
ബ്ലോഗിലും സത്യജ്വാല മാസികയിലും ശ്രീ.ജോസഫ്.കെ.കുളിരാനിയുടെ 'യേശുവിന്റെ അന്ത്യ
അത്താഴമേശ അര്‍ത്ഥവും ദൗത്യവും' എന്ന ലേഖനം വായിക്കാനിടയായി.
ഞാന്‍
ഭ്രൂണാവസ്ഥയിലായിരുന്നപ്പോഴേ എന്റെ മാതാവ് എന്നെ ദൈവവേലയ്ക്കായി സമര്‍പ്പിച്ചതുകൊണ്ടും
എന്റെ പന്ത്രണ്ടാം വയസ്സുമുതല്‍ അള്‍ത്താര ബോയിയായി, ദിവ്യബലി
തിരശീലയ്ക്കുള്ളിലും പുറത്തുമായി കണ്ടുപഠിക്കാനും എനിക്ക് അവസരം ലഭിച്ചതുകൊണ്ടും
ഞാന്‍ ഇതെഴുതിപ്പോകുന്നു.
ഒരു മാന്ത്രികനുമാത്രമേ മാന്ത്രികച്ചെപ്പില്നിന്നു ജാലവിദ്യകള്‍
കാണിക്കാനാവു എന്നതുപോലെ, ക്രിസ്തുവിന്റെ ദിവ്യബലിയുടെ അനുകരണങ്ങള്‍
നടത്തുന്ന പുരോഹിതന് തന്റെ ജീവിത/ഹൃദയ വിശുദ്ധികൊണ്ട് സിദ്ധി ആര്‍ജ്ജിച്ചവനാണെങ്കിലേ
അള്‍ത്താരയിലെ ഗോതമ്പപ്പവും വീഞ്ഞും മിശിഹായുടെ തിരുശരീര രുധിരങ്ങളായി
സൂക്ഷ്മാവസ്ഥയില്‍ രൂപാന്തരപ്പെടുകയുള്ളു എന്ന സത്യം പരമമാണ് എന്ന് ഒന്നാമതായി
നാം മനസ്സിലാക്കണം.
സുവിശേഷങ്ങള്‍ നാലു പഠിച്ചാലും പെസഹാനാളില്‍ “എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍ “ എന്ന് ക്രിസ്തു മൊഴിഞ്ഞത് വിശുദ്ധലൂക്കോയുടെ പുസ്തകത്തില്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. പൊതുവില്‍ പെസഹാനാളില്‍ പങ്കിടീല് (Sharing of Wealth and Health to fellow beings) എന്ന ത്യാഗബലി നടത്തിപ്പെടുന്ന യഹൂദ ആരാധനാരീതി യേശുവും തന്റെ അവസാന പെസഹാ പെരുന്നാളില്‍ (പിറ്റേന്ന് നടക്കാന്‍ പോകുന്ന കുരിശ്ശിലെ തന്റെ ത്യാഗബലിയുടെ നിഴലെന്നപോലെ) സ്വശരീര രക്തങ്ങള്‍ കാവ്യബലിയായി (അപ്പവും വീഞ്ഞൂം) ശിഷ്യന്മാര്ക്ക് പങ്കിട്ടുകൊടുത്തതോടൊപ്പം “നിങ്ങളും ഇപ്രകാരം ചെയ്യുവിന്‍ “ എന്നവരെ ഉല്‍ബോധിപ്പിക്കയും ചെയ്തു. അവരും സ്വയം ത്യാഗബലികളായി അനേകര്‍ക്കുവേണ്ടി പങ്കിടപ്പെടുവാന്‍, സ്വാര്‍ത്ഥതയില്ലാത്ത ജീവതമൂല്യങ്ങള്‍ ഉള്ളവരാകാന്‍ പ്രേരിപ്പിക്കയായിരുന്നു ചെയ്തത്.
ക്രിസ്തുവിനെ അനുകരിക്കുന്ന നാമും നമുക്കുള്ളത് സ്വമേധയാ പങ്കുവയ്ക്കുവാന്‍ കടമപ്പെട്ടവരാണ്. പങ്കുവയ്ക്കലിലൂടെ മാത്രമെ ത്യാഗത്തിന്റെ സുഖം അനുഭവിക്കാനാവൂ എന്നും അതുവഴി ക്രിസ്തീയത ഓരോ ഹൃദയത്തിലും മുളയക്കുകയുള്ളു, വിളവെടുക്കപ്പെടുകയുള്ളു എന്നും മിശിഹ അര്‍ത്ഥമാക്കി. എന്നാല്‍ പുരോഹിതന് സ്വയം പങ്കിടപ്പെടേണമെന്ന ബോധം മറന്ന്, വീണ്ടും അള്‍ത്താരയില്‍ ക്രിസ്തുവിനെ പങ്കിടുന്നു. അവനെ വീണ്ടും കീറിമുറിക്കുന്നു, രക്തവും ശരീരവും ആഹരിക്കുന്നു. ദഹനപ്രക്രിയകാരണം പിറ്റേന്ന് ഒരു തടസ്സവുമില്ലാതെ മറപ്പുരയില്‍ വിസര്‍ജ്ജിക്കുകയും ചെയ്യുന്നു. എന്റെ ഓര്‍മ്മയ്ക്കായി ഇപ്രകാരം ചെയ്യുവിന്‍“ എന്ന അവന്റെ മൊഴിയെ, ചെയ്യുവിന്‍“ എന്നതിനു പകരം “ചൊല്ലുവിന്‍“ എന്നാക്കി പുരോഹിതന് ഷിഫ്റ്റ് കുര്‍ബ്ബാനകള്‍ നടത്തി ക്രിസ്തുവിന്റെ ഉല്‍ബോധനത്തെ അപഹസിക്കുന്നു.
പുരോഹിതന്റെ കുബുദ്ധിയില്‍ വിളഞ്ഞ് അരങ്ങേറിയ ഈ സംഗീതനാടകത്തിന് ഓരോ സഭയും ഓരോവിധം ഗാന-സംഭാഷണ രചനകളും ചിട്ടപ്പെടുത്തലുമാണ് ചെയ്തിരിക്കുന്നത്. ക്രിസ്തുവിന്റെ തിരുവചനങ്ങളിലെ ദിവ്യഭാവന പാടേ മറന്ന്, കത്തോലിക്കന് ദിവസവും എത്രനേരം വേണമെങ്കിലും; മറ്റുള്ള സഭകള്‍ക്ക് ഞായറാഴ്ചയും വിശേഷദിവസങ്ങളിലും മാത്രം, കര്‍ത്താവിനെ ഭുജിക്കാം. രക്തമെന്ന പേരില്‍ വീഞ്ഞ് കൂടക്കൂടെ കുര്‍ബ്ബാനചൊല്ലി കുടിക്കുന്നതുകാരണം കത്തനാര്‍ക്ക് മത്തുപിടിച്ച് എന്നും സ്വര്ഗത്തിലുമെത്താം. കത്തനാര്‍ക്ക് മത്തായി, തൊഴിലായി, കീശയും വീര്‍ത്തു ! ക്രിസ്തുവിനോ ? കേള്പ്പാന് ചെവിയുള്ളവനില്ല എന്ന ദുഃഖവും !
അപ്പോസ്തോലന്മാര് ആദിമകാലത്ത് സഭാമക്കളുടെ സ്വത്തുവകകള്‍ കോമണ്‍പൂളിങ്ങില്‍ കൊണ്ടുവന്നതായി ബൈബിളില്‍ നാം പഠിക്കുന്നു. എന്നാല്‍ ഇന്നത് നടപ്പില്ല, എങ്കിലും അവന്റെ വചനം രണ്ടുള്ളവന്‍ ഒന്നില്ലാത്തവനു കൊടുക്കട്ടെ“ എന്നതു നടപ്പിലാക്കാന്‍ ധനം നാം ദാനം ചെയ്തേ മതിയാവു.മീഡിയേറ്റര്‍ കളിക്കുന്ന ചൂഷകനായ പുരോഹിതനെ ഒഴിവാക്കി, ഓരോ മനുഷ്യനും ഇതും സ്വയം ചെയ്യാന്‍ ഒരുങ്ങണം. സി.പി.എം.കാര്‍ കാണിക്കുന്ന മനുഷ്യച്ചങ്ങല മാതിരി അയല്‍ക്കാരനെ സ്നേഹിക്കലും ലോകമെല്ലാം വ്യാപിക്കണം. മനുഷ്യനും സഭകളും രാജ്യങ്ങളും ഈ ത്യാഗത്തിന്റെ ബലിയില്‍ പങ്കെടുക്കണം; പങ്കിടീലിന്റെ ചങ്ങലിയില്‍ കണ്ണികളാകണം. ത്യാഗംചെയ്യല് വഴിമാത്രമേ നിത്യജീവനെ പ്രാപിക്കാനാകു എന്ന് തന്നെ പരീക്ഷിക്കാന്‍ വന്ന നീതിശാസ്ത്രിയോട് യേശു പറയുന്നു. നല്ല ശമരിയാക്കാരന്റെ കഥ പറഞ്ഞതിനുശേഷം “നീയും നിത്യജീവനെ പ്രാപിക്കാന്‍ ഇതുപോലെ ചെയ്യു, എന്ന് അവനോട് പറയുന്നത് ലൂക്കോസ് 10 ന്റെ 25 മുതല്‍ നാം വായിക്കുന്നു. ഒരിക്കല്‍ തന്റെ ശിഷ്യനാകാന്‍ വന്ന ധനികനോട് ക്രിസ്തു നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുത്തിട്ട് എന്റെ പിന്നാലെ വരു“എന്ന് പറയുന്നതായും നാം പഠിക്കുന്നു.
ക്രിസ്തീയത എന്നാല്‍ സ്നേഹം, ദയ, പങ്കിടീല്, ശുശ്രൂഷ എന്നീ മൂല്യങ്ങള്‍ കര്‍മ്മത്തില്‍
വരുത്തുകയെന്നതാണ്. യോഹന്നാന്റെ 13 മുതല്‍ ഇതാണെന്റെ കര്‍ത്താവിന്റെ
വാമൊഴി എന്ന് ബൈബിള്‍ സാക്ഷ്യം പറയുന്നു. അവന്റെ സ്നേഹത്തില്‍ വസിക്കാന്‍ നാമും
തമ്മില്‍ തമ്മില്‍ സ്നേഹിക്കാന്‍ ആ സ്നേഹഗായകന് തന്റെ സ്നേഹമന്ത്രങ്ങളിലൂടെ
നമ്മോട് ആജ്ഞാപിക്കുന്നു.കാലുകഴുകല്‍ കര്‍മ്മത്തിലൂടെ യോഹന്നാന്റെ 13-ന്റ 17-ല്‍ “സഹോദരന്റെ
കാല് കഴുകുന്നവന് ഭാഗ്യവാന് എന്ന പട്ടവും കര്‍ത്താവ് കൊടുക്കുന്നു. വിശുദ്ധ
മത്തായി 5-ന്റെ തുടക്കത്തില്‍ ഭാഗ്യവാന് പട്ടങ്ങള്‍
പറഞ്ഞതിനുശേഷം യേശു വീണ്ടും ഒരു ഭാഗ്യവാനെ ശുശ്രൂഷയുടെ മഹത്വം കാണിച്ച് പറയുന്നു.
ഞാന്‍ ഓര്‍ത്തുപോകുന്നു അമൃതസര്‍ ഗോള്‍ഡന്‍ ടെമ്പിളില്‍ എന്റെ ചെരുപ്പു വാങ്ങി ടോക്കണ്‍ തന്ന് എന്നെ സേവിച്ചത് അന്നത്തെ പഞ്ചാബ് ഡി.ജി.പി.ആയിരുന്നു! സ്വയം അഹംഭാവം കളഞ്ഞ് അഹംബോധമായി, മാനവസേവ ചെയ്യുന്നതുവഴി ഒരുവന് ഈശ്വരസേവയാണ് ചെയ്യുന്നത്. കുരുക്ഷേത്ര യുദ്ധത്തിനു മുമ്പുള്ള പാണ്ഡവരുടെ അശ്വമേധ യാഗശാലയില്‍ യാഗം തുടങ്ങും മുന്‍പ് ഗുരുദക്ഷിണ കൊടുക്കാന്‍ ലോകഗുരുവായ കൃഷ്ണനെ അന്വേഷിച്ച് പാണ്ഡവന്മാരും പാഞ്ചാലിയും യാഗശാലയാകെ തെരയുന്നതും, ഒടുവില്‍ യാഗശാലയ്ക്കു വെളിയില്‍ യാഗത്തിനെത്തുന്ന ബ്രാഹ്മണരുടെ കാലുകഴുകുന്ന ഭഗവാനെക്കണ്ട് അവര്‍ അമ്പരക്കുന്നതും മഹാഭാഗവതത്തില്‍ നാം പഠിക്കുന്നു.
ഇന്ന് സഭകള്‍, വീട്ടിലും നാട്ടിലും, പഠിപ്പിലും മര്യാദയിലും, കൊള്ളരുതാത്തവനെ കത്തനാരാക്കുന്നു! വീട്ടുകാര്‍ ശല്യം സഭയെ ഏല്‍പ്പിക്കുന്നു; സഭ വിശ്വാസികളെ അടിമകളാക്കാന്‍ ഈ കൂദാശച്ചട്ടമ്പിയെ ദൂരെദൂരെ പള്ളികളിലേക്ക് നാടുകടത്തുന്നു. കൂടലിലെ കൊള്ളരുതാത്തവനെ കത്തനാരാക്കി കൂത്താട്ടുകുളത്തിനും അവിടത്തെ ചട്ടമ്പിയെ കൂദാശചൊല്ലാന്‍ കൊട്ടാരക്കരയ്ക്കും പോസ്റ്റ് ചെയ്യുന്നു. ഇങ്ങനെ സഭകള്‍ മത്സരിച്ച് ആളെച്ചേര്‍ത്ത് ജനത്തിന്റെ ഇല്ലാക്കാശു പിരിച്ചെടുത്ത് മുക്കിനുമുക്കിനു പള്ളികള്‍, 50 അടി അകലത്തില്‍പ്പോലും പള്ളികള്‍, പണിത് ദൈവത്തെ അപമാനിക്കുന്നു, ജനത്തെ ആത്മീയഅന്ധകാരത്തിലേക്ക് നയിക്കുന്നു! ഇങ്ങേ പള്ളിയില്‍ ഒരുപാട്ട് , അങ്ങേപ്പള്ളിയില്‍ വേറൊരു മട്ടിലും താളത്തിലും മറ്റൊരു പാട്ട് ! കേള്‍ക്കാന്‍ വിധിക്കപ്പെട്ട പാവം ദൈവം കാതില്‍ വിരലിട്ടു പോകുന്നു. മാലാഖമാര്‍ കോലാഹലം കാരണം ഭയന്നോടുന്നു.
ഞാനൊന്നു ചോദിച്ചുകൊള്ളട്ടേ, ഇത്രമേല്‍ പോപ്പുമാരും മെത്രാന്മാരും ബാവമാരും കത്തനാരന്മാരും കര്‍ദ്ദിനാളന്മാരും ഷിഫ്റ്റ് കുര്‍ബ്ബാനകളും പൂരുക്കുര്‍ബ്ബാനകളും ചൊല്ലുന്നു. എന്നാല്‍ ഇതുവരെ കര്‍ത്താവിനെ ഭക്ഷിച്ചവരില്‍ എത്രപേര്‍ അവന്റെ തേന്‍മൊഴിയിലേ സൂക്ഷ്മമൂല്യങ്ങള്‍ ജീവിതത്തില്‍ കര്‍മ്മവേദിയിലാക്കി? ജനവുമില്ല പുരോഹിതനാരുമില്ല. പിന്നെ കുര്‍ബ്ബാന, കുമ്പസാരം, കൂദാശവഴി ചിന്തനശിച്ച പോഴന്മാരെ അടിമകളാക്കി അവരുടെ വിയര്‍പ്പിന്റെ വിലയില്‍ പുരോഹിതനു സുഖിച്ചു വാഴാമെന്നേയുള്ളു.
ജനമേ ചൂഷിതരേ, പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകാതെ ഈ ചൂഷകരെ ഹൃദയങ്ങളില്‍നിന്നും ജീവിതത്തില്‍ നിന്നും പിരിച്ചുവിടൂ. അവരും പണിയെടുത്തു ജീവിക്കട്ടെ. അവരുടെ വിയര്‍പ്പ് നേടുന്ന അപ്പം അവരും പങ്കിടട്ടെ. എങ്കിലേ മിശിഹ മഹത്വപ്പെടുകയുള്ളു, പള്ളിവഴക്കു തീരുകയുള്ളു. “ഞാനും പിതാവും ഒന്നാകുന്നു. എന്നെ കണ്ടവന് പിതാവിനെ കണ്ടിരിക്കുന്നു“ എന്ന കര്‍ത്താവിന്റെ മൊഴി ഓരോരുത്തരും ഉള്ളിലറിഞ്ഞു മനസ്സിലാക്കണം. ഞാനും ദൈവവും ഒന്നാകുന്നു. എന്റെ ഉള്ളിന്റെയുള്ളിലെ ചൈതന്യമായ ദൈവത്തെ ഞാന്‍ എന്റെ ധ്യാനംകൊണ്ട് മനസ്സിന്നുള്ളറയില്‍ കണ്ടറിഞ്ഞു എന്നതാകണം മനോബലം. “സ്വയം അറിഞ്ഞാല്‍ അറിവായ്. അറിവുതാന്‍ ആത്മമോദം“.
കല്ലുകൊണ്ടുണ്ടാക്കിയ പ്രതിമയില്‍ തന്ത്രിമാര്‍ ഈശ്വരചൈതന്യം ആവാഹിച്ചിറക്കി അതിനെ പൂജചെയ്യാനും, ദേവനായി സങ്കല്‍പ്പിച്ച് ആരാധിക്കാനും വിഗ്രഹാരാധനക്കാരെ ശീലിപ്പിച്ചതുപോലെയല്ലേ ഗോതമ്പപ്പവും വീഞ്ഞും കത്തനാര് ക്രസ്തുവിന്റെ ശരീരരക്തങ്ങളാക്തി രൂപാന്തരപ്പെടുത്തി വിശുദ്ധകുര്‍ബ്ബാനയില്‍ ദിവ്യഭോജനമാക്കി മനുഷനു കൊടുക്കുന്നത്? ക്ഷേത്രത്തില്‍ കല്ലില്‍ ദൈവത്തെ കാണുന്നു. നാമോ അപ്പത്തിലും വീഞ്ഞിലും ക്രിസ്തുവിനെ കാണുന്നു. രണ്ടും വിഗ്രഹാരാധന! പിതാവായ തേറഹിന്റെ ഈ ആചാരത്തെ വെറുത്ത് അബ്രഹാം വിശ്വാസികളുടെ പിതാവായെങ്കില്‍ ഇന്ന് അബ്രഹാമ്യസന്തതിയെ കത്തനാര് തേറഹിന്റെ പിന്തുടര്‍ച്ചക്കാരനാക്കാന്‍ കൂര്‍ബ്ബാനവഴി പഴയ മനസ്സിന്റെ ശീലത്തിലാക്കുന്നു. പ്രാകൃതം വീണ്ടും പ്രകൃതമാകുന്നു.
ഇന്നു പലര്‍ക്കും പള്ളി ഒരു സോഷ്യല്‍ ഗാതറിങ്ങ് പ്ലെയ്സ് എന്നതായി സത്യം. പ്രര്‍ത്ഥന മനസ്സിന്റെ ഉള്ളറയില്‍, ഹൃദയം ദേവാലയം. ക്രിസ്തു ജയിച്ചിരിക്കുന്നു. ശ്രീ.ജോസഫ്.കെ. കുളിരാനി പറഞ്ഞതുപോലെ ഇനിയും ഗ്രാമങ്ങള്‍ തോറും ക്രിസ്തീയ അയല്‍ക്കൂട്ടങ്ങള്‍ ഞായറാഴ്ചകളില്‍ ഒത്തുകൂടട്ടെ. പള്ളിയില്‍ പോകുന്നതിനു പകരം സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കട്ടെ. ഉള്ളവന് ഇല്ലാത്തവനെ കരുണയോടെ കണ്ട് ത്യാഗബലി ചെയ്ത് നല്ല ശമരായനാക്കട്ടെ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നാകണമെങ്കില്‍ മനം നന്നാകണം, മനനം നന്നാകണം, പുരോഹിതന് ഇല്ലാതെയാകണം. നാമോരോരുത്തരും ദൈവമക്കളാകണം. “ഈശോവാസ്യമിദം സര്‍വ്വം. “ദൈവമേ ഞങ്ങളെ രക്ഷിക്കേണമേ“ എന്നതിനു പകരം “ലോകാ സമസ്താ സുഖിനോ ഭവന്തു“ എന്നാകട്ടെ മനസ്സുകളുടെ പ്രാര്‍ത്ഥനാമന്ത്രം ഇനിമേല്‍............

'കുര്‍ബ്ബാന ചൊല്ലാനല്ല, ചെയ്യുവിന്‍ നിങ്ങളെന്റെ
ഓര്‍മ്മയ്ക്കായ് കാലത്തോളം'എന്നേശു വിതുമ്പുന്നു!
03-11-2012
“ഹല്ലോ, ഒന്ന് നിന്നെ; എങ്ങോട്ടാ ഇത്ര ധൃതിയില്‍?”
ചിക്കാഗോ രൂപതയില്‍
നിന്നും തീയും പുകയും വമിക്കാന്‍ തുടങ്ങിയിട്ട് നാളെറെയായി.
വോയിസ് ബ്ലോഗ്ഗില്ക്കൂടെ ഞാനത് അറിയാറുമുണ്ടായിരുന്നു. അടുത്ത ദിവസം ഫെയിത്ത്
ബ്ലോഗ് കണ്ടപ്പോളാണ് ഇത് വളരെ രൂക്ഷമാണെന്നും ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും
മനസ്സിലായത്. ജെര്‍ണലിസത്തിന്റെ ABCD അറിയാമായിരുന്നെങ്കില്‍ അങ്ങിനെ ഒരു സന്ദേശം പോകത്തക്ക രിതിയില്‍
അതിനുള്ളില്‍ ലേഖനങ്ങള്‍ വരുമായിരുന്നില്ല. അതവിടെ നില്ക്കട്ടെ; വളരെ
ഉത്തരവാദിത്വപ്പെട്ടവര്‍ ഒളിഞ്ഞും തെളിഞ്ഞും സഭാ പ്രസിദ്ധികരണങ്ങളില്‍ എഴുതി –
ഒന്നുകില്‍ അങ്ങാടിയത്ത് പിതാവ് പ്രശ്നം തീര്‍ക്കുക അല്ലെങ്കില്‍ രാജി വെച്ച്
ഒഴിയുക. എന്ത് ചെയ്യാം? അങ്ങേരു പ്രാര്ഥിക്കുന്നതിനനുസരിച്ചു ‘പോകല്ലേ
പോകല്ലേ’യെന്ന മാലാഖാ മാരുടെ അലമുറയും കൂടുന്നു.
അമേരിക്കയില്‍
എത്തിയ മലയാളികള്‍ക്ക് പോകാന്‍ വേണ്ടത്ര പള്ളികള്‍ ഉണ്ടായിരുന്നെങ്കിലും മലയാളികള്‍
സ്വന്തമായ ഒരു കൂട്ടായ്മ ആഗ്രഹിച്ചു, അതിനു വേണ്ടി നിരവധി ആളുകള്‍ അര്‍പ്പണ
ബുദ്ധിയോടെ പ്രവര്‍ത്തിച്ചപ്പോള്‍ സിറോ
മലബാര്‍ സഭക്ക് ഒരു പള്ളിയുണ്ടായി. അന്ന് അതിനുവേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ചവര്‍
പക്ഷെ ലക്ഷ്യം കണ്ടില്ല, അവരാരും ഇപ്പോള്‍ അക്കൂട്ടത്തിലില്ല താനും – പള്ളിയും
കൊണ്ട് സിറോ മലബാര്‍ സഭ പോയി. പിന്നിട് കണ്ടത് സാമ്പത്തികമായും സാമൂഹ്യമായും ഉയര്‍ന്ന
ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സഭ മുന്നേറുന്നതാണ്. ആഘോഷങ്ങള്‍ക്ക് മദ്യം
വിളമ്പാന്‍ പള്ളിയോടു ചേര്‍ന്ന് മുറിയുണ്ടായി, കുടുംബകൂട്ടായ്മകള്‍ ബാര്‍ബെക്യുവിനും
കുടിമേളക്കുമുള്ള വേദികളായി, പുതിയ പള്ളിപണിക്ക് എന്ത് മാര്‍ഗ്ഗവും അവലംബിക്കാമെന്നുമായി.
കൈക്കാരനാവണമെങ്കില് കുറഞ്ഞത് ഒരു ബാറെങ്കിലും ഉണ്ടായിരിക്കണമെന്ന നിലയിലേക്ക്
കാര്യങ്ങള്‍ മാറി. പള്ളിപണിക്ക് വേണ്ടി വിദേശമദ്യം പള്ളിയുടെ മുമ്പില്‍ ലേലം
ചെയ്യപ്പെട്ടു – പക്ഷെ ഒരു മെത്രാനും അനങ്ങിയില്ല. പള്ളിയില്‍ ശുശ്രൂഷി ആയതും,
പാട്ടുകാരായതും ഈ ശിങ്കിടികള്‍. ഒരിക്കല്‍ ഗായക സംഘത്തിലെ ഒരു സ്ത്രിയുടെ സ്വരം അസഹനിയമായപ്പോള്‍
അച്ചന് പറഞ്ഞു, പണി നിര്‍ത്താന്‍. അവര്‍ തിരിച്ചച്ചന്റെ ചെവിയില്‍ പറഞ്ഞത്, അല്‍പ്പം
കടന്നു പോയിരിക്കണം – പിന്നിട് ഒരച്ചനും ഇങ്ങിനെ ആരോടും ആവശ്യപ്പെട്ടിട്ടില്ല. മൂല്യങ്ങള്‍ക്ക്
യാതൊരു വിലയും ആരും കല്‍പ്പിച്ചില്ല. ലിമോസിന് കാറില്‍ ആഘോഷമായി കൊണ്ടുവന്ന തോമ്മാസ്ലിഹായുടെ
തിരുശേഷിപ്പ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളതാണോ (വത്തിക്കാന്‍ ചരിത്രപ്രകാരം)
മൈലാപ്പൂരില്‍ നിന്നുള്ളതാണോയെന്നോന്നും ആരും അന്വേഷിച്ചില്ല. പെരുന്നാളുകള്‍ക്ക്
എത്ര ചെണ്ട എത്ര വള്ളം, എന്ത് വിഭവം എന്നൊക്കെയേ എല്ലാവര്ക്കും
അറിയേണ്ടതുണ്ടായിരുന്നുള്ളൂ.
ഞായറാഴ്ചകളില്‍
എട്ട്മണിക്ക് തുടങ്ങി പതിനൊന്നു മണിക്ക് അവസാനിക്കുന്ന കുര്‍ബാനയും കണ്ടെല്ലാവരും
മടങ്ങി. അമേരിക്കയിലെ കൊടും പാപികള്‍ക്ക് പ്രായശ്ചിത്തമായി സീറോ മലബാര്‍ പള്ളിയില്‍
പോയി ഒരു ഞായറാഴ്ച മുഴുവന്‍ കുര്‍ബാന കാണണമെന്ന് സായിപ്പച്ചന്മാര് ശിക്ഷയും
കൊടുത്ത് തുടങ്ങി. നിയന്ത്രണം വിട്ട പട്ടംപോലെ, മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ
സഭ മുന്നേറിക്കൊണ്ടിരുന്നു. കേരളത്തിലുള്ള നേതാക്കന്മാര്ക്കാണെങ്കില് പെരുത്ത സന്തോഷം.
അച്ചന്മാര്ക്ക് അമേരിക്കന്‍ വിസാ, മെത്രാന്മാര്ക്ക് സ്വികരണം – പിന്നെന്തു വേണം?
നിരവധി വൈദികര്‍ സന്ദര്‍ശകരായി ഒഴുകി. കൈയ്യില്‍ കാസ്സറ്റുകളും പുസ്തകങ്ങളുമായി
അമേരിക്കന്‍ വിടുകളില്‍ കയറി നിരങ്ങി കാശുണ്ടാക്കി, അവിടെ കടകളില്‍
സെയിലിനു വെയ്ക്കുന്ന ഇലക്ട്രോണിക് സാധനങ്ങളുമായി അവര്‍
മടങ്ങിക്കൊണ്ടിരുന്നു. ഒരു വിരുതന് കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദിക വിദ്യാര്‍ഥികള്‍ക്ക്
7000 ഡോളറിനു സ്പോണ്‍സര്‍മാരെ
തേടിയാണ് വന്നത് (രൂപതയുമായി ഇതിനെ ബന്ധിപ്പിക്കണ്ട). മെത്രാന്മാര് അവിടുത്തെ
സമ്പന്നരെ ത്തേടിത്തന്നെയാണ് വന്നത് എന്ന് ഏതാണ്ട് വ്യക്തം. സാക്ഷാല്‍ വിതയത്തില്‍
തിരുമേനി ഒരിക്കല്‍ കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ഒരമേരിക്കന്‍ അമ്മാമ്മയുടെ
അടുത്ത ബന്ധുവിന്റെ ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ വന്നു. കാറില്‍ നിന്നിറങ്ങിയപ്പോഴാണ്
പള്ളിക്കാര് അറിഞ്ഞത്. കാലുകഴുകി വെള്ളം കുടിച്ചു സുഗന്ധ ദ്രവ്യങ്ങള്‍ അര്‍പ്പിച്ചവര്‍ക്കെല്ലാം
നന്ദി ഹൃദയത്തില്‍ സൂക്ഷിക്കുന്ന നിരവധിപ്പേര്‍ ഇന്നും ഇവിടുണ്ട്.
പള്ളിക്കു നിഷ്കര്‍ഷ
ഒന്നും ഉണ്ടായിരുന്നില്ലെന്ന് കരുതരുത്. അല്ത്താരക്ക് മുമ്പില്‍ ശീല വേണമെന്നും
പള്ളിയില്‍ വെക്കുന്നത് മാര്‍ത്തോമ്മാ കുരിശായിരിക്കണമെന്നതും പക്ഷെ നിര്‍ബന്ധമുള്ള
കാര്യമായിരുന്നു. അതിന്റെ പേരില്‍ പള്ളി തലേംകുത്തി മറിഞ്ഞാലും അവരത് പ്രശ്നമായി
കണ്ടില്ല – ദൌര്‍ഭാഗ്യവശാല്‍ അത് തന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നതും. ഒരു
വിശ്വാസിയെ പള്ളിയില്‍ എല്ലാവരുടെയും മുമ്പില്‍ വെച്ച് ക്ഷമപറയിച്ചിട്ടു, ഓടി
വന്നു ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ .... മറ്റുള്ളവരോട് ഞങ്ങള്‍
ക്ഷമിക്കുന്നതുപോലെ.....’ യെന്ന പ്രാര്‍ത്ഥന ഹൃദയശുദ്ധിയോടെ ചൊല്ലിയ വൈദികന് സിറോ
മലബാര്‍ സഭക്ക് സ്വന്തം – അമേരിക്കക്ക് എക്കാലവും അഭിമാനം. ഇതിനിടയില്‍
സുബുദ്ധിയുള്ളവര്‍ പറഞ്ഞു, ഇടര്ച്ചക്ക് കാരണമാകുന്നുവെങ്കില്‍ ആ കണ്ണ് അല്ലെങ്കില്‍
കൈയ്യ് പോകുന്നത് തന്നെയാണ് നല്ലതെന്ന്. കേള്‍ക്കാന്‍ ആരുണ്ട്?
കേരളം അതിലും വലിയ
മാതൃകയിലൂടെ കടന്നു പോകുന്നു. കുറെ നാള് മുമ്പ് ‘എല്ലാവരോടും പകയോടെ’ എന്ന
പംക്തിയിലൂടെ കുശ്വന്ത്സിംഗ് എഴുതി, “കേരളത്തിലെ കുഞ്ഞച്ചന്മാരുടെ തനിനിറം കാണണമെങ്കില്‍
- കത്തോലിക്കാ പള്ളികളുടെ മുഖവാരങ്ങളിലേക്ക് നോക്കിയാല്‍ മതിയെന്ന്. ഇന്ന്
അദ്ദേഹത്തിന്റെ ആത്മാവ് ഇവ്ടെങ്ങാനും വന്നാല്‍ അതുമല്ല പറയാന്‍ പോകുന്നത്. ചില
പള്ളികള്‍ കപ്പലിന്റെ മാതൃകയില്‍, ചിലത് വിമാനത്തിന്റെ മാതൃകയില്‍, ചിലത് ആമയുടെ
മാതൃകയില്‍! ഇതിനൊക്കെ എവിടെ പണം എന്ന് ചോദിക്കരുത്, പണി കഴിഞ്ഞാലും കാണും
ലക്ഷങ്ങള്‍ മിച്ചം. മൂവായിരം പേര്‍ക്കിരിക്കാവുന്ന പൊന്‍കുന്നം പള്ളി പണി തിര്‍ന്നപ്പോള്‍
മിച്ചം അറുപതു ലക്ഷം! സാമാന്യം കൊള്ളാവുന്ന ഒരു തേക്കുതടി ചെങ്ങളം പള്ളിക്ക്
സംഭാവന ചെയ്തയാള്‍ നോക്കിയപ്പോള്‍ അതുകൊണ്ട് ആനവാതില്‍ കഷ്ടിച്ച് തിര്‍ന്നു.
പാലായില്‍ ഒരു രൂപതയ്ക്ക് രണ്ടു അരമനയാണ് തീരാന്‍ പോകുന്നത്. ഇളങ്ങുളം പള്ളിക്ക്
മുറി പണിയാന്‍ ആദ്യം വിഭാവനം ചെയ്യപ്പെട്ടത് 25000
Sq.feet സ്ഥലമായിരുന്നുവെന്നാണ് കേള്‍ക്കുന്നത്.
ഞാന്‍ വളരെ
താഴ്മയോടെ ചോദിച്ചോട്ടെ, “അല്ല, സത്യത്തില്‍ നാമെങ്ങോട്ടാ യാത്ര?”
Sunday, December 2, 2012
മൂന്ന് അസാധാരണ കൃതികളും രണ്ട് അസാധാരണ ചിത്രീകരണങ്ങളും
ഈ മൂന്ന് അസാധാരണ കൃതികള്‍ അനൂപിനെപ്പോലെയുള്ള പുസ്തകപ്രേമികള്‍ക്ക് ഉപകരിക്കുമെന്ന് കരുതുന്നു. ഇപ്പോള്‍ വത്തിക്കാന്‍ തൊട്ട് ചേര്‍പുങ്കല്‍ വരെയുള്ള പള്ളികളും പട്ടക്കാരും പ്രോത്സാഹിപ്പിക്കുന്ന ഉപരിപ്ലവമായ ഭക്തിനാടകങ്ങളില് നിന്ന് സാമാന്യജനത്തെ മാറ്റി ചിന്തിപ്പിക്കാന്‍ നമുക്ക് സാധിക്കണമെങ്കില്‍ ആഴമുള്ള എഴുത്തുകാരുടെ പിന്നാലെ നടക്കേണ്ടതുണ്ട്, കറ കളഞ്ഞ ആദ്ധ്യാത്മികത എന്തെന്ന് ഇനിയും വളരെയധികം പഠിക്കേണ്ടതുണ്ട്.
![]() | Eckhart Tolle - A New Earth.pdf 1192K View Download |
![]() | Eckhart Tolle - Stillness Speaks.pdf 248K View Download |
![]() | Eckhart Tolle - The Power Of Now.pdf 710K View Download |
യേശുവിന്റെ ജീവിതത്തിന്റെ അമ്പത് മിനിറ്റ് നീണ്ട രണ്ട് ബി.ബി.സി. ചിത്രീകരണങ്ങള്‍.. സുവിശേഷത്തിലെ യേശുവിനെ മനസ്സിലാക്കാന്‍ ഇവ വളരെയേറെ സഹായകരമാകുമെന്നതിന് ഒരു സംശയവുമില്ല.
BBC documentary The early Life of Jesus, Episode I
BBC documentary The Mission of Jesus, Episode II
Return to the Sacred
Have you ever wished for inner peace? Have you sought a deeper understanding of yourself and the spiritual world? Have you followed the popular prescriptions for enlightenment and still found yourself unsatisfied? ‘Return To The Sacred’ is an guide to understanding the importance of spiritual practice and the great diversity of paths that are available to you. This is a book that does more than provide philosophy and inspiration; it gives you the freedom to find a path that works for you and the knowledge to experience the answers for yourself. You will learn about the time-tested tools of spiritual growth that will help you to discover the depths of wisdom, power and peace.
Return to the Sacred will introduce you to the Twelve Master Paths and Practices that have transformed the lives of countless saints, mystics, masters, and sages since the beginning of history. In this book you will find what you need to discover your spiritual personality and choose the path that will lead you toward the realization of extraordinary joy and a life long journey of meaning.
Dr. Ellerby weaves threads of personal growth with comparative religion and fascinating true tales of spiritual adventures with teachers and healers around the world. Through colorful stories and clear reflections he presents a perspective that reveals the extraordinary rewards of spiritual practice, and a realistic understanding of the deep commitments and challenging steps along the way. Return to the Sacred is an inspiring journey around the globe and into the furthest reaches of the Spirit.
Very rarely does a book appear with the power to stir the soul; to remind you of what you know in your bones; to inspire you to connect with Spirit in its many forms. Return to the Sacred is such a book. An authentic spiritual adventure, it is lyrically beautiful, stunningly real, and at the same time resolutely practical. This is a book to read and to cherish. I’m going to buy a carton for my family and friends.
Joan Borysenko, Ph.D., Best-selling author of Your Soul’s Compass and Minding the Body, Mending the Mind
Joan Borysenko, Ph.D., Best-selling author of Your Soul’s Compass and Minding the Body, Mending the Mind
പഠനാര്‍ഹമായ ഏതാനും youtube വീഡിയോകള്‍
ശ്രീ സക്കറിയാസ് നെടുങ്കനാല്‍ പഠനാര്‍ഹമായ ഏതാനും youtube വീഡിയോകള്‍ ശിപാര്‍ശചെയ്തിരുന്നു. അവയിലേക്കുള്ള ലിങ്കുകളാണു താഴെ. അവ കാണുവാന്‍ നമ്മുടെതന്നെ ഈ ബ്ലോഗ് സന്ദര്‍ശിച്ച് ലിങ്കുകളില്‍ ക്ലിക്കുചെയ്യുക.
Catholic Reformation:
'via Blog this'
Catholic Reformation:
'via Blog this'
ദൈവസഹായചരിതം ഓട്ടന്തുള്ളല്
വിശുദ്ധ നീലകണ്ഠപിള്ള അഥവാ വിശുദ്ധ ദൈവസഹായം പിള്ള എന്ന പോസ്റ്റിനോടും പ്രതികരണങ്ങളോടുമുള്ള എന്റെ പ്രതികരണം ഇങ്ങനെ ആയിപ്പോയി. ക്ഷമിക്കുക.
ഈരേഴുലോകവും ചുറ്റിനടക്കുന്ന
നാരദന് വിശ്രമിക്കുന്നതു പാതാള-
നാട്ടിലാം, കാരണം മാവേലിയെപ്പോലെ,
യാരുമില്ലെങ്ങും നുണപ്പൊരുളുണ്ണുവോന്!
നേരു നുണയ്ക്കുള്ളിലുണ്ടെന്നറിഞ്ഞാണു
മാവേലി നാരദയാത്രാ വിശേഷങ്ങള്‍
കേള്പ്പതെന്നുള്ളറിവാലെയാം വിശ്രാന്തി
നാരദനങ്ങു ലഭിപ്പതു നിത്യവും!
ഇന്നു പാതാളത്തിലെത്തുന്നതിന് മുമ്പു
നാരദന് പോയതു സ്വര്ഗത്തിലാം, സ്വര്‍ഗ-
വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ മാവേലി കൗതുകം
പൂണ്ടിരുന്നീടവെ ചൊല്കയായ് നാരദന്:
''കേരളം കീഴടക്കീടുവാന്‍ ഡച്ചുകാര്‍
രാജാവിനോടു കരാരുറപ്പിച്ചോരു
കാലത്തു രാജന്റെ വിശ്വസ്തസേവകന്‍
നീലകണ്ഠപ്പിള്ള ക്രൈസ്തവനായിപോല്!
സ്വര്ഗാധിരാജനാം യേശുവിന് സേവയാം
ഡച്ചുകാര്‍ ചെയ്യുന്നതെന്നും അവര്ക്കുതന്
സേവ ചെയ്തീടിലേ സ്വര്ഗസ്ഥനാകുവാ-
നാകയുള്ളെന്നുമറിഞ്ഞതാം കാരണം.
ബോധ്യത്തിനൊത്തു പ്രവര്ത്തിച്ചതേയുള്ളു
രാജാവു കോപിച്ചു, പീഡനമായി പോല്‍!!
അങ്ങനെ രക്തം ചൊരിഞ്ഞുമരിച്ചതാം
ആ രക്തസാക്ഷി വിശുദ്ധനാണെന്നൊരു
പ്രഖ്യാപനം ചെയ്തു മാര്പ്പാപ്പയിന്നലെ!
സ്വര്‍ഗത്തിലും വിവാദം കണ്ടതിന്നലെ!!
കേരളം നീതിപൂര്‍വം ഭരിച്ചെന്നതിന്
പേരിലാ സ്വര്‍ഗത്തിലെത്തിയ കേരള
രാജനു തന്ശിക്ഷയേറ്റവന് തന്നുടെ
കൂടെ സ്വര്‍ഗത്തിലും വാഴുന്നതില്‍ നീതി-
കേടുള്ളതായ്ത്തോന്നി, വാക്കൗട്ടു ചെയ്യവെ
മാര്‍പ്പാപ്പ ചെയ്തതില്‍ തെറ്റുവന്നീടുമോ
എന്നൊരാള്‍ ചോദിച്ചു, സ്വര്ഗത്തിലാകവെ
സംഭ്രാന്തിയാണെന്നു കണ്ടിങ്ങു പോന്നു ഞാന്‍!''
മാവേലി ചോദിച്ചു: ''നാരദാ നീ കണ്ട
സ്വര്‍ഗമോ നാം ശാന്തി നേടുന്ന പാതാള-
ലോകമോ ഏതാണു നിന് ദൃഷ്ടിയില് സ്വര്‍ഗ?''-
മെന്തുത്തരം ചൊന്നിരിക്കണം നാരദന്?
Saturday, December 1, 2012
പുതിയ വിശുദ്ധര്‍
രഞ്ജിത്ത് ജി. കാഞ്ഞിരത്തില്‍ ഉന്നയിക്കുന്നത് വളരെ പ്രസക്തവും ന്യായയുക്തവുമായ ചോദ്യങ്ങളാണ്. വിശുദ്ധരെ നാമകരണം ചെയ്തെടുക്കുന്ന പരിപാടിതന്നെ ദുരുദ്ദേശ്യപരമാണ്. അവരെവച്ച് കാശുണ്ടാക്കുക എന്നതിനപ്പുറത്ത് ഒരൊറ്റ കാരണം അതിനു പിന്നിലില്ല. ഒരാള്‍ വിശുദ്ധനോ വിശുദ്ധയോ എന്നത് അയാളുടെ ജീവിതവുമായി നിരന്തരം ബന്ധപ്പെട്ട ഒരു സത്യമാണ്. അയാള്‍ ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞും എന്നൊരു വ്യത്യാസം അതില്‍ വരാന്‍ പാടില്ല. ലോകത്തില്‍ അറിയപ്പെടുന്നുണ്ടോ ഇല്ലയോ എന്നതും അവരെ സംബധിച്ച് അര്‍ത്ഥമില്ലാത്ത ചിന്തയാണ്. ഭൂമിയിലുള്ളവര്‍ മരിച്ചയൊരാളെ ഒരു പദവി നല്കി ഉയര്‍ത്തിയിട്ട്, അയാളുടെ പടം വച്ചും രൂപമുണ്ടാക്കിയും കാട്ടിക്കൂട്ടുന്ന ബഹളമെല്ലാം സ്വര്‍ഗത്തില്‍ ഒരു നേരിയ ചലനം പോലുമുണ്ടാക്കാത്ത കൂത്തുകളാണ്. ഒരു തരിപോലും കൂടുതല്‍ സൌഭാഗ്യം അതുകൊണ്ട് ഒരു സ്വര്‍ഗ്ഗനിവാസിക്കും ഉണ്ടാകുന്നില്ല. ഇവിടെനിന്നുയരുന്ന മുഖസ്തുതികളുടെ കൂടുതല്‍ കുറവനുസരിച്ച് ഇവരിലാരെങ്കിലും ദൈവം തമ്പുരാനെ സമീപിച്ച്, കുറേപ്പേര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ നേടിയെടുത്തുതരും എന്നൊക്കെ വളരെ ലളിതമായി ചിന്തിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും, അത് കാര്യങ്ങളുടെ നടത്തിപ്പ് ഭൂമിയിലെപ്പോലെയാണ് സ്വര്‍ഗത്തിലും എന്ന മിഥ്യാബോധത്തില്‍ നിന്നുളവാകുന്ന വിഡ്ഢിത്തമാണ്. മനുഷ്യഭാവനക്ക് ഭൂമിയിലോ അതിനു വെളിയിലോ യാതൊരു പരിധിയും ഇല്ലാത്തിടത്തോളം, ഇങ്ങനത്ത ക്രയവിക്രയങ്ങള്‍ നടക്കുന്നു എന്നതിനുള്ള "തെളിവുകളും" (അത്ഭുതങ്ങള്‍) തുടര്ന്നുണ്ടായിക്കൊണ്ടിരിക്കും. അതൊക്കെ മനുഷ്യന് ഉണ്ടാക്കാവുന്ന സംഗതികളാണ്. അങ്ങനെയാണ് നടക്കുന്നതും.
വിശുദ്ധിയെ അംഗീകരിക്കുന്നത് നല്ലതാണ്, മാന്യമാണ്, അതുതന്നെ വിശുദ്ധിയുടെ ലക്ഷണവുമാണ്. എന്നാല്‍ അത് വിശ്വാസവും സഹനവുമായി മാത്രം ബന്ധപ്പെടുത്തി ചുരുങ്ങിപ്പോകരുത്. ആരാണ് ഭാഗ്യവാന്മാര് (വിശുദ്ധര്‍) എന്ന് മലയിലെ പ്രസംഗത്തില്‍ (മത്തായി 5, 1-11) യേശു അടിവരയിട്ടു പഠിപ്പിച്ചിട്ടുണ്ട്. ആത്മവിശുദ്ധിയുള്ളവര്‍, (അഹംഭാവമില്ലാത്തവര്‍), നീതിക്കുവേണ്ടി പൊരുതുന്നവര്‍, ഹതഭാഗ്യരോട് കരുണ കാണിക്കുന്നവര്‍, ഏതെങ്കിലും വിധത്തില്‍ നന്മയെ പ്രോത്സാഹിപ്പിക്കാനായി വേദന സഹിക്കേണ്ടി വരുന്നവര്‍, സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, അകാരണമായി പീഡിപ്പിക്കപ്പെടുന്നവര്‍, യേശുവിന്റെ ആദര്‍ശങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നതിന്റെ പേരില്‍ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുന്നവര്‍. ഇതൊക്കെയാണ് വിശുദ്ധിയുടെ അടയാളങ്ങള്‍ എങ്കില്‍, നമുക്ക് ചുറ്റും ഇത്തരം എത്രയോ പേരെ നാം കണ്ടെത്തുന്നു. അവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ വിശുദ്ധരാണ്. പല പദവിക്കാരുടെ ഒരു പട്ടികയുണ്ടാക്കിയിട്ട് എതെങ്കിലുമൊരു പള്ളി അവരെ അതിലൊന്നില്‍ പേര് ചേര്‍ത്തോ എന്നത് ഒരു പ്രാധാന്യവുമില്ലാത്ത കാര്യമാണ്. തന്നെയല്ല, ജീവിച്ചിരിക്കുന്ന വിശുദ്ധര്‍ നമുക്ക് ചുറ്റും ആയിരക്കണക്കിന് ഉള്ളപ്പോള്‍, മരിച്ചവരില്‍ നിന്ന് ഏതാനും പേരെ തിരഞ്ഞു പിടിച്ച്, അളവില്ലാത്ത കാശ് കൊണ്ടുപോയി റോമായില്‍ കൊടുത്ത് അവര്‍ക്കായി ഒരു പുണ്യാള സര്ട്ടിഫിക്കറ്റുണ്ടാക്കിയ ശേഷം ആ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ അതുണ്ടാക്കാന്‍ ചെലവാക്കിയതിന്റെ ലക്ഷമോ കോടിയോ മടങ്ങ് വാരാനുള്ള പദ്ധതി കളിച്ചുവയ്ക്കുന്ന പരിപാടി ഏമ്പോക്കിത്തരമാണ്, നാണമില്ലാത്ത ലാഭക്കച്ചവടമാണ്. ആ കച്ചവടത്തിന്റെ കരുക്കളായി, മദര്‍ തെരേസ, അല്‍ഫോന്‍സാമ്മ, രാമപുരം കുഞ്ഞച്ചന്, ചാവറയച്ചന് എന്നിങ്ങനെ ഏറെപ്പേരുടെ കൂടെ ഇപ്പോഴിതാ ഒരു നീലകണ്ഠപ്പിള്ള അഥവാ ദൈവസഹായം പിള്ളയും.
സ്വയം വിശുദ്ധിയിലേയ്ക്ക് എത്തിച്ചേരാന്‍ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, വിശുദ്ധരെന്ന് ഏതാനും ചിലരെ മുദ്ര കുത്തിയിട്ട്, അവരെ വച്ച് പകല്‍ക്കൊള്ള നടത്തുന്ന അവിശുദ്ധിക്ക് ചുക്കാന്‍ പിടിക്കുന്ന സഭയെ അക്കാര്യത്തില്‍ എതിര്‍ക്കുന്നതും അസത്യത്തിനും അനീതിക്കും എതിരെയുള്ള പോരാട്ടമാണ്. വ്യക്തിപരമായ വിശുദ്ധിയെ അത്ഭുതപ്രകടനങ്ങളുമായി ബന്ധപ്പെടുത്തുന്നതില്‍ കച്ചവടതാത്പര്യമല്ലാതെ വേറൊന്നും കണ്ടെത്താനാവില്ല. കാരണം, താത്ത്വികമായി ഇവ രണ്ടും തമ്മില്‍ യാതൊരു ബന്ധവും ഇല്ലതന്നെ. സഭയുടെ ഏറ്റവും വലിയ ബൌദ്ധിക പാപ്പരത്തമാണ് ഈ പ്രവണതയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

Jesus In Kashmir (India) - Documentary by Indian Govt. - YouTube
Note: the promoters of this concept in India include the followers of Ahamed, Budhists and Hindu fundamentalists. The free thinkers should see the videos Jesus was a Buddhist Monk - BBC The Secret Family of Jesus ETC. in the same youtube page also.
JUST CLICK BELOW
Jesus In Kashmir (India) - Documentary by Indian Govt. - YouTube:
'via Blog this'
Subscribe to:
Posts (Atom)