Translate

Monday, December 3, 2012

"ദൈവരാജ്യം കോപ്പി അടിച്ചാണോ ഉണ്ടാക്കുന്നത് ??

"ദൈവരാജ്യം കോപ്പി അടിച്ചാണോ ഉണ്ടാക്കുന്നത് ?? By Jijo Peravoor.

സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ സാധാരണ കോപ്പി അടി കലയില്‍ ചിലര്‍ കാണിക്കുന്ന മിടുക്കിനെ ഈച്ചകോപ്പി എന്ന് ഞങ്ങള്‍ വര്‍ണ്ണിക്കാറുണ്ട്. ചില കോപ്പിയടി വീരന്മാര്‍ മാര്‍ക്ക്‌ കൂടുതല്‍ കിട്ടിയാല്‍ ഇത് ഞങ്ങള്‍ കഷ്ടപ്പെട്ട് പഠിച്ചു നേടിയ മാര്‍ക്കാണ് എന്ന് സത്യം വരെ ചെയ്യും. അത്തരം കോപ്രായം സ്വന്തം മിടുക്കാണ് എന്ന ധാരണയിലാണ് നമ്മുടെ നാട്ടിലെ കുരിശിന്‍റെ വഴിവെട്ടു തൊഴിലാളികളും. സ്വന്തമെന്നു പറയാന്‍ യാതോന്നുമില്ലാത്ത ഒരു കൂട്ടര്‍.. വേദപുസ്തകം എന്ന അടിസ്ഥാനഗ്രന്ഥം മുസ്ലിങ്ങലുമായി പങ്കിട്ടു. കൃഷ്ണന്‍ തടവറയില്‍ ജനിച്ചതു കണ്ടായിരിക്കണം, കുറച്ചു കൂടി സിംപതി കിട്ടാന്‍ ദൈവപുത്രന്‍ കാലിത്തൊഴുത്തില്‍ ജനിച്ചു. കുരിശില്‍ കിടന്നു മരിച്ചത്‌ കൊണ്ട് , ജൂതന്മാരുടെ കുരിശു ചിഹ്നവും ഇങ്ങേടുത്തോണ്ട് പോന്നു. കാശിന്റെ ബലമില്ലെങ്കില്‍ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല എന്ന് നല്ല ഉറപ്പുള്ളത് കൊണ്ട്, മതം പ്രചരിപ്പിക്കാന്‍ ആകെ പണം മാത്രമേ ഒരു മാര്‍ഗവുമുള്ളൂ. വന്നു കൂടിയവര്‍ക്ക് തൃപ്തി നല്‍കാന്‍ പാകത്തിന് എന്തെങ്കിലും ആചാരങ്ങള്‍ വേണമല്ലോ ?? അപ്പോഴാണ്‌ തോന്നിയത്‌ സ്വന്തം പൂര്‍വികരായ ഹിന്ദുക്കള്‍ക്ക്‌ ഒരുപാട് ആചാരങ്ങള്‍ സ്വന്തമായുണ്ട്. കുറച്ചൊക്കെ എടുത്തുപയോഗിച്ച് ഒരു 12 കൊല്ലം കഴിയുമ്പോള്‍ കൈവശാവകാശനിയമം വഴി സ്വന്തമാക്കാമല്ലോ എന്ന്. 

കുരിശുകള്‍ സനാതനആചാരങ്ങള്‍ മോഷ്ടിക്കുന്നത് ഒരു പുതിയ വാര്‍ത്തയല്ല. കുറച്ചു കാലം മുന്‍പ്‌ വരെ ഒരു പള്ളിയിലും ഇല്ലാതിരുന്ന കല്‍വിളക്ക്‌, കൊടിമരം തുടങ്ങി പഞ്ചവാദ്യം, ആനയെഴുന്നള്ളിപ്പ് , വിദ്യാരംഭം എന്നിവയെല്ലാം യാതൊരു ഉളുപ്പുമില്ലാതെ അവര്‍ പകര്‍ത്തിയെഴുതി. വ്യാസപൂര്‍ണ്ണിമ ദിനം, St.തോമസ്‌ ഡേ എന്നാക്കി. അതിനിടെ ദാണ്ടെ ഒരു കര്ന്നോരുടെ കണ്ടുപിടുത്തം 2000 വര്ഷം മുന്‍പ്‌ തങ്ങള്‍ തുടങ്ങിയ മിശിഹാരാത്രിയാണ് ആറായിരം വര്‍ഷങ്ങളെക്കാള്‍ മുന്‍പ് തന്നെ ഹിന്ദുക്കള്‍ അനുകരിച്ചതെന്നു. അല്ലേലും ഈ നാണം എന്ന സാധനം കാശ് കൊടുത്താല്‍ വാങ്ങാന്‍ കിട്ടില്ലല്ലോ ? പാവം മൂപ്പീന്ന്. അങ്ങിനെ അനവധി പലവിധ മോഷണങ്ങളുമായി ദൈവരാജ്യം ഉണ്ടയാക്കി കൊണ്ടിരിക്കുന്ന കുഞ്ഞാടുകളുടെ പുതിയ തമാശ കണ്ടു സാക്ഷാല്‍ ഭഗവാന്‍ ആദിത്യന്‍ പോലും ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിപ്പോയി. ഹിന്ദുക്കളുടെ ദിനചര്യയും, ഇപ്പോഴത്തെ RSS തീവ്രവാദികളുടെ കുത്തകയുമായ സൂര്യനമസ്കാരത്തിനു യേശു നമസ്കാരമെന്ന പേരില്‍ പ്രചരണം. ഹോ ഭീകരമായ തമാശയെന്ന് തന്നെ പറയേണ്ടി വന്നു ആ സാഹസത്തെ..

ദൈവത്തെ ആരാധിച്ചു പണ്ടും കുഞ്ഞാടുകള്‍ക്ക് ശീലമില്ല. ദൈവപുത്രനെ മാത്രമേ അറിയൂ. അതില്‍ തന്നെ ഒട്ടനവധി ജാതികള്‍. ഭണ്ഡാരം വരവിന്റെ പേരില്‍ കുഞ്ഞാടുകള്‍ ഇടയ്ക്കിടെ തമ്മില്‍ തല്ലുന്നത് പറയാന്‍ വേണ്ടി മാത്രം അച്ചായന്റെ പത്രമടക്കം റിപ്പോര്‍ട്ട്‌ ചെയ്യാറുണ്ട്. ഇപ്പോള്‍ ഐക്യം കൂടി വരുന്നത് കൊണ്ട, എല്ലാ ഇടവകയിലും മിനിമം മൂന്നു പള്ളികള്‍ എങ്കിലും കാണും. പള്ളിസ്കൂളുകളില്‍ മുഴുവനും എല്ലാ മതത്തിലെയും വിദ്യാര്‍ത്ഥികളെ ജയിപ്പിക്കാന്‍ പ്രത്യേക ധ്യാനം എന്ന പേരില്‍ ചെവി കേള്‍ക്കാത്ത ദൈവപുത്രനെ അലമുറയിട്ട് വിളിക്കുന്ന പ്രത്യേക റിയാലിറ്റി ഷോകള്‍ 
തൊട്ടടുത്ത ധ്യാനകേന്ദ്രത്തിലെ പ്രധാനപ്രാര്‍ത്ഥന ദിനങ്ങളുടെ പരസ്യം. ഇതൊക്കെ ചെയ്തിട്ടും ദൈവരാജ്യം വരുന്നില്ലെന്ന് കണ്ടപ്പോള്‍ പിന്നെ വത്തിക്കാനിലെ അപ്പൂപ്പന്‍ മുട്ടനാടുകളോട് ചോദിച്ചു, ചുമ്മാ തൂക്കിയിട്ടു നടന്നാല്‍ മതിയോ മക്കളെ, നമുക്കും എണ്ണം കൂട്ടണ്ടേ ?? അധികം വരുന്ന ഓരോ എണ്ണത്തിനും സഭ വഹ പ്രത്യേക പാരിതോഷികങ്ങള്‍ സമ്മാനവും. പിന്നെ ജനസംഖ്യ പ്രശ്നമായ നാട്ടിലെ കുടുംബാസൂത്രണ പരസ്യങ്ങളും കുറഞ്ഞു എന്നത് മറ്റൊരു വസ്തുത. 

വത്തിക്കാനിലെ അപ്പൂപ്പന്റെ കീഴില്‍ നിലക്കാത്ത കുറച്ചു പേര്‍ വേറെയും ഉണ്ട്. അതില്‍ പ്രധാന കലപിലക്കാരെ മിക്ക കവലകളിലും കാണാനും സാധിക്കും. അവന്‍ വരുന്നു, അവന്‍ വരുന്നു എന്നതാണ് പ്രധാന മുദ്രാവാക്യം. അവന്‍ വരുന്നതും നോക്കി നമ്മള്‍ ഈ നില്പ് തുടങ്ങിയിട്ട് വര്ഷം ഇശ്യായിന്നു മാത്രം. അവരുടെ ദൈവപുത്രന്‍ മുട്ട വിരിഞ്ഞുണ്ടായതാണോ, അതോ ഭൂമിയില്‍ നിന്നും നേരെ മുളച്ചതാണോ എന്നറിയില്ല. എന്തെന്നാല്‍ അവരുടെ ദൈവപുത്രന് അമ്മയില്ല പോലും. അണലി കടിച്ചാലും പ്രാര്‍ഥിച്ചേ വിഷം ഇറക്കൂ. അതിലും വലിയ ഒരു ചികിത്സയും ഈ ബ്രഹ്മാണ്ടത്തില്‍ നിലവിലില്ല എന്നത് വേറെ വിഷയം. വിവരവും, വിദ്യാഭ്യാസവുമുള്ള ഒരാളോടും സംസാരിക്കാന്‍ നില്‍ക്കില്ല. ഇഷ്ടമില്ലഞ്ഞിട്ടാണ് അല്ലാതെ വേറൊന്നും കൊണ്ടല്ല കേട്ടോ. ഒന്നും അറിയാത്ത ദരിദ്രരും, വിദ്യാഭ്യാസം ഇല്ലാത്തവരുമായ ജനങ്ങളെ ദൈവരാജ്യത്തില്‍ അംഗങ്ങളാക്കാന്‍ മാത്രമേ ഇഷ്ടമുള്ളൂ.. എത്ര കളിയാക്കിയാലും നാണം, ആഹാ അടുത്ത് കൂടെ പോയിട്ടില്ല.

കോട്ടയത്തൊരു തങ്കം പോലത്തെ മനുഷ്യന്‍ ദൈവരാജ്യം എത്ര സുഖമുള്ള അനുഭവം ആണെന്ന് കാണിക്കാന്‍ ഒരു ഓളിയിടല്‍ മേള സംഘടിപ്പിക്കാന്‍ ശ്രമിച്ചതാണ്. പക്ഷെ കുറെ വര്‍ഗീയവാദികള്‍ എതിര്‍ത്ത്‌, ആ സുഖം കളഞ്ഞു. ആളുകളെ എത്തിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുത്തും ചില ധാന്യഅറകള്‍ ബിസിനസ് വിപുലപ്പെടുത്താന്‍ ശ്രമിക്കുന്നുമുണ്ട്. നേരായ വഴിക്ക്‌ ഒന്നും ചെയ്തു പണ്ടേ ശീലമില്ല. പിന്നെ ഭരിക്കുന്നതില്‍ എല്ലാ കുരിശു ജാതിക്കാരും ഉള്ളതിനാല്‍ എല്ലാവര്ക്കും പങ്കിട്ടു തിന്നുകയും ചെയ്യാം.

ഒരു ദിവസം വീട്ടിലിരിക്കുമ്പോള്‍ തൊട്ടടുത്ത പള്ളിയില്‍ നിന്നും നരനായിങ്ങനെ എന്ന ടോണില്‍ ഈശോയെ ഈശോ ഈശോയെ ഈശോ എന്ന പാട്ടും കേട്ടു. പിന്നെ ദാണ്ടെ ഒരു ഓട്ടോയുടെ പിന്നില്‍ "ഓം ക്രിസ്തുവേ നമ: "
എന്നൊരു മന്ത്രം. മറിയചേച്ചിയുടെ പുതിയ പേര് ദൈവാംബിക, ഇതെല്ലാം ഇവരിടും എന്നറിഞ്ഞു ഹിന്ദു പരിഷകള്‍ മുന്‍പേ കോപ്പി അടിച്ചത് ഇവരുടെ കുറ്റമാണോ?? എല്ലാ മലകളിലും കുരിശു ചെടി താനേ മുളക്കുന്ന പ്രതിഭാസം കണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക്‌ ദൈവത്തെ വിശ്വസിച്ചു കൂടെ ?? തങ്ങള്‍ വിശ്വസിക്കുന്നുണ്ടല്ലോ ?? പാവങ്ങള്‍ സഭ എന്ത് പറഞ്ഞാലും അനുസരിക്കണം, ഞായറാഴ്ച മുടങ്ങാതെ ഒപ്പിട്ടില്ലേല്‍ കല്യാണം കഴിക്കാന്‍ പറ്റില്ല. ഇടവകക്കാരുടെ അച്ഛന് വിരോധം തോന്നിയാല്‍ ശവം പോലും റോഡില്‍ കിടക്കും. അപ്പോള്‍ പിന്നെ എന്ത് ചെയ്യാന്‍ പാട്ടും ? എന്നാലും ഈ ചിത്രത്തിലെ നമസ്കാരം കണ്ടു പിടിച്ച കര്‍ത്താവ്‌ ഇത് നിത്യം ചെയ്തിരുന്നോ ആവോ ?? പുള്ളിക്ക് നടുവുളുക്കി കാണുമോ ?

"ചോദ്യം ചെയ്യാതെ വിശ്വസിപ്പിന്‍....... Praise the Lord, Praise the Lord... "

22 comments:

  1. Excellent observation and satire Mr. Anoop George.Congratulations.

    ReplyDelete
  2. യൂറോപ്പില്‍ എങ്ങും ഉണ്ടായിരുന്ന പ്രാചീന മതങ്ങളെ ഒതുക്കി ആചാരങ്ങളെ അടിച്ചുമാറ്റി ,അവരുടെ
    വിശുദ്ധരെയും നേതാക്കളെയും ജീവനോടെ ചുട്ടെരിച്ചു . അവര്‍ തലമുറകളായി ആരാധിച്ചിരുന്ന
    കേന്ദ്രങ്ങള്‍ സ്വന്തമാക്കി അവിടെ പള്ളികള്‍ സ്ഥാപിച്ചു ദൈവനീതിക്ക് കുറച്ചു കാലതാമസം
    ഉണ്ടായി , മിക്ക പള്ളികളും കാലി , ചിലത് ബാര്‍ ആയി ,കുറെ പള്ളികള്‍ മുസ്ലീങ്ങള്‍ വാങ്ങി
    ക്രിസ്തിയാനി സ്വന്തമെന്നു കരുതുന്നതെല്ലാം - ആഘോഷങ്ങളും ആചാരങ്ങളും എല്ലാം അടിച്ചുമാറ്റിയവ
    തന്നെയാണ് .

    ReplyDelete
  3. ക്രിസ്തുവിനെ പ്രജപതിയാക്കി തരാം താഴ്ത്തിയ , തിരുവട്ടാര്‍ , പോട്ടയിലെ അരവിന്ദാക്ഷമേനോന്‍,പോള്‍ ഗോപാല കൃഷ്ണന്മാര്‍ ഒക്കെ എവിടെ പോയി പോയി ഒളിച്ചോ ആവോ?

    ടീ എസ്സ് ബാലനും, ജോന്സന്‍ C ഫിലിപ്പും ഇവയെ ചോദ്യം ചെയ്യാന്‍ ഇല്ലായിരുന്നേല്‍ , ഇന്ന് നമ്മളൊക്കെ ശുധ്ഹ കന്ന്യായെ നമഹ: , ശുദ്ധ ശൂലാര്‍പ്പിത നമഹ; എന്നൊക്കെ പറഞ്ഞു നടന്നേനെ.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  4. 'How I Became A Hindu' എന്ന ചിന്തോദ്ധീപകമായ തന്‍റെ ഗ്രന്ഥത്തില്‍ ശ്രീ ഡേവിഡ് ഫ്രാളി, സഭയുടെ ആസൂത്രിതമായ ഈ കപട നാടകങ്ങളെ പറ്റി നിരീക്ഷിച്ചിട്ടുണ്ട്. പേഗന്‍ വിശ്വാസങ്ങളെ കൈവശപ്പെടുത്തിയിട്ട്, യഥാര്‍ത്ഥ ഉടമകളെ മരുന്നിന് പോലും ബാക്കി വയ്ക്കാതെ തുടച്ചു നീക്കുക എന്നത് നൂറ്റാണ്ടുകളായി സഭയുടെ മുഖ്യപരിപാടി തന്നെയായിരുന്നു. സഭയുടെ അതേ മാതൃക തന്നെയാണ് മുസ്ലീങ്ങളും തുടര്‍ന്നത്. റംസാനും, ഹജ്ജും, കാബയും, അല്ലാഹ് എന്ന പേരുള്‍പ്പെടെ കടമെടുത്തവയാണ് എന്നത് ചരിത്ര സത്യം. http://www.wikiislam.net/wiki/The_Pagan_Origins_of_Islam
    പിപ്പിലാഥന്‍, ക്രിസ്തുവിനെ പ്രജപതിയാക്കിയതിലൂടെ തരം താഴ്ത്തുകയാണോ ചെയ്തത് എന്നതൊക്കെ തീരുമാനിക്കാന്‍ വരട്ടെ. ഹൈന്ദവ ഗ്രന്ഥങ്ങളിലെ പ്രതീകാത്മകതകളേയും മറ്റും മനസ്സിലാക്കിയ, ശരിയായ ഉള്‍ക്കാഴ്ച കൈവന്നിട്ടുള്ളവരോട് ചോദിച്ചറിയാന്‍ ശ്രമിച്ചിട്ടു പോരേ ഈ താരതമ്യപ്പെടുത്തലും വിലയിരുത്തലുമൊക്കെ ? അല്ലെങ്കില്‍ മഹാശിവരാത്രിയില്‍ മിശിഹാരാത്രി കണ്ടെത്തിയ മൂപ്പിലാന്‍റെ ശ്രമം പോലെ അപഹാസ്യമായി തീരില്ലെ ഇത്തരം താരതമ്യമൊക്കെ ?

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  5. കേരളത്തിലെ ക്രൈസ്തവര്‍ മുന്പെന്നത്തെ ക്കാളും ഹിന്ദു ആചാരങ്ങളില്‍ ആകൃഷ്ട രാണിപ്പോള്‍ . പഴയ തലമുറയില്‍ വെള്ള വസ്ത്രം ഉടുത്ത് പള്ളിയില്‍ പോയി വരുന്ന അമ്മച്ചിമാര്‍ക്കൊക്കെ ഒരു ലാളിത്യം ഉണ്ടായിരുന്നു. വീടുകള്‍ ക്കുള്ളിലേക്ക് ഹൈന്ദവ ആചാരങ്ങള്‍ എത്തിക്കുന്നതില്‍ പുതു തലമുറയിലെ സ്ത്രീകള്‍ മുന്‍പിലാണ്. വിവാഹിതകള്‍ ഇപ്പോള്‍ സിന്ദൂരം തൊടുന്നതും മറ്റും ഉദാഹരണം.
    ഹൈന്ദവ ആചാരങ്ങള്‍ ആകര്‍ഷകങ്ങള്‍ ആണ്. സ്വന്തമായി ഒന്നും ഇല്ലാത്തവര്‍ ഇതൊക്കെ കാണുമ്പോള്‍ ആകൃഷ്ടരായിപോകും. സഭാ നേതൃത്വങ്ങള്‍ ഇതൊക്കെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഒന്ന് മറക്കുന്നു. നാളത്തെ ക്രിസ്ത്യന്‍ തലമുറയോട് ചെയ്യുന്ന ചതിയണിത്. അവര്‍ക്ക് സ്വന്തമായി ഒരു സംസ്കാരം ഇല്ലാതാക്കുന്നു.
    ഹൈന്ദവ ആചാരങ്ങള്‍ കോപ്പിയടിച്ചു പുതുതലമുറയെ തെറ്റുധരിപ്പിക്കുംപോള്‍ ഒന്നോര്‍ക്കണം കാക്ക കുളിച്ചാല്‍ കൊക്കാവില്ല. ഇതൊക്കെ തിരിച്ചറിയുന്നവര്‍ പള്ളികളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നും അകന്നു ജീവിക്കാന്‍ തയാറാകും, ഇപ്പോള്‍ യുറോപ്പിലെ പള്ളികള്‍ക്ക് സംഭവിക്കുന്നത്‌ നാളെ ഇവിടെയും പ്രതീക്ഷിക്കാം.

    ReplyDelete
  6. വേദങ്ങളും ബൈബിളും ,കാര്യമായി അറിയില്ല . പ്രജാപതിയാരെന്നും നന്നായി അറിയില്ല . എങ്കിലും ഒന്ന് സമ്മതിക്കാതിരിക്കാന്‍ പറ്റുന്നില്ല . ഒരുകാലത്ത് ,പോട്ടയില്‍ നിന്നും ,മറ്റു വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു കെട്ട പ്രജാപതി യാഗമായി കുരിശുമാരണത്തെ പഠിപ്പിക്കല്‍ ഇപ്പോള്‍ കേള്‍ക്കാനേയില്ല . കാരനമെന്തെങ്കിലും കാണാതിരിക്കുമോ?

    ReplyDelete
    Replies
    1. Because it was a foolishness to say prajapathy is Jesus.

      Delete
    2. ennittu ithu paranju padippichavar ippozhum pottayilund?

      Delete
  7. Christianity adopted the cross later on.
    Early Biblical texts claim that Christ was crucified by a stake, not cross:
    The church did not adopt the cross until about the 6th century (New Catholic Encyclopedia, vol. 4, p. 475).
    The word 'cross' was later substituted for the word 'stake' in the rewriting of the Christian text (Crosses In Tradition, W.W.Seymour N.Y. 1898).
    Christian archives record that the general use of the crucifix became ratified at the Sixth Ecumenical Council in 680 (Canon 82). The council decreed that 'the figure of a man fastened to a cross be now adopted'.
    This new church logo was later confirmed by Pope Hadrian I (772-795). എന്ത് പറയുന്നു ഫ്രീ തിങ്കിംഗ് സാര്‍

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
    Replies
    1. സഹോദരാ,
      എന്റെ ഉള്ളിലെ വിശ്വാസത്തിന്റെ അഗ്നി കെടുത്താന്‍ ഇതൊന്നും പോരാ
      "കൂടെയുണ്ട് സ്നേഹമുള്ള ദൈവം
      എന്റെ ജീവിതത്തില്‍ പങ്കാളിയായി
      ജീവനുള്ള കാലം മുഴുവന്‍
      എന്റെ രക്ഷകന്റെ ദിവ്യഗീതം പാടും"

      Delete
    2. The stories connecting with Jesus with Mithra and ishtar , horus are all out dated conspiracy theories.Now the modern thinkers know they don't match with Jesus in any way.

      Delete
    3. Everything in Christianity is borrowed from ancient Religions .The rituals of the Eucharist are similar to the ceremonies of the true cannibals.How many Christians realize that when they eat that wafer and drink the wine during communion service that they, in effect, practice cannibalism by the partaking in the eating of human flesh and blood?

      Delete
  9. so you don't believe in Jesus Christ. You don't want to follow him. You don't want to be catholics. so why do you have a blog called almayasabdham. why do you call christians. I dont understand why you call yourselves christians and speak against jesus himself.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. എന്തൊക്കെപ്പരഞ്ഞാലും പിപ്പിലാടന്‍ പറഞ്ഞതില്‍ കുറെയേറെ കാര്യമുണ്ട് .

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. i like the way you have presented the things and facts . hands-off to the author.

    ReplyDelete
  15. i like the way of presentation of the facts and things,hands-of to the author.

    ReplyDelete