ഞാനാരാ, നിയാരാ ... അവനെ എനിക്കറിയാം ... ഇപ്പൊ കൊല്ലും തുടങ്ങി
ആക്രോശങ്ങളുമായി ബ്ലോഗ്ഗുകളില്‍ പല മുഖങ്ങളും ഇയ്യിടെ പ്രത്യക്ഷപ്പെടുന്നു. അല്മായാ
ശബ്ദവും, സിറോ മലബാര്‍ വോയിസും രംഗത്തിറങ്ങിയതിന്റെ ഫലം കണ്ടുതുടങ്ങിയപ്പോള്‍ പലര്‍ക്കും
ഹാലിളകും, ന്യായമായും. പക്ഷെ, അവരുടെ കൂടെ ഫെയ്ത്ത് ബ്ലോഗ്ഗുകാരും കൂടെ ചേര്‍ന്ന് സഭയ്ക്ക് വിലപറയും എന്ന് ആരും സത്യത്തില്‍
കരുതിയില്ല.
ശാശ്ശേരി അച്ചന്‍ ഒരു വലിയ സന്ദേശം നല്‍കിയിട്ടാണ് കടന്നു
പോയതെന്ന് പറയാതെ വയ്യ. ക്ലാവര്‍ക്കുരിശു കൊപ്പേല്‍ പള്ളിയില്‍ സ്ഥാപിക്കാന്‍
സ്വന്തം അഭിമാനം വരെ പണയപ്പെടുത്തിയ അദ്ദേഹത്തെയും അങ്ങാടിയത്ത് മൂടോടെ വാരി.
അതല്ലേ സത്യം? അപ്പൊ ബാക്കിയുള്ള അല്മായന്റെ
കാര്യം പറയാനുണ്ടോ. മാര്‍പ്പാപ്പയെ വേദം പഠിപ്പിക്കരുതെന്നൊരു ചൊല്ല്
പണ്ടുണ്ടായിരുന്നു; ഇപ്പൊ അണ്ണാന്‍ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കരുത് എന്നത്
മാത്രമേ നിലവിലുള്ളൂ, കാരണം വേദം അങ്ങേര്‍ക്കും നല്ല പിടിയില്ല എന്നാണു പൊതുവേ കരുതപ്പെടുന്നത്.
സഭയുടെ ചരിത്രത്തില്‍ യേശുവിനെ അവഹേളിക്കുന്ന രിതിയില്‍ നിരവധി അതിക്രമങ്ങള്‍
കാട്ടിക്കൂട്ടിയ മാര്‍പ്പാപ്പാമാരുണ്ട്. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോഴും, ദണ്ഡവിമോചനം
വില്‍ക്കാനുള്ളതല്ലെന്നു പറഞ്ഞപ്പോഴും അവര്‍ കുരങ്ങു പാമ്പിനെ പിടിച്ചതുപോലെ ശിലാസമം
ഇരുന്നിട്ടുള്ളതേയുള്ളൂ – തെറ്റ് തിരുത്താന്‍ ഒരിക്കലും തയ്യാറായിട്ടില്ല. പണ്ട്
നടന്നതിനു ഇപ്പൊ ക്ഷമ പറഞ്ഞതുകൊണ്ട് എന്ത് ഫലം?
എല്ലാത്തിന്റെയും കാരണം താമരക്കുരിശാണെന്ന ടോം വര്‍ക്കിയുടെ വാദത്തോടും എനിക്ക്
യോജിപ്പില്ല. ഈ പണ്ടൊരാപ്പെട്ടി തുറക്കാന്‍ ആ താക്കോല്‍ പ്രയോജനപ്പെട്ടുവെന്നതെയുള്ളൂ.
ദൈവം തന്ന സാമാന്യ ബുദ്ധി അല്‍പ്പം ഉപയോഗിച്ചവരാരും ‘എന്റെ പള്ളി എന്റെ സര്‍വ്വവും’
എന്ന് പറഞ്ഞു ബോധം കേട്ടു വിണിട്ടില്ല. സി.ജെ മുതല്‍ സക്കറിയാ വരെ സര്‍വ്വരും
തുറന്നെഴുതി, ഈ അധികാര വര്‍ഗ്ഗം മനുഷ്യകുലത്തെത്തന്നെ നശിപ്പിക്കുമെന്ന്.
പൊന്കുന്നം വര്‍ക്കിയുടെ ഒരു കൃതിയില്‍ ഒരു വിശ്വാസി അച്ചനോട് പറഞ്ഞത്, “ആ
കുരിശിന്റെ മുമ്പില്‍ നിന്ന് അല്‍പ്പം ഒന്ന് മാറി നില്‍ക്കണം.. എനിക്ക് കര്‍ത്താവിനോടു
ചില കാര്യങ്ങള്‍ പറയാനുണ്ട്.” എന്നാണ്. സഭാപിതാക്കന്മാര്‍ കാലാകാലങ്ങളായി
ഉണ്ടാക്കിക്കൊണ്ടിരുന്ന നിയമങ്ങള്‍ മുഴുവന്‍ ദൈവത്തില്‍നിന്നു വരുന്നതാണെന്ന് വിശ്വശിച്ചുവശായ ഒരു ജനത എന്നുമുണ്ടായിരുന്നു ഇവര്‍ക്കോശാന പാടാന്‍. ദൈവം വ്യവസ്ഥകളില്ലാത്ത അനന്ത
സ്നേഹമാണെന്ന് അവര്‍ പ്രസംഗിച്ചു; അപ്പോപ്പിന്നെ ആരാ ഞങ്ങളെ ശിക്ഷിക്കുന്നതെന്ന്
ചോദിച്ചവരോട് പറഞ്ഞത് ഞഞ്ഞഞ്ഞാ പിഞ്ഞഞ്ഞാന്ന്. ഉദാഹരണങ്ങള്‍ നിരവധി. കേരളത്തിലെ
പാപം വടക്കെയിന്ത്യയില്‍ പുണ്യം; ഇന്ത്യയിലെ പല പാപങ്ങളും അമേരിക്കയില്‍ കുമ്പസ്സാരിക്കേണ്ടാത്തത്.
ഫരിദാബാദ് രൂപതയില്‍ ക്ലാവര്‍ കുരിശു മാറ്റി തൂങ്ങപ്പെട്ട രൂപം വെച്ചത് ശരി, ചിക്കാഗോ
രൂപതയില്‍ അത് തെറ്റ്.
ഇയ്യിടെ അങ്ങാടിയത്ത് മൊഴിഞ്ഞത് അമേരിക്കയില്‍ മത സ്വാതന്ത്ര്യം
ഇല്ലായെന്ന്. വ്യക്തി സ്വാതന്ത്ര്യം ഇത്രയും ഉള്ള വേറൊരു രാജ്യവും ലോകത്ത്
ഇല്ലാതിരിക്കെയാണ് ഈ വചനം. പക്ഷെ, തോന്നിവാസം പറഞ്ഞാല്‍ അമേരിക്കയിലെ ഗോതമ്പുണ്ട
തിന്നെണ്ടിവരുമെന്നു ഓര്‍ക്കുന്നത് നല്ലത്. ഏതെങ്കിലും ഗള്‍ഫ് രാജ്യത്ത് ഇരുന്നാണ് ഇത് പറഞ്ഞിരുന്നതെങ്കില്‍
കാണാമായിരുന്നു. ഏതപ്പനും എവിടെയും കേറി എങ്ങിനെയും നിരങ്ങാവുന്ന ഇന്ത്യയില്‍
കൂട്ടുകാര് പലതും വിളമ്പിയെന്നിരിക്കും.
അപ്പന്‍ തായ്ത്തടി വഴിയെങ്കില്‍ മക്കള്‍ ഇലച്ചില്
വഴിയെന്നു കേട്ടിട്ടില്ലേ? അതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ക്ലാവര്‍ക്കുരിശു
നമുക്ക് വേണ്ടായെന്നു പറഞ്ഞ വൈദികര്‍ ചങ്ങനാശ്ശേരിയില്‍ തന്നെ ധാരാളം
ഉണ്ടായിരുന്നു. അവരെയെല്ലാം അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ചാണ് പവ്വം ഒതുക്കിയത്.
ധ്യാന പ്രസംഗകന്‍ അച്ചനെ സ്ഥലം മാറ്റിയത് പട്ടിക്കാട്ടിലേക്ക്. ഇടവകക്കാര്‍ ഒന്നടങ്കം
ഇളകിയപ്പോള്‍ അച്ചന്‍ തന്നെ പറഞ്ഞു ഒതുക്കുകയായിരുന്നു. എടത്വാക്കാരന്‍ ഒരു
രോഗിയച്ചനെ അതുപോലൊരു പട്ടിക്കാട്ടിലേക്ക് സ്ഥലം മാറ്റി. അദ്ദേഹത്തിന്റെ
ശവസംസ്കാരത്തിന് വന്ന പവ്വത്തിനെ അവിടെനിന്നു രക്ഷപ്പെടുത്താന്‍ ഏറെ ശ്രമം വേണ്ടി
വന്നു. സ്വന്തം മുറ്റത്തുള്ള പാറെപ്പള്ളിയില്‍ വരെ അദ്ദേഹത്തിനു പോകാന്‍
കഴിയാതിരുന്ന സന്ദര്‍ഭമുണ്ടായിരുന്നു. എവിടെങ്കിലും പോയാല്‍ കാറിന്‍റെ കാറ്റ്
കുത്തിവിടാന്‍ ജനമുണ്ടായിരുന്ന ഒരു കാലമായിരുന്നത്.
ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നു പറയുന്നതില്‍
ഒരതിശയോക്തിയും വേണ്ട. കേരളത്തിലെ എല്ലാ ഇടവകകളിലും ഒരു ശ്മശാന മൂകത കാണാം. ഒരു
പൊതുയോഗം വിളിച്ചാല്‍ വരുന്നത് കഷ്ട്ടിച്ചു പത്തു ശതമാനം പേര്‍. അവര്‍ എന്ത്
തിരുമാനിച്ചുവെന്നു അന്വേഷിക്കുവാന്‍ ആരുമില്ല. അമേരിക്കയുടെ അനുഭവത്തില്‍ നിന്ന്
യുറോപ്പ് പഠിച്ചു; പഠിക്കാത്ത ആസ്ത്രേലിയാ കൊണ്ടും പഠിക്കും. ഇപ്പോള്‍ ഈ ശ്മശാന
മൂകത മെത്രാന്മാരുടെ ഇടയിലേക്കും പടര്‍ന്നിട്ടുണ്ടെന്നതും സത്യം. സഭാ നിയമങ്ങളുടെ
മറവില്‍ ദ്രോഹിക്കപ്പെട്ട ഓരോ വിശ്വാസിയും ഇന്ന് വാളും പരിചയുമെടുത്തു കച്ചകെട്ടി
ഒരുങ്ങി നില്‍ക്കുന്നുവെങ്കില്‍ അതിനവരെയല്ല പഴിക്കേണ്ടത്. ഒരു നല്ല മാതൃക
കാണിച്ചുകൊടുക്കാന്‍ കെല്‍പ്പില്ലാത്ത നേതാക്കന്മാര്‍ തന്നെയാണ് മറുപടി പറയേണ്ടത്.
മരത്തിന്റെ ഗുണം ആര് നോക്കുന്നു – മനുഷ്യന്‍ നോക്കുന്നത് പഴം നല്ലതാണോ ചിത്തയാണോയെന്നല്ലേ?
അള്‍ത്താരയില്‍ "വിനീതന്‍ അത്യുന്നതന്‍" എന്ന് എഴുതി ഒട്ടിച്ച്ചിട്ടെന്തു കാര്യം
ReplyDeleteകൊട്ടിഘോഷിച്ചു വൈദിക വര്ഷം പ്രഖ്യാപിച്ചു - ദിവസങ്ങള്‍ക്കകം കാസര്‍ക്കോട് മംഗലാപുരം
അതിര്‍ത്തിയില്‍ നഗ്നനായി വെട്ടുകള്‍ ഏറ്റു ഒരു പുരോഹിതന്റെ ജഡം കാണപ്പെട്ടു .പിന്നീട്
ഒരു വാര്‍ത്തയും വരാതെ അത് ഒതുക്കി . സിസ്റ്റെര്‍ ജെസ്മിയെക്കുറിച്ചു നമ്മുടെ വക്താവ് പോക്രിത്തരം
പറഞ്ഞു വായടയ്ക്കും മുന്‍പ് അതെ സഭയിലെ ആലുവയിലെ കന്യാസ്ത്രീയും പ്രകടനവും
ലോകം മുഴുവനെത്തി .
പുരോഹിതര്‍ എന്ത് ചെയ്താലും ദൈവം ചോദിച്ചോളും , എന്ന ദൈവശാസ്ത്രം ഇനി ചിലവാകില്ല.
St Malachy was the Archbishop of Armagh മലാച്ചി ഒത്തിരി പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട് .ഇതുവരെ ഉള്ള
എല്ലാ മാര്‍പ്പാപ്പ മാരെക്കുറിച്ച് അദ്ദേഹം എഴുതിയതെല്ലാം നടന്നു ,അദ്ദേഹത്തെ വിശ്വസിക്കാമെങ്കില്‍
ഇനി ഒരു പാപ്പ കൂടെയേ ഉള്ളു ,നമ്മുടെ ധ്യാന ഗുരുക്കളും ബിഷപ്പുമാര്‍ വരെ കാശിനായി ഓടുന്ന നെട്ടോട്ടം
കാണുമ്പോള്‍ അവരും ഇത് വിശ്വസിക്കുന്നുണ്ട് എന്ന് തോന്നുന്നു .
This comment has been removed by the author.
DeletePlease explain the unchristian acts by Sr Jesme& Sr .Abhaya,
ReplyDeleteThese reported cases are only the "Tip of the Ice berg"
This comment has been removed by the author.
Deleteസ്വതന്ത്ര ചിന്തകന്റെ അഭിപ്രായത്തോടു യോജിക്കുന്നു. ജമീലയുടെ ചരിത്രംതന്നെ നല്ലത്. ജമീല വര്‍ത്തമാന കാലത്തിന്റെ ഇരയായിരുന്നു. ഭൂതകാലത്തില്‍ സഭയുടെ കാഴ്ചപ്പാടില്‍ ജസ്മി ഉത്തമ കന്യാസ്ത്രി. അതല്ലായെങ്കില്‍ സഭ അവരെപ്പറ്റി രഹസ്യങ്ങള്‍ മൂടിവെച്ചു. അങ്ങനെയെങ്കില്‍ സഭ മുഴുവനായിത്തന്നെ അഴുക്കുകള്‍ നിറഞ്ഞിരിക്കുന്നുവെന്നുവേണം കരുതുവാന്‍. സഭയ്ക്കുള്ളില്‍ ഉത്തമ കന്യാസ്ത്രിയും, സഭ വിട്ടപ്പോള്‍ ജമീലയും. ഒരിക്കല്‍ കന്യാസ്ത്രിമഠം വിട്ടാല്‍ പിന്നീട് ആ സ്ത്രീ വ്യപിചാരിയും ഭ്രാന്തിയും മതദ്രോഹിയും ആയി മുദ്ര കുത്തും. ജസ്മിയുടെ ഈ ചോദ്യത്തിന് ഉത്തരം പറയാമോ. സാധാരണ ജനം ചിന്തിക്കുന്നതുപോലെ പുരോഹിതര്‍ ചിന്തിക്കാറില്ല. സഹാറ മരുഭൂമിയിലും ആഫ്രിക്കയില്‍ കിടക്കുന്നവനും കട്ടപ്പനമലയില്‍ കിടക്കുന്നവനും പുരോഹിതനെങ്കില്‍ ചിന്ത ഒരുപോലെയിരിക്കും. മനസാക്ഷി കത്തിയെരിഞ്ഞവര്‍ക്ക് ജസ്മിയുടെ ഈ ചോദ്യത്തിനു ഉത്തരം നല്‍കുവാന്‍ സാധിക്കുകയില്ല. "ഒരു സ്ത്രീയെ ചാരിത്രം ഹനിക്കുവാന്‍ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌താല്‍ ചോദിക്കുവാന്‍ ആളില്ലേ? ആയിരത്തില്‍ ഒരാളെങ്കിലും സ്ത്രീക്കു വേണ്ടി പ്രതിഷേധിക്കുവാന്‍ മുമ്പോട്ട് വരും. ലോകമേ, ഒന്നു ചിന്തിക്കൂ. മാതാപിതാക്കള്‍ ലാളിച്ചു വളര്‍ത്തിയ സര്‍വ്വതും വിശ്വസിച്ചു സഭയെ ഏല്‍പ്പിച്ച യേശുഭഗവാന്‍റെ ഈ മണവാട്ടികളുടെ മാനംപോയാല്‍ ആരു സംസാരിക്കും? സന്യാസജീവിതം നഷ്ടപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നു" ആമേന്‍.... .
ReplyDeleteപച്ചമരത്തോടു ഇതാണ് ചെയ്യുന്നതെങ്കില്‍ എന്ന വചനം ആണ് സി .ജെസ്മിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍
ReplyDeleteമനസ്സില്‍ വരുന്നത് , വിദ്യാസമ്പന്നയായ ,ഉന്നതജോലി നോക്കിയിരുന്ന അവരുടെ അവസ്ഥ ഇത്രയും
ദയനീയം ആയിരുന്നു എങ്കില്‍ ഒരു പാവം സാദാ കന്യാസ്ത്രീ എന്ത് മാത്രം സഹിക്കുന്നുണ്ടാകാം .യാതൊരു
സ്വഭാവദൂഷ്യവും ആരോപിക്കാന്‍ ഇല്ലാത്തതുകൊണ്ട് അവരെ ഭ്രാന്തിയാക്കി - യേശുവിനു ഭ്രാന്തായിരുന്നു എന്ന്
കുടുംബം കരുതി ,പരിശുദ്ധാത്മാവ് ആവസിച്ച ശിഷ്യരെ ജനം ഭ്രാന്തന്‍മാര്‍ എന്ന് കരുതി
"കര്‍ത്താവിന്റെ ഭ്രാന്തന്മാര്‍ അനുഗ്രഹീതര്‍ " എന്നും വചനം സാക്ഷ്യപ്പെടുത്തുന്നു .
വെള്ളയടിച്ച കുഴിമാടം ആയ കേരള സഭയെ തുറന്നു കാണിച്ച സഹോദരീ നിനക്ക് നന്ദി .
This comment has been removed by the author.
Delete