Translate
Wednesday, November 18, 2015
തലവരിപ്പണപ്പിരിവ് നടപ്പില്ല
ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അതുകൊണ്ട്തന്നെയാണ് കെജ്‌രിവാളിനെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി കാണുന്ന സൂഹവും ഇവിടെ ഉയര്‍ന്നു വന്നത്. മുഖ്യമന്ത്രിയായി നിയമിതനായതുമുതല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പല പദ്ധതികളും കെജ്‌രിവാള്‍ മന്ത്രിസഭ കൊകൊണ്ടിരുന്നു. അതെല്ലാം കൈയ്യടി നേടുകയും ചെയ്തു. ഇപ്പോഴിതാ ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളുകളുടെ അന്യായമായ ഫീസീടാക്കല്‍ അവസാനിപ്പിക്കുള്ള ശ്രമവും രാജ്യത്ത് തരംഗമാകുന്നു. സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ നിയമം പരിഷ്‌കരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. സ്‌കൂളുകളുടെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാനും തലവരി വാങ്ങുന്ന സ്‌കൂളുകള്‍ക്ക് കനത്ത പിഴ ഈടാക്കാനും വ്യവസ്ഥ ചെയ്യുന്നു പുതിയ നിയമം നിര്‍മ്മിച്ചുകൊണ്ടാണ് കെജ്‌രിവാള്‍ പദ്ധതി നടപ്പാക്കുന്നത്.
ഡല്‍ഹി സ്‌കൂള്‍ എജ്യുക്കേഷന്‍ ആക്ട് ആന്‍ഡ് റൂള്‍സ് നിയമം അടുത്ത ശൈത്യകാല സമ്മേളനത്തില്‍ ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വ്യാഴാഴ്ചയാണ് സമ്മേളനം ആരംഭിക്കുന്നത്. അടുത്ത ജനുവരിയില്‍ ആരംഭിക്കുന്ന നഴ്‌സറി സ്‌കൂള്‍ പ്രവേശനം മുതല്‍ക്ക് പുതിയ നിയമം ബാധകമാകും. നിയമത്തിലെ 145ാം വകുപ്പിന്റെ ഭേദഗതിയോടെയാവും നഴ്‌സറി സ്‌കൂള്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരിക. പുതിയ നിയമം അനുസരിച്ച് തലവരി വാങ്ങുന്ന സ്‌കൂളുകള്‍ക്ക് വാങ്ങിയ തലവരിയുടെ പത്ത് മടങ്ങോ അല്ലെങ്കില്‍ അഞ്ചുലക്ഷം രൂപയോ പിഴയടക്കേണ്ടിവരും. നഴ്‌സറി സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത് വ്യാപകമായ കൂടിയാലോചനകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരീവാള്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പ്രവേശനത്തില്‍ വന്‍തോതില്‍ മാറ്റം വരുത്തുന്നതിന് ഉദ്ദേശിച്ചുള്ളതാണ് പുതിയ നിമയപരിഷ്‌കാരങ്ങള്‍. ഈ അക്കാദമിക് വര്‍ഷം മുതല്‍ക്ക് നിയമം കാര്യക്ഷമമായി നടത്താനായേക്കില്ലെങ്കിലും വരും വര്‍ഷങ്ങളില്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കുമെന്നും കെജരീവാള്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സ്‌കൂള്‍ പ്രവേശനം സുതാര്യമാക്കുന്നതിന് പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനയാക്കും. പ്രവേശനത്തിന് ഏകജാലക സംവിധാനവും കൊണ്ടുവരും. എല്ലാ സ്‌കൂളുകളും പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന തരത്തിലാകും നിയമഭേദഗതിയെന്നും കെജരീവാള്‍ പറഞ്ഞു.
പുതിയ നിയമത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രമുഖര്‍ രംഗത്തെത്തി. വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ വിമര്‍ശനം താന്‍ കാര്യമാക്കുന്നില്ലെന്നും തന്റെ പുതിയ പദ്ധതി എല്ലാ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതെയുള്ളുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.
- See more at: http://malayalivartha.com/index.php?page=newsDetail&id=27374#sthash.FLsPTNzr.o6fSbqHZ.dpuf
Tuesday, November 17, 2015
കത്തോലിക്കാസഭയിലെ സ്വതന്ത്രചിന്തകൾ - R. I. P.
സഭാസിദ്ധാന്തങ്ങളെ മുറുകെ പിടിക്കുന്നതിനും സഭാധികാരികളുടെ സ്വേച്ഛാധിപത്യഭരണം യഥേഷ്ടം തുടരുന്നതിനുമാണ് കത്തോലിക്കാ സഭാംഗങ്ങൾക്ക് സ്വതന്ത്രമായി ചിന്തിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്താൻ അനുവദിക്കാത്തതെന്ന കാര്യം വ്യക്തമാണ്. വ്യക്തികളുടെ അഭിപ്രായങ്ങളെ നിശബ്ദമാക്കുന്നത് തെറ്റാണ്.മറ്റുള്ളവരുടെ കാഴ്ചപ്പാടിനെ നാം ബഹുമാനപൂർവ്വം കാണണം. മറ്റുള്ളവർ എങ്ങനെ ചിന്തിക്കണം, പറയണം, എഴുതണം എന്ന കാര്യത്തിൽ എതിർക്കുന്നവർക്ക് അപ്രമാദിത്വ പിന്തുണയുണ്ടെന്ന് അവർ ചിന്തിക്കുന്നു. ഇന്ന് ജനസമ്മതമായ കാഴ്ചപ്പാട് ഭാവി തലമുറയ്ക്ക് അസംഗതമാകാം. ഒരിക്കൽ സഭ ഭൂമി പരന്നതാണന്ന് വിശ്വസിച്ചിരുന്നു. പിന്നീടത് പരിഹാസ്യമായി. ഒരിക്കൽ അടിമത്തം ധാർമികമാണെന്ന് സഭ കരുതിയിരുന്നു. അതേസമയംതന്നെ എല്ലാമനുഷ്യരും സ്നേഹസ്വരൂപനായ ദൈവത്താൽ സൃഷ്ട്ടിക്കപ്പെട്ടവരാണെന്ന് വിശ്വാസികളെ ഉത്ബോധിപ്പിക്കുകയും ചെയ്തിരുന്നു.

മനുഷ്യജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലും നവീനാശയങ്ങൾ, പുത്തൻ തെളിവുകൾ, ശാസ്ത്രീയ അറിവുകൾ, കണ്ടുപിടുത്തങ്ങൾ മുതലായവവഴി പരിവർത്തനങ്ങൾ അനുദിനം സംഭവിക്കുന്നതിനാൽ പഴയകാലത്തെ വിദഗ്ദ്ധർ ഇന്ന് വിവേകരഹിതരായി കാണപ്പെടുന്നു. യേശുവിൻറെ ജീവിതശൈലി സ്ത്രീപൌരോഹിത്യത്തിന് വിഘ്നമാണെന്ന് സഭ ഇന്ന് പഠിപ്പിക്കുന്നു. ഭാവി തലമുറ ഈ തെറ്റ് തിരുത്തും. സഭയിലെ ഏറിയ ശതമാനം വിശ്വാസികളും യുക്തിഭദ്രമായി ചിന്തിക്കാൻ കഴിവില്ലാത്തവരാണ്. അവർ സഭയിലെ ആചാരാനുഷ്ഠാനങ്ങൾകൊണ്ട് തൃപ്തിപ്പെടുന്നു. അത് അവരുടെ ആത്മാക്കളെ രക്ഷിക്കുമെന്നവർ വിശ്വസിക്കുന്നു. യേശുവിൻറെ ജീവിതവഴികളെ സംബന്ധിച്ചു പഠിക്കാൻ അവർക്ക് ഉത്സാഹമില്ല. യേശുപഠനങ്ങളിൽ അവർ അജ്ഞരാണ്. അവർ അജ്ഞതയിൽ തുടരേണ്ടത് പാതിരിമാരുടെ ആവശ്യവുമാണ്.
എല്ലാവരും അവരവരുടെ അഭിപ്രായങ്ങളെ വിമർശനവിധേയമാക്കേണ്ടതാണ്. ചിലപ്പോൾ അതുവഴി തങ്ങളുടെ ചിന്താഗതി തെറ്റാണന്നുള്ള നിഗമനത്തിൽ എത്തിച്ചേർന്നെന്നിരിക്കാം. അത് വളരെ ശ്ലാഖനീയമാണ്; ഹൃദയഹാരിയാണ്. സഭയിലെ ചില സിദ്ധാന്തങ്ങളെ മുറുകെ പിടിക്കുകയും അവയെ കാത്തുസൂക്ഷിച്ച് സംരക്ഷിക്കണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നവർ സിദ്ധാന്തങ്ങളുടെ ശരിയും തെറ്റുമൊന്നും ചിന്തിക്കാറില്ല. മതമേധാവിത്വം എപ്പോഴും ആജ്ഞാപിക്കുകയേയുള്ളൂ. ആജ്ഞ പാലിക്കാത്തവർക്ക് കഠിനശിക്ഷ കണിശമായിരിക്കുകയും ചെയ്യും. ആധുനികകാലത്ത് ദൈവശാസ്ത്രപരമായ തർക്കങ്ങൾ ഇല്ലെന്നുതന്നെ പറയാം. എന്നാൽ ദുഷിച്ച ക്ലേർജികളുടെ അധാർമ്മികമായ പെരുമാറ്റങ്ങൾ സഭാപൌരരെ ചൊടിപ്പിക്കുകയും അവർ ചിലപ്പോൾ വാചാലരാകാറുമുണ്ട്. സഭാധികാരികൾക്ക് അവരുടെ സ്ഥാനം നിലനിർത്തണമെങ്കിൽ അവർക്കെതിരായി ശബ്ദിക്കുന്നവരുടെ വാ മൂടിക്കെട്ടണം.
നമ്മുടെ അഭിപ്രായങ്ങൾ മേല്ക്കുമേൽ നന്നാകണമെങ്കിൽ ജനമദ്ധ്യത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുകയും മറ്റുള്ളവർ അതിലുള്ള തെറ്റുകളെ ചൂണ്ടിക്കാണിക്കുകയും ആവശ്യമാണ്. അഭിപ്രായപ്രകടനങ്ങൾക്ക് മുടക്കുകല്പിച്ചാൽ സംവാദങ്ങൾവഴി തെറ്റിനെ കണ്ടുപിടിക്കാൻ സാധിക്കയില്ല. നിരോധിക്കപ്പെട്ടിട്ടുള്ള അഭിപ്രായം സത്യമെങ്കിൽ സത്യത്തെ അനാവരണം ചെയ്യാനുള്ള സാദ്ധ്യത ഇല്ലാതാകുന്നു. അതുപോലെ നിരോധിക്കപ്പെട്ടിട്ടുള്ള അഭിപ്രായം അസത്യമെങ്കിൽ അസത്യത്തെ അനാവരണം ചെയ്യാനുള്ള സാദ്ധ്യതയും നഷ്ടപ്പെടുന്നു. രണ്ടായാലും സ്വതന്ത്രനിരൂപണം സത്യത്തിലേയ്കുള്ള കാൽവെപ്പ് മാത്രമാണ്. എഴുത്തുകാരനായ ജോൺ മിൽ പറയുന്നത് എതിർപ്പുകളുടെ അഭാവംമൂലം സത്യം ജീർണിക്കുന്നു എന്നാണ്.
സഭാനവീകരണക്കാർ ഉയർത്തുന്ന പ്രശ്നങ്ങളെ അധികാരികൾ ശ്രവിക്കണം. അവരുടെ ആശയങ്ങൾക്ക് വേണ്ടത്ര പരിഗണന നല്കണം. എങ്കിലെ സഭാപൗരരുടെ ആശയങ്ങളിലെ തെററും ശരിയും തിരിച്ചറിയാൻ കഴിയു. അവരെ വിളിച്ചിരുത്തി സംസാരിക്കാനുള്ള നന്മനസ് കാണിക്കണം. യേശുവചനങ്ങൾ വിശുദ്ധഗ്രന്ഥത്തിൽ ഒതുക്കി രാജകീയവേഷധാരികളായി ആഡംബരജീവിതം നയിക്കുന്നവർ യേശുവനുയായികളല്ല. അവർ കോണ്‍സ്റ്ററ്റൈൻ സ്ഥാപിച്ച സഭയുടെ കാവൽക്കാരാണ്.
'എനിക്കീ സ്ഥാനം ദൈവം തന്നു. സുഖിച്ചു ജീവിക്കാം' എന്ന് ചിന്തിക്കുന്നവരാണിവർ. ഈ അഹങ്കാരികളെ വിമർശിച്ചാൽ രാജവെമ്പാലയുടെ സ്വഭാവം കാണിക്കും. പാവം വിശ്വാസികൾ സിംഹത്തിൻറെ പിടിയിൽപെട്ട മാൻപേടെയേപോലെ വിറക്കും. കാരണം സ്വർഗത്തിലേക്കുള്ള താക്കോലിന്റെ കുത്തകാവകാശം ഇവരെ എല്പിച്ചിരിക്കുകയാണല്ലോ. കലികാലമെന്നല്ലാതെ എന്തുപറയാൻ!
Monday, November 16, 2015
സത്യജ്വാല – നവംബർ 2015
കുടുംബ സിനഡും ലോകത്തിന്റെ മാറ്റവും – മുഖക്കുറി, ഫാമിലി സിനഡ് അർത്ഥമാക്കുന്നത് – മാർപ്പാപ്പാ, ഇതാ ഒരു മനുഷ്യൻ – ഹർഷൻ, അന്തിക്രിസ്തു വന്നു കഴിഞ്ഞു – ജോസഫ് മണിമല, ഒരു വൈദികന്റെ കരുണക്കായി കാത്തിരിക്കുന്ന ഒരു കുടുംബം, കെ സി ആർ എം, കാത്തലിക് ഓപ്പൺചർച്ച് ഫോറം സംഘടിപ്പിക്കുന്നു, ക്നാനായാ കുടിയേറ്റം – പുലിക്കുന്നൻ, കരിസ്മാറ്റിക് കംപ്യുട്ടർ – ഇപ്പൻ, ദേവാലയം ബ്രഹ്മാണ്ടമാകുമ്പോൾ ഭയപ്പെടുക – പ്രൊഫ. ടി ജെ മത്തായി, ചര്ച്ച് ആക്ടിന് വേണ്ടി ബി ജെ പി യെ സമീപിക്കരുത് – ജോസഫ് തോമസ് പുത്തൻപുരക്കൽ, അല്മായാശബ്ദം വെബ്സൈറ്റ് ഭാരതത്തിൽ ഒന്നാം സ്ഥാനത്ത്, അവർ എന്നെ കൊലപ്പെടുത്തും – റെജി ഞള്ളാനി, സനൽ ഇടമറുക് പ്രതികരിക്കുന്നു – കെ സുജിത്, ന്യു ജനറേഷൻ പേക്കൂത്ത് പള്ളിയിലും – ബിനു കോളയാട്, ഭരണങ്ങാനം – പുതിയ സിമിത്തേരി പൊളിക്കാൻ ഉത്തരവ്, സത്യജ്വാലക്ക് മൂലധനം – ജോസഫ് കൊട്ടാരം, വിശ്വാസ പ്രശ്നങ്ങൾ വികാരിയച്ചന്റെ ശ്രദ്ധക്ക് – ഡോ. അബ്രാഹം അട്ടപ്പാടി, ക്രിസ്റ്റോളജി – പ്രൊഫ. പി സി ദേവസ്യാ…… Click here ഇടുക്കിലീക്സ്
കുറേക്കാലം മുമ്പ് ഒരു കൊച്ചച്ചൻ റോം സന്ദർശനവും കഴിഞ്ഞു മടങ്ങി വന്നപ്പോൾ പറഞ്ഞത് റോമിൽ പോയിട്ട് ഒരു കത്തോലിക്കനായി തിരിച്ചു വരിക അസാദ്ധ്യമെന്നാണ്. അതിന്റെ പൊരുൾ ഇപ്പോഴാ എനിക്കു മനസ്സിലായത്. വില കൊടുത്താൽ വത്തിക്കാനിലുള്ളിൽ തന്നെ ധാരാളം തിരുമ്മുകാരെ കിട്ടുമെന്നും, ഈ തിരുമ്മുശാലകൾ നടത്തുന്നത് കത്തോലിക്കാ വൈദികർ തന്നെയാണെന്നും വത്തിലീക്ക്സ് വാർത്തകൾ! ഒരാവശ്യവുമില്ലാഞ്ഞിട്ടും നമ്മുടെ മെത്രാന്മാർ റോമിനു ടിക്കറ്റ് എടുക്കുന്നത് ഇതിനാണെന്ന് ആരും കരുതരുത്. സീറോ മലബാറിന് സ്വന്തമായി അവിടെ ഒരു എപ്പാർക്കി കെട്ടിടം വേണമെന്നു പറയുന്നതും ഇതുകൊണ്ടാണെന്നു കരുതരുതെന്ന് ഞാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
അതൊക്കെ പോട്ടെ, നമ്മൾ വേറെ റീത്താണല്ലോ! രക്ഷ കിട്ടണമെങ്കിൽ ചേർന്നു നിന്നോയെന്നാണു സർവ്വ മെത്രാന്മാരും പറയുന്നത്. ഇടുക്കിയിൽ മെത്രാനോടും പശ്ചിമഘട്ടത്തോടും ചേർന്നുനിന്നവർ ഇപ്പോൾ പിച്ചച്ചട്ടി എടുത്തുവെന്നത് ഒരു പോരായ്കയായി കരുതരുത്. കൊച്ചുപുരക്കലച്ചൻ നടത്തിയ പോരാട്ടംകൊണ്ടു നേടിയ കാര്യങ്ങളുടെ ലിസ്റ്റുമായി ഒരു വല്യപുരക്കലച്ചൻ ഇടുക്കിയിൽ പ്രത്യക്ഷപ്പെട്ടെന്നു കേൾക്കുന്നു. അദ്ദേഹം പുറത്തിറക്കിയ കുറിപ്പിൽ, ഗോവാ മുതൽ ഇടുക്കി വരെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തിൽ സമരം ചെയ്തത് ഇടുക്കിയിൽ മാത്രമാണെന്നും, സമരം തുടങ്ങുന്നതിനു മുമ്പ് ഒരു കോടി രൂപാ വിലയുണ്ടായിരുന്ന ഒരേക്കർ ഭൂമിക്കിപ്പോൾ 25 ലക്ഷം പോലും അവിടെ കിട്ടില്ലെന്നും പറയുന്നു. ഈ കസ്തൂരിരംഗൻ ആ വഴിയെങ്ങാനും വന്നാൽ എല്ലാവരേയും ഇറക്കിവിട്ടു പിണ്ഡംവെയ്ക്കുമെന്നും പ്രചരിപ്പിച്ച് ഉള്ള സ്ഥലത്തിന്റെ മൂല്യം കളഞ്ഞുകുളിച്ച ഈ മുന്നേറ്റത്തിന് ഇടുക്കി മെത്രാൻ നല്കിയ സംഭാവനയും വളരെ വലുതാണ്. പി ടി തോമസ്സിനെ ഇറക്കി ഇടുക്കി കത്തോലിക്കരെ എം എം മണിയുടെ പോക്കറ്റിൽ ഇട്ടു കൊടുക്കാൻ അദ്ദേഹം ചെയ്ത സഹായം കമ്മ്യുണിസ്റ്റ് പാർട്ടിക്കാർ എക്കാലവും ഓർക്കും. ഇടുക്കിയിൽ നടന്ന ഹർത്താലുകൾ വഴി ഉണ്ടായ നേട്ടങ്ങളും ഇടുക്കിയിൽ പ്രചരിക്കുന്ന ചാക്രിക ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഏതൊക്കെ വില്ലേജുകളെ ഒഴിവാക്കിയാണ് കേരളത്തിൽ നിന്ന് റിപ്പോർട്ട് പോയതെന്നുപോലും അറിയില്ലായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന അവിടുത്തെ എം പി യേയും ഈ ലേഖനം മുക്തകണ്ടം പ്രശംസിക്കുന്നുണ്ട്. മുഴുവൻ മുടിഞ്ഞാലും സഭയോടു ചേർന്നുനിന്ന് ആത്മരക്ഷ പ്രാപിക്കണമെന്നേ എനിക്ക് പറയാനുള്ളൂ. ഏതായാലും മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ കൂടെ 'രൂപാ താ' വൈദികർ കൂടാതിരുന്നതു നന്നായി!
ആദ്യം ഇടുക്കിയിലെ വിശ്വാസികൾ കേരളാ കോൺഗ്രസ്സിനോടു ചേർന്നുനിന്നു; മുല്ലപ്പെരിയാർ പൊട്ടുമെന്നു വിശ്വസിച്ച്, ഉടുതുണിപോലും ഉപേക്ഷിച്ചു സമരം ചെയ്തു. അങ്ങിനെ ആ പ്രദേശത്തുള്ള വസ്തുക്കൾ വാങ്ങാൻ ആരും തയ്യാറാകാത്ത ഒരവസ്ഥയുണ്ടാക്കി - മുല്ലപ്പെരിയാർ പൊട്ടിയതുമില്ല, വെള്ളം 142 അടിയായി ഉയർത്തുകയും ചെയ്തു. ആ ദുരനുഭവത്തിൽ നിന്നും മലയോര കർഷകർ പഠിച്ചില്ല. ഇപ്പോഴത്തെ അനുഭവത്തിൽ നിന്നും അവർ എന്തെങ്കിലും പഠിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. രക്ഷപ്പെടണോ? സഭയോടു ചേർന്നുനിൽക്കണം. കഴിഞ്ഞ ദിവസം അതിരമ്പുഴയിൽ വന്ന ചങ്ങനാശ്ശേരി മെത്രാപ്പോലീത്തായും അതല്ലേ പറഞ്ഞത്? സാമാന്യ ബുദ്ധി ഉപയോഗിക്കുന്നത് ശരിയല്ലെന്ന അർത്ഥത്തിൽ നമ്മുടെ പവ്വം എത്രയോ പ്രസംഗങ്ങൾ നടത്തിയിരിക്കുന്നു! സഭയോടു ചേർന്നു നിന്നാൽ സഭ രക്ഷിച്ചെന്നിരിക്കും. അതല്ലേ, മാർ പവ്വം കെ എം മാണിയെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയത്. സർവ്വ കത്തോലിക്കരും വിശ്വസിക്കേണ്ടതിലേക്ക്, കേരളാ കോൺഗ്രസ്സ് ഇത്രനാളും നടത്തിയ സർവ്വ സമരങ്ങളുടേയും തിരഞ്ഞെടുപ്പുകളുടേയും ചെലവുകൾ പാലാ കരിങ്ങോഴക്കൽ വീട്ടിൽ നിന്നും കൊണ്ടുവന്നതായിരുന്നെന്ന് പവ്വം തെളിച്ചങ്ങു പറഞ്ഞില്ല. മാണിയുടെ കൈകൾ കറ പുരളാത്തതാണെന്നു പവ്വം പറഞ്ഞത് ശരിയായിരിക്കാനാണു വഴി. മാണി പണം കൈകൊണ്ട് തൊടാതായിട്ട് ഒത്തിരി കാലമായില്ലേ? മാണിയെ അപമാനിക്കുന്നവരെ ബോക്കാഹറാം സ്റ്റൈലിൽ കൈകാര്യം ചെയ്യണമെന്നും ഒരു സീറോവൃദ്ധൻ പണ്ടു പറഞ്ഞതോർക്കുന്നു. തന്നേക്കാളും കൂടുതൽ വാങ്ങിയവർ മന്ത്രിസഭയിൽ നിവർന്നിരിക്കുന്നുവെന്നതാണു മാണിയുടെ സങ്കടം എന്നാണ് ചാനലുകാർ പറഞ്ഞു പരത്തുന്നത്. ഏതായാലും ഞാൻ പാലായിൽ എത്തിയാൽ പൊട്ടിക്കും എന്നുപറഞ്ഞ ഒരു ബോംബ് മാണി വന്ന വഴി ചങ്ങനാശ്ശേരിക്കും കോട്ടയത്തിനും ഇടക്കെവിടെയോ ഉപേക്ഷിച്ചെന്നു കേൾക്കുന്നു. അതാർക്കെങ്കിലും കിട്ട്ടിയോ ആവോ? എനിക്കാകെ കൺഫ്യുഷനായി; മാണി പണം വാങ്ങിച്ചിരിക്കാമെന്നു പറയുന്ന താമരശ്ശേരി മെത്രാന്റെ കൂടെ കൂടണോ, അതോ മാണി അറിയപ്പെടുന്ന വിശുദ്ധനാണെന്ന അർഥത്തിൽ സംസാരിക്കുന്ന ചങ്ങനാശ്ശേരിയിലെ പഴയ മെത്രാപ്പോലീത്തായുടെ കൂടെ കൂടണോ, അതോ തെളിച്ചൊന്നും പറയാത്ത പാലായിലെ ദൈവശാസ്ത്രജ്ഞന്റെ കൂടെ കൂടണോ?
ഒരു കാര്യം ഇയ്യിടെ എ കെ സി സി യുടെ ഭാരവാഹികൾ പറഞ്ഞത് ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല; കർഷകരുടെ വോട്ടു തിരിഞ്ഞതാണ് ഈ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മലർന്നു വീണതിനു കാരണം എന്നാണവർ പറഞ്ഞത്. എല്ലാ കോർപ്പറേഷനുകളും ഈ പ്രഖ്യാപനത്തിന്റെ പരിധിയിൽ വരുമായിരിക്കും. എ കെ സി സിക്ക് ഇങ്ങനെ സംഭവിച്ചതിന്റെ കാരണവും കൂടി പറഞ്ഞിരുന്നെങ്കിൽ! എ കെ സി സി യുടെ തലപ്പത്തിരിക്കുന്നവർക്ക് അഭിഷിക്തർ അനുവദിക്കാതെ കൂടുതലൊന്നും പറയാൻ ആവില്ലല്ലോ! അഭിഷിക്തർക്കു റിസേർവ്വ് ചെയ്തിരിക്കുന്ന പരി. ആത്മാവിന്റെ ആ സംരക്ഷണം കണ്ടിട്ടില്ലാത്തവർ കണിച്ചുകുളങ്ങര സ്റ്റൈയിലിൽ അടുത്തിടെ നടന്ന ഒരിരട്ട കൊലപാതക വാർത്ത നോക്കുക. ഒരച്ചൻ കല്യാണക്കുറിയിൽ മുറുക്കെ പിടിക്കുന്നു, ഗുണ്ടാകൾ അച്ചനെ ആക്രമിക്കാൻ വരുന്നു, ഏതാനും അത്മായർ അച്ചനെ രക്ഷിക്കുന്നു. അച്ചനെ രക്ഷിക്കാൻ ശ്രമിച്ച അത്മായരെ വാടക ഗുണ്ടാകളെ വിട്ട് ദൈവം കൊന്നുകളയുന്നു! അഭിഷിക്തരെ രക്ഷിക്കാനോ ശിക്ഷിക്കാനോ ആരെയും ദൈവം അനുവദിക്കില്ല. മനസ്സിലായല്ലോ!
കൈനോട്ടത്തെ പറ്റി ഒരു ചൊല്ലുണ്ട്; കാൽ വിദ്യ മുക്കാൽ തട്ടിപ്പെന്നാണ് പറയപ്പെടുന്നത്. അതുപോലെതന്നെയാണ് സീറോ മലബാർ വചനപ്രഘോഷണങ്ങളും എന്നാണ് എനിക്ക് തോന്നുന്നത്. അൽപം വചനം പറയും ബാക്കി പറയുന്നത് മെത്രാന്മാരുടെ നിലനിൽപ്പിന്റെ കാര്യവുമായിരിക്കും. വചനം എന്തു പറഞ്ഞാലും വളരെ ആലോചിച്ച് ശ്രദ്ധാപൂർവ്വമായിരിക്കും മെത്രാന്മാരുടെ നീക്കങ്ങൾ. ആദ്യം കർത്താവിനെ മാറ്റി നിർത്തി തോമ്മായെ പിടിച്ചു - കുരിശും മാറ്റി; അന്യജാതികളെ മാനസാന്തരപ്പെടുത്തുന്ന പണി അങ്ങു നിർത്തി; പാവങ്ങളുടെ ഇടയിൽ മിഷൻവേല ചെയ്യാൻ ആഗ്രഹിക്കുന്നവരെ കേരളത്തിനു വെളിയിലേക്കു വിടാതെ നോക്കി; അത്മായന്റെ നിയന്ത്രണത്തിൽ നിന്നും സർവ്‍വ സ്വത്തുക്കളും കസ്റ്റഡിയിലെടുത്തു. പതിയെ ലത്തീൻകാർക്കിട്ടു പണിതുടങ്ങി. കേരളത്തിനു പുറത്തു സമാധാനമായി ജീവിച്ചുപോന്ന സർവ്വ കേരള കത്തോലിക്കരേയും പാരമ്പര്യത്തിന്റെ പേരു പറഞ്ഞു വട്ടത്തിലാക്കി. പതിയെ ഇവരുടെ ലത്തീങ്കാരോടുള്ള പക മറനീക്കി പുറത്തുവരുന്നു. കേരളത്തിനു പുറത്തു പ്രസംഗിക്കുമ്പോൾ ലത്തിൻകാർ കാണിക്കുന്ന വിവേചനത്തിന്റെയും ദ്രോഹത്തിന്റെയും കഥകൾ പറഞ്ഞു വിശ്വാസികളെ ഇളക്കുന്ന പണിതുടങ്ങി. ഏതാണ്ട് ഒരു വർഷം മുമ്പ് ഇംഗ്ലണ്ടിൽ സുറിയാനിക്കാരെ വിശ്വസിച്ച ഒരു ബോംബെക്കാരൻ ലത്തീങ്കാരനോട് ഈ സീറോ പുരോഹിതർ ചെയ്ത കഥ ഒരാൾ പറഞ്ഞത് വളരെ വേദനയോടെയാണ്. അയാൾ പള്ളിയിലെ ജീസസ് യൂത്തിൽ വരെ സജീവമായി പ്രവർത്തിച്ചു, പക്ഷെ, അകാലത്തിൽ മരണപ്പെട്ടു. ആ വീട്ടിൽ ഒരൊറ്റ സീറോ അച്ചൻ പോലും പോയില്ല; അവർക്കു പറയാൻ ധാരാളം കാരണങ്ങളുണ്ടായിരുന്നു. ഈ ദ്രോഹികളെ ദൈവം ഇഞ്ചിഞ്ചായി നശിപ്പിക്കുമെന്നെനിക്കുറപ്പുണ്ട്. അതിനാരും ഒന്നും ചെയ്യേണ്ടതില്ല. അതിന്റെ ആരംഭമാണ് ഇപ്പോൾ വ്യാപകമായി കണ്ടുവരുന്നത്. തെങ്ങിന് മണ്ഡരി ബാധിച്ചത് പോലെ വിശ്വാസികൾക്ക് വ്യാപകമായി വിശ്വാസക്ഷയം സംഭവിച്ചു കൊണ്ടിരിക്കുന്നു.
വള്ളിക്കാവിലെ വിശുദ്ധ മാലിന്യവും, തോമാത്തിപ്പുരകളിലെ വചനപ്രഘോഷണങ്ങളും ഒരു പോലെ ദോഷം ചെയ്യുമെന്ന് ജനം എന്ന് മനസ്സിലാക്കുമോ ആവോ?
Sunday, November 15, 2015
പൊളിക്കൂലി വേണ്ട
(അയല്‍ക്കൂട്ട ദര്‍ശനത്തിന്റെയും ദര്‍ശനം മാസികയുടെയും സ്ഥാപകനായ
ശ്രീ ഡി. പങ്കജാക്ഷക്കുറുപ്പിന്റെ മകനും ഇപ്പോള്‍ ദര്‍ശനത്തിന്റെ പത്രാധിപരുമായ
ഡോ. രാധാകൃഷ്ണന്‍ മാസികയുടെ കഴിഞ്ഞലക്കത്തില്‍ എഴുതിയതാണ് ഈ ലേഖനം. ഈ ലേഖനത്തിലെ ദര്‍ശനത്തെ യേശുവിന്റെ ദര്‍ശനത്തോടു ചേര്‍ത്തുവച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു.)
വീട്ടിലൊരു ഗ്രൈന്‍ഡര്‍ ഉണ്ടെങ്കിലും മിക്‌സിയിലാണ് അരിയും ഉഴുന്നും ആട്ടുന്നത്. ഊണു മുറിയില്‍ വര്‍ഷങ്ങളായി പഴയ ഗ്രൈന്‍ഡര്‍ ഞങ്ങളെ നോക്കിയിരുന്ന് സ്ഥലം മിനക്കെടുത്തുന്നു. എന്നെ എന്തിനാണ് ഇവിടെ ഇരുത്തിയിരിക്കുന്നത് എന്നാണ് ചോദ്യം. എന്നാല്‍ പിന്നെ കൊടുത്തേക്കാം. പക്ഷേ ആരു വാങ്ങാനാണ്, ഗത്യന്തരമില്ലാതെ ആക്രിക്കാര്‍ക്ക് കൊടുക്കാം എന്ന് തീരുമാനിച്ചു. ഒരാള്‍ വന്ന് 650 രൂപ പറഞ്ഞു, ലത അത് അംഗീകരിച്ചു. ഇതൊക്കെ അവളുടെ വകുപ്പാണ്. അടുത്തയാഴ്ച വന്ന് എടുത്തോളാമെന്ന് പറഞ്ഞ് അയാള്‍ പോയി. അടുത്ത ദിവസം ഗ്രൈന്‍ഡര്‍ കൊടുക്കാനുണ്ടെന്നറിഞ്ഞ് മറ്റൊരാള്‍ വന്ന് 1000 രൂപ പറഞ്ഞുവെങ്കിലും കൊടുക്കാനായില്ല. വാക്കു പറഞ്ഞിരുന്നയാള്‍ യഥാസമയം വന്നു, ഗ്രൈന്‍ഡര്‍ പുറത്തെടുത്തു വെച്ച് അതിന്റെ ഫ്രയിം പൊളിച്ചു മാറ്റി. അവര്‍ക്ക് അതിന്റെ മോട്ടോറും, ഇരുമ്പും മാത്രം മതി. ഞാന്‍ ഡിസ്‌പെന്‍സറിയില്‍ മരുന്ന് കൊടുത്തുകൊണ്ടിരിക്കെ പൊളിക്കുന്ന ശബ്ദം കേള്‍ക്കാം. കുറച്ച് കഴിഞ്ഞപ്പോള്‍ ശബ്ദം മാറി എന്തോ ബഹളമായി, ലതയും, ആക്രിക്കാരനും തമ്മിലാണ് പ്രശ്‌നം. 650 രൂപയ്ക്ക് സമ്മതിച്ച ഗ്രൈന്‍ഡര്‍ പൊളിച്ചിട്ടിട്ട് 450 രൂപയാണ് ലതയ്ക്ക് കൊടുത്തത്. അയാളുടെ കയ്യില്‍ അത്രയേ ഉള്ളൂ. ബാക്കി പിന്നെത്തരാം, അവള്‍ പണം തിരികെ കൊടുത്തു തര്‍ക്കമായി ആക്രിക്കാരന്‍ അയാളുടെ ദാരിദ്ര്യം പറയാന്‍ തുടങ്ങി. എങ്കില്‍ ഗ്രൈന്‍ഡര്‍ പൊളിക്കും മുമ്പ് അത് പറയണമായിരുന്നെന്ന് ലതയും, ഞാന്‍ കുഴങ്ങി, അയാളോട് പറഞ്ഞു.നിങ്ങള്‍ക്കിത് വേണമെങ്കില്‍ വെറുതെ തരുമായിരുന്നല്ലോ, പേപ്പറൊക്കെ ഞാന്‍ തന്നിട്ടില്ലെ. പക്ഷേ വില പറഞ്ഞ് വാക്കുറപ്പിച്ച ശേഷം ഗ്രൈന്‍ഡര്‍ പൊളിച്ചിട്ട് പണമില്ലെന്ന് പറയുന്നതിന്റെ പേര് ചതി എന്നാണ്. ഇത് അംഗീകരിക്കാനാവില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു, സാറെ ഈ ഗ്രൈന്‍ഡര്‍ പൊളിച്ച് മോട്ടോര്‍ എടുക്കുന്നതിന്റെ പണിക്കൂലി 200 രൂപ വരും. ഞാന്‍ അത് ഉപേക്ഷിച്ചിരിക്കുന്നു എനിക്ക് പൊളിക്കൂലി വേണ്ട സാര്‍ ഇത് ആര്‍ക്കെങ്കിലും കൊടുത്തോ ഞാന്‍ പോകുന്നു. താന്‍ പൊയ്‌ക്കോ ഇത് എന്തായാലും തനിക്ക് തരില്ലെന്ന് ലതയും, ഞാന്‍ വീണ്ടും കുഴങ്ങി. ഇതാ ഞങ്ങളുടെ ഒന്നാന്തരം ഗ്രൈന്‍ഡര്‍ തല്ലിപ്പൊളിച്ചിട്ടിരിക്കുന്നു. കുറേ പ്രശ്‌നങ്ങളും, ഇനിയെന്ത് ചെയ്യും?
ഞാന്‍ ഈ വിദ്വാനെ ശരിക്കൊന്ന് നോക്കിക്കണ്ടു. അറുപത് കഴിഞ്ഞ പ്രായം, ദാരിദ്ര്യം വിളിച്ചറിയിക്കുന്ന ക്ഷീണിതമായ മുഖം, ഉദരനിമിത്തം ബഹുകൃത വേഷം. അറിവില്ലായ്മ കൊണ്ട് പണമുണ്ടാക്കാന്‍ പല തന്ത്രം നോക്കുന്നു. അറിവുണ്ടെന്ന് കരുതുന്ന ഞാന്‍ അയാളോട് 200 രൂപയ്ക്ക് വഴക്കടിക്കുന്നത് ശരിയാണോ?, വഴക്കടിച്ചാല്‍ എന്റെ സ്വസ്ഥത നഷ്ടമാകില്ലെ. 200 രൂപ കൊടുത്താല്‍ സ്വസ്ഥത കിട്ടുമോ? ആ പാവത്തിന് ഇങ്ങനെയൊക്കെ പെരുമാറാനേ അറിയൂ. ഏതായാലും ധനത്തിലും, അറിവിലും അയാള്‍ ദരിദ്രനാണ്, എങ്കിലും തന്ത്രത്തില്‍ മുന്നില്‍. നമ്മളെ സ്വര്‍ണ്ണക്കടയിലും, ആശുപത്രികളിലും, തുണിക്കടകളിലും ഒക്കെ എത്രയോ പേര്‍ ദിവസവും പറ്റിക്കുന്നുണ്ട്. അപ്പോഴൊന്നും ധാര്‍മ്മികരോഷം ഉണ്ടാകുന്നില്ലല്ലോ. ഈ സാധുവിന്റെ നേര്‍ക്കാണ് രോഷം പ്രകടിപ്പിക്കുന്നത്. കാരണം അയാള്‍ ഒരു പോലീസ് ഇന്‍സ്‌പെക്ടറല്ല, എനിക്ക് പേടിക്കാനില്ല. ആരുടെയെങ്കിലും കുറ്റം കണ്ടാല്‍ രോഷപ്രകടനത്തിന് മനുഷ്യന് പിന്നെ താമസമില്ല. ക്ഷമിക്കാന്‍ അവസരം കിട്ടിയാല്‍ അത് പാഴാക്കുകയാണ്. സ്വന്തം കുറ്റങ്ങള്‍ കാണാന്‍ കണ്ണില്ല. സത്യം പറയാമല്ലോ, ഈ വക ചിന്തകളോടെ അയാളുടെ മുഖത്ത് നോക്കിയപ്പോള്‍ കാരുണ്യമാണ് തോന്നിയത്. ദരിദ്രനായ അയാളെ ഞാന്‍ മുതലാളി എന്ന് വിളിച്ചു. ഇരിക്കാന്‍ പറഞ്ഞു, ലതയെ അടുക്കളയിലേയ്ക്ക് വിളിച്ച് എന്റെ ചിന്തകള്‍ കൈമാറി. ഒന്ന് ദേഷ്യപ്പെട്ടെങ്കിലും എല്ലാവരും ജഗദീശ്വരന്റെ സൃഷ്ടിയാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ വന്ന് 450 രൂപ വാങ്ങി അയാളെ സന്തോഷത്തോടെ യാത്രയാക്കി. ഒരു അക്രമം മാത്രം ഞാന്‍ നടത്തി അയാളോട് കര്‍മ്മ നിയമത്തെക്കുറിച്ച് ഉപദേശിച്ചു. അതു വല്ലതും അയാള്‍ക്ക് മനസ്സിലാകുമോ, എന്തോ? എനിക്കു തന്നെ മനസ്സിലായിട്ടില്ല.
ഞാന്‍ ഈ വിദ്വാനെ ശരിക്കൊന്ന് നോക്കിക്കണ്ടു. അറുപത് കഴിഞ്ഞ പ്രായം, ദാരിദ്ര്യം വിളിച്ചറിയിക്കുന്ന ക്ഷീണിതമായ മുഖം, ഉദരനിമിത്തം ബഹുകൃത വേഷം. അറിവില്ലായ്മ കൊണ്ട് പണമുണ്ടാക്കാന്‍ പല തന്ത്രം നോക്കുന്നു. അറിവുണ്ടെന്ന് കരുതുന്ന ഞാന്‍ അയാളോട് 200 രൂപയ്ക്ക് വഴക്കടിക്കുന്നത് ശരിയാണോ?, വഴക്കടിച്ചാല്‍ എന്റെ സ്വസ്ഥത നഷ്ടമാകില്ലെ. 200 രൂപ കൊടുത്താല്‍ സ്വസ്ഥത കിട്ടുമോ? ആ പാവത്തിന് ഇങ്ങനെയൊക്കെ പെരുമാറാനേ അറിയൂ. ഏതായാലും ധനത്തിലും, അറിവിലും അയാള്‍ ദരിദ്രനാണ്, എങ്കിലും തന്ത്രത്തില്‍ മുന്നില്‍. നമ്മളെ സ്വര്‍ണ്ണക്കടയിലും, ആശുപത്രികളിലും, തുണിക്കടകളിലും ഒക്കെ എത്രയോ പേര്‍ ദിവസവും പറ്റിക്കുന്നുണ്ട്. അപ്പോഴൊന്നും ധാര്‍മ്മികരോഷം ഉണ്ടാകുന്നില്ലല്ലോ. ഈ സാധുവിന്റെ നേര്‍ക്കാണ് രോഷം പ്രകടിപ്പിക്കുന്നത്. കാരണം അയാള്‍ ഒരു പോലീസ് ഇന്‍സ്‌പെക്ടറല്ല, എനിക്ക് പേടിക്കാനില്ല. ആരുടെയെങ്കിലും കുറ്റം കണ്ടാല്‍ രോഷപ്രകടനത്തിന് മനുഷ്യന് പിന്നെ താമസമില്ല. ക്ഷമിക്കാന്‍ അവസരം കിട്ടിയാല്‍ അത് പാഴാക്കുകയാണ്. സ്വന്തം കുറ്റങ്ങള്‍ കാണാന്‍ കണ്ണില്ല. സത്യം പറയാമല്ലോ, ഈ വക ചിന്തകളോടെ അയാളുടെ മുഖത്ത് നോക്കിയപ്പോള്‍ കാരുണ്യമാണ് തോന്നിയത്. ദരിദ്രനായ അയാളെ ഞാന്‍ മുതലാളി എന്ന് വിളിച്ചു. ഇരിക്കാന്‍ പറഞ്ഞു, ലതയെ അടുക്കളയിലേയ്ക്ക് വിളിച്ച് എന്റെ ചിന്തകള്‍ കൈമാറി. ഒന്ന് ദേഷ്യപ്പെട്ടെങ്കിലും എല്ലാവരും ജഗദീശ്വരന്റെ സൃഷ്ടിയാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ വന്ന് 450 രൂപ വാങ്ങി അയാളെ സന്തോഷത്തോടെ യാത്രയാക്കി. ഒരു അക്രമം മാത്രം ഞാന്‍ നടത്തി അയാളോട് കര്‍മ്മ നിയമത്തെക്കുറിച്ച് ഉപദേശിച്ചു. അതു വല്ലതും അയാള്‍ക്ക് മനസ്സിലാകുമോ, എന്തോ? എനിക്കു തന്നെ മനസ്സിലായിട്ടില്ല.
നാം പ്രതീക്ഷിക്കാതെ പല സംഭവങ്ങളും നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നുണ്ടല്ലോ, ഗുണവും, ദോഷവും. ഗുണത്തെ മാത്രമേ സ്വീകരിക്കൂ എന്ന് പറഞ്ഞാല്‍ നടപ്പുള്ള കാര്യമല്ല. ക്ഷമിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ നഷ്ടമാക്കരുത്. ആക്രിക്കാരന്‍ എന്തേ ഇങ്ങനെയായി എന്നാണ് നാം ചിന്തിക്കേണ്ടത്. അയാളുടെ ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കണം. ഇനിയെന്തുകൊണ്ടാണ് നമുക്ക് വിപരീത അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് പഠിച്ചു നോക്കൂ. നമ്മുടെ ശരീരത്തില്‍ ദുര്‍മേദസ്സ് വര്‍ദ്ധിക്കുമ്പോള്‍ അത് ഉരുണ്ടു കൂടി രോഗമായി ഭവിക്കുന്നു. ധ്യാനമൊന്നും ചെയ്യാതെ മനസ്സില്‍ അശുദ്ധി വര്‍ദ്ധിക്കുമ്പോള്‍ പ്രകൃതി ശുദ്ധീകരണത്തിനായി ചില സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. മനസ്സിന്റെ താളം തെറ്റരുത്, അപമാനം സഹിച്ചും സംഘര്‍ഷം ഒഴിവാക്കണം, തെറ്റുപറ്റാത്തവരായി ആരുമില്ല. പിന്നെ ഈ ആക്രിക്കാരനോട് കയര്‍ക്കുന്നതെന്തിന്. ഇന്നത്തെ കണിയെന്നോ, അത്രയും പ്രാരബ്ദം ഒഴിഞ്ഞെന്നോ കരുതാം. നമ്മുടെ നിസ്സംഗമായ പ്രതികരണം മറ്റുള്ളവരിലും പരിവര്‍ത്തനം വരുത്തിയേക്കാം. ഹൃദയത്തില്‍ നിന്നും ചുറ്റുവട്ടത്തേയ്ക്ക് ഉണ്ടാകുന്ന കാരുണ്യ പ്രവാഹമാണ് നമ്മുടെ നേരെ വരുന്ന പ്രതിസന്ധികളുടെ മറുമരുന്ന്. ഇതുതന്നെ പരസ്പരാനന്ദ ജീവിതം. ജയ് ജഗത്.
Friday, November 13, 2015
Vatileaks scandal:
Vatican properties ‘used as brothels and massage parlours where priests pay for sex,’ claims report
Some observers believe the leaks are part of a campaign to undermine Pope Francis's effort to reform the Curia
Vatican-owned properties in Rome are operating as seedy
saunas and massage parlours where priests pay for sex, according to the
latest in a series of leaked reports to embarrass the Church.
It is also claimed that Vatican officials are allowing buildings to be rented out at peppercorn rents as favours to powerful colleagues and turning a blind eye to shady property deals, as well as allowing addresses to be used as red-light establishments.
Among the properties mentioned in the document, made public by a Vatican mole, are premises in two streets close to the Italian Parliament and a solarium near Piazza Barberini, according to press reports.
One particular Vatican department, the Congregation for the Propagation of the Faith, has been highlighted in the list. It owns hundreds of high-value properties in central Rome, worth hundreds of millions of euros.
It is also claimed that Vatican officials are allowing buildings to be rented out at peppercorn rents as favours to powerful colleagues and turning a blind eye to shady property deals, as well as allowing addresses to be used as red-light establishments.
Among the properties mentioned in the document, made public by a Vatican mole, are premises in two streets close to the Italian Parliament and a solarium near Piazza Barberini, according to press reports.
One particular Vatican department, the Congregation for the Propagation of the Faith, has been highlighted in the list. It owns hundreds of high-value properties in central Rome, worth hundreds of millions of euros.
Two years ago it emerged the Vatican had purchased a €23m (£16m)
share of a Rome apartment block, 2 Via Carducci, which housed the Europa
Multiclub, Europe’s biggest gay sauna. Tales of visiting priests were
legion, and a section of the sauna’s website promoting special “bear
nights” included a video of a hirsute man stripping down and changing
into a priest’s outfit.
Read more
It was also alleged in this month’s leaks that Cardinal Bertone used
€200,000 from a medical charity to refurbish his penthouse flat.
Meanwhile, sources quoted by Ansa news agency said that Pope
Francis hoped to close the leak investigation and draw a line under the
affair before the Vatican’s special Jubilee Year, which begins on 8
December. Some observers believe the leaks are part of a campaign to
undermine his effort to reform the Curia.
Shibu Kuriakose comments: കത്തോലിക്കാ
സഭയെ പോലെ, യേശുക്രിസ്തുവിനെ മുപ്പത് വെള്ളികാശിനായി എല്ലാ കാലത്തും
ഒറ്റുവാൻ തയ്യാറായ ഒരു സംവിധാനം, ക്രിസ്തുവിരുദ്ധരിൽ പോലും ലോകത്ത്
ഉണ്ടായിട്ടില്ല. ഇത്രയും കാലം സഭയിലെ പുരോഹിതർ നടത്തിയ ലൈംഗികാതിക്രമങ്ങളും,
കുട്ടികളെ വ്യാപകമായി ലൈംഗിക ചൂഷണം ചെയ്യുന്നതും മാത്രമാണ്, പുറം ലോകം
അറിഞ്ഞിരുന്നത്. ഇപ്പോൾ ഇതാ സഭയിലെ വല്യ പുള്ളികളുടെ അറിവോടെ തന്നെ, തങ്ങളുടെ തന്നെ
സ്ഥാപനങ്ങളിൽ, വേശ്യാലയങ്ങൾ വരെ നടത്തുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ആണ്, ലോക മാധ്യമങ്ങൾ ഇപ്പോൾ പുറത്ത് വിട്ടത്. മതിയായ ആത്മീയ യോഗ്യത
നേടാത്ത വ്യക്തികൾ, ബ്രഹ്മചര്യം എന്ന മഹത്തായ സങ്കൽപ്പത്തെ, സാമൂഹ്യ
ചൂഷണത്തിനുള്ള മറയായി ഉപയോഗിച്ചാൽ സംഭവിക്കാവുന്ന ഒരു അപചയം
മാത്രമാണിത്.
Thursday, November 12, 2015
അധമ ക്രിസ്തീയത !
"ഹേ മനുഷ്യാ,സര്‍വലോകവും നീ നേടിയാലും നിന്റെ ആത്മാവിനെ നീ നഷ്ടമാക്കിയാല്‍ നിനക്കെന്തു പ്രയോജനം ?" എന്ന ക്രിസ്തുവിന്‍റെ ചങ്കില്‍ കൊള്ളുന്ന ചോദ്യം 'സണ്‍ഡേ സ്കൂളില്‍' നിന്നുപോലും കേട്ടിട്ടില്ലാത്ത മൂന്നച്ചായന്മാര്‍ അടുത്തകാലത്തായി അധികാര കസേരകള്‍ക്കായി തമ്മില്‍ ചതിക്കുന്നതും, കുതികാല്‍ വെട്ടുന്നതും, പുറകില്‍നിന്നും കുത്തുന്നതും, .കൊല്ലാതെകൊല്ലാനായി കുതന്ത്രങ്ങള്‍ മെനഞ്ഞു സ്വന്തം മനസ് നരകതുല്യമാക്കുന്നതും, നാം ടീവിയിലൂടെ കണ്ണുനിറയെ കണ്ടു മനംമടുത്തവരാണല്ലോ !എന്നും കര്‍ത്താവിന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ പരിശുദ്ധനിണം പാനം ചെയ്യുകയും ചെയ്തു 'സ്വയം നീതിമാന്മാരായ' ഈ മൂന്നു കലികാലപുണ്ണ്യവാന്മാരോടും എനിക്ക് പുശ്ചമാണ് സത്യം ! ഉപജീവനത്തിനായല്ല , സുഖഭോഗങ്ങള്‍ക്കായി തിരുവചനങ്ങള്‍ വളച്ചൊടിച്ചു, പുതിയപുതിയ സഭകള്‍ ഉണ്ടാക്കി ജനത്തെ ഊറ്റിക്കുടിക്കുന്ന കള്ളപ്പുരോഹിതരോടും എനിക്ക് നിക്രിഷ്ടഭാവമാണ് സത്യം ! ഇവന്റെയൊക്കെ കൈമുത്താനും,അതുമൂലം ഇവന്മാരുടെ ഒത്താശയിലും ശുപാര്ശലും കിട്ടിയേക്കാവുന്ന സ്വര്‍ഗരാജ്യവും എനിക്ക് വേണ്ടെവേണ്ടാ..! അന്പത്തിയോന്നു വെട്ടുന്ന പാര്ടിയെക്കാളും എന്ടപ്പന്മാരുടെ പാര്‍ട്ടി ഇവറ്റകള്‍ നാണക്കേടില്‍ മുക്കിക്കളഞ്ഞല്ലോ എന്ന ദു:ഖമാണകതാരില്‍! ഇത്രനാളും കര്‍ത്താവിനെ ശാപ്പിട്ടിട്ടും അവന്‍റെ തിരുവചങ്ങള്‍ ഇവറ്റകള്ക്കിനിയും മനസിലേറിയില്ലല്ലോ,എന്നതാണ് കാലത്തിന്റെ തീരാദുഃഖം! നീചനായ പുരോഹിതന്റെ നീചമനസുകൊണ്ട് ഉരുവിടുന്ന കൂദാശാജപ്പനങ്ങള്‍ക്ക് കാലപ്പഴക്കത്തില്‍ എന്തുവിലയെന്നു കണ്ടറിയാം.,,,,. ..
തിരുപനന്തപുരം കാഴ്ച്ചബെന്ഗ്ലാവില്‍ കാണ്ടാമൃഗം ആത്മഹത്യയ്ക്കൊരുങ്ങി! കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ തൊലിക്കട്ടി കണ്ടു പരാജയ ബോധമാണതിനു കാരണം പോലും!
" കാണ്ടാമൃഗത്തിന്‍റെ തോലുള്ള ചെന്നായ്ക്കള്‍ ആടുകളായി നടിച്ചു ,
കക്ഷിയിൽ ,പാര്‍ട്ടിയില്‍ ഒത്തുചേര്‍ന്നീടുവാന്‍ ശേഷം ജനത്തോടു കൂറി .." !
തിരുപനന്തപുരം കാഴ്ച്ചബെന്ഗ്ലാവില്‍ കാണ്ടാമൃഗം ആത്മഹത്യയ്ക്കൊരുങ്ങി! കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ തൊലിക്കട്ടി കണ്ടു പരാജയ ബോധമാണതിനു കാരണം പോലും!
" കാണ്ടാമൃഗത്തിന്‍റെ തോലുള്ള ചെന്നായ്ക്കള്‍ ആടുകളായി നടിച്ചു ,
കക്ഷിയിൽ ,പാര്‍ട്ടിയില്‍ ഒത്തുചേര്‍ന്നീടുവാന്‍ ശേഷം ജനത്തോടു കൂറി .." !
Wednesday, November 11, 2015
കാലത്തിന്‍റെ ശാപം
മലയാളം സംസാരിക്കുന്ന ഒരുവനും ഒരിക്കലും മറക്കാനാവാത്ത ഒരു ദീപാവലിയായിരുന്നു ഇന്നലെ ! സ്വന്തം കൈത്തോക്ക് കൊണ്ട് ഉറ്റവരെയും മരുമക്കളെവരെയും ചുട്ടുകൊന്ന സദ്ദാം ഹുസൈൻ, ഭൂമിക്കടിയിൽ ഗുഹയുണ്ടാക്കി പെരുച്ചാഴിയെപ്പോലെ താടിമീശ മാന്തിചൊറിയുന്നതു നാം പണ്ട് കണ്ടവരാണ് ! ആ കൈതോക്ക് സ്വയം തലയിലേക്ക് ഒന്ന് ചൂണ്ടാൻ സദ്ദാമിനു അന്ന് കഴിയാതെപോയത്, അയാൾ കൊലക്കയറിൽ തൂക്കപ്പെടുന്നത് ലോകം കാണാൻ വേണ്ടി മാത്രമായിരുന്നു എന്നാണെന്റെ വാദം ! ഇന്ന് ആദിനം ഒരിക്കൽക്കൂടി നാം ഒര്മ്മിക്കുവാൻ വേണ്ടി കേരള രാഷ്ട്രീയം വീണ്ടും ഒരു വേദിയൊരുക്കി ! മാണിസാറിനു മാനംകക്കാൻ നേരത്തെ ഈബുദ്ധി എന്തുകൊണ്ട് ആ മനസ് തോന്നിച്ചില്ല?അപ്പനെ ചാനലുകാർ വലിച്ച്ചുകീറുന്നത് നിലയ്ക്കാത്ത ചെറുപുഞ്ചിരിയോടെ നോക്കിയിരിക്കുന്ന ആ മകന്റെ മുഖം മലയാളി ഇനിയെങ്ങിനെ മറക്കും ? ദുര്യോധനന്റെ രാജഭരണതന്ത്രം മെനയുന്ന സർവരാഷ്ട്രീയക്കാര്ക്കും വേണമെങ്കിലിതൊരു ഗുണപാഠമാക്കാം.... അതിനായി മഹാഭാഗവതം പത്തുകുറി വായിച്ചാൽ ഏറെ നന്ന്; യഥാര്ത രാജ്യഭരണം വ്യാസദേവൻ അതിലൂടെ നമ്മോടു പറഞ്ഞുതരുന്നുമുണ്ട്! ഒരുകള്ളം പറഞ്ഞത് ഒന്ന് സത്യമാക്കാൻ ഈ പാവങ്ങൾ ചാനലുകളിൽ പാടുപെടുന്നത് കണ്ടാൽ, വീണ്ടും ഒരുനൂരുകള്ളം ആ പഴയകള്ളത്തിന്റെ വാലിൽകെട്ടുന്നതു പടക്കകമ്പനിയിലെ പണിപോലെയാകുന്നതും, ഒടുവിൽ മാലപ്പടക്കംപോലെ ഒന്നിച്ചു കയ്യിലിരുന്നു പൊട്ടി സ്വയം ഇല്ലാതാകുന്നതും, കാണുന്നതുപോലും എത്ര ദുസ്സഹം! ഹൈസ്കൂൾ ലവലിൽതന്നെ ഒരുവൻ ഭഗവത്ഗീത പഠിച്ചാൽ ഈ "മക്കൾരാഷ്ട്രീയക്കാർ" താനേ ഇന്ത്യയിൽ ഇല്ലാതെയാകും /കള്ളപ്പുരോഹിതരും, നിശ്ചയം ! മക്കളെ തന്റെ കസേരകളിയിൽ ചേര്ക്കാൻ ഓരോ പന്നതന്തമാർ കേരളത്തിൽപോലും കട്ടുന്ന ഭ്രാന്തും ഒടുവിൽ ആ മക്കളുടെ ജീവിതം "നായ് കണ്ട കഞ്ഞിയാവുന്നതും" നാമെത്ര കണ്ടു / ഇനിയും കാണാനുമിരിക്കുന്നു ! ആത്മീയത (തന്നെക്കുറിച്ചുള്ള അറിവ് ) ഇല്ലാത്തതാണീ പാവം"കുരങ്ങുകളെക്കൊണ്ട് ചൂടുച്ചോറൂ വാരിക്കുന്നത്" ! 'ഭഗവത് ഗീത' തന്നെയിനിയും നമുക്കാശ്രയം.... ക്രിസ്തുവിനെ അറിയാത്ത പൌരോഹിത്യവും ,ഭാഗവതം വായിക്കാത്ത രാഷ്ട്രീയക്കാരും എന്നും എവിടെയും എപ്പോഴും "ശാപം" തന്നെ!
Monday, November 9, 2015
ബറാബ്ബാസ് നിരപരാധിയായിരുന്നില്ലേ?
കത്തോലിക്കാ സഭയിൽ ഇപ്പോൾ നടക്കുന്ന രഹസ്യ നവീകരണം രസകരം. അത്മായൻ ഫെയിസ് ബുക്കിലൂടെയും ബ്ലോഗ്ഗുകളിലൂടെയും ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവരറിയാതെ പരിഹാരം കാണാൻ മെത്രാന്മാർ ശ്രമിക്കുന്നു. ഇടുക്കിയിൽ കൊച്ചച്ചന്മാർക്ക് പിടിവീണു. ഇനിയൊരറിയിപ്പുണ്ടാകുന്നിടം വരെ ളോഹയിടാതെ നടക്കാൻ പാടില്ല; പുത്തൻ കുർബാനയ്ക് വലിയ സദ്യ പാടില്ല....അങ്ങനങ്ങനെ നവീകരണം തുടങ്ങി. ഈ പോക്കു പോയാൽ അച്ചനാകാനും ആളു കുറയും. കുറച്ചു നാൾ മുമ്പ് എന്നെ ഒട്ടും അറിയാത്ത ഒരു കൊച്ചച്ചന്റെ അരികിൽ അൽപ്പനേരം ചെലവിടേണ്ടി വന്നു. ആൾ സീറോ മലബാർ, ജോലി ചെയ്യുന്നത് ലത്തീൻ രൂപതയിൽ. ഞാനൽപ്പം എരുവ് കേറ്റി നോക്കി. സീറോ മലബാറിന്റെ പാരമ്പര്യവാദം നാട്ടിലാർക്കും പിടിക്കായ്കയില്ല എന്നാണ് അദ്ദേഹം വാദിച്ചത്. ഏതായാലും, ഇപ്പോൾ പണിയുന്ന പള്ളികളിൽ ഭാവിയിൽ ആളുണ്ടാവില്ലെന്നും, ജർമ്മനിയുടെ ഗതി കേരളത്തിനു വരുമെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. അദ്ദേഹം സമ്മതിച്ച രണ്ടാമത്തെ കാര്യം, ഈ സീറോ പ്രശ്നം കേരളത്തിനു വെളിയിൽ ക്ലച്ചു പിടിച്ചിട്ടില്ലായെന്നതാണ്. നല്ല മാതൃക കാണിക്കുന്ന ബിഷപ്പുമാർ ഇല്ലാതെ പോയല്ലൊയെന്നു പറഞ്ഞപ്പോൾ മറിച്ചൊന്നും അദ്ദേഹം പറഞ്ഞില്ലായെന്നതും ഞാൻ ശ്രദ്ധിച്ചു. ഞാൻ മനസ്സിലാക്കുന്നത് കേരളത്തിലെ ക്രൈസ്തവരുടെ ഇടയിൽ പടരുന്ന മരവിപ്പിനെപ്പറ്റി സീറോ അച്ചന്മാർക്ക് ധാരണയില്ല, അവർ വാർഡ് മീറ്റിങ്ങിനു കാപ്പി കുടിക്കാൻ വരുന്നവരുടെ എണ്ണത്തിൽ മയങ്ങിയിരിക്കുന്നു! അവർ ഉണർന്നുകൊള്ളും താമസിയാതെ!
നവവൈദികര്‍ ആഡംബരത്തിന്റെ അംബാസഡര്‍മാരാകരുതെന്നു ഇടുക്കി ബിഷപ്പ് (മാതൃഭൂമി വാര്‍ത്ത 04-11-2015). ഇടുക്കിരൂപതയില്‍ ഈ വര്‍ഷം പൌരോഹിത്യം സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് നല്‍കിയ ഈ നല്ല നിര്‍ദേശങ്ങള്‍ ലാളിത്യത്തിന്റെ പുതിയ ഒരു പൌരോഹിത്യസംസ്കാരത്തിനു നാന്ദി കുറിക്കട്ടെ. ഹൈറേഞ്ചു സംരക്ഷണ ഭിത്തിയുടെ പേരിൽ പിടിച്ചെടുത്ത ഇടുക്കിയുടെ 'ഇടു' മാത്രമേ ഇപ്രാവശ്യം അരമനക്കു കിട്ടിയിട്ടുള്ളൂ. ബാക്കി പോയി! അടുത്ത നിയമസഭ വരുമ്പോൾ 'ഇ' മാത്രമേ കയ്യിൽ കാണൂ. മെത്രാന്മാർക്ക് ഉമ്മൻ ചാണ്ടിയെ ഒന്ന് വിരട്ടണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇത്രയും ദ്രോഹിക്കണമെന്നില്ലയിരുന്നു. ബി ജെ പി ഇടക്കു കയറി വരുമെന്ന് ആരും ഓർത്തില്ല. വീണീടത്തു നിന്നല്ല കാറിച്ച കേട്ടതെന്നു പറഞ്ഞത് പോലെയായി. ഇനി സിനഡു കൂടി ഇടതിനെ വിരട്ടു തുടങ്ങും. ഇലക്ഷൻ കഴിഞ്ഞപ്പോൾ ഉള്ളുതുറന്നു ചിരിച്ചത്, ഞങ്ങടെ നാട്ടിലൊരാൾ മാത്രം! ബി ജെ പി യുടെ ജയവും, കോണ്‍ഗ്രസ്സിന്റെ തോൽവിയും, പിണറായിയുടെ തിരിച്ചു വരവും ഒരുപോലെ ആഗ്രഹിച്ചവർ എന്തുമാത്രം ചിരിക്കുമെന്നൂഹിച്ചു നോക്കൂ.
പണ്ട് പണ്ട്, ഇ എം എസ് നാടുവാണ കാലം, നമ്മൾ നമ്മുടേതെന്നും ചൈനാക്കാർ അവരുടേതെന്നും പറയുന്ന ഒരു സ്ഥലമുണ്ടായിരുന്നു. അതിനു സമാനമായ ഒരു തമാശ വീണ്ടും കേട്ടത് പാലായിൽ നിന്നാണ്. കൊടുത്തു എന്നതിനു തെളിവുണ്ടെന്നും വാങ്ങി എന്നതിന് തെളിവില്ലെന്നും പറയപ്പെടുന്ന മാണിയുടെ മണിക്കേസു നടക്കുമ്പോൾ, പാലായിൽ വിജയിച്ചത് കൊണ്ട് അദ്ദേഹം അഴിമതി നടത്തിയിട്ടില്ലെന്നു തെളിഞ്ഞുവെന്നാണ് അദ്ദേഹം മൊഴിഞ്ഞത്. ആകെപ്പാടെ ഞാൻ കണ്‍ഫ്യുഷനിലായെന്നു പറഞ്ഞാൽ മതിയല്ലോ! പൂഞ്ഞാറിൽ ഭൂരിപക്ഷം കിട്ടിയപ്പോൾ, പി സി ജോര്ജ്ജും നല്ലവനായി; മലബാറിൽ കാരായിമാരും കുറ്റവാളികളല്ലെന്നു തെളിഞ്ഞു. ഈ തിയറി വെച്ചു നോക്കിയപ്പോൾ ബറാബ്ബാസും കുറ്റക്കാരനല്ലെന്നു പറയേണ്ടി വരുമല്ലോയെന്നോർത്തപ്പോൾ ആകെ വിഷമം. എൻ എസ് എസിന്റെ സുകുമാരൻ നായരും, ആർ സി എസ് സിയുടെ പവ്വവും എന്തു പറയുന്നുവെന്നു കാതോർക്കാം. പുതുവല പൊട്ടിക്കുന്നവൻ പഴവലയിൽ കുടുങ്ങും, നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും തുടങ്ങിയ ചൊല്ലുകളെല്ലാം ഒരു പോലെ പ്രയോഗിക്കാവുന്ന അപൂർവ്വ മുഹൂർത്തങ്ങൾ കേരളത്തിൽ പ്രതീക്ഷിക്കാം.
മാണിയുടെ ഈ സ്ഥല-കാല-സ്വഭാവ സിദ്ധാന്തം മാണിക്കിട്ടും തിരിഞ്ഞു കുത്തുന്നതാണെന്നു മാണി എന്തേ കാണാതെ പോയി? പണ്ട് പാലായിലുള്ള ഒരു സൊസൈറ്റിയുമായി ബന്ധപ്പെട്ട് മാണിയുടെ പേരിൽ പി സി തോമസ് കുറെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആ ഇലക്ഷനിൽ മാണി പക്ഷം തോല്ക്കുകയും ചെയ്തിരുന്നു. അപ്പോൾ, പി സി തോമസിന്റെ ആരോപണങ്ങൾ ശരിയായിരുന്നെന്ന് എല്ലാരും മനസ്സിലാക്കിക്കോളൂ എന്നാണോ മാണി സാർ പറഞ്ഞത്? അന്ന് പി സി തോമസ് ഉന്നയിച്ച ആരോപണങ്ങളിൽ ഒരെണ്ണം പോലും പ്രമുഖ പത്രങ്ങളിൽ വാർത്തയായി വന്നില്ല. എന്നാൽ പാർലമെന്റിൽ ചോദിക്കാമെന്നു കണക്കുകൂട്ടി തോമസ് അവിടെ സ്പീക്കറോട് ഇന്ത്യാറിന്റെ കാര്യം ചോദിച്ചു. പാർലമെന്റിൽ മന്ത്രിയുടെ മറുപടിയും കിട്ടി. പത്രക്കാർ മുഖം നോക്കാത്തവരായതുകൊണ്ട് അതും പത്രങ്ങളിൽ വന്നില്ല. അതുകൊണ്ടായിരിക്കണം, പറയുടെ മൂടു പോയാലും, കിഴക്ക് നിന്നു കാറ്റത്ത് ഇഷ്ടികപ്പൊടി അടിച്ചാലുമൊന്നും പത്രക്കാർ കാണില്ല. പത്രക്കാർ കാണാത്ത ഒത്തിരി കാര്യങ്ങൾ ഇപ്പോഴും കേരളത്തിൽ നടക്കുന്നുണ്ട്. ഇവരുടെ വളപ്പിൽ അവസാനം ദൈവം തമ്പുരാൻ കേറി നിരങ്ങും. അതാ ഇപ്പോ കാണുന്നത്.
സി അഭയയുടെ അത്ഭുതങ്ങൾ പലയിടങ്ങളിലും ഇപ്പോൾ കണ്ടുവരുന്നതായി കേൾക്കുന്നു. ഒരു കോട്ടയംകാരനിൽനിന്നും, സി. അഭയ ചിലർക്ക് കൊടുത്ത ശിക്ഷയുടേയും രക്ഷയുടേയും കഥകൾ കേട്ടപ്പോൾ അതിശയം തോന്നി! പുണ്യവാന്മാർ അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് എനിക്കും ഉറപ്പായി! ആരാണെങ്കിലും, വിതച്ചത് കൊയ്യുമെന്നും മനസ്സിലായി.
Sunday, November 8, 2015
കത്തോലിക്കാ സഭ വിട്ടുപോയവര്‍ സംഘടിക്കുന്നു
കത്തോലിക്കാ സഭ വിട്ടുപോയവര്‍ സംഘടിക്കുന്നു
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഘടന ഔദ്യോഗികമായി നിലവില്‍ വരുമെന്ന് കെസിആര്‍എം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി റെജി ഞള്ളാനി ജന്മഭൂമിയോട് പറഞ്ഞു. സഭാനേതൃത്വത്തിന്റെ നിലപാടുകളില്‍ മനംമടുത്ത് ആയിരക്കണക്കിന് വിശ്വാസികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.
ഇവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രാദേശികമായി സംഘടനകളും രൂപീകരിച്ചിട്ടുണ്ട്. കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റില്‍ വ്യക്തികള്‍ക്ക് പുറമെ ഇത്തരത്തിലുള്ള സംഘടനകള്‍ക്കും അംഗങ്ങളാകാം. നിലവില്‍ അതാത് സംഘടനകളില്‍ നിലനില്‍ക്കുന്ന വിശ്വാസ ജീവിതത്തെ അംഗീകരിച്ചുകൊണ്ടുള്ള ഫെഡറല്‍ സംവിധാനമാകും കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റിനുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയിലെ സന്യാസം ഉപേക്ഷിച്ച വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വേണ്ടി എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്‍ എന്ന സംഘടന കെസിആര്‍എമ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പുറത്ത് പോയവരെ സഭാ നേതൃത്വം ഉള്‍ക്കൊള്ളണമെന്നാണ് കെസിആര്‍എമ്മിന്റെ നിലപാട്. ഇതിന് മാര്‍പാപ്പയുടെ അഭിപ്രായങ്ങളും കഴിഞ്ഞമാസം റോമില്‍ നടന്ന ഫാമിലി സിനഡും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. വിവിധ കാരണങ്ങളാല്‍ സഭ വിട്ടവരോട് അനുഭാവ സമീപനം കൈക്കൊള്ളണമെന്നാണ് മാര്‍പ്പാപ്പയുടെ നിലപാട്. പുറത്ത് പോയവരില്‍ ഭൂരിഭാഗവും കത്തോലിക്കാ സഭയുടെ വിശ്വാസമനുസരിച്ചാണ് ജീവിക്കുന്നതെങ്കിലും പെന്തക്കോസ്ത് വിഭാഗത്തിലേക്ക് മാറുന്നവരുമുണ്ട്.
ഓരോ വര്‍ഷവും 20 ശതമാനം വളര്‍ച്ചയാണ് പെന്തക്കോസ്ത് വിഭാഗത്തിനുണ്ടാകുന്നതെന്നത് ഇതിന് തെളിവായി കെസിആര്‍എം ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക, ലൈംഗീക അരാജകത്വവും പൗരോഹിത്യ മേധാവിത്വവുമാണ് കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരായ വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണം. വിവാഹം, ആദ്യകുര്‍ബ്ബാന പോലുള്ള കൂദാശ കര്‍മ്മങ്ങള്‍ക്കും പള്ളി നിര്‍മ്മാണത്തിനും ഭീമമായ സാമ്പത്തിക ഭാരം സഭാ നേതൃത്വം അടിച്ചേല്‍പ്പിക്കുന്നു. പണം നല്‍കാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന് പുറമെ കോട്ടയം രൂപതയില്‍ മറ്റ് രൂപതകളില്‍പ്പെട്ടവരുമായുള്ള വിവാഹം വിലക്കുന്ന രക്തശുദ്ധി വാദത്തിനെതിരെ വിശ്വാസികള്‍ പ്രതിഷേധത്തിന്റെ പാതയിലാണ്. എതിരഭിപ്രായം ഉയര്‍ത്തുന്നവരെ പുറത്താക്കുന്നതിന് പകരം വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്നാണ് കെസിആര്‍എമ്മിന്റെ ആവശ്യം.
Reji.Ph. 9447105070
സിസ്റ്റര്‍ അമലയുടെ കൊലപാതകം ഉണര്‍ത്തുന്ന ചിന്തകള്‍
ജോര്‍ജ് മൂലേച്ചാലില്‍
2015 ഒക്ടോബര്‍ലക്കം സത്യജ്വാലയിലെ എഡിറ്റോറിയല്‍
കേരളത്തിലെ കന്യാസ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല എന്നു വീണ്ടും തെളിയിക്കുന്നു, പാലാ ലിസ്യൂ കോണ്‍വെന്റില്‍ സെപ്തം. 17-നു നടന്ന സിസ്റ്റര്‍ അമലയുടെ കൊലപാതകവും, തുടര്‍ന്നു പുറത്തുവന്നുകൊണ്ടിരിക്കുന്ന സമാനസംഭവകഥകളും. മഠാധികൃതരും സഭാധികൃതരുംചേര്‍ന്നു മൂടിവച്ചിരുന്ന എത്രയോ അനിഷ്ടസംഭവങ്ങളാണ് ഈ കൊലക്കേസിനേത്തുടര്‍ന്ന് വെളിവായിക്കൊണ്ടിരിക്കുന്നത്!ഇക്കഴിഞ്ഞ ഏപ്രില്‍ 17-നു ചേറ്റുതോടു മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയ കൊല്ലപ്പെടുകയായിരുന്നെന്ന് അവരെ കൊന്ന, സിസ്റ്റര്‍ അമലാകൊലക്കേസ് പ്രതി സതീഷ് ബാബു ഏറ്റുപറയുന്നതുവരെ പുറത്താരും അറിഞ്ഞിരുന്നില്ല. അതിനൊരാഴ്ച മുമ്പ് ഭരണങ്ങാനം സ്‌നേഹഭവനിലെ എത്സിക്കുട്ടി എന്ന അന്തേവാസിയെ കൈക്കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച കാര്യവും ഈ പ്രതിതന്നെ പറഞ്ഞാണ് പുറംലോകം അറിഞ്ഞത്. രണ്ടുവര്‍ഷം മുമ്പ് പാലാ രൂപതയില്‍ത്തന്നെയുള്ള മറ്റൊരു സിസ്റ്ററിന്റെ തലയ്ക്കടിച്ചു പരിക്കേല്പിച്ച കാര്യം ഇതേ പ്രതി ഏറ്റുപറഞ്ഞതിനേത്തുടര്‍ന്ന്, പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ പോലീസ്‌സംഘം അന്വേഷിച്ചുചെല്ലുകയും, രേഖകളില്‍നിന്ന് വീഴ്ചയില്‍ തലയ്ക്കു പരിക്കുപറ്റിയതാണെന്നു പറഞ്ഞു ചെന്ന ഒരു സിസ്റ്റര്‍ അവിടെ ചികിത്സിക്കപ്പെട്ടതായി കണ്ടെത്തുകയും ചെയ്തു എന്നും അറിവായിട്ടുണ്ട്. പാലായിലെയും സമീപപ്രദേശങ്ങളിലെയും മൂന്നു മഠങ്ങളിലും, കൂത്താട്ടുകുളം വടകരയിലുള്ള മഠത്തിലും ഇക്കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ സമാനമായ ആക്രമണങ്ങളുണ്ടായതായി പോലീസ് പറയുന്നതും സിസ്റ്റര്‍ അമലയുടെ കൊലപാതകത്തേത്തുടര്‍ന്നാണ്. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കന്യാസ്ത്രീമഠങ്ങള്‍ക്കെതിരെ 15-ഓളം ആക്രമണങ്ങളുണ്ടായി എന്നും, ഇവയ്ക്കു പിന്നില്‍ രഹസ്യഅജണ്ടയോ സംഘടിതആസൂത്രണമോ ഉണ്ടോ എന്നന്വേഷിക്കണമെന്നും സഭാവക്താവ് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ ആവശ്യപ്പെട്ടതും ഈ സംഭവത്തേത്തുടര്‍ന്നു മാത്രമാണ്...
ഇതെല്ലാം തെളിയിക്കുന്നത്, മഠാധികൃതരും രൂപതാധികൃതരും മഠങ്ങള്‍ക്കുള്ളില്‍ നടക്കുന്ന അനിഷ്ടസംഭവങ്ങളും പീഡനങ്ങളും മാത്രമല്ല, മഠങ്ങള്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ പുറമേനിന്നു നടക്കുന്ന ആക്രമണങ്ങള്‍പോലും പുറത്തറിയാതിരിക്കാനാണ് ഇക്കാലമത്രയും ശ്രമിച്ചത് എന്നാണ്.
ചേറ്റുതോട് മഠത്തിലെ കൊലപാതകവും മഠാധികൃതര്‍ മറച്ചുവയ്ക്കുകയാണുണ്ടായതെന്ന് അവിടുത്തെ മദറിന്റെ വാക്കുകള്‍ക്കിടയിലൂടെ നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. അവര്‍ പറയുന്നു: ''...മുറിയില്‍നിന്ന് ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു.... സിസ്റ്റര്‍ ജോസ് മരിയയുടെ മുറിയിലെത്തിയപ്പോള്‍ സിസ്റ്റര്‍ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്നതാണു കണ്ടത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തമുണ്ടായിരുന്നു. മഠത്തോടുചേര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എവിടെയെങ്കിലും തലയിടിച്ചു വീണതാകാമെന്നാണു കരുതിയത്. അതിനാലാണ് പോലീസില്‍ പരാതി നല്‍കാതിരുന്നത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ സിസ്റ്റര്‍ മരണമടഞ്ഞു'' (മംഗളം പത്രം: സെപ്തം. 30). എവിടെയെങ്കിലും തലയിടിച്ചു വീണതായിരുന്നെങ്കില്‍, അനക്കമില്ലാതായ ആ ശരീരം കട്ടിലിലെങ്ങനെയെത്തി; വീണിടത്തുതന്നെയാകുമായിരുന്നില്ലേ അതു കാണുക? സിസ്റ്റര്‍ ജോസ് മരിയയുടേത് ഒരു സ്വാഭാവികമരണമാകാനിടയില്ലെന്ന സംശയം മഠത്തിലെ ഒരു സിസ്റ്ററിനുപോലും തോന്നിയില്ലെന്നത് ആരെയാണ് അത്ഭുതപ്പെടുത്താത്തത്! അവരുടേത് സ്വാഭാവികമരണമാക്കുന്നതിനാകാം, ആശുപത്രിയിലെത്തിക്കാന്‍ അവര്‍ മിനക്കെടാഞ്ഞത് എന്നുതന്നെ ഇവിടെ സംശയിക്കേണ്ടിയിരിക്കുന്നു. അവരുടെ വീട്ടുകാര്‍ മറിച്ചു സംശയിക്കാതിരിക്കാനുള്ള ബോധപൂര്‍വ്വനീക്കമായി വേണം, സ്വന്തം ആങ്ങളയെയും ഒരു സിസ്റ്റര്‍തന്നെയായ അനിയത്തിയെയും മൃതശരീരത്തോടൊപ്പം ആംബുലന്‍സില്‍ കയറ്റാതിരുന്നതിനെ കാണാന്‍...
സിസ്റ്റര്‍ അമലയുടെ കൊലപാതകവും ഒരു സ്വാഭാവികമരണമാണെന്നു വരുത്തിത്തീര്‍ക്കാനാണ് ലിസ്യൂ മഠാധികൃതര്‍ ആദ്യം ശ്രമിച്ചതെന്ന് വിശ്വസനീയമായി അറിയുന്നു. രക്തത്തില്‍ക്കുളിച്ചു നിലത്തുകിടന്ന മൃതശരീരം വൃത്തിയാക്കി വസ്ത്രങ്ങള്‍ മാറ്റി കട്ടിലില്‍ കയറ്റിക്കിടത്തിയിട്ടുമാത്രം ഡോക്ടറെ വിളിച്ചതിന്റെ ഉദ്ദേശ്യം വേറെന്താകാനാണ്! സ്വന്തം ഉടമസ്ഥതയിലുള്ള ഹോസ്പിറ്റലിലെ ഡോക്ടറായതിനാല്‍ സ്വാഭാവികമരണമായി സ്ഥിരീകരിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും വിചാരിച്ചുകാണണം. അതു നടക്കാതെ വന്നതിനേത്തുടര്‍ന്നാണ് മഠാധികൃതര്‍ക്കു നിലപാടു മാറ്റേണ്ടി വന്നതും, പോലീസിനെ വിവരമറിയിക്കാനും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു വിട്ടുകൊടുക്കാനും തീരുമാനിക്കേണ്ടിവന്നതും എന്നാണു കേള്‍ക്കുന്നത്.
ഇതെല്ലാം ശരിയെങ്കില്‍, മഠത്തിനുള്ളില്‍ എന്തനിഷ്ടസംഭവമുണ്ടായാലും അതു ഗോപ്യമാക്കി വയ്ക്കുന്ന ഒരു സമ്പ്രദായം മഠങ്ങളിലെല്ലാംതന്നെ നിലനില്‍ക്കുന്നുവെന്നുവേണം മനസ്സിലാക്കാന്‍. പക്ഷേ, മഠത്തിലുള്ള കന്യാസ്ത്രീകള്‍ സ്വന്തം നിലയില്‍ സ്വീകരിക്കുന്ന ഒരു നടപടിയായി ഇതിനെ കാണാന്‍ കഴിയില്ല. അനുസരണവ്രതം സൃഷ്ടിക്കുന്ന അടിമത്തത്തില്‍ സ്വതന്ത്രബുദ്ധിയും സ്വയം തീരുമാനങ്ങളെടുക്കാനാവശ്യമായ വ്യക്തിത്വവും ധീരതയും നഷ്ടപ്പെട്ട കന്യാസ്ത്രീസമൂഹം, നിയമവിരുദ്ധവും തങ്ങളുടെ സുരക്ഷിതത്വത്തിനുതന്നെ ഹാനികരവുമായ അത്തരം തീരുമാനങ്ങള്‍ സ്വയം എടുക്കുമെന്നു കരുതാനാവില്ല. തങ്ങളുടെകീഴില്‍ എല്ലാം ഭദ്രം എന്നു വരുത്തിത്തീര്‍ക്കാന്‍ രൂപതാധികാരികളായിരിക്കണം, വാക്കാലുള്ള നിര്‍ദ്ദേശങ്ങളിലൂടെ, അവരെക്കൊണ്ട് ഇപ്രകാരം കാര്യങ്ങള്‍ നടത്തിക്കുന്നത്.
പാലായില്‍ നടന്ന സംഭവങ്ങള്‍ പരിശോധിച്ചാലും രൂപതാധികാരമാണ് എല്ലാറ്റിനും ചുക്കാന്‍പിടിച്ചതെന്ന നിഗമനത്തിലേ ആര്‍ക്കും എത്താനാകൂ. സിസ്റ്റര്‍ അമല കൊല്ലപ്പെട്ടുകിടക്കുന്നതു കണ്ടയുടനെ ആ വിവരം മഠാധികൃതര്‍തന്നെ പാലാ പോലീസ്‌സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നുവല്ലോ വേണ്ടിയിരുന്നത്. പക്ഷേ, ലിസ്യൂ മഠത്തില്‍നിന്നും ഒരു വിളിപ്പാടകലംമാത്രമുള്ള പാലാ പോലീസ് സ്റ്റേഷനില്‍ വിവരമറിഞ്ഞത് എര്‍ണാകുളം റേഞ്ച് ഐ.ജിയുടെ ഓഫീസില്‍ നിന്നായിരുന്നുവത്രേ! അതായത്, മന്ത്രി കെ.എം. മാണി ആവശ്യപ്പെട്ടതനുസരിച്ച് ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പോലീസന്വേഷണം ആരംഭിച്ചത് എന്നാണു പത്രവാര്‍ത്തകളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്. മന്ത്രി കെ.എം. മാണിയെ ബന്ധപ്പെട്ടത്, തീര്‍ച്ചയായും മഠത്തില്‍ നിന്നായിരിക്കാനിടയില്ല; അതു രൂപതാ ആസ്ഥാനത്തുനിന്നാകാനാണു സാധ്യത. ഇതു ശരിയെങ്കില്‍, മഠാധികൃതര്‍ ആദ്യം രൂപതാധികാരികളെയാണു വിവരമറിയിച്ചതെന്നും അവിടെനിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് രക്തത്തില്‍ കുളിച്ചു തറയില്‍ കിടന്നിരുന്ന സിസ്റ്ററിന്റെ ശരീരത്തിലെ രക്തക്കറയെല്ലാം മാറ്റി വേറെ വസ്ത്രം ധരിപ്പിച്ച് കട്ടിലില്‍ക്കിടത്തി ഡോക്ടറെ വിവരമറിയിച്ചതെന്നും കരുതാന്‍ എല്ലാ ന്യായവുമുണ്ട്. തീര്‍ച്ചയായും, മൃതദേഹം വൃത്തിയാക്കിയും അതിനു സ്ഥാനചലനം വരുത്തിയും ക്രുരമായ ഒരു കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ കന്യാസ്ത്രീകള്‍ ധൈര്യം കാട്ടുമായിരുന്നില്ല.
മറ്റാരെങ്കിലുമായിരുന്നു, ലിസ്യൂ മഠത്തിലെ കന്യാസ്ത്രീകള്‍ ചെയ്തതുപോലെ, ഇത്ര ഭീകരമായ ഒരു കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നാലോചിക്കുക. ഇന്ത്യന്‍ ശിക്ഷാ
നിയമം (1ജഇ) 201-ാം വകുപ്പുപ്രകാരം വധശിക്ഷ അര്‍ഹിക്കുന്ന ഒരു കൊലപാതകത്തിന്റെ തെളിവു നശിപ്പിക്കുന്നത് 7 വര്‍ഷംവരെ തടവും പിഴയും, ശിക്ഷാര്‍ഹത ജീവപര്യന്തമെങ്കില്‍ 3 വര്‍ഷംവരെ തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യമാണ്. 202-ാം വകുപ്പുപ്രകാരം വിവരം പോലീസില്‍ അറിയിക്കാതിരിക്കുന്നതും കുറ്റകൃത്യമാണ്.... മറ്റാരെങ്കിലുമായിരുന്നു ഈ തെളിവു നശിപ്പിക്കല്‍ നടത്തിയിരുന്നതെങ്കില്‍ തീര്‍ച്ചയായും അയാളെ ഉടന്‍തന്നെ അറസ്റ്റുചെയ്യുകയും കേസു ചാര്‍ജ്ജുചെയ്യുകയും ചെയ്‌തേനെ. പാലായില്‍ അങ്ങനെ സംഭവിക്കാത്തതില്‍നിന്നും, മത-രാഷ്ട്രീയശക്തികള്‍ കൈകോര്‍ത്തുനിന്ന് നിയമത്തെ മറികടക്കുകയാണു ചെയ്തതെന്നു കരുതേണ്ടിയിരിക്കുന്നു. പക്ഷേ, പ്രത്യക്ഷത്തില്‍ പോലീസധികാരികളുടെ ഭാഗത്തുനിന്നുണ്ടായ നിയമലംഘനമാ
ണിത്. IPC- 166A പ്രകാരം, 6 മാസം മുതല്‍ 2 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കൃറ്റകൃത്യമാണത്. പ്രതിയെ കണ്ടെത്തുന്നതില്‍ പോലീസധികാരികള്‍ കാണിച്ച ശുഷ്‌ക്കാന്തിയെയും കാര്യക്ഷമതയെയും അഭിനന്ദിക്കുമ്പോള്‍ത്തന്നെ, അവരുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല.
തെളിവുകള്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയും നശിപ്പിക്കുകയും ചെയ്ത രൂപതാധികാരികളുടെയും മഠം അധികൃതരുടെയും ചെയ്തികള്‍ മൂടിവയ്ക്കാനുദ്ദേശിച്ചായിരുന്നിരിക്കണം, സഭാവക്താക്കളെയും അഗഇഇ, ഗഇഥങ, മാതൃവേദി മുതലായ സഭയുടെ ആജ്ഞാനുവര്‍ത്തിപ്രസ്ഥാനങ്ങളെയും രംഗത്തിറക്കി മഠങ്ങള്‍ക്കുനേരെ പരക്കെ ആക്രമണങ്ങള്‍ നടക്കുന്നുവെന്നു പ്രസ്താവനയിറക്കിയതും അത് ആസൂത്രിതമാണോ അതിനുപിന്നില്‍ രഹസ്യഅജണ്ടയുണ്ടോ എന്നും മറ്റും വര്‍ഗ്ഗീയസൂചനകളോടെ ആരോപണങ്ങളുന്നയിച്ചതും കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതും എന്നു സംശയിക്കണം. കുറ്റം തെളിയിക്കാനും കുറ്റക്കാരെ കണ്ടെത്താനും ആഗ്രഹമുണ്ടായിരുന്നെങ്കില്‍, തെളിവു നശിപ്പിച്ചവര്‍ക്കെതിരെയായിരുന്നില്ലേ അവര്‍ ആദ്യം വിരല്‍ ചൂണ്ടേണ്ടിയിരുന്നത്. സംഭവദിവസം രാത്രി 11.30-ന് സിസ്റ്റര്‍ ജസീന്താനോ അജ്ഞാതനായ ഒരാളെ മഠത്തിനു സമീപം കണ്ടിരുന്നതാണ്. അക്കാര്യം മറച്ചുവയ്ക്കാതെ പോലീസിനെ അറിയിച്ചിരുന്നെങ്കില്‍ത്തന്നെ ഇങ്ങനെയൊരു ദുരന്തസംഭവം ഉണ്ടാവില്ലായിരുന്നു. മെത്രാന്‍നിയന്ത്രിതസംഘടനകള്‍ക്ക് ഇതൊന്നും കാണാനുള്ള കണ്ണുണ്ടാവില്ലല്ലോ.
മഠത്തിനുള്ളിലുള്ള കന്യാസ്ത്രീകള്‍ക്കോ പുറത്തുള്ള വൈദികര്‍ക്കോ സംഭവവുമായി ബന്ധമുണ്ടെങ്കില്‍, തെളിവുകള്‍ നശിപ്പിക്കുന്നതും കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നതും അന്വേഷണവഴി വ്യതിചലിപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നതുമൊക്കെ സ്വാഭാവികമാണെന്നു മനസ്സിലാക്കാം. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ലാത്തപ്പോള്‍പ്പിന്നെ എന്തിനിവര്‍ കുറ്റവാളികളെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്നു മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്കാവില്ല. അതുകൊണ്ടവര്‍ ന്യായമായും മറിച്ചു സംശയിക്കുകയും സാധ്യമായ രീതികളിലൊക്കെ ഈഹാപോഹങ്ങള്‍ നടത്തുകയും ചെയ്യും. സിസ്റ്റര്‍ അമലയുടെ കൊലപാതകത്തെത്തുട
ര്‍ന്നും ഇത്തരം ധാരാളം ഊഹാപോഹകഥകള്‍ മെനയപ്പെട്ടു. അച്ചന്മാര്‍ രാത്രികാലങ്ങളില്‍ മഠത്തില്‍ വന്നുപോകാറുണ്ടായിരുന്നെന്നും സിസ്റ്റര്‍ അമല അതിനൊരു തടസ്സമായിരുന്നതിനാല്‍ അവരെ ആസൂത്രിതമായി കൊല്ലുകയായിരുന്നെന്നുമാണ് അതിലൊന്ന്. കുറ്റക്കാരനെന്നു പോലീസുകാര്‍ തുടക്കത്തിലേതന്നെ സംശയിച്ച സതീഷ് ബാബുവിന് ക്വൊട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ട് എന്നറിഞ്ഞപ്പോള്‍, സിസ്റ്റര്‍ അമലയെ അപായപ്പെടുത്താന്‍ തല്പരകക്ഷികള്‍ അയാള്‍ക്കു ക്വൊട്ടേഷന്‍ കൊടുത്തതായിരിക്കാം എന്ന നിഗമനത്തിലും പലരും എത്തിച്ചേര്‍ന്നു. മഠത്തിന്റെ ഉടമസ്ഥതയിലുള്ള കാര്‍മ്മല്‍ ആശുപത്രിയുമായി ബന്ധപ്പെട്ടു നടന്ന ഏതോ വലിയ അഴിമതി തടയാന്‍ ശ്രമിക്കുകയോ, സഭയുടെ പ്രൊവിന്‍ഷ്യാളായ സ്വന്തം ചേച്ചിയെ വിവരമറിയിക്കുമെന്നു താക്കീതു നല്‍കുകയോ ചെയ്തതിന് അവരെ വകവരുത്തുകയായിരുന്നു എന്നതായിരുന്നു, മറ്റൊരു കഥ. മഠത്തിലെ അന്തേവാസികളുടെ പൊതു വികാരം, ഇതില്‍ ഏതു കാര്യത്തിലാ യാലും, സിസ്റ്റര്‍ അമലയ്ക്ക് എതിരായിരുന്നതിനാലായിരിക്കാം, നിലവിളി കേട്ടിട്ടും അവരാരും ഓടിയെത്തുകയോ ബഹളം വയ്ക്കുകയോ ഒന്നും ചെയ്യാഞ്ഞതും, 'കേട്ടില്ല' എന്ന നിലപാടില്‍ എല്ലാവരും യോജിച്ചുനിന്നതും എന്ന് ന്യായമായും അവര്‍ കരുതി. പ്രതി സതീഷ് ബാബു കന്യാസ്ത്രീകളുടെ പ്രത്യേകം ക്ഷണിതാവായിരുന്നു എന്നുവരെ കഥകളുണ്ടാക്കി ജനങ്ങള്‍ അടക്കംപറഞ്ഞു.. ഇതിനെല്ലാം കാരണക്കാര്‍, കന്യാസ്ത്രീമഠങ്ങളിലോ സഭയിലോ എന്തനര്‍ത്ഥം സംഭവിച്ചാലും യാതൊരു വിവേചനബുദ്ധിയുമില്ലാതെ അതെല്ലാം മൂടിവയ്ക്കാന്‍ തത്രപ്പെടുന്ന മഠാധികൃതരും രൂപതാധികാരികളും മാത്രമാണ്. വടക്കേ ഇന്ത്യയിലോ മറ്റോ ആയിരുന്നു ഇങ്ങനെയൊരു കന്യാസ്ത്രീ കൊല്ലപ്പെട്ടിരുന്നതെങ്കില്‍, കേരളത്തിലെ കത്തോലിക്കാസ്ഥാപനങ്ങള്‍ അടച്ചിടുന്നതടക്കം എന്തെല്ലാം ഭൂകമ്പങ്ങളാകുമായിരുന്നു ഇവിടെ അരങ്ങേറുമായിരുന്നത് എന്നറിയാവുന്ന പൊതുജനം, സിസ്റ്റര്‍ അമലയുടെ മരണത്തില്‍ കേരളത്തിലെ മെത്രാന്മാര്‍ അവലംബിച്ച മൗനത്തിലും അവരുടെ മൂടിവയ്ക്കല്‍ വ്യഗ്രതയിലും സ്വാ ഭാവികമായും ദുരര്‍ത്ഥങ്ങള്‍ ചികഞ്ഞു എന്നു മാത്രം.
അറിവായിടത്തോളം കാര്യങ്ങള്‍ വച്ചുനോക്കിയാല്‍, ഇപ്പോള്‍ പിടിക്കപ്പെട്ട പ്രതി പാലാ രൂപതാതിര്‍ത്തിയിലെ മഠങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിയ കൊല പാതകങ്ങളും ആക്രമണങ്ങളും മോഷണങ്ങളും ഒഴിവാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ എന്നു കാണാം. രണ്ടുവര്‍ഷം മുമ്പ് തലയ്ക്കു പരിക്കുപറ്റിയ കന്യാസ്ത്രീ, വീണു പരിക്കുപറ്റിയതാണെന്നു കളവുപറയാതെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലെ ഡോക്ടറോട് സത്യം പറയുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും വിദഗ്ദ്ധരായ കേരളാപോലീസിന്റെ കൈകളില്‍ ദിവസങ്ങള്‍ക്കകം പ്രതി കുടുങ്ങിയേനേ.
തൂമ്പാകൊണ്ടും കോടാലികൊണ്ടുംമറ്റും തലയ്ക്കു പ്രഹരമേല്‍ക്കുന്ന കന്യാസ്ത്രീമാരെല്ലാം തങ്ങള്‍ വീണു പരിക്കു പറ്റുന്നതാണെന്നു കരുതുന്നതിന്റെയും പോലീസില്‍ പരാതിപ്പെടേണ്ടതില്ല എന്നു തീരുമാനിക്കുന്നതിന്റെയും പിന്നിലുള്ള പ്രേരണ എന്തെന്നു കണ്ടെത്തേണ്ടതുണ്ട്. തനിക്കെതിരെ ഒരു പരാതിപോലും ആരും നല്‍കുന്നില്ല എന്നും, വാദികളാകേണ്ടവര്‍തന്നെ തനിക്കു രക്ഷപ്പെടാന്‍ പാകത്തില്‍ തെളിവുകള്‍ മറച്ചുവയ്ക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നുമുള്ള അറിവായിരിക്കണം, മോഷണത്തിന് കന്യാസ്ത്രീമഠങ്ങളെത്തന്നെ കേന്ദ്രീകരിക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചത്. അല്ലാതെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ, 'കന്യാസ്ത്രീകളോടുള്ള പ്രത്യേക മനോഭാവ'മൊന്നും ആയിരിക്കാനിടയില്ല. സകലതും മൂടിവച്ച്, 'എല്ലാം ഭദ്ര'മെന്നു തോന്നിപ്പിക്കാനുള്ള രൂപതകളുടെയും അതിനു വിധേയപ്പെടുന്ന കന്യാസ്ത്രീമഠങ്ങളുടെയും നയം ഇനിയും ഇങ്ങനെ തുടരുന്നപക്ഷം, ഒരു സതീഷ് ബാബുവിനുപകരം നൂറു സതീഷ് ബാബുമാര്‍ തങ്ങളുടെ മോഷണശ്രമങ്ങള്‍ കന്യാസ്ത്രീമഠങ്ങളെന്ന സുരക്ഷിമേഖലയിലേക്കു മാറ്റിയേക്കാനിടയുണ്ട്.
ഒട്ടേറെ മാനസികസംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കുമൊപ്പം, മഠങ്ങളില്‍ തങ്ങള്‍ സുരക്ഷിതരല്ല എന്നൊരു ഭീതിയുടെകൂടി പിടിയിലായിരിക്കുകയാണിപ്പോള്‍, കേരളത്തിലെ കന്യാസ്ത്രീകള്‍. ഈ സാഹചര്യം എത്രയുംവേഗം മാറ്റേണ്ടതുണ്ട്. അതിന് ഒന്നാമതായി വേണ്ടത്, തങ്ങളുടെ കാര്യങ്ങളില്‍ സ്വയം കൂടിയാലോചിച്ചു തീരുമാനമെടുത്തു നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും സ്വയംനിര്‍ണ്ണയാവകാശവും ഓരോ സന്ന്യാസിനീസഭയും നേടിയെടുക്കുക എന്നതാണ്. അങ്ങനെവന്നാല്‍, സ്വന്തം സുരക്ഷിതത്വത്തെ തുരങ്കംവയ്ക്കുന്ന തെളിവു നശിപ്പിക്കല്‍പോലത്തെ നിയമനിഷേധങ്ങള്‍ ഒരു സന്ന്യാസിനീസമൂഹവും നടത്തുക
യില്ല. എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും, പോലീസില്‍ പരാതിപ്പെടുകയോ നിയമാധിഷ്ഠിതമായി നീങ്ങുകയോ ചെയ്യാന്‍ സ്വാഭാവികമായും അവര്‍ തയ്യാറാകുകയുംചെയ്യും. കുറഞ്ഞപക്ഷം, പുരുഷന്മാരുടെ സന്ന്യാസസമൂഹങ്ങള്‍ക്കുള്ളത്ര സ്വാതന്ത്ര്യവും അവകാശങ്ങളും സന്ന്യാസിനീസമൂഹങ്ങള്‍ക്കും ഉണ്ടാകേണ്ടതുണ്ട്. മഠങ്ങളെ തങ്ങളുടെ വിധേയത്വത്തില്‍ നിലനിര്‍ത്തുകയെന്ന നയത്തില്‍നിന്ന് രൂപതാധികൃതരും മാറേണ്ടതുണ്ട്.
ഇതൊക്കെ സംഭവിക്കണമെങ്കില്‍, രാഷ്ട്രനിയമത്തിനു വിധേയരായി പ്രവര്‍ത്തിക്കാന്‍, എല്ലാ പൗരന്മാരെയുംപോലെ മതാധികൃതരും മഠാധികൃതരും നിര്‍ബ്ബന്ധിതരാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം. കൊലപാതകം സ്വാഭാവികമരണമാക്കാന്‍ ഗൂഢാലോചന നടത്തുന്നവര്‍ക്കും തെളിവുകള്‍ നശിപ്പിക്കു ന്നവര്‍ക്കുമെതിരെ മുഖം നോക്കാതെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള ആര്‍ജ്ജവവും ഇച്ഛാശക്തിയും നിയമസംവിധാനത്തിനും ഭരണകര്‍ത്താക്കള്‍ക്കുമുണ്ടാകണം. അതിന്‍പ്രകാരം, സിസ്റ്റര്‍ അമലാ കൊലക്കേസ് തേച്ചുമായ്ച്ചുകളയാന്‍ ശ്രമിച്ചവര്‍ക്കെതിരെ, അവര്‍ കന്യാസ്ത്രീ ആയാലും വൈദികനോ മെത്രാനോ ആയാലും എല്ലാവരും ചേര്‍ന്നായാലും, നിയമനടപടികള്‍ സ്വീകരിക്കേണ്ടത് ഇന്ന് അവശ്യം ആവശ്യമായിരിക്കുന്നു.
-എഡിറ്റര്‍
Friday, November 6, 2015
ഒരൊറ്റ വർഷം...! ഭാരതത്തിൽ ഒന്നാം സ്ഥാനത്തേക്ക്!
ഇന്നു ഭാരതത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഓൺലൈൻ ക്രൈസ്തവ വാർത്താമാധ്യമമായി സി സി വി വളർന്നിരിക്കുന്നു. ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികൾക്ക് സത്യം അറിയാനും അറിയിക്കാനുമുള്ള ഏറ്റവും ശക്തിയേറിയ മാധ്യമായി സി സി വി ഇനിയും വളരും.
വായനക്കാരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ വർദ്ധന കണക്കിലെടുത്താൽ വെറും മൂന്നു മാസങ്ങൾക്കുള്ളിൽ ഏഷ്യയിലെ ഒന്നാം സ്ഥാനത്തേക്ക് നിങ്ങളുടെ സി സി വി എത്തുമെന്നു കരുതാം. എല്ലാവർക്കും അഭിമാനിക്കാൻ ഒരു ദിവസം....
ഇന്നാണ് അത്മായശബ്ദം ബ്ലോഗ്ഗിന്റെയും ജന്മദിനം! അവിടെനിന്നാണല്ലോ കെ സി ആർ എം ചിറകു വിരിച്ചത്. അതായിരുന്നല്ലോ കേരള കത്തോലിക്കാ സഭയിലെ നവീകരണ പ്രക്രിയയുടെ തുടക്കവും ....
Thursday, November 5, 2015
World Media on KCRM activities!
KCRM Initiative to Reunite Estranged Devotees – Indian Express Report
Babu K Peter (Indian Express) Kochi
After bringing former priests and nuns under one umbrella, the Kerala Catholic Church Reformation Movement (KCRM), a Catholic laymen association, is on a mission to form an association of Catholics who have left the Church for a reasons.....
"There are thousands of people who have stopped associating with the Church for various reasons. A movement has been initiated to bring back those who are spiritually isolated. There are also people who have joined other sects, like the Pentecost Church, in protest against certain policies of the Catholic Church," said Shri Reji Njallani.
"The initiative by KCRM has been prompted by the recently concluded synod on family in Vatican. "Pope Francis's message is to take a sympathetic attitude towards those who have left the Church for various reasons," he said. Njallani pointed out that most of the people who left the Church were sticking to their Catholic faith though they were not associating with the respective parishes.
"We have noticed that a large number of people have joined other sects, like the Pentecost Church. Though official statistics are not available, it is roughly estimated that some of the Pentecostal Churches grew by 20% in one year. We could reliably understand that people who have joined the Pentecostal Church are not leading a satisfactory spiritual life," he said.
"The KCRM priests, Ex-priests and Nuns Association, perhaps the first of its kind in the history of the Catholic Church, was formed under the KCRM initiative. KCRM believes that issues faced by such persons in their spiritual life, could be solved to a great extend, he said. Meanwhile the Kerala Catholic Bishops Council (KCBC) refused to make any specific comment on the KCRM move. "There is no need to respond now. Everybody has the freedom to organize. Let them start and launch activities," said KCBC deputy secretary and spokesperson, Fr. Varghese Valikattu.
Lay group attempts to gather estranged Catholics - UCAN
People who had left the Catholic Church were sticking to their Catholic faith, though they were not associating with the respective parishes.
Kochi:
A Catholic lay group in Kerala is on a mission to form an organization of Catholics who have quit the Church for various reasons.
The organizing secretary of Kerala Catholic Church Reformation Movement Reji Njellani's initiative comes after his organization successfully brought together former priests and nuns under one umbrella.Read more....
Church reformers to reunite estranged devotees - Matters India

Kochi- After bringing former priests and nuns under one umbrella, the Kerala Catholic Church Reformation Movement (KCRM), a Catholic laymen organisation, is on a mission to form an organisation of Catholics who have quit the Church for various reasons.
“There are thousands of Catholics who stopped associating with the church for various reason. A movement has been initiated to bring back those who are spiritually isolated. There are also people who joined other sects like the Pentecost Church in protest against certain policies of the Catholic Church,” said KCRM organising secretary Reji Njellani, The New Indian Express reported. Read more....
KCRM Strikes again.... CCV Read more.....
KCRM Strikes again.... CCV Read more.....
Wednesday, November 4, 2015
ആത്മീയശൈശവം
എത്രയഗാധമായി നിങ്ങൾ സ്നേഹിച്ചിട്ടുണ്ട്, എത്ര സമ്പൂർണ്ണമായി നിങ്ങൾ ജീവിച്ചിട്ടുണ്ട്, എത്ര കുലീനമായി നിങ്ങൾ വിട്ടുകളഞ്ഞിട്ടുണ്ട്?
ക്രിസ്തുവിലുള്ള വിശ്വാസം ആദ്ധ്യാത്മവഴിയുടെ ശൈശവദശയാണെന്നും, ക്രിസ്തു നമുക്കെന്തായിരുന്നോ അത് നമ്മുടെയും സാധ്യതയാണെന്നുള്ള തിരിച്ചറിവാണ് ആത്മീയ പക്വത എന്നും പറഞ്ഞു തരുന്ന കേരളക്കരയുടെ അത്യപൂർവ്വമായ പുരോഹിതശബ്ദം!
എത്രയഗാധമായി നിങ്ങൾ സ്നേഹിച്ചിട്ടുണ്ട്, എത്ര സമ്പൂർണ്ണമായി നിങ്ങൾ ജീവിച്ചിട്ടുണ്ട്, എത്ര കുലീനമായി നിങ്ങൾ വിട്ടുകളഞ്ഞിട്ടുണ്ട്?
ക്രിസ്തുവിലുള്ള വിശ്വാസം ആദ്ധ്യാത്മവഴിയുടെ ശൈശവദശയാണെന്നും, ക്രിസ്തു നമുക്കെന്തായിരുന്നോ അത് നമ്മുടെയും സാധ്യതയാണെന്നുള്ള തിരിച്ചറിവാണ് ആത്മീയ പക്വത എന്നും പറഞ്ഞു തരുന്ന കേരളക്കരയുടെ അത്യപൂർവ്വമായ പുരോഹിതശബ്ദം!
Tuesday, November 3, 2015
അവനിൽ ആശ്രയിച്ചവരെ അവൻ വാനോളം ഉയർത്തി!
സി സി വി ക്ക് ഇന്ത്യയിൽ ഒന്നാം സ്ഥാനം!
ആർക്കെങ്കിലും ലോകം നന്നാക്കണമെന്നുണ്ടെങ്കിൽ അതു കല്യാണത്തിനു മുമ്പായിരിക്കണം, എന്നൊരുപദേശത്തെപ്പറ്റി കേട്ടിട്ടുണ്ട്. സഭ ചെയ്യുന്നതിൽ ഗുരുതരമായ പിഴവുകളുണ്ടെന്നു പറയുന്ന അച്ചന്മാരുടെ എണ്ണം കൂടുന്നു. ആർക്കെങ്കിലും എന്തെങ്കിലും പറയണമെന്നോ ചെയ്യണമെന്നോ ഉണ്ടെങ്കിൽ മെത്രാനാകുന്നതിനു മുമ്പാകണമെന്നാണ് എനിക്ക് പറയാനുള്ളത്. അല്ലെങ്കിൽ, ആലഞ്ചേരി വല്യപിതാവിനു പറ്റിയതു പോലിരിക്കും. വൈദികർ വ്യാപകമായി അല്ലേലൂയാ ധ്യാനങ്ങളേയും ആർഭാടങ്ങളേയും ശബ്ദവിസ്ഫോടനങ്ങളെയും പരസ്യമായി ഉപേക്ഷിക്കുന്നു. ധ്യാനത്തിനു പോയാൽ എതു രോഗവും നിശ്ചയമായും മാറിയിരിക്കും എന്ന വിശ്വാസവും പൊതുവിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ മാറ്റം സഭക്കുള്ളിൽ സംഭവിക്കുന്നത് വ്യക്തമായി കണ്ടുകൊണ്ടാണ് സീറോ മലബാർ റീത്ത് 2033 വരെ ആരോഗ്യത്തോടെ എത്തില്ല്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നത്. കാലടി ധ്യാനകേന്ദ്രത്തിലെ അച്ചൻമാർ മാത്രമല്ല, കുരിശുമലക്കാരും പുത്തന്പുരയ്കലച്ചനും, ബോബി അച്ചനും, ഡേവീസ് അച്ചനും ഗുരുദാസ് അച്ചനും സഹിതം നിരവധി വൈദികർ തുറന്നു പറയുന്നുണ്ട്, സഭ വഴി മാറിയാണ് ഉരുളുന്നതെന്ന്. സിമിന്റും കമ്പിയും കൊണ്ട് നാം കാണിക്കുന്ന അഭ്യാസങ്ങളും, നമ്മുടെ കലവറകളിലെ വിഭവങ്ങളും ഒന്നും നമ്മുടെ ആത്മാവിനെ സഹായിക്കില്ലെന്ന് അറിയാൻ മേലാത്തവർ ആരുമില്ല. കുമ്പസ്സാരം പെണ്ണുങ്ങളെ പിടിക്കാനുള്ള ഉപായമായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനും വളരെ മുമ്പ് പള്ളിക്കകത്ത് നിന്നു തന്നെ ഞാൻ കേട്ടിട്ടുണ്ട് കുമ്പസ്സാരം ആവശ്യമില്ലെന്ന്. ഈ നവീകരണ ചിന്തകളെയൊന്നും ഉപരോധിക്കാനുള്ള കോപ്പൊന്നും കേരള മെത്രാന്മാരുടെ കൈയ്യിലില്ലിപ്പോൾ. പള്ളിക്ക് പുറത്ത്, എല്ലാവരും മെത്രാന്മാരെ അനുസരിക്കുമെന്ന ചിന്തയും ഇപ്പോൾ മെത്രാന്മാർക്കില്ല. എ കെ സി സി ക്കുണ്ടായ വളർച്ച നമ്മുടെ മെത്രാന്മാരെ ഒത്തിരി കാര്യങ്ങൾ പഠിപ്പിച്ചു. പക്ഷെ, അവർ പഠിച്ചുവെന്നോ പഠിക്കുമെന്നോയുള്ള അഭിപ്രായം എനിക്കില്ല.
ശല്യക്കാരായാ അത്മായരെ മുഴുവൻ ഒതുക്കാമെന്നുള്ള മെത്രാന്മാരുടെ സങ്കല്പ്പവും അറ്റുപോയിക്കൊണ്ടിരിക്കുന്നു. അമ്മയുടെ ശവമടക്കിൽ പങ്കെടുക്കണമെങ്കിൽ എന്നോട് മാപ്പുപറയണമെന്നു പറഞ്ഞപ്പോൾ ഒരു വല്യ മെത്രാൻ ഓർത്തത് സനൽ ഇടമറുക് ഇപ്പോ വന്നു കാലേൽ വീഴുമെന്നാ (ക്ഷമയുടെ സാദ്ധ്യതകളെപ്പറ്റി പഠിക്കാൻ ഈ മെത്രാന്റെ പ്രസംഗം കേൾക്കുക). റജി ഞള്ളാനിയുടെ അപ്പന്റെ അഞ്ചു വർഷം മുമ്പ് മരിച്ചടക്കപ്പെട്ട, നാൽപ്പത് വർഷം പള്ളിയെ കൂസാത്ത, ബോഡി പുറത്തെടുത്തു പോസ്റ്റ് മാര്ട്ടം ചെയ്താൽ റജിയെ ഒതുക്കാമെന്നും ആരൊക്കെയോ കരുതി. ക്ലിക്ക് ചെയ്തില്ല! ഇപ്പോ റജി മുഴുവൻ സമയ നവീകരണ പ്രവർത്തകനായി എന്നൊരു ലാഭം കിട്ടി. എന്തായാലും സദാ ജാഗരൂകരായിരിക്കുവിൻ, കാഞ്ഞിരപ്പള്ളിയിൽ മാന്തി എടുക്കേണ്ട ബോഡികൾ ഇനിയും ഉണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. കാറൽ മാര്ക്സിനിട്ടു സഭ തോണ്ടി നോക്കി - പഠിച്ചു. പാലാ രൂപത പുലിക്കുന്നനേയും ഇപ്പനേയുമൊക്കെ ഒതുക്കിയതിന്റെ ഫലം അറിയാൻ മേലാത്തവരില്ലല്ലോ. എന്റെ മെത്രാന്മാരെ, സിംഹവും മാനും കൂടി ഓടിയാൽ ആരാ ജയിക്കുക? മാൻ തന്നെ; സിംഹം ആഹാരത്തിനു വേണ്ടിയും മാൻ ജീവനു വേണ്ടിയുമല്ലേ ഓടുന്നത്?
ഒരു പള്ളിയിൽ ഒരു മണിക്കൂർ വചനം പ്രസംഗിക്കാൻ വരുന്നവനു പോലും പണം വേണം. തീറ്റയും പിരിവും ശരിയല്ലെങ്കിൽ ധ്യാനഗ്രൂപ്പുകൾ പോലും തിരിച്ചു പായ്ക്ക് ചെയ്യുന്ന കാലം. ഞാൻ അറിഞ്ഞത് ശരിയെങ്കിൽ കെ സി ആർ എം ന്റെ വാർത്താമാധ്യമമായ സി സി വി യിൽ ആയിരത്തിയിരുന്നൂറ് ലേഖനങ്ങൾ വന്നിട്ടും ഒറ്റ പൈസാ പോലും ചിലവായില്ലത്രെ - സൈറ്റ് പണിയാനും, ഓഫീസുണ്ടാക്കാനും, ശമ്പളം കൊടുക്കാനും. എന്നിട്ടും പരി. ആത്മാവ്, കെ സി ആർ എം ന്റെ സി സി വി യെ ഒറ്റ വർഷം കൊണ്ട് ഇന്ത്യയിലെ ഒന്നാം നമ്പർ ഓണ്‍ലൈൻ ക്രൈസ്തവ പത്രമാക്കി ഉയർത്തി! കോട്ടൂർ സാർ ഇത്രേം കാലം പത്രപ്പണി ചെയ്തിട്ടും ഇത്രേം സാധിച്ചിട്ടില്ല, അല്ലേ? ഇതാണ് പരി. ആത്മാവിന്റെ പണി, കണ്ടു പഠിച്ചോ! കീറി നാറിയ കുറെ അനുഷ്ടാനങ്ങളുമായി, പള്ളിയിൽ വരുന്ന ആരെയും രണ്ടു മണിക്കൂർ ശബ്ദകോലാഹലത്തിൽ വീർപ്പുമുട്ടി ക്കുന്ന അശുദ്ധാരൂപികളുടെ പിടിയിൽനിന്ന് കേരള കത്തോലിക്കർ ഒരു നാൾ പുറത്തുവരും. ഓരോ വർഷം കഴിയുന്തോറും നവീകരണക്കാർക്ക് മൂച്ചു വെയ്ക്കുന്നതല്ലാതെ കുറയുന്നില്ലല്ലോ! കത്തോലിക്കാ സഭ കാനോണിലെ ഒരു വകുപ്പും കളയരുതെന്നാ എന്റെ അഭിപ്രായം. ഈ സൂത്രം ദേഹത്തുകൊണ്ട് ചോര പൊടിഞ്ഞവരാണ് നവീകരണ പ്രസ്ഥാനത്തിനിപ്പോൾ ചോരയും നീരും നൽകിക്കൊണ്ടിരിക്കുന്നത്.
ബഹുഭൂരിപക്ഷം വിശ്വാസികളും, സംഗതി തട്ടിപ്പാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് പള്ളിക്കുള്ളിൽ നിൽക്കുന്നതെന്നറിയുന്നവരും കുറവല്ല. എന്തുകൊണ്ടിങ്ങനെയെന്നു ചോദിക്കുന്നവരോട് ഞാനൊരു കാര്യം പറയാം. പണ്ട് മുല്ലാ നസറുദ്ദിൻ ആസ്പത്രിയിൽ പോയ ഒരു കഥയുണ്ട്. പരിശോധിച്ച ഡോക്ടർ, നസറുദ്ദിൻ മരിച്ചുവെന്നു പറഞ്ഞിട്ട് പോയി. അൽപ്പനേരം കഴിഞ്ഞപ്പോൾ നസറുദ്ദിനു ബോധം തെളിഞ്ഞു. ഡോക്ടർ പറഞ്ഞിട്ട് പോയത് അദ്ദേഹം മരിച്ചുവെന്നാണെന്നു ചുറ്റും നിൽക്കുന്നവർ പറയുന്നത് നസറുദ്ദിൻ കേട്ടു. നസറുദ്ദിൻ മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ബന്ധുക്കൾ ഏറെ നിർബന്ധിച്ചിട്ടും നസറുദ്ദിൻ കട്ടിലിൽ നിന്നെണീറ്റില്ല. സഹികെട്ടപ്പോൾ നസറുദ്ദിൻ എല്ലാവരോടുമായി പറഞ്ഞു, "ആ ഡോക്ടറെ എനിക്കറിയാം, അയാൾ പറഞ്ഞത് തെറ്റായിരിക്കാനിടയില്ല." ഇപ്പറഞ്ഞതിലും കഷ്ടമാണ് കേരള കത്തോലിക്കരുടെ അവസ്ഥ. നല്ലവനായ ആലഞ്ചേരി പിതാവു തന്നെ വന്നു പറഞ്ഞാലും ഇക്കാണിക്കുന്നതൊക്കെ തെറ്റായിരുന്നെന്നു വിശ്വാസികൾ സമ്മതിക്കുകയില്ലായെന്ന അവസ്ഥയാണിപ്പോൾ. മാർപ്പാപ്പാ പറഞ്ഞാലും ശരിയാകുമെന്ന് തോന്നുന്നില്ല, പിന്നല്ലേ ആലഞ്ചേരി. പരിതാപകരം എന്നല്ലാതെ എന്തു പറയാൻ?
എന്താ ചെയ്യേണ്ടതെന്നറിയാതെ ഉഴലുകയാണ് ഭരണാധികാരികൾ; പണിയാവുന്നിടത്തെല്ലാം പള്ളികൾ പണിതു. ഒരിടത്തു ബൈബിൾ മുഴുവൻ കൈകൊണ്ടു പകർത്തുന്നു, ഒരിടത്ത് ഓണ്‍ ലൈൻ കുർബ്ബാനയും സ്മാർട്ട് കുമ്പസ്സാരവും, വേറൊരിടത്ത് അഖണ്ഡ പ്രാർത്ഥന, വേറൊരിടത്ത് ആയിരത്തി അമ്പത്തിമൂന്നു മണി ജപമാല, തൃശ്ശൂരിൽ തട്ടിൽ മെത്രാന്റെ നേരിട്ടുള്ള നേതൃത്വത്തിൽ ധ്യാന കമ്പനി (ഈ സംഗതി കേരളത്തിനു പുറത്താണ് കൂടുതലും); ദിവസം ഒന്നെന്ന കണക്കിൽ പുണ്യവാന്മാർ, മാസം ഒന്നെന്ന കണക്കിൽ പുതിയ ആചാരങ്ങൾ; ഒരിടത്തു മണ്മറഞ്ഞവരുടെ അന്ത്യ കൂദാശക്കണക്കെടുക്കുന്നു. ഒരിടത്ത് എ കെ സി സി, വേറൊരിടത്തു പശ്ചിമഘട്ടം, ഒരു മെത്രാൻ ബി ജെ പി, ഒരു മെത്രാൻ പിണറായി ഗ്രൂപ്പ്, ഒരു വല്യ മെത്രാൻ മാണി ഗ്രൂപ്പ് (ഇപ്പോ മിണ്ടുന്നില്ല). പൊൻകുന്നം വർക്കിയും ഒരു നല്ല ക്രിസ്ത്യാനിയായിരുന്നുവെന്നാണ് ഇപ്പോൾ ഇവരിൽനിന്ന് കേൾക്കുന്നത് - അദ്ദേഹവും അന്ത്യ കൂദാശ ആഗ്രഹിച്ചിരുന്നുവത്രെ. കർത്താവും ശിക്ഷ്യന്മാരും അതു കിട്ടിയതുകൊണ്ടാണല്ലോ രക്ഷപെട്ടത്! വർക്കിയുടെ ഒരു കഥയിൽ ദിവസവും വെള്ളമടിക്കുന്ന ഒരു കാർന്നോരുണ്ടായിരുന്നു. അയാളെ ഉപദേശിക്കാൻ വീട്ടിൽ വന്ന അച്ചനോട് അയാൾ പറഞ്ഞത്, നിൽക്കുന്നിടത്തു നിന്ന് നാലടി ഏതെങ്കിലും വശത്തേക്ക് മാറി നിൽക്കാനാണ്; കാരണം, ഭിത്തിയിൽ കിടക്കുന്ന കർത്താവിന്റെ തിരുഹൃദയത്തിൽ നോക്കി അഞ്ചു മിനിറ്റ് പ്രാർത്ഥിക്കുന്ന പതിവ് ഇയാൾക്കുണ്ടത്രെ. അച്ചൻ ഫോട്ടോയുടെ മുമ്പിലായി ഇടക്കു നിൽക്കരുതെന്നേ അയാൾ പറഞ്ഞുള്ളൂ.
ഒരു ഗോവാക്കാരൻ ലത്തീൻ ക്രിസ്ത്യാനിയുണ്ട് എന്റെ കമ്പനിയിൽ. അയാളുടെ വീട് സൂററ്റിലാണ്. ഇയാളുടെ വീട്ടുകാർക്ക് ഏറ്റവും ഇഷ്ടം പോത്തിറച്ചി വറുത്തതാ. സൂററ്റിലെ മലയാളി ക്രിസ്ത്യാനികൾ കാരണം സാധനം ഇപ്പോൾ കിട്ടുന്നില്ലെന്നാണങ്ങേരു പറഞ്ഞത്. അവിടെ ലൈസൻസുള്ളവർക്കേ പോത്തിനെ കൊല്ലാനാവൂ, അതും തോന്ന്യാസം പറ്റില്ല. ഒരു പോത്തിനെ കൊല്ലുന്നുവെന്നറിഞ്ഞാൽ മലയാളികൾ ഓടിക്കൂടും. മറ്റുള്ളവർ ചെല്ലുമ്പോഴേക്കും തൊലി പോലും തീർന്നിരിക്കും. ബീഫ് പ്രശ്നത്തേക്കാൾ ഗുരുതരമായ പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാനുണ്ട് എന്ന് മേജർ പറഞ്ഞതിന്റെ അർത്ഥം സഭക്കുള്ളിൽ അഗ്നിപർവ്വതം പുകയുന്നുവെന്നു തന്നെയാണ്, അല്ലാതെ ബീഫ് നമ്മുടെ ഒരു നിസ്സാര പ്രശ്നമാണെന്നല്ല. സത്യക്രിസ്ത്യാനി ഞായറാഴ്ച രാവിലെ ഇറങ്ങുന്നത് കുർബ്ബാന കാണാനും പോത്തുതുണ്ടം വാങ്ങിക്കാനുമാണെന്നത് സർവ്വ നാട്ടുകാർക്കും അറിയാമല്‍ ലോ.
എള്ളു ചോരുന്നത് കാണും, തേങ്ങാ ചോരുന്നതു കാണില്ല എന്നു കേട്ടിട്ടില്ലേ? ടി വി തോമസ്സും മത്തായി ചാക്കോയുമൊക്കെ മരിക്കാറായപ്പോൾ പറഞ്ഞതു നമ്മുടെ മെത്രാന്മാർ ഇടക്കിടെ നമ്മെ ഓർമ്മിപ്പിക്കും. പക്ഷേ, വി. തോമസ് അക്വീനാസ് മരിക്കുന്നതിനു മുമ്പ് പറഞ്ഞത് പുറത്തുപറയുകയുമില്ല. അക്വീനാസിന്റെ ദൈവശാസ്ത്രമാണ് ഇന്നും ഇവിടെ സെമ്മിനാരികളിൽ പഠിപ്പിക്കുന്നത്. ഒത്തിരി എഴുതുകയും പറയുകയും ചെയ്ത അദ്ദേഹം അവസാനം പറഞ്ഞത്, ഞാനെഴുതിയതും പറഞ്ഞതുമൊക്കെ (പമ്പര) വിഡ്ഢിത്തരങ്ങൾ ആയിരുന്നുവെന്നാണ്. മരണസമയത്ത് എല്ലാ പിതാക്കന്മാർക്കും വെളിവുണ്ടായേക്കാം, അപ്പോഴേക്കും സമയം കടന്നുപോയിരിക്കും! ഓർമ്മിപ്പിച്ചുവെന്നേയുള്ളൂ. ചെയ്യാൻ വല്ലതുമുണ്ടെങ്കിൽ ഇപ്പോൾ ചെയ്തോണം. എന്തായാലും പഴയ വണക്കമാസ പുസ്തകത്തിലെ ദൃഷ്ടാന്തത്തിൽ പറയുന്നത് പോലെ എസ്പാനിയായിൽ ഒരു വെന്തിങ്ങ വെടിയുണ്ടയെ തടഞ്ഞു നിർത്തിയെന്നതു പോലുള്ള കഥകൾ കരിസ്മാറ്റിക്കുകാരു പോലും പറയുന്നില്ല. അവർക്ക് പൊക്കിക്കാണിക്കാൻ ഇപ്പോഴുള്ളത് ബൈബിളും കൈയ്യിൽ പിടിച്ചു നടക്കുന്ന ശ്രീശാന്തിന്റെ ഫോട്ടോയാണ്. പണ്ട് ബൗളിങ്ങിനു മുമ്പ് കുരിശു വരക്കുമായിരുന്ന ശ്രീശാന്ത് ബൗൾഡ് ഔട്ട് ആയതു പോലെ ഒരുത്തനും ലോക ക്രിക്കറ്റിൽ ബൗൾഡ് ഔട്ട് ആയിട്ടില്ല.
രാവിലെ കുർബ്ബാനയും കഴിഞ്ഞ് സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളുമായി ദിവസം മുഴുവൻ ചെലവഴിക്കുന്ന അച്ചന്മാരുണ്ട്. എന്നാൽ പിന്നെ സാമൂഹ്യവും രാഷ്ട്രീയവുമായി ദിവസം മുഴുവൻ ചിലവഴിക്കുന്ന കുറെ നല്ല അത്മായർക്ക് അച്ചൻപട്ടം കൊടുക്കുന്നതിനെന്താ കുഴപ്പം? വരാൻ പോകുന്നത് കമ്മ്യുണിറ്റി പൗരോഹിത്യത്തിന്റെ കാലമാണെന്നതു സത്യമല്ലേ?
ഫാ.മാത്യു വടക്കേമുറി എന്നില്‍നിന്നും 3,16000/- രൂപാ തട്ടിയെടുത്തു' - റെജി ഞള്ളാനി
'കത്തോലിക്കാ സഭാനേതൃത്ത്വത്തിന്റേത് ക്രൂരമായ പകവീട്ടല്‍'
http://almayasabdam.blogspot.in/2015/10/blog-post_17.html
വായിച്ചശേഷം തുടര്‍ന്നു വായിക്കുക.
ഈ പണം തിരികെ ചോദിക്കുകയും സഭാക്കോടതിയില്‍ പരാതി നല്‍കുകയും വടക്കേമുറിയച്ചന്റെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരുകയും ചെയ്തത് എന്നോടുള്ള വിരോധത്തിനു കാരണമായി. നാളിതുവരെ പണം തിരികെ തരാന്‍ നടപടി ആയിട്ടില്ല. പകരം, വടക്കേമുറിയച്ചന്റെ ആളുകളും സഭാനേതൃത്വവും എന്നെ നശിപ്പിക്കാനൊരുങ്ങുകയാണ്. സഭാക്കോടതിയില്‍ കൊടുത്ത പരാതിയുടെ കോപ്പി താഴെ കൊടുക്കുന്നു:
(2015 ഒക്ടോബര്‍ ലക്കം സത്യജ്വാലയില്‍നിന്ന്)
Sunday, November 1, 2015
കത്തോലിക്കാസഭ വിട്ടുപോയവരുടെ സംഘടന രൂപീകരിക്കുന്നു. ദയവായി ഇതോന്നു ഷെയർ ചെയ്യണമേ.
വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാ സഭയിൽനിന്നും വിട്ടുപോയിട്ടുള്ള ആളുകളുടെ സംഘടന രൂപീകരിക്കുന്നു. കെ സി.ആർ എം ന്റെ(കേരളാ കത്തോലിക്കാ നവീകരണ പ്രസ്ഥാനം) നേതൃത്വത്തിൽ രൂപീകരിക്കുന്ന സംഘടനയിൽ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും അംഗങ്ങളാകാം .നിലവിൽ അതാത് ഗ്രൂപ്പുകളിൽ നിലനിൽക്കുന്ന വിശ്വാസജീവിതത്തെ അംഗീകരിച്ചുകൊണ്ടുള്ള ഫെഡറൽ സംവിധാനവും സംഘടനയ്ക്കുണ്ടാകും. സഭവിട്ടു പുറത്തുപോയിട്ടുള്ളവരുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനം ലക്ഷ്യമാക്കി രൂപീകരിക്കുന്ന പുതിയ സംഘടനയിൽ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനും കത്തോലിക്കാസഭാവിശ്വാസജീവിതത്തോട് ചേർത്തുനിർത്തുവാനും ചേർന്നുനില്ക്കുവാനും ആഗ്രഹിക്കുന്ന അംഗങ്ങൾക്കും ആഗ്രഹിക്കുന്ന പക്ഷം സംഘടനയിൽചേരാം .
കഴിഞ്ഞമാസം റോമിൽ നടന്ന ഫാമിലി സിനഡിന്റെ സന്ദേശം ഇത്തരം സംഘടനകളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു. യേശുവിൽ ഒന്നാകുവാനുള്ള ഈ ക്രൈസ്തവദർശനത്തിൽ സഹകരിക്കുവാനും സഹായിക്കുവാനും സഭാനേതൃത്വത്തിലും പുറത്തുമുള്ള ബഹുമാന്യ പുരോഹിതരുടെയും ഗ്രൂപ്പ് ലീഡർമാരുടെയും പാസ്റ്റർമാരുടെയും മറ്റ് സന്യസ്തരുടെയും പ്രത്യേകിച്ച് അഭിവന്ധ്യപിതാക്കന്മാരുടെയും അകമഴിഞ്ഞ പിന്തുണ കെ സി.ആർ എം ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്.
പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ഊർജ്ജം ഉൾക്കൊണ്ട് പ്രകാശിതമായ കത്തോലിക്കാ സഭയിൽ നവീകരണത്തിന്റെ പാതയിലൂടെ സഭയുടെ ആത്മീയചൈതന്യത്തെ വീണ്ടെടുക്കുന്നതിനുവേണ്ടി നടത്തുന്ന കെ സി.ആർ എം ന്റെ പരിശ്രമങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുകയാണ്.
കത്തോലിക്കാ സഭയിലെ സന്യാസം വിട്ടു പുറത്തു വന്ന വൈദീകരുടെയും കന്യാസ്ത്രീകളുടെയും ഉന്നമനത്തിനായി ദേശീയതലത്തിൽ അവരെ സംഘടിപ്പിച്ച് കെ സി.ആർ എം- പ്രീസ്റ്റ് ആൻഡ് എക്‌സ്പ്രീസ്റ്റ് നൺസ് അസ്സോസിയേഷൻ എന്ന സംഘടനക്ക് രൂപംനല്കി പ്രവർത്തിച്ചുവരുന്നു. ക്‌നാനായ വിഭാഗത്തിലെ രക്തശുദ്ധിവാദത്തിന്റെ പേരിൽ സഭയിൽനിന്നും പുറത്താക്കപ്പെട്ട നിഷ്‌ക്കളങ്കരായ പതിനായിരക്കണക്കിന് സഹോദരങ്ങൾക്ക് കെ സി.ആർ എം പിന്തുണ നൽകിവരുന്നു. സഭയിലെ വിശ്വാസികൾക്കുണ്ടാകുന്ന കൗദാശികവും ആത്മീകവും ഭൗതീകവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പിന്തുണയും കെ സി.ആർ എം നൽകിവരുന്നു. നല്ലവരായ മുഴുവൻ ആളുകളും ഈ സന്ദേശം പരമാവധി ആളുകളിലെത്തിക്കുവാൻ സഹാകരിക്കണമെന്ന് കെ സി.ആർ എം അഭ്യർത്ഥിക്കുകയാണ്.
നന്മയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുഷ്പദളങ്ങൾ സന്ദേശങ്ങളായി കൈമാറാം .യേശുവിനോട്‌ചേർന്ന് ഈ ദൗത്യത്തിൽ നമുക്കും പങ്കാളികളാകാം പുതുതായി രൂപീകരിക്കുന്ന സംഘടനയിൽ അംഗങ്ങളാകാനാഗ്രഹിക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും താഴെപ്പറയുന്ന ഫോൺനമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
.റെജി ഞള്ളാനി.
കെ. സി. ആർ, എം,
സംസ്ഥാന ഓർഗനൈസിംഗ സെക്രട്ടറി.
ഫോൺ.
.റെജി ഞള്ളാനി. 9447105070. 04868273169 ജോർജ്ജ് മൂലേച്ചാലിൽ,9497088904. കെ.കെ. ജോസ് കണ്ടത്തിൽ. 8547573730. മാത്യൂ തറക്കുന്നേൽ 9495188610 സി. വി. സെബാസ്റ്റ്യൻ. 9496128188. ജോസ് നെടുംങ്കണ്ടം.9446409371. സി.സി. ബേബിച്ചൻ. 9446343282. ജോർജ്ജ് . 8281526649 ജോസഫ് വെളുവിൽ. 9895420830.
തിരിഞ്ഞു കുത്തുന്ന ചോദ്യങ്ങള്‍
പാലായിലെ 'അത്മായമഹാസമ്മേളനം'
തിരുവായ് - എതിര്‍വായ്-
(2015 സെപ്റ്റംബര്‍ ലക്കം സത്യജ്വാലയില്‍നിന്ന് )
സെപ്തംബര്‍ 6-ന് കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെപേരില്‍ പാലാ രൂപത, സര്‍ക്കുലഷര്‍ ഇറക്കിയും മുഴുവന്‍ വൈദികരുടേയും 169 ഇടവക വികാരിമാരുടേയും നേതൃത്വം ഉറപ്പാക്കിയും പള്ളികളില്‍ പ്രസംഗിപ്പിച്ചും ഓരോ ഇടവകയിലുമുള്ള നിരവധി പ്രാര്‍ത്ഥനഗ്രൂപ്പുകളുടെയും ഭക്തസംഘടനകളുടെയും നേതാക്കള്‍ക്കു പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയും നടത്തിയ 'അത്മായ മഹാസമ്മേളന'ത്തില്‍, ഗവണ്‍മെന്റിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമെതിരെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ മുഴക്കിയ കുറ്റാരോപണങ്ങളില്‍ ചിലതാണ് താഴെ 'തിരുവായ് ' എന്ന ഉപശീര്‍ഷകത്തിനുകീഴില്‍ കൊടുത്തിരിക്കുന്നത് (ഉദ്ധരണികള്‍ സെപ്തം 7-ലെ മനോരമ പത്രത്തില്‍ നിന്ന് ).
'എതിര്‍വായ്' എന്ന ഉപശീര്‍ഷകത്തിനു കീഴില്‍ ആര്‍ക്കും പെട്ടെന്നു തോന്നാനിടയുള്ള കമന്റുകളും കൊടുത്തിരിക്കുന്നു - എഡിറ്റര്‍, സത്യജ്വാല
തിരുവായ്
1. ''ന്യൂനപക്ഷങ്ങളുടെമേലുള്ള കടന്നുകയറ്റം വര്‍ദ്ധിച്ചുവരികയാണ്. അതു തടയണം.''
2. ''ആരാധനാലയങ്ങളുടെയും കന്യകാലയങ്ങളുടേയും വിദ്യാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം.''
3. ''മതമൗലികവാദികളുടെ ആക്രമണങ്ങള്‍ക്ക് ന്യൂനപക്ഷങ്ങള്‍ ബലിയാടാവരുത്.''
4. ''ദളിത്‌ക്രൈസ്തവരോടുള്ള അവഗണന അവസാനിപ്പിക്ക ണം.''
5. ''അഴിമതിയും അക്രമവും അനീതിയും തടയണം.''
6. ''കത്തോലിക്ക കോണ്‍ഗ്രസ് നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി മാറുകയും അവഗണിക്കപ്പെടുന്നവരുടെ പക്ഷം ചേരുകയും ചെയ്യണം.''
എതിര്‍വായ്
1. ഇടതു-വലതു മുന്നണികളിലുള്ള സകല രാഷ്ട്രീയ കക്ഷികളും ന്യൂനപക്ഷപ്രീണനത്തില്‍ മത്സരിക്കുമ്പോള്‍ ഉന്നയിക്കാവുന്ന ഏറ്റവും നല്ല ആരോപണം! ഇത്രയും തിക്കും തിരക്കും കൂട്ടാതെ 'ക്യൂ' പാലിക്കണമെന്നാവാം ഉദ്ദേശിക്കുന്നത്.
2. ഞാറയ്ക്കലിലെ കന്യകാലയത്തിന്റെയും അവരുടെ സ്‌കൂളിന്റെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെയാവാം കര്‍ദ്ദിനാള്‍ ഇവിടെ കുറ്റപ്പെടുത്തിയത്.
3. ഭൂരിപക്ഷ മതസ്ഥര്‍ ബലിയാടായിക്കൊള്ളട്ടെ എന്നാവും! അതുപോട്ടെ, ഈ ന്യൂനപക്ഷ മതമൗലികവാദികളുടെ ആക്രമണങ്ങളെ എങ്ങനെയാണാവോ കൈകാര്യം ചെയ്യേണ്ടത്?
4. യാതൊരുവിധ അവഗണനയും കൂടാതെ അവരെ സഭ എങ്ങനെയാണു കൈകാര്യം ചെയ്യുന്നതെന്ന് ഗവണ്‍മെന്റ് കണ്ടുപഠിക്കട്ടെ!
5. സഭയുടെ മെഗാപള്ളി-പാരിഷ്ഹാള്‍ പണികളും, സ്‌കൂള്‍-കോളേജ് പ്രവേശന-നിയമനങ്ങളും എത്ര സുതാര്യം! എത്ര അഴിമതിരഹിതം! വിശ്വാസികളുടെ രൂപതാമാര്‍ച്ചു പോലുള്ള അക്രമങ്ങള്‍ക്കെതിരെ സഭ നടത്തുന്ന ക്രമസമാധാനപാലനം ഗവണ്‍മെന്റുകള്‍ക്ക് മാതൃകയാക്കാവുന്നതാണ്.
6. നീതിനിഷേധം നടത്തുകയും വിശ്വാസസമൂഹത്തെ അവഗണിക്കുകയും ചെയ്യുന്ന മെത്രാന്മാരുടെ ശബ്ദമായി നിലകൊള്ളാതെ, ഇനിയെങ്കിലും നീതി നിഷേധിക്കപ്പെടുന്ന വിശ്വാസിസമൂഹത്തിന്റെ ശബ്ദമായി മാറണമെന്നുള്ള ഈ ഉപദേശം കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വം ചെവിക്കൊണ്ടിരുന്നെങ്കില്‍!
ശ്രേഷ്ഠമെത്രാപ്പോലീത്തായുടെ ഈ കുറ്റംവിധിക്കല്‍ പ്രസ്താവനാപ്രളയം കാണുമ്പോള്‍, യേശുവിന്റെ ഈ വചനങ്ങള്‍ നമുക്കോര്‍ക്കാം: ''....സ്വന്തം കണ്ണില്‍ മരത്തടി ഇരിക്കെ നീ സഹോദരനോട് നിന്റെ കണ്ണിലെ കരട് ഞാന്‍ എടുത്തുകളയാം എന്ന് എങ്ങനെ പറയും? കപട നാട്യക്കാരാ, നീ ആദ്യം സ്വന്തം കണ്ണിലെ മരത്തടി എടുത്തു മാറ്റുക. അപ്പോള്‍ നിനക്കു സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയാന്‍ തക്കവിധം വ്യക്തമായ കാഴ്ച ലഭിക്കും'' (മത്താ. 7: 4-5).
Subscribe to:
Posts (Atom)








