Translate

Wednesday, November 18, 2015

തലവരിപ്പണപ്പിരിവ് നടപ്പില്ല





ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അതുകൊണ്ട്തന്നെയാണ് കെജ്‌രിവാളിനെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി കാണുന്ന സൂഹവും ഇവിടെ ഉയര്‍ന്നു വന്നത്. മുഖ്യമന്ത്രിയായി നിയമിതനായതുമുതല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പല പദ്ധതികളും കെജ്‌രിവാള്‍ മന്ത്രിസഭ കൊകൊണ്ടിരുന്നു. അതെല്ലാം കൈയ്യടി നേടുകയും ചെയ്തു. ഇപ്പോഴിതാ ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളുകളുടെ അന്യായമായ ഫീസീടാക്കല്‍ അവസാനിപ്പിക്കുള്ള ശ്രമവും രാജ്യത്ത് തരംഗമാകുന്നു. സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ നിയമം പരിഷ്‌കരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. സ്‌കൂളുകളുടെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാനും തലവരി വാങ്ങുന്ന സ്‌കൂളുകള്‍ക്ക് കനത്ത പിഴ ഈടാക്കാനും വ്യവസ്ഥ ചെയ്യുന്നു പുതിയ നിയമം നിര്‍മ്മിച്ചുകൊണ്ടാണ് കെജ്‌രിവാള്‍ പദ്ധതി നടപ്പാക്കുന്നത്.

ഡല്‍ഹി സ്‌കൂള്‍ എജ്യുക്കേഷന്‍ ആക്ട് ആന്‍ഡ് റൂള്‍സ് നിയമം അടുത്ത ശൈത്യകാല സമ്മേളനത്തില്‍ ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വ്യാഴാഴ്ചയാണ് സമ്മേളനം ആരംഭിക്കുന്നത്. അടുത്ത ജനുവരിയില്‍ ആരംഭിക്കുന്ന നഴ്‌സറി സ്‌കൂള്‍ പ്രവേശനം മുതല്‍ക്ക് പുതിയ നിയമം ബാധകമാകും. നിയമത്തിലെ 145ാം വകുപ്പിന്റെ ഭേദഗതിയോടെയാവും നഴ്‌സറി സ്‌കൂള്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരിക. പുതിയ നിയമം അനുസരിച്ച് തലവരി വാങ്ങുന്ന സ്‌കൂളുകള്‍ക്ക് വാങ്ങിയ തലവരിയുടെ പത്ത് മടങ്ങോ അല്ലെങ്കില്‍ അഞ്ചുലക്ഷം രൂപയോ പിഴയടക്കേണ്ടിവരും. നഴ്‌സറി സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത് വ്യാപകമായ കൂടിയാലോചനകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരീവാള്‍ പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പ്രവേശനത്തില്‍ വന്‍തോതില്‍ മാറ്റം വരുത്തുന്നതിന് ഉദ്ദേശിച്ചുള്ളതാണ് പുതിയ നിമയപരിഷ്‌കാരങ്ങള്‍. ഈ അക്കാദമിക് വര്‍ഷം മുതല്‍ക്ക് നിയമം കാര്യക്ഷമമായി നടത്താനായേക്കില്ലെങ്കിലും വരും വര്‍ഷങ്ങളില്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കുമെന്നും കെജരീവാള്‍ പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സ്‌കൂള്‍ പ്രവേശനം സുതാര്യമാക്കുന്നതിന് പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനയാക്കും. പ്രവേശനത്തിന് ഏകജാലക സംവിധാനവും കൊണ്ടുവരും. എല്ലാ സ്‌കൂളുകളും പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന തരത്തിലാകും നിയമഭേദഗതിയെന്നും കെജരീവാള്‍ പറഞ്ഞു.

പുതിയ നിയമത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രമുഖര്‍ രംഗത്തെത്തി. വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ വിമര്‍ശനം താന്‍ കാര്യമാക്കുന്നില്ലെന്നും തന്റെ പുതിയ പദ്ധതി എല്ലാ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതെയുള്ളുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. 

- See more at: http://malayalivartha.com/index.php?page=newsDetail&id=27374#sthash.FLsPTNzr.o6fSbqHZ.dpuf

3 comments:

  1. ഡൽഹിയിൽ ഒരൊറ്റ ചെറുപ്പക്കാരന്റെ തലയിൽ ജനിക്കുന്ന ആശയങ്ങൾകൊണ്ട് ജനത്തിന് എന്തെല്ലാം നന്മകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്! ജനപ്രതിപത്തിയുള്ള ഒരൊറ്റ മനുഷ്യൻ തീരുമാനിച്ചാൽ എന്തൊക്കെ നടക്കുമെന്ന് കേജ്രിവാൾ കാണിച്ചു തരുന്നു. പത്തിരുപതു പേര് ചേർന്ന് എന്തൊക്കെ കശക്കിക്കളയാം എന്ന് ഉമ്മനും കൂട്ടരും തെളിയിക്കുന്നു. ഒരു കുട്ടിയിൽ നിന്ന് 500 രൂപ തലവരിപ്പണം വാങ്ങിയാലും അഞ്ചു ലക്ഷം വരെ ഫൈൻ അടക്കേണ്ടവിധമാണ് ഡൽഹിയിൽ നിയമം കൊണ്ടുവരുന്നത്. ഇതെക്കുറിച്ചോ ലോക്പാൽ ബില്ലിനെപ്പറ്റിയോ നമ്മുടെ പത്രമുത്തശ്ശിമാർ എന്തുകൊണ്ട് മൌനം പാലിക്കുന്നു? അവർ മൂട് താങ്ങുന്നവരോട് ജനം കയർക്കുമെന്ന ഭയം കൊണ്ടല്ലേ?
    പതിറ്റാണ്ടുകാലത്തെ 'ഭരണ'പരിചയമുള്ള ഇവിടുത്തെ വയോവൃദ്ധർക്ക് ഇതിൽ ഒരാശയം പോലും തലയിൽ മുളക്കുന്നില്ലല്ലോ എന്നോർത്ത് അവരും അവരെ സഹിക്കുന്ന നമ്മളും നാണിക്കണം. നിലവിലുള്ള നിയമങ്ങൾ പ്രാവർത്തികമാക്കാൻ പോലും ഇവറ്റകൾക്ക് കഴിവില്ല. ഖജനാവ് തൂത്തുവാരി, സംസ്ഥാനത്തിന് ദശലക്ഷം കോടികളുടെ കടവും വരുത്തിവച്ചിട്ട് ഇറങ്ങിപ്പോകാൻ വെമ്പുന്ന ഇവന്മാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു നമ്മൾ തന്നെ തീരുമാനിക്കണം. ജനത്തെ വഞ്ചിച്ച് വഞ്ചിച്ച് അഞ്ചുകൊല്ലം തീരാറാകുമ്പോൾ അല്ലെങ്കിൽ വലിയ കുറ്റകൃത്യത്തിന് പിടിക്കപ്പെടുമ്പോൾ മറ്റുവഴിയില്ലാഞ്ഞ് വെറുമൊരു രാജി എഴുതിവച്ചിട്ട് പോകുന്നത് ഒരാൾക്കുള്ള ശിക്ഷയാകുന്നതെങ്ങനെ? സംസ്ഥാനത്തിന് വരുത്തിവച്ച നഷ്ടം തീര്ക്കാൻ തെറ്റുകാരനായ മന്ത്രി ബാദ്ധ്യസ്ഥനാണ് എന്ന നിയമം വേണം. ജനത്തെ വിഡ്ഡികളാക്കുന്നവന്മാരെ, സ്വന്തം ജോലി അറിയില്ലാത്ത പഞ്ഞക്കോഞാട്ടകളെ - അക്കൂടെ നമ്മുടെ ഓരോ മന്ത്രിയും പെടും - തുണ്ടമാക്കി കാഴ്ച്ചബന്ഗ്ലാവിലെ സിംഹങ്ങൾക്ക് ഇട്ടുകൊടുക്കണം. നഷ്ടപ്പെടുത്തിയ വിലയേറിയ സമയത്തിനു പകരം ജെയിലിൽ പത്തു വർഷമെങ്കിലും കഠിന വേലയ്ക്കു വിധിക്കണം. ഒരു സ്ഥാനത്തിരുന്നിട്ടു ഒന്നും ചെയ്യാതെ സമയം തീർന്നതിനാൽ വെറുതേയങ്ങ് ഇറങ്ങിപ്പോകുന്ന പരിപാടി നിറുത്തലാക്കണം. ഭരണാധികാരികളുടെ ഉത്തരവാദിത്തമില്ലായ്മ നമ്മുടെ ശാപമാകുന്നത് അങ്ങനെയാണ്. അവസരങ്ങൾ പാഴാക്കിക്കളഞ്ഞത്, വികസനത്തെ തടഞ്ഞത്, നെറികേട്, കവർച്ച, കോഴ തുടങ്ങിയ മഹാപാതകങ്ങൾ ഒരു രാജികൊണ്ട് തീരുന്ന സംവിധാനം ജനാധിപത്യത്തിന് ചേരുന്നതല്ല. തങ്ങളുടെ വകുപ്പ് താറുമാറാക്കിയ, ജനത്തെ ദ്രോഹിച്ച് സ്വന്തം കീശ വീർപ്പിച്ച ഓരോരുത്തനെയും വിധിക്കാനും ശിക്ഷിക്കാനും ശക്തിയുള്ളതാക്കണം ഓരോ വോട്ടും. അല്ലെങ്കിൽ അത് ജനാധിപത്യമല്ല, നഗ്നമായ ജനവഞ്ചനയാണ്. പ്രതീക്ഷിച്ച ജനസേവനം ചെയ്യാതെ കാലാവുധി തീർക്കുന്ന ഓരോ മന്ത്രിയേയും ശിക്ഷിക്കണം. നഷ്ടപരിഹാരത്തിന് ബാദ്ധ്യസ്ഥനാക്കണം.

    ReplyDelete


  2. പ്രൈവറ്റ് സ്കൂളുകളിൽ നിലവിലുള്ള കോഴ വിഷയം സംബന്ധിച്ച് ' ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിമാരുടെ ബഞ്ചിൽനിന്നും ഒരു ഉത്തരവ് 2013 സെപ്റ്റമ്പർ പതിമൂന്നാതിയതി പ്രസിദ്ധീകരിച്ച ഇന്ത്യൻ എക്സ്പ്രസ്സിൽ കാണുന്നു. അതനുസരിച്ച് പ്രൈവറ്റ് കോളേജിൽ ഇന്ന് നിലവിലുള്ള ക്യാപിറ്റേഷൻ ഫീസ്‌ നിയമ വിരുദ്ധമാണ്. പ്രൈവറ്റ് കോളേജുകളുടെ അനീതിപരമായ ഈ കോഴ പ്രസ്താവനയ്ക്കെതിരെ കേന്ദ്ര സർക്കാർ കർശനമായ നിയമമുണ്ടാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അത്തരം സ്ഥാപനങ്ങളിൽ അർഹാരായവർക്കും പാവങ്ങൾക്കും പ്രവേശനം നിഷേധിക്കുന്നത് നീതികരിക്കാവുന്നതല്ലെന്നും കോടതി ചൂണ്ടികാട്ടി. എം.ബി.ബി.എസ്, പോസ്റ്റ് ഗ്രാഡുവേറ്റ് സീറ്റുകൾക്ക് ഓരോ സീറ്റിനും കോടി കണക്കിന് രൂപയാണ് വിദ്യാർത്ഥികളിൽ നിന്നും വാങ്ങിക്കുന്നത്. സാധുക്കളായ കുട്ടികൾക്ക് പ്രൈവറ്റ് സ്ഥാപനങ്ങളിൽ അഡ്മിഷൻ സ്വപ്നം പോലും കാണാൻ കഴിയില്ല. കത്തോലിക്കരുടെ ബാംഗ്ലൂർ സെൻറ് ജോണ്‍സ് യൂണി വേഴ്സിറ്റിയിൽ മൊത്തം സീറ്റിൽ 40 ശതമാനം പുരോഹിതർക്ക് നീക്കി വെച്ചിരിക്കുന്നതും വിചിത്രമാണ്. ഓരോ രൂപതയ്ക്കും സീറ്റ് അവിടെ നീക്കി വെച്ചിട്ടുണ്ട്. മെത്രാന് ഏറ്റവും കൂടുതൽ പണം കൊടുക്കുന്നവന് പിന്നീട് ഡോക്ടറാകാം. കോളേജു മാനെജുമെന്റ് സീറ്റു വർദ്ധിപ്പിക്കാൻ ശുപാർശയുമായി ഇന്ത്യൻ മെഡിക്കൽ കൌണ്‍സിലിനെ സമീപിക്കും. വിദ്യാർത്ഥികളുടെ ഗുണത്തിനല്ല, സാമ്പത്തിക ലാഭമാണ് ഇവരുടെ പിന്നിലുള്ള ഉദ്ദേശ്യമെന്നും വ്യക്തമാണ്. ജഡ്ജിമാരായ കെ. എസ് രാധാകൃഷ്ണൻ, ഏ .കെ. സിക്ക്രി എന്നിവരാണ് കോടതിയിൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പ്രൈവറ്റ് കോളേജിൽ വിദ്യാഭ്യാസ നിലവാരം താണു പോയെന്നും തക്കതായ നിയമ നടപടികൾ സർക്കാർ നടപ്പാക്കാനും കോടതി ആവശ്യപ്പെട്ടു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലുള്ള ഇന്ത്യൻ എക്സ്പ്രസ്സിൽ കൂടുതൽ വിവരങ്ങൾ കൊടുത്തിട്ടുണ്ട്. വായിക്കുക.
    http://www.newindianexpress.com/nation/Capitation-fee-demanded-by-private-colleges-illegal-SC/2013/09/08/article1774349.ece

    കോളെജുകളും സ്ഥാപനങ്ങളും വിശ്വാസികളുടെ പണം കൊണ്ട് സമാഹരിച്ചതാണ്. ഈ സ്വത്തുക്കൾ ഒരു മെത്രാന്റെയോ പുരോഹിതന്റെയോ തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ലെന്നും മനസിലാക്കണം. സ്കൂളുകളിൽ സർക്കാർ കൊടുക്കുന്ന പണം കൈപ്പറ്റി നക്കാപ്പിച്ച കൊടുത്ത് പാവപ്പെട്ട അദ്ധ്യാപകരെ കടും ജോലി ചെയ്യിപ്പിക്കുന്ന വ്യവസ്ഥയാണ്‌ കന്യാസ്ത്രികളുടെയും പുരോഹിതരുറെയും സ്ഥാപനങ്ങളിൽ നിലവിലുള്ളത്. ഖജനാവ് നശിപ്പിച്ച മാണിയും ഉമ്മനും ഭരിക്കുന്ന കേരളത്തിൽ കേജരി വാൾ കൊണ്ടുവരുന്നപോലെയുള്ള ഒരു നിയമം പ്രതീക്ഷിക്കാനും സാധിക്കില്ല.

    ReplyDelete
  3. i dont think anyone is doing charity while starting school. its a business. govt has all power to put taxes for those business. using tax money govt can make their own rules and regulations for govt school. the best way is to make a tax for every donations. may be 100% tax? ie one donation can help hundreds of kids education. isn;t that better than getting a single kid admission in a private school?

    if you are brilliant, you do not need to be in private school to get high grades.

    there are many living examples are out there! so why so much noise for this admission?

    make private school is an taxable business, I would even put tax for religious collection as well!

    cheers

    ReplyDelete