മലയാളം സംസാരിക്കുന്ന ഒരുവനും ഒരിക്കലും മറക്കാനാവാത്ത ഒരു ദീപാവലിയായിരുന്നു ഇന്നലെ ! സ്വന്തം കൈത്തോക്ക് കൊണ്ട് ഉറ്റവരെയും മരുമക്കളെവരെയും ചുട്ടുകൊന്ന സദ്ദാം ഹുസൈൻ, ഭൂമിക്കടിയിൽ ഗുഹയുണ്ടാക്കി പെരുച്ചാഴിയെപ്പോലെ താടിമീശ മാന്തിചൊറിയുന്നതു നാം പണ്ട് കണ്ടവരാണ് ! ആ കൈതോക്ക് സ്വയം തലയിലേക്ക് ഒന്ന് ചൂണ്ടാൻ സദ്ദാമിനു അന്ന് കഴിയാതെപോയത്, അയാൾ കൊലക്കയറിൽ തൂക്കപ്പെടുന്നത് ലോകം കാണാൻ വേണ്ടി മാത്രമായിരുന്നു എന്നാണെന്റെ വാദം ! ഇന്ന് ആദിനം ഒരിക്കൽക്കൂടി നാം ഒര്മ്മിക്കുവാൻ വേണ്ടി കേരള രാഷ്ട്രീയം വീണ്ടും ഒരു വേദിയൊരുക്കി ! മാണിസാറിനു മാനംകക്കാൻ നേരത്തെ ഈബുദ്ധി എന്തുകൊണ്ട് ആ മനസ് തോന്നിച്ചില്ല?അപ്പനെ ചാനലുകാർ വലിച്ച്ചുകീറുന്നത് നിലയ്ക്കാത്ത ചെറുപുഞ്ചിരിയോടെ നോക്കിയിരിക്കുന്ന ആ മകന്റെ മുഖം മലയാളി ഇനിയെങ്ങിനെ മറക്കും ? ദുര്യോധനന്റെ രാജഭരണതന്ത്രം മെനയുന്ന സർവരാഷ്ട്രീയക്കാര്ക്കും വേണമെങ്കിലിതൊരു ഗുണപാഠമാക്കാം.... അതിനായി മഹാഭാഗവതം പത്തുകുറി വായിച്ചാൽ ഏറെ നന്ന്; യഥാര്ത രാജ്യഭരണം വ്യാസദേവൻ അതിലൂടെ നമ്മോടു പറഞ്ഞുതരുന്നുമുണ്ട്! ഒരുകള്ളം പറഞ്ഞത് ഒന്ന് സത്യമാക്കാൻ ഈ പാവങ്ങൾ ചാനലുകളിൽ പാടുപെടുന്നത് കണ്ടാൽ, വീണ്ടും ഒരുനൂരുകള്ളം ആ പഴയകള്ളത്തിന്റെ വാലിൽകെട്ടുന്നതു പടക്കകമ്പനിയിലെ പണിപോലെയാകുന്നതും, ഒടുവിൽ മാലപ്പടക്കംപോലെ ഒന്നിച്ചു കയ്യിലിരുന്നു പൊട്ടി സ്വയം ഇല്ലാതാകുന്നതും, കാണുന്നതുപോലും എത്ര ദുസ്സഹം! ഹൈസ്കൂൾ ലവലിൽതന്നെ ഒരുവൻ ഭഗവത്ഗീത പഠിച്ചാൽ ഈ "മക്കൾരാഷ്ട്രീയക്കാർ" താനേ ഇന്ത്യയിൽ ഇല്ലാതെയാകും /കള്ളപ്പുരോഹിതരും, നിശ്ചയം ! മക്കളെ തന്റെ കസേരകളിയിൽ ചേര്ക്കാൻ ഓരോ പന്നതന്തമാർ കേരളത്തിൽപോലും കട്ടുന്ന ഭ്രാന്തും ഒടുവിൽ ആ മക്കളുടെ ജീവിതം "നായ് കണ്ട കഞ്ഞിയാവുന്നതും" നാമെത്ര കണ്ടു / ഇനിയും കാണാനുമിരിക്കുന്നു ! ആത്മീയത (തന്നെക്കുറിച്ചുള്ള അറിവ് ) ഇല്ലാത്തതാണീ പാവം"കുരങ്ങുകളെക്കൊണ്ട് ചൂടുച്ചോറൂ വാരിക്കുന്നത്" ! 'ഭഗവത് ഗീത' തന്നെയിനിയും നമുക്കാശ്രയം.... ക്രിസ്തുവിനെ അറിയാത്ത പൌരോഹിത്യവും ,ഭാഗവതം വായിക്കാത്ത രാഷ്ട്രീയക്കാരും എന്നും എവിടെയും എപ്പോഴും "ശാപം" തന്നെ!
നാട് മുഴുവൻ ചോദിക്കുന്നു: സീസറിന്റെ മറ്റു ഭാര്യമാരുടെ കാര്യം ഇനി എങ്ങനാ?
ReplyDeleteമാണിയുടെ രാജി - ബെര്‍ളിയുടെ ഭാഷയില്‍...
ReplyDeleteസാറ് രാജി വയ്ക്കണം എന്നാണ് ഞങ്ങളെല്ലാവരുടെയും ഒരു തീരുമാനം. രാവിലെ മുതല്‍ വവിധ ഘടകകക്ഷികള്‍ ഇതാവശ്യപ്പെട്ടോണ്ടിരിക്കുവാ... മുന്നണിയെ പ്രതിസന്ധിയിലാക്കാതെ അച്ചായന്‍ പോയിത്തരണം...
ഞാന്‍ പോവുകേല.. സീസര്‍ എന്ന ഏകാധിപതിയുടെ ഭാര്യയ്ക്ക് ഈ ജനാധിപത്യകാലത്ത് എന്താണ് വില ?.. പോരെങ്കില്‍ സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്നു ബൈബിളില്‍ പറയുന്നുണ്ട്..
എന്റെ പൊന്നു സാറേ... എന്തു വൃത്തികേടു ചെയ്യുന്നതിനും മുന്‍പ് ഈ ബൈബിള്‍ കോട്ട് ചെയ്യുന്ന പരിപാടി നിര്‍ത്തണം.. നിയമസഭേല്‍ തുണി പൊക്കിക്കാണിക്കുന്നേനു മുന്‍പും മറ്റും ബൈബിള്‍ വായിക്കുന്നത് ബോറാണ്..
നമ്മുടെ വിഷയം അതല്ല... അച്ചായന്‍ രാജി വയ്ക്കണം.. മുന്നണിയെ രക്ഷിക്കണം.. ആറു മാസം കൂടി കഴിഞ്ഞാല്‍ ഇലക്ഷനാ... പോരെങ്കില്‍ അച്ചായനു മാതൃകയാകാനെന്നു പറഞ്ഞ് മറ്റേ പുള്ളി രാവിലെ രാജി വച്ചു...
നാളെ തൂക്കിക്കൊല്ലാനിരിക്കുന്നവന്‍ തലേദിവസം തൂങ്ങിച്ചത്തിട്ട് അത് മാതൃകയാക്കണം എന്നു പറഞ്ഞിട്ടു വല്ല കാര്യോമുണ്ടോ.. അതങ്ങു പൂ...ഞ്ഞാറ്റിപ്പോയി പറഞ്ഞാ മതി...
അച്ചായന്‍ ഇങ്ങനെ വാശി പിടിക്കരുത്... രാജി വയ്ക്കണം... ഇപ്പോ രാജി വച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അച്ചായന് ഒരു സീറ്റു കൂടുതലു തരാം...
സീസറിന്റെ ഭാര്യേടെ പേരില്‍ ഞാനിപ്പോ രാജി വച്ചിട്ട് പ്രതിപക്ഷം എന്റെ പേരില്‍ അനാശാസ്യം ആരോപിക്കാനല്ലേ... നടക്കുകേല... ഫണ്ണിയാടന്‍ എന്നാ പറയുന്നു ?
എന്റെച്ചായനെ തൊട്ടാല്‍ എല്ലാത്തിനേം ഞാന്‍ തട്ടും... കോടതി പറഞ്ഞത് അച്ചായന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാ... ശരിക്കും പറഞ്ഞാല്‍ അച്ചായനെ മുഖ്യമന്ത്രി ആക്കണമെന്നാ കോടതി ഉദ്ദേശിച്ചത്.. അച്ചായന്‍ ഞങ്ങടെ മുത്താ... ഉമ്മ, ഉമ്മ...
ഓവറാക്കല്ലേ... പ്ലീസ്..
അച്ചായന്‍ രാജി വച്ചാല്‍ ഞാന്‍ ഇവിടെ തൂങ്ങിമരിക്കും...
ഇവിടെ എവിടെ ?.. തൂങ്ങാന്‍ ഫാനില്ല... കഴുക്കോലുമില്ല...
എന്നാ ഞാന്‍ രാജിവയ്ക്കും...
താനെന്തു #@%ങ്കിലും ചെയ്യ്... അച്ചായാ... രാജിവച്ചാല്‍ മുന്നണിക്കു മൊത്തത്തിലൊരു അഴിമതിവിരുദ്ധ മുഖം കിട്ടും...
അപ്പോ രാജി വയ്ക്കുന്ന ഞാനോ ? എന്റേം എന്റെ മോന്റേം ഭാവിയോ ?
അച്ചായന്‍ രാജി വച്ചാ അപ്പോ തന്നെ മുഖ്യമന്ത്രി പത്രസമ്മേളനം വിളിച്ച് അച്ചായനെ വാഴ്ത്തും... പിന്നെ വേണ്ട പോലെ ഡീല്‍ ചെയ്ത് കേസൊക്കെ ഒഴിവാക്കിത്തരാം... അതു കഴിയുമ്പോ അച്ചായന് തിരിച്ചു വരാം... ഇരട്ടി ശക്തിയോടെ...
നീയൊക്കെക്കൂടി എന്നെ ഊമ്പിച്ചാലോ ?
ഒരിക്കലുമില്ല അച്ചായാ ഒരിക്കലുമില്ല... അച്ചായന്‍ രാജി വച്ചത് ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണെന്നു ഞങ്ങള്‍ വാദിക്കും... ഒരു തെറ്റും ചെയ്യാത്ത അച്ചായനെ മാധ്യമക്കഴുവേറികള്‍ കുരിശിലേറ്റി എന്നു ഞങ്ങള്‍ സ്ഥാപിക്കും... അച്ചായനും രാജി വയ്ക്കുമ്പോ അങ്ങനൊക്കെ പറഞ്ഞോണം.. അതു കണ്ടു നാളെ കോടതി പൊട്ടിക്കരയണം...
അഭിനയിക്കാന്‍ പിന്നെ ഞങ്ങടെ അച്ചായന്‍ കഴിഞ്ഞേ ആരുമുള്ളൂ... കഴിഞ്ഞയാഴ്ച 105 വയസുള്ള ഒരമ്മച്ചീടെ അടക്കിനു പോയിട്ട് എന്നാ പെര്‍ഫോമന്‍സാരുന്നു.. അവസാനം അമ്മച്ചീടെ മക്കളെല്ലാം കൂടി ഒരുവിധത്തിലാ അച്ചായനെ ആശ്വസിപ്പിച്ചു വിട്ടത്...
ഫണ്ണിയാടാ താന്‍ മിണ്ടാതിരുന്നാ മതി.. ഞാന്‍ രാജി വയ്ക്കുമ്പോ എല്ലാവരും എന്റെ കൂടെ രാജിവയ്ക്കണം...
മുല്ലപ്പെരിയാറച്ചായന്‍ വയ്ക്കത്തില്ലെന്നാ പറയുന്നേ... എല്ലാവരും കൂടി രാജി വച്ചാല്‍ രാജീടേ ഫ്‌ളോ അങ്ങു പോകൂന്ന്..
അവനെ ഞാനെടുത്തോളാം... അപ്പോ ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടി.. സമ്മതിച്ചു... നാളെ മുതല്‍ അഴിമതിക്കെതിരായി ഞാന്‍ പോരാടും... ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റീല്‍ പോയി ക്ലാസെടുക്കും...
അതു വേണം, അതു വേണം...
പിന്നെ, എല്ലാരും കൂടി ആവശ്യപ്പെട്ടിട്ടാ ഞാന്‍ രാജി വച്ചേന്ന് ആരോടും പറയരുത്...
പിന്നെ ?
ഞാന്‍ രാജി വക്കരുത് രാജി വക്കരുത് എന്നു നിങ്ങളെല്ലാരും എന്നോടു പറഞ്ഞിട്ടും എനിക്കു ജനാധിപത്യ മൂല്യം സംരക്ഷിക്കണം എന്നു പറഞ്ഞ് ഞാന്‍ നിങ്ങളെ എല്ലാവരെയും ധിക്കരിച്ചു കൊണ്ട് സ്വന്തമായിട്ട് രാജി വച്ചതാണെന്നു പറയണം.. പ്രചരിപ്പിക്കണം...
അതൊക്കെ ആരെങ്കിലും വിശ്വസിക്കുവോ ?
എന്നാ വേണ്ട.. ഞാന്‍ രാജി വയ്ക്കുന്നില്ല...
അല്ല, പറയാം.. അങ്ങനെ പറയാം... വേറെ ?
വേറെ.. ആ നോട്ടെണ്ണുന്ന മെഷീന്‍ ചുമ്മാ ഇരുന്നു തുരുമ്പെടുത്തു... അതിന്റെ തുരുമ്പു മാറ്റാന്‍ എന്തെങ്കിലും....
മാസാമാസം എത്തിച്ചോളാം...
സതീശനേം പ്രതാപനേം ഒക്കെ ഞാന്‍ കാണുന്നുണ്ട് എന്നു പറഞ്ഞേരെ..
ഉവ്വ...
എന്നാ പത്രസമ്മേളനം വിളി...
https://www.facebook.com/prabhu.panayickal/videos/719182064849680/
ReplyDeleteമാണിയുടെ സങ്കീർത്തനം