സത്യങ്ങൾ ലളിതമാണ്. അവയെ വികൃതമാക്കുന്നത്
മത-മൂത്താശാരിമാരാണ്. അവരാണ് നീണ്ട താടിയുള്ള അപ്പൂപ്പനായി ദൈവത്തെയും പല
പേറുകൾക്കുശേഷവും കന്യകയായി തുടരുന്ന ദൈവമാതാവിനെയും പല മക്കളുടെ
പിതാവായിരുന്നിട്ടും സെലിബെയ്റ്റ് ആയിരുന്ന ജോസെഫിനെയും, പിന്നെ
മരിച്ചുകഴിഞ്ഞാൽ ഏത് പ്രകൃതിനിയമത്തെയും വളച്ചൊടിക്കാൻമാത്രം അസ്സാദ്ധ്യ
കഴിവുള്ള പുണ്യവ്യാളന്മാരെയും പുണ്യവ്യാളികളെയും അതിരില്ലാത്ത അവരുടെ ഭാവനയിൽ
മെനഞ്ഞെടുത്ത് എട്ടും പൊട്ടും തിരിയാത്ത മനുഷ്യർക്ക് മുമ്പിൽ
വച്ചുകൊടുക്കുന്നത്.
പള്ളിയെന്നാൽ പാപഭയത്തിനടിപ്പെട്ടവർ ഞായറാഴ്ചതോറും ഓടിക്കൂടുന്ന ഒരു കെട്ടിടത്തിന്റെ പേരല്ല, മറിച്ച് അതൊരു പ്രക്രിയയാണ് - അതായത്, കൂട്ടായി ഇരുന്നു ഭക്ഷണം പങ്കുവയ്ക്കുന്നത്, അനുദിനജീവിതപ്രശ്നങ്ങളെക്കുറിച് ച് സഹകരണഭാവത്തിൽ ചർച്ചചെയ്യുന്നത്,
ചെറിയ കാര്യങ്ങളിലാണെങ്കിലും അന്യോന്യം സഹായിക്കുന്നത് തുടങ്ങിയവ -
എന്ന് പറഞ്ഞുതരാൻമാത്രം വിവരമുള്ള എത്ര അച്ചന്മാർ നമ്മുടെ പള്ളികളിൽ ഇന്നുണ്ട്?
പൊള്ളയായ അനുഷ്ടാനങ്ങളിൽ ഭക്തജനത്തെ പിടിച്ചുനിർത്തുക മാത്രമാണ് അവർ
ചെയ്തുപോരുന്നത്. അക്കൂടെ അവർ പരംപരാനുഷ്ടാനങ്ങളിൽ വിശ്വാസത്തെ ഉറപ്പിക്കുക, ഉറപ്പിക്കുക
എന്ന് നിരന്തരം ആവർത്തിച്ചുകൊണ്ടിരിക് കും. അതുതന്നെ ഭയത്തിന്റെ ലക്ഷണമാണെന്ന് ജെ. കൃഷ്ണമൂർത്തി പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനികൾ
അവരുടെ വിശ്വാസപ്രമാണവും പത്ത് കല്പനകളും നിശിതമായ നിരൂപണത്തിന്
വയ്ക്കേണ്ട കാലം എന്നേ കഴിഞ്ഞു. അവയൊക്കെ എഴുതിയുണ്ടാക്കിയ നാളുകളിലെ
മനുഷ്യരുടെ ബൌദ്ധിക നിലവാരമാണ് ഇപ്പോഴുമുള്ളത് എന്ന അനുമാനം ദൈവം
തന്നിട്ടുള്ള ബുദ്ധിയുടെ നിരാസമാണ്. അന്ന് ഉപയോഗിച്ചിരുന്ന ബിംബങ്ങള്‍
അന്നത്തെ ആളുകള്‍ക്ക് ധാരാളമായിരുന്നിരിക്കാം. എന്നാൽ ഇന്നും അവയ്ക്ക് അക്ഷരാര്‍ത്ഥം കല്‍പ്പിച്ചുകൊടുത്ത് കടുംപിടുത്തം മുറുക്കിയിരിക്കുന്നവരെ
ഓര്‍ത്തു ചിരിക്കാതെ എന്തു ചെയ്യാന്‍.
പള്ളിയെന്നാൽ പാപഭയത്തിനടിപ്പെട്ടവർ ഞായറാഴ്ചതോറും ഓടിക്കൂടുന്ന ഒരു കെട്ടിടത്തിന്റെ പേരല്ല, മറിച്ച് അതൊരു പ്രക്രിയയാണ് - അതായത്, കൂട്ടായി ഇരുന്നു ഭക്ഷണം പങ്കുവയ്ക്കുന്നത്, അനുദിനജീവിതപ്രശ്നങ്ങളെക്കുറിച്
ഒരുദാഹരണമെടുക്കാം -
'നിന്റെ ദൈവം ഞാനാകുന്നു, മറ്റൊരു തമ്പുരാൻ നിനക്കുണ്ടാകരുത്'. മനുഷ്യർ
വിവിധ ഗോത്രദൈവങ്ങൾക്കായി തമ്മിൽ തമ്മിൽ കൊലചെയ്തും കവർന്നെടുത്തും
കഴിഞ്ഞിരുന്ന കാലത്ത് ഓരോ വർഗ്ഗത്തിനും അവരവരുടെ ദൈവപ്രതിമയുണ്ടായിരുന്നു. അതിരുകൾ കടന്ന
അന്ധമായ വിഗ്രഹാരാധനക്കെതിരെ ഇസ്രായേൽ ജനം വളർന്നത് സാവധാനമാണ്.
അന്യ കൂട്ടരുടെ വിഗ്രഹങ്ങളെക്കാൾ ശക്തനാണ് യാവേ (യെഹോവ) എന്ന് വരുത്താനുള്ള
ശ്രമത്തിൽനിന്ന് ഉരുത്തിരിഞ്ഞ ഒരു കല്പനയാണ് ഈ പ്രമാണം. അല്ലാതെ പല ദൈവങ്ങൾ
ഉണ്ടായിട്ടോ അങ്ങനെയൊരു സ്ഥിതിവിശേഷം ബുദ്ധിക്ക്
അംഗീകരിക്കാനാവുന്നതുകൊണ്ടോ അല്ല. ഇന്നും അതുരുവിട്ടു വേദപാഠം നടത്തുന്നത്
ബാലിശമാണ്. കുഞ്ഞുങ്ങളോടുള്ള കടുത്ത അനീതിയാണ്.
ദൈവം അദൃശ്യനാണ്, അരൂപിയാണ് എന്ന
കണ്ടെത്തലിലേയ്ക്ക് വന്ന ഒരു സമൂഹത്തിൽ ആണ് "ദൈവം തന്റെ സ്വന്തം
ച്ഛായയിലും രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു" എന്ന വേദവാക്യം
എഴുതപ്പെട്ടത് എന്നത് യുക്തിരാഹിത്യമാണ്. അങ്ങനെയൊന്ന് മനുഷ്യമനസ്സിൽ
സംഭവിക്കരുതാത്തതാണ്. അതൊരു പടുചിന്തയാണ്, വെട്ടിക്കളയേണ്ടതാണ്. കാരണം,
ദൈവത്തിന്റെ ച്ഛായയും രൂപവും എങ്ങനെയെന്നും അതിന് മനഷ്യന്റേതിനോടുള്ള
സാദൃശ്യം എന്തെന്നും ഒരുവിധത്തിലും അറിയാൻ കെല്പില്ലാത്ത കൃമികളാണ്
ഇങ്ങനെയുള്ള മാനസ്സികഭോഗം നടത്തുന്നത്. എത്ര സഹസ്രാബ്ദങ്ങൾക്കു മുമ്പ്
ഇതെല്ലാം 'വേദ'പുസ്തകത്തിൽ എഴുതിയിട്ടുണ്ട് എന്ന് വീമ്പിളക്കിയാലും
ഓക്കത്തരം ഒരിക്കലും സത്യമാവില്ല.
എന്നിരുന്നാലും, ആധുനികമാകുന്നതിനും ഒരതിരുവേണം. പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമല്ല, അത് സ്വയംഭൂവാണ്, Big Bang ആണ് അതിന്റെ തുടക്കം എന്നൊക്കെയുള്ള വാദങ്ങൾ ശരിയാകാ
ബാംബര്‍ഗിലെ ആര്‍ച്ച്ബിഷപ് Dr. Ludwig Schick Fulda യില്‍ വച്ച് നടന്ന ജര്‍മ്മന്‍ ബിഷപ്സ് കോണ്‍ഫെറന്‍സില്‍ സഹപ്രവര്‍ത്തകരോട് സംസാരിച്ചതിന്റെ റിപ്പോര്‍ട്ട് Die katholische Zeitschrift, 16 Oct. 2011ല്‍ കൊടുത്തിരുന്നതില്‍ നിന്ന് ഒരു ഭാഗം കേൾക്കുക: "സഹോദരികളെ, സഹോദരരെ, പള്ളികളില്‍ നമ്മള്‍ കൂടുതലായി സ്വര്‍ഗ്ഗത്തെയും നരകത്തെയും, മരണത്തെയും അവസാന വിധിയെയുംപറ്റി കൂടുതല്‍ പ്രസംഗിക്കയും പഠിപ്പിക്കയും ചെയ്യേണ്ടത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. നമ്മുടെ ജീവിതത്തിനും സഭയുടെ നിലനില്‍പ്പിനും സമുദായത്തിന്റെ കെട്ടുറപ്പിനും സ്വര്‍ഗ്ഗത്തിലെത്തുക എന്ന നമ്മുടെ ലക്ഷ്യം സാധിച്ചുകിട്ടാനും ഇതാവശ്യമാണ്."
അന്ത്യവിധിയെപ്പറ്റിയും പല്ലുകടിയും മുറുമ്മലും തീയും കൊണ്ട് നിറഞ്ഞ നരകത്തെപ്പറ്റിയും യേശുവും പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് അവയെ സഭ വിശ്വാസപ്രമാണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്, അവയെ അങ്ങനെത്തന്നെ എടുക്കുകയാണ് സത്യവിശ്വാസം എന്ന് മാര്‍ഷിക്ക് പറയുന്നു. വിധിയാളനായ ഒരു ദൈവത്തെ മാറ്റിനിറുത്തിയാല്‍ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും മനുഷ്യരുടെയും സ്രഷ്ടാവായ ദൈവത്തിനു പിന്നെയെവിടെ സ്ഥാനം എന്നാണ് ഈ ദൈവജ്ഞന്റെ ചോദ്യം! മാത്രമല്ല, യേശുവിന്റെ ജീവിതം, മരണം, സുവിശേഷം, നമ്മെ സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കേണ്ട പരിശുദ്ധാരൂപി ... എല്ലാം പിന്നെ അര്‍ത്ഥശൂന്യമത്രേ. "(ശിക്ഷിക്കുന്ന) ഒരു ദൈവമില്ലങ്കില്‍ ഞാനെന്തിനു നല്ലവനായിരിക്കണം?" എന്നുപോലും മാക്സ് ഹോര്‍ക്കൈമറെ ഉദ്ധരിച്ച് ഇദ്ദേഹം ചോദിക്കുന്നു. എത്ര വികലമായ ഒരു ദൈവസങ്കല്പമാണിത്! ഇതൊക്കെത്തന്നെയല്ലേ നമ്മുടെ പള്ളികളിലും വാചാലമായി പങ്കുവയ്ക്കപ്പെടുന്നത്? അതിനപ്പുറത്തേയ്ക്ക് കടക്കുന്ന ഒരു ചിന്തയെങ്കിലും ഇന്ത്യയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനായി കരുതപ്പെടുന്ന കല്ലറങ്ങാട്ട് പോലും പറഞ്ഞുകേട്ടിട്ടില്ല! ഒരു കാതലുമില്ലാത്ത ഒരു ജീവിതവീക്ഷണത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണിതൊക്കെ. മരണാനന്തരമുള്ള സ്വര്‍ഗ്ഗസിദ്ധിയെക്കുറിച്ചല്ലാ
പലപ്പോഴും ഞാൻ കുറിക്കാറുള്ളതുപോലെ ഈ പള്ളികളും പട്ടക്കാരും ഉണ്ടാക്കുന്ന തലവേദനയില്ലാതെ എന്തുകൊണ്ട് നമുക്ക് ക്രിസ്ത്യാനികളായിരിക്കാൻ പറ്റില്ല എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? യേശുവിന്റെ എല്ലാ സന്ദേശങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് കാശും മതവുമായി ദൃഢബന്ധം സ്ഥാപിച്ചിരിക്കുന്ന ഈ പരമ പോക്രികൾ നമ്മുടെ ജീവിതത്തിൽ കൈകടത്തണോ വേണ്ടയോ എന്ന് നമ്മൾ സ്വയം തീരുമാനിക്കണം. സഭയുടെ ഇന്നത്തെ സ്ഥിതിവിശേഷത്തിന് ഇവരുടെ കാലുകൾക്കിടയിൽ തലവച്ചുകൊടുക്കുന്ന 'സത്യക്രിസ്ത്യാനികളെ' പറഞ്ഞാൽ മതി. ഇവരുടെ വിലയേറിയ ഓരോരോ ഓചാരങ്ങൾ ഇല്ലാതെ ആര്ക്കും മാന്യമായി, സ്വന്തന്ത്രമായി, സ്വര്ഗീയ ആവശ്യങ്ങളുടെ പേരിൽ അനാവശ്യമായി ഒരു പൈസയും ചെലവാക്കാതെ, മനസ്സാക്ഷിക്കൊത്തു ജീവിക്കാം. പിള്ളേരെ ഗവ.സ്കൂളിൽ വിടുക. പിരിവില്ലാതെ കൂദാശകൾ തരില്ലെങ്കിൽ വേണ്ടെന്നു വയ്ക്കണം. ഒരു കൂദാശയുടെയും പേരിൽ പണം വാങ്ങരുതെന്ന് ഇപ്പോഴത്തെ പോപ് കർശനമായി പറഞ്ഞിട്ടുണ്ട്. ആര് കേൾക്കുന്നു? എത്രയോ കോടിക്കണക്കിനു മനുഷ്യർ കത്തോലിക്കരുടെ ഈ ബാലിശമായ തെമ്മാടിത്തരങ്ങൾ ഇല്ലാതെ നല്ലവരായി ജീവിച്ച് സന്തോഷത്തോടെ മരിക്കുന്നു. മരിച്ചു കഴിഞ്ഞാലുള്ള അങ്കലാപ്പുകളെളെല്ലാം ഈ അച്ചന്മാരുടെ മിടുക്കുകൊണ്ട് തീർന്നുകിട്ടും എന്നു പറഞ്ഞു വിശ്വസിപ്പിക്കാൻ ഇവര്ക്ക് കഴിയുന്നു എന്നതാണ് ക്രിസ്ത്യാനികളുടെ പ്രശനം. അതല്ല സത്യം എന്ന് മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെന്തിന് ഈ മദ്ധ്യവർത്തികളെ വകവയ്ക്കണം. സാമാന്യ വിവരമുണ്ടേൽ അത് മതി, അതു മാത്രമാണ് ക്രിസ്ത്യാനിയായിരിക്കാൻ വേണ്ടത്. അതിനു ആരുടേയും സ്വഭാവസർടിഫിക്കറ്റ് കൊണ്ടുനടക്കേണ്ടതില്ല. സാധാരണ ക്രിസ്തീയ വിശ്വാസിക്ക് സാമാന്യ വിവരം ഇല്ലെന്നുള്ള ധ്വനി മന:പ്പൂർവമാണ്.
ഞാൻ എന്റെ അനുഭവമാണ് കുറിക്കുന്നത്. വിവരമില്ലാതിരുന്ന കാലത്ത് പള്ളിയുമായി ബന്ധമുണ്ടായിരുന്നു. ഇപ്പോൾ എത്രയോ ദശാബ്ദങ്ങളായി എനിക്കോ എന്റെ കുടുംബാംഗങ്ങൾക്കോ പള്ളിയും പട്ടകാരുമായും ഒരു ബന്ധവുമില്ല. അതിന്റെ പേരിൽ ഞങ്ങൾ ചീത്ത മനുഷ്യരാണെന്ന് ആരും പറഞ്ഞുകേട്ടിട്ടുമില്ല. ഇനി അങ്ങനെ കേട്ടാലും അതിൽ കഴമ്പില്ലെന്ന് ഞങ്ങൾക്കറിയാം - കാരണം, നമ്മുടെ ജീവിതവിശുദ്ധി അന്യർ തീരുമാനിക്കേണ്ടതല്ല. അത് സ്വന്തം ബോധ്യമാണ്. അവനവന്റെ ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാൻതക്ക നട്ടെല്ലില്ലാത്ത പഞ്ചപാവങ്ങളാണ് പള്ളിയിൽ ചെന്ന് വായും പൊളിച്ചിരുന്നു ഒരരവട്ടൻ പറയുന്ന വിരസപുരാണം കേട്ടിരുന്നിട്ട് കൈയിലുള്ള കാശും കൊടുത്ത് പുറത്തിറങ്ങിക്കഴിയുമ്പോൾ അവനവന്റെ ആവശ്യങ്ങള്ക്ക് വഴികാണാതെ പങ്കപ്പാടു സഹിക്കുന്നത്.
മതത്തിനടിമയാകരുതെന്നുണ്ടെങ്കിൽ പുരോഹിതരിൽ നിന്ന് അകലം കാക്കുക. കാരണം, മനുഷ്യരെ വഞ്ചിച്ച് വയറുനിറക്കുന്നവരാണ് അവർ. അവർ പറയുന്നത് അവരുപോലും വിശ്വസിക്കുന്നില്ല എന്നതാണ് സത്യം. അപ്പത്തിലും വീഞ്ഞിലും കര്ത്താവിന്റെ മാംസവും രക്തവും ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല എന്ന് തുറന്നു പറഞ്ഞ എത്രയോ വൈദികരെ എനിക്കറിയാം. പക്ഷേ, ജീവിച്ചുപോകാൻ അവർ കള്ളം പറയുന്നു. വൈദികർ ചെയ്യുന്നത് മഹാപാപമാണ്. അവർ തരുന്ന ഓരോ കൂദാശയും ഒരു വഞ്ചനയാണ്.
ഇതൊക്കെ നന്നായി അറിഞ്ഞുകൊണ്ടാണ് തന്റെ ദൈവം കത്തോലിക്കാദൈവമല്ലെന്ന് പോപ് ഫ്രാൻസിസ് പ്രഘോഷിച്ചത്. ആ നിലക്ക്, ഇന്നത്തെ സഭയുടെ വിശ്വാസപ്രമാണം മൊത്തത്തിൽ പുതുക്കിയെഴുതേണ്ടി വരും. കാരണം, അനുദിന ക്രിസ്തീയജീവിതത്തിൽ യാതൊരു പ്രാധാന്യവും പ്രസക്തിയുമില്ലാത്ത ഒത്തിരിക്കാര്യങ്ങൾ അതിൽ പറയുന്നുണ്ട്. കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണം തുടങ്ങുന്നത് Credo in unum Deum എന്നാണ്, അതായത്, ഞാൻ ഏകദൈവത്തിൽ വിശ്വസിക്കുന്നു. പക്ഷേ, അതുകഴിഞ്ഞുവരുന്നതൊക്കെ സർവ്വശക്തനായ ഏക ദൈവം എന്ന ആശയത്തിൽ കണ്ടമാനം വെള്ളംചേർക്കുന്ന വാക്യങ്ങളാണ്. ആദ്യ ക്രിസ്ത്യാനികൾ മനസ്സിൽപോലും വിചാരിക്കാത്ത പലതും ഉൾക്കൊള്ളുന്നതാണ് ഇപ്പോഴത്തെ വിശ്വാസപ്രമാണം. അത് ആദ്യം എഴുതി ഉണ്ടാക്കിയത് AD 325ൽ നികെയൻ (Nicea) സൂനഹദോസിലാണ്. 381ൽ കോൻസ്ടന്റിനോപിളിൽ കൂടിയ കൌണ്‍സിലിൽ അത് വീണ്ടും തിരുത്തിയെഴുതി. ഇന്ന് ഓരോ സഭക്കും അതിന്റെ തനതായ വിശ്വാസപ്രമാണം ഉണ്ട്. വെള്ളം ചേർക്കലിന്റെ പോക്ക് ഇങ്ങനെയാണ്. "ഞങ്ങൾ യേശുക്രിസ്തുവിൽ, ദൈവത്തിന്റെ ഏക ജാതനിൽ, വിശ്വസിക്കുന്നു, അവൻ കന്യകയായ മറിയത്തിലൂടെ മനുഷ്യനായി (മാംസമായി) ജനിച്ചു, സഹിച്ചു, മരിച്ചു, അടക്കപ്പെട്ടു. (ഈയിടെ കണ്ടെത്തിയ 1500ൽ പരം വര്ഷം പഴക്കമുള്ള ബൈബിളിന്റെ കോപ്പിയിൽ, യേശു കുരിശിൽ തറക്കപ്പെടുകയോ അകാലത്തിൽ മരിക്കുകയോ ചെയ്തുവെന്നതിന്റെ യാതൊരു പരാമർശവുമില്ല!) ഞങ്ങൾ ദൈവത്തിന്റെ ജീവദായകനായ പരിശുദ്ധാരൂപിയിൽ വിശ്വസിക്കുന്നു. ഇവനാകട്ടെ പിതാവിൽ നിന്നും പുത്രനിൽനിന്നും പുറപ്പെടുന്നു. ഇവരെ മൂവരെയും ഞങ്ങൾ മഹത്വപ്പെടുത്തുന്നു." കേട്ടാൽ തോന്നും ദൈവാസ്തിത്വം പോലും മനുഷ്യനുവേണ്ടിയുള്ളതാണെന്നും അവരുടെ വാഴ്ത്തിപ്പുകഴ്ത്തൽകൊണ്ടു മാത്രമാണ് ദൈവം ജീവിച്ചുപോകുന്നതെന്നും!
അറുപഴഞ്ചനായ ഈ വിശ്വാസചട്ടക്കൂട് പുനർചിന്തനത്തിനു വിധേയമാക്കി, പുതുതായി സ്വാംശീകരിച്ചിട്ടുള്ള പ്രാപഞ്ചിക, മാനുഷികമൂല്യങ്ങൾ കൂടി ഉൾപ്പെടുത്തി തിരുത്തിയെഴുതേണ്ടതുണ്ട്. അവിടം
Shree Vargese Plamplanil sent in this comment
ReplyDeleteCongrats for your article “ Man, Church and God”. We are neither
Christians or Hindus or Muslims. We are just hairless apes, the naked
apes. What is expected of us, in my view, is to live among fellow
humans in harmony and comfort . Myself and my sons do not go to
the church. My children did not attend any Sunday School. My
second son has married a Bengali Hindu girl ( civil marriage).
I had written an article in Hosana , “ Ente ( Yesuvinte) Duravastha.
Pulikunnan made apology for publishing it. One of the reasons I don’t
write in Malayalam, apart from the lack of proficiency, is that the
“buffalo Christians”, to quote Michael Walsh, ex‐Jesuit, are not
capable of understanding anything other than what their grand‐
mothers taught them.
Regards, PMV
"മനുഷ്യൻ ,പള്ളി ,ദൈവം" എന്ന സക്കരിയാചായന്റെ ഈ 'ജ്ഞാനത്തേങ്കട്ട' മലയാളം അറിയാവുന്നവർ വായിക്കണമെന്ന ആശയോടെ ഞാനിതു കുറിക്കുന്നു ! "യേശുവിന്റെ എല്ലാ സന്ദേശങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് കാശും മതവുമായി ദൃഢബന്ധം സ്ഥാപിച്ചിരിക്കുന്ന ഈ പരമ പോക്രികൾ നമ്മുടെ ജീവിതത്തിൽ കൈകടത്തണോ വേണ്ടയോ എന്ന് നമ്മൾ സ്വയം തീരുമാനിക്കണം." പരിശുദ്ധ പാതിരിയെ =പരമ പോക്ക്രിയാക്കിയ ആ മനസിനൊരുമ്മ, തൂലികത്തുമ്പിനൊരുമ്മ! സ്നാപകന്റെ മനക്കരുത്താണീ പുണ്യ മാനസന് ,സംശയമില്ല ! "സര്പ്പസന്തതികളെ" എന്ന ഒന്നാമത്തെ തെറി ബൈബിളിൽ ആ നാവാണല്ലേ മൊഴിഞ്ഞത്? വായിക്കൂ അച്ചായാ മനസിലാകും വരെ വായിക്കൂ,,
ReplyDelete
ReplyDeleteCongrats ! for the great work you have done.
The article speaks only truth, which all of us know , but not courageous enough to proclaim. It's an eye opener for every catholic. It shows how the catholic church is built on false and illogical ideas. It's high time for catholics,may it be lay, priests or nuns,bishops,cardinals and Pope to realize the truth and come out of these unrealistic and archaic beliefs. The word ' catholic' doesn't mean anything directly related to Christ. So the name itself shows how far away we are from CHRIST. How true the statement by scholar-historian Dr. S.Radhakrishnan that "when Constantine entered the church ,Christ went out of the church".May it generate an intellectual revolution among believers.
Thanks Unlimited.
Thomas Perumpallil comments:
ReplyDeleteCongrats ! for the great work you have done.
The article speaks only truth, which all of us know , but not courageous enough to proclaim. It's an eye opener for every catholic. It shows how the catholic church is built on false and illogical ideas. It's high time for catholics,may it be lay, priests or nuns,bishops,cardinals and Pope to realize the truth and come out of these unrealistic and archaic beliefs. The word ' catholic' doesn't mean anything directly related to Christ. So the name itself shows how far away we are from CHRIST. How true the statement by scholar-historian Dr. S.Radhakrishnan that "when Constantine entered the church ,Christ went out of the church".May it generate an intellectual revolution among believers.
Thanks Unlimited.