മൈക്രോ ഫിനാന്‍സിലും തട്ടിപ്പ് നടന്നതായി ആരോപണം
സാമൂഹിക രംഗത്തും മൈക്രോ ഫിനാന്‍സ് മേഘലയിലും വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ വന്‍ സാമ്പത്തിക വെട്ടിപ്പും ക്രമക്കേടും നടന്നതായി ലത്തിന്‍ കത്തോലിക്കാ അസോസിയേഷന്‍ ആരോപിച്ചു. സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ 2013 – 2014 കാലങ്ങളില്‍ അവതരിപ്പിച്ച കണക്കില്‍ രണ്ടു കോടിയുടെ തട്ടിപ്പ് നടന്നതായി പറയുന്നു. കൂടാതെ ഒരു കോടി രൂപയുടെ സഹായ ധനം വിതരണം ചെയ്യാന്‍ യാത്ര ചിലവില്‍ അരക്കൊടിയിലധികം രൂപ തട്ടിപ്പ് നടത്തിയതായും ലത്തിന്‍ കത്തോലിക്കാ അസോസിയേഷന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടി ആരോപിക്കുന്നു. രണ്ടു കോടി ചിലവാക്കി ഒരു കോടിയുടെ സേവനം നടത്തിയതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത് .
വരാപ്പുഴ അതിരൂപത നേരിട്ട് നടത്തുന്ന സൊസൈറ്റി എറണാകുളം തൃശൂര്‍ ജില്ലകളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താനും സമ്പാദ്യ ശീലം വളര്‍ത്താനും ലക്‌ഷ്യം വെച്ച് പ്രവര്‍ത്തിക്കേണ്ട സൊസൈറ്റിയിലാണ് ഇത്തരത്തില്‍ ക്രമക്കേട് നടന്നത് വളരെ ആശങ്ക ഉണ്ടാക്കുന്നതായി NCPRI സെക്രട്ടറി സന്തോഷ് ജേക്കബ് രാഷ്ട്രഭൂമിയോടു പറഞ്ഞു. വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ തേടിയെങ്കിലും എറണാകുളം രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും വ്യക്തവും കൃത്യവുമായ മറുപടി പോലും നല്‍കിയില്ലെന്നും ഇവര്‍ പറയുന്നു.
നാനാ ജാതി മതസ്ഥര്‍ വിശ്വാസം അര്‍പ്പിച്ചു വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണമെന്നും സൊസൈറ്റിയുടെ കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് ലത്തിന്‍ കത്തോലിക്കാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജോസഫ് വെളിവില്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment