ഫ്ലോറിഡാ കോറൽ സ്പ്രിങ്സ് ഔർ ലേഡി ഓഫ് ഹെൽത്ത് സീറോ മലബാർ കാത്തലിക് പള്ളിയിൽ ജോലി ചെയ്ത ഒരു വൈദികൻ ഒരു യുവതിയെ ലൈംഗിക ചൂഷണത്തിനു വിധേയയാക്കിയെന്ന കേസിലാണ് പെൺകുട്ടിയുടെ വീട്ടുകാർ വൈദികനേയും സഭയേയും മെത്രാനേയും കക്ഷി ചേർത്ത് 5 മില്ല്യൻ ഡോളറിന്റെ (ഏകദേശം 32.5 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫ്ലോറിഡാ ബ്രോവാർഡ് കൗണ്ടി സർക്യുട്ട് കോർട്ടിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ആ പള്ളിയിൽ ജോലി ചെയ്തിരുന്ന തോട്ടുവേലിൽ അച്ചൻ വേദപാഠം വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ കുമ്പസ്സാരം കേൾക്കുന്നതിനോടൊപ്പം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത്തുവെന്നാണ് കേസ്. നഷ്ടപരിഹാരത്തോടൊപ്പം വൈദികനും മെത്രാനും ജയിൽ ശിക്ഷയും കിട്ടാവുന്ന വകുപ്പുകളാണ് പരാതിയിലുൾപ്പെടുത്തിയിരിക്കുന്നതെന്നു മനസ്സിലാക്കുന്നു. പെൺകുട്ടിക്കു 18 വയസ്സ് തികഞ്ഞുവെന്നു ക്രുത്യമായി മനസ്സിലാക്കിയിട്ടാണ് വൈദികൻ ഈ ക്രുത്യത്തിനു മുതിർന്നതെന്നു പരാതിയിൽ പറയുന്നു. സീറോ മലബാർ സഭാ ചരിത്രത്തിൽ ആദ്യമായായിരിക്കാം ഇത്രയും വലിയൊരു തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വരിക.
മെത്രാനും സഭക്കും എതിരായാണു കോടതി വിധിയെങ്കിൽ, അതു മറ്റൊരു വലിയ കോളിളക്കത്തിനും കാരണമായേക്കാം. ഇത്രയും വലിയ തുക അത്മായർ സ്വരൂപിച്ച സ്വത്തുക്കളിൽ നിന്നും യാതൊരു കാരണവശാലും എടുക്കാൻ സാദ്ധ്യമല്ലെന്നുള്ള ഉറച്ച നിലപാടിലാണ് അമേരിക്കൻ കത്തോലിക്കർ.
"അങ്ങാടിയത്ത് മെത്രാൻ അഴികൾക്കുള്ളിലേക്കോ?" എന്ന തലക്കെട്ടുതന്നെ സഭാവിശ്വാസികളെ ഹാലിളക്കുന്നതാണ് ! അഭയാക്കേസ്സു കൈകാര്യം ചെയ്ത ഇവിടുത്തെ പോലിസ് അല്ലല്ലോ 'അമേരിക്കന്‍ പോലീസ്' എന്നതാണാശ്വാസം ! എതായാലും കര്‍ത്താവിനും മാലാഖമാര്‍ക്കും ഒരു 'ഹാപ്പി ന്യൂസ്' തന്നയാണിത് ! കാലമേ കാത്തിരിക്കൂ ...
ReplyDeletehttp://www.marunadanmalayali.com/news/exclusive/fr-zacharias-thottuvelil-alleged-sexual-abuse-syro-malabar-church-in-million-dollar-compensation-case-29513
ReplyDeleteകത്തേലിക്ക സഭയിലെ പുരോഹിതർ ലൈംഗിക കേസ്സുകളിൽ പെടുന്നതും നഷ്ട്പരിഹാരം നൽകേണ്ടി വരുന്നതും ഇപ്പോൾ സാധാരണമായിരിക്കുന്നു. ധാരാളം കുഞ്ഞുങ്ങളും സ്ത്രീകളും ഇരകളായി മാറുകയും ചെയ്യുന്നു.നിരവധി കന്യാസ്ത്രീകൾ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോചെയ്യുന്നു. ഫോളോറിഡായിലെ കേസ്സിൽ 32.5 കോടി നഷടപരിഹാരം നൽകുന്നതിന് കേരളത്തിൽ നിന്നും പണപ്പിരിവ് നടത്തണമെന്നത് തീർച്ചയാണ്. ഇനിയെങ്കിലും കെ.സി. ആർ എം എക്‌സ് പ്രീസ്റ്റ് അസോസിയേഷൻ മുന്നോട്ടുവച്ച , കത്തോലിക്ക പുരോഹിതർക്കും വിവാഹം ജീവിതം അനുവദിക്കണമെന്ന നിർദ്ദേശം പരിഗണിക്കണം.
ReplyDeleteറെജി ഞള്ളാനി, ചെയർമാൻ
തല കൊണ്ടുപോയി മെത്രാന്റെയും "സഭയുടെയും" കക്ഷത്തിൽ വച്ചു കൊടുത്തിട്ട്, "മെത്രാനും സഭക്കും എതിരായാണു കോടതി വിധിയെങ്കിൽ, അതു മറ്റൊരു വലിയ കോളിളക്കത്തിനും കാരണമായേക്കാം. ഇത്രയും വലിയ തുക അത്മായർ സ്വരൂപിച്ച സ്വത്തുക്കളിൽ നിന്നും യാതൊരു കാരണവശാലും എടുക്കാൻ സാദ്ധ്യമല്ലെന്നുള്ള ഉറച്ച നിലപാടിലാണ് അമേരിക്കൻ കത്തോലിക്കർ." എന്ന് പറയുന്നതിൽ തമാശയാണ് തോന്നുന്നത്. ഇനിയെങ്കിലും ഇത്തരം ചൂഷണങ്ങളിൽ നിന്ന് ഒഴിഞ്ഞു നില്ക്കാൻ, വിശ്വാസത്തിന്റെ പേരിൽ സ്വരൂപിക്കുന്ന പണം (ആ സ്വരൂപിക്കൽ നിർബാധം തുടരുമെന്ന തിരിച്ചറിവിൽ നിന്ന് പറയുന്നു എന്ന് മാത്രം) അതാതു സ്ഥലങ്ങളിലെ "അജഗണങ്ങളുടെ ഒരു സംവിധാനം, മെത്രാൻ മുതലായവരെ അംഗമാക്കാത്ത ഒരു സംവിധാനത്തിന്റെ കീഴിലാക്കിയിട്ട് ഇതൊക്കെ പറഞ്ഞാലല്ലാതെ ഇതെല്ലാം വെറും വെള്ളത്തിലെ വരയായി പരിണമിക്കുകയേ ഉള്ളൂ.
ReplyDeleteഅമേരിക്കയിൽ ചില സ്ത്രീകൾ പണമുണ്ടാക്കാൻ വേണ്ടി പുരോഹിതരെ ബ്ലായ്ക്ക് മെയിൽ ചെയ്യുകയെന്നത് പതിവാണ്. അത്തരം നൂറു കണക്കിനു പുരോഹിതർക്കെതിരായ കേസ്സുകൾ കോടതികളിൽ കെട്ടി കിടപ്പുണ്ട്. ഈ ലേഖനത്തിലെ പുരോഹിതനെ തെറ്റുകാരനെന്നു കോടതി വിധിക്കുംവരെ അദ്ദേഹം കുറ്റക്കാരനെന്നു പറയാൻ സാധിക്കില്ല.
ReplyDeleteഅതുപോലെ അങ്ങാടിയത്ത് ബിഷപ്പ് ഈ കേസ്സിൽ കുടുങ്ങാൻ സാധ്യതയില്ല. വത്തിക്കാന്റെ നിയമനുസരിച്ച് സീറോ മലബാറിന്റെ അധികാരപരിധി കേരളത്തിൽ മാത്രമേയുള്ളൂ. അങ്ങാടിയത്തിന്റെ രൂപതയുടെ പേരുതന്നെ സീറോ മലബാർ, ഷിക്കാഗോ രൂപതയെന്നാണ്. ഫ്ലോറിഡായിൽ പ്രവർത്തിക്കുന്ന പള്ളി അവിടുത്തെ ലത്തീൻ ബിഷപ്പിന്റെ അധികാര പരിധിയിലായിരിക്കണം. ഫ്ലോറിഡായിലെ പള്ളിയും സാമ്പത്തിക കാര്യങ്ങളും വികാരിയുടെ നിയമനവും അങ്ങാടിയത്തിന്റെ നിയന്ത്രണത്തിലായിരിക്കെ സാമ്പത്തിക കാര്യങ്ങൾ ഫ്ലോറിഡാ ബിഷപ്പിന്റെ ചുമതലയിൽപ്പെട്ടതുമായിരിക്കില്ല. ആ സ്ഥിതിയ്ക്ക് അച്ചന്റെ പേരിലുള്ള ലൈംഗികാരോപണങ്ങൾക്ക് ഫ്ലോറിഡാ ലാറ്റിൻ രൂപതയ്ക്കും ഉത്തരവാദിത്തമില്ല.
കൂടാതെ അമേരിക്കയിൽ സാധാരണ ഒരു മലയാളിപ്പള്ളി പണിയുന്നത് ഇരുപതും മുപ്പതും വർഷങ്ങൾ കൊണ്ട് അടച്ചു തീർക്കുന്ന ബാങ്ക് 'ഈട്' (Mortgage) വെച്ചായിരിക്കും. പള്ളിയുടെ എണ്‍പതു ശതമാനവും ബാങ്കിന്റെ കടത്തിലായിരിക്കും. മോർട്ട് ഗേജ് ലഭിക്കാനായി 'ഈട്' സാധാരണ കൊടുക്കുന്നത് സ്ഥലത്തെ ഏഴെട്ടു കുഞ്ഞാടുകളുടെ കുടുംബങ്ങളൊന്നിച്ചായിരിക്കും. അങ്ങാടിയത്തിനോ ഷിക്കാഗോ രൂപതയ്ക്കോ ഫ്ലോറിഡാ പള്ളിയുടെ മേൽ ബാധ്യതകൾ കാണാൻ സാധ്യതയില്ല.
കുറ്റം തെളിയിച്ചാൽ തന്നെയും ഫ്ലോറിഡാ സ്റ്റേറ്റിലെ വെറും ഒരു കൌണ്ടി ജഡ്ജിയ്ക്ക് ഇല്ലിനോയ് സ്റ്റേറ്റിലെ വ്യക്തികളുടെയോ ,സഭകളുടെയോ സ്വത്തിനുമേൽ ഒരു വിധിന്യായം പുറപ്പെടുവിക്കാൻ സാധിക്കില്ല. കൌണ്ടി ജഡ്ജിയ്ക്ക് ആ കൌണ്ടിയിൽ മാത്രം അധികാരം നിലനിൽക്കുന്നതിനാൽ ഫ്ലോറിഡാ പള്ളിയുടെ ആ കൌണ്ടിയിലെ സ്വത്തുക്കൾ മാത്രമേ കണ്ടുകെട്ടാൻ സാധിക്കുള്ളൂ. മറ്റൊരു സ്റ്റേറ്റിൽ താമസിക്കുന്ന അങ്ങാടിയത്തിനെതിരെ ഒരു വിധി ന്യായം പുറപ്പെടുവിച്ചാൽ തന്നെയും അദ്ദേഹം ഫ്ലോറിഡായിൽ പോകാത്തടത്തോളം കാലം അഴിയെണ്ണേണ്ടി വരില്ല.
ഒരു കോടതി, കുറ്റം ആരോപിച്ചു നോട്ടീസയച്ചാൽ 120 ദിവസത്തിനുള്ളിൽ പ്രതിയ്ക്ക് നോട്ടീസ് ലഭിച്ചിരിക്കണമെന്നാണ് നിയമം. അതിനുള്ളിൽ പ്രതിയെ കണ്ടുപിടിച്ചു നോട്ടീസ് നൽകിയില്ലെങ്കിൽ കേസ് തള്ളി കളയും. അല്ലെങ്കിൽ വാദി വീണ്ടും കേസ് ഫയൽ ചെയ്തുകൊണ്ടിരിക്കണം. ഇവിടെ പുരോഹിതൻ ഇന്ത്യയ്ക്ക് രക്ഷപ്പെട്ട സ്ഥിതിക്ക് പ്രതിയെ വാദിയ്ക്ക് കണ്ടു പിടിക്കുകയെളുപ്പമല്ല.
പ്രതി എവിടെയുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ടത് വാദിയുടെ ചുമതലയാണ്. വാദിയ്ക്ക് വേണമെങ്കിൽ വിദേശത്തുള്ള ആളിനെ കണ്ടു പിടിക്കാൻ 'ഇന്റർ പോളിന്റെ' സഹായം തേടാം. അത് വളരെ പണച്ചിലവുള്ള കാര്യമായതുകൊണ്ട് ഈ സ്ത്രീ അതിനായി മെനക്കെടുമെന്നും തോന്നുന്നില്ല. 'ഇന്റർ പോളിന്റെ' സഹായം തേടാൻ കേസ് സുപ്രീം കോടതിയിൽ കൊണ്ടുവരേണ്ടി വരും. അമേരിക്കയുടെയും വിദേശ സർക്കാരിന്റെയും ഉടമ്പടിയനുസരിച്ചേ മറ്റൊരു രാജ്യത്ത് താമസിക്കുന്ന ഒരാളിന്റെ പേരിൽ കേസുകൾ കൈകാര്യം ചെയ്യാൻ സാധിക്കുള്ളൂ. അങ്ങനെയുള്ള കേസുകൾ കൈകാര്യം ചെയ്യാൻ ആഗോള നിയമങ്ങൾ പഠിച്ച വക്കീലന്മാരും വേണം.
ഒരു കൌണ്ടി ജഡ്ജിയുടെ കോടതി നോട്ടീസ് ഒരു ഓണ്‍ ലയിൻ പത്രം ഇത്ര പ്രാധാന്യത്തോടെ വാർത്ത കൊടുത്തെങ്കിൽ വായനക്കാരുടെ അജ്ഞതയെ മുതലെടുക്കുന്നുവെന്നു കരുതിയാൽ മതി. പുരോഹിതനെതിരായ ഈ കേസ് നാട്ടിലെ ഒരു പഞ്ചായത്തിൽ നിന്നുമയക്കുന്ന സിവിൽ നോട്ടീസിനു തുല്യമേയുള്ളൂ. ഒരു കൌണ്ടിയിൽ ആർക്കു വേണമെങ്കിലും ഇങ്ങനെ നോട്ടീസയക്കാൻ സാധിക്കും. തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ ചിലപ്പോൾ വാദി പ്രതിയാകുമെന്നു മാത്രം. അത് പൊടിപ്പും തൊങ്ങലും വെച്ച് ഒരു സൈബർ മലയാളംപത്രം വായനക്കാരെ തെറ്റി ധരിപ്പിക്കുകയാണ്.
നാട്ടിലെ വേണ്ടാത്ത വെറിന്മാരാായ പുരോഹിതരെ സീറോ മലബാർ മെത്രാന്മാർ അമേരിയ്ക്കയിൽ കയറ്റുമതി ചെയ്തു പണമുണ്ടാക്കുന്നത് അമേരിക്കൻ മലയാളി സമൂഹത്തിനു ഒരു അപമാനം തന്നെ. ഷോപ്പിംഗ് കോമ്പ്ലക്സ്, കോളേജു കൊഴപോലെ പുരോഹിതരെ കയറ്റു മതി ചെയ്യുന്നതും കേരളാ ബിഷപ്പുമാരുടെ ആദായകരമായ ഒരു തൊഴിലായി മാറിയിരിക്കുന്നു.ഒരു അമേരിക്കൻ പള്ളിയിൽ ഇന്ത്യയിലെ രൂപതയിലെ ഒരു പുരോഹിതനെ നിയമിച്ചാൽ അമേരിക്കൻ പള്ളി 5000-10000 ഡോളർ വരെ ഇന്ത്യൻ ബിഷപ്പിനു നല്കും.