link: https://www.lifesitenews.com/news/romanian-doctor-makes-blunt-powerful-plea-to-pope-and-bishops-in-presentati
Read the text in www. almayasabdam.com
ഡോ. ആംക മരിയ സെർണേയ നടത്തിയ പ്രഭാഷണം ഫ്രാൻസിസ് മാർപാപ്പയെപ്പോലും ആശ്ചര്യപ്പെടുത്തി! -വാർത്ത...
അതെ, അവർക്ക് അങ്ങനെ തുറന്നു പറയാൻ മടിയില്ല, ഉണ്ടാകുകയുമില്ല. കാരണം, അവൾ ഒരു കുടുംബിനിയാണ്. അമ്മയാണ്, ഭാര്യയാണ്, സഹോദരിയാണ്, തൊഴിലിൽ ഒരു ഡോക്ടറുമാണ്. അതുകൊണ്ട്...? പറയാം...:
ആ തൊഴിലിൽ അവർ ദൈവത്തെക്കാണുന്നവരുമാണ്. കണ്ടുമുട്ടുന്ന രോഗികളിൽ ആശ്വാസത്തിന്റെ മരുന്ന് പുരട്ടുന്ന അവർക്ക് ചികിത്സ ദൈവവേലയാണ്. അവർക്ക് ആതുരസേവനവും ആതുരാലയങ്ങളും കച്ചവടമല്ല.

അടച്ചുപൂട്ടിയ മുറിയിൽ
ഇഷ്ടവിവിഭവങ്ങള നിറഞ്ഞ മൃഷ്ടാഹ്നഭോജനവും ശാപ്പിട്ട്, അന്യന്റെ
വിയർപ്പിന്റെ ഫലം ദൈവത്തിന്റെ പേരിൽ ചൂഷണം ചെയ്യുന്ന കൌശലക്കാരിയുമല്ല.
ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്കിന്റെ അടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളിൽ പുത്തൻ വിപണി കണ്ടെത്തി ഓരോ കൂദാശയും തൂക്കി നോക്കി വില്ക്കുകയും, കുർബാനയും കാറ്, വീട് മുതലായ വെഞ്ചരിപ്പുകളടക്കം അനുഗ്രഹങ്ങളും ആശീർവാദങ്ങളും കരിഞ്ചന്തയിലെന്നപോലെ വിൽക്കുകയും ചെയ്യുന്ന കച്ച്ചവടക്കാരിയല്ലേയല്ല.
"സ്തോത്രകാഴ്ച"യെന്ന പേരിൽ ഏതൊരു ചടങ്ങിലും പിരിച്ചെടുക്കുന്ന പണത്തിന്റെ തൂക്കം മാത്രം സ്വപ്നം കാണുന്ന പരാന്നഭോജിയുമല്ല. ഓരോ ദിവസവും ഓടിനടന്ന് അഞ്ചും ആറും പള്ളിമുറികളിൽ/ഹാളുകളിൽ കുർബാന വില്ക്കുന്ന, അതിനിടയിലെ "സ്തോത്രകാഴ്ച"കളുടെ കണക്കുകൾക്ക് കണക്കു സൂക്ഷിക്കുന്ന, പരീശന്മാരുടെ ഓർമ്മ നിലനിർത്തുന്ന ചുങ്കക്കാരിലൊരാളുമല്ല.
മലയാളികൾ ഉള്ളിടത്തെല്ലാം ധ്യാനകേന്ദ്രങ്ങൾ സ്ഥാപിച്ച്, അവിടങ്ങളിലെല്ലാം കൃത്യമായ ഇടവേളകളിൽ ധ്യാനപ്പെരുന്നാളുകളും ഇടയ്ക്ക് മെഗാധ്യാനാഘോഷങ്ങളും നടത്തുന്ന കൊള്ളക്കാരുടെ ആൾ ആകാൻ ഒരു സാദ്ധ്യതയുമില്ല.
ലക്ഷങ്ങൾ മുടക്കി നടത്തുന്ന വിമാനയാത്രകളുടെ അകമ്പടിയുമായി കൃത്യമായ ഇടവേളകളിൽ സൃഷ്ടിക്കുന്ന മെഗാ ധ്യാനഘോഷങ്ങൾക്ക് ധ്യാനിപ്പിച്ചു വട്ടാക്കുന്ന ചില വിശേഷകുരുക്കന്മാരുടെ പിണിയാളല്ലവർ.
ജറൂസലേം പള്ളിയിൽ നിന്ന് ക്രിസ്തു ചാട്ടവാറിനടിച്ചോടിച്ച നാണയം മാറ്റക്കാരുടെയും പ്രാവ് വില്പനക്കാരുടെയും മുകളിൽ പറഞ്ഞതു പോലെയുള്ള പിന്മുറക്കാരുടെ പ്രതിനിധിയുമല്ല.
സാധാരണക്കാരന്റെ വേദന നൊന്തുപെറ്റ ഒരമ്മയെന്ന നിലയിൽ, കുടുംബനാഥയെന്ന നിലയിൽ, പ്രായമായ മാതാപിതാക്കളുടെ മകളെന്ന നിലയിൽ ഒക്കെ.... ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങൾ കണ്ടും അനുഭവിച്ചും വളര്ന്ന ഒരു സ്ത്രീയാണവർ.
ഇനിയുമുണ്ട്.., വിശ്വാസം സ്നേഹം, കാരുണ്യം എന്നിവ മാത്രം കൈമുതലായുള്ള ഒരു പാവം സാധാരണ "അല്മേനി"യാണവർ. അതാണ്, അത് മാത്രമാണ് വ്യത്യാസം.
അത് കൊണ്ടാണ് ഡോ. ആംക മരിയ സെർണേയ നടത്തിയ പ്രഭാഷണം ഫ്രാൻസിസ് മാർപാപ്പയെപ്പോലും ആശ്ചര്യപ്പെടുത്തിയത്.

No comments:
Post a Comment