ചാക്കോ കളരിക്കൽ
യു. കെ. -യിൽ പുതിയതായി സ്ഥാപിച്ച പ്രെസ്റ്റൻ സീറോ
മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ സ്രാമ്പിക്കലിൻറെ പട്ടാഭിഷേകശേഷം സ്വന്തം അമ്മ
മെത്രാൻറെ മോതിരം മുത്തുന്നതിൻറെ പടം സോഷ്യൽ മീഡിയായിൽ കാണാൻ ഇടയായി.
"ഭാഗ്യപ്പെട്ട അമ്മ" എന്ന വിശേഷണവും കണ്ടു.
മെത്രാൻറെ മോതിരം
യഥാർത്ഥത്തിൽ ഒരു
ആഭരണമാണ്; അലങ്കാരമാണ്. എന്നാൽ
മെത്രാനാകുന്നതോടെ അയാൾ സഭയുടെ പ്രതിസുധവരനായി (mystical betrothal 0f the
bishop to his church) എന്ന
ദൈവശാസ്ത്രവും സഭ കണ്ടിപിടിച്ചു. A. D. 633-ൽ പോപ്പ് ബൊനിഫസ് നാലാമനാണ് ഒരു ഡിക്രിവഴി മെത്രാന്മാരുടെ
ഔന്യത്തത്തെ കാണിക്കാൻവേണ്ടി മോതിരധാരണം ആരംഭിച്ചത്. പിൻകാലങ്ങളിൽ വിലപിടിപ്പുള്ള
രഗ്നങ്ങൾ പതിച്ച കൈയുറയുടെ മുകളിൽകൂടി ധരിക്കാവുന്ന വമ്പൻ മോതിരം മെത്രാന്മാർ
ധരിച്ചുതുടങ്ങി. മദ്ധ്യകാലയുഗങ്ങളിലെ വഷളന്മാരായ മെത്രാന്മാരും മാർപാപ്പമാരും തങ്ങളുടെ വേഷഭൂഷാദികളിലും
സുഖലോലുപ ജീവിതത്തിലുമായിരുന്നു ശ്രദ്ധ പതിച്ചിരുന്നത്. മെത്രാൻറെയും അയാളുടെ
മുകളിലുള്ള സകല ഹയരാർക്കികളുടെയും മോതിരം സാധാരണ വിശ്വാസികൾ മുത്തണമെന്നുള്ള
ദുരാചാരവും പിന്നീടാരംഭിച്ചു. ഇന്നത് ഒഴിച്ചുകൂടാൻ പാടില്ലാത്ത പാരമ്പര്യമായി
കേരളസഭയിൽ തുടർന്നുകൊണ്ടിരിക്കുന്നു. 'ഒന്നുവെച്ചാൽ
രണ്ടുകിട്ടും' എന്നു
പറഞ്ഞപോലെ മെത്രാൻറെ മോതിരം മുത്തിയാൽ 50
ദിവസത്തെ ദണ്ഡവിമോചനവും പ്രഖ്യാപിച്ചു. ഇടയൻ പ്ലാവിലക്കാട്ടി ആടുകളെ പുറകെ കൂട്ടുന്ന
തത്ത്വശാസ്ത്രം ദണ്ഡവിമോചനം നൽകുന്നതിലും ഒളിഞ്ഞിരിപ്പുണ്ടെന്ന്
അനുമാനിക്കേണ്ടിയിരിക്കുന്നു. ശിഷ്യന്മാരെല്ലാം മോതിരം ധരിക്കണമെന്ന് യേശു
കല്പിച്ചതായി സുവിശേഷത്തിൽ നാം വായിക്കുന്നില്ല. മീൻപിടിച്ചുനടന്ന അവർക്ക്
രഗ്നങ്ങൾ പതിച്ച മോതിരം വാങ്ങാൻ പൈസയെവിടെ?എങ്കിലും മാർപാപ്പയുടെ
മോതിരത്തിൻറെ പേര് 'മുക്കുവൻറെ
മോതിരം' (Fisherman's Ring) എന്നാണെന്നോർക്കുക!
പാശ്ചാത്യ രാജ്യങ്ങളിൽ മെത്രാൻറെയൊ കർദിനാളിൻറെയൊ 'കൈമുത്ത്' ഇന്നാരും നടത്താറില്ല. വിശ്വാസികളെ മുത്തിക്കാനായി കൈയ്യും
പൊക്കിപിടിച്ചു വരികയുമില്ല. നസ്രാണികൾ അങ്ങനെയല്ലല്ലോ. മെത്രാൻറെ കൈ
മുത്തിയില്ലങ്കിൽ എന്തോ വലിയ ഒരു നഷ്ടഫീലിംഗോടെയേ അയാൾ വീട്ടിലേയ്ക്ക് തിരിച്ചുപോകൂ.
കാലഹരണപ്പെട്ട കൈമുത്തലെന്ന ദുരാചാരം ഇന്നും കേരളത്തിൽ സദാചാരമായി നടന്നുകൊണ്ടിരിക്കുന്നു.
സ്വന്തം വ്യക്തിത്വത്തെ മനസിലാക്കാനും വിലമതിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും
കെല്പ്പില്ലാത്ത വിശ്വാസികൾ എന്നും അടിമയായെ ജീവിക്കൂ. ഒരു മെത്രാനോ കർദിനാളോ കൈ
മുത്തിക്കാനായി അയാളുടെ കൈ തൻറെനേരെ നീട്ടുകയില്ലെന്ന് ഒരു അതിരൂപതയിലെ വേദപാഠ
ഡയറക്റ്റർ മദാമ്മ എന്നോടൊരിക്കൽ പറയുകയുണ്ടായി. മെത്രാനല്ലാ മാർപാപ്പയായാൽപോലും
സ്വന്തം മാതാവിനെക്കൊണ്ട് കൈമുത്തിക്കുന്നത് ദൈവത്തിന് നിരക്കാത്ത
പ്രവർത്തിയാണെന്നാണ് എൻറെ അഭിപ്രായം. യേശുപോലും ഇതിനെ നികൃഷ്ടപ്രവർത്തിയായെ കാണൂ.
സ്രാമ്പിക്കൽ മെത്രാൻ തൻറെ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റുനിന്ന് അമ്മയെ
കെട്ടിപ്പുണർന്ന് ആശ്ലേഷിച്ചശേഷം സ്നേഹത്തിൻറെ ചുംബനങ്ങൾ പരസ്പരം
സമർപ്പിച്ചിരുന്നെങ്കിൽ അതൊരു ദൈവപ്രസാദ പ്രവർത്തിയാകുമായിരുന്നു.
ഒരിക്കലൊരു പട്ടംകൂടൽ ചടങ്ങിൽ ഞാൻ സംബന്ധിക്കുകയുണ്ടായി.
പട്ടാഭിഷേക ചടങ്ങിൻറെ അവസാനം മെത്രാപ്പോലീത്ത പുത്തനച്ചൻറെ മാതാപിതാക്കളെ
അൾത്താരയിങ്കലേക്ക് വിളിച്ചുവരുത്തി മെത്രാപ്പോലീത്തയുടെയും കൊച്ചച്ചൻറെയും
വശങ്ങളിൽ നിർത്തി ഫോട്ടോകൾ പലതെടുത്തു. അതിനുശേഷം പള്ളിയിൽ കൂടിയിരുന്ന
ആട്ടിൻപറ്റത്തോട് അദ്ദേഹം പറഞ്ഞു: "എൻറെകൂടെ നിന്ന് ഫോട്ടോ എടുക്കാൻ ഈ
മാതാപിതാക്കൾക്ക് ഇന്ന് ഭാഗ്യം ലഭിച്ചു. അതുപോലെ നിങ്ങൾക്കും ഭാഗ്യമുണ്ടാകണമെങ്കിൽ
നിങ്ങൾ നിങ്ങളുടെ ആൺമക്കളെ വൈദികരാക്കാൻ വിടുക." ഈ മെത്രാപ്പോലീത്തയുടെ കൂടെനിന്ന്
ഫോട്ടോയെടുക്കുന്നത് ഭാഗ്യമാണെന്ന് അയാൾതന്നെ അനുമാനിക്കുന്നു. അത്തരം ശുഭംമാരായ
സഭാധികാരികൾ ഉള്ളിടത്തോളംകാലവും ആടിമമനസ്ഥിതി വച്ചുപുലർത്തുന്ന വിശ്വാസികൾ
ഉള്ളിടത്തോളംകാലവും ഈ സഭ നന്നാകാൻ പോകുന്നില്ല. അവർക്ക് ജന്മം നല്കിയ അപ്പൻറെയും
അമ്മയുടെയും സ്ഥാനവും അവർക്കു മനസ്സിലാകുകയുമില്ല.
ഈ ഒരൊറ്റ പ്രവൃത്തികൊണ്ട് താനെത്ര നീചനും അധമനും മനുഷ്യത്വം തൊട്ടുതേച്ചിട്ടുപോലുമില്ലാത്തവനും ആണെന്ന് 'ശ്രീമാൻ' സ്രാമ്പിക്കൽ തെളിയിച്ചിരിക്കുന്നു.
ReplyDeleteഅയാളിൽ ശ്രീത്വത്തിന്റെ ഒരു കണികപോലും ഇല്ലെങ്കിലും ശ്രീമാൻ എന്നങ്ങു പറഞ്ഞെന്നേയുള്ളൂ. പ്രിസ്റ്റൺകാർ ഇയാളെ ഒരു വിധത്തിലും മെത്രാനായി കാണേണ്ടതില്ല. മെത്രാനാകുന്നവൻ ചുരുങ്ങിയത് ഒരു മനുഷ്യനെങ്കിലും ആയിരിക്കണമല്ലോ.
ശ്രീ സ്രാമ്പിക്കൻ പത്തു കല്പനകളിൽ അഞ്ചു പ്രമാണങ്ങൾ തെറ്റിച്ചിരിക്കുകയാണ്. ഒന്നാം പ്രമാണം പിതാവായ (ദൈവം) ഞാനല്ലാതെ മറ്റൊരു പിതാവ് (ദൈവം) ഉണ്ടാകരുതെന്നാണ്. കുഞ്ഞാടുകളും സ്വന്തം 'അമ്മ പോലും ഇദ്ദേഹത്തെ പിതാവെന്ന് വിളിച്ചു ദൈവമായി ആരാധിക്കുന്നു. രണ്ടാം പ്രമാണം ബിംബങ്ങളെ ആരാധിക്കരുതെന്നാണ്. ഇദ്ദേഹത്തിന്റെ കൈകളിൽ അണിഞ്ഞിരിക്കുന്ന ശുചിത്വമില്ലാത്ത മോതിരം ദൈവിക ചൈതന്യം കൊടുത്ത് ബിംബമായി സ്വന്തം അമ്മയെക്കൊണ്ട് പോലും മുത്തിക്കുന്നു. ദൈവത്തിന്റെ നാമം വൃദാ ഉപയോഗിക്കരുതെന്നാണ് മൂന്നാം പ്രമാണം. എത്രയോ പ്രാവിശ്യം ഇദ്ദേഹം കുഞ്ഞാടുകളെക്കൊണ്ട് 'പിതാവേ പിതാവേ' എന്ന് വിളിപ്പിക്കുന്നു. നാലാം പ്രമാണം സാപത്തു ദിനങ്ങൾ പരിശുദ്ധമായി ആചരിക്കണമെന്നാണ്. അതിനു പകരം ബ്രിട്ടനിലെ കുഞ്ഞാടുകളിൽ നിന്നും പിരിവെടുത്ത് മെത്രാഭിഷേകം കെങ്കേമമായി നടത്തുകയായിരുന്നു. പരിശുദ്ധിയെന്നു പറയുന്ന ദിനത്തിലാണ് സിനിമാ നടന്മാരുടെയും നടികളുടെയും പേക്കോലങ്ങൾവരെ അവതരിപ്പിച്ചത്. കരുണയുടെ വർഷം ആചരിക്കാൻ ആഹ്വാനം ചെയ്ത കർദ്ദിനാൾവരെ വിമാനത്തിൽ ഒന്നാം ക്ലാസ് ടിക്കറ്റിൽ സഞ്ചരിച്ചു ആഘോഷങ്ങളിൽ പങ്കെടുത്തു. കുഞ്ഞാടുകളുടെ പണം തട്ടിയെടുത്ത് കക്കരുതെന്നുള്ള പ്രമാണവും തെറ്റിച്ചിരിക്കുകയാണ്. നല്ലപ്രായത്തോളം ഭൂമിയിലിരുപ്പാനായി അപ്പനെയും അമ്മയെയും ബഹുമാനിക്കുകയെന്നതാണ് അഞ്ചാം പ്രമാണം. അതിനു പകരം സ്വന്തം അമ്മയെ കുമ്പിടുവിപ്പിച്ചുകൊണ്ടു കൈവിരലിൽ ഇട്ടിരിക്കുന്ന മോതിരം മുത്തിക്കുന്നത് ഹീനമായ പ്രവർത്തിയെന്നു ശ്രീ സ്രാമ്പിക്കൻ ചിന്തിക്കുന്നത് കൊള്ളാം.
ReplyDeleteരാജ്യദ്രോഹം സദാ വിളമ്പുന്ന അഭിഷിക്ത ലോകം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു പഠിക്കൂ. അദ്ദേഹം സ്വന്തം അമ്മയുടെ അനുഗ്രഹം മേടിച്ചപ്പോൾ സ്രാമ്പിക്കൻ അദ്ദേഹത്തിൻറെ അമ്മയെ അനുഗ്രഹിക്കുന്നു. ഇതെന്തു സംസ്ക്കാരം മിസ്റ്റർ സ്രാമ്പിക്കൻ? അമ്മയുടെ വയറ്റിൽ കിടന്നതു താങ്കളോ അതോ 'അമ്മ കിടന്നതു താങ്കളുടെ വയറ്റിലോ? കുറഞ്ഞപക്ഷം ഭാരത മൂല്യങ്ങളെങ്കിലും എന്തെന്ന് മനസിലാക്കൂ. അമ്മയെ അനുഗ്രഹിക്കാൻ ഇദ്ദേഹമാര്? തോമ്മാശ്ലീഹായോ, പത്രോസോ, ദൈവമോ? ദൈവത്തിൽനിന്നും പരിണാമ വാദത്തിൽക്കൂടി ആദ്യം മനുഷ്യരാകേണ്ടിയിരിക്കുന്നു. അതിനുശേഷം മനുഷ്യത്വവും അഭ്യസിക്കണം. വയറു നിറയെ കോഴിയിറച്ചിയും കഴിച്ചു ദഹനക്രിയ നടക്കുന്ന സമയത്തും തിരുമേനിയെന്നു വിളിച്ചു മെത്രാനെ സന്തോഷിപ്പിക്കുകയും വേണം. അംശവടിയേന്തി കൂന്തൻതൊപ്പി തലയിലണിഞ്ഞു കുപ്പായവും ധരിച്ച് കതിനാവെടിയും പൊട്ടിച്ചാണ് ഇവർ സ്വർഗം വാഗ്ദാനം ചെയ്യുന്നത്. അത് വിശ്വസിക്കാൻ മന്ദബുദ്ധികളുടെ ലോകവുമുണ്ട്.
These are a few comments from Face Book:
ReplyDeleteJoji Philip Illikkattil
മാതാപിതാക്കളെ മക്കൾ ബഹുമാനിക്കണം എന്ന കൽപന മാതാപിതാക്കൾ ളോഹ ധാരികളായ മക്കളെ ബഹുമാനിക്കണം എന്ന് ഇവർ വ്യാഖ്യാനിക്കന്നു. ഭുമിയിൽ കാണപ്പെടുന്ന ദൈവങ്ങളാണ് മാതാപിതാക്കൾ.ആ ദൈവങ്ങളിൽ നിന്നും വന്ദനം സ്വീകരിക്കുന്ന ഇവർ കാണപ്പെടാത്ത ദൈവത്തെ എങ്ങിനെ വന്ദിക്കും?
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteAlex Kaniamparambil മോതിരംമുത്തലിനു മറ്റൊരു അര്ത്ഥടതലംകൂടിയുണ്ട്.
മോതിരം മുത്തുന്നവന്‍ മോതിരത്തിന്റെ ഉടമയുടെ മുന്നില്‍ നടുവുവളച്ച് കുനിയണം. ഇത് അടിമത്വത്തിന്റെ ലക്ഷണമാണ്. സമൂഹത്തിലെ വലിയ കക്ഷികള്‍ തന്റെ മുന്നില്‍ നടുവുവളയ്ക്കുമ്പോള്‍ താന്‍ അവരെക്കാള്‍ വലിയവനാണ് എന്ന സന്ദേശമാണ് ഇവര്‍ പൊതുസമൂഹത്തിനു നല്കുഅന്നത്.
കാലം മാറിയതും, ലോകജനത മതങ്ങളുടെ അടിമത്തചങ്ങല പൊട്ടിച്ച് സമത്വം എന്ന സുന്ദരമായ സംസ്ക്കാരം സ്വീകരിച്ചതുമൊന്നും മനസ്സുകൊണ്ട് ഇന്നും ഇരുണ്ട യുഗങ്ങളില്‍ ജീവിക്കുന്ന ഇവര്‍ അറിയുന്നേയില്ല. സ്വന്തം മാതാവ് മോതിരംമുത്താനായി തന്റെ മുമ്പില്‍ കുനിയുമ്പോള്‍ എഴുന്നേല്ക്കാ തെ സിംഹാസനത്തില്‍ ഇരിക്കുന്നതിനെ വിശേഷിപ്പിക്കാന്‍ ധാര്ഷ്ട്യം എന്ന വാക്ക് പോരാതെ വരുന്നു.
നാണംകെട്ടവര്‍..
"പക്ഷെ, ചടങ്ങിന്റെ പടങ്ങളില്‍ ദയനീയമായ ഒന്നുണ്ടായിരുന്നു.
മാര്‍ സ്രാമ്പിക്കലിനെ പത്തുമാസം ചുമന്ന് നൊന്തുപ്രസവിച്ചു വളര്ത്തി്യ അദ്ദേഹത്തിന്റെ വൃദ്ധയായ സ്വന്തം മാതാവ് പുത്തന്മെനത്രാന്റെ മുന്നില്‍ കുനിഞ്ഞിരുന്ന് മോതിരം മുത്തുന്നു. സാമ്പാറിന്റെ ആസനം സിംഹാസനത്തില്ത ന്നെ..
ആ അമ്മയുടെ തൊട്ടുപിന്നില്‍ സെക്കുരിറ്റി ഗാര്ഡ്െ പോലൊരാള്‍ നില്ക്കു ന്നുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നതായി തോന്നാം.. "മതി, തള്ളെ, മതി.. എഴുന്നേറ്റാട്ടെ.."
അയ്യേ.. അയ്യേ..
ഇവരൊക്കെയാണോ നമ്മോടു മാതാപിതാക്കളെ ബഹുമാനിക്കണമെന്ന് പറഞ്ഞുതരുന്നത്. ഇതാണോ ഇവര്‍ നമ്മുടെ കുട്ടികളെ കാണിച്ചുകൊടുക്കുന്ന മാതൃക?
ഇത് സ്വന്തം അമ്മയെ മാത്രമല്ല, മാതൃത്വത്തെത്തന്നെ അവഹേളിക്കുന്നതാണ്.
ഇതുകണ്ട് ചടങ്ങില്‍ സാത്താന്റെ അശരീരി ഉണ്ടായിക്കാണും (കുഞ്ഞാടുകള്‍ കേട്ടിട്ടു മിണ്ടാത്തതോ, അതോ കേള്ക്കാ ത്തതോ?)
"ഇവനെന്റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു..."
https://www.facebook.com/Poor.laity/photos/a.518373225037825.1073741827.518367438371737/518505355024612/?type=3&theater
Prince Devassy
ReplyDeleteഅധപതിക്കാൻ തീരുമാനിച്ചവർക്ക് പാതാളത്തിനും താഴെ സ്ഥലമുണ്ടെന്നു മനസ്സിലാക്കിത്തന്ന 'പിതാവിനു " നന്ദി
This comment has been removed by the author.
ReplyDeleteഒരു പയ്യൻ കത്തനാരാകാൻ ളോഹയണിഞ്ഞാലുടൻ അവൻ അവന്റെ അപ്പന്റെയും അപ്പനാകുന്ന പ്രകൃതിവിരുദ്ധ നടപടിയിലേക്കു കൂപ്പുകുത്തുന്ന ദൈവത്തെയറിയാത്ത സഭകളും , "ബോധമാണ് ദൈവമെ"ന്നറിയാൻ പോലും ബോധമില്ലാത്ത ആടുകളും കൂടിയ ഒരു പ്രാക്രിത സമൂഹമാണ് ഇന്നത്തെ കേരളക്രിസ്ത്യാനി ! അപ്പനെ "അപ്പനെന്നു" വിളിക്കാതെ , അപ്പൻ ളോഹയണിഞ്ഞ മകനെ "പിതാവേ, അച്ഛാ" എന്ന് വിളിക്കാൻ കാനോൻ നിയമം പറയുമ്പോൾ മുൻപേയുണ്ടായ തന്തയുടെ മുൻപേയുണ്ടായി ഈ കത്തനാർ എന്ന് വ്യക്തമായി യുക്തയായി! "മുൻപേയുണ്ടായവൻ "എന്ന പ്രയോഗം തന്നെ ഈ കത്തനാരച്ചനും, മെത്രാൻ പിതാവിനും കാനോൻ കൊടുത്ത ഭൂഷണമാണെന്നിരിക്കെ നാമെന്തിന് ഇവറ്റകളെ കാണുമ്പോൾ വേവലാതിപ്പെടണം ? എന്നെ പല 'മുൻപേയുണ്ടായ' കത്തനാരന്മാരും 'സാമുവേൽ ' എന്ന് കുറുകെ mr പോലും ചേർക്കാതെ വിളിച്ചാലാ മുൻപേയുണ്ടായവനോട് ഞാൻ ചോദിക്കും "ഇതിയാന്റെ അപ്പനെയും ളോഹകിട്ടിയതില്പിന്നെ തണ്ടപ്പേരാണോ താൻ വിളിക്കാറുള്ളത് "എന്ന്!
ReplyDeleteഇവിടെ മെത്രാന്റെ മോതിരം മുട്ടുകുത്തിനിന്നു മുത്തുന്ന അമ്മയെ വിരുട്ടുന്നതിനു കാരണം മകനണിഞ്ഞ കളർ ളോഹക്കൂട്ടാണ് ; അല്ലാതെ കയ്യിലണിഞ്ഞ മോതിരമെന്ന ലോഹമല്ല! മനുഷ്യനെ വിരുട്ടാൻ ഇവര്‍ ധരിക്കുന്ന കൂർത്ത തൊപ്പിയും , കയ്യിൽ വടിയും , വവ്വാലിനെ മാതിരി വിരിയുന്ന ളോഹയും ഒക്കെ ഒന്നൂരിക്കളഞ്ഞിട്ടിവറ്റകളെ ഹിന്ദു സന്യാസിമാരുടെ കൂട്ട് സർവവും ത്യജിച്ചവരായി ഒന്ന് നിർത്തിക്കാട്ടു അപ്പോൾ കാണാം നല്ല ഒരു ചേല്! നരേന്രമോടിജി അദ്ദേഹത്തിന്‍റെ അമ്മയെ കുനിഞ്ഞു വണങ്ങുന്നതേ അദ്ദേഹം ഒരു ഹിന്ദു ആയതിനാലാണ് ; അല്ലാതെ വെറും ഇരുകാലി ആടുകളായ ക്രിസ്ത്യാനി സംസ്‌കാരമല്ല! samuelkoodal