![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcHxzpYQVa4ZoXZq7e-kb_HSAOm3GI0ngzJx3b4Zr-RuhEWC11HJV4zvJ7JZXSAAkpyWGVRfePi5-yOlWK8MgMZsHrCZ0Zd3q08_vk3FknBE8AEVHG1YHPiPMCJi7EgxKu7xnu7s1RM8M/s200/IMG_20161018_153423+%25281%2529.jpg)
കൊമ്പുമാത്രമല്ല, തെരുവുനായുടെ വാല് സാക്ഷാൽ പുലിവാലായതും അദ്ദേഹം കണ്ടത്രെ.
സംഭവം ഇങ്ങനെ. കഴിഞ്ഞ കുറെകാലങ്ങളായി നാട്ടിൽ തെരുവുനായ്ക്കൾ പെരുകുകയും അവകൾ അക്രമാസക്തമാവുകയും നാട്ടിലെ പിഞ്ചുകുഞ്ഞുങ്ങളുൾപ്പെടെയുള്ള ആളുകളെ കടിച്ചുകീറുകയും കൊല്ലുകയുമൊക്കെചയ്യ്തിട്ടും സർക്കാരിന്റെയോ പോലിസിന്റെയോ പഞ്ചയാത്തുകളുടെയോ കോടതിയുടെയോ ഭാഗത്തുനിന്നും കാര്യമായ നടപടികളൊന്നും ഉണ്ടാവാത്തത് കണ്ട് മനംനൊന്ത് പാവം ജോർജ്ജുസാറ് സാമ്പത്തികഞെരുക്കത്തിനിടയിലും സ്വന്തം അധ്വാനത്തിൽനിന്നും അല്പം പണം ഇതിനായി നീക്കിവച്ചു. തെരുവുപട്ടികൾ കടിക്കുവാൻവന്നാൽ സ്വയരക്ഷക്ക് വേണ്ടി സർക്കാർ ലൈസൻസു വേണ്ടാത്തതും പട്ടിയെ വിരട്ടിയോടിച്ചു സ്വന്തം ജീവനും കുരുന്നുകളുടെ ജീവനും രക്ഷിക്കുവാൻ കഴിയുന്നതുമായ എയർഗൺ വാങ്ങുന്നവർക്ക ്അല്പം തുക സഹായത്തിനും ബാക്കി പണം ബോധവൽക്കരണം നടത്തുന്നതിനും തീരുമാനിച്ച് സമുഹത്തിനു മാതൃകയായി. ബോധവൽക്കരണത്തിന്റെ ഭാഗമായി മറ്റൊരാൾ സംഭാവന നൽകിയ എയർ ഗൺ ജീവകാരുണ്യ പ്രവർത്തകനായ ജോസ് മാവേലിക്കുനൽകുകയും ചെയ്തു. തെറ്റുപറയരുതല്ലൊ, മാധ്യമങ്ങൾ സദുദ്ദേശ്യത്തോടെ ഇതിനു നല്ല പ്രചാരണവും നൽകി.
അപ്പോഴേയ്ക്കും ഉന്നതങ്ങളിൽനിന്നും ശ്വാനഗർജ്ജനം പോലെ സ്വാധീനമെത്തുകയും, പോലീസ് ഇവരുടെ പേരിൽ സ്വമേധയാ കേസ്സെടുത്ത് അറസ്റ്റുചെയ്യുകയും ചെയ്തു. കേസ്സെടുക്കാതെ രക്ഷയില്ലെന്നാണ് പോലീസ് പറഞ്ഞത്. പട്ടിയെ കൊല്ലുവാൻ പോയിട്ട് വിരട്ടിയോടിക്കാൻ പോലും മനുഷ്യന് അധികാരമില്ലാത്ത നാട്ടിലാണ് താൻ ജീവിക്കുന്നതെന്നും മനുഷ്യജീവന് യാതൊരു വിലയുമില്ലെന്നും, നാളിതുവരെ ഒരു തെരുവുപട്ടിയുടെപേരിൽപോലും പോലീസ് കേസ്സെടുത്തിട്ടില്ലെന്നും ആ പാവം അപ്പോഴാണ് തിരിച്ചറിഞ്ഞത്.
രാത്രി നിലാവത്ത് പാതയോരത്ത് സൂക്ഷിച്ചുനോക്കിയ ജോർജ്ജുസാറിന് വിശ്വസിക്കുവാൻ കഴിഞ്ഞില്ല. മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം പല തെരുവുപട്ടികൾക്കും കൊമ്പുവന്നിരിക്കുന്നു. അവയിൽ പലതും വളർന്ന് അങ്ങ് ദൂരെ വാക്‌സിൻ കമ്പനികളുടെ പടിമുറ്റം കടന്ന് ഇരുളിൽ മറഞ്ഞു പോകുന്നു. അപ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു കാഴ്ച കണ്ടത്. ചില പട്ടികളുടെ വാലിന് സാക്ഷാൽ പുലിവാലിന്റെ നിറവും വടിവും മറ്റെല്ലാ ലക്ഷണങ്ങളുമുണ്ട് . ചിറ്റിലപ്പള്ളിസാറു പറഞ്ഞകാര്യം അപ്പോഴാണ് ഓർമ്മവന്നത് പട്ടിയുടെ പുലിവാലുകണ്ട താൻ വാലിന്റെ അറ്റം കാണാൻ പോയകാര്യം .വാക്‌സിൻ കമ്പനിയുടെപിന്നാമ്പുറത്താണ് വാലിന്റെ അഗ്രം ചെന്നുനിന്നതെന്നു പറഞ്ഞപ്പോൾ താനും അന്ന് അത് വിശ്വസിച്ചില്ല .ഇപ്പോഴിതാ നേരിൽ കാണുകയല്ലേ, അറിയുകയല്ലേ. എല്ലാം ഒരു ദു.സ്വപ്‌നം പോലെ തോന്നുന്നു. ഇടിനാദത്തോടെയുള്ള ഇവയുടെ ഗർജ്ജനങ്ങളും കുന്തമുനകൾ പോലുള്ള പല്ലുകളും അഗ്നി ഗോളങ്ങൾ പോലെയുള്ള കണ്ണുകളും കണ്ട് ഭയന്ന് നിലവിളിക്കുന്ന ജോർജ്ജുസാറിനെ രക്ഷിക്കുവാൻ നാട്ടുകാരോ കെ.സി. ആർ. എം -പ്രവർത്തകരോ ,ചിറ്റിലപ്പള്ളി പടയോ എത്തുമോ ?.........ആകാംഷയുടെയും ഭീതിയുടെയും വരും ദിവസങ്ങൾ കാത്തിരുന്നു കാണുക.
https://m.facebook.com/Malayalam-Bloggers-NEST-1834559920110100/?ref=bookmarks
ReplyDeleteLike& share your blog..