Translate

Wednesday, October 12, 2016

ഒരു പൗരോഹിത്യത്തിന് രണ്ടു നിറമോ .. ? വിശ്വാസികൾ വഞ്ചിതരാണോ.? (INDIAN EXPRESS front page news)

?


         കത്തോലിക്കാ സഭയിൽ നിന്നും പൗരോഹിത്യം കിട്ടിയ പുരോഹിതർ റിട്ടയർ ചെയ്യുകയോ ലീവുചെയ്യുകയോ ചെയ്താൽ അവർ നൽകുന്ന കൂദാശകൾ വിലയില്ലാത്തതാണെന്ന് സഭാവക്താവ് പറയുന്നു . ഇതു ശരിയാണെങ്കിൽ സഭക്കുള്ളിൽ ഡൂട്ടിയിലുള്ള പുരോഹിതർ നൽകുന്ന കൂദാശകളും വിലയില്ലാത്തതും പണസമ്പാദനത്തിനുമാണന്നല്ലേ ശരി.  ഒരു വ്യക്തി പൗരോഹിത്യം എന്ന കൂദാശ സ്വീകരിച്ചാൽ അദ്ദേഹത്തിന്റെ മരണം വരെ ഇതുനിലനിൽക്കുമെന്ന കാര്യം ആർക്കാണ് അറിയാത്തത്. സഭാവക്താവിന് ഈ തിരിച്ചറിവു പോലും ഇല്ലെന്നാണോ ജനങ്ങൾ വിചാരിക്കേണ്ടത്. മാത്രമല്ല കത്തോലിക്കാ സഭക്ക് പുറത്തുള്ള പ്രബലമായ സഭകളും കൂദാശാ കർമ്മങ്ങൾ നൽകുന്നതും നിയമവിരുദ്ധമാണെന്നല്ലേ വക്താവ് പറയുന്നത്. 

            ഒരു വിശ്വാസി പൂർണ്ണവിശ്വാസത്തോടുകൂടി ഒരു പുരോഹിതനിൽ നിന്നും ഏതു കൂദാശ സ്വീകരിച്ചാലും ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടുമെന്നതാണല്ലോ ശരി . അല്ലാതെ കത്തോലിക്കാ സഭാ നേതൃത്വം പറയുന്നവർ മാത്രം നൽകുന്ന കൂദാശകളേ ദൈവസന്നിധിയിൽ സ്വീകരിക്കുകയുള്ളൂവെന്ന് പറയുന്നത് യേശു തങ്ങളുടെ ആഞ്ജ അനുസരിക്കുന്ന ആളാണെന്നമിദ്യാധാരണയുടേയും  അഹങ്കാരത്തിന്റേയും ദൈവനിന്ദയുടേയും തെളിവല്ലേയെന്ന് സാധാരണ വിശ്വാസികൾ പോലും ചിന്തിക്കുമെന്നതിനാൽ ഇത്തരം വിലകുറഞ്ഞതും ബാലിശവുമായ പ്രസ്താവനകളിൽ നിന്നും സഭാവക്താക്കൾ വിട്ടുനിൽക്കണമെന്ന വിനീതമായ അഭ്യർത്ഥന മാത്രമാണ് അസോസിയേഷനുള്ളത്. 

1 comment:

  1. It is time to realize that no sacrament is necessary to be a Christian. So, we have to think of a society where sacraments are not prescribed nor practiced. Is there any hint that St. Thomas or any other disciples of Christ preached sacraments? Or was it that they were emphasizing on the need to come out from all such (mal)practices and be free with Christ!

    ReplyDelete