ഡോ.സി.പി. മാത്യു
സത്യജ്വാല ഡിസംബർ ലക്കത്തിൽനിന്ന്
(ഈ കത്തിന്റെ കോപ്പി മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുള്‍പ്പെടെ കേരളത്തിലെ എല്ലാ ബിഷപ്പുമാര്‍ക്കും കര്‍മ്മലീത്താസഭ നടത്തുന്ന രാജഗിരി ആശുപത്രി ഡയറക്ടര്‍ക്കും ലേഖകന്‍ അയച്ചുകൊടുത്തിട്ടുണ്ട്.)
ഇന്ന് (27.11.2016) 45 വയസ്സുള്ള ഉഷാകുമാരി എന്ന ഒരു കാന്‍സര്‍ രോഗി എന്നെ കാണുവാന്‍ വന്നിരുന്നു. അവര്‍ 18.11.16-ല്‍ കാരിത്താസ് ആശുപത്രിയില്‍ വന്നിരുന്നു. പ്രസൂള്‍ കുരുവിള എന്ന ഒരു ഡോക്ടറാണ് അവരെ പരിശോധിച്ചത്. അവര്‍ക്ക് മുലയുടെ കാന്‍സറാണ്. ശരീരം മുഴുവന്‍ രോഗം ബാധിച്ചിരിക്കുന്നു. ചികിത്സിച്ച് സുഖപ്പെടുത്തുവാന്‍ സാധ്യമല്ല. മുല ഓപ്പറേറ്റു ചെയ്യുവാന്‍ ഒരു ലക്ഷം രൂപാ ഉടനെ കെട്ടിവയ്ക്കുവാന്‍ പറഞ്ഞു. അതുകഴിഞ്ഞ് മൂന്നരലക്ഷം രൂപാ കീമോതെറാപ്പിക്കും വേണമെന്നു പറഞ്ഞു.
ഈ ഡോക്ടര്‍ മെഡിക്കല്‍ ഡിഗ്രി വല്ലതും ഉള്ളയാളാണോ, അതോ എല്ലാവരോടും ലക്ഷങ്ങള്‍ ആശുപത്രിക്കുവേണ്ടി പിരിക്കുവാന്‍ അച്ചന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വല്ല ഏജന്റുമാണോ? പണം ഉണ്ടാക്കുവാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. കള്ളുഷാപ്പു നടത്താം, വേശ്യാലയം നടത്താം. വേശ്യാലയം നടത്തിയ പാരമ്പര്യം കത്തോലിക്കാ സഭയ്ക്കുണ്ട്. 955 ഡിസംബര്‍ 16-ാം തീയതി വെറും 16-ാമത്തെ വയസ്സില്‍ മാര്‍പ്പാപ്പാ ആയി വാഴിക്കപ്പെട്ട ജോണ്‍ 12-ാമന്‍ മാര്‍പ്പാപ്പ വത്തിക്കാനിലെ ലാറ്ററന്‍ കൊട്ടാരം ഒരു വേശ്യാലയമാക്കി മാറ്റിയിട്ടുണ്ട് (കാണുക: ജെ.പി. തോട്ടില്‍ എഴുതിയ 264 മാര്‍പ്പാപ്പാമാര്‍, Page 185).
വൈദികരും കന്യാസ്ത്രീകളും വൈദ്യരംഗം കൈയടക്കിയതുമുതലാണ് ഈ രംഗം ചീഞ്ഞുനാറാന്‍ തുടങ്ങിയത്. സ്വാശ്രയമെഡിക്കല്‍ രംഗത്തു നടക്കുന്ന അഴിമതിക്ക് കണക്കുണ്ടോ? പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ MD-ക്ക് കോഴ 5 കോടി വരെയാണെന്നു കേട്ടു. എല്ലാം കള്ളപ്പണമല്ലേ. സദാചാരബോധമുള്ള ചടട ഏതായാലും ഈ രംഗത്തേക്ക് വന്നില്ല.
വൈദ്യരംഗത്തിന് ചില മര്യാദകള്‍ (Ethics) ഉണ്ട്. അച്ചനും കന്യാസ്ത്രീക്കും ethics ഒന്നും ബാധകമല്ലല്ലോ. സന്ന്യാസസഭയായ കര്‍മ്മലീത്താസഭ രാജഗിരി ആശുപത്രി എന്ന ഒരു 5 Star ആശുപത്രി തുടങ്ങിയിട്ടുണ്ട്. സാധുക്കളായ രോഗികള്‍ക്ക് അതിന്റെ ഗേറ്റിന്റെ അടുത്തുപോലും ചെല്ലുവാന്‍ സാധ്യമല്ല. National Highway-യുടെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ ആശുപത്രിയുടെ പരസ്യമാണ്! മെഡിക്കല്‍ രംഗത്ത് പരസ്യം പാടില്ല എന്നത് Medical ethics-ന്റെ ഒന്നാം പ്രമാണമാണ്. സന്ന്യാസിക്കു വേണ്ടത് പണവും പ്രശസ്തിയുമാണല്ലോ. അവിടെ ethics-ന് എന്തുവില?
ഫോണ്‍: 9447397321
No comments:
Post a Comment